ആദിശങ്കരൻ: ഭാഗം 6

adhishankaran

എഴുത്തുകാരി: മിഴിമോഹന

വല്യൊതെ വീടിനു മുന്പിലേക് വന്ന ഒഫിഷ്യൽ കാറിൽ നിന്നും ജില്ലാ കളക്ടർ ചന്ദ്രകാന്ത് IAS പതിയെ ഇറങ്ങി കൂടെ അവനെ താങ്ങി അവന്റെ പാതി മീനുവും.... ചന്തുവേട്ടാ.... ""ഉണ്ണി ഓടി വന്നു......... പാതി നിർജീവം ആയ ചന്തുവിന്റെ വലതു വശത്തിനു താങ്ങായി ഉണ്ണിയുടെ ഇരു കൈകളും അവനെ ചേർത്ത് പിടിച്ചു...... ചിരിച്ചു കൊണ്ട് നിൽക്കുന്ന ചന്തുവിനെ നോക്കിയവൻ എല്ലാവരേക്കാളും നര ബാധിച്ചിട്ടുണ്ട് ചന്തുവിന്... ഏട്ടാ... """വീണ ഓടി വന്നു പുറകെ ആവണിയും രുക്കുവും ശോഭയും ..... ആ നിമിഷം വീണ അവന്റെ നെഞ്ചിലേക് ചേർന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് .... ഏട്ടന് ഒന്നും ഇല്ലല്ലോടാ.... നീ കരയാതെ..ഇടം കയ്യാൽ അവളുടെ കണ്ണുനീർ തുടച്ചു.. അമ്മായി ആദ്യം എനിക്ക് കഴിക്കൻ എന്തെങ്കിലു എടുക്കു നല്ല വിശപ്..... ശോഭയോട് പറയുമ്പോൾ വാല്സല്യത്തോടെ അവനെ നോക്കി അകത്തേക്കു പോയവർ..... മീനു നീയും അകത്തേക്ക് പൊയ്ക്കോ... രുക്കു നീ ഇവളെ വിളിച്ചോണ്ട് പോകു ചന്തുവേട്ടനെ ഞാൻ കൊണ്ടു വന്നോളാം.... രുക്കുവിന് നിർദേശം കൊടുത്തു ഉണ്ണി ... എടാ ഉണ്ണിക്കുട്ട നീ ഇന്ന് ഫാക്ടറിയിൽ പോയില്ലേ ..... ഇല്ല... ""

പിള്ളേര് വന്നിട്ട് പോകാം എന്ന് കരുതി..... അല്പം പതുങ്ങിആണവൻ പറഞ്ഞത്.... മ്മ്.. " വരട്ടെ ഇങ്ങു രണ്ടിനും കൊടുക്കുന്നുണ്ട് ഞാൻ... അവൻ എവിടെ ആദ്യം അവന് കൊടുക്കണം...... ചന്തു അകത്തേക്കു നോക്കി.... അവനെവിടെ വാവേ....? കുളിക്കുന്നു... ഇത്രേം നേരം നോക്കി ഇരിക്കുവാരുന്നു.... ചന്തുവേട്ടാ അവന്മാർക് അറിയില്ല നമുക്ക് ഈ കാര്യം അറിയാം എന്ന്... ഒന്നും പറയരുത് എന്ന് രുദ്രേട്ടൻ പറഞ്ഞിട്ടുണ്ട് എന്തായാലും മതില് ചാടാൻ തലമുറകൾ ആയി ക്ലാസ് എടുക്കുന്നത് അല്ലെ രുദ്രേട്ടൻ ... എന്തായാലും ആ ചെക്കൻ കുടുംബത്തിന്റെ പേര് കളഞ്ഞില്ല......പിന്നെ കൂടെ കൂടിയതും അങ്ങനെ ഒരുത്തിയും........ അവൾ ആരെ കണ്ടു് ആണോ പഠിച്ചത്.... സഞ്ജയേട്ടന് മതില് ചാട്ടം ഇല്ലാരുന്നല്ലോ.... അല്ലേലും ഭദ്രക്കുട്ടി മിടുക്കി അല്ലെ അവനെ നിലക്ക് നിർത്താൻ അവൾ തന്നെ വേണം നീ വാ ഉണ്ണി.... നല്ല വിശപ്പ് വെളുപിനെ തിരിച്ചത് അല്ലെ......

ചന്തു വലത്തെ കൈ ഉണ്ണിയിലേക്കു ബലം കൊടുത്തു...... ചന്തു.... എടാ മോനെ "" രുദ്രൻ ഓടി താഴേക്കു ഓടി വന്നിരുന്നു........ അപ്പോഴേക്കും കുട്ടികളെ പറഞ്ഞു വിട്ടതിനു അവനെ വഴക് പറഞ്ഞു തുടങ്ങി ചന്തു.... അത്‌ ഒന്നും ശ്രദ്ധിക്കാതെ രുദ്രൻ അവന്റെ വലതെ കയിൽ പിടിച്ച അതിലേക് നോക്കുമ്പോൾ അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു..... നീ എന്തിനാടാ കരയുന്നത് വർഷം രണ്ട് ആയില്ലേ അത്‌ ചത്തിട്ട്... ""... ഇനി അത്‌ നേരെ ആകുമോ എന്തോ..... ഇടത് കൈ കൊണ്ട് ജീവൻ നിലച്ച കൈൽ ഒന്ന് തഴുകി.... ഇതാ ചന്തുവേട്ടന്റെ കുഴപ്പം ഇതിലും വലിയ അപകടം സംഭവിച്ചു തിരിച്ചു വന്നത് ആണ് ഞനും രുദ്രേട്ടനും.... ഇരികത്തൂർ സഞ്ജയൻ ഭട്ടതിരിപ്പാട് വിചാരിച്ചാൽ അധികനാൾ വേണ്ട എന്റെ ചന്തുവേട്ടൻ പഴയത് പോലെ തിരികെ വരാൻ...... സഞ്ജയേട്ടൻ ഉറപ്പ് തന്നത് അല്ലെ ഈ ശരീരത്തിൽ ബാക്കി ഉള്ള നാലു സർജറി കഴിഞ്ഞാൽ ഏട്ടൻ ഏറ്റെടുത്തോളം എന്ന്....

അതെല്ലാം നമ്മൾ വിജയിച്ചില്ലേ... ഉണ്ണി അവന് ആത്മവിശ്വാസം നൽകി.. അറിയാം ""... ഈ വരവ് അതിനും കൂടി ആണ്.... പക്ഷെ ലീവിന്റെ കാര്യം ഒരുക്കുമ്പോൾ ആണ്.... ഈ വർഷത്തിനോടകം എത്ര ലീവ് ആയി..... അത്‌ ഒന്നും നീ ഇപ്പോൾ ഓർക്കേണ്ട ചന്തു.... ആറു മാസത്തേക് മെഡിക്കൽ ലീവ് അപ്ലൈ ചെയ്തിട്ടുണ്ട് പിന്നെ മഞ്ഞൾ നീരാട്ടിനു സഞ്ചയൻ വരുമ്പോൾ അവന്റെ കൂടെ നമ്മളും പോകുന്നു..... രുദ്രൻ അവന്റെ കവിളിൽ പതിയെ തലോടി.... വല്ലാതെ ആയല്ലൊ മോനെ നീ.... "" മ്മ്മ്... "" ആ ആക്‌സിഡന്റ് എന്നെ ഒരുപാട് തളർത്തി രുദ്ര.... ഈ രണ്ട് വർഷക്കാലം നീയും എന്റെ കണ്ണനും ഉണ്ണിയും സഞ്ജയനും ആത്മവിശ്വാസം നൽകി കൂടെ നിന്നു..... ഓരോ സർജറിയിലും എന്റെ മീനു അവൾ എന്നെ ചേർത്ത് നിർത്തി..... ഈ കഴിഞ്ഞ നാളുകൾ അത്രയും ഒരു കുഞ്ഞിനെ പോലെ അല്ലെ എന്റെ പെണ്ണ് എന്നെ നോക്കുന്നത്.... നന്ദി പറയേണ്ടത് നിന്നോടാ രുദ്ര.....

അവൻ രുദ്രന്റെ മുഖത്തേക്ക് നോക്കി........ അന്ന് മംഗലത് എന്നെ കൊണ്ട് നീ പോയില്ലാരുന്നു എങ്കിൽ അവളെ എനിക്ക് കിട്ടുമായിരുന്നോ ........ ചന്തു അത്‌ പറയുമ്പോൾ ഉണ്ണി കണ്ണുകൾ തുടക്കുന്നുണ്ട്..... നീ എന്തിനാ മോനെ കരയുന്നത്... ഏട്ടൻ എല്ലാം ആയി പൊരുത്തപെട്ടല്ലോ.... ചന്തു അവനെ ആശ്വസിപ്പിച്ചു.... അത്‌ അല്ല ചന്തുവേട്ടാ രുദ്രേട്ടൻ നല്ല തറവാട് നോക്കി എന്നെ കൂടെ കൊണ്ടു പോയിരുന്നേൽ..... "" പറഞ്ഞു തീരും മുൻപ് പുറകിൽ നിന്നും ആവണി അവനെ രുദ്രന്റെ ദേഹത്തേക് തള്ളി ഇട്ടു.... രണ്ടിൻെറയും കുറുമ്പ് ഇതുവരെ തീർന്നില്ലെടാ........ ചന്തു ചിരിച്ചു.... എവിടെ പിള്ളേരെക്കാൾ കുറുമ്പ് ഇവർക്ക് രണ്ടിനും ആണ്.... മാളൂട്ടിയെ കെട്ടിക്കാൻ സമയം ആയി എന്നിട്ടും രണ്ടിനും ഒരു മാറ്റവും ഇല്ല ........രുദ്രനും ചിരിച്ചു..... ചന്തു.. ""മോനെ..... കാവിലമ്പലത്തിൽ പോയ തങ്കു പ്രായത്തിന്റെ ബുധിമ്മുട്ടികൾ ബാധിച്ച കാല് കൊണ്ട് ഓടി വന്നു....... അവരുടെ കണ്ണ്‌ നിറഞ്ഞു കവിഞ്ഞിരുന്നു.....കാവിലമ്മയുടെ പ്രസാദം അവന്റ നെറ്റിയിൽ ചാർത്തി... അല്പം ഭസ്മം ആ കൈകളിൽ വാല്സല്യത്തോടെ തേച്ചു......

ഈ വയ്യാത്ത കാലും വച്ചു അമ്മ എന്തിനാ കാവിൽ പോകുന്നത് ഇവിടുത്തെ പൂജമുറിയിൽ ഇരുന്നു പ്രാർത്ഥിച്ചാൽ പോരെ..... ചന്തു അവരെ തനിക്ക് അരികിലേക്കു ഇരുത്തി..... നാത്തൂനോട് ഞാൻ എപ്പോഴും പറയും മോനെ....നിന്റെ കാര്യം ഓർത്തുള്ള ആവലാതി ആണ് പാവത്തിന്.... ശോഭ കഴിക്കാൻ ഉള്ളത് എല്ലാം നിരത്തി...... നീ ആദ്യം വന്നു കഴിക്കു വിശന്നിരിക്കാതെ....... ശാസനയോടെ ശോഭ പറയുമ്പോൾ രുദ്രൻ അവനെ താങ്ങി പിടിച്ചു ഊണ് മേശയിൽ ഇരുത്തി.......... അവന് ഞാൻ കൊടുത്തോളം മീനു... "" പറഞ്ഞു കൊണ്ട് അല്പം ദോശ മുറിച്ചു ചന്തുവിന്റെ വായിൽ വച്ചു..... രുദ്ര "" ഇതിനൊരു പ്രത്യേക രുചി ആണെടാ.. നിന്റ സ്നേഹം ആവോളം നിറഞ്ഞു നില്പുണ്ട് ഇതിൽ... രുദ്രേട്ട എനിക്കും ഉണ്ണിയും അവന്റെ അടുത്തേക് ഇരുന്നു.... ""രുദ്രേട്ടന്റെ സ്നേഹം ചലിച്ച ഭക്ഷണം എനിക്കും വേണം........ ഉണ്ണി അത്‌ പറയുമ്പോൾ ശോഭയും തങ്കുവും കണ്ണ്‌ തുടച്ചു........ 💠💠💠💠 എടാ ശങ്കു വീടെത്തി ഇറങ്ങുന്നില്ലേ..... കുഞ്ഞാപ്പു ചോദിക്കുമ്പോഴും കുഞ്ഞൻ മറ്റൊരു ലോകത്ത് ആണ്.....

അയാളിലെ തീഷ്ണമായ കണ്ണുകൾ എന്തിനെന്നു അറിയാതെ തന്നിലും മുള പൊട്ടുന്ന പക അവന്റ ബോധമനസിനെ ഉലച്ചു തുടങ്ങിയിരുന്നു.. ...... എടാ ഇറങ്ങേടാ...... കുഞ്ഞാപ്പു തട്ടിയതും ഒന്ന് ഞെട്ടി നോക്കിയവൻ....... ചേട്ടായി വന്നിട്ടുണ്ട്.... വരാന്തയിൽ തന്നെ കുറ്റി അടിച്ചിരുപ്പുണ്ടല്ലോ..... ഇങ്ങേരു വല്ല പാരയും പണിത് കാണുമോ..... കുഞ്ഞാപ്പു സംശയത്തോടെ ഔട്ട്‌ഹൗസിലെക്ക് നോക്കി..... ഏയ്... ഇച്ചേച്ചി വരാൻ സമയം ആയില്ലേ അതാണ് അവിടെ തന്നെ കുറ്റി അടിച്ചത്.... കുഞ്ഞൻ പറഞ്ഞു തീരും മുൻപ് അല്ലിയുടെ സ്കൂട്ടി മുൻപിൽ വന്നു നിന്നു പുറകിൽ മാളൂട്ടിയും ..........തൊട്ട് അടുത്ത ബൈക്കിൽ സച്ചുവും കിച്ചുവും വന്നു നിന്നു...... വിശ്വാമിത്രൻ വാതുക്കൽ തന്നെ ഉണ്ടല്ലോ...... "" സച്ചു ചിത്രനെ ഏന്തി വലിഞ്ഞു നോക്കി...... ഇപ്പോൾ ഞാൻ ഈ നാട്ടുകാരൻ അല്ലെ എന്ന മട്ടിൽ ആ പത്രം എടുത്തു മാറ്റും.... നിങ്ങളെ ആരേം ഞാൻ കണ്ടില്ലേ എന്ന ഭാവത്തിൽ ഇപ്പോൾ പോകും....

സച്ചു ബാക്കി പറയും മുൻപ് അത്‌ അവിടെ സംഭവിച്ചു കഴിഞ്ഞിരുന്നു.... എല്ലാവരും ചിത്രനെ ഒന്ന് നോക്കി... കൈയിൽ നിവർത്തിയ പത്രം മടക്കി വച്ചു എഴുനേറ്റ് പോയിരുന്നു..... ഞാൻ പറഞ്ഞില്ലെ.... "" സച്ചുവും കിച്ചുവും ബൈക്കിൽ നിന്നും ഇറങ്ങി.. ഇങ്ങേരെ കൊണ്ടു വല്യ മെനക്കേട് ആണല്ലോ... കുഞ്ഞാപ്പു പല്ല് കടിച്ചു...... ഇച്ചേച്ചിയെ പിടിച്ചു നമുക്ക് വേറെ കെട്ടിക്കാം വാല്യേട്ട നമുക്ക്.... "" കോളേജിൽ പുതിയത് ആയി വന്ന സാറിന് ഇച്ചേച്ചിയിൽ ഒരു കണ്ണുണ്ട് അയാളുടെ ശല്യം സഹിക്കാൻ വയ്യെന്ന് ഇച്ചേച്ചി അല്ലെ പറഞ്ഞത്... ..... ഇച്ചേച്ചി ഒന്ന് മനസ് വച്ചാൽ ആ കോളേജ് നമുക്കൊരു മണിയറ ആക്കാം... സലിം കുമാറിന്റെ സ്പ്രെഷൻ ഇട്ടുകൊണ്ട് കിച്ചു അല്ലിയെ നോക്കി ..... ഈ ചെറുക്കൻ...... തല്ലു വാങ്ങും എന്റെ കൈയിൽ നിന്ന്.... അല്ലി അവനോട് ചൂട് ആയി അതേതാ ഇച്ചേച്ചി അങ്ങനെ ഒരു സാറ് ശല്യം ആണെങ്കിൽ കണ്ണച്ഛനോട്‌ പറഞ്ഞൂടായിരുന്നോ....

ഒന്നില്ലേലും പ്രിൻസിപ്പൽ അല്ലെ.... കുഞ്ഞൻ അല്പം ഗൗരവത്തിൽ അവളെ നോക്കി.... എന്റെ പൊന്ന് മോനെ അങ്ങനെ വല്യ ശല്യം ഒന്നും ഇല്ല... അല്ലി അവന്റെ മുൻപിൽ തൊഴുതു കൊണ്ട് കിച്ചുവിനെ കണ്ണുരുട്ടി അകത്തേക്കു പോയി..... മാളു നീയും അകത്തേക്ക് പൊയ്ക്കോ... "" കുഞ്ഞാപ്പു അല്പം ഗൗരവത്തിൽ പറഞ്ഞതും അവരെ ഒന്ന് നോക്കി മാളു അകത്തേക്കു കയറി.... പുറകെ പോകാൻ ഇരുന്ന കിച്ചുവിനെയും സച്ചുവിനെയും രണ്ടുപേരും തടഞ്ഞു..... ആരാടാ അയാൾ... "" ഇച്ചേച്ചിയെ ശല്യം ചെയ്തത്... കുഞ്ഞൻ കിച്ചുവിനെ അടക്കം പിടിച്ചു...... അത്.. അത്‌ ഫിസിക്സ്‌ ഡിപ്പാർട്മെന്റൽ പുതിയതായി വന്ന സാർ ആണ്....... നന്ദകിഷോർ "".. ഇച്ചേച്ചി ആണ് പറഞ്ഞത് അയാൾ ഇച്ചേച്ചിയോട് ഇഷ്ടം ആണെന്ന് പറഞ്ഞെന്നു ...... അയാൾ... അയാൾ ശരിയല്ല വല്യേട്ട...."" കിച്ചുവും സച്ചുവും ഒരുപോലെ പറഞ്ഞു..... അതെന്ത ഇച്ചേച്ചിയെ കൂടാതെ നിങ്ങളോട് അയാൾ എന്തേലും പറഞ്ഞോ.....

അത്‌ വല്യേട്ട..."" കിച്ചു പറയാൻ തുനിഞ്ഞതും വീണ അവിടേക്കു വന്നു..... ( അത്‌ പിന്നീട് പറയും ചിലത് ഒളിഞ്ഞു തന്നെ ഇരിക്കട്ടെ ) നാലും കൂടി വന്ന കാലിൽ നില്കുവാണോ... ചന്തുമാമ തിരക്കുന്നുണ്ട് നിങ്ങളെ ..... ഞങ്ങള് അകത്തേക് വരുവല്ലേ അമ്മ കുട്ടി.... കുഞ്ഞൻ അവളെ ചേർത്ത് പിടിച്ചു.... പോയിട്ടു നന്നായി പഠിച്ചോ...? വീണ അവന്റെ കണ്ണുകളിലേക്കു നോക്കി.. മ്മ്.. "മ്മ്...കുഞ്ഞൻ ചെറിയ കുറ്റബോധത്തോടെ തലയാട്ടി..... വിജയം എപ്പോഴും എന്റെ മക്കൾക്കു ആയിരിക്കണം... തോൽക്കാൻ പാടില്ല.... അത്‌ പറയുമ്പോൾ അവളുടെ ശബ്ദം അല്പം കനച്ചു.... മകന്റെ വിജയം ആഗ്രഹിക്കുന്ന മനസ് അവളിൽ തെളിഞ്ഞു നിന്നു...... അവൾ പോയതും ആ വാക്കുകളിലെ ധ്വനി മനസിലാക്കാതെ ഇരുവരും പരസ്പരം നോക്കി...... അച്ഛേ... "" ചന്തുവിന്റെ അരികിലേക്കു ഓടി അണഞ്ഞു കുഞ്ഞാപ്പു...ചിത്രൻ ഉൾപ്പെടെ ബാക്കി കുട്ടി പട്ടാളവും അവിടേക്കു വന്നു ......

അവന്റെ തളർന്ന വലതു കയ്യിൽ തല വച്ചു കിടക്കുമ്പോൾ ദേവൂട്ടന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി..... അച്ഛെടെ മോൻ കരയുവാണോ.... "" ഇടം കയ്യാൽ അവന്റ താടി തുമ്പിൽ മെല്ലെ ഉയർത്തി ചന്തു..... ഞാൻ... ഞാൻ.. ഞാൻ കാരണം അല്ലെ അച്ഛേ അച്ഛന് ഈ കൈ നഷ്ടം ആയത്...... ആരു പറഞ്ഞു അച്ഛക് നഷ്ടം ആയെന്നു.... അച്ഛെടെ ഒരു കൈക്കു പകരം ചുറ്റിനും എത്ര കൈകൾ ആണ്... എന്റെ മക്കൾ അല്ലെ എന്റെ ഓരോ അവയവം........ അതെന്താ ചേട്ടച്ഛ അവൻ അങ്ങനെ പറഞ്ഞത്...... ചിത്രൻ സംശയത്തോടെ നോക്കി....... ആാാ... "" നീ അന്ന് ട്രെയിനിങ് പോയിരിക്കുവായിരുന്നല്ലോ....കമ്പനിയിലേക്ക് പോകാൻ ഉണ്ണി ഒരുങ്ങി വന്നപ്പോൾ ഇവിടെ കിടന്നു ഭയങ്കര കരച്ചിൽ ഇവന്മാർ പുറത്ത് കറങ്ങാൻ പോയിട്ടു ഇവനെ കൊണ്ട് പോയില്ല അവനെ അത്‌ കൊണ്ടു ഇപ്പോൾ തന്നെ ഉണ്ണി പുറത്ത് കൊണ്ടു പോകണം എന്ന്... ഇവന്റെ വാശി അല്ലെ ജയിക്കാൻ ആർക്കേലും കഴിയുമോ..... അവസാനം ഉണ്ണിക് പകരം ഞാൻ കമ്പനിയിലേക്ക് പോയി.... ആ സമയത്ത് ആണ് എതിരെ വന്ന ടിപ്പർ...... സത്യത്തിൽ ഇപ്പോഴും എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഓർമ്മ ഇല്ല.... ചന്തു ദേവൂട്ടന്റെ തലയിൽ തലോടി... അപ്പോൾ ഉണ്ണിചേട്ടച്ഛൻ ആയിരുന്നോ ചേട്ടച്ഛന്റെ സ്ഥാനത് അന്ന് പോകേണ്ടി ഇരുന്നത്.....

ചിത്രൻ സംശയം ഉന്നയിക്കുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും അത്‌ ശ്രദ്ധിച്ചിരുന്നു... ആ അതേ... ഇപ്പോൾ ആലോചിക്കുമ്പോൾ പേടിയാണ് എന്റെ സ്ഥാനത് എന്റെ കുഞ്ഞ്... ഒത്തിരി അനുഭവിച്ചത് അല്ലെ അവൻ.... ഇപ്പോൾ എന്റെ വലം കൈ ആണ് അവൻ....... ചന്തു തന്റെ വലം കൈ പതിയെ തലോടി..... മ്മ്മ്... " അലസമായി മൂളികൊണ്ട് ചിത്രൻ പുറത്തേക് നടക്കുമ്പോൾ രുദ്രൻ അവന് എതിരെ വന്നു..... ചേട്ടച്ഛ ""....എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ......... സംശയങ്ങൾ തെറ്റിയിട്ടില്ല ഉണ്ണിക് പകരം ബലിയാട് ആയത് ആണ് ചന്തു.......... അപ്പോൾ അയാൾ .....? ചോദ്യരൂപേണ ചിത്രൻ അവനെ നോക്കി..... മ്മ്... അതേ... രുദ്രൻ അലസം ആയി തലയാട്ടി.. എന്തിനു...? അയാൾക് എന്തിനാണ് ഉണ്ണിചേട്ടച്ഛനോട് ഇത്ര വൈരാഗ്യം.....? ചിത്രൻ അത്‌ ചോദിക്കുമ്പോൾ മറുപടി പറയാതെ പോയിരുന്നു രുദ്രൻ.... മനസിൽ നിറയെ സംശയങ്ങൾ മുളപൊട്ടുമ്പോൾ അവന് പിന്നാലെ കുഞ്ഞനും കുഞ്ഞാപ്പുവും കൂടിയിരുന്നു... ( ചന്തുവിന് എവിടുന്നോ പണി കിട്ടിയത് ആണെന്ന് മനസിൽ ആയല്ലോ... അത്‌ പുറകെ വരും ) 💠💠💠💠

ദേ ചെക്കാ.... പെട്ടന്നു കുളിച്ചു പൂജ മുറിയിൽ കയറിക്കോ അല്ലെ അച്ഛെടെ കയിൽ നിന്നും നല്ലത് കേൾക്കും...... കുഞ്ഞ് ഭദ്ര കുഞ്ഞ് അനന്തന്റെ ബാഗ് ഊരി വാങ്ങി... നീ പോടീ ഭദ്രകാളി.... "" അനന്ത അടി വാങ്ങും ചേച്ചിയെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ..... ഗൗരി രണ്ടു ഗ്ലാസിൽ ചായയുമായി വന്നു..... അമ്മേ ചേച്ചി മഞ്ഞൾ നീരാട്ടിനു വല്യൊത് പോകുന്നില്ല എന്ന് എന്നെയും കൊണ്ടു പോകില്ല എന്നും പറയുന്നു.... എനിക്ക് കേശുവേട്ടനെയും ആദിയേട്ടനെയും കാണണം..... അനന്തൻ ഗൗരിയുടെ ഇടുപ്പിലൂടെ കൈ ചുറ്റി ചിണുങ്ങി.... അവൾ വരുന്നില്ലെങ്കിൽ വരണ്ട മക്കളെ അച്ഛൻ കൊണ്ടു പോകും..... ഗൗരി അവന്റെ തലയിൽ തലോടി... നീ വരണ്ടടി ഭദ്രകാളി...... "" ഭദ്രക് നേരെ തിരിഞ്ഞവൻ... അയ്യടാ അവന്റെ ഒരു ആദിയേട്ടൻ... "" കുറച്ചു നെല്ലിക്ക തളം അങ്ങേരുടെ തലയിൽ വയ്ക്ക്ണം കൊരങ്ങൻ ഭദ്ര ചുണ്ട് കോട്ടി. ..... ഭദ്രേ എന്റെ കുഞ്ഞനെ കുറിച്ച് ഒന്നും പറയണ്ടട്ടൊ.... ഞാൻ ആദ്യം കണ്ട കുഞ്ഞാ അവൻ... കാഴ്ച കിട്ടുമ്പോൾ എന്റെ കൈയിലേക്ക് അവൻ ചാടി കയറി എന്റെ കണ്ണുകളിൽ മുത്തം തന്നത് ഇന്നലെത്തെ പോലെ ഓർമ്മ ഉണ്ട്..... ഓ... ""

അല്ലേലും അമ്മക് എന്നേക്കാൾ ഇഷ്ടം ആ മരമാക്രിയെ ആണല്ലോ...... പറഞ്ഞു തീരും മുന്പ് ഗൗരി അവളെ ഒന്ന് കൊട്ടി........ ഏട്ടൻ കൊഞ്ചിച്ചു കൊഞ്ചിച്ചു പെണ്ണ് വഷള് ആയി..... പിന്നെയും പതം പറഞ്ഞു ഗൗരി പുറത്തേക് ഇറങ്ങുമ്പോൾ വരാന്തയുടെ അറ്റത് മച്ചിൽ നിന്നും അനന്തനോട് സംസാരിച്ചു കൊണ്ടിരുന്ന ആൾ ഗൗരിയുടെ സാമീപ്യം അറിഞ്ഞതും പതിയെ പത്തി അകത്തേക്കു വലിച്ചു........ അനന്ത കുളിക്കാതെ അവിടെ എന്ത് ചെയ്യുവാ.... ഗൗരി വിളിച്ചു ചോദിച്ചു.... ഒന്നുല്ല കുളിക്കാൻ പോകുവാ അമ്മേ.... ഓടി അകത്തു കയറി അവൻ..... യൂണിഫോം ഷാൾ ഊരാൻ ആയി ഷാളിൽ കൈ പതിഞ്ഞതും ഭദ്ര ഒന്ന് ഞെട്ടി.... "" അവൾ കഴുത്തിൽ ആകെ പരതി..... മഹാദേവ എന്റെ മാല....... അച്ഛൻ പൂജിച്ചു ചേർത്ത ഏലസ് അതിൽ ഉണ്ട്...... ഒരു നിമിഷം അച്ഛന്റെ വാക്കുകൾ അവളിലെക്ക്‌ വന്നു.... ""ഭദ്രേ..... നിന്റെ അച്ഛന്റെയും നിന്റെ അമ്മയുടെ നിന്റെയും സഹോദരന്റെയും ഉൾപ്പെടെ നിന്നോട് ചേർന്നു നിൽക്കുന്ന എല്ലാവരുടെയും ജീവൻ ഈ ഏലസ്സിൽ ഉണ്ട് നിന്റെ നെഞ്ചോട് ഇത്‌ എന്നും ചേർന്നു കിടക്കണം..... അത്‌ നഷ്ടം ആകുന്ന നിമിഷം മുതൽ നിനക്ക് വേണ്ടപ്പെട്ടവർ അപകടത്തിലേക് പോയ്കൊണ്ടിരിക്കും ചിലപ്പോൾ നിനക്ക് ഇവരിൽ പലരേയും നഷ്ടം ആയി എന്നിരിക്കും ... "

" ഭഗവാനെ അച്ഛൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് അറിയില്ല.. പക്ഷെ ഞാൻ കാരണം ആർക്കും ആപത്തു വരാൻ പാടില്ല........ഇത്രയും നാൾ അത്‌ എന്നോട് ചേർന്നു കിടന്നു.... ഇപ്പോൾ അത്‌ നഷ്ടം ആയിരിക്കുന്നു...... ഭദ്ര ഒരു നിമിഷം തളർന്നു താഴേക്കു ഇരുന്നു...... 💠💠💠💠 നീ ഫ്രഷ് ആകുന്നില്ല വന്ന ഷർട് പോലും മാറിയില്ല ആലോചനയിൽ തന്നെ ആണല്ലോ..... കുഞ്ഞാപ്പു കുളി കഴിഞ്ഞു പുറത്തേക്കു വന്നു.......കുഞ്ഞൻ വലതു കൈ കണ്ണുകൾക്ക് കുറുകെ വച്ചു കിടപ്പാണ്...... ഏയ് ഒന്നും ഇല്ലടാ... "" അലസമായി പറഞ്ഞു കൊണ്ട് ഡ്രസിങ് ടേബിളിനു എതിർവശം നിന്നു.... എടാ ഞാൻ കാവിലോട്ട് പോവാ.... നീ വന്നേരു.... കുഞ്ഞാപ്പു അത്‌ പറഞ്ഞു പുറത്തേക് പോയി.... നിലകണ്ണാടിയിൽ അല്പനേരം തന്നെ തന്നെ നോക്കി നിന്നവൻ....പൊടുന്നനെ ആ കണ്ണാടിയിൽ രണ്ട് കണ്ണുകൾ തെളിഞ്ഞു വന്നു..... ആഹ്ഹ്... പുറകോട്ടു തല വലിച്ചവൻ..... താൻ അവിടെ കണ്ട ചോര നിറഞ്ഞ കണ്ണുകൾ.....ആ കണ്ണുകൾ എന്തിനാണ് എന്നെ തേടി വരുന്നത്..? കണ്ണൊന്നു അടച്ചവൻ ആ നിമിഷം അവിടെ ഭദ്രയുടെ വിടർന്ന കണ്ണുകൾ തെളിഞ്ഞു വന്നു....

ചെറിയ ചിരിയോടെ കണ്ണുകൾ മെല്ലെ തുറന്നവൻ... ഭദ്ര "" അവളോട് ചേരുമ്പോൾ ആ ചോര കണ്ണുകളോടുള്ള ഭയം മാറി മറ്റെന്തോ വികാരം തന്നെ കീഴ്പ്പെടുത്തുന്നു.......പതിയെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി ഊരി തുടങ്ങി...... എന്തോ കയ്യിൽ ഉടക്കും പോലെ തോന്നിയതും ബട്ടനിലേക്കു നോക്കിയവൻ.... നൂല് പോലെ നേർത്തൊരു സ്വർണ്ണചെയിൻ....... പതുക്കെ അത്‌ ഊരി കയിലേക് എടുത്തു.......... ഈ മാല..... """"ഇത്‌......... ഓർമ്മകൾ ഒരു നിമിഷം പുറകിലേക്കു പോയി..... ""ജലന്ദരന്റെ വീട്ടിൽ വെച്ചു ഭദ്രയിലേക്കു ചേരുമ്പോൾ ആ കഴുത്തിലെ കറുത്ത പുള്ളിയോട് ചേർന്നു കിടന്ന നേർത്ത മാല..... സ്വർണ്ണനിറം ഉള്ള കഴുത്തിനോട്‌ ഇഴ ചേർന്നു അത്‌ കിടക്കുന്നത് അത്രമേൽ ഭംഗിയോടെ ആസ്വദിച്ചിരുന്നു അവൻ ..... "" ഇതെങ്ങനെ എന്റെ കയ്യിൽ.... "" ഒരു നിമിഷം കുഞ്ഞന്റെ ചുണ്ടിൽ ചെറു ചിരി പടർന്നു.... രാവിലെ വീഴാൻ പോയവളെ തന്റെ നെഞ്ചിലേക് വലിച്ചിട്ടപ്പോൾ കുരുങ്ങിയത് ആണ്........ അവളുടെ അധരങ്ങൾ പതിഞ്ഞ മാറിലേക് കണ്ണാടിയിലൂടെ നോക്കിയവൻ.....

പതിയെ വലം കയ്യാൽ അവിടെ തൊട്ടപ്പോൾ ജനാല വഴി അകത്തേക്കു കടന്ന തെക്കൻ കാറ്റിൽ അവളുടെ ഗന്ധം നിറഞ്ഞു നിന്നു.... 💠💠💠💠 ലെച്ചു.... ""പിണക്കം ആണോ പെണ്ണേ..... കാവിലെ കുളപ്പടവിൽ അവളോട് ചേർന്നിരിക്കുമ്പോൾ കുഞ്ഞാപ്പു മറ്റൊരു ലോകത്ത് ആണ്....... വേണ്ട... ""ഒന്ന് പറയുക പോലും ചെയ്യാതെ പോയില്ലേ...... പെണ്ണ് കുറുമ്പ് നടിച്ചു.... കുറച്ചു ബുക്സ് വാങ്ങാൻ പെട്ടന്നു പോയത് അല്ലെ ഞങ്ങൾ... പോരാത്തേന് നീ വ്രതവും.... ആ പേര് പറഞ്ഞു എന്നെ രണ്ടാഴ്ച ഒഴിവാക്കി....... പറഞ്ഞു തീരും മുൻപ് അവളെ വലിച്ചു നെഞ്ചിലേക് ഇട്ടവൻ....... ഇത്രയും ദിവസത്തെ ക്ഷീണം ഇന്ന് ഞാൻ തീർക്കും...... അയ്യടാ..... അവർ എല്ലാവരും ഇപ്പോൾ കാവിൽ വിളക്ക് തെളിയിച്ചു കഴിഞ്ഞു കാണും..... ഞാൻ പോവാ.... പതിയെ അവനെ പുറകോട്ടു തെള്ളി അവൾ...... അങ്ങനെ പോയാലോ..... "" ഇരുകയ്യാൽ അവളെ മുറുകെ പിടിച്ചു ആ കണ്ണുകളിലേക്കു നോക്കി... ലെച്ചു.. ""നിന്റെ കണ്ണുകൾക് എപ്പോഴും ഒരു പ്രത്യേകത ഉണ്ട് ഈ കണ്ണുകളിൽ നോക്കുമ്പോൾ വിടർന്നു നിൽക്കുന്ന താമര എനിക്ക് അതിൽ കാണാൻ കഴിയും.....

ആ കണ്ണുകളിലേക്കു അധരം ചേർത്തവൻ.......... പതിയെ ആവേശത്തോടെ ആ ചുണ്ടുകൾ താഴേക്കു പരതി വശ്യമായ പരാവശ്യത്തോടെ അതിന്റെ ഇണകളെ തമ്മിൽ കോർത്തു............ ആ നിമിഷം ചെറു കുറുകലോടെ അവനിലേക്കു ചേർന്നവൾ..... ലെച്ചു ""നിനക്ക് ഓർമ്മ ഉണ്ടോ ആദ്യമായി ഞാൻ നിന്നെ ചുംബിച്ചത്.... അവളുടെ അധരത്തിൽ പൊടിഞ്ഞ ചോര തുള്ളികൾ തള്ളവിരൽ കൊണ്ട് തുടച്ചവൻ..... രുക്കുഅമ്മയുടെ വയറ്റിൽ ഞാൻ കിടക്കുമ്പോൾ അല്ലെ.... കുറുമ്പൊടെ അവനെ നോക്കി അവൾ.... മ്മ്.. " അതേ... അത്‌ എല്ലാവരും പറഞ്ഞുള്ള അറിവ് അല്ലെ .... കുഞ്ഞാപ്പുവിന്റെ മുഖത്തു ചിരി പടർന്നു അവളുടെ തോളിൽ കൈ ഇട്ടു കാവിലേക്ക് നടന്നവൻ.......... നീ ഒന്നിൽ പഠിക്കുമ്പോൾ ഞാനും ശങ്കുവും സ്കൂളിൽ നിന്നു വരുമ്പോൾ കാണുന്നത് എഴുത്താശാൻ അക്ഷരം തെറ്റിച്ചതിനു നിന്റെ കൈ നുള്ളി എടുക്കുന്നത് ആണ്......... മ്മ്മ്... "" അന്ന് കേശുവേട്ടൻ ഉണ്ടാക്കിയ പുകില്... ആശാൻ പിന്നെ ഈ വഴി വന്നിട്ടില്ല... ലെച്ചു കൈ പൊത്തി ചിരിച്ചു..... അതേ... അങ്ങനെ പോലും നിന്നിൽ ഒരു വേദന അത്‌ എനിക്ക് താങ്ങാൻ ആവില്ലടാ....

അന്ന് ഞാൻ ആ കൈയിൽ ചുംബനം കൊണ്ടു മൂടി... ആ നിമിഷം ഈ നെഞ്ചിൽ നീ മാത്രം ആയിരുന്നു.... വളർന്നു വരുമ്പോൾ ആണ് അതിനു അർത്ഥം പ്രണയം എന്ന് ഞൻ തിരിച്ചു അറിഞ്ഞത്........ അത്രമേൽ ഞാൻ പ്രണയിക്കുന്നു നിന്നെ......... ഉണ്ണിമാ ഇണക്കുരുവികൾ വരുന്നുണ്ട്..... " കാവിലെ കൽവിളക്കിൽ തിരി തെളിക്കുന്ന ശ്രീക്കുട്ടി അവരെ കണ്ടതും വിളിച്ചു പറഞു............. രുദ്രേട്ടനെയും വാവേ കൊണ്ടും ആയിരുന്നു ഒരുകാലത്തു കാവിൽ അമ്പലം സമ്പുഷ്ടം ആയിരുന്നത്.... ഇപ്പോൾ അത്‌ ഇവർ ഏറ്റെടുത്തു..... ഉണ്ണി ആരും കേൾക്കാതെ ആവണിയോട് ആയി പറഞ്ഞു.... ഉണ്ണിമായും മോശം അല്ലല്ലോ.....ദേവൂട്ടൻ ഇടയിൽ കയറി..... ഈ കുരിപ്പ് ഒക്കെ എവിടുന്നു വരുന്നോ എന്റെ കാവിലമ്മേ.... ഒരു രഹസ്യം പറയാൻ പോലും പറ്റില്ലാലോ......... ഉണ്ണി തലക് കൈ കൊടുത്തു.... ശങ്കു എവിടെ പോയി കിച്ചു .... "" കുഞ്ഞാപ്പൂ വരുന്ന വഴി വിളിച്ചു ചോദിച്ചു....... വല്യേട്ടൻ അകത്തു ഇരുപ്പുണ്ട് വന്നപ്പോൾ തൊട്ടു ചിന്തമഗ്നാൻ ആയി ആകാശത്തോട്ട് നോക്കി ഇരിപ്പുണ്ട്...... കിച്ചു മുകളിലോട്ട് നോക്കി.. എന്ത് മഗ്‌നൻ....? ശ്രീക്കുട്ടി കളിയാക്കി കിച്ചുനെ നോക്കി....

തിന്നുന്ന കാര്യം ഒന്നും അല്ല ഞാൻ പറഞ്ഞത് ഗുണ്ടുമുളക്... മ്മ്ഹ ""....അവൻ മുഖം കോട്ടി.. ഉണ്ണിമാ ഇത്‌ കണ്ടോ ഈ കിച്ചുവേട്ടൻ..... പരാതിയുമായി നിലത്തു ചവുട്ടി തുള്ളി അകത്തേക്കു പോയി അവൾ.... എടി പതുക്കെ പോ എന്റെ അച്ഛൻ തെറിച്ചു കാട്ടിൽ ചെന്നു വീഴും ചിരിച്ചു കൊണ്ടു തിരിഞ്ഞത് കുഞ്ഞാപ്പുവിന്റെ മുഖത്തേക് ആണ്....കുഞ്ഞാപ്പു ദേഷിച്ചൊന്നു നോക്കി.... അത്‌ കൊച്ചേട്ട അവളെ വഴക് കെട്ടാൻ നല്ല രസം ഉണ്ട് അത്‌ അല്ലെ... എടാ സച്ചു ആ വശത്തു ഞാൻ തിരി തെളിക്കാം.... കുഞ്ഞാപ്പുവിന്റെ മുഖത്തു നോക്കാതെ മുങ്ങി കിച്ചു...... ശങ്കു നീ ഇവിടെ എന്തെടുക്കുവാ.... ഭദ്ര വിളിച്ചിരുന്നു....അവളുടെ കഴുത്തിലെ മാലയും ഏലസ്സും നിന്റെ കയ്യിൽ ഉണ്ടോ എന്ന്.......ചോദിച്ചു കഴിഞ്ഞാണ് അടുത്ത് നിൽക്കുന്ന ഉണ്ണിയേയും ആവണിയെയും അവൻ കാണുന്നത്..... കുഞ്ഞനും ഇരുന്ന ഇടത് നിന്നും ചാടി എഴുനേറ്റു അറിയാതെ കൈ തലയിലേക്ക് പോയി ........

അത്‌ ഉണ്ണിമാ ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ടു രാവിലെ അവിടെ കൂടെ പോയി ഞങ്ങൾ... അപ്പോൾ ഭദ്ര വീഴാൻ പോയപ്പോൾ ഇവൻ ആണ് അവളെ താങ്ങിയത് .... കുഞ്ഞാപ്പു വിക്കി വിക്കി കാര്യം അത്രയും പറഞ്ഞു... ഉണ്ണി കാണാതെ കുഞ്ഞൻ പല്ല് കടിച്ചു കാണിച്ചവനെ..... എടാ ഏലസ് നിന്റെ കൈയിൽ കിട്ടിയോ...... കുഞ്ഞാപ്പു ചമ്മലോടെ അവനെ നോക്കി... അവളുടെ ഏലസ്സും മണ്ണാങ്കട്ടയും ഒന്നും എന്റെ കൈയിൽ ഇല്ല.... ഒരു ചെയിൻ കിട്ടി അതെടുത്തു വച്ചിട്ടുണ്ട്...... ദേഷ്യത്തോടെ പറഞ്ഞവൻ പോകുമ്പോൾ ഉണ്ണി കുഞ്ഞാപ്പുവിനെ സൂക്ഷിച്ചു നോക്കി...... അത്‌ ഉണ്ണിമാ ഞാൻ അല്ല അവനാ... "" ശൊ ചുണ്ട് കടിച്ചു കുഞ്ഞാപ്പു നോക്കുമ്പോൾ ലെച്ചു കണ്ണ്‌ മിഴിച്ചു എളിയിൽ കൈ കുത്തി നില്പുണ്ട്....... തീര്ന്നു.... ഇന്നേക് മൂന്നാം നാൾ കൊച്ചേട്ടന്റെ ശവം അടക്ക്‌..... ദേവൂട്ടനും ശ്രീകുട്ടിയും കുഞ്ഞാപ്പുവിന്റെ മുഖഭാവം കണ്ട് വായ പൊത്തി ചിരി തുടങ്ങി... കുറച്ചു മുൻപോട്ട് പോയി കുഞ്ഞൻ പോക്കറ്റിൽ കിടന്ന ഭദ്രയുടെ ചെയിൻ കയ്യിൽ എടുത്തു...... ഇതിൽ എവിടാ ഏലസ്സ്.... "" ഇനി അതിനു ഉത്തരവാദിത്തം ഞാൻ പറയണോ.... ചെറിയ ചിരിയോടെ ആ മാല തന്റെ നെഞ്ചോരം ചേർക്കുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളിൽ ഭയന്ന് പോയിരുന്നു ഭദ്ര....... ( തുടരും ).............

NB :: ചന്തുവിന് സംഭവിച്ചത് രണ്ട് വർഷം മുൻപ് നടന്ന അപകടം ആണ്... അവിടെ മറഞ്ഞിരിക്കുന്ന വില്ലൻ പുറത്ത് വരും താമസിയാതെ..... ഭദ്രയുടെ മാല ആദിശങ്കരന്റെ കൈയിൽ ഉണ്ട് അതിലെ ഏലസ്സ് അത്‌ നഷ്ടം ആയിട്ടുണ്ട്... അത്‌ ഒരു വലിയ നഷ്ടത്തിന്റെ തുടക്കം ആകാതെ ഇരിക്കാൻ പ്രാർത്ഥിക്കാം

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story