ആദിശങ്കരൻ: ഭാഗം 2

adhishankaran

എഴുത്തുകാരി: മിഴിമോഹന

രുദ്രന് ഒപ്പം വീണ താഴേക്കു ഇറങ്ങി ചെന്നു കാറിൽ കയറാൻ പോകുമ്പോൾ അവർക്ക് മുന്പിലേക് ഒരു പോലീസ് ജീപ്പ് വന്നു നിന്നു...... അതിൽ നിന്നും ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന ആളെ മനസ് നിറഞ്ഞു നോക്കി നിന്നു രുദ്രൻ............ ചേട്ടച്ഛ """"....... സ്നേഹം നിറഞ്ഞ വിളിയോടെ രുദ്രന് സമീപം ഓടി വന്നു....... """"സബ് ഇൻസ്‌പെക്ടർ ചിത്രഭാനു """""... എല്ലാ അർത്ഥത്തിലും തനിക് മേലധികാരി ആയ രുദ്രനെ സല്യൂട് ചെയ്തവൻ.......... രുദ്രൻ അവനെ അടിമുടി ഒന്ന് നോക്കി.... ഇരുനിറം എങ്കിലും കരുത്തുറ്റ ശരീരം.... വിടർന്ന കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന സാത്വിക ഭാവം.............. ചേട്ടച്ഛൻ വന്നിട്ട് കാണാൻ കണ്ണൊന്നു കൊതിക്കുകയായിരുന്നു....

അപ്പോൾ അല്ലെ കേസിന്റെ ആവശ്യത്തിന് മലപ്പുറം വരെ പോകേണ്ടി വന്നത്... ""ആ വിശ്വഭരന്റെ കേസ്.. ""രുദ്രനോട് പതുക്കെ ആണത് അവന്റെ പരഞ്ഞത്...... നീ കാറിൽ കയറിക്കോ വാവേ.... "" രുദ്രൻ നിർദേശം നൽകുമ്പോൾ ചത്രനോട്‌ ഒന്ന് ചിരിച്ചു കൊണ്ട് വീണ കാറിൽ കയറി.... ചിത്തു അവന്മാർ ഇത് ഒന്നും അറിയരുത്....... ബിസിനസിൽ ഉണ്ണിയുടെ എതിരാളി ആണ് വിശ്വഭരൻ .... കഴിഞ്ഞ ടെൻഡർ ഉണ്ണിയും ആവണിയും പിടിച്ചതിനു പക ഉണ്ട് അവന്.. കുഞ്ഞന്റെ സ്വഭാവം നിനക്ക് അറിയാമല്ലോ മുന്നും പിന്നും നോക്കില്ല........പ്രത്യേകിച്ച് ഉണ്ണിക് ഒരു ആപത്തു വരുന്നു എന്ന് കണ്ടാൽ അവന്മാർ ആരും അടങ്ങി ഇരിക്കില്ല......

അറിയാം ചേട്ടാഛ....കഴിഞ്ഞ അഞ്ചു വർഷം ആയിട്ട് ഉണ്ണിചേട്ടച്ഛനോട് യുദ്ധം പ്രഘ്യപിച്ചിരിക്കുകയല്ലേ അയാൾ .... അവന്റ കൊള്ളരുതായ്മകൾക് അറുതി അത്‌ ഞാൻ ഉണ്ടാക്കും...... അവന് എതിരെ ഉള്ള തെളിവുകൾ ശേഖരിച്ചു തുടങ്ങി ഞാൻ.......... ചിത്രൻ അത്‌ പറയുമ്പോൾ അവന്റെ മുഖത്തെ നിശ്ചയ ദാർഢ്യം രുദ്രൻ നോക്കി നിന്നു... ചിത്തുട്ട ചേട്ടച്ഛനും മോനും സംസാരിച്ചു നിന്നാൽ എനിക്ക് നേരത്തിനും കാലത്തിനും എത്താൻ കഴിയില്ല.....വീണ ഗ്ലാസ് ഒന്ന് താഴ്ത്തി....... ചേട്ടച്ഛൻ പൊയ്ക്കോ.. വീണേച്ചി ലേറ്റ് ആകേണ്ട....... രുദ്രനെ ചിരിച്ചു കാണിച്ചു കൊണ്ട് പുറത്തേ ഔട്ട്‌ഹൗസിലേക്ക് നടന്നവൻ... ചിത്തു നിനക്ക് വീട്ടിൽ താമസിച്ചു കൂടെ..... ""

രുദ്രൻ ചോദിച്ചതും അവൻ തിരിഞ്ഞു നിന്നു.... വേണ്ട ചേട്ടച്ഛ.... ഞാൻ.... ഞാൻ.. വേണ്ട അത്‌ ശരിയാവില്ല...അവൻ പറഞ്ഞു തീരും മുൻപ് അല്ലി പുറത്തേക്ക് വന്നു കൂടെ കുഞ്ഞനും ..... അവളെ കണ്ടതും മുഖം ഒന്ന് തിരിച്ചവൻ... എന്നെ കണ്ടാൽ ചിലപ്പോൾ എല്ലാവർക്കും പേടി വരും....... അവന്റ ശബ്ദം ഒന്ന് ഇടറി..... മുഖം അവൾക് കൊടുക്കാതെ പോകുന്നവനെ രുദ്രൻ ഒന്ന് നോക്കി ശേഷം കണ്ണുകൾ അല്ലിമോളിലേക് വന്നു.... പാവം കണ്ണ്‌ നിറച്ചു നില്പുണ്ട്...... മറുത്തൊന്നും പറയാതെ രുദ്രൻ വീണയെയും കൊണ്ട് പോയി.... അവരുടെ കാര്യങ്ങൾ നോക്കാൻ അടുത്ത് നിൽക്കുന്ന തന്റെ കുഞ്ഞൻ ധാരാളം എന്ന് അവന് അറിയാം..... ഇച്ചേച്ചി ""....

കരയാതെ കുഞ്ഞൻ അവളെ നെഞ്ചോട് ചേർത്തു അച്ചന്റെ മകൻ തന്നെ കരയുന്നവർക് അവൻ എന്നും തുണ....... കുഞ്ഞാ.... "" ഒരിക്കൽ അറിയാതെ പറ്റിപോയ ഒരു തെറ്റിന് ഇത്രേം ശിക്ഷ വേണോ...... ഈ ജന്മം കാത്തിരിക്കുന്നത് ആ... ആ.... മനുഷ്യന് വേണ്ടി ആണ്.........നീ ചേട്ടച്ഛനോട് എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ നിർത്താൻ പറയുവോ...... അതേ അല്ലിപെണ്ണേ ചേട്ടായിക്ക് ഇചേച്ചിയോട് സ്നേഹം ഇല്ലെന്നു ആരു പറഞ്ഞൂ....ആ മനസിൽ നിങ്ങൾക് ഒരുപാട് സ്ഥാനം ഉണ്ട് ആർക്കും വിലമതിക്കാൻ കഴിയാത്തൊരു സ്ഥാനം...ഇവിടേക്ക് ട്രാൻസ്ഫർ കിട്ടി വരുമ്പോൾ ഞാൻ കണ്ടത് ആണ് ആ കണ്ണുകളിലേ തിളക്കം .....

നീ പോയെ കുഞ്ഞാ... ചുമ്മ എന്നെ സമാധാനിപ്പിക്കാൻ ആയിട്ട്..... കുഞ്ഞന്റെ കൈ തട്ടി മാറ്റുമ്പോളും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു...... ഇച്ചേച്ചി കോളേജിൽ നിന്നും വരാൻ താമസിക്കുമ്പോൾ ആ നെഞ്ചിലെ പിടപ്പ് ഞാൻ കാണുന്നത് ആണ്....... എന്താടാ ശങ്കു അല്ലിപെണ്ണ് പിന്നേം ടാങ്ക് തുറന്ന് വിട്ടോ..... കുഞ്ഞാപ്പു അവിടേക്കു വന്നതും അല്ലി മുഖം തുടച്ചു....... അത്‌ സ്ഥിരം കലാപരിപാടി അല്ലെ.... ചേട്ടായി നോക്കിയില്ല ചിരിച്ചില്ല.... എന്നെ ഇഷ്ടം അല്ല... ഇത് ഓർമ്മവച്ച നാൾ മുതൽ നമ്മൾ കാണുന്നത് അല്ലെ.. ... ഇപ്പോൾ ഇച്ചേച്ചിക് ഹോസ്റ്റലിൽ മാറണം എന്ന്......... കുഞ്ഞൻ പറഞ്ഞു തീരും മുൻപ് സച്ചുവും കിച്ചുവും രംഗപ്രവേശനം ചെയ്തു കഴിഞ്ഞിരുന്നു...

പെട്ടന്നു തന്നെ പെട്ടിയും കിടക്കയും എടുത്തു പൊയ്ക്കോ... ഇങ്ങനെ കരഞ്ഞിരുന്നാൽ അങ്ങേരുടെ മനസ് ഇളകതൊന്നും ഇല്ല... വിശ്വമിത്രൻ ആണ് വിശ്വാമിത്രൻ.... ഇച്ചേച്ചി ഒരു കൊച്ചു മേനക എങ്കിലും ആകണം.... അല്ലേടാ കിച്ചു..... സച്ചു അവനെ തോണ്ടി... അയ്യേ... "" എന്തൊക്കെയാ ഈ പറയുന്നത്... ഒന്നില്ലേലും നിന്റെ ഒക്കെ അദ്ധ്യാപിക അല്ലെ ഞാൻ ആ ബഹുമാനം താടാ..... അല്ലി പരിഭവം നടിച്ചു..... ആഹാ ഐഡിയ പറഞ്ഞു കൊടുത്തപോൾ ഞങ്ങൾ ഔട്ട്‌ ആയോ..... രണ്ട് ചെകുത്താന്മാർ പരസ്പരം നോക്കി... ഇച്ചേച്ചി ഇവന്മാർ പറയുന്നതിൽ കാര്യം ഉണ്ട്... ഇങ്ങനെ കരഞ്ഞു കലങ്ങി കാത്തിരിന്നിട്ട് കാര്യം ഇല്ല .... ഇച്ചേച്ചി ഇടിച്ചു കയറണം ആ മനസിനെ പിടിച്ചു കുലുക്കണം...

കുഞ്ഞൻ അവന്മാർക് സപ്പോർട്ട് കൊടുത്തു... കുഞ്ഞാ.... . ""ചിത്തുട്ടനെ ആഹാരം കഴിക്കാൻ വിളിച്ചോണ്ട് വായൊ..... ശോഭ സാരി തുമ്പിൽ കൈ തൂത്തു കൊണ്ട് വന്നു.......വെള്ളി വീണ മുടി എങ്കിലും പഴയ പ്രസരിപ്പ് അവരിൽ നിറഞ്ഞു നിന്നിരുന്നു...... ശോഭയുടെ വാക്കുകൾ കേട്ടതും കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം നോക്കി.... മുഖത്ത് കള്ള ചിരി പടർന്നു....... അമ്മൂമ്മ പൊയ്ക്കോ ഇച്ചേച്ചി വിളിച്ചോണ്ട് വരും..... അല്ലെ ഇച്ചേച്ചി..... കുഞ്ഞാപ്പു ഞൊടിയിടയിൽ പറഞ്ഞു കഴിഞ്ഞിരുന്നു... ഞാനോ... ""? എനിക്ക് പേടിയാ.... എന്നാൽ അങ്ങേര് വേറെ കെട്ടിക്കോട്ടെ... സമാധാനം ഉണ്ടാകും അങ്ങേർക്ക്... കിച്ചു ഗോൾ അടിച്ചു... കിച്ചു... "" കുഞ്ഞൻ കണ്ണുരുട്ടി...

"" ഇച്ചേച്ചി വന്നേ..... അല്ലിയുടെ കൈ പിടിച്ചവൻ പുറത്തേക് നടന്നു.... അവരെക്കാൾ മുൻപേ ചെകുത്താന്മാരും... നീയൊക്കെ എങ്ങോട്ടാ പോകുന്നത്... മാറി നിൽക്കെടാ പുറകോട്ട്.... കുഞ്ഞാപ്പു പുറകോട്ടു അവരെ പിടിച്ചു വലിച്ചു...... അല്ല... ഇച്ചേച്ചിക്ക് ഒരു കൂട്ടിന്..... സച്ചു നിന്നു പരുങ്ങി... ഒരു കൂട്ട് ഒപ്പിക്കാൻ ഇച്ചേച്ചി പാട് പെടുകയാ.... അടങ്ങി നിന്നോണം രണ്ടും..... കുഞ്ഞൻ ശാസിച്ചു കൊണ്ട് അല്ലിയെ കൈപിടിച്ച് മുന്പോട്ട് നടന്നു.... ബാക്കി ഉള്ളവർ പുറകെ പമ്മി പമ്മി പോകുന്നുണ്ട്.. ........ ഇവന്മാർ അവിടെ എന്ത് ചെയ്യുവാ...... ഉണ്ണി ബാൽക്കണിയിൽ നിന്നും ചായ കുടിച്ചു കൊണ്ട് സൂക്ഷിച്ചു നോക്കി..... ഇവിടുത്തെ വിത്തുകൾ അല്ലെ എന്തോ പണി ഒപ്പിക്കാൻ പോകുവാ ... കണ്ടറിയാം.....

ഉണ്ണി അവർ കാണാതെ തൂണിന്റെ മറവിൽ നിന്നു..... ഔട്ട്‌ഹൗസിന്റെ വാതുക്കൽ എത്തിയതും കുഞ്ഞൻ അല്ലിയെ മുന്പോട്ട് തള്ളി......പോയി വിളിച്ചോണ്ട് വാ....... ... മുൻപോട്ട് പോയതിലും വേഗത്തിൽ അല്ലി തിരിച്ചു വന്നു കുഞ്ഞന്റെ ദേഹത്തു ഇടിച്ചു നിന്നു........ ഇതെന്താ റബർ ബാന്റോ... പോയതിലും വേഗത്തിൽ തിരികെ വരാൻ... കുഞ്ഞാപ്പുവിന്റ പുറകിൽ നിന്ന കിച്ചു പറഞ്ഞതും കുഞ്ഞാപ്പു അവനെ ഒന്ന് ചവുട്ടി ആ ചവുട്ട് അതേ പോലെ അവന്റ പുറകിൽ നിന്ന സച്ചുവിന് കൊടുത്തവൻ...... നീ എന്തിനാടാ എന്നെ ചവുട്ടുന്നത്...... ""സച്ചു കാലൊന്നു കുടഞ്ഞു..... എനിക്ക് കിട്ടുന്നത് നിനകൂടെ ഷെയർ ചെയ്തത് തെറ്റ് ആണോ.... കിച്ചു ഒരെണ്ണം കൂടെ കൊടുത്തു..

അത്‌ ഒരു അടിയിലേക് പോകാൻ ഉള്ള ഒരുക്കം ആയി കഴിഞ്ഞിരുന്നു..... ഈ ചെകുത്താന്മാരെ എന്തു പരിപാടിക്ക് കൂട്ടിയാലും ഇത് തന്നെ ആണല്ലോ... രണ്ടും എന്റെ കയിൽ നിന്നും വാങ്ങും... കുഞ്ഞൻ ദേഷ്യം പിടിച്ചു തുടങ്ങിയിരുന്നു........ ഇച്ചേച്ചിക് പോകാൻ പറ്റുവോ ഇല്ലയോ....... ആ ദേഷ്യം അല്ലിയോടും തീർത്തു........ പോ..പോ... പോവാം ഞാൻ... നീ ചൂട് ആകേണ്ട.... മുഖം ഒന്ന് ചുളുക്കി അകത്തേക്കു കയറി അല്ലി.... ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു........ നടുമുറിയിൽ ആരെയും കാണുന്നില്ല......നേരെ വലതു വശത്തു കാണുന്ന മുറിയിലേക്കു കടന്നവൾ...... കട്ടിലിന്റെ ഹെഡ്‌റെസ്റ്റിലേക്കു തല വച്ചു കിടക്കുന്ന ചിത്രന്റെ മുഖത്തു ഒരു പുസ്തകം കൊണ്ട് മറച്ചിരുന്നു........

അല്ലിയുടെ കണ്ണുകൾ താഴേക്കു നീണ്ടു....... പൊള്ളി അടർന്ന നെഞ്ചിലെ പാടുകൾ........... ഒരു മാത്ര തന്റെ കരങ്ങളാൽ ആ മുറിപ്പാടിൽ സ്വാന്ത്വനം ഏകാൻ കൊതിച്ചവൾ.. അധരതാൽ ആ നെഞ്ചിലെ വേദനയെ ഒപ്പി എടുക്കാൻ കൊതിചു........ പെട്ടന്നു ഇടത് വശത്തെ ടേബിളിൽ കാൽ തട്ടിയതും മുഖത്തെ പുസ്തകം എടുത്തു കൊണ്ട് ചിത്രൻ ചാടി എഴുനേറ്റു..... എന്താ... ""എന്ത് വേണം... ശബ്ദം കനച്ചിരുന്നു അവന്റെ..... ശോഭമ്മ കഴിക്കാൻ വരാൻ പറഞ്ഞു.... ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തവൾ... പെട്ടന്ന് ആണ് നഗ്നമായ തന്റെ മാറിലേക്ക് അവന്റെ കണ്ണുകൾ പോയത്.... വശത്തു കിടന്ന ടവൽ എടുത്തു ആ മുറിപ്പാടിനെ മറച്ചവൻ.... എന്തിനാ... എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്......

അന്ന് ആദ്യമായി കണ്ടപ്പോൾ ഉണ്ടായ ആഘാതത്തിൽ ഞാൻ എന്തോ വിളിച്ചു പറഞ്ഞു.... ഇപ്പോഴും അത്‌ മനസിൽ ഇട്ടു നീറ്റുവാണോ... അത്രക് വെറുക്കണോ.... കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനെ തടയാൻ ആയില്ല അവൾക്.... എനിക്ക് ആരോടും വെറുപ്പ് ഇല്ല.... ഇഷ്ടവും ഇല്ല........ ""അവന്റ വാക്കുകൾ കേട്ടതും അല്ലിയുടെ നെഞ്ചൊന്നു പിടഞ്ഞു.... പൂജക്കെടുക്കാത്ത പൂവാണ് ഞാൻ... എന്നെ കാണുന്നവർ ആദ്യം ഭയക്കും... ആ ഭയം ഇന്ന് എന്നിലും ഉണ്ട്.........എന്നെ ആരും സ്നേഹിക്കണ്ട.... ( ബ്ര്ഹമാവിനെ പൂജിക്കില്ല എന്നൊരു ഐതിഹ്യം ഉണ്ട്... അത്‌ കൊണ്ട് അദ്ദേഹത്തിന് ക്ഷേത്രം ഇല്ല എന്നാണ്‌ എന്റെ അറിവ്....

ലോകത്തിന്റെ സൃഷ്ടികർത്താവിനു ക്ഷേത്രത്തിന്റെ ആവശ്യം ഇല്ല എന്നും പറയുന്നുണ്ട് ) ചിത്തുവേട്ട..... "" സ്നേഹിക്കരുത് എന്നു മാത്രം പറയരുത്.... അതെന്റെ അവകാശം ആണ്..... ആരു പറഞ്ഞു പൂജക്കെടുക്കാത്ത പൂവാണ് എന്ന്... ഈ ഹൃദയത്തോട് ഞാൻ ചേരുന്നത് അല്ലെ ഈ പൂവിന്റെ സൗരഭ്യം.... അല്ലെന്നു പറയാൻ കഴിയുവോ... ആഹ്ഹ്... "" ചിത്രൻ ഒന്ന് ഞെട്ടി.... അവൾ അറിയാതെ അവളിൽ നിന്നും വന്നു പോയത് എങ്കിലും ആ വാക്കുകൾ സത്യം ആണ്....... സരസ്വതി ദേവിയുടെ ചേർന്നു നിൽകുമ്പോൾ മാത്രമേ താൻ പൂർണ്ണൻ ആകൂ....പക്ഷെ എല്ലാം അറിഞ്ഞിട്ടും തനിക്കെന്തേ പറ്റുന്നത്....... ചിത്രൻ മുഖം തിരിച്ചു....... നീ പൊക്കോ ഞാൻ വന്നോളാം.... ""

കണ്ണുകൾ അലസമായി ദൂരെക് പാഞ്ഞു...... തന്നെ തിരിഞ്ഞു നോക്കി പോകുന്ന അല്ലിയിലേക്കു മിഴികൾ പോകാതെ തടഞ്ഞവൻ......... ഇച്ചേച്ചി... "" എന്തായി പുറത്തേക് വന്നതും നാലുപേരും കണ്ണ്‌ മിഴിച്ചു..... ഒരു പൊട്ടിക്കരച്ചിലോടെ അല്ലി ഓടി പോയിരുന്നു.... ഇങ്ങേരു ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ല... കുഞ്ഞൻ മീശ കടിച്ചു കൊണ്ട് എളിയിൽ കൈ കുത്തി കുഞ്ഞാപ്പുവിനെ നോക്കി.... നീ എല്ലാം എന്താടാ ഇവിടെ നിൽക്കുന്നത്... ചിത്രൻ ഷർട്ടിന്റെ ബട്ടൺ ഇട്ട് പുറത്തേക് വന്നതും നാലുപേരും നാലുപാടു ഓടാൻ നോക്കി പരസപരം കൂട്ടി മുട്ടി നിന്നു ... .... അത്‌ ഞങ്ങൾ ഇച്ചേച്ചി... ""കിച്ചു പറഞ്ഞു കൊണ്ട് അല്ലി പോയ വഴിയേ ചൂണ്ടി പെട്ടന്ന് തന്നെ കുഞ്ഞാപ്പു അവന്റെ കൈ പിടിച്ചു താഴ്ത്തി....

അത്‌ ചേട്ടായിയെ ആഹാരം കഴിക്കാൻ വിളിക്കാൻ അമ്മൂമ്മ പറഞ്ഞു.. അത്‌ കൊണ്ട് ഞങ്ങൾ... കുഞ്ഞൻ പുറകോട്ടു കൈ കാണിച്ചു.. അതിന് ഒരാൾ വന്നാൽ പോരെ അസിസ്റ്റന്റനെ വിടേണ്ട ആവശ്യം ഇല്ല ...... ചിത്രൻ ഷിർട്ടിന്റെ കൈ മടക്കി വച്ചു മുന്പോട്ട് നടന്നു.... ഇങ്ങേരെ ഞാൻ ഇന്ന്.... "" കുഞ്ഞൻ അവൻ കാണാതെ കൈ ഉയർത്തിയതും ചിത്രൻ തിരിഞ്ഞതും ഒരുമിച്ചു ആയിരുന്നു...... നിറയെ പൊടി ആണ് ഇവിടെ അല്ലേടാ കേശു.... അബദ്ധം പറ്റിയത് മനസിൽ ആക്കി പൊടി തട്ടുന്നത് പോലെ കാണിച്ചവൻ....... മ്മ്മ്... "" ഒന്ന് ഇരുത്തി മൂളി തലയാട്ടി ചിത്രൻ നടന്നു കഴിഞ്ഞിരുന്നു..... വാല്യേട്ട ഇത് വിശ്വാമിത്രൻ അല്ല അതിലും കൂടിയ ഇനം ആണ്...

കൊച്ചേട്ടന്റെ അടുത്ത് ശിഷ്യത്വം സ്വീകരിക്കേണ്ട സമയം അടുത്തു.... കിച്ചുവും സച്ചുവും കുഞ്ഞാപ്പുവിനെ നോക്കി ചിരിച്ചു..... അയ്യടാ... ""... കുഞ്ഞാപ്പു ചുണ്ടൊന്നു പുളുത്തി.... സച്ചു... "" മുറിവേറ്റ ഹൃദയം ആണത്.... ജന്മം കൊണ്ടത് മുതൽ നേരിട്ട അവഗണന ആ ഹൃദയത്തിൽ അത്രത്തോളം ആഴത്തിൽ പതിച്ചിട്ടുണ്ട്.... കുഞ്ഞൻ പറയുമ്പോൾ മൂവരും ചുറ്റും കൂടി......... ഇച്ചേച്ചിയെ ചേട്ടായി ഇഷ്ടപ്പെടില്ലേ വാല്യേട്ട.... കിച്ചുവിന്റെ വാക്കുകളിൽ നിരാശ ജനിച്ചു..... നിന്നോട് ആരാ പറഞ്ഞത് ഇച്ചേച്ചിയെ ചേട്ടായിക്ക് ഇഷ്ടം അല്ല എന്നു..... അന്ന് ഇച്ചേച്ചി കോളേജിൽ നിന്നും വരാൻ താമസിച്ചപ്പോൾ ചേട്ടായിടെ ഹൃദയം പിടക്കുന്നത് ഞാൻ അടുത്തറിഞ്ഞത് ആണ്... സ്നേഹം ചിലപ്പോൾ അങ്ങനെ ആണ്.....

അടുക്കും തോറും മറ്റെന്തിനോ വേണ്ടി അകലും.... ഇന്ന് ചേട്ടായിടെ അപകർഷത ബോധം ആണ് ആ അകൽച്ചക് കാരണം........ അവർ ഒന്നിക്കണം.... അത്‌ പറഞ്ഞു കൊണ്ട് കുഞ്ഞൻ മീശ ഒന്ന് കടിച്ചു.... ചിലത് മനസിൽ കണക്കു കൂട്ടി... മുകളിൽ നിന്നും നോക്കുന്ന ഉണ്ണിക് ചിരി വരുന്നുണ്ട്... പണ്ടൊരിക്കൽ രുദ്രൻ പറഞ്ഞത് ഓർമ്മയിൽ വന്നു ചിത്രനെയും അല്ലിയെയും കുട്ടികൾക് വിട്ടു കൊടുത്തു..... അവരുടെ കടമ ആണ് അത്‌..... 💠💠💠💠 ആഹാരം കഴിക്കുന്നതിനിടയിൽ ചിത്രൻ ഒന്ന് വിക്കി........ അവൻ ചുമച്ചു തുടങ്ങിയതും ശോഭ ഒരു ഗ്ലാസ് വെള്ളം അല്ലിയുടെ കൈയിൽ കൊടുത്തു...... ചെല്ല്... "" അവന്മാർ പറഞ്ഞത് പോലെ നീ ആയിട്ട് ഒഴിഞ്ഞു മാറരുത്......

അവൾക് ധൈര്യം ഏകി അവന് അരികിലേക്കു പറഞ്ഞു വിട്ടു അവർ.... മുന്പിലേക് നീണ്ട ഗ്ലാസ് അതിലെ കൈകളിലൂടെ അവന്റെ കണ്ണുകൾ അല്ലിയിൽ ചെന്നു നിന്നു... വെള്ളം... "" ഗ്ലാസിലേക്കു കണ്ണുകൾ കാണിച്ചവൾ... മറുത്തൊന്നും പറയാതെ അത്‌ വാങ്ങി അവൻ കുടിക്കുമ്പോൾ കുഞ്ഞൻ മാറി ഇരുന്നു ആ മുഖത്തേക് നോക്കി.... അവനിൽ അറിയാതെ ചിരി പടർന്നു......... 💠💠💠💠 പുറകിൽ നിന്നും രണ്ടു കൈകൾ തന്റെ ഇടുപ്പിൽ പതിഞ്ഞതും ലെച്ചു ഒന്ന് ഞെട്ടി..... പിന്നെ അത്‌ പതിയെ നാണത്തിനു വഴിമാറിയതും അവളുടെ കഴുത്തിലെ ത്രിശങ്കു മുദ്ര ഒന്ന് കൂടി തെളിഞ്ഞു.... ആ കഴുത്തിടുക്കിലേക് അരിച്ചിറങ്ങുന്ന ഉമിനീരിന്റെ ചൂട് അവൾ അറിഞ്ഞു....

കേശുവേട്ട... വേ... വേ.. വേണ്ട.... വല്യേട്ടൻ കണ്ടാൽ കളിയാക്കും......... പതിയെ കുഞ്ഞാപ്പുവിനെ പുറകിലോട്ട് തള്ളി പെണ്ണ്..... അത്രക്കായോ നീ..... "" എങ്കിൽ ഇന്ന് നിന്നെ ഞാൻ..... കുഞ്ഞാപ്പു മുന്പോട്ട് വന്നതും ലെച്ചു പുറകോട്ടു പോയ്‌കൊണ്ടിരുന്നു.... ഭിത്തിയിൽ ചെന്നു ഇടിച്ചു നിന്നതും പിടക്കുന്ന മിഴിയോടെ അവനെ നോക്കി..... മീശ പിരിച്ചു തന്നിലേക്കു വരുന്നുണ്ട്...... പെണ്ണിന്റെ നെഞ്ചൊന്നു ഉയർന്നു പൊങ്ങി....... എന്റെ പ്രണയത്തെ തടുക്കാൻ നിനക്ക് ആകുമോ... മ്മ്ഹ...? അവളോട് ചേർന്നു നിന്നു ചെറു വിരൽ കൊണ്ട് ചെന്നിയിലൂടെ ഒഴുകി വരുന്ന വിയർപ്പു തുള്ളിയെ പതിയെ തട്ടി മാറ്റി..... ചെറിയ വിയർപ്പു തുള്ളികൾ പോലും തന്നെ മറി കടന്നു തന്റെ പെണ്ണിൽ ഒട്ടി ചേരുന്നത് അവനിൽ അസൂയ ജനിപ്പിച്ചു.......... സമയം ആകുന്നു കോളേജിൽ പോകണം....

. "" പതിയെ പറഞ്ഞവൾ... പൊയ്ക്കോ... എന്റെ പതിവ് കിട്ടിയാൽ ഞാൻ അങ്ങ് പോയേക്കാം.... മ്മ്ഹ..? അത്‌ പറഞ്ഞു കൊണ്ട് അവളിലേക് മുഖം ചേർത്തവൻ ആ ഇളം ചുണ്ടിൽ അധരം ചേർത്തു........... ലെച്ചുവേച്ചി വരുന്നില്ലേ """"".....ശ്രീക്കുട്ടി അകത്തേക്കു ഓടി കയറി വന്നതും കണ്ണുകൾ പൊത്തി അവൾ..... അയ്യേ... "" നിമിഷനേരം കൊണ്ട് ലെച്ചുവിൽ നിന്നും തെന്നി മാറി ഓടിയകന്നിരിന്നു കുഞ്ഞാപ്പു.......... ലെച്ചുവും നാണം കൊണ്ട് മുഖം പൊത്തി.... 💠💠💠💠 കറുത്ത വസ്ത്രം ധരിച്ച ആറടി പൊക്കക്കാരൻ കൂട്ട് പിരികം അയാളുടെ ക്രൂരതയെ എടുത്തു കാട്ടുന്നു നീണ്ട താടിയിൽ നിറയെ വെള്ളി വീണു കിടക്കുന്നു....

അയാൾക്കൊപ്പം അതേ വേഷത്തിൽ ചുവന്ന പട്ടു അരയിൽ കൂടി ചുറ്റിയ വണ്ണം കുറഞ്ഞ മനുഷ്യൻ....... അവരുടെ കരവലയത്തിൽ കിടന്നു പിടയുന്ന പെൺകുട്ടി....... അവൾ ആശ്രയത്തിനു വേണ്ടി കൈകൾ നീട്ടുമ്പോൾ ശങ്കരൻ (കുഞ്ഞൻ )അവളിൽ നിന്നും അകന്നു പോകും പോലെ........ അല്പം പുറകോട്ടു പോയി എന്തിലോ കാൽ തടഞ്ഞതും താഴേക്കു നോക്കിയവൻ..... തന്റെ കേശു അവന്റ തലയും ഉടലും വേറെ വേറെ............. കേശു..... എടാ.... മോനെ..... കുഞ്ഞൻ അവന്റെ വേർപെട്ട ഉടലും തലയും കൈകളിൽ കോരി എടുത്തു..... അലമുറ ഇട്ടതും പുറകിൽ തന്നെ വിളിച്ചു കരയുന്ന പെൺകുട്ടി അവളെ പിച്ചി ചീന്തുന്ന ചുവന്ന പട്ടുടുത്ത എല്ലിച്ച മനുഷ്യൻ.......... """""ഭദ്രേ """" ഒരു നിലവിളിയോടെ ചാടി എഴുനേറ്റു കുഞ്ഞൻ..............ആകെ വെട്ടി വിയർത്തവൻ.... കിടന്നിരുന്ന പുതപ് മുഴുവൻ വിയർപ്പിൽ കുതിർന്നു... ( തുടരും )...................

NB ::അപ്പോൾ കുഞ്ഞന്റെ പെണ്ണിന്റെ പേര് മനസിൽ ആയല്ലൊ...... 🙈ചിത്രനും അല്ലിയും ഉടനെ ഒന്നാകാൻ നമുക്ക് പ്രാർത്ഥിക്കാം....... ചിത്രന് പോലീസ് ആകണം എന്ന് ആഗ്രഹം കുഞ്ഞിലേ അവൻ പറഞ്ഞത് ആണ്.......... അത്‌ കഥക്ക് ആവശ്യവും ആണ്...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story