ആദിശങ്കരൻ: ഭാഗം 5

adhishankaran

എഴുത്തുകാരി: മിഴിമോഹന

അവളുടെ ഭാവം കണ്ടതും കുഞ്ഞന്റെ കൈ മെല്ലെ അയഞ്ഞു..... വിറക്കുന്ന അധരത്തിനു മുകളിലെ വിയർപ് തുള്ളികൾ അവന്റ കണ്ണിൽ ഉടക്കി അതിലേക് കൗതുകത്തോടെ നോക്കി നിന്നതും ഭദ്രയുടെ വിടർന്ന കണ്ണുകൾ മെല്ലെ തുറന്നു വന്നു... ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.....അവളോട് ചേർന്നു നില്കുമ്പോൾ താൻ മറ്റാരോ ആയി മാറുന്നത് അവൻ അറിഞ്ഞു....... ഭദ്രേ "" വേദനിച്ചോ...... ആർദ്രമായി ചോദിക്കുമ്പോൾ അവന്റെ ചെറു വിരൽ അവളുടെ നെറ്റിയിലക്കു കിടക്കുന്ന മുടിയിഴകളെ പതിയെ പുറകോട്ടു ഒതുക്കി വച്ചു....... മ്മ്ഹ് "".... ഇല്ല എന്ന് തലയാട്ടുമ്പോൾ അവനിലേക്കു ചേരുന്ന ദേവി ആയി അവളും മാറിയിരുന്നു..... തങ്ങൾ പോലും അറിയാതെ പ്രണയം ഒഴുകി വരുമ്പോൾ പുറത്തേ കാലഭൈരവനെ തഴുകിയ കാറ്റ് അവരെയും ഒന്ന് പുണർന്നു പോയി....... അറിയാതെ അധരം അവളുടെതിലേക്കു പോയികൊണ്ടിരിക്കുന്നു.... പ്രു..... ""പ്രു.... "" മൊബൈലിൽ കാർ റേസിംഗ് ശ്രദ്ധിച്ചിരിക്കുന്നു അനന്തന്റെ ശബ്ദം കേട്ടതും കുഞ്ഞൻ ഒന്ന് ഞെട്ടി തരിച്ചു..... ങ്‌ഹേ... "" തന്റെ കയിൽ താൻ പോലും അറിയാതെ ഒട്ടി നിൽക്കുന്ന ഭദ്ര.....

"" ഒരു പിടച്ചിലോടെ അവളിൽ നിന്നും അകന്നവൻ.... ഭദ്രയും അതേ അവസ്ഥ തന്നെ ആയിരുന്നു.... അല്പം നേരം എന്താണ് ഇരുവർക്കും സംഭവിച്ചതെന്നു മനസിലാക്കാൻ പാട് പെട്ടു......... സോറി... "" കുഞ്ഞൻ മുഖത്തെ വിയർപ്പ് ഒപ്പി.... " ഞാൻ.. ഞാൻ അറിയാതെ... നീ എന്തിനാ ഇവിടെ വന്നത്.... കുഞ്ഞന്റെ കണ്ണുകൾ അല്പം ദേഷ്യം കലർന്നു..... ഞാൻ ചായ കൊണ്ടു വന്നതാ.... ആദിയെട്ടൻ അല്ലെ എന്നെ.... കരച്ചിലിന്റെ വക്കിൽ എത്തി പെണ്ണ്..... നിനക്കൊന്നും സ്കൂളിൽ പോകണ്ടേ... "" ഇവനെ വിളിച്ചോണ്ട് പോകാൻ നോക്ക് ചെറുക്കന് പരീക്ഷ അല്ലെ ....... അതേ ദേഷ്യത്തിൽ അനന്തന്റെ കയ്യിൽ നിന്നും ഫോൺ തട്ടി വാങ്ങി...... അവൻ കുഞ്ഞി കണ്ണുകൾ മിഴിച്ചു നോക്കി... നീ വാടാ.... "" ഭദ്ര അനന്തന്റെ കയ്യിൽ പിടിച്ചു വലിച്ചു... ഇതേ ഏതോ കൂടിയ ഇനം ആണ്... ചങ്ങലക്കു ഇടേണ്ട സമയം കഴിഞ്ഞതാ ....... മ്മ്ഹഹ് ""മുഖം കോട്ടി അനന്തന്റെ കയിൽ പിടിച്ചു നടന്നവൾ..... ഛെ """.......മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞു ഇടിച്ചു കുഞ്ഞൻ...... കാവിലമ്മേ എനിക്കെന്താ പറ്റുന്നത്.... അവൾ അടുത്ത് വരുമ്പോൾ ഞാൻ വേറെ ആരോ ആയി മാറുന്നു......

അതോ ഇതെല്ലാം എന്റെ തോന്നൽ ആണോ .... ഏഹ്... "" ദേഹം മുഴുവൻ അവളുടെ ഗന്ധം........ ഇന്നലെ രാത്രിയിൽ അവൾ എന്റെ ജീവൻ രക്ഷിച്ചത് മുതൽ എന്നിലേക് കടന്നു വരുന്ന ഭ്രാന്തമായ ചിന്തകൾ......... കുഞ്ഞൻ കട്ടിലിൽ കുനിഞ്ഞിരുന്നു ഇരു കൈകൾ കൊണ്ട് മുടിയിൽ കോർത്തു വലിച്ചു....... എടാ ശങ്കു നിനക്ക് എന്ത് പറ്റി...... ഭദ്ര പോയോ.... കുഞ്ഞാപ്പു കുളി കഴിഞ്ഞു ഇറങ്ങി വന്നു..... അവള് പോകുന്നത് നോക്കി ഇരിക്കുന്നത് അല്ല എന്റെ തൊഴിൽ....... നീ റെഡി ആകാൻ നോക്ക്‌ പെട്ടന്നു പോകണം എനിക്ക്... ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും....... കുഞ്ഞാപ്പുവിന് മുഖം കൊടുക്കാതെ ഷർട്ട്‌ എടുത്തിട്ട് വാതിൽ ആയത്തിൽ വീശി അടച്ചു പുറത്തേക് ഇറങ്ങി അവൻ ......... ശെടാ... ""ഇവന് ഇതെന്ത് പറ്റി.... ""...കുഞ്ഞാപ്പു എളിയിൽ കൈ കുത്തി..... തെക്കിനിയിലെ വരാന്തയിൽ നിന്നു കൊണ്ട് കുഞ്ഞൻ ജലന്ധരന്റെ വീട്ടിലേക്കു നോക്കി... ""ജാതവേധൻ വല്യച്ഛൻ ".....അയാൾ ആരാണ്...? അയാൾക് ഞാനുമായി എന്തെങ്കിലും ബന്ധം ഉണ്ടോ....? അരുതെന്നു പറഞ്ഞിട്ടും മനസ് വീണ്ടും അവിടേക്ക് പോകുന്നു...... ആ രൂപം""

അയാളിൽ മാത്രം തങ്ങി നില്കുന്ന മനസ് .... കുഞ്ഞൻ ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചു...... 💠💠💠💠 ചേട്ടാഛ " എന്നെ വിളിച്ചോ ചിത്രൻ മുറിയിലേക്കു വന്നതും സഞ്ജയൻ കയിൽ ഇരുന്ന ഗ്രന്ധം താഴെ വച്ചു അവനെ നോക്കി.... ചിത്തു കുട്ടികളുടെ ഈ വരവ് ഇതിൽ എന്തോ അപകടം ഒളിഞ്ഞിരുപ്പുണ്ടല്ലോ... കുഞ്ഞൻ പറഞ്ഞത് കള്ളം ആണെന്ന് എനിക്ക് ബോദ്യം ആയി ... "" മമ്.. ""അതേ സഞ്ജയൻ ചേട്ടച്ഛ....... അവൻ ജലന്ധരനെ തേടി വന്നത് തന്നെ ആണ്.... ചിത്തു... "".....സഞയ്ന്റെ ശബ്ദം ഉയർന്നു... അവൻ കണ്ട സ്വപ്നം അത്‌ ചേട്ടച്ഛൻ പറഞ്ഞില്ലേ... അന്ന് മുതൽ രണ്ടും അതിനു പുറകെ ആണ്... ചിത്തു കട്ടിലിന്റെ കൈവരിയിൽ കൈകൾ ചേർത്തു.. അപ്പോൾ സമയം ആയപ്പോൾ തേടി വന്നു അല്ലെ .... സഞ്ചയൻ ഒന്ന് നെടുവീർപ്പിട്ടു... ഇവന്മാർ രണ്ടും വല്യോത് നിന്നു ഇറങ്ങിയതും ചേട്ടച്ഛനു അപകടം തിരിച്ചറിഞ്ഞിരുന്നു എന്നെ വിളിച്ചു പറയുമ്പോൾ ഞാൻ തിരുവനന്തപുരത്തു ആണ് .... അപ്പോഴേക്കും ചേട്ടച്ഛൻ പൂജക്കായി അറയിൽ കയറി ഗൗരിയേച്ചിയോട് പറയാനും മനസ് അനുവദിച്ചില്ല...... ഞാൻ വന്നപൊഴേക്കും കുഞ്ഞൻ അവൻ ആ മതിലിനപ്പുറം പോയികഴിഞ്ഞിരുന്നു ......... ചിത്തു ""പിന്നെ എന്റെ കുഞ്ഞ് തിരികെ എങ്ങനെ വന്നു...... ആ അപകടം അവൻ എങ്ങനെ തരണം ചെയ്തു......

സഞ്ജയൻ അതിശയത്തോടെ ചിത്രനെ നോക്കി.... അവന്റ പാതി അവനെ രക്ഷിച്ചു...... അവന് കൂട്ടായി ശിവരാത്രി നോയമ്പ് എടുത്തവൾ കാത്തിരുന്നു..... ഭദ്ര....എന്റെ മോള് """അതിശയിക്കാൻ ഒന്നും ഇല്ല ചിത്തു.... അവന്റെ പാതി അവനോടൊപ്പം ഉണ്ട്... മ്മ്മ്.. "" അതേ ഭദ്ര തന്നെ..... ""ചിത്രൻ കുഞ്ഞനിൽ നിന്നും അറിഞ്ഞത് മുഴുവൻ സഞ്ജയനോട് പറഞ്ഞു......... ഭദ്രയുടെ കയ്യിലെ മുറിപ്പാടിന്റെ അർത്ഥം സഞ്ചയൻ മനസിലാക്കി കഴിഞ്ഞിരുന്നു.... ഇത്‌ ഒരു കൺകെട്ട് ആണ് ചിത്തു "" അത്‌ കൊണ്ടു തന്നെ ആണ് ആ വിധിയെ തടുക്കാൻ രുദ്രനോ എനിക്കോ നിനക്കോ കഴിയാതെ പോയത്.... കുട്ടികൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു... ആ മാറ്റം ഭദ്രയിലും കണ്ടു തുടങ്ങിയിട്ട് കാലം കുറച്ചു ആയി .......അവൻ അവിടെ കയറണം എന്ന വിധിയെ തടുക്കാൻ നമുക്ക് ആവില്ല.... ഇനി ആണ് സൂക്ഷിക്കേണ്ടത്...... സഞ്ജയന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു..... 💠💠💠💠 ശങ്കു ഞാൻ റെഡി പോകാം...... ബാഗ് തോളിൽ ഇട്ടു കൊണ്ടു കുഞ്ഞാപ്പു ഇറങ്ങി വന്നു....... മ്മ്മ്.. "" അലസം ആയി മൂളികൊണ്ട് അവനൊപ്പം താഴെക് പോയി കുഞ്ഞൻ ...

സഞ്ജയനോടും ഗൗരിയോടും യാത്ര പറയുമ്പോൾ അറിയാതെ കണ്ണുകൾ അവിടെ ആകെ പരതി..... അരുത് പാടില്ല കണ്ണുകളെ നിനയന്ത്രിച്ചവൻ....... എങ്കിലും മനസ് എന്തോ ഒന്നിന് വേണ്ടി ദാഹിക്കും പോലെ...... പിള്ളേരെവിടെ ഗൗരിയമ്മേ.... "" കുഞ്ഞാപ്പു അവനെ മറി കടന്നു ചോദിച്ചിരുന്നു... ദാ ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ സ്കൂൾ ബസ്‌ വരാൻ സമയം ആയിട്ടുണ്ട്... അനന്തന് ഇന്ന് പരീക്ഷ തീരും......... ഗൗരി നേര്യത് കൊണ്ട് മുഖം തുടച്ചു.... നിങ്ങളോട് പറഞ്ഞില്ലേ പോകാൻ നേരം സഞ്ചയൻ അവിടേക്കു വന്നു...... ഇവർ രണ്ടും കൂടി അടി ഇട്ടു അത്‌ കൊണ്ടു ഭദ്ര പിണങ്ങി കാണും കുഞ്ഞാപ്പു അത്‌ പറയുമ്പോൾ സഞ്ചയ്‌നും ഗൗരിയും ചെറുതായ് ചിരിച്ചു... കുഞ്ഞന്റെ മനസിൽ ഒരു കല്ലെടുത് വച്ചത് പോലെ ആയിരുന്നു ആ നിമിഷം... ഇരകത്തൂർ മനയുടെ ഗേറ്റ് കടന്നതും കുഞ്ഞാപ്പു ബുള്ളറ്റ് നിർത്തി.... "" നീ എന്താ വണ്ടി നിർത്തിയത് കുഞ്ഞൻ ചോദിച്ചു കൊണ്ട് നോക്കിയതും മുൻപിൽ ഭദ്ര... ""സ്കൂൾ ബാഗ് തൂക്കി ഇട്ടു രണ്ടു വശത്തേക്കു മെടഞ്ഞിട്ട മുടിയിഴകൾ..... അവളുടെ കയിൽ പിടിച്ചു കൊണ്ട് കുഞ്ഞ് അനന്തനും......... കേശുവേട്ടൻ പോവണോ..... ""

അനന്തൻ ചുണ്ട് പുളുത്തി........ പോയിട്ടു വരാട്ടോ...... ""അവനെ എടുത്തു ബുള്ളറ്റിന്റെ ടാങ്കിൽ ഇരുത്തി ആ നെറുകയിൽ ഒന്ന് മുത്തി..... ഭദ്രക്കുട്ടി മഞ്ഞൾ നീരാട്ടിനു വരില്ലേ.... ""നേരെ ഭദ്രയിലേക് തിരിഞ്ഞു മുഖം വീർപ്പിച്ചു നില്പുണ്ട് പെണ്ണ്..... ഞാൻ വരില്ല... "" എനിക്ക് പഠിക്കാൻ ഉണ്ട്... "" മുഖം വെട്ടിച്ചവൾ.... അതിനു ഒരാഴ്ച കൂടെ കഴിഞ്ഞാൽ ഫൈനൽ എക്സാം തീരുമല്ലോ........ദേവൂട്ടനും നിനക്കും ഒരുമിച്ചു അല്ലെ എക്സാം... കുഞ്ഞാപ്പു സംശയത്തോടെ നോക്കി... ( രണ്ട് പേരും പ്ലസ്ടു സംശയം വേണ്ട ) സൗകര്യം ഉള്ളവർ വരും നിനക്ക് വേറെ പണി ഒന്നും ഇല്ലേ കേശു.... അവൾക് മുഖം കൊടുക്കാതെ ആണ് കുഞ്ഞൻ അത്‌ പറഞ്ഞത്... അതേ"" എനിക്ക് ഒട്ടും സൗകര്യം ഇല്ല... ഇങ്ങേരുടെ തിരുമുഖം കാണണ്ടല്ലോ..... അയ്യോ നിന്റെ മുഖം കണ്ടാലും മതി ഉണ്ടക്കണ്ണി ഭദ്രകാളി.... "" മര്യാദക്ക് സ്കൂളിൽ പോകാൻ നോക്കടി....... കുഞ്ഞൻ പല്ല് ഞറുക്കി... ദേ വല്യൊതെ ചേച്ചിമാരെ ഭരിക്കും പോലെ എന്നെ ഭരിക്കാൻ വന്നാൽ ഉണ്ടല്ലോ........ നീ എന്ത് ചെയ്യുമെടി ഉണ്ടക്കണ്ണി... "" ഭദ്രകാളി..... കുഞ്ഞൻ കൈ എത്തി അവളുടെ ബാഗിൽ പിടിച്ചു വലിച്ചു....

അപ്രതീക്ഷിതമായ നീക്കം ആയത് കൊണ്ട് ആ വലിയിൽ അവൾ പുറകോട്ട് പോയതും കുഞ്ഞന്റെ കൈകൾ പൊടുന്നനെ അവളുടെ ഇടുപ്പിലൂടെ കടന്നു അവളെ അവന്റെ നെഞ്ചിലേക്കു വലിച്ചു ഇട്ടു.......ആ നീക്കത്തിൽ ബുള്ളറ്റ് ഒന്ന് ആടി ഉലഞ്ഞു.... രണ്ടും കൂടി വഴിയിൽ ഇറങ്ങി അടി ഉണ്ടാക്കിക്കോണം... ബാക്കി ഉള്ളവരെ കൂടി മറിച്ചിടാൻ....... കുഞ്ഞാപ്പു ഒരു കൈ കൊണ്ടു അനന്തനെയും മറു കൈകൊണ്ട് ബുള്ളറ്റും താങ്ങി..... ഭദ്രേ.... ""തന്റെ നെഞ്ചിൽ വിറയലോടെ പതുങ്ങി നിൽക്കുന്ന പെണ്ണിനെ പതുക്കെ വിളിച്ചവൻ...... പകുതി തുറന്നിട്ട ഷർട്ടിന്റെ ഇടയിലൂടെ അവളുടെ അധരങ്ങൾ അവന്റെ നെഞ്ചിലെ രോമങ്ങളെ പുല്കിയിരുന്നു..... അവളുടെ ഉമിനീരിന്റെ ചൂട് നെഞ്ചിലേക് അരിച്ചിറങ്ങിയതും അവനിൽ ഒരു മിന്നൽ പിളർ ഉണ്ടായി......... മോള്‌ പേടിച്ചു പോയോ.... "" കുഞ്ഞാപ്പു അവളെ അവനിൽ നിന്നും അടർത്തിമാറ്റി തന്നിലേക്ക് അടുപ്പിച്ചു........ കുഞ്ഞന്റെ വലത് കയിൽ നിന്നും അടർന്നു മാറുമ്പോൾ അവന്റെ ഇടത് കൈ അവളുടെ ഉമിനീർ പതിഞ്ഞ നെഞ്ചിൽ പതിയെ തലോടി....... കുഞ്ഞാപ്പു അവനെ വഴക് പറയുന്നത് ഒന്നും അവൻ ശ്രദ്ധിച്ചില്ല..... ""

അവൾ വീഴാൻ പോയപ്പോൾ തന്റെ ഉള്ളൂ പിടച്ചത് അവൻ തിരിച്ചറിഞ്ഞിരുന്നു.... ഭദ്രേച്ചി ബസ്‌ വന്നു.... "" സ്കൂൾ ബസ്‌ ദൂരെ നിന്നു കണ്ടപ്പോഴേ അനന്തൻ ചാടി ഇറങ്ങി...... നന്നായി പരീക്ഷ എഴുതിട്ടു മഞ്ഞൾ നീരാട്ടിനു അങ്ങ് വരണം കേട്ടോ.... ഭദ്രയുടെ കയ്യിൽ പിടിച്ചു മുന്പോട്ട് പോകുന്ന അനന്തനോട് കുഞ്ഞപ്പു വിളിച്ചു പറഞ്ഞു....... ബസിൽ കയറുമ്പോൾ ഭദ്രയുടെ കണ്ണുകൾ കുഞ്ഞന്റെ കണ്ണുകളുമായി കോർത്തു.... ദൂരെ മറയും വരെ അവരുടേതായ അവർ അറിയാത്ത ലോകത്ത് ആയിരുന്നു ഇരുവരും ..... അപ്പോഴും കുഞ്ഞാപ്പു കുഞ്ഞനെ വഴക് പറഞ്ഞു കൊണ്ട് ബുള്ളറ്റ് മുൻപോട്ട് എടുത്തു...... ഒരു വളവ് കഴിഞ്ഞതും ഇരിക്കത്തൂർ മനയിലെ മതില് കടന്ന് അവരുടെ വണ്ടി ജലന്ദരന്റെ വീടിന്റെ മതിലേലക് കടന്നിരുന്നു..... പടിപ്പുര എത്തിയപ്പോൾ കുഞ്ഞാപ്പു പതിയെ ബുള്ളറ്റ് സ്ലോ ചയ്തു......... പടിപ്പുരയുടെ കട്ടിളയുടെ മുകളിൽ ഇരു കൈകൾ താങ്ങി ജലന്ധരൻ............ കണ്ണിൽ നിന്നും ചോര പൊടിയും പോലെ തോന്നി അത്രക്ക് രക്തവർണം ആണത്..... അവരെ കണ്ടതും ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട് നീണ്ട നാസിക തുമ്പ്........

കഴുത്തിൽ നിറയെ മാലകൾ.... അതിൽ ഒന്നിലെ കപാലത്തിന്റെ ലോക്കറ്റ് അയാളുടെ പൊക്കിൾ ചുഴിയോട് ചേർന്നു വട്ടം കറങ്ങുന്നു......... വണ്ടി പതുക്കെ മുൻപോട്ട് പോകുമ്പോൾ ഇരുവരുടെയും കണ്ണുകൾ അയാളോട് കോർത്തു... ആദ്യമായി അവർ അറിയാതെ കണ്ണുകൾ യുദ്ധത്തിന് തയ്യാർ എടുത്തു...... കുഞ്ഞാപ്പുവിന്റെ കഴുത്തിലെ ത്രിശങ്കുമുദ്രയിലേക്ക് പോയ മിഴികൾ പതിയെ കുഞ്ഞന്റെ കണ്ണുകളിലേക്കു പോയി.. രൗദ്രം നിറഞ്ഞ കണ്ണുകളിൽ ത്രിശൂലം...... അത്‌ തന്നിലേക്കു പാഞ്ഞു വരും പോലെ ആഹ്... "" ഒരു നിമിഷം അയാൾ കൈകൾ പിൻവലിച്ചു..........മുൻപോട്ട് പോകുമ്പോഴും തിരിഞ്ഞ് നോക്കുന്ന ആദിശങ്കരന്റെ കണ്ണുകൾ അയാളിൽ അസ്വസ്ഥ സൃഷ്ടിച്ചു തുടങ്ങി....... പല്ലുകൾ കൂട്ടി പിടിച്ചു പുറകോട്ടു നടക്കുമ്പോൾ ജയന്തകൻ ചത്തു മലച്ച കരിംപൂച്ചയെ കൊണ്ട് വരുന്നു...... ചുവന്ന കണ്ണുകൾ അതിലേക് പോയി...... നാസിക തുമ്പ് അപ്പോഴും വിറ കൊണ്ടിരുന്നു...... ഇ... ഇ.. ഇതിനെ കുഴിച്ചിടണം തിരുമേനി...... ജയന്തകൻ പതിയെ പറഞ്ഞു... വേണ്ട.......""" അയാളുടെ ശബ്ദം ഉയർന്നു.... """"സുബാഹു """""

പരമശിവന്റെ ദ്വാരപാലകരിൽ ഒരുവൻ വലതു വശം കാക്കുന്നവൻ..... യജമാനന്റെ ജീവൻ രക്ഷിക്കാൻ കരിംപൂച്ചയുടെ രൂപത്തിൽ വന്നു വിധി ഏറ്റെടുത്തവൻ........... ജലന്ധരൻ അതിന്റെ വാലിൽ പിടിച്ചു തൂക്കി എടുത്തു........... ഹഹഹ... ""ഹഹഹ.... ""ഹഹഹ..... എന്നെ പരാജയപ്പെടുത്തി എന്നാണ്‌ നീ കരുതിയത് അല്ലെ..... പരാജയം എന്റെ വിജയത്തിന്റെ മുന്നോടി ആണ്.... ഇതാ നിനക്കുള്ള സമ്മാനം അതിന്റെ വാലിൽ ആയത്തിൽ ഒന്ന് ചുഴറ്റി ഇരികത്തൂർ മന ലക്ഷ്യം ആക്കി ആ ശവം വായുവിലൂടെ പറന്നു........ കാലഭൈരവന്റെ വലിയ പ്രതിഷ്ഠയുടെ മുഖത്ത് ചെന്നു വീണത് താഴേ വലതു വശത്തു പതിച്ചു..... അപ്പോഴും ആ പൂച്ചയുടെ മുഖം ആ ഭഗവാന്റെ തൃപ്പാദങ്ങളിൽ പുൽകി കിടന്നു...... സുബാഹു മഹാദേവന്റെ ദ്വാരപാലകരിൽ ഒരാൾ കുഞ്ഞനെ രക്ഷിക്കൻ പൂച്ചയുടെ രൂപത്തിൽ വന്നു മരണം ഏറ്റു വാങ്ങി ആ തൃപാദത്തിൽ തന്നെ അഭയം പ്രാപിച്ചു.... 💠💠💠💠 ഭഗവാനെ എന്താ ഈ കാണുന്നത്....... ""ഉണ്ണി നമ്പൂതിരി ഓടി വന്നു.... പ്രായത്തിന്റെ അവശതയെ മറന്നു കൊണ്ടു മൂർത്തി അമ്മാവനും ഓടി വന്നു.....

മഹാദേവ വീണ്ടും പരീക്ഷണങ്ങൾ തുടങ്ങിയോ..... ""അയാൾ നെഞ്ചത്ത് കൈ വച്ചു.... ഉണ്ണികുഞ്ഞേ സഞ്ജയൻ കുഞ്ഞിനെ വിളിച്ചു കൊണ്ട് വരൂ.... അയാൾ ഉണ്ണി നമ്പൂതിരിയോട് പറഞ്ഞു തീരും മുൻപേ അയാൾ ഓടിയിരുന്നു.......... ഉണ്ണി നമ്പൂതിരിക്ക് ഒപ്പം ഓടി വന്ന സഞ്ജയൻ ഒരു നിമിഷം നിന്നു... ആഹ്ഹ.. ""പിടച്ചിലോടെ നെഞ്ചിൽ കൈ വച്ചു......""ഭഗവാനെ അനർത്ഥങ്ങളുടെ തുടക്കം""........ സഞ്ജയൻ കണ്ണുകൾ അടച്ചു എന്റെ ശങ്കരന് പകരം അറ്റു പോയ ജീവൻ...... ഹരികുട്ട... "" ഇത്‌ ഇവിടുന്ന് എത്രയും പെട്ടന്നു മാറ്റണം... സഞ്ജയൻ പറഞ്ഞു കൊണ്ട് ഉണ്ണി നമ്പൂതിരിയുടെ നേരെ തിരിഞ്ഞു.... ഏട്ടാ ബ്ര്ഹമരക്ഷസിനു വേണ്ട പൂജകൾ ചെയ്യണം...... കേവലം ഒരു പൂച്ച അല്ല ഇത്‌... ആ മഹാദേവന് വേണ്ടി ജീവൻ ബലി അർപ്പിച്ചവൻ.... എല്ലാ ആചാരത്തോടു കൂടിയും ഇവന്റെ ദേഹം ദഹിപ്പിക്കണം.... നിർദ്ദേശങ്ങൾ നൽകി അകത്തേക്കു പോകുമ്പോൾ സഞ്ജയന്റെ ഉള്ളം പിടച്ചു തുടങ്ങിയിരുന്നു.... 💠💠💠💠 അതേ സമയം വല്യൊത്തു........ കർണ്ണപുടങ്ങളെ അലോസരപ്പെടുത്തി ഒരു പൂച്ചയുടെ ദീന രോദനം രുദ്രനെ അസ്വസ്ഥൻ ആക്കി....

ഉറക്കത്തിൽ തല വല്ലാതെ ചലിപ്പിച്ചവൻ.... കണ്മുൻപിൽ തെളിഞ്ഞു നിൽക്കുന്ന കറുത്ത പൂച്ച അതിന്റെ വായിൽ നിന്നും രക്തത്തുള്ളികൾ ഒഴുകി വരുന്നു........ അതിന്റെ രൂപത്തിനൊപ്പം കുഞ്ഞനും കുഞ്ഞാപ്പുവും ഭദ്രയും മാറി മാറി തെളിഞ്ഞു വരുന്നു.... കുഞ്ഞാ.... "" മോനെ.... ആഹ്ഹ... ആഹ്ഹ്... "" ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരുന്നു രുദ്രൻ....ദേഹം മുഴുവൻ വെട്ടി വിയർത്തു..... രുദ്രേട്ട.... "" എന്ത് പറ്റി....... വീണ ഓടി വന്നു .... കുഞ്ഞുങ്ങൾ.... "" അവൻ പകപ്പോടെ ചുറ്റും നോക്കി..... മ്മ്ഹ്ഹ് ""...രുദ്രേട്ടന്റെ കാര്യം... രാത്രി മുഴുവൻ ഉറങ്ങിയില്ല അത്‌ പോരാഞ്ഞിട്ട് കുഞ്ഞൻ രാവിലെ ഫോൺ ചെയ്ത് കഴിഞ്ഞു അല്ലെ ഒന്ന് ഉറങ്ങിയത് തന്നെ...... സാരി തലപ്പ് കൊണ്ടു അവന്റെ നെറ്റിയിലേ വിയർപ്പ് ഒപ്പിയവൾ...... വാവേ... "" അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയവൻ... മ്മ്.. "" എന്തുപറ്റി... സ്വപ്നം കണ്ടോ....? മ്മ്മ് . "" അവളുടെ വയറിനോട് ചുറ്റി പിടിച്ചു കൊണ്ടു അവിടെ മുഖം അമർത്തി.... രുദ്രേട്ട... ഭദ്ര കൂടെ ഉള്ളപ്പോൾ നമ്മുടെ മോന് അപകടം ഒന്നും വരില്ല......

അവന്റെ താടി തുമ്പിൽ പിടിച്ചവൾ ആ മുഖം തെല്ലൊന്നു ഉയർത്തി... വാവേ നീ... "" .... എന്നോളം രുദ്രേട്ടനെ അറിഞ്ഞവൾ ആരാണ്.... ഇന്നലെ മുതൽ വേവുന്ന ഈ മനസ് ഞാൻ കണ്ടത് ആണ്............അറിയാമായിരുന്നു എനിക്ക് എല്ലാം...എനിക്ക് രുദ്രേട്ടനോളം വിശ്വാസം ആണ് നമ്മുടെ മോനെ...... അവന്റ നെറുകയിൽ ചുണ്ട് അമർത്തി അവൾ തിരിഞ്ഞു നടന്നു... വാവേ ചന്തു വിളിച്ചോ.... "" വാതുക്കൽ എത്തും മുൻപ് രുദ്രൻ ചോദിച്ചു.... ദാ എത്താറായി എന്നാണ്‌ മീനുവേച്ചി വിളിച്ചപ്പോൾ പറഞ്ഞത്... രുദ്രേട്ടൻ താഴോട്ട് വായോ... ചെറിയ പുഞ്ചിരി അവനായി സമ്മാനിച്ചു മുന്പോട്ട് നടക്കുമ്പോൾ ആ അമ്മ മനസ് വിങ്ങിയിരുന്നു... അത്‌ രുദ്രനിൽ നിന്നും വിദഗ്ധമായി മറച്ചവൾ......... 💠💠💠 വല്യൊതെ വീടിനു മുന്പിലേക് വന്ന ഒഫിഷ്യൽ കാറിൽ നിന്നും ജില്ലാ കളക്ടർ ചന്ദ്രകാന്ത് IAS പതിയെ ഇറങ്ങി കൂടെ അവനെ താങ്ങി അവന്റെ പാതി മീനുവും.... ചന്തുവേട്ടാ.... ""ഉണ്ണി ഓടി വന്നു......... പാതി നിർജീവം ആയ ചന്തുവിന്റെ വലതു വശത്തിനു താങ്ങായി ഉണ്ണിയുടെ ഇരു കൈകളും അവനെ ചേർത്ത് പിടിച്ചു.......... ( തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story