ആദിശങ്കരൻ: ഭാഗം 8

adhishankaran

എഴുത്തുകാരി: മിഴിമോഹന

അച്ഛ...."" അച്ഛനോട് ഞാൻ കള്ളം പറഞ്ഞു... വാക്കുകൾ പൂർത്തി ആകും മുൻപ് രുദ്രൻ അവനെ തടഞ്ഞു..... വേണ്ട അച്ഛന് എല്ലാം അറിയാം.... മോൻ ഒന്നും പറയണ്ട..... അച്ഛനിൽ നിന്നുള്ള ആശ്വാസവാക്കുകൾ അവനിൽ കുളിർമഴ ആയി പെയ്തിറങ്ങിയിരുന്നു........... ചില സ്വപ്നങ്ങൾ അത്‌ തേടി വരും അതിനുള്ള അർഥങ്ങൾ അന്വേഷിച്ചു പോകുമ്പോൾ മുൻപിൽ ഉള്ള അപകടങ്ങളെ തിരിച്ചറിഞ്ഞു നേരിടാൻ എന്റെ മക്കൾക്കു കഴിയട്ടെ...... കുഞ്ഞനെയും കുഞ്ഞാപ്പുവിനയേയും കിടത്തി പുറത്തിറങ്ങുമ്പോൾ രുദ്രനിലും ഉണ്ണിയിലും വാത്സല്യം നിറഞ്ഞു നിന്നു.... അത്‌ പോലെ ഭയവും.. 💠💠💠💠 എവിടെ നോക്കിയാടോ നടക്കുന്നത്.... "" ഛെ കാവിലെ പൂജക്കുള്ള പൂക്കൾ മൊത്തം താഴെ പോയല്ലോ....... തന്റെ മുൻപിൽ നിൽക്കുന്ന അയാളുടെ കാൽച്ചുവട്ടിൽ ചിതറി കിടക്കുന്ന പൂക്കൾ കാൺകെ മാളൂട്ടിക്ക് ദേഷ്യവും സങ്കടവും ഇരച്ചു പൊങ്ങി..... അത്‌.. ഞാൻ... ഞാൻ... ""അല്ല കുട്ടി അല്ലെ ഓടി വന്നു എന്നെ തട്ടിയത്...... വന്നയാൾ എളിയിൽ കൈ കുത്തി....... ഞാൻ ഓടി വരുമ്പോൾ തനിക് കണ്ണ്‌ കാണില്ലായിരുന്നോ...?

എത്ര കഷ്ടപ്പെട്ട് ഇറുത്തെടുത് ആണെന് അറിയുമോ....? ഓരോന്ന് രാവിലെ കുറ്റി പറിച്ചു വന്നോളും...... അങ്ങോട്ട് മാറി നിൽക്ക് ഞാൻ ഇത് ഒന്ന് എടുത്തോട്ടെ..... പറഞ്ഞു തീരും മുൻപ് അവൾക്കു വേണ്ടി സ്വല്പം പുറകോട്ടു മാറിയവൻ.... ആരാ മാളുവേച്ചി.... "" അയ്യോ പൂവെല്ലാം പോയല്ലോ... ശ്രീക്കുട്ടി പുറത്തേക് വന്നു..... ഇനി ഞാൻ സഹായിക്കില്ലാട്ടോ.... മുൻ‌കൂർ ജാമ്യം എടുത്തു കക്ഷി.... പറഞ്ഞത് പോലെ ഇയാൾ ആരെ കാണാൻ ആണ് വന്നത്....... കൂടയിൽ പൂവെല്ലാം എടുത്തു കൊണ്ട് മാളൂട്ടി എഴുനേറ്റു... ചന്ദ്രകാന്ത് സാറിനെ.... "" സാർ ഇല്ലേ അകത്തു... അവന്റെ കണ്ണുകൾ അകത്തേക് നീണ്ടു... നിവേദനം കൊടുക്കാൻ ആണേൽ ചന്തുമാമ ഇപ്പോൾ സ്വീകരിക്കില്ല ലീവാ പോയിട്ടു ആറുമാസം കഴിഞ്ഞു വാ....... മാളൂട്ടി മുഖം ഒന്ന് കോട്ടി... പൂക്കൾ താഴെ പോയതിന്റെ അനിഷ്ടം ആ മുഖത്ത് പ്രകടം ആയിരുന്നു..... പ്ലീസ് അങ്ങനെ പറയരുത്... ഞാൻ ഒന്ന് കണ്ടിട്ട് പൊയ്ക്കൊള്ളാം ജീവിതപ്രശ്നം ആണ്....ചതിക്കരുത്...... അങ്ങനെ വഴിക് വാ.... ചന്തുമാമ ആാാ മുറിയിൽ ഉണ്ട് അധികം ശല്യം ചെയ്യരുത്......

ഇത്രേം താണു പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾ അനുവദിച്ചില്ല എന്ന് വേണ്ട അല്ലേടി... ശ്രീകുട്ടിയെ നോക്കുമ്പോൾ അവളും ശരി വച്ചു.. വലിയ ഉപകാരം..... മാഡത്തിനെ ദൈവം അനുഗ്രഹിക്കും..... അത്‌ പറഞ്ഞവൻ മുൻപോട്ട് പോകുമ്പോൾ മാളുവും ശ്രീകുട്ടിയും മുഖത്തോടെ നോക്കി.... മാളുവേച്ചി അയാൾ നമുക്ക് ഇട്ടു ഒന്ന് താങ്ങിയത് ആണോ.... എന്തോ അർത്ഥം വച്ചല്ലേ പറഞ്ഞത്... ആന്നോ എനിക്കും തോന്നി.... അങ്ങനെ എങ്കിൽ ഇങ്ങു വരട്ടെ... ഈ വീട്ടിലെ പൂക്കൾ മൊത്തം ഇന്ന് ഇറുത്തെടുപ്പിക്കും ഞാൻ..... ഞാൻ എന്തായലും പോയി ഒന്നു നോക്കട്ടെ അയാൾ എന്ത് പരാതി കൊടുക്കണേ എന്ന് ശ്രീക്കുട്ടി.... അവിടേക്കു ഓടി.... 💠💠💠💠 മാളുവേച്ചി..... "" അണച്ചു കൊണ്ട് ശ്രീക്കുട്ടി ഓടി വരുമ്പോൾ ചെമ്പകപൂക്കൾ നുള്ളി തുടങ്ങി മാളൂട്ടി..... എന്താടി അവന്റെ നിവേദനം തള്ളി കളഞ്ഞോ ചന്തുമാമ.... "" അവനെ അങ്ങനെ തന്നെ വേണം....അവന്റെ ഒരു താടിയും ഉണ്ട കണ്ണും... അയാളുടെ നിവേദനം അല്ല നമ്മളെ രണ്ടിനെയും ആയിരിക്കും ചവുട്ടി പുറത്താക്കുന്നത്.... ങ്‌ഹേ... "

അതെന്തിന്... മാളൂട്ടി ശ്രദ്ധിക്കാതെ ഒരു ചില്ലയിൽ എത്തി പിടിച്ചു... അത്‌.. അത്‌ ആരാന്നു അറിയുമോ... പുതിയ സബ് കളക്ടർ ആണ്.... ""ആരവ്. എസ്. അജിത് "" കാവിലമ്മേ... "" പണി പാളിയോ... മാളു തലക് കൈ കൊടുത്തിരുന്നു.... ശൊ... "" ചന്തുമാമയോട് പറയുവോ അയാൾ....... ആ എനിക്ക് അറിയില്ല.."" നേരത്തേ ഇവിടെ വരില്ലേ രുദ്രചന്റ കൂട്ടുകാരൻ അജിത് അങ്കിൾ അങ്കിൾന്റെ മോൻ ആണത്...... അത്‌ കേൾക്കേ മാളൂട്ടിയുടെ കണ്ണൊന്നു നിറഞ്ഞു... വേണ്ടാരുന്നു പാവം... ഞാൻ എന്തൊക്കെയോ പറഞ്ഞു... എന്റെ കൈയിലെ തെറ്റ് അല്ലെ എന്നിട്ടും ആ പാവത്തിനെ.... 💠💠💠💠 മനസ് നിറഞ്ഞു മോനെ... നീ തന്നെ എന്റെ അസിസ്റ്റന്റ് സ്റ്റാഫ് ആയി വന്നല്ലോ.... ഇടത്തെ കയ്യിൽ ആരവിന്റ വലത്തെ കൈ എടുത്തു വച്ചു ചന്തു........ അജിത്... "? സംശയത്തോടെ നോക്കി... അമ്മയുടെ മരണം ഒരുപാട് തളർത്തി പാവത്തിനെ.. എന്നെയും... "അരവിന്റെ കണ്ണൊന്നു നിറഞ്ഞു...... പതിനാലാം വയസിൽ ഒരു ചിറക് അരിഞ്ഞെടുത്തത് പോലെ ആയിരുന്നു.... ശരീരം മുഴുവൻ ക്യാൻസർ കാർന്നു തിന്നുമ്പോളും എന്നെയും അച്ഛനെയും ഓർത്തു ആയിരുന്നു അമ്മയുടെ സങ്കടം.......

അത്‌ വരെ കൂടെ ഉണ്ടായിരുന്ന കുടുംബക്കാർ വീണ്ടും ഒറ്റപ്പെടുത്തി രണ്ടുപേരുടെയും അഹങ്കാരം ജാതകദോഷം അങ്ങനെ ഓരോന്നിന്റെയും പേരിൽ പഴി ചാരി..... ഇപ്പോൾ എനിക്ക് അച്ഛനും അച്ഛന് ഞാനും..... സുഖവും സന്തോഷവും പങ്കിടാൻ ഞങ്ങൾ രണ്ടും മാത്രം...... വേദന ഉള്ളിൽ ഒളിപ്പിച്ച അരവിന്റെ വാക്കുകളെ ചന്തു കൗതുകത്തോടെ കാതോർത്തു...... സുഖവും സന്തോഷവും പങ്കിടാൻ നിനക്ക് ഒരു കൂട്ട് കൂടി വരാൻ സമയം ആയി... ചന്തു കളിയായി പറഞ്ഞു...... ഇത് വരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല... ഇനി ചിന്തിച്ചു തുടങ്ങണം എന്ന് മനസ് പറയുന്നു.... ആരവിന്റെ കണ്ണുകൾ പുറത്തേക് നീണ്ടു....... അതിൽ ചെറുതായ തിളക്കം അനുഭവപെട്ടു..... ദാ മോനെ ചായ..... "" മീനു രണ്ടു ഗ്ലാസിൽ ചായ കൊണ്ട് വന്നു... ചന്തുവിന്റെ ഇടം കയ്യിൽ പതിയെ കപ്പ്‌ പിടിച്ചു കൊടുത്തു അവൾ... എവിടെ ആന്റി ബാക്കി ഉള്ളവർ... വളരെ കുഞ്ഞിലേ കണ്ട ഓർമ്മ ഉള്ളൂ.. അതും അമ്മക് ഒപ്പം ഉള്ള ഓർമ്മകൾ ... അവൻ ചായ കപ്പ്‌ ചുണ്ടോട് അടുപ്പിക്കുമ്പോൾ നേരിയ വിഷാദം മീനുവിലും നിറഞ്ഞു... കാവിലെ മഞ്ഞൾ നീരാട്ട് അടുത്തത് കൊണ്ട് എല്ലവരും അവിടെ ആണ്......

പിന്നെ അവന്മാർ അഞ്ചും രാവിലെ പുറത്തോട്ടു പോയിട്ടുണ്ട് എന്തിനുള്ള പുറപ്പാട് ആണെന്നു അർക്കറിയാം.... മീനു പറയുമ്പോൾ അവന്റെ ചുണ്ടിൽ ചിരി പടർന്നു... എങ്കിൽ ഞാൻ ഇറങ്ങുന്നു അങ്കിൾ... "" മെല്ലെ എഴുനേറ്റവൻ.... Anyway all the best "".. my dear son... "" നാളെ തന്നെ ജോയിൻ ചയ്‌തോളു... എന്ത് സഹായത്തിനും നിനക്ക് എന്നേ എപ്പോൾ വേണമെങ്കിലും കോൺടാക്ട് ചെയ്യാം ലീവ് ആണെന്ന് കരുതി മടിക്കരുത് ........ നിനക്ക് ഒപ്പം ചിത്രൻ കാണും.... താമസിയാതെ നിന്റെ അച്ഛനും ഇവിടെക്ക് ഒരു ട്രാൻസ്ഫർ നമുക്ക് പ്രതീക്ഷിക്കാം.....ഇടം കൈ കൊണ്ട് അവനെ മെല്ലെ തലോടി ചന്തു.... കാറിലേക് കയറാൻ ചെല്ലുമ്പോൾ അവന്റ കണ്ണുകൾ നാലുപാടും എന്തിനോ വേണ്ടി പരതി..... അവസാനം ദൂരെ നഖം കടിച്ചു നിൽക്കുന്നവളിലേക് കണ്ണുകൾ ഉടക്കി നിന്നു..... പതിയെ അവൾക്കു അടുത്തേക് നടക്കുമ്പോൾ ചെറിയ പുഞ്ചിരി ചൂണ്ടിൽ നുരഞ്ഞു പൊങ്ങി..... ചന്ദ്രകാന്ത് സാറിനെ കണ്ടു പരാതി ബോധിപ്പിച്ചുട്ടൊ.... നന്ദി ഉണ്ട് അനുവാദം തന്നതിന്..... അവന്റ ശബ്ദം കേട്ടതും പുറം തിരിഞ്ഞ് നിന്നവൾ ഒന്ന് ഞെട്ടി അവന് അഭിമുഖം ആയി വന്നു.. അത്‌....

"" സോറി.... എനിക്ക് അറിയില്ലായിരുന്നു ഞാൻ.. ഞാൻ പൂവെല്ലാം താഴെ പോയതിന്റ വിഷമത്തിനു ആണ്..... ചന്തുമാമയോട് പറഞ്ഞോ... അവന്റ മുഖത്തേക്ക് ഉറ്റു നോക്കുബോൾ ആ വിടർന്ന കണ്ണുകളിലെ നീര്തുള്ളികളിൽ മാത്രം ആയി അവന്റെ ശ്രദ്ധ..... സർ... "" അവന്റെ കണ്ണുകൾക്ക് നേരെ വിരൽ ഞൊടിച്ചവൾ... ങ്‌ഹേ.. "" എന്താ.... കണ്ണുകൾ പിൻവലിച്ചു കൊണ്ട് ചെറിയ ജാള്യതയോടെ മാളൂട്ടിയെ നോക്കിയവൻ... ചന്തുമാമയോട് പറഞ്ഞോ...? ഏയ് ഇല്ല... എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ.. എന്റെ കണ്ണിനു ഇച്ചിരി കുറുമ്പ് കൂടുന്നുണ്ടോ എന്നൊരു സംശയം.... ശൊ ഞാൻ അത് വെറുതെ പറഞ്ഞതാ.... ചുണ്ട് കൂർപ്പിച്ചവൾ... പിന്നെ ഒളിഞ്ഞു നോക്കുമ്പോൾ ഈ ചങ്ങല കിലുക്കം ഒന്ന് ശ്രദ്ധിക്കണം.... മാളുവിന്‌ പുറകിൽ ഒളിഞ്ഞു നിൽക്കുന്ന ശ്രീകുട്ടിയെ കുറുമ്പൊടെ നോക്കിയവൻ.... ഛെ "" രണ്ടു പേരും കണ്ണുകൾ ഇറുകെ അടച്ചു.... മാളുവിന്റെ മുഖതേ കുസൃതി നുകർന്നവൻ വണ്ടി എടുത്തു മുൻപോട്ട് പോയി.... 💠💠💠💠 പറയെടാ നന്ദകിഷോർ അവൻ നിങ്ങളോട് എന്താ പറഞ്ഞത്...? സച്ചുവിനെയും കിച്ചുവിനെയും ക്രോസ് വിസ്താരം തുടങ്ങി കഴിഞ്ഞിരുന്നു കുഞ്ഞൻ.....

വല്യേട്ട....ഇച്ചേച്ചിയെ അയാൾക് കല്യാണം കഴിക്കണം എന്ന് പറഞ്ഞു ശല്യം ചെയ്തപ്പോൾ ഞാനും കിച്ചുവും സാറിനോട് പറഞ്ഞു ഞങ്ങളുടെ സഹോദരി ആണ് എൻഗേജ്ഡ് ആണ് ഇനി ശല്യം ചെയ്യരുത് എന്ന് .... അപ്പോൾ അയാൾ.. അയാൾ ഞങ്ങളോട് ദേഷ്യപെട്ടു..... അയാൾ കുറെ അനാവശ്ശ്യം വിളിച്ചു പറഞ്ഞു... എന്ത് ...? കുഞ്ഞാപ്പു സംശയത്തോടെ നോക്കി... സച്ചു അവരുട മുഖഭാവം കണ്ട് കിച്ചുവിനെ നോക്കി... രണ്ടും പരസ്പരം നോക്കണ്ട... കാര്യം പറ.... കുഞ്ഞൻ പല്ല് കടിച്ചു .. ""നിങ്ങളുടെ ചേച്ചി പുല്ല് പോലെ എന്റെ കൂടെ ഇറങ്ങി വരുന്നത് നിനക്ക് കാണണോ... അവൾ ആരെയാണോ മനസിൽ ഇട്ട് നടക്കുന്നത് അവന്റെ ശവം അവളുടെ കണ്മുൻപിൽ കിടന്നു പുഴു ആരിക്കും... "" അയാൾ ദേഷ്യത്തോടെ ഞങ്ങള്ക് മുൻപിൽ ചാടി എഴുനേറ്റ് ഇങ്ങനെ പറഞ്ഞു.... ആ സമയത്ത് അയാളുടെ കണ്ണുകൾ വല്ലതെ ചുവന്നു... ഈ ഡ്രഗ്സ് ഉപയോഗിക്കുന്നവരെ പോലെ... എന്നിട്ട് അയാൾ മുടി എല്ലാം വല്ലാതെ വലിച്ചു പറിച്ചു.... അത്‌ പറയുമ്പോൾ കിച്ചുവിന്റെ മുഖത് ഭയം നിഴലിച്ചു.... കിച്ചുവിന്റെ മുഖം നോക്കി കുഞ്ഞൻ ഒരെണ്ണം പൊട്ടിച്ചു....... "" ഇത് എന്തിനാണ് എന്ന് അറിയുമോ.....?

ഇത്ര എല്ലാം നടന്നിട്ടും മിണ്ടാതെ ഇരുന്നതിനു.... " അത്‌ വല്യേട്ട...ഇച്ചേച്ചി ആണ് പറഞ്ഞത് അയാൾ എല്ലാവരെയും ഉപദ്രവിക്കും.. മിണ്ടാത് ഇരുന്നാൽ കുറച്ചു കഴിയുമ്പോൾ അയാൾ ഒഴിഞ്ഞു പൊയ്ക്കൊള്ളും എന്ന്.... സച്ചു പേടിച്ചു പറയുമ്പോൾ ദേവൂടാൻ അവന്റെ കയ്യിൽ മുറുകെ പിടിച്ചു... കേശു വണ്ടി എടുക്ക്... "" കോളേജ് അവധി ആയത് കൊണ്ട് ആ @@@%% മോൻ വീട്ടിൽ കാണും.... വീട് അറിയില്ലെടാ... സച്ചുവിന് നേരെ തിരിഞ്ഞ് കുഞ്ഞൻ.... മ്മ്മ്ഹ്.. "" ഇല്ല.... പക്ഷെ ആകാശിനു അറിയാം അല്ലേടാ സച്ചു.... കിച്ചു അവനെ നോക്കി... എന്നാൽ ആകാശിന്റെ വീട്ടിൽ പോയി അവനെ കൂട്ടി പോകാം... കേശു കാർ മുൻപോട്ട് എടുത്തു.... ചെറിയ ഒരു വീടിന്റെ മുൻപിൽ ആണ് കാർ ചെന്നു നിന്നത്.... നന്നേ മെലിഞ്ഞ ഒരു പയ്യൻ അവരെ കണ്ടതും ഓടി വന്നു......... സച്ചു കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും ദേവൂട്ടനെയും അവന് പരിചയപെടുത്തി........ വല്യേട്ടനെയും കൊച്ചേട്ടനെയും അറിയാത്തവർ ആ കോളജിൽ ഉണ്ടോ... .... അവരെ കണ്ട ഉത്സാഹത്തിൽ ആയിരുന്നു ആകാശ്...... ചെറിയ വീട് ആണ് കയറി ഇരിക്കാൻ പറയാൻ എനിക്കൊരു മടി ഉണ്ട്..... ആകാശ് നിന്നു പരുങ്ങി..... അത്‌ ഒന്നും സാരമില്ല തനിക് നന്ദകിഷോർ സാറിന്റെ വീട് അറിയുമോ..... കുഞ്ഞൻ അവനെ നോക്കി... മ്മ് അറിയാം എന്താ വല്യേട്ട....

"" സോറി "" അങ്ങനെ വിളിക്കാമോ... അബദ്ധം പറ്റിയത് പോലെ നോക്കിയവൻ... മ്മ്മ് ""വിളിക്കാം.... കുഞ്ഞൻ നേർമ്മയായ് ചിരിച്ചു..... ആകാശിന്റെ ആകെയുള്ള അമ്മയോട് യാത്ര പറഞ്ഞു അവരുടെ കൂടെ നന്ദകിഷോറിന്റെ വീട്ടിലേക് യത്ര തിരിച്ചവൻ.... കുറെ ദൂരം ഉണ്ട് വല്യേട്ട ഇവിടുന്നു.....രണ്ട് മാസം മുൻപ് സാർ കോളേജിൽ ജോയിൻ ചെയ്ത് കഴിഞ്ഞു സാറിന് ഒരു വയ്യാഴ്ക വന്നു ചുഴലി പോലെ.. അപ്പോൾ സാറിനെ വീട്ടിൽ കൊണ്ട് വിടാൻ രണ്ട് ടീച്ചേർസ്ന്റെ കൂടെ ഞനും പോയിരുന്നു....... അതിൽ പിന്നെ ആണ് അയാൾക് വട്ടു തുടങ്ങിയത് അത്‌ വരെ അങ്ങേരെ പോലെ നല്ല ഒരു മനുഷ്യൻ വേറെ ഇല്ലാരുന്നു.... കിച്ചു ഇടയിൽ കയറി..... ആഹ്.. "" അത്‌ നേരാ സച്ചുവും ശരി വച്ചു...... വാല്യേട്ട.. "" അയാളെ കോളേജിൽ പോയി കണ്ടാൽ പോരെ ഇത്രയും ദൂരം പോകണോ.... ദേവൂട്ടൻ ഡ്രൈവ് ചെയ്യുന്ന കുഞ്ഞനെ തോണ്ടി... അതേ കോളേജിൽ കയറി കളിച്ചാൽ കണ്ണച്ഛൻ പൊക്കും.... ഇനി ആ കോളജിൽ കാല് കുത്തരുതെന്നു വല്യേട്ടന് താക്കീത് കൊടുത്തത് അല്ലെ കണ്ണച്ചൻ... കിച്ചു മുഖം പൊത്തി ചിരിച്ചു... അതോർത്തില്ല ഞാൻ... ""

വല്യേട്ടനും കൊച്ചേട്ടനും ആ കോളേജിൽ നിന്നും ഇറങ്ങും വരെ കണ്ണച്ചൻ തലേൽ കൂടി മുണ്ട് ഇട്ടോണ്ടാ വന്നിരുന്നത്.... ദേവൂട്ടൻ പറഞ്ഞതും കുഞ്ഞാപ്പു അവനെ വിരട്ടി നോക്കി.... അവൻ സത്യം അല്ലെ കൊച്ചേട്ട പറഞ്ഞത്... നിങ്ങൾ അടി ഉണ്ടാക്കത്ത ഒരു ദിവസം ഉണ്ടായിരുന്നോ.....? കോളേജിൽ വന്നു ഇറങ്ങുമ്പോൾ കണ്ണച്ചാൻറ് തലക് മുകളിൽ കൂടി ഓരോരുത്തർ അല്ലെ പറന്നു പോകുന്നത്.... സച്ചു ശരി വച്ചു.... അനീതി കണ്ടാൽ ഞാൻ എതിർക്കും അത്‌ ഏത് ദൈവം തമ്പുരാൻ ആണെങ്കിലും കേട്ടോടാ... കുഞ്ഞൻ ഗിയർ ചേഞ്ച്‌ ചെയ്തു.... വല്യേട്ട...ഇവിടുന്നു വലത്തോട്ട് പോകണം.... ഇനി കുറെ ദൂരം വീടുകൾ ഒന്നും ഇല്ല... വിജനം ആണ്.... ആകാശ് വഴി പറഞ്ഞു കൊടുത്തു.... ഇങ്ങേരു വല്ല കാട്ടു വാസി ആണോ.....ചുറ്റിനും കാട് ആണല്ലോ ആഹ് " നിങ്ങളെ അല്ലെ പഠിപികുന്നത് അപ്പോൾ ആയിരിക്കും... ദേവൂട്ടൻ അവരെ നോക്കി... പോടാ അവിടുന്ന്... മര്യാദക് വീട്ടിൽ ഇരിക്കാൻ പറഞ്ഞത് അല്ലെ.... കിച്ചു ചൂട് ആയി... വലിയൊരു പടിപ്പുരക്ക് മുൻപിൽ കാറ് നിന്നു........ ചുറ്റിനും വീടുകൾ ഒന്നും തന്നെ കണുന്നില്ല....

കുഞ്ഞൻ പുറത്തേക് ഇറങ്ങിയതും ചുറ്റും ചുഴലി പോലെ കാറ്റ് വീശി തുടങ്ങി..... അവനെ മറിച്ചിടും പോലെ തോന്നി..... പൊടി പടലങ്ങൾ കണ്ണിൽ അടിച്ചു കയറി...... ഭയങ്കര കാറ്റ് ആണല്ലോ.... "" കുഞ്ഞാപ്പുവും പുറത്തേക് ഇറങ്ങി... കൂടെ മറ്റുള്ളവരും.... എടാ ചെകുത്താന്മാരെ അവന്മാരെ രണ്ടിനെയും മുറുകെ പിടിച്ചോ ഇല്ലേൽ കാറ്റത്തു പറന്നു പോകും... കുഞ്ഞൻ സച്ചുവിനോടും കിച്ചുവിനോടും പറഞ്ഞതും രണ്ടും പേരെയും ആകാശും ദേവൂട്ടനും മുറുകെ പിടിച്ചു...... എന്നേ എടുക്കുവോ.. "" കിച്ചുവേട്ട.... കിച്ചുവിന്റെ താടിയിൽ തലോടി അനുവാദത്തിനു കാത്തു നില്കാതെ ദേവൂട്ടാൻ എളിയിൽ ചാടി കയറി....... ഇല്ലേ ഞാൻ പറന്നു പോകും അതോണ്ട് അല്ലെ... കിച്ചുവിന്റെ മുഖത്ത് ഒന്ന് മുത്തി...... ശേ..."" എന്തൊരു കാറ്റ് ആണ്... മരങ്ങൾ എല്ലാം തിങ്ങി നില്കുന്നത് കൊണ്ട് ആയിരിക്കും .... കുഞ്ഞൻ പറഞ്ഞു തീരും മുൻപേ തെക്ക് വശത് നിൽക്കുന്ന മാവിന്റെ കൊമ്പ് ഒടിഞ്ഞു താഴേക്കു വീണിരുന്നു.... അതോടെ കാറ്റും നിലച്ചു........ പൊടി പടലങ്ങൾ ശാന്തം ആയതും ആ പടിപ്പുരയിലേ അക്ഷരങ്ങളിലേക് കണ്ണുകൾ പോയി..... നന്ദനം..... "" അതിനു താഴെ മങ്ങിയ അക്ഷരങ്ങൾ കൂട്ടി വായിച്ചവൻ....."" മരങ്ങാട് ഇല്ലം "" ( ഈ ഇല്ലത്തെ കുറിച്ചു രുദ്രവീണയിൽ പറഞ്ഞിട്ടുണ്ട് അപ്പു, ഉണ്ണി അവരുടെ ഇല്ലം... )...

പടിപ്പുര ആകെ തകർന്നു കിടന്നിരുന്നു... അവിടെ ഇവിടെ പൊട്ടിയ മദ്യകുപ്പികൾ.... ചുറ്റിനും കണ്ണോടിച്ചു കുഞ്ഞൻ.... വല്യേട്ട...."" അന്ന് ഞാൻ വന്നപ്പോൾ ഇങ്ങനെ ഒന്നും അല്ലായിരുന്നു... എന്ത് ഐശ്വര്യം ആയിരുന്നു... ഇതിപ്പോ എന്താ ഇങ്ങനെ.....? ആകാശ് സംശയത്തോടെ അവരെ നോക്കി... നിങ്ങൾ എവിടുന്നാ കുഞ്ഞുങ്ങളെ..... ""? പൊടുന്നനെ ചോദ്യം കേട്ട ഭാഗത്തേക് തിരിഞ്ഞവർ....... പ്രായം ആയ ഒരു മനുഷ്യൻ തലയിലെ കെട്ടിൽ നിന്നും അരയിലെ കുടത്തിൽ നിന്നും കള്ള് ചെത്താൻ പോകുന്ന മനുഷ്യൻ ആണെന്നു ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ കഴിയും.... അത്‌...ഇവിടെ ഒരു നന്ദകിഷോർ സാർ ഇല്ലേ അദ്ദേഹത്തെ കാണാൻ ആയിരുന്നു...... കുഞ്ഞാപ്പു മറുപടി നൽകി... ആ നന്ദൻ മാഷ് ആണോ... ""..അങ്ങേര് അവിടെ കാണുവോ എന്ന് അറിഞ്ഞു കൂടാ... വന്നാൽ വന്നു പോയാൽ പോയി അല്ലാണ്ട് എന്ത് പറയാൻ.... അതെന്ത സാർ അവിടെ കാണില്ലേ... "? കുഞ്ഞൻ സംശയത്തോടെ നോക്കി.... എന്ത് പറയാൻ ആണ് കുഞ്ഞേ നല്ലൊരു മനുഷ്യൻ ആയിരുന്നു.... മനുഷ്യമാരൊക്കെ ഇത്ര പെട്ടന്നു മാറാൻ കഴിയുമോ.... മൂന്നോ നാലോ മാസം ആയിട്ടുള്ളു മാഷിന്റെ സ്വഭാവം മാറി തുടങ്ങിയിട്ട്.... എപ്പോഴും ചിരിക്കുന്ന മുഖത്ത് ദേഷ്യം മാത്രം....ചേന്ന എന്ന് വിളിച്ചു എന്റെ പുറകെ നടന്നിരുന്ന മാഷ് എന്നെ കണ്ടാൽ പോലും ഇപ്പോൾ നോക്കാറില്ല...

ആഹ്... അയാൾ ഒന്ന് നെടുവീർപ്പിട്ടു.... സാർ ഒറ്റക് ആണോ ഈ വീട്ടിൽ..... """? അച്ഛനും അമ്മയും അങ്ങനെ ആരെങ്കിലും...... കുഞ്ഞാപ്പു സംശയത്തോടെ നോക്കി.... സത്യത്തിൽ ഈ ഇല്ലം മറ്റൊരാളുടേത് ആണ് നന്ദൻ മാഷ് വിലക്ക് വാങ്ങി വന്നത് ആണ് ഒരു മൂന്ന് വർഷം ആയി കാണും ... അദ്ദേഹത്തിന് കഥ എഴുത്തു ഉണ്ട് അതിനായി ശാന്തമായ അന്തരീക്ഷം നോക്കി വന്നതാ .... അയാൾ പടിപ്പുര മെല്ലെ തുറന്നു....... അയാളുടെ പുറകെ കുഞ്ഞൻ കയറി........ ആയ്യോാ കുഞ്ഞേ.... മുൻപിൽ ഒരു സർപ്പം പത്തി വിടർത്തി നിന്നു....... അവരെ മുൻപോട്ട് വിടാൻ കൂട്ടാക്കാതെ അത്‌ വിഷം പുറത്തേക് ചീറ്റിയതും അതിന്റെ കണ്ണുകൾ കുഞ്ഞന്റെ കണ്ണിൽ ഉടക്കി.....അവന്റെ കണ്ണിലെ ത്രിശൂലം തെളിഞ്ഞു കണ്ടതും ഉയർത്തിയ പത്തി മെല്ലെ താഴ്ത്തി അത്‌ വശത്തേക്കു ഇഴഞ്ഞു നീങ്ങി...... ഹോ സമാധാനം.... പേടിപ്പിച്ചു കളഞ്ഞു... തൂത്തുവാരും തുടയും ഒന്നും ഇല്ല അത്‌ കൊണ്ടാണെന്നേ ഇഴ ജന്തുക്കൾ കയറുന്നത്.....കുഞ്ഞേ ഞാൻ പോവാ.... ചെത്തിയ കള്ള് കൊണ്ട് കൊടുക്കാൻ സമയം ആയി..... പടിപ്പുര കടന്നു ചേന്നൻ നടന്നു അകന്നു.... ഇവന്മാർ ഇതെവിടെ പോയി....

കുഞ്ഞൻ തിരിഞ്ഞു നോക്കി...... എടാ കേശു.... "" പടിപ്പുരക്ക് പുറത്ത് വരുമ്പോൾ കുഞ്ഞാപ്പു താടിക് കൈ കൊടുത്തു നില്പുണ്ട്....... എന്താടാ... ""? കുഞ്ഞൻ സംശയത്തോടെ നോക്കി...... നീ അത്‌ കണ്ടോ.... കുഞ്ഞാപ്പു ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി.... ഒടിഞ്ഞു വീണ മാവിന്റെ തുമ്പിൽ ചാടി കയറി കളിക്കുന്നുണ്ട് നാലുപേരും സച്ചു കിച്ചു ദേവൂട്ടൻ ആകാശ്..... ഇവന്മാരെക്കൊണ്ട് തൊല്ല ആയല്ലൊ..... എടാ... ""കുഞ്ഞന്റെ ശബ്ദം ഉയർന്നതും നാലും ചാടി താഴെ ഇറങ്ങി........ നല്ല മാമ്പഴം ആണ് വല്യേട്ട വേണോ.... "" നാവിൽ വച്ചു കൊതി ഇറ്റിച്ചു ദേവൂട്ടൻ...... നമ്മൾ എന്തിനാ ഇവിടെ വന്നത്....? ദേഷിച്ചൊന്നു നോക്കി കുഞ്ഞൻ... നന്ദൻ സാറിനെ പഞ്ഞിക്കിടാൻ.... വല്യേട്ടൻ ഇറങ്ങി തിരിച്ചാൽ അങ്ങനെ ആണല്ലോ.... ദേവൂട്ടൻ പടിപ്പുര ചാടി അകത്തു കയറിയതും വലിയ കാറ്റ് വന്നു വീശി പടിപ്പുര വാതിൽ കൊട്ടി അടഞ്ഞു....... വല്യേട്ട....."" വല്യേട്ട........അകത്തു നിന്നും അവന്റെ നിലവിളി ഉയർന്നു പൊങ്ങി...... ദേവൂട്ട മോനെ.""".... കുഞ്ഞനും കുഞ്ഞാപ്പുവും അവരുടെ ബലം മുഴുവൻ ആ പടിപ്പുരയിൽ പ്രയോഗിച്ചു.... പക്ഷെ ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ അവർക്ക് ആയില്ല....... ( തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story