ആദിശങ്കരൻ: ഭാഗം 14

adhishankaran

എഴുത്തുകാരി: മിഴിമോഹന

നീ നേരിടേണ്ടതും അവനെ ആണ്..... കുഞ്ഞന്റെ കണ്ണിലേക്കു ചൂണ്ടു വിരൽ ചൂണ്ടി രുദ്രൻ....... നിന്നുള്ളിലെ മറ നീക്കി നീ എന്ന ആദിശങ്കരൻ പുറത്ത് വരൂ.... മുന്പിലേ തടസ്സങ്ങളെ തിരിച്ചു അറിയൂ...... രുദ്രന്റ ശബ്ദം ഉയർന്നതും..... മിന്നൽ പിണരുകൾ ഇരുട്ടിനെ ഭേദിച്ച് അവിടേക്കു പതിച്ചു........... ആ വെള്ളി വെളിച്ചം രുദ്രന്റെ മുഖത്ത് തട്ടി അത്‌ ആദിശങ്കരനിലേക് അത്‌ പതിച്ചു......... രുദ്രന്റെ കണ്ണിലെ രൗദ്രഭാവം കുഞ്ഞനിലേക് പടർന്നു കയറി......... രുദ്രനും ആദിശങ്കരനും ഒന്നാണെന്നുള്ള തിരിച്ചറിവ് അവനിലേക് പകർന്നു നൽകി ആ അച്ഛൻ.......... ശരി എന്ന് നിന്റെ മനസ്സിൽ തോന്നുന്നത് ചെയ്യുക... കൂടെ പിറപ്പുകൾക് ആപത്തു വരുമ്പോൾ അത്‌ തിരിച്ചു അറിയാൻ എന്റെ മകനു കഴിയണം.... എതിരാളി ശക്തൻ ആണ് നിനക്ക് അവന് അടുത്ത് എത്താൻ കടമ്പകൾ ഏറെ ആണ് .... പോകുന്ന വഴികൾ മുള്ളുകൾ നിറഞ്ഞത് ആയിരിക്കും.... ചിലപ്പോൾ.. ചിലപ്പോൾ ഉൾക്കൊള്ളാനാവാത്ത നൊമ്പരങ്ങൾ നേരിടേണ്ടി വരും.... രുദ്രന്റെ ശബ്ദം ഒന്നു ഇടറി..... കരുതി ഇരിക്കുക എന്റെ മകൻ .......

അവന് എന്തിനാണ് അച്ഛാ നമ്മളോട് ഇത്ര മാത്രം ശത്രുത...... അവനിലേക് ചെല്ലുമ്പോൾ ഞാനും മറ്റൊരാൾ ആയി മാറുന്നു..... കൊല്ലാനുള്ള വെറി ആണ് ആ നിമിഷം എന്നിൽ..... പൂർണ്ണമായും നീ നിന്നെ തിരിച്ചു അറിയുന്ന നിമിഷം ആ ശത്രുതക് പിന്നിൽ ഉള്ളത് മൂട് പടം നീക്കി പുറത്ത് വരും......അത്‌ വരെ നിനക്ക് അവനെ ഒന്നും ചെയ്യാൻ ആവില്ല കുഞ്ഞാ..... ഇനി നിനക്ക് നിന്റ വഴിയിലൂടെ മുന്പോട്ട് പോകാം .....അതും പറഞ്ഞു പോകുന്ന അച്ഛനെ നോക്കി നിന്നവൻ... ശങ്കു... "" ആ നാറി അവനെ നമ്മൾ തിരിച്ചു അറിഞ്ഞു കഴിഞ്ഞില്ലേ.... ഇനി വെച്ചേക്കരുത് ഇന്ന് തന്നെ അവൻ തീരണം..... പുറകിലൂടെ വന്ന കുഞ്ഞാപ്പു കുഞ്ഞന്റെ വലതു കൈയിൽ പിടിച്ചു രോഷത്തോടെ മുന്പോട്ട് ആഞ്ഞു.... ആഹ്.. "" നീ... നീ എന്താ വരാത്തത്... സാധാരണ അങ്ങനെ അല്ലല്ലോ... വെട്ടൊന്ന് മുറി രണ്ട് അങ്ങനെ ആണല്ലോ നിന്റെ സിദ്ധാന്തം.... അരുത് കേശു... "" നമുക്ക് അവനെ ഒന്നും ചെയ്യാൻ ആവില്ല.... ശക്തൻ ആണവൻ നമ്മെക്കാൾ നൂറിരട്ടി ശ്കതിയുള്ളവൻ ....നുള്ളി എടുക്കണണം അവനിലെ ഓരോ കഴിവുകളും അതിനായി കാത്തിരുന്നേ മതി ആകു........

ഉണർന്നു പ്രവർത്തിക്കണം നമ്മൾ...............കൂടെ കാണില്ലേ നീ കുഞ്ഞാപ്പുവിന്റെ കയ്യിൽ മുറുകെ പിടിച്ചവൻ.... തിരികെ കുഞ്ഞാപ്പുവും കൂടെ ഉണ്ടെന്നുള്ള ഉറപ്പ് അവന് നൽകി.... 💠💠💠💠 """"ചേട്ടായിക്ക് വേണ്ട എങ്കിൽ ഒരു വാക്ക് പറഞ്ഞാൽ മതി നൂറു പേരു വരും ഞങ്ങളുടെ ഇച്ചേച്ചിയെ സ്വന്തം ആക്കാൻ...."""കുഞ്ഞൻ നിന്നു വിറക്കുകയാണ് അവനോട് ചേർന്നു നിൽക്കുന്ന കുഞ്ഞാപ്പുവിലും അതേ അവസ്ഥ ആണ്.... ഇത് പറയാൻ ആണോ പഞ്ചപാണ്ഡവർ അഞ്ചും കൂടി രാവിലെ കുറ്റിപറിച്ചു ഇങ്ങോട്ട് വന്നത്.... ചിത്രൻ കണ്ണൊന്നു വെട്ടിച്ചു..... ഇത്രയും നാളും നിങ്ങളെ ഓർത്തു നീറുന്ന ഹൃദയം ഇനി എങ്കിലും കണ്ടില്ല ഇന്ന് നടിക്കരുത് ... കുഞ്ഞാപ്പു അവന് അരികിലേക്കു നീങ്ങി.... ആരോടും എന്നേ ഓർത്തു ഹൃദയം നീറ്റാൻ ഞാൻ പറഞ്ഞിട്ടില്ല.... "" ഈ കാലൻ ഒരു നടക്കു പോകില്ല "" ദേവൂട്ടൻ പല്ല് കടിച്ചു... ഉറപ്പാണോ.... "" എങ്കിൽ അച്ഛനോട് പറയെട്ടെ ചേട്ടായിക്ക് ഇച്ചേച്ചിയെ വേണ്ട മറ്റേ കാര്യം പ്രൊസീഡ് ചെയ്തു കൊള്ളാൻ.... കുഞ്ഞാപ്പു ഏറു കണ്ണിട്ട് ഒന്ന് നോക്കി.... എ... എ.. എന്ത്... എന്ത് കാര്യം....? ചിത്രൻ പതുക്കെ ചാരു പടിയിൽ നിന്നും കാലുകൾ താഴേക്കു ഇട്ടു.... അതേ ചേട്ടായി.... ""

ആാാാ... """"" ദുഷ്ട.... വയ്യാത്ത കയ്യിലേക്ക് ആണോടാ ചാടി വീഴുന്നത്...... ഇടത്തെ കൈ കൊണ്ട് വലത്തെ കയ്യിൽ പതുക്കെ പിടിച്ചു ദേവൂട്ടനെ കൂർപ്പിച്ചൊന്നു നോക്കി ചിത്രൻ .... ഈ.. " ഒരു ആവേശത്തിന് ചാടി കയറിയപ്പോൾ ഓർത്തില്ല.... ദേവൂട്ടൻ ഇളിച്ചു കാണിച്ചു.. അ... അ.. അതൊക്കെ പോട്ടെ... നീ എന്ത് കാര്യമാ പറയാൻ വന്നത് കുഞ്ഞാ ...ചിത്രൻ ആകാംഷയോടെ നോക്കി... ന്യുസിലാന്റിൽ ഉള്ള അപ്പുമാമേടെ കൂടെ വർക്ക്‌ ചെയുന്ന ഒരു ഡോക്ടർക്കു ഇച്ചേച്ചിടെ ഫോട്ടോ കണ്ട് ഇഷ്ടപെട്ടു... അത്‌ അച്ഛനോട് അപ്പു മാമ വിളിച്ചു ചോദിച്ചു.... ചേട്ടായിക് ഇച്ചേച്ചിയെ ഇഷ്ടം അല്ലങ്കിൽ ഇനി ഇച്ചേച്ചിയെ അങ്ങനെ നിർത്താൻ പറ്റുവോ പ്രായം ഇരുപത്തിഎട്ടു കഴിഞ്ഞു....... കുഞ്ഞൻ തടി തൂണിൽ പതിയെ വിരൽ കൊണ്ട് ചുരണ്ടി.... എന്നിട്ട് അല്ലി സമ്മതിച്ചോ....? ചിത്രൻ അവരുടെ മുഖത്ത് നോക്കാതെ താഴേക്കു കണ്ണു നട്ടു... പിന്നെ സമ്മതിക്കാതെ... "" ന്യുസിലന്റ് എന്ന് കേട്ടപ്പോഴേ ഇച്ചേച്ചി ഡബിൾ ഓക്കേ അല്ലെ.....ചേട്ടായിയെ നോക്കി ഇരുന്നിട്ട് കാര്യം ഇല്ലാന്ന് ബോധ്യം വന്നു കാണും... കിച്ചു അവൻ കാണാതെ ചിരിച്ചു.... അവൾ അത്‌ പറഞ്ഞോ...?

പിന്നെ പറയാതെ ഇപ്പോൾ ന്യുസിലന്റ് സ്വപ്നം കണ്ട് ബെഡിൽ തളർന്നു കിടപ്പുണ്ട്.... ആവേശത്തിന് പറഞ്ഞു കൊണ്ട് ദേവൂട്ടൻ ചുറ്റും നോക്കി.... ""പണി പാളിയോ.... പല്ല് കടിച്ചവൻ...... ഈ ചെറുക്കൻ... "" കുഞ്ഞാപ്പു പല്ല് ഞറുക്കി കാണിച്ചു...... മ്മ്മ്... നന്നായി അവളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ.... ആർക്കും മുഖം കൊടുക്കാതെ അകത്തേക്കു പോയവൻ.... 💠💠💠💠 ചിത്തു ഒന്ന് നിന്നെ.... ""മംഗളയുടെ ശബ്ദം കേട്ടതും തിരിഞ്ഞവൻ... എന്താ അമ്മേ...? നിന്റ ഉദ്ദേശ്യം എന്താ.... ആ കൊച്ചിനെ ഇനിയും ഇങ്ങനെ നിർത്താൻ ആണോ...... അതിനു എന്തോ സുഖം ഇല്ലാണ്ട് ഹോസ്പിറ്റലിൽ ആണ്...... ഹോസ്പിറ്റലിലോ....? എന്നിട്ട് ആ ചെകുത്താന്മാർ ഒന്നും പറഞ്ഞില്ലല്ലോ.... ചിത്രന്റെ കണ്ണുകൾ മിഴിഞ്ഞു .... നിന്നോട് പറയരുത് എന്ന് കുട്ടികൾ പറഞ്ഞു... പക്ഷെ എനിക്ക് അത്‌ പറ്റില്ലലോ....മംഗള നെടുവീർപ്പിട്ടു.... മ്മ്ഹ്ഹ് "" രാത്രി പനി എന്തോ കൂടി.......അമ്മ ഇല്ലാത്ത കുഞ്ഞാ അവൾ നിനക്ക് ഒപ്പം ഈ നെഞ്ചിലേക് അവളെയും ഞാൻ ചേർത്ത് കഴിഞ്ഞത് ആണ്.... ആഹ്"" എനിക്ക് വിധിചിട്ടില്ല ഇല്ല അവളെ.......കണ്ണുനീർ തുടച്ചു കൊണ്ട് നീങ്ങുന്ന മംഗളയെ നോക്കി നിന്നവൻ.... """ജ്ഞാന ദേവത ആയ നീ കൂടെ ഇല്ല എങ്കിൽ എന്നിലെ സ്വത്വം അപൂർണ്ണം ആണ് പെണ്ണേ... അത്‌ അറിഞ്ഞു കൊണ്ട് നീയും എന്നേ പരിഹസിക്കുകയാണോ....."""" ''

ഇടം കയ്യാൽ ആരും കാണാതെ കണ്ണ്‌ തുടച്ചവൻ..... .മ്മ്മ് ആട്ടം ഉണ്ട്... ആട്ടം ഉണ്ട്.... """ അവൻ കാണാതെ ജനൽ വഴി എത്തി നോക്കി തുള്ളി ചാടി വന്നു ദേവൂട്ടൻ..... നിന്റ ഏത് പല്ലിന് ആണ് മോനെ ആട്ടം.... കിച്ചു അവനെ അടിമുടി നോക്കി.... പല്ലിനു അല്ലടോ നമ്മുടെ വിശ്വാമിത്രന്.... "" വല്യേട്ടനോടെ പറയട്ടെ ഞാൻ..... ""മുന്പോട്ട് ആഞ്ഞതും കിച്ചു അവന്റെ ടീഷർട്ടിൽ പിടിച്ചു വലിച്ചു...... വല്യേട്ടൻ ഭദ്രേ കാണാൻ പോയതാ.... "" ഇനി അങ്ങോട്ട്‌ പോയി കട്ടുറുമ്പ് ആകേണ്ട...... അപ്പോൾ സച്ചുവേട്ടാനോ...ചിന്നുസിന്റെ പുറകെ പോയി കാണും.... താൻ ഇവിടെ സിംഗിൾ ആയി നിന്നോ....... പിള്ളേരൊക്കെ പ്രേമിച്ചു നടക്കുന്നത് കണ്ടു കൊണ്ട്.... എന്റെ വല്യൊതെ കാരണവരെ നമിച്ചു നിന്നെ...... കിച്ചു കൈ എടുത്തു തൊഴുതു ദേവൂട്ടനെ ... 💠💠💠💠 ദേ ആദിയെട്ടാ കളിക്കല്ലേ.... "" ആ ഏണി ഒന്ന് വച്ചു താ....... വലിയ മാവിന്റെ കൊമ്പിൽ ഇരുന്നു കെഞ്ചി അവൾ.... നിന്നോട് പറഞ്ഞിട്ടില്ലേടി കോലെകേറി മേലാൽ മരത്തിൽ കയറരുതെന്നു.... തടി കൊണ്ടുള്ള ഏണി എടുത്തു പൊക്കി മാറ്റി കുഞ്ഞൻ... അതിനു ഞാൻ അറിഞ്ഞോ നേരം വെളുക്കും മുൻപ് ഇങ്ങേരു പിന്നേം വരും എന്ന്.... മ്മ്മ്ഹ്ഹ്.. ""? അത്‌ ശരി നീ ഞാൻ ഇല്ല എങ്കിൽ കയറും അല്ലെ....കോലെ കേറി... ""

ആദിയെട്ട പാവം ഭദ്രകാളി എനിക്ക് മാമ്പഴം വേണം എന്ന് പറഞ്ഞത് കൊണ്ട് അല്ലെ മാവിൽ കയറിയത്.... അനന്തൻ ചുണ്ട് കൂർപ്പിച്ചു... ഭദ്രകാളി നിന്റ... ""... ഒരു മാങ്ങ അവന്റെ ദേഹത്തേക് എറിഞ്ഞവൾ ..... എന്നാൽ നീ അവിടെ തന്നെ ഇരുന്നോ ഭദ്രകാളി... ""ആദിയെട്ടാ ഇവൾ അവിടെ തന്നെ ഇരുന്നോട്ടെ..... അനന്തൻ കൊഞ്ഞനം കാട്ടി.... പ്ലീസ്..... "" കൊഞ്ചലോടെ അവനെ നോക്കുമ്പോൾ മീശ കടിച്ചു ചിരിക്കുന്നുണ്ട് അവൻ... വാ.. "" എന്റെ കയ്യിലേക്ക് ചാടിക്കോ..... കുഞ്ഞൻ കൈ നീട്ടി നിന്നു... ഞാൻ ചാടും..... "" പിടിച്ചോണം....... ധൈര്യമായി ചാടിക്കോ...... കള്ളചിരിയോടെ നോക്കിയതും പെണ്ണ് മെല്ലെ ഒന്ന് ഇളകി താഴേക്കു ചാടിയതും ഒരുമിച്ചു ആയിരുന്നു.... അമ്മേ.... "" എന്റെ നടുവ് പോയെ..... താഴെ കിടന്നവൾ അലറുമ്പോൾ അനന്തൻ ചിരിച്ചു കൊണ്ട് തുള്ളി ചാടി..... ദുഷ്ടൻ .... " പറ്റിച്ചു അല്ലെ..... ചുണ്ട് പുളുത്തി പെണ്ണ്.... ഇനി മരത്തിൽ കയറാൻ നേരം നിനക്ക് ഇത്‌ ഓർമ്മ വേണം..... അവൾക് നേരെ കൈ നീട്ടിയവൻ....... കൈയിലെ മണ്ണ് ഒന്ന് തട്ടി കുടഞ്ഞു കൊണ്ട് ആ കൈകളിലേക് ചേർന്നവൾ... ഇവിടെ ആരാടാ ചക്ക ഇട്ടത്....? കുഞ്ഞാപ്പു ഓടി വന്നു... അയ്യേ ചക്ക അല്ല ഭദ്രകാളി താഴെ വീണതാ... അനന്തൻ വായ പൊത്തി........

കണ്ണ്‌ തെറ്റിയാൽ ഇരുപത്തിനാലു മണിക്കൂറും ഏതെങ്കിലും മരത്തിന്റെ മുകളിൽ ആയിരിക്കും കോലെ കേറി.... "" കുഞ്ഞൻ അവളുടെ തലയിൽ ഒരു കിഴുക്ക് കൊടുത്തു ..... വാല്യേട്ട........... """""""""""""""""""""ആാാ...... """ഒരു കരച്ചിൽ കേട്ടതും കുഞ്ഞനും കുഞ്ഞാപ്പുവും തരിച്ചു നിന്നു പോയി.... സച്ചു അല്ലെ അത്‌..... """കുഞ്ഞൻ ചുറ്റും നോക്കി അവന്റ ഹൃദയം വല്ലാതെ മിടിച്ചു..... അതേ..... """ നീ വായോ കുളത്തിന്റെ അവിടെ നിന്നാണ്......കുഞ്ഞാപ്പു ശബ്ദം കേട്ടദിക്കിലേക് ഓടിയതും എല്ലാവരും അവന് പുറകെ ഓടി....... സച്ചു...... """"വല്യേട്ട...........വിറച്ചു കൊണ്ട് കുഞ്ഞനിലേക് ചേരുമ്പോൾ അവന്റെ വലതു കൈ വിറച്ചു കൊണ്ട് മുന്പിലേക് ചൂണ്ടി.......... തങ്ങൾക്കു മുൻപിൽ പത്തി വിടർത്തി ആസുരഭാവത്തോടെ നിൽക്കുന്ന നാഗം.........എങ്കിലും അതിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിൽകുന്നു..... കുഞ്ഞന്റെ കണ്ണുകൾ കുറുകി..........അതിലേക്ക് ഇരച്ചു വന്നു രൗദ്രഭാവത്തിൽ പത്തി താഴ്ത്തി അവൻ........... കുഞ്ഞന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി തുടങ്ങി......... തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകൾ മുറുകുമ്പോൾ സച്ചു അവനെ തന്നെ നോക്കി..... അവന്റെ കഴുത്തിൽ തെളിവ് ആയി വരുന്ന നീല നിറം..... ഇരു കണ്ണുകളിലും തെളിഞ്ഞു നിൽക്കുന്ന ത്രിശൂലം........

സച്ചു വല്ലാത്ത ഭയത്തോടും ഭക്തിയോടും അവനിലേക് ചേരുമ്പോൾ തന്റെ വല്യേട്ടന്റെ ഹൃദയം ഉടുക്ക് പോലെ തുടിക്കുന്നത് അവൻ തിരിച്ചറിഞ്ഞു.... """"നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വരരുതെന്ന്.....""""""" ആഹ്ഹഹ്ഹ... """ അനന്തന്റെ ശബ്ദം കേട്ടതും കുഞ്ഞൻ ഒന്ന് പിടച്ചു......... സച്ചുവിൽ നിന്നുമുള്ള പിടി അയഞ്ഞു....... കണ്ണുകൾ അനന്ദനിലേക്ക് പോയി...... """ദുഷ്ടനാ നീ ദുഷ്ടൻ...... പൊയ്ക്കോ.... ഇനി ഇവിടേക്ക് വരരുത്..... നിന്റെ ലോകത്തേക്ക് തിരികെ പൊയ്ക്കോ.... """"" കുഞ്ഞനന്തന്റെ കരിനീല കണ്ണുകൾ ഒന്ന് കൂടി തിളങ്ങുന്നത് കുഞ്ഞൻ ശ്രദ്ധിച്ചു..... അവന്റെ കുഞ്ഞ് ശബ്ദത്തിലെ കാഠിന്യം അവൻ വീക്ഷിച്ചു...ആ വാക്കുകളിലെ ആജ്ഞ ശക്തി... അതിനൊത്തു ആ നാഗം പത്തി താഴ്ത്തി കുളക്കടവിലെ മതില് വഴി അപ്പുറത്തേക് പോയി..... കേശുവേട്ട "" അവൻ കൊല്ലും അവൻ കൊല്ലാൻ വന്നതാ......കൊടും വിഷമാണ് അവനിൽ നിറയെ.... """..... അനന്തൻ കേശുവിന്റെ കൈകളിൽ മുറുകെ പിടിച്ചു..... താൻ എന്ന ശരീരത്തെ മെത്ത ആക്കി തന്നിൽ ശയനം കൊള്ളുന്നവന്റ് അരക്കെട്ടിൽ മുറുകെ പിടിച്ചു... അനന്ത.... """

കുഞ്ഞാപ്പു അവന് ഒപ്പം മുട്ട് കുത്തി ഇരുന്നു..... അവനിലെ മാറ്റത്തോടൊപ്പം കുഞ്ഞാപ്പുവിന്റെ കൈകൾ അനന്തന്റെ നെഞ്ചിലെ നാഗമുദ്രയിൽ പതിയെ തലോടി..... അവൻ അറിയാതെ തന്നെ കുഞ്ഞനന്തനോടുള്ള വാത്സല്യം അവനിലേക്ക് ഒഴുകി വന്നു..... കേശുവേട്ട... "" അവൻ കൊല്ലും..... കരഞ്ഞു കൊണ്ട് കുഞ്ഞാപ്പുവിന്റെ തോളിലേക് ചേർന്നവൻ.... അവൻ ആരെയും കൊല്ലില്ല... "" എന്റെ അനന്തൻ ഇവിടെ ഉണ്ടല്ലോ.... """കേശു അവനെ എടുത്തു വാരി പുണർന്നു കൊണ്ട് മുന്പോട്ട് നടന്നു.... ഈ ചെക്കനോട് കാവിലെ നാഗങ്ങളോടെ കളിക്കല്ലെന്നു എത്ര പറഞ്ഞാലും കേൾക്കില്ല..... എപ്പോഴും അതിനോടൊക്കെ ആണ് കൂട്ട്..... ഭദ്ര അത്‌ പറയുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ അനന്ദനിലും കേശുവിലും ,, സച്ചുവിന്റെ കണ്ണുകൾ കുഞ്ഞനിലും ആണ്......... ആദിയെട്ടാ എന്താ ഒന്നും പറയാത്തത്... ഭദ്ര അവനെ കുലുക്കി വിളിച്ചു... ങ്‌ഹേ.. "" ഞാൻ... ഞാൻ.. ഒന്നുമില്ല... "" ഞെട്ടലിൽ നിന്നും മുക്തൻ ആയതും കണ്ണുകൾ സച്ചുവിലേക് പോയി.... നീ എന്തിനാ ഇവിടെ വന്നത്...? കുളപടവിൽ ആരെ കാണാൻ വന്നതാ.... ചിന്നു കാളിമനയിൽ ആണല്ലോ... കുഞ്ഞൻ സംശയത്തോടെ നോക്കി.... അത്.... ഞാൻ... "" സച്ചു എന്തോ പറയാൻ വന്നതും...... ഭദ്ര കുഞ്ഞേ.... "" ഹരികുട്ടന്റെ ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ മാറി.....

അണച്ചു കൊണ്ട് ഓടി വരുന്ന ഹരികുട്ടൻ.... ഒറ്റക് മനക്കു പുറത്തേക്ക് ഇറങ്ങരുതെന്നു പറഞ്ഞിട്ടില്ലേ കുട്ടി... ചുറ്റും അപകടം ആണ് ഏത്ര പറഞ്ഞാലും കേൾക്കില്ല .... ശാസനയോടെ ഭദ്രയെ നോക്കിയവൻ..... ആദികുഞ്ഞ് വന്നത് കൊണ്ട് കുഴപ്പം ഇല്ല..... ഗൗരിയേച്ചി കുട്ടിയെ തിരക്കുന്നുണ്ട്.... വേഗം വന്നോളൂ...... പറഞ്ഞു കൊണ്ട് മുന്പോട്ട് നടന്നവൻ..... എന്നാലും ഞാൻ.. ഞാൻ എങ്ങനെ ഇവിടെ വന്നു.... """? സച്ചു നഖം കടിച്ചു... എടാ ചെകുത്താനെ മതി ആലോചിച്ചത്... അധികം ചിന്തിച്ചാൽ ആ തല വെറുതെ പുകയത്തതെ ഉള്ളൂ..... കുഞ്ഞന്റെ മുഖത്ത് ചെറിയ ചിരി പടർന്നു കഴിഞ്ഞിരുന്നു.......... 💠💠💠💠 വാല്യേട്ട... "" പണി ഏറ്റില്ല അല്ലെ... "" ഭദ്രയോട് യാത്ര പറഞ്ഞു കാറിൽ കയറി കഴിഞ്ഞു കിച്ചു പുറകിൽ ഇരുന്നു കുഞ്ഞനെ തോണ്ടി... ഏൽക്കാതെ എവിടെ പോകാൻ.... ""? സ്റ്റിയറിങ്ങിൽ താളം പിടിച്ചു കുഞ്ഞൻ.... എടാ... "" അങ്ങോട്ട് നീങ്ങി ഇരുന്നേ.... "" പുറകിലേ ഡോർ തുറന്നു വശത്തു ഇരുന്ന ദേവൂട്ടന്റെ മുൻപിൽ ഇടത്തെ തോളിൽ ഹാൻഡ് ബാഗ് തൂക്കി നില്പുണ്ട് ചിത്രൻ...... വാ അടച്ചു വെയ്ക്കു ചെക്കാ... "" തുറന്നിരുന്ന അവന്റ വായ അടച്ചു കൊണ്ട് ചിത്രൻ അകത്തേക് കയറി........ ചേട്ടായി വരേണ്ട റസ്റ്റ്‌ എടുത്തോ..... കിച്ചു ചിരി അടക്കി പറഞ്ഞു... എന്റെ ലാപ് അവിടെ അല്ലെ... എനിക്ക്... എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട്.......

ഏയ് ലാപ്പ് ഞങ്ങൾ ഇവിടെ എത്തിക്കാമെന്നെ.... വല്യേട്ടൻ ആണെങ്കിൽ ഇപ്പോൾ ഇരികത്തൂർ വരാൻ വല്ലാത്ത ഉല്സാഹം ആണ് അല്ലെ വല്യേട്ട.....ദേവൂട്ടൻ ചോദിച്ചു കൊണ്ട് നോക്കിയതും കുഞ്ഞൻ കണ്ണൊന്നു കൂർപ്പിച്ചതും മുഖം തിരിച്ചവൻ... അവന്റ ഉല്സാഹം ഞാൻ കാണുന്നുണ്ട് നീ വണ്ടി എടുക്ക് പോയിട്ട് ജോലി ഉണ്ടെനിക്ക്.. "" ചിത്രൻ അത്‌ പറയുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും അവൻ കാണാതെ പരസ്പരം നോക്കി ചിരിച്ചു.... സച്ചു ഒഴികെ കിച്ചുവിലും ദേവൂട്ടനിലും അതെ അവസ്ഥ ആണ്............. സച്ചു പുറത്തേക് കണ്ണ് നട്ടു മറ്റൊരു ലോകത്തിലേക്കു ചേക്കേറിയിരുന്നു..... ഏട്ടാ വേണ്ടായിരുന്നു ചിത്തുന്റെ കൈ ശരിക്ക്‌ നേരെ ആയിട്ടില്ലല്ലോ... "" കാർ പോയതും ഗൗരി ആശങ്കയോടെ സഞ്ജയൻ നോക്കി.... അവന്റെ ഔഷധം അത്‌ വല്യോത് ആണ് ഗൗരി.... അവൾ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത് മുതൽ അവളിലേക് എത്താൻ അവന്റെ ഹൃദയം തുടിക്കുന്നത് ഞാൻ കണ്ടു.... ഇവിടെ അവനെ നിർത്തി സാക്ഷാൽ അമൃത് ഞാൻ നൽകിയാലും ചിത്രഭാനുവിന്റെ രോഗം പൂർണ്ണമായും മാറില്ല... അവന്റ ഔഷധം അവൾ ആണ്...... സ്വത സിദ്ധമായ പുഞ്ചിരിയോയോടെ സഞ്ചയൻ അകത്തേക്കു പോയി... 💠💠💠💠 തിരുമേനി....... """" ..... നെല്ലിമല മൂപ്പന്റെ ശബ്ദം കേട്ടതും കാളി വിഗ്രഹത്തിനു മുൻപിൽ നിവർന്നു കിടന്ന ജലന്ധരൻ ഒന്ന് എഴുന്നേറ്റിരുന്നു..... വീണ്ടും പരാജയം എന്നേ കീഴ്പെടുത്തിയിരിക്കുന്നു..... നന്ദകിഷോർ അവനിലൂടെ രുദ്രന്റെ മരണം ഞാൻ മുൻപിൽ കണ്ടു......

അവസാന ആണി അവന്റെ ശിരസിൽ പതിയുന്ന നിമിഷം നന്ദനിലൂടെ അവന്റ മരണം ഞാൻ മുൻപിൽ കണ്ടു......... ""മ്മ്ഹ്ഹ് വീണ്ടും പൂർവാധികം ശക്തിയോടെ തിരികെ വരും ഞാൻ......... നാഗ.... "" നിനക്കെന്തു സംഭവിച്ചു...... തന്റെ മുന്പിലേക് പൊള്ളി അടർന്ന തോലുമായി ഇഴഞ്ഞു വന്നവനെ കണ്ടതും ജലന്ധരൻ ചാടി എഴുന്നേറ്റു............ ആ തോലിൽ പതിയെ തലോടി....... അവന്റെ താപം എന്റെ കുഞ്ഞിനെ ചുട്ടു പൊള്ളിച്ചിരിക്കുന്നു.........സൂര്യദേവനും( സച്ചു ) അഗ്നിദേവനും( കിച്ചു ) .... """മ്മ്ഹ്ഹ്.... നിങ്ങൾ കരയും..... രണ്ട് പേരുടെയും ചിറക് അരിഞ്ഞു വീഴ്ത്തും ഞാൻ........... നാഗ നിന്നിലൂടെ ഞാൻ ഇതിനുള്ള പ്രതികാരം ചെയ്തിരിക്കും.........."""""ജലന്ധരന്റെ ശക്തി അറിഞ്ഞുകൂടാ അവന്..... മൂപ്പാ... "" എനിക്കുള്ള മന്ത്രവാദപുര തയാറാക്കി കൊള്ളൂ.... തൊണ്ണൂറ് ദിവസത്തെ ഉപവാസത്തിലേക് കടക്കുന്നു ഞാൻ.... ശേഷം കന്യക ബലി.... അതും ഋതുമതി ആയി നില്കുന്നവൾ അവളിലെ അശുദ്ധി എന്നിലേക്കു ശക്തി ആയി കടന്നു വരും...... തൊണ്ണൂറാം ദിവസം അവൾ വന്നിരിക്കും എന്നിലേക്ക്‌..... മ്മ്ഹ്ഹ് """ കൊണ്ട് വന്നിരിക്കും ഈ ജലന്ധരൻ........ അതോടെ ജലന്ധരൻ അജയ്യൻ ആകും........... ഹഹഹഹ.... ഹഹഹ..........ദിഗന്തങ്ങൾ പൊട്ടുമാറു ഉച്ചത്തിൽ അട്ടഹസിച്ചവൻ.... (തുടരും )

NB :: ഇനി അടുത്ത പണിക്കുള്ള തയാറെടുപ്പ് ജലന്ധരൻ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.... തൊണ്ണൂറ് ദിവസം ശല്യം ഉണ്ടാകില്ല അതിനു ശേഷം പൂർവാധികം ശക്തിയോടെ തിരികെ വന്നിരിക്കും 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story