ആദിശങ്കരൻ: ഭാഗം 7

adhishankaran

എഴുത്തുകാരി: മിഴിമോഹന

അവളുടെ ഏലസ്സും മണ്ണാങ്കട്ടയും ഒന്നും എന്റെ കൈയിൽ ഇല്ല.... ഒരു ചെയിൻ കിട്ടി അതെടുത്തു വച്ചിട്ടുണ്ട്...... ദേഷ്യത്തോടെ പറഞ്ഞവൻ പോകുമ്പോൾ ഉണ്ണി കുഞ്ഞാപ്പുവിനെ സൂക്ഷിച്ചു നോക്കി...... അത്‌ ഉണ്ണിമാ ഞാൻ അല്ല അവനാ... "" ശൊ ചുണ്ട് കടിച്ചു കുഞ്ഞാപ്പു നോക്കുമ്പോൾ ലെച്ചു കണ്ണ്‌ മിഴിച്ചു എളിയിൽ കൈ കുത്തി നില്പുണ്ട്....... തീര്ന്നു.... ഇന്നേക് മൂന്നാം നാൾ കൊച്ചേട്ടന്റെ ശവം അടക്ക്‌..... ദേവൂട്ടനും ശ്രീകുട്ടിയും കുഞ്ഞാപ്പുവിന്റെ മുഖഭാവം കണ്ട് വായ പൊത്തി ചിരി തുടങ്ങി... കുറച്ചു മുൻപോട്ട് പോയി കുഞ്ഞൻ പോക്കറ്റിൽ കിടന്ന ഭദ്രയുടെ ചെയിൻ കയ്യിൽ എടുത്തു...... ഇതിൽ എവിടാ ഏലസ്സ്.... "" ഇനി അതിനു ഉത്തരവാദിത്തം ഞാൻ പറയണോ.... ചെറിയ ചിരിയോടെ ആ മാല തന്റെ നെഞ്ചോരം ചേർക്കുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളിൽ ഭയന്ന് പോയിരുന്നു ഭദ്ര.......... 💠💠💠💠

അച്ഛേ.... "" ആ രാത്രിയിൽ അച്ഛന്റെ നെഞ്ചിലെ ചൂട് പറ്റിചേർന്നിരുന്നു ഭദ്ര.... എന്ത് പറ്റി എന്റെ മോൾക്... എന്തിനാ ഇങ്ങനെ ഭയക്കുന്നത്.... പതിയെ അവളുടെ താടി തുമ്പ് ഉയർത്തുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് സഞ്ജയൻ വേദനയോടെ നോക്കി... അച്ഛാ... "" ആ ഏലസ്സ് അത്‌ എനിക്ക് കാത്തു സൂക്ഷിക്കാൻ ആയില്ല... എന്നിൽ നിന്നും അത് നഷ്ടം ആയി.... ഉള്ളിലെ സങ്കടങ്ങൾ നുര പോലെ പൊന്തി വന്നതും ആർത്തു കരഞ്ഞു കൊണ്ട് സഞ്ചയനിലേക്കു ചേർന്നവൾ...... കരയരുത്... "" ഭദ്ര കരയാൻ പാടില്ല.... കണ്ണുനീർ തുടച്ചവൻ... അച്ഛക് എന്നെ ഒന്നു വഴക് പറഞ്ഞൂടെ... ""എന്നെ ഒന്ന് തല്ലികൂടെ...? ഞാൻ കാരണം ആർകെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഭദ്ര ജീവിച്ചിരിക്കില്ല....കരച്ചിൽ അടക്കാൻ പാട് പെട്ടവൾ.... നേർമ്മയായി ചിരിച്ചു സഞ്ജയൻ.... """ ഭദ്ര... "" സഞ്ജയൻ പതിയെ അവളുടെ മുടിയിഴകളെ തലോടി.......... നീ ആരെന്നു തിരിച്ചറിയാൻ സമയം ആയി കഴിഞ്ഞിരിക്കുന്നു അതിനു തെളിവ് ആണ് നിന്നിൽ നിന്നും ഇന്ന് നഷ്ടം ആയിരിക്കുന്ന ആ ഏലസ്സ്...... സഞ്ജയൻ പറയുമ്പോൾ അതിന്റെ അർത്ഥം ഉൾകൊള്ളാൻ കഴിയാതെ ആ മുഖത്തേക്ക് ഉറ്റു നോക്കിയവൾ...... മോൾക് എല്ലാം പതിയെ മനസിൽ ആകും... "" നിന്റ ഈ കൈകളിൽ ഭദ്രം ആയിരിക്കണം എല്ലാവരുടെയും ജീവൻ.....

സാക്ഷാൽ മഹാമായയുടെ കൈകളിൽ അത്‌ ഭദ്രം ആയിരിക്കും എന്ന് അറിയാം...... ഭദ്രകുട്ടി ഈ കൈകളിൽ അച്ഛൻ ഏല്പിക്കുകയാണ് അച്ഛെടെ ശങ്കരന്റെ ജീവൻ...... തിന്മയെ ഉൻമൂലം ചെയ്യാൻ അവന് തുണയായി നീ കൂടെ വേണം...... അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് സഞ്ചയൻ പോകുമ്പോൾ ഒരുമാത്ര അവൾ ഞെട്ടി തരിച്ചു പോയി..... അച്ഛൻ എന്താ അങ്ങനെ പറഞ്ഞത്... ""? ആദിയേട്ടന് ഇനി എന്തെങ്കിലും അപകടം വരുമോ..? അതാണോ ജയന്തകൻ മാമൻ ആദിയേട്ടനോട് അവിടേക്കു വരരുത് എന്ന് പറഞ്ഞത്...? അപ്പോൾ ആദിയേട്ടൻ പറഞ്ഞത് പോലെ അവിടെ എന്തോ ഉണ്ട്..കുഞ്ഞ് ഭദ്രയുടെ ചിന്തകൾ കാട് കയറി തുടങ്ങിയിരുന്നു..... പുറത്തേക് ഇറങ്ങിയ സഞ്ചയൻ കണ്ണൊന്നു തുടച്ചു..... കാലഭൈരവന്റെ ശില്പത്തിലേക്ക് ഒരു നിമിഷം നോക്കി.... മഹാദേവ കാത്തിരുന്ന വിപത്തുകൾ സമാഗതം ആയി.... അതിന്റെ ആദ്യപടി എന്നോണം മഹാശിവരാത്രിനാളിൽ തന്നെ സൂചന നൽകി.... ഇന്ന് ഭദ്രയുടെ കഴുത്തു ശൂന്യം ആയെങ്കിൽ അതിനർത്ഥം അനർത്ഥങ്ങൾ പുറകെ ഉണ്ടെന്നല്ലേ....സഞ്ജയന്റെ നെഞ്ചിടുപ് വർധിച്ചു.... 💠💠💠💠

സത്യം പറഞ്ഞോ കേശുവേട്ട നിങ്ങൾ എവിടെ പോയതാ....? വീട്ടിൽ കള്ളം പറഞ്ഞു ഇരികത്തൂർ പോയത് എന്തിനാ... ഒറ്റക് അവിടെ പോകരുത് എന്നു പറഞ്ഞിട്ടില്ലേ......? എന്റെ ലെച്ചു ഒറ്റശ്വാസത്തിൽ ഇങ്ങനെ എല്ലാം കൂടെ ചോദിക്കല്ലേ നിന്നോട് ഞാൻ സത്യം പറയാം.... കേശു കള്ള കണ്ണോടെ ലെച്ചുവിനെ നോക്കി... മ്മ്മ്.. "" നിങ്ങൾ ലോക കള്ളനാ പറയുന്നത് ഒന്ന് പ്രവർതിക്കുന്നത് ഒന്ന്.... കള്ള കൃഷ്ണന്റെ സ്വഭാവം ആണ് നിങ്ങൾക്.... കൂടെ കൂടി വല്യേട്ടനെയും പിഴപ്പിച്ചു...... കാവിലമ്മേ അവൻ ആണെടി എന്നെ കൊണ്ട് പോയത് സത്യം.... കേശു അവളുടെ തലയിൽ വലതു കൈ വച്ചു.... ലെച്ചു കണ്ണുകൾ മുകളിലോട്ട് നോക്കി ആ കൈ തട്ടി മാറ്റി.... എന്റെ തല പൊട്ടിത്തെറിക്കും... "" ലെച്ചുവെച്ചി ഒരു ഇരുമ്പ് വടി കൊണ്ടു ആ തലക് ഇട്ടു ഒന്ന് കൊടുക്ക് സത്യം മൊത്തം പുറത്തു വരും ദേവൂട്ടൻ വിളിച്ചു പറഞ്ഞു..... പോടാ ചെകുത്താനെ... "" എങ്ങനെ എങ്കിലും ഈ വള്ളം ഒന്ന് കരക്ക്‌ അടുപ്പിക്കട്ടെ ... പൊന്ന് മോള് അല്ലെ എന്നെ വിശ്വസിക്ക്..... അവളെ പറഞ്ഞു മനസിലാക്കി അവളെ കൊണ്ടു അല്പം മാറി നടന്നവൻ....

നടന്ന കാര്യങ്ങൾ എല്ലാം കേൾക്കുമ്പോൾ ലെച്ചുവിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു...... ഇങ്ങനെ... ഇങ്ങനെ എല്ലാം സംഭവിക്കുമോ കേശുവേട്ട.... അറിയില്ല....പക്ഷെ അവന്റ കൺമുൻപിൽ അവൻ എല്ലാം കണ്ടു..... എന്തോ ഒന്ന് അവിടെ ഉണ്ട് ലച്ചു....അത്‌ കണ്ടെത്തണം..... കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു .... 💠💠💠💠 ബാൽക്കണിയിൽ വച്ചു വൈകിട്ട് കാവിൽ നടന്ന സംഭവങ്ങൾ മുഴുവൻ ഉണ്ണി രുദ്രനോട് പറഞ്ഞു....ചന്തുവും അരികിൽ ഉണ്ട്... എല്ലാം കേട്ടതും രുദ്രൻ പുരികം ഉയർത്തി അവനെ നോക്കി... ആ ഏലസ്സ് കുഞ്ഞന്റെ കൈയ്യിൽ കിട്ടിയില്ലേ...? ഇല്ല എന്നാണ്‌ അവൻ പറഞ്ഞത്.... അവന്റെ ഷർട്ടിൽ കുരുങ്ങി കിടന്നതു ഭദ്രയുടെ മാല മാത്രം ആണ്..... . രുദ്രൻ ഇരു കൈകൾ കൊണ്ട് നെറ്റി പതിയെ തിരുമ്മി..... അവന്റ മുഖത്തെ പരിഭ്രമം ഉണ്ണിയിൽ സംശയങ്ങൾ ഉളവാക്കി... എന്താ രുദ്രേട്ട...? എന്തെങ്കിലും പ്രശ്നം ഉണ്ടോ...? ഉണ്ട്... "" എഴുപത് ദിനരാത്രങ്ങൾ ഉപവാസത്തോടെ ഉമാമഹേശ്വര സങ്കലപതിൽ പൂജ ചെയ്ത ഏലസ്സ് ആണത്...""" മഹാദേവനാൽ തന്നെ അത്‌ ഉമയുടെ കഴുത്തിൽ നിന്നും അഴിഞ്ഞു വീണിരിക്കുന്നു"""" .......... രുദ്രേട്ട.... ""

ഹോസ്പിറ്റലിൽ നിന്നും വന്നപാടെ വീണ കരഞ്ഞു കൊണ്ട് രുദ്രന്റെ നെഞ്ചിലേക് വീണു.... ഉണ്ണിയും ചന്തുവും സംശയത്തോടെ പരസ്പരം നോക്കി... എന്താ കണ്ണാ... എന്ത് പറ്റി ഇവൾക്...? വീണയെ കൊണ്ട് വന്ന കണ്ണനെ നോക്കി രുദ്രൻ...... അറിയില്ല രുദ്രേട്ട ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ തൊട്ട് കാണുന്നത് ആണ് ഒരേ കരച്ചിൽ..... കണ്ണൻ മുന്പോട്ട് വന്നു ഒരു കോളേജ് പ്രിൻസിപ്പൽൻറെ മാറ്റം അവനിൽ ഉണ്ട് ചെറിയ കഷണ്ടി അവനിലേ ഭംഗി കൂട്ടി മുഖത്ത് ഫ്രെയിംലെസ്സ് കണ്ണടയും...... ഉച്ചക്ക് എമർജൻസി ഉണ്ടെന്നു പറഞ്ഞൂ ഓടി പോയത് അല്ലെ....... എന്താ അയാൾക് അരുതാത്തത് സംഭവിച്ചോ...? രുദ്രൻ അവളുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി...... അത്‌... അത്‌.... മേജർ കാർഡിയാക് അറസ്റ് ആയിരുന്നു.... ജീവൻ രക്ഷിക്കാൻ നോക്കി ഇടക്ക് വച്ചു അയാൾക് ഫിക്സ് പോലെ വന്നു.... അയാൾ.... വീണ പൂർത്തി ആക്കാതെ നിർത്തി.... ഇത് എത്ര എണ്ണം കാണുന്നതാ വാവേ നീ....

അയാളുടെ ആയുസ് അത്രേം ഉള്ളായിരുന്നു... ചന്തു അവളെ ആശ്വസിപ്പിച്ചു.... അത്‌ അല്ല ചന്തുവേട്ട... "" മരിക്കും മുൻപ് അയാൾ... അയാൾക് ഫിക്സ് പോലെ വന്നു...അതിനിടയിൽ അയാൾ കൈ എടുത്തു എന്റെ താ.. താ.. താലി മാല പൊട്ടിച്ചെടുത്തു...... അത്‌ പറഞ്ഞതും ആർത്തലച്ചു കൊണ്ടു രുദ്രനെ മുറുകെ പിടിച്ചവൾ......... വലത്തേ കയ്യിലെ പൊട്ടിയ താലി മാല അവന്റ കയ്യിലേക് കൊടുത്തു.. ഏയ് അത്‌ സാരമില്ല വാവേ അയാൾ മരണവെപ്രാളത്തിൽ അറിയാതെ പറ്റിയത് അല്ലെ.... ഉണ്ണി അവളെ ആശ്വസിപ്പിച്ചു.. അല്ല... അല്ല.... വീണയുടെ ശബ്ദം ഉയർന്നു......മരിക്കും മുൻപ് അയാൾ എന്നോട് പറഞ്ഞു ഇത് പോലെ നിന്റെ താലി അറത്തു മാറ്റാൻ അവൻ വരും എന്ന്....... ""ജലന്ധരൻ.. ""വരും എന്ന് ....പേടി ആകുന്നു രുദ്രേട്ട.... രുദ്രൻ ഒന്ന് പകച്ചു എങ്കിലും അവളുടെ മുൻപിൽ അത്‌ കാണിച്ചില്ല....... എനിക്ക് ധൈര്യം തരുന്നവൾ ആണോ ഇങ്ങനെ കിടന്നു വിറക്കുന്നത്..... നമ്മൾ അവനെ പ്രതീക്ഷിക്കുന്നത് അല്ലെ വാവേ...... എന്താ കണ്ണേട്ടാ.... "" ഇവൾക് എന്ത്പറ്റി... രുക്കു അവിടേക്കു വന്നു.... എടി വാവേ എന്താടി.... രുക്കു അവളുടെ പുറകിൽ തലോടി....

നീ ഇവളെ വിളിച്ചോണ്ട് മുറിയിലേക്ക് പൊയ്ക്കോ രുദ്രൻ കരയുന്ന വീണയെ നെഞ്ചിൽ നിന്നും അടർത്തി രുക്കുവിന്റെ കയ്യിലേക് കൊടുത്തു.... അവളോടൊപ്പം മുന്പോട്ട് പോകുമ്പോഴും വീണയുടെ കണ്ണുകൾ രുദ്രനിൽ തറഞ്ഞു നിന്നു.... കാറിൽ കയറിയിട്ടും കരച്ചിൽ നിർത്തിയിട്ടില്ല പാവം നന്നായി ഭയന്നിട്ടുണ്ട് അല്ലെ രുദ്രേട്ട... കണ്ണൻ അടുത്തേക് വന്നു ... മ്മ്മ്... "" രുദ്രൻ വലത് കൈയിലെ താലി മാലയിലേക്കു നോക്കി..... ജലന്ധരൻ കളി തുടങ്ങി..... "" രുദ്രേട്ട.... "" ഉണ്ണി അവന്റ തോളിൽ പിടിച്ചു.... കൊച്ചിനെ ഭയപ്പെടുത്താൻ ആയിരുന്നു ഇത് അല്ലെ...... അതേ... "" ഭദ്രയുടെ കഴുത്തിൽ നിന്നും ആ മാല അടർന്നത് പോലെ വാവയുടെ കഴുത്തും ഇപ്പോൾ ശൂന്യം ആണ്..... അപ്പോൾ അവന്റ ലക്ഷ്യം എന്റെ മരണം ആണ്... ഞാൻ ഇല്ലാതെ ആയാൽ എന്റെ മക്കളെ അവന് പരാജയപ്പെടുത്താൻ നിമിഷനേരം മതി..... തത്കാലം കുട്ടികൾ ഇത് ഒന്ന് അറിയണ്ട... രുദ്രൻ കണ്ണുകൾ അടച്ചു..... പക്ഷെ....ഇതെല്ലാം പുറത്തു നിന്നും മറ്റൊരാൾ കേട്ടിരുന്നു...... സച്ചു എന്ന സൂര്യദേവ്......... സച്ചു മീശ ഒന്ന് കടിച്ചു..... ആരാ ജലന്ധരൻ അയാൾ എന്തിനാ രുദ്രചനെ കൊല്ലാൻ വരുന്നത്.....? 💠💠💠💠

എടി വാവേ...... കണ്ണാടിക്കു മുൻപിൽ കണ്ണ്‌ അടച്ചു നിൽക്കുന്ന വീണയുടെ കഴുത്തിൽ തണുപ് അറിഞ്ഞതും കണ്ണ്‌ തുറന്നവൾ അറുത് മാറ്റപ്പെട്ട താലി തന്റെ നെഞ്ചോരം ചേർന്നു കിടക്കുന്നു... രുദ്രേട്ട... "" നാളും മുഹൂർത്തവും നോക്കി ഒരിക്കൽ ഞാൻ ചാർത്തിയത് ഇന്ന് അത്‌ ഒന്നും നോക്കാതെ വീണ്ടും നിന്നിലേക്ക് ചേർത്ത് വച്ചു...... ഇത് അറത്തു മാറ്റാൻ അവന് കഴിയില്ല...... ഇത് ഞാൻ കുറിച്ച മുഹൂർത്തം ആണ്..... സാക്ഷാൽ രുദ്രൻ കുറിച്ചത്.... രുദ്രന്റെ കണ്ണുകളിൽ ചോര പൊടിഞ്ഞു.... ഇനിയും നിനക്ക് ഭയം ഉണ്ടോ നിന്റെ രുദ്രേട്ടൻ നിന്നെ വിട്ടു പോകും എന്നു......? അവളുടെ മുഖം കൈകളിൽ കോരി എടുത്തവൻ... മ്മ്ഹ്ഹ് "" ഇല്ല..... ഈ നെഞ്ചിലെ തുടി അത്‌ എനിക്ക് വേണ്ടി ആണ്.... അത്‌ നിലക്കാൻ ഞാൻ സമ്മതിക്കില്ല..... അവന്റെ ഇടം നെഞ്ചിലേക് തല ചേർത്തവൾ..... അതേ ഇതും ഒരുതരത്തിൽ ആദ്യരാത്രി ആണ്.... രുദ്രൻ കീഴ്ചുണ്ട് കടിച്ചൊന്നു നോക്കി..... അയ്യേ നാണം ഇല്ലേ രുദ്രേട്ടനു.... "" ചെറുക്കൻ വലുത് ആയി....അവളുടെ ചുണ്ടിൽ നാണം നുരഞ്ഞു പൊന്തി..... വാവേ.... "" അവളുടെ വിടർന്ന കണ്ണുകളിൽ ചുണ്ട് അമർത്തിയവൻ.....

നമുക്ക് എന്നും ആദ്യരാത്രി അല്ലെടി.... അന്നത്തെ എന്റെ പതിനേഴു വയസുകാരി പെണ്ണിന്റെ നാണം ആണ് ഇന്നും നിന്നിൽ നിറഞ്ഞു നില്കുന്നത്.... അത്‌ കൊണ്ട് നിന്നിലേക് ചേരുന്ന ഓരോ നിമിഷവും എനിക്ക് ഓരോ അനുഭൂതി ആണ്..... അവളുടെ മറുപടിക്ക് കാത്തു നില്കാതെ അവളെ പതിയെ എടുത്തിയർത്തി കാട്ടിലേക്ക് കിടത്തി അവൻ അവളുടെ മേലെ വന്നു..... രുദ്രേട്ട... "" നേർത്ത ശബ്ദം അവളിൽ നിന്നും ഉയരുമ്പോൾ അവനിലേക് ഒഴുകി ചേരാൻ അവളും കൊതിച്ചു തുടങ്ങി... അവളിൽ നിന്നും അകലുന്ന നാണത്തിന്റെ മറകൾ ചുറ്റും ചിതറി കിടന്നു........ നേർത്ത സീല്കാരങ്ങൾ മുറിയിൽ നിറയുമ്പോൾ പുതുമഴ പോലെ അവളിലേക് പെയ്തിറങ്ങി രുദ്രൻ.... ഒടുക്കം കിതച്ചു കൊണ്ട് നഗ്നമായ അവളുടെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന താൻ കെട്ടിയ താലിയിൽ അധരം ചേർത്തു.... താലിയുടെ തണുപ്പിനൊപ്പം അവന്റെ ഉമിനീരിന്റെ ചൂടും ദേഹത്തേക് അരിച്ചു ഇറങ്ങിയതും അവനെ മുറുകെ പിടിച്ചു പെണ്ണ്...... 💠💠💠💠 നീ പറയുന്നത് സത്യം ആണോ സച്ചു....... കേശു അവനെ സംശയത്തോടെ നോക്കി....

സച്ചുവിൽ നിന്നും മുകളിൽ നടന്ന കാര്യങ്ങൾ എല്ലാം കേൾക്കുകയാണ് കുട്ടിപട്ടാളം.. എന്റെ ആവണി അമ്മ സത്യം... " കിളവൻമാർ ഭയങ്കര ചർച്ചയിൽ ആണ്...... എന്തോ ചീഞ്ഞു നാറുന്നുണ്ട്.... അത്‌ കാവിൽ വല്ല വവ്വാലും ചത്തു കിടക്കുന്നത് ആയിരിക്കും... കിച്ചു ഇടയിൽ കയറി.... പോടാ അവിടുന്നു... ആസ്ഥാനത് അവിഞ്ഞ കോമഡി..... ഞാൻ കേട്ടത് അല്ലെ... ഒരു ""ജലന്ധരൻ "" ആണ് മുഘ്യ ശത്രു... സച്ചു ചെറിയ താടിയിൽ തലോടി... ജലന്ദരനോ... "" അങ്ങനെ തന്നെ ആണോ നീ കേട്ടതു അതോ ജാതവേദൻ"" എന്നാണോ.... കുഞ്ഞൻ അവന്റെ മുഖത്തെക് സംശയത്തോടെ നോക്കി...( ജാതവേദൻ വല്യച്ഛൻ എന്നു ഭദ്ര പറഞ്ഞു അറിവ് അവര്കള്... ജലന്ധരൻ എന്ന അയാളുടെ പേര് ആദ്യം കേൾക്കുകയാണ് ) മ്മ്മ്മ്ഹ്ഹ് "" ജലന്ധരൻ തന്നെ.... ഭദ്രയുടെ ഏലസ്സനു എന്തോ ബന്ധം ഉണ്ട് ഇതുമായി... അത്‌ ആയിരുന്നു അവിടെ ചർച്ച... സത്യം പറയെടാ ശങ്കു ആ ഏലസ്സ് എടുത്തു നീ പണയം വച്ചോ... "" കുഞ്ഞാപ്പൂ സംശയത്തോടെ അവനെ നോക്കി... ഒരൊറ്റ ചവുട്ടു തന്നാൽ കാവിൽ പോയി കിടക്കും നീ.....

അവൾ അവിടെ ഇവിടെ കൊണ്ട് ഏലസ്സ് കെട്ടി അത്‌ പോയാൽ ഞാൻ ആണോ ഉത്തരവാദി....... അതിപ്പോ എന്തയാലും കണ്ടു പിടിക്കണമല്ലോ...മാല നിന്റെ കയ്യിൽ വന്നു.... നമ്മൾ നിന്ന ഇടം മുഴുവൻ അവളും അനന്തനും അരിച്ചു പെറുക്കി അത്‌ അവിടെ എങ്ങും ഇല്ല..... സഞ്ജയ്മാവയോടെ പറഞ്ഞാൽ പുതിയത് ഒന്ന് ഉണ്ടാക്കി കൊടുക്കൂല്ലേ.... കൂട്ടത്തിൽ എനികൂടെ ഒന്നു വേണം... ദേവൂട്ടൻ കുഞ്ഞനെ തോണ്ടി.... അയ്യോടാ നിനക്ക് എലാസിന്റെ ആവശ്യം ഒന്നും ഇല്ല നിന്നെ കണ്ടാൽ തന്നെ പേടിച്ചു ഒരു ദുര്മന്ത്രവാദിയും അടുക്കില്ല....കുഞ്ഞൻ പറഞ്ഞത് കേട്ട് അവൻ മുഖം കൂർപ്പിക്കുമ്പോൾ അടുത്തുള്ള ബാലമുരുകന്റെ അമ്പലത്തിൽ പള്ളിയുറക്കത്തിന് ഉള്ള മണി അടിച്ചിരുന്നു..... ദേവൂട്ടന് ഉറങ്ങാൻ സമയം ആയല്ലൊ.... മുരുകൻ കോവിലിൽ പള്ളിഉറക്കത്തിനു മണി അടിച്ചാൽ പിന്നെ ദേവൂട്ടന്റെ കണ്ണ്‌ നേരെ നിൽക്കില്ല.....

സച്ചുവും കിച്ചുവും അത്‌ പറയുമ്പോൾ ആ വാശിക്കാരൻ മുഖം കൂർപ്പിച്ചു..... ( ആദിദേവ് ദേവൂട്ടൻ ആരാ എന്നു മനസിൽ ആയല്ലൊ.. ) സച്ചുവും കിച്ചുവും ദേവൂട്ടനെ കളിയാകുമ്പോൾ കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും ചിന്തകൾ ജലന്ധരൻ ആരാണ് ? ജാതവേദനും ആയി അയാൾക്കു ഉള്ള ബന്ധം എന്ത്...? എന്നുള്ള ചിന്തയിൽ കുരുങ്ങി കിടന്നു.... 💠💠💠💠 നേർത്ത പുഞ്ചിരിയോടെ കൈകൾ മുൻപോട്ട് നിവർത്തി തന്നെ സ്വീകരിക്കാൻ നിൽക്കുന്ന അച്ഛൻ ..... അവനിലേക് ഓടി അടുക്കാൻ ശ്രമിക്കുന്ന ആദിശങ്കരൻ........ അച്ഛനിലേക്കു ഓടി എത്തുമ്പോൾ തനിക്കു കുറുകെ കറുത്ത വേഷധാരി ആയ ആ ആറടി പൊക്കക്കാരൻ ജാതവേദൻ....... കുഞ്ഞൻ ഒരു നിമിഷം നിന്നു... ആരോ ബന്ധിച്ചത് പോലെ........ തന്നെ കുറുകെ പിടിച്ചിരിക്കുന്ന കൈകൾ... ആ മുഖത്തേക്ക് നോക്കി അവൻ ജേതവേദാനു ഒപ്പം നിൽക്കുന്ന മനുഷ്യൻ.......... അച്ഛാ... "" അച്ഛാ.... "" കുഞ്ഞൻ അയാളുടെ കരവലയത്തിൽ കിടന്നു പിടച്ചു...... ഹഹഹഹ.... ""ഹ്ഹഹ്ഹ....... ആദിശങ്കര... നിന്റ മുൻപിൽ നിനക്ക് വേണ്ടപ്പെട്ടവർ ഓരോരുത്തർ ആയി ഇല്ലാതെ ആകും ഞാൻ നശിപ്പിക്കും.......

അയാൾ പറഞ്ഞു തീരും മുൻപ് രുദ്രന്റെ കണ്ഠത്തിൽ മൂന്ന് വിരലുകൾ പിണച്ചു കയറ്റി..... അവന്റെ നെഞ്ചിൽ കിടന്നു ആടുന്ന രുദ്രാക്ഷം വലിച്ചു പൊട്ടിച്ചു അത്‌ കുഞ്ഞന്റെ മുഖത്തേക് എറിഞ്ഞു.......... അച്ഛന്റെ രക്തത്തിൽ കുതിർന്ന രുദ്രാക്ഷം തന്റെ കഴുത്തിൽ കിടക്കുന്ന അതേ രുദ്രാക്ഷം..... അവന്റ കയ്യിൽ ഇരുന്നു വിറച്ചു .... അച്ഛാ........... """ഒരു നിലവിളിയോടെ കുഞ്ഞൻ ചാടി എഴുനേറ്റു...... ശങ്കു എന്താടാ പറ്റിയത്..... "" കുഞ്ഞാപ്പു ലൈറ്റ് ഇടുമ്പോൾ നെഞ്ചിലെ രുദ്രാക്ഷം കയ്യിൽ കൂട്ടി പിടിച്ചു ഇരിക്കുന്ന കുഞ്ഞൻ മുറുകെ അടച്ച കണ്ണിൽ നിന്നും കണ്ണുനീർ താഴേക്കു ചാടുന്നുണ്ട്.... ശങ്കു.... ""കുഞ്ഞാപ്പു അവനെ തട്ടി വിളിച്ചു.... കേശു എന്റെ അച്ഛൻ..... "" അച്ഛന്റെ കഴുത്തിൽ ഈ രുദ്രാക്ഷം അത്‌ എങ്ങനെ വന്നു...... കുഞ്ഞൻ ആ രുദ്രാക്ഷത്തിലേക്ക് നോക്കി സിദ്ധാർത്ഥന്റെ രുദ്രാക്ഷമാല.... കുഞ്ഞാ... ""രുദ്രനും ഉണ്ണിയും അകത്തേക്കു വന്നു.......

എന്താടാ സ്വപനം കണ്ടോ... ഉണ്ണി അവന്റ തലയിൽ തലോടി..... പേടി സ്വപ്നം കണ്ട് എന്നെ കൂടി ഉണർത്തി ഇവൻ.... കുഞ്ഞാപ്പു ഉറക്കചുവയോടെ പറഞ്ഞു.. അച്ഛ...."" അച്ഛനോട് ഞാൻ കള്ളം പറഞ്ഞു... വാക്കുകൾ പൂർത്തി ആകും മുൻപ് രുദ്രൻ അവനെ തടഞ്ഞു..... വേണ്ട അച്ഛന് എല്ലാം അറിയാം.... മോൻ ഒന്നും പറയണ്ട..... അച്ഛനിൽ നിന്നുള്ള ആശ്വാസവാക്കുകൾ അവനിൽ കുളിർമഴ ആയി പെയ്തിറങ്ങിയിരുന്നു........... ചില സ്വപ്നങ്ങൾ അത്‌ തേടി വരും അതിനുള്ള അർഥങ്ങൾ അന്വേഷിച്ചു പോകുമ്പോൾ മുൻപിൽ ഉള്ള അപകടങ്ങളെ തിരിച്ചറിഞ്ഞു നേരിടാൻ എന്റെ മക്കൾക്കു കഴിയട്ടെ...... കുഞ്ഞനെയും കുഞ്ഞാപ്പുവിനയേയും കിടത്തി പുറത്തിറങ്ങുമ്പോൾ രുദ്രനിലും ഉണ്ണിയിലും വാത്സല്യം നിറഞ്ഞു നിന്നു.... അത്‌ പോലെ ഭയവും.. ( തുടരും )...........

NB :: തികച്ചും എന്റെ മനസിന്റെ ഇമാജിനേഷൻ മാത്രം ആണ് ഈ കഥ... ദൈവാംശമോ അല്ലങ്കിൽ ആ അനുഗ്രഹം കിട്ടിയതോ ആയി മനുഷ്യജന്മങ്ങൾക്ക്‌ ഞാൻ നൽകുന്ന രൂപങ്ങൾ... ദയവായി ബന്ധങ്ങളുമായി താരതമ്യം ചെയ്യരുത് അങ്ങനെ എങ്കിൽ ആദിദേവ് ( മുരുകൻ )ആദികേശവന്റെ അനുജൻ ആയി ജന്മം കൊള്ളില്ല... ഇവിടെ അവരുടെ നന്മകൾ ആണ് അവരിലെ ദൈവാംശം.... ആ നന്മകൾ എല്ലാം ഒറ്റകെട്ടായി നിന്നുകൊണ്ട് തിന്മയെ ഉന്മൂലനം ചെയ്യാൻ നമുക്ക് പ്രാർഥിക്കാം.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story