ആദിശങ്കരൻ: ഭാഗം 3

adhishankaran

എഴുത്തുകാരി: മിഴിമോഹന

കറുത്ത വസ്ത്രം ധരിച്ച ആറടി പൊക്കക്കാരൻ കൂട്ട് പിരികം അയാളുടെ ക്രൂരതയെ എടുത്തു കാട്ടുന്നു നീണ്ട താടിയിൽ നിറയെ വെള്ളി വീണു കിടക്കുന്നു.... അയാൾക്കൊപ്പം അതേ വേഷത്തിൽ ചുവന്ന പട്ടു അരയിൽ കൂടി ചുറ്റിയ വണ്ണം കുറഞ്ഞ മനുഷ്യൻ....... അവരുടെ കരവലയത്തിൽ കിടന്നു പിടയുന്ന പെൺകുട്ടി....... അവൾ ആശ്രയത്തിനു വേണ്ടി കൈകൾ നീട്ടുമ്പോൾ ശങ്കരൻ (കുഞ്ഞൻ )അവളിൽ നിന്നും അകന്നു പോകും പോലെ........ അല്പം പുറകോട്ടു പോയി എന്തിലോ കാൽ തടഞ്ഞതും താഴേക്കു നോക്കിയവൻ..... തന്റെ കേശു അവന്റ തലയും ഉടലും വേറെ വേറെ............. കേശു..... എടാ.... മോനെ..... കുഞ്ഞൻ അവന്റെ വേർപെട്ട ഉടലും തലയും കൈകളിൽ കോരി എടുത്തു..... അലമുറ ഇട്ടതും പുറകിൽ തന്നെ വിളിച്ചു കരയുന്ന പെൺകുട്ടി അവളെ പിച്ചി ചീന്തുന്ന ചുവന്ന പട്ടുടുത്ത എല്ലിച്ച മനുഷ്യൻ.......... """""ഭദ്രേ """"

ഒരു നിലവിളിയോടെ ചാടി എഴുനേറ്റു കുഞ്ഞൻ..............ആകെ വെട്ടി വിയർത്തവൻ.... കിടന്നിരുന്ന പുതപ് മുഴുവൻ വിയർപ്പിൽ കുതിർന്നു........ കേശു... "" ചുറ്റും നോക്കിയവൻ....... കുഞ്ഞാ... ""മോനെ... മുറിയിലെ ലൈറ്റ് തെളിച്ചു കൊണ്ട് രുദ്രൻ അടുത്തേക് വന്നു........ പനി കുറവുണ്ടോ"".... പതിയെ നെറ്റിത്തടത്തിൽ കൈ വച്ചു... രുദ്രന്റ കയ്യിലെ തണുപ് നെറ്റിയിലേക് അരിച്ചിറങ്ങിയതും മനസ് പതിയെ ശാന്തം ആകുന്നത് കുഞ്ഞൻ മനസിലാക്കി ... ആ സ്വാന്തനത്തേക്കാൾ മഹത്വം മറ്റെന്തിനു ഉണ്ട്.......... കുഞ്ഞൻ അവന്റ മുഖത്തേക്ക് ഉറ്റു നോക്കി....... എന്തുപറ്റിയെടാ മോനെ.... "" അച്ഛന് എന്തങ്കിലും മാജിക്കൽ പവർ ഉണ്ടോ....? രുദ്രന്റെ കൈ പിടിച്ചു അടുത്തേക് ഇരുത്തി ആ മാറിലേക് തല ചായ്ച്ചു... അച്ഛന്റ്റെ നെഞ്ചിടിപ്പിന്റെ താളം അവനിലേക് ഒഴുകി ഇറങ്ങി.... ഉണ്ടല്ലോ.... "" അച്ഛൻ എന്ന മാജിക്കൽ പവർ..... മക്കൾക് ഒരു വിഷമം വന്നാൽ ഓടി അണയുന്ന മാജിക്കൽ പവർ......

ഇപ്പോൾ എന്തെ ഇങ്ങനെ തോന്നാൻ..... അവന്റ നെറുകയിൽ മൃദുവായി തലോടി...... അറിയില്ല ഏതു വിഷമഘട്ടത്തിലും എന്റെ അച്ഛൻ എനിക്ക് തണൽ ആയി ഉണ്ട് ഈ നെഞ്ചിലെ താളത്തിനു ഒരു പ്രത്യേകം ഈണം ഉണ്ട്..... നിന്റെ അമ്മയുടെ ഗർഭപാത്രത്തിൽ നീഎന്ന ജീവൻ രൂപം കൊണ്ട നിമിഷം ഞാൻ നൽകിയ വാക്ക് ആണ് അത്‌....... ഈ അച്ഛൻ എന്ന തണൽ മരം നിനക്കായ്‌ എന്നും പൂത്തു നില്കും..... കുഞ്ഞന്റെ നെറുകയിൽ മെല്ലെ ചുണ്ട് അമർത്തി അവൻ... അച്ഛ....ഞാൻ.. ഞാൻ ഒരു വല്ലാത്ത സ്വപ്നം കണ്ടു...... എന്ത് സ്വപ്നം....? അത്‌... കേശു അവനെ ആരോ......പിന്നെ കൂടെ അവളും...... ഏതവൾ....? രുദ്രൻ കള്ളച്ചിരിയോടെ അവന്റെ താടിയിൽ ഒന്ന് പിടിച്ചു... അവള്... സഞ്ജയമാവേടെ മോള്‌... ഭദ്ര..... ""

എന്റെ ഭദ്രമോളോ... "".... ഭദ്രമോൾ അല്ല ഭദ്രകാളി""..... കുഞ്ഞൻ കട്ടിലിൽ ചമ്രം പിണഞ്ഞിരുന്നു പല്ല് ഞറുക്കി...... രുദ്രൻ എന്റെ ഭദ്രമോൾ എന്ന് പറഞ്ഞപ്പോൾ ചെറിയ കുശുമ്പും തല ഉയർത്തി.. ഹഹഹ... "" നീ അല്ലെ അവളെ വഴക് കെട്ടുന്നത്... ഹാ അതൊക്കെ പോട്ടെ നീ എന്ത് സ്വപ്നം ആണ് കണ്ടത്..........കുഞ്ഞൻ നടന്നത് മുഴുവൻ പറയുമ്പോൾ രുദ്രൻ പ്രതീക്ഷിച്ചത് എന്തോ കേൾക്കുന്ന ഭാവം മുഖത്ത് വിരിഞ്ഞു തുടങ്ങിയിരുന്നു..... ആ ഭദ്ര അവൾ ഏതേലും കോലെ കേറാൻ പോയി പണി വാങ്ങി കൂട്ടും അവളുടെ സ്വയം പ്രഘ്യപിത ഏട്ടൻ അതിനൊപ്പം ചാടി തുള്ളി പോയി പണി വാങ്ങി... അതാരിക്കും ഈ സ്വാപനത്തിന്റെ അർത്ഥം.... എന്നാലും അച്ഛാ കേശുനെ അങ്ങനെ കണ്ടപ്പോൾ സ്വപ്നത്തിൽ പോലും അത്‌ എനിക്ക് സഹിക്കില്ല ..... എന്റെ പിള്ളേർ അല്ലെ അവർ എല്ലാം....... രുദ്രനിലേക് അവൻ വീണ്ടും ചേരുമ്പോൾ രുദ്രനെ തന്നെ അവനിൽ കണ്ടു..... അപ്പോൾ ഭദ്രമോളോ... "?

ആ അവളെ ചേർതാണു പറഞ്ഞത് ... കുറച്ചു അടക്കവും ഒതുക്കവും കാണിച്ചാൽ കൂടെ കൂട്ടും.... ഏത് അർത്ഥത്തിൽ.....? രുദ്രൻ പുരികം ഒന്ന് ഉയർത്തി..... അയ്യടാ എനിക്ക് വേറെ നല്ല പെൺപിള്ളേരെ കിട്ടാഞ്ഞിട്ടാണോ ആ കോലിൽ കേറി പെണ്ണിനെ കൂടെ കൂട്ടുന്നത്... ആദ്യം അവൾ ആകാശത് നിന്നും ഭൂമിയിൽ ഇറങ്ങട്ടെ...... കുഞ്ഞൻ മുഖം തിരിച്ചു.... അവന്റ മുഖത്തെ ഭാവങ്ങൾ സാകൂതം വീക്ഷിച്ചു രുദ്രൻ...... എന്നാലും ആ സ്വപ്നം..... "" അതിലെ ഒരു മനുഷ്യനെ എവിടെയോ ഞാൻ കണ്ടിട്ടുണ്ട് മുഖം വ്യക്തം ആകുന്നില്ല ...... അയാൾ ആണ് ഭദ്രയെ ഉപദ്രവിച്ചത്.... പക്ഷെ കേശു എങ്ങനെ അവിടെ എത്തി... ചില സ്വപ്നങ്ങൾ അങ്ങനെ ആണ് കുഞ്ഞാ.... അത് നമ്മളെ തേടി വരും..... അച്ഛൻ ഒരു മന്ത്രം പറഞ്ഞു തരാം സാക്ഷാൽ ഉഗ്ര നരസിംഹമൂർത്തി മന്ത്രം... ഇതിനു ഒരു പ്രതിവിധി അദ്ദേഹത്തെ കൊണ്ടേ കഴിയു........രുദ്രൻ അവനിലേക്ക് മന്ത്രം പകർന്നു നൽകി.......

പുറത്തേക്കു ഇറങ്ങുമ്പോൾ തിരിഞ്ഞൊന്ന് നോക്കി..... കണ്ണുകൾ അടച്ചു ആ മന്ത്രം തന്നിലേക്കു ആവാഹിക്കുന്നുണ്ട് അവൻ.... """ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യുമ് നമാമ്യഹം """ ( പേടിസ്വപ്നം, മാനസിക വിഭ്രാന്തി, മരണഭയം, ശത്രു ഭയം എന്നിവയിൽ നിന്നു രക്ഷ നേടാൻ ദിവസവും രാവിലെ വൈകിട്ട് 27 പ്രാവശ്യം ഈ മന്ത്രം ചൊല്ലുന്നത് അത്യുത്തമം )..... 💠💠💠💠 കുഞ്ഞന് പനി ആയത് കൊണ്ട് ബാക്കി എല്ലാവരും മുറ്റത്തു ഒത്തു കൂടിയുട്ടുണ്ട്... ഒരു വശത്തു പിള്ളേരുടെ കളിചിരികൾ ആസ്വദിക്കുന്നതിനു ഒപ്പം ചിത്രൻ ചാരു കസേരയിൽ കിടന്നു ലാപ്പിൽ നോക്കുന്നുണ്ട്... അല്ലി മോള്‌ മാളുവിനും ശ്രീകുട്ടിക്കും മെഹന്തി ഇട്ടു കൊടുക്കുന്നു......... മൂന്നു ചെകുത്താന്മാർ സച്ചു കിച്ചു ദേവൂട്ടൻ രുദ്രൻ പഠിപ്പിച്ച കളരി മുറകൾ അഭ്യസിക്കുന്നു അതിനിടയിൽ തമ്മിൽ തല്ലും ചിത്രന്റെ വഴക്കും കേള്കുന്നുണ്ട്..............

അതേ സമയം വശത്തെ ചെമ്പകചുവട്ടിലെ തറയിൽ ലെച്ചുവിന്റെ മടിയിൽ തല വച്ചു അല്പം മയക്കത്തിൽ ആണ് കുഞ്ഞാപ്പു....... ലെച്ചു അല്ലി ഇടുന്ന മെഹന്ദി സസൂക്ഷമം വീക്ഷിച്ച കൊണ്ട് കുഞ്ഞാപ്പുവിന്റെ തലയിൽ പതിയെ തലോടുന്നുണ്ട്............( ഉഗ്രനരസിംഹ മൂർത്തി മന്ത്രം 27 തവണ ജപിച്ചു തുടങ്ങി കഴിഞ്ഞു കുഞ്ഞൻ ) """"ശങ്കു """""""....കുഞ്ഞാപ്പു ലെച്ചുവിന്റെ മടിയിൽ നിന്നും ഞെട്ടി പിടഞ്ഞു എഴുനേറ്റു........ എന്താ കേശുവേട്ട...... ""? അവൾ സംശയതോടെ പുരികം ഉയർത്തി..... അത്‌ ശങ്കു എന്നെ വിളിച്ചു.... നീ കേട്ടില്ലേ......... ആരു വല്യേട്ടനോ... ""? വല്യേട്ടൻ ഏട്ടനെ വിളിച്ചില്ല ഞങ്ങൾ കേട്ടില്ല അല്ലേടി മാളുവേച്ചി........ ഇല്ലല്ലോ ഞങ്ങൾ ആരും കേട്ടില്ല.... മാളു വിളിച്ചു പറഞ്ഞു... ലെച്ചുവെച്ചി കൂടെ ഉണ്ടെങ്കിൽ അല്ലങ്കിൽ തന്നെ കൊച്ചേട്ടന് ബോധംകാണില്ല....... ദേവൂട്ടൻ പറഞ്ഞു തീരും മുൻപ് കിച്ചു അവനെ എടുത്തു നിലത്തിട്ടിരുന്നു........

കാലമാട അല്പം എത്തിക്സ് കാണിക്കടോ ചെയ്യുന്ന ജോലിയോട് കള്ള പയറ്റു കാണിക്കുന്നോ..... ദേവൂട്ടൻ വീണ ഇടത്തു ഇരുന്ന് നടുവ് തിരുമ്മി ..... അഭ്യാസിയുടെ മെയ്യ് മാത്രം അല്ല കണ്ണും കാതും എപ്പോഴും തുറന്നിരിക്കണം... അടി എവിടുന്നാ വരുന്നേ എന്ന് പറയാൻ കഴിയില്ല മോനെ...... രുദ്രച്ചൻ പഠിപ്പിക്കുമ്പോൾ മാവിൽ കയറാൻ പോയാൽ ഇങ്ങനെ ഇരിക്കും......... കിച്ചു അവനെ വലത്തേ കയ്യാൽ ഉയർത്തി അവന്റെ പുറത്തിനു മുകളിൽ നിന്നും താഴേ വരെ മർമ്മം നോക്കി കൈ ഒന്ന് അമർത്തി........ ലെച്ചു അവൻ എന്നെ വിളിച്ചു ഞാൻ കേട്ടത് അല്ലെ........ അവനു ഇനി പനി കൂടിയോ.... ഞാൻ ഒന്ന് നോക്കട്ടെ....... കൊച്ചേട്ടാ പോകുന്നെ കൊള്ളാം ആവണി അമ്മ ചവുട്ടി പുറത്ത് ആക്കരുത്... വല്യേട്ടന് റസ്റ്റ്‌ എടുകാൻ ആണ് എല്ലാവരെയും പുറത്ത് ഇറക്കി വിട്ടത് ഓർമ്മ വേണം... സച്ചു വിളിച്ചു പറയുന്നത് ഒന്നും അവന്റ കാതിൽ വീണില്ല.......

കുഞ്ഞന്റെ അടുത്ത് എത്താൻ ആ കാലുകൾ കൊതിച്ചു..... ചിത്രൻ ലാപ് താഴ്ത്തി അവന്റെ ചെയ്തികളെ സാകൂതം നോക്കി.... അവന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു..... 💠💠💠💠 ശങ്കു നീ എന്നെ വിളിച്ചോടാ...... """ കുഞ്ഞാപ്പു ഓടി വന്നു അവന്റെ നെറ്റിത്തടത്തിൽ കൈ വച്ചു......... നാരായണന്റെ രൂപം മനസിൽ ഒന്നു കണ്ടു കൊണ്ട് കുഞ്ഞൻ കണ്ണ്‌ തുറന്നു......... നിന്നെ ആരാ വിളിച്ചത് ഞാൻ സാക്ഷാൽ നാരായണനെ ആണ് വിളിച്ചത്.... നിന്നോട് ആരാ ഓടി ഇങ്ങോട്ട് വരാൻ പറഞ്ഞത്........... നിന്റെ ശബ്ദം കേട്ടതു കൊണ്ട് ആയിരിക്കും മനസിലെ വിഷ്ണു ഭഗവാന് നിന്റെ രൂപം.... കുഞ്ഞൻ കാലുകൾ നീട്ടി വച്ചു.. നീ വിളിച്ചത് പോലെ തോന്നി.. "" അല്ല അത്‌ തോന്നൽ അല്ല ഞാൻ കേട്ടത് അല്ലെ ഭയത്തോടെ നീ എന്നെ വിളിച്ചത്.... ""കുഞ്ഞാപ്പു നഖം കടിച്ചു കൊണ്ട് ചുറ്റും നോക്കി... ആ ഞാൻ ഒരു സ്വപ്നം കണ്ട് ഭയന്നു അത് സത്യം അതിനു നിന്നെ വിളിച്ചില്ല.....

എന്തായാലും വന്നത് അല്ലെ പോകണ്ട ഇവിടെ ഇരുന്നോ കുഞ്ഞാപ്പുവിന്റ കയ്യിൽ പിടിച്ചു തന്റെ അരികിൽ കിടത്തി കുഞ്ഞൻ...... അല്ലേലും പോകുന്നില്ല... നീ വിളിച്ചത് അല്ലെടാ .... പരസ്പരം കെട്ടി പിടിച്ചു തണൽ നൽകി ഇരുവരും അപ്പോഴും രണ്ട് പേരുടെയും മനസ് ഒരുപോലെ സംഘർഷഭരിതം ആയിരുന്നു...... ഒരാൾ സ്വപ്നത്തിന്റെ അർത്ഥം തേടുക ആണെങ്കിൽ മറ്റൊരാൾ തന്നിലേക്കു വന്ന മായാജാലം അതിനു അർത്ഥം തേടുന്നു....... 💠💠💠💠 കുട്ടികൾ എല്ലാവരും പോയതോടെ ചിത്രനും അല്ലിയും മാത്രം ആയി അവിടെ...... പോകാൻ നേരം അവിടെ ഇരിക്കണം എന്ന നിർദേശം ചിത്രൻ കാണാതെ അവൾക് നൽകിയിട്ടാണ് കുട്ടി പട്ടാളം പോയത്...... മ്മ്ഹ് ""ചെറുതായി മുരൾ ഇളക്കി അവൾ.... എന്താ....? ലാപിന്റെ സ്ക്രീൻ താഴ്ത്തി ഗൗരവം വിട്ടു മാറാതെ തന്നെ അവളുടെ മുഖത്തേക് നോക്കി അവൻ........ അല്ല ചായയൊ വെള്ളമോ വേണമെങ്കിൽ പറയാൻ മടിക്കരുത്....

അല്പം ജാള്യതയുടെ പറഞ്ഞൊപ്പിച്ചു അല്ലി.... എനിക്ക് ചായയോ വെള്ളമോ വേണമെങ്കിൽ തന്നെ എടുത്തു കുടിച്ചോളാം... ആരുടെ സഹായം വേണ്ട....തല്ക്കാലം എന്റെ കൈക്കു ഒരു കുഴപ്പം ഇല്ല..... ചിത്രൻ പതിയെ എഴുനേറ്റ് ലാപ് വലതു കയ്യിലും ഇടത് കയ്യിൽ മുണ്ടിന്റെ തലപ്പ് പിടിച്ചു മുൻപോട്ട് നടന്നു....... നല്ല മഞ്ഞുണ്ട് അധികം കൊള്ളണ്ട... ""പോകുന്ന വഴിയിൽ അവൻ വിളിച്ചു പറഞ്ഞു..... അല്ലി ധാവണി തുമ്പിൽ പതിയെ വലിച്ചു കൊണ്ട് ചുണ്ട് പുളുത്തി ...""പറഞ്ഞതിന്റെ അർത്ഥം മനസിൽ ആയി""... അവളും ഉറക്കെ വിളിച്ചു പറഞ്ഞു... ആ അത്‌ നന്നായി...... തിരികെ നോക്കാതെ മറുപടി പറഞ്ഞവൻ അകന്നു.. കണ്ണുകൾ നിറയുന്നത് തടയാൻ കഴിഞ്ഞില്ല അല്ലിക് ......... കണ്ണ്‌ തുടച്ചു അകത്തേക്കു അവൾ പോകുന്നത് രുദ്രൻ ബാൽക്കണിയിൽ നിന്നും കണ്ടിരുന്നു....... 💠💠💠💠 ശങ്കു.... """ കുഞ്ഞാപ്പു കട്ടിലിൽ പതിയെ പരതി.... ഇവൻ ഇത് ഇവിടെ പോയി......

കൈ എത്തി ലൈറ്റ് ഇടാൻ നോക്കുമ്പോൾ ദേഹം അനങ്ങുന്നില്ല..... എങ്ങനെയൊക്കെയൊ വലിഞ്ഞു ലൈറ്റ് ഇട്ടു.... അമ്മേ... "" കുട്ടിച്ചാത്തൻ മുകളിൽ ഉണ്ടായിരുന്നോ.... ദേഹത്തു കിടക്കുന്ന ദേവൂട്ടനെ വലിച്ചു സച്ചുവിന് അടുത്തേക് കിടത്തി.... ഒരു പുതപ്പെടുത്തു അവനെ മൂടി നേരെ ബാൽക്കണിയിലേക്കു പോയി......... ശങ്കു പനി ആയിട്ട് ഈ മഞ്ഞു കൊള്ളേണ്ട കാര്യം ഉണ്ടോ....... "" കുഞ്ഞാപ്പു ചെല്ലുമ്പോൾ ചാരു പടിയിൽ പിടിച്ചു പുറത്തേക് നോക്കി നില്പുണ്ട് കുഞ്ഞൻ... കുഞ്ഞാപ്പു വന്നത് അവൻ അറിഞ്ഞില്ല... എടാ.... "" നീ എന്താ ആലോചിക്കുന്നത്.... കുഞ്ഞന്റെ തോളിൽ പതിയെ പിടിച്ചു... ങ്‌ഹേ.. "" ഞാൻ.. ഞാൻ... നീ എന്താ ഇവിടെ..... കുഞ്ഞൻ ഞെട്ടി സ്ഥലകാല ബോധം ഇല്ലാത്തത് പോലെ നോക്കി... കൊള്ളാം... " നിന്നെ ബെഡിൽ കാണാതെ ഞാൻ തപ്പി വന്നത് പോരാഞ്ഞിട്ട് ചോദിക്കുന്നത് കേട്ടിലെ... നിനക്ക് എന്താ ശങ്കു പറ്റിയത്..... കേശു... "

എടാ.. ഞാൻ.. ഞൻ ഒരു സ്വപ്നം കണ്ട് അതിൽ നീ.. നിന്നെ അയാൾ......കുഞ്ഞന്റെ കണ്ണ്‌ നിറഞ്ഞിരുന്നു...... അവൻ അത്‌ കേശുവിനോട് പറഞ്ഞു.... ഒരു സ്വപ്നത്തിൽ എന്താടാ കാര്യം...... നീ അതിനാണോ ഇത്രേം സെന്റി അടിക്കുന്നത്... വന്നു കിടന്നു ഉറങ്ങിക്കെ.... കുഞ്ഞാപ്പൂ മുന്പോട്ട് നടന്നതും കുഞ്ഞൻ അവന്റ കൈയിൽ പിടിച്ചു..... """എനിക്ക് ഇരികത്തൂർ പോകണം."""...... കുഞ്ഞൻ അവന്റെ മുഖത്തേക്ക് നോക്കി... ആ കണ്ണുകളിലെ ഭാവം വേർതിരിച്ചു അറിയാൻ കഴിഞ്ഞില്ല കുഞ്ഞാപ്പുവിന്... നീ എന്താ ഈ പറയുന്നത് ഇപ്പോൾ എന്തിനാ അവിടേക്കു പോകുന്നത്... അതും അല്ല നമ്മൾ തനിയെ അവിടെ പോകാൻ വല്യച്ഛൻ സമ്മതിക്കില്ല... .... അവിടെ പോയാൽ തന്നെ നൂറു കൂട്ടം നിബന്ധനകൾ അല്ലെ... അതേ അതാണ് എനിക്ക് അറിയേണ്ടത് എന്തിനാണ് ഈ നിബന്ധനകൾ...? അച്ഛൻ എന്തോ ഒളിക്കുണ്ട് എനിക്ക് അത്‌ കണ്ട് പിടിക്കണം.... ഒരു സ്വപ്നം കണ്ടതിനു ആണോ നീ ഇത്രേം കടന്ന് ചിന്തിക്കുന്നത്..... കേശു.. "" ആ സ്വാപനത്തിലെ മനുഷ്യൻ അയാളെ ഞാൻ മറ്റെങ്ങും അല്ല കണ്ടിട്ടുള്ളത്... അത്‌ ഇരികത്തൂർ മനയിൽ ആണ്.....

അവരുടെ തൊട്ടു അടുത്ത വീട്ടിൽ തന്നെ അയാൾ ഉണ്ട്.... വളരെ കുഞ്ഞിലേ കണ്ട ആ മുഖം നീ ഇത്ര പെട്ടന്ന് മറന്നോ.... ഇല്ല... "" അയാളെ എനിക്ക് ഓർമ്മ ഉണ്ട്..... അയാൾ ആണോ നിന്റ സ്വപ്നത്തിൽ വന്നത്... മ്മ്മ്.. ""അതേ... ആ മുഖം ഇന്നും മനസിൽ തെളിഞ്ഞു നിക്കുന്നു.....ഞാൻ കണ്ട സ്വപ്നത്തിലെ മനുഷ്യന് രൂപം വച്ചപ്പോൾ ആ മുഖം ആണ് അവിടെ തെളിഞ്ഞു വരുന്നത്... അന്ന് മുതൽ എന്തിനാണ് നമ്മളെ അവിടെ പോകുന്നതിന് വിലക്കിയത്.....? എവിടെയൊ എന്തൊക്കെയോ പുകയുന്നുണ്ട്..... എനിക്ക് അവിടെ പോയെ പറ്റു ആരു എതിർത്താലും ഞാൻ പോയിരിക്കും........ എന്തായാലും നീ തനിയെ പോകണ്ട ഞാൻ കൂടെ വരാം ..... എന്ത് പറയും വല്യച്ചനോട് സമ്മതിക്കുവോ..... കുഞ്ഞാപ്പു സംശയത്തോടെ നോക്കി...... ഇല്ല... "" ആരും അറിയാതെ പോകണം....വരുന്ന പതിനൊന്നാം തീയതി നമ്മൾ പോകുന്നു.... നീ ഒരുങ്ങി ഇരുന്നോ... ശങ്കു അന്ന് ശിവരാത്രി ആണ്.....

ഇവിടുന്നു പോകാൻ കഴിയുവോ..... അന്നേ പറ്റു അന്ന് അമ്മ ഉൾപ്പടെ എല്ലാവരും ഉപവാസം ആണ്.... എന്തെങ്കിലും കള്ളം പറഞ്ഞു നമ്മൾ പോകുന്നു.... ഇനി ചോദ്യം ഇല്ല... ഓക്കേ.... അത്‌ പറഞ്ഞു മുന്പോട്ട് പോകുന്ന കുഞ്ഞനെ ഒരു നിമിഷം നോക്കി നിന്നു കുഞ്ഞാപ്പു.... 💠💠💠💠 ആദിശങ്കരന് എതിരെ ഉള്ള ആഭിചാര കർമ്മങ്ങളിൽ മുഖരിതം ആയ ജലന്ധരൻ എന്നാ പിശാചിന്റെ ഭവനം....... അരയിൽ ചുറ്റിയ കറുത്ത പട്ട്‌ കരി പുരണ്ട കണ്ണുകൾ ചെമ്പരത്തി പോലെ ചുവന്നു കിടക്കുന്നു....... കഴുത്തിലെ സ്വർണ്ണം മാലയിൽ കപാലരൂപത്തിൽ ലോക്കറ്റ്.... അത്‌ അയാളുടെ ഉയർന്നു പൊങ്ങുന്ന നെഞ്ചിൽ താളം പിടിക്കുന്നു...... """"മുൻപിൽ ഏഴു വിളക്കുകൾക്കു നടുക്ക് ഷഡ്കോണം അതിനു പുറമെ മൂന്ന് ത്രികോണങ്ങൾ അതിനു പുറത്തായി അഷ്ടദളപദ്മം ഒടുവിൽ ഭൂപുരം....""" തന്ത്രിക ശ്ലോകങ്ങൾ ഉരുവിട്ടു കൊണ്ട് അതിലേക് ചമത അർപ്പിച്ചു ... """ജലന്ധരൻ """"

പൂർവാധികം ശക്തിയോടെ തിരികെ വന്നവൻ...... അവസാനമന്ത്രവും ഉരുവിട്ടവൻ ഒരുപിടി ചമത കളത്തിലേക്ക് അർപ്പിച്ചു....... ഹഹ്ഹഹ്ഹ """ഹഹഹഹ ""ഹാഹ്ഹ്ഹ് ദിഗന്തങ്ങൾ പൊട്ടുമാറ് അട്ടഹസിച്ചവൻ...... സമീപത്തു ഇരിക്കുന്ന വലിയ ഓട്ടു ഉരുളിയിലേക് നോക്കി അതിലെ ജലം അയാളുടെ നോട്ടത്തിന്റെ ശക്തിയിൽ ഒന്നു ആടി ഉലഞ്ഞു....... പിന്നീട് ശാന്തം ആയി......ആദിശങ്കരൻ എന്ന ശത്രു അതിൽ തെളിഞ്ഞു നില്കുന്നു..... രുദ്രന്റെ മകൻ തന്നെ അതേ രൗദ്രം കണ്ണുകളിൽ തെളിഞ്ഞു നില്കുന്നു.......... തിരുമേനി..... "" നെല്ലിമല മൂപ്പന്റെ ശബ്ദം കേട്ടതും തിരിഞ്ഞ് നോക്കി അയാൾ........ മൂപ്പ പതിനൊന്നു മാസത്തെ എന്റെ ഉപവാസം ഇവിടെ തീര്ന്നു..... ഇന്ന് അർധരാത്രി മാളോരെല്ലാം ശിവരാത്രി ആഘോഷിയ്ക്കും.... മ്മ്ഹഹ് ""കാളകൂട വിഷം ഉള്ളിൽ ചെന്ന പരമശിവന്റെ ആയുസ്സിന് വേണ്ടി പാർവതി ദേവി നോറ്റ വ്രതം അതേ ദിവസം ഇന്ന് അവന്റെ ആയുസ് ഇവിടെ തീരും ആരും വരില്ല രക്ഷിക്കാൻ....... ഹഹഹ..... ജലന്ധരൻ എന്ന അഹങ്കാരി നില മറന്നു തുടങ്ങിയിരുന്നു... തിരുമേനി അവൻ വരുമോ..... ""?

നെല്ലിമല മൂപ്പൻ സംശയത്തോടെ നോക്കി. ..... "" മ്മ്ഹഹ് ""പതിനൊന്നു മാസം ആയി ഞാൻ നോറ്റ തപം ആണ് ഇന്നിവിടെ പൂർത്തി ആകാൻ പോകുന്നത്..... അവൻ വരും ആദിശങ്കരൻ ജലന്ധരനെ തേടി വരും...... ഇന്നേ ദിവസം കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രി.... മഹാശിവരാത്രി അവൻ വരണം .... കഴിഞ്ഞ പതിനൊന്നു മാസം ജലപാനം ഇല്ലാതെ ഞാൻ ഉപാസിച്ചത് ഈ നിമിഷത്തിനു വേണ്ടി ആണ്...... അവനിൽ ദുസ്വപ്നം ആയി ഞാൻ കടന്ന് ചെന്നു.... ഇനി അവൻ വരും....... ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് അവന്റെ ബലി നടക്കും....... ശേഷം ഒരു വർഷത്തിന് ശേഷം നിന്റെ വിവാഹം നീ മോഹിക്കുന്നവൾ നിനക്ക് സ്വന്തം............ ഹഹഹ.... ഹാഹാ....... തിരുമേനി ചാത്തന്മാർ കാവൽ നിൽക്കുന്ന നട വാതിലിലൂടെ ആദിശങ്കരന് അകത്തു കടക്കാൻ കഴിയുമോ സാധാരണ അങ്ങനെ കടക്കുന്നവർ രക്തം ശര്ദ്ധിച് ചാകും ഒരു ഈച്ച ആണെങ്കിൽ പോലും ഫലം അതാണ്..

അത്‌ കൊണ്ട് ചോദിചു എന്നെ ഉള്ളൂ ...... നെല്ലിമല മൂപ്പൻ സംശയം ഉന്നയിച്ചു..... സംശയം ന്യായം അവൻ രക്തം ശര്ധിച് വീഴും മരണം നടക്കുന്ന നിമിഷം ദേഹത്തെ ചൂട് മാറും മുൻപ് എടുത്തു ബലി നൽകാം......... പ്രാണന് വേണ്ടി പിടയുന്ന അവന്റെ ശബ്ദം കേൾക്കും വരെ മന്ത്രവാദ പുരയിൽ രക്തയക്ഷിക്ക് പൂജ നടത്തണം..... ജയന്തക പുറത്തെ മന്ത്രവാദ പുരയിൽ വേണ്ടത് ഒരുക്കികൊള്ളൂ.....ജലന്ധരൻ മെല്ലെ എഴുനേറ്റു..... കട്ടിളപ്പടിയുടെ മുകളിൽ ഇരു കയ്യും ചേർത്ത് വച്ചു നിന്നു.... ഈ പടി കടക്കുന്ന നിമിഷം അവൻ രക്തം ശര്ധിച് താഴേക്ക്‌ പതിക്കും... ഹ്ഹ.... "" അപ്പോൾ ജാഗ്രതയോടെ അവന്റെ വരവിനായി കാത്തിരിക്കാം നമുക്ക്.... 💠💠💠💠 രുദ്രനോട് കള്ളം പറയുമ്പോൾ കുഞ്ഞൻ ചെറുതായൊന്നു വിറച്ചിരുന്നു ആ കണ്ണുകളിലെ തീഷ്ണത നോക്കി കള്ളം പറയാൻ കഴിയില്ല എന്ന് അവന് തന്നെ അറിയാം........

ബുള്ളറ്റിൽ കേശുവിന്റെ കൂടെ സിവിൽസർവീസന്റെ കമ്പയിൻ സ്റ്റഡിക് കൂട്ടുകാന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു മുന്പോട്ട് പോകുമ്പോൾ മിററിലൂടെ രുദ്രന്റെയും വീണയുടെയും മുഖം മറയും വരെ അവൻ നോക്കി.... അവർ കണ്മുൻപിൽ നിന്നും മറഞ്ഞതും രുദ്രനോട് ചേർന്നു നിൽക്കുന്ന വീണ അവനെ തന്നെ നോക്കി നിന്നു...... വ്രതം പൂർത്തി ആക്കിക്കോ പോയി.... അവൻ തിരികെ വരും ........ എന്റെ മകൻ ആണ് അവൻ.... രുദ്രൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു... 💠💠💠💠 കുഞ്ഞനും കുഞ്ഞാപ്പുവും ജലന്ദരന്റെ വീടിന്റെ മുൻപിൽ എത്തിയപ്പോഴേക്കും സമയം അർദ്ധ രാത്രി ആയിരുന്നു..... ഇരികത്തൂർ മനയിൽ നിന്നും ശിവ ശ്ലോകം ഒഴുകി വരുന്നുണ്ട്... എല്ലാവരും ഉപവാസം ആണ്.... കേശു നീ പുറത്ത് നിന്നാൽ മതി അകത്തു കയറി ഞാൻ നോക്കിയിട്ട് വരാം ..... വേണ്ട ശങ്കു ഞാൻ കൂടി വരാം നിന്നെ ഒറ്റക് വിടാൻ മനസ് അനുവദിക്കുന്നില്ല..... കുഞ്ഞാപ്പു അവന്റ കയിൽ പിടിച്ചു...

കേശു നീ പറയുന്നത് ആദ്യം കേൾക്ക്... പറ്റിയാൽ കുറച്ചു വീഡിയോസ് എടുക്കണം.... നീ ഇവിടെ നിന്നാൽ മതി ഞാൻ അപ്പുറം വഴി പോയ്കോളാം ഇരികത്തൂരെ കുളത്തിന്റെ അടുത്തു കൂടി അത്‌ വരെ മോൻ ലെച്ചുനെ ഫോൺ ചെയ്തോ..... അതാണ് കുഴപ്പം... വ്രതം ആണെന്ന് പറഞ്ഞു ഒരാഴ്ച ആയി എന്നെ ഗെറ്റ്ഔട്ട്‌ അടിച്ചില്ലേ പെണ്ണ്..... ഞാൻ വല്ല ഫിലിം കണ്ട് ദാ ആ കാവിൽ ഇരുന്നോളാം നീ പോയി വാ....... കുഞ്ഞാപ്പു എതിർവശത്തെ കാവിനുള്ളിലേക്ക് കയറി പോകുന്നത് ചിരിയോടെ നോക്കി നിന്നു കുഞ്ഞൻ.... നേരെ ആരും കാണാതെ ഇരിക്കത്തൂർ മനയിലേക്കു കടന്നവൻ.... കാലഭൈരവന് ചുറ്റും അടി പ്രദക്ഷിണം വയ്ക്കുന്നുണ്ട് സ്ത്രീകൾ... അവരിൽ നിന്നും വീണ്ടും വീണ്ടും ഒഴുകി വരുന്ന ശിവപഞ്ചാക്ഷരി...... ഇരുട്ടിലൂടെ നടന്നു കുളക്കടവിൽ എത്തി പതുക്കെ അതിനു വശത്തുള്ള മതിൽ ചാടി കടന്നു..............

കരിയിലയിൽ ചവുട്ടുമ്പോൾ ശബ്ദം പുറത്തേക് വന്നു കുറച്ചു ചെന്നപ്പോൾ തന്റെ പിന്നിൽ ആരോ ഉള്ളത് പോലെ തോന്നിയതും തിരിഞ്ഞൊന്നു നോക്കി.... ഇരുട്ടിൽ തിങ്ങി നിറഞ്ഞ മരങ്ങൾ അവയുടെ നിഴൽ നൃത്തം അല്ലാതെ മറ്റൊന്നും അവിടെ കാണാൻ കഴിഞ്ഞില്ല.... എങ്കിലും ഒരു നിമിഷം ഒന്നു നിന്നു.... ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മുന്പോട്ട് നടന്നു.... പുറകു വശത്തെ വരാന്തയിൽ ചാടി കയറി.......... മുന്പോട്ട് നയിക്കാൻ ഭിത്തിയിലേ കാൽവിളക്കിൽ നിന്നും വരുന്ന വെളിച്ചം മാത്രം....... വശത്തെ ജനൽ വഴി അകത്തേക്കു നോക്കിയതും അവൻ കണ്ടു വലിയ കാളി പ്രതിമ.... തീ തുപ്പുന്ന കണ്ണുകൾ പുറത്തേക് തള്ളി നില്പുണ്ട് കഴുത്തിൽ കപാലം..... പുറത്തേക് ഉന്തിയ നാവിൽ നിന്നും രക്തം പുറത്തേക് വമിക്കും പോലെ തോന്നി കുഞ്ഞന്.... ഫോൺ എടുത്തു ജനൽ വഴി പിന്നെയും കുറെ ഫോട്ടോകൾ എടുത്തു......

പതുക്കെ മുൻപിലേക്ക് നടന്നു നടവാതിൽ എത്തി ചുറ്റും ഒന്നു നോക്കി അകത്തേക്കു വയ്ക്കാൻ വലതു കാൽ നിവർത്തിയതും വലതു കയ്യിൽ ആരോ പിടിച്ചു വലിച്ചത് മാത്രം ആണ് കുഞ്ഞന് ഓർമ്മ.......... കണ്ണൊന്നു അടച്ചു തുറക്കുമ്പോഴേക്കും പുറത്തേ ഭിത്തിയിൽ ചാരി നിൽക്കുന്ന പെൺകുട്ടി അവളുടെ ദേഹത്തോട് അടുപ്പിച്ചു പിടിച്ചിട്ടുണ്ട് കുഞ്ഞനെ........ പിടക്കുന്ന കരിനീലമിഴികൾ നാലുപാടും പായുന്നുണ്ട് വിറക്കുന്ന അധരത്തിലേക്ക് കണ്ണുകൾ പോയി.... ചെറു കിതപ്പോടെ ഉയർന്നു പൊങ്ങുന്ന മാറിടം അവന്റെ ദേഹത്തു ചേർന്നു നില്കുന്നു..... കഴുത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന വിയർപ്പു തുള്ളികൾ വസ്ത്രത്തെ ഭേദിച്ച് ദേഹത്തിനുളളിലേക്കു അരിച്ചിറങ്ങുന്നു....... പെട്ടന്ന് തന്നെ കുഞ്ഞൻ കണ്ണുകൾ പിൻവലിച്ചു..... """ശംഭോ മഹാദേവ ശംഭോ ശിവ ശംഭോ മഹാദേവ ശംഭോ പാർവതി വല്ലഭനെ ശ്രീ കൈലാസം വാഴുവോനെ ..."""

ഇരികത്തൂർ നിന്നും പാർവതി സമേതന്റെ മന്ത്രജപം ഉയർന്നു പൊങ്ങി.... പതിയുടെ ആയുസ്സിനെ തിരിച്ചു പിടിച്ച ദേവി ആ മാറിലേക്കു ചേർന്നു നിൽകുമ്പോൾ പ്രകൃതി പോലും ആനന്ദ വർഷം പെയ്തു.... ഇരുവരെയും നനച്ചു കൊണ്ട് അത്‌ താഴേക്കു പെയ്തിറങ്ങി.... ഭദ്രേ....... "" നീ എന്താ ഇവിടെ.....? ശബ്ദം ഉയർന്നതും അവന്റെ അധരത്തിൽ ചൂണ്ടു വിരൽ ചേർത്തവൾ.... ശൂ... ""മിണ്ടരുത്.............. കുഞ്ഞൻ അവളുടെ മേലേക്ക് പതിക്കുന്ന മഴത്തുള്ളികളെ കൗതുകത്തോടെ നോക്കി നിന്നു.... അവളുടെ നെറുകയിൽ തട്ടി അത്‌ നാസികത്തുമ്പിലൂടെ അധരത്തിൽ ചുംബനം നൽകുന്നു...... അപ്പോഴും കുഞ്ഞന്റെ കൈ അവളുടെ ഇടുപ്പിൽ ചേർന്നു നിന്നിരുന്നു... ആദിയേട്ടൻ എന്തിനാ ഇവിടെ വന്നത്.... ങ്‌ഹേ.. ""എന്താ...? സ്വപ്നലോകത്തിലെന്ന പോലെ ഉണര്ന്നവൻ.... ഇവിടെ വരാൻ പാടില്ല അപകടം ആണെന്ന് രുദ്രച്ചൻ പറഞ്ഞിട്ടില്ലേ...... നീ പോയെ ഒന്ന്....

ഇവിടെ എന്ത് അപകടം വരാൻ ആണ്........ അകത്തു കയറി കുറച്ചു ഫോട്ടോസ് എടുക്കണം വാ...... അവളുടെ കൈ പിടിച്ചു വലിച്ചതും അവനെ വീണ്ടും വലിച്ചു നനഞ്ഞൊട്ടിയ തന്നോട് ചേർതവൾ...... ഈ വീടിനകത്തു കടന്നാൽ ആദിയേട്ടൻ മരിച്ചു പോകും....പുറത്ത് നിന്നു ആർക്കും കടക്കാൻ കഴിയില്ല.... അല്പം ഭയത്തോടെ അവൾ പറയുമ്പോൾ അവന്റ ചുണ്ടിൽ ചിരി പടർന്നു.... ഇതെല്ലാം നീ വിശ്വസിച്ചോ ഭദ്രേ നമ്മൾ ഇവിടെ വരാതെ ഇരിക്കാൻ അവരെല്ലാം കൂടി കെട്ടി ചമച്ച കഥകൾ ആണ്..... അവളുടെ കൈ വിട്ടു മുന്പോട്ട് പോകാൻ ആഞ്ഞതും ഒരു കരിമ്പൂച്ച കരഞ്ഞു കൊണ്ട് അവര്ക് മുന്പിലേക് വീണു.... അവരെ ഒന്ന് തിരിഞ്ഞ് നോക്കി ദേഹത്തെ മഴവെള്ളം ഒന്ന് കുടഞ്ഞു കൊണ്ട് ആ പൂച്ച ആ നടവാതിൽ കടന്നതും വൈദ്യുതാഘാതം ഏറ്റത് പോലെ ആ മുറിയിൽ അത്‌ തെറിച്ചു വീഴുന്നത് അവർ ജനലിലൂടെ കണ്ടു....

നിമിഷങ്ങൾക് അകം വായിൽ നിന്നും രക്തം പുറത്തേക്ക് ചാടി അത്‌ ഒന്ന് പിടച്ചു കൊണ്ട് ജീവൻ വിട്ടു പോകുന്നത് ഭീതോയോടെ നോക്കി നിന്നു രണ്ടുപേരും....... ഞാൻ പറഞ്ഞില്ലേ ഇവിടെ വരാൻ പാടില്ല... നമുക്ക് വേഗം പോകാം അവന്റ കയ്യിൽ പിടിച്ചു മുന്പോട്ട് ഓടുമ്പോൾ മന്ത്രവാദ പുരയിൽ നിന്നും മണി മുഴങ്ങുന്നുണ്ട്..... കുഞ്ഞൻ ഒന്ന് നിന്നു പതുക്കെ ജനൽ വഴി എത്തി നോക്കി.... ആഹ്ഹ്... "" ഒരു നിമിഷം ഭയന്നു കൊണ്ട് പുറകോട്ടു പോയവൻ ..... തന്റെ സ്വപ്നത്തിൽ കടന്നു വരുന്ന കറുത്ത വേഷധാരിയെ അവൻ അവിടെ കണ്ടു്.......അതേ ഈ സ്ഥലം തന്നെ ആണ് സ്വപ്നത്തിൽ വന്നതും.... കുഞ്ഞൻ മീശ ഒന്ന് കടിച്ചു.. അയാൾ ആരാ....? ഭദ്രയുടെ മുഖത്തേക്ക് നോക്കി.. അതാണ് അച്ഛൻ പറയുന്ന ജാതവേദൻ വല്യച്ഛൻ ദുർമന്തർവാധി ..... മ്മ്മ്... കുഞ്ഞൻ അലസം ആയി ഒന്ന് മൂളി.... ഭദ്രക്ക് അവനെ കൊണ്ട് പുറത്തേക് കടക്കണം എന്നൊരു ചിന്ത മാത്രം ഉണ്ടായിരുന്നുള്ളു.... 💠💠💠💠

രുദ്രേട്ട... "" പിള്ളേര് പോയത് ജലന്ധരനെ തേടി ആണെന്ന് ഉറപ്പാണോ..... അറിഞ്ഞു കൊണ്ട് എന്തിനാ ഏട്ടാ അവന്മാരെ വിട്ടത്..... ഉണ്ണി നെഞ്ചിൽ തിരുമ്മി നാലുപാടും നടക്കുന്നുണ്ട്.... ഉണ്ണി എന്നോട് കള്ളം പറഞാണ് എന്റെ മോൻ പോയത് എങ്കിലും അവന്റ മനസ് എനിക്ക് അറിയാം സമയം ആകുമ്പോൾ അവർ തേടി ചെല്ലും അവനെ അതിന്റെ ആദ്യ പടി ആയിരുന്നു ആ സ്വപ്നം .... പിന്നെ നീ ഭയപ്പെടുന്നത്... പാലാഴി മദനത്തിൽ ലോകരക്ഷാര്ഥം കാളകൂട വിഷം കഴിച്ച പരമശിവന്റെ ആയുസ്സിന് വേണ്ടി പാർവതി ദേവി നോറ്റ വ്രതം ആണ് ശിവരാത്രി നോയമ്പ്.... എന്റെ വാവ നോൽകുന്ന അതേ വ്രതം തന്നെ ആണ് ഭദ്രയും നോൽകുന്നത്.... അവന്റെ പാതി അവന്റെ രക്ഷക്കായി കൂടെ കാണും.........ആപത്തുകളിൽ അവന്റെ പാതി കൂടെ ഉണ്ട്..... ആ ഓർമ്മപെടുത്തൽ ആണ് ഓരോ ശിവരാത്രി.... അത്‌ പറഞ്ഞു മുൻപോട്ട് പോകുന്ന രുദ്രന്റെ കഴുത്തിൽ നീല നിറം തെളിഞ്ഞു നിന്നു........ അതേ നീല നിറം ഭദ്രയുടെ കൈ പിടിച്ചു മുന്പോട്ട് നടക്കുന്ന കുഞ്ഞനിലും തെളിഞ്ഞു തുടങ്ങിയിരുന്നു... ( തുടരും )................

എല്ലാവർക്കും മഹാ ശിവരാത്രി ആശംസകൾ 🙏🙏ശിവരാത്രി ദിനം തന്നെ മഹാദേവന്റെ അംശം ഉൾക്കൊണ്ട് ആദിശങ്കരനെ ആപത്തിൽ നിന്നു രക്ഷിചു കൊണ്ട് പാർവതിദേവിയുടെ അംശം ആയ ആദിശങ്കരന്റെ പാതി ഭദ്ര വന്നിട്ടുണ്ട്...... പതിയുടെ ആയുസ്സിന് കൂട്ടായി അവൾ എന്നും കാണും......... ഭദ്ര എങ്ങനെ അവിടെ വന്നു എന്നത് എല്ലാം അടുത്ത പാർട്ടിൽ..... ഇന്നേ ദിവസം ഭദ്രയിലേക്കു വരാൻ വേണ്ടി എഴുതി എഴുതി വല്യ part 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story