ആദിശങ്കരൻ: ഭാഗം 9

adhishankaran

എഴുത്തുകാരി: മിഴിമോഹന

നമ്മൾ എന്തിനാ ഇവിടെ വന്നത്....? ദേഷിച്ചൊന്നു നോക്കി കുഞ്ഞൻ... നന്ദൻ സാറിനെ പഞ്ഞിക്കിടാൻ.... വല്യേട്ടൻ ഇറങ്ങി തിരിച്ചാൽ അങ്ങനെ ആണല്ലോ.... ദേവൂട്ടൻ പടിപ്പുര ചാടി അകത്തു കയറിയതും വലിയ കാറ്റ് വന്നു വീശി പടിപ്പുര വാതിൽ കൊട്ടി അടഞ്ഞു....... വല്യേട്ട....."" വല്യേട്ട........അകത്തു നിന്നും അവന്റെ നിലവിളി ഉയർന്നു പൊങ്ങി...... ദേവൂട്ട മോനെ.""".... കുഞ്ഞനും കുഞ്ഞാപ്പുവും അവരുടെ ബലം മുഴുവൻ ആ പടിപ്പുരയിൽ പ്രയോഗിച്ചു.... പക്ഷെ ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ അവർക്ക് ആയില്ല....... കേശു... "" എന്റെ കുഞ്ഞ്........ മോനെ ഒന്നുല്ല വല്യേട്ടൻ ഇവിടെ ഉണ്ട്..... കുഞ്ഞൻ വാതിൽ ചവുട്ടി പൊളിക്കാൻ നോക്കുമ്പോഴും വിളിച്ചു പറയുന്നുണ്ട്....... ദേവൂട്ട മോൻ സേഫ് അല്ലെ... "" കുഞ്ഞാപ്പുവിന്റെ ശബ്ദം വിറച്ചു തുടങ്ങി ..... കൊച്ചേട്ട...."അകത്തു നിന്നും അവന്റെ നിലവിളി ഉയർന്നു പൊങ്ങി... പിന്നെ അത്‌ നിശബ്ദമായി.... വല്യേട്ട...""കൊച്ചേട്ട ദേവൂട്ടൻ..... കിച്ചുവും സച്ചുവും ആകാശും ഭയന്നു വിറച്ചു തുടങ്ങി..... ഏയ് "" അവൻ ഒന്നും സംഭവിക്കില്ല ഞങ്ങൾ ഇല്ലേ... മക്കള് പേടിക്കാതെ.... കുഞ്ഞൻ അവരെ ആശ്വസിപ്പിച്ചു......

ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചു അച്ചൻ ചൊല്ലി തന്നത് മനസിലേക്കു ആവാഹിച്ചവൻ..... """"""""ദുർഗ്ഗാത്‌ ത്രായതി ഭക്തം യാ സദാ ദുർഗതി നാശിനി ദുര്നജ്യേയേ സർവ്വദേവാനാം താം ദുർഗം പൂജയാമ്യഹം""""" (ശത്രുക്കളെ പരാജയപെടുത്തുന്നവളും തടസങ്ങൾ ഇല്ലതാക്കുന്നവളും നരലോകവാസത്തിൽ നിന്നു ഒഴിവാക്കി തരുന്നവളും ദേവന്മാർക് പോലും മനസിലാക്കാൻ സാധിക്കാത്തവളും ആയ ദുർഗയെ ഞാൻ പൂജിക്കുന്നു )....... ആഹ്ഹ്.. "" ഒരു നിമിഷം അവൻ ഒന്ന് പിടഞ്ഞു.... മനസിലേക്ക് വരുന്ന ദുർഗക്ക്‌ അമ്മയുടെ മുഖം..... അത്‌ അവനിൽ കൂടുതൽ ആവേശം സൃഷ്ടിച്ചു..... കേശു.... "" ഉറക്കെ വിളിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിന്നും തീ പാറി..... രണ്ടു പേരും കൈകൾ കോർത്തു പുറകോട്ടു ഒന്ന് ആഞ്ഞു..... പരസ്പരം മുഖത്തോട് മുഖം നോക്കി...... തങ്ങളെ തടയുന്ന തെക്കൻ കാറ്റിനെ ഭേദിച്ചു ശരവേഗത്തിൽ മുൻപോട്ട് പാഞ്ഞു..... 💠💠💠💠

""""""""""ഓം ധ്യായേ നിത്യം മഹേശ്വരം രജതഗിരിനിഭം ചാരു ചന്ദ്രാവതംസം രത്‌നാകൽപോജ്ജ്വലാംഗം പരശുമൃഗവര ഭീതിഹസ്തം പ്രസന്നം പദ്മാസിനം സമന്താത് സ്തുതമമരഗണ വ്യാഘ്രകൃതിം വസാനം വിശ്വാദ്യം വിശ്വബീജം നിഖിലഭായഹരം പഞ്ചവക്ത്രം ത്രിനേത്രം """""""""""...... കാവിലമ്മയുടെ മുൻപിൽ കണ്ണുകൾ അടച്ചു നിൽകുമ്പോൾ വീണയുടെ ഹൃദയം വല്ലാതെ തുടിച്ചു.... മക്കളുടെ ആപത്തുകൾ മുൻകൂട്ടി അറിയുന്ന ആ അമ്മ മകന്റെ ഉൾവിളിയെ പ്രാർത്ഥനയോടെ നേരിട്ടു......... അമ്മേ.... "" എന്റെ മക്കൾ അവർ അറിയാതെ വലിയൊരു നന്മ ചെയ്യാൻ പോകുന്നു..... എന്റെ മകൻ എന്റെ താലി തിരികെ തരും....... എന്റെ രുദ്രേട്ടന്റെ ജീവൻ അവൻ തിരികെ പിടിക്കും..... വീണ കണ്ണുകൾ മുറുകെ അടച്ചു.... 💠💠💠💠 ഉമാമഹേശ്വരന് ചാർത്തിയ എരിക്കിൻ പൂവ് മാല താഴേക്കു പതിച്ചതും ഭദ്രയുടെ ഉള്ളൊന്ന് പിടഞ്ഞു..... ഭഗവാനെ എന്താ ഇത് എന്തെങ്കിലും അപകട സൂചന ആണോ... അവളുടെ മനസിലേക് കുഞ്ഞന്റെ മുഖം കടന്നു വന്നു.......

"" അന്ന് ജാതവേധൻ വല്യച്ചന്റെ വീട്ടിൽ കയറാൻ ആദിയേട്ടൻ പോകാൻ നേരവും കയ്യിലെ എരിക്കിൻ മാല താഴെ വീണു.... അന്ന് ഇതേ ഭയം അല്ലെ എന്നിലേക്ക് കടന്നു വന്നത്........ ഭദ്ര കണ്ണുകൾ ഇറുകെ അടച്ചു.... ഉമാമഹേശ്വര മന്ത്രം അവൾ അറിയാതെ നാവിൻ തുമ്പിലേക്ക് കടന്നു വന്നു...... കുഞ്ഞന്റെ അപകടം മുൻപിൽ കണ്ട് ആ പെണ്ണ് ഭഗവാനെ ഉറക്കെ വിളിച് തുടങ്ങി... 💠💠💠💠 ആാാാ """ പുറകോട്ടു തങ്ങളെ പിടിചുലക്കുന്ന കാറ്റിനെ ഭേദിച്ച് കൊണ്ട് ഇരുവരും ഉയർന്നു പൊങ്ങി കുഞ്ഞന്റെ വലം കാലിൻെറയും കുഞ്ഞാപ്പുവിന്റെ ഇടം കാലിന്റെയും ശക്തി ആ വാതിലിൽ ചെന്നു തറഞ്ഞതും ക്ഷണനേരം കൊണ്ട് അവര്ക് മുൻപിൽ അത്‌ തുറന്ന് വന്നു..... ഒരു ഭയപ്പാടോടെ ആ കാറ്റ് ദൂരെക് പോയി മറഞ്ഞു കഴിഞ്ഞിരുന്നു...... വാല്യേട്ട..... "" ദേവൂട്ടൻ ഓടി വന്നു അവനിലേക് ചേർന്നു........ വലം കൈ അവന്റെ നെറുകയിൽ തലോടുമ്പോൾ കുഞ്ഞൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു... മോനെ.. ""കുഴപ്പം ഒന്നും ഇല്ലല്ലോടാ.... കുഞ്ഞാപ്പു പരിഭ്രമത്തോടെ അവനെ മുഴുവൻ നോക്കി.... അപ്പോഴേക്കും ബാക്കി മൂന്ന് പേരും വന്നിരുന്നു....

എന്നേ ആരോ പുറകിലൂടെ വന്നു പിടിച്ചു അയാൾ എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിയിരുന്നു .... എന്നേ തൊട്ടതും പേടിച്ചു പുറകോട്ടു വീണു..... പിന്നെ എന്താ സംഭവിച്ചത് എന്ന് എനിക്ക് ഓർമ്മ ഇല്ല....... എന്നിട്ട് അയാൾ എവിടെ...? കുഞ്ഞൻ സംശയത്തോടെ നോക്കി.... ആാാ... "" അറിയില്ല... ഇവിടെ ആണ് അയാൾ വീണു കിടന്നത്... പക്ഷെ ആ സമയം എന്താ സംഭവിച്ചത് എന്ന് ഓർമ്മ ഇല്ല വല്യേട്ട......എനിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.... ഞാൻ... ഞാൻ വേറെ ആരോ ആയി മാറി.... കരഞ്ഞു കൊണ്ട് കുഞ്ഞനെ അവൻ ഇറുകെ പിടിച്ചു........ ഏയ് നിനക്ക്‌ തോന്നിയത് ആയിരിക്കും... "" ഭയം കൊണ്ട് സംഭവിച്ചത് ആണ്...... കുഞ്ഞാപ്പു അവനെ ആശ്വസിപ്പിച്ചു.... എന്നാലും അയാൾ എവിടെ പോയി.... ""ദേവൂട്ടൻ ചുറ്റും നോക്കി... ദേ കണ്ടോ ആ മണ്ണ് കണ്ടോ അതിൽ കിടന്നു അയാൾ കറങ്ങി........ ദേവൂട്ടൻ ചൂണ്ടിയ ഭാഗത്തേക്ക്‌ അവർ നോക്കി.... ഒരാൾ വട്ടത്തിൽ മണ്ണിൽ കറങ്ങിയതിന്റെ അവശേഷിപ്പു അവിടെ കാണാം..... എന്നാൽ ദേവൂട്ടന്റെ ദേഹത്തു മണ്ണും ഇല്ല........ എങ്കിൽ അയാൾ എവിടെ....? വാ നമുക്ക് അകത്തു കയറി നോക്കാം....

കുഞ്ഞൻ മുന്പോട്ട് ആഞ്ഞതും കിച്ചു അവന്റെ കയ്യിൽ പിടിച്ചു..... വേണ്ട... "" വാല്യേട്ട.... അയാൾക് ഭ്രാന്ത്‌ ആണ്.... അയാൾ ഉപദ്രവിക്കും.... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നാളെ നിങ്ങൾക്ക് എല്ലാം കോളേജിൽ പോകേണ്ടത് അല്ലെ...... "" കേശു നീ ഇവരെ കൊണ്ട് ഇവിടെ നിൽക്ക് ഞൻ അകത്തു പോയി നോക്കാം....... വേണ്ട... "" നീ ഒറ്റക് പോകണ്ട.... ഞങ്ങളും വരാം മരിക്കുവാണെങ്കിൽ ഒരുമിച്.... കുഞ്ഞാപ്പു പറഞ്ഞതും ആകാശ് ഒന്ന് കണ്ണ്‌ തള്ളി..... കൊച്ചേട്ട ചതി ആയി പോയി .. "" വീട്ടിൽ വെറുതെ ചെടി നനച്ചിരുന്ന എന്നേ കൂടി കൊല്ലാൻ കൊണ്ട് പോകുവാണോ..... എന്റെ അമ്മക് ഞാൻ മാത്രമേ ഉള്ളൂ.... മോനെ ആകാശേ... "" കുഞ്ഞൻ അവന്റെ തോളിൽ കൂടി കൈ ഇട്ടു.... എന്റെ ജീവൻ പോയാലും നിന്റെ ദേഹത്ത് ഒരുപിടി മണൽ വാരി ഇടാൻ ആരെയും ഞാൻ സമ്മതിക്കില്ല.... ആ അമ്മ അനാഥ ആകില്ല...... ഇത് ഞാൻ തരുന്ന വാക്ക്.... അവന്റെ കൈ കൂട്ടി പിടിച്ചു വരാന്തയിലേക് കയറി അവർ.... വാതിൽ പൂട്ടി കിടക്കുവാണെന്നു തോന്നുന്നു.... "" കേശു വാതിലിലേക് കൈ വച്ചതും അത്‌ മലക്കെ തുറന്നു...... ങ്‌ഹേ..

"" ഇത് പൂട്ടിയില്ലേ....... അകത്തേക്കു കയറുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവിനും ഭയം ലവലേശം തോന്നിയില്ല.... നേരെ ചെന്നത് നടുമുറിയിലേക്കു ആണ് വശത്തു വലിയ ഒരു നടുമുറ്റം...... ഒഴിഞ്ഞ മദ്യകുപ്പിയും ചവച്ചു തുപ്പിയ മാംസത്തിന്റെയും അവശിഷ്ടങ്ങൾ അവിടെ ആകെ നിറഞ്ഞു കിടന്ന്......... കുഞ്ഞനും കുഞ്ഞാപ്പുവും മുൻപോട്ട് നടന്നു...... വെറുതെ അല്ല അയാൾ ഇങ്ങനെ ആയത്.... "" നല്ല വീശ്‌ ആണല്ലോ... പറഞ്ഞു തീരും മുൻപ് കിച്ചു ഒരു വാതിലിൽ ചാരിയതും അകത്തേക്കു വീണു കഴിഞ്ഞിരുന്നു......... സൂക്ഷിച് നടക്കണ്ടേ കിച്ചു.... ഒരെണ്ണം ചാടി കയറി വാങ്ങിയ പണിയുടെ ചൂട് ആറിയിട്ടില്ല.... കുഞ്ഞാപ്പ് നോക്കുമ്പോൾ നഖം കടിച്ചു നില്പുണ്ട് ദേവൂട്ടൻ..... എന്താടാ മോനെ എന്ത് പറ്റി...? കുഞ്ഞാപ്പു അവനെ തന്നോട് ചേർത്തു.... എന്നാലും അയാൾ എന്തിനാ എന്നേ കണ്ടതും പേടിച്ചു പുറകോട്ട് പോയത്...... "" എനിക്ക് എന്തേലും കുഴപ്പം ഉണ്ടോ.... അത്‌ അല്ലങ്കിൽ തന്നെ വല്യേട്ടൻ പറയാറുണ്ടല്ലോ ഏത് പിശാചും നിന്നെ കണ്ടാൽ ഒന്ന് അടുക്കാൻ മടിക്കും.... നീ കുട്ടി ചാത്തൻ അല്ലെ.... കിച്ചു കണ്ണൊന്നു അടച്ചു.... പോടോ അവിടുന്ന്....

എന്റെ വില നിങ്ങൾ ഒരിക്കൽ മനസിൽ ആക്കും..... "" അവൻ ഒരു മേശപുറത്ത് കയറി ഇരുന്നു..... വല്യേട്ടൻ എന്താ ആലോചിക്കുന്നത്...... "" സച്ചു സംശയത്തോടെ നോക്കി.... ഏയ് ഒന്നും ഇല്ല.... "" മറുപടി പറയുമ്പോഴും കുഞ്ഞന്റെ ചിന്തകൾ കാട് കയറി.... "" ഇച്ചേച്ചിയെ ശല്യം ചെയ്യുന്നതിനും ചേട്ടായിയെ കൊല്ലും എന്ന് പറഞ്ഞതിന്റെ ദേഷ്യത്തിന് ആണ് അയാളെ തേടി ഇറങ്ങിയത്.....പക്ഷെ ഇവിടെ നടന്നത് മുഴുവൻ കണ്ണുകൾക് പോലും വിശ്വാസം വരാത്ത കാര്യങ്ങൾ.... "".... ശങ്കു ... "" അയാൾ ആരാണ്...? വെറും ഒരു അധ്യാപകൻ തന്നെ ആണോ..... കുഞ്ഞപ്പു അവന് ഒപ്പം ഇരുന്നു.... അവർ നോക്കുമ്പോൾ നാലുപേരും കൂടി ഒരു മുറിയുടെ വാതിൽ തള്ളി തുറക്കാൻ ഉള്ള ശ്രമം ആണ്..... എടെ എന്തുവാടെ അവിടെ....? കുഞ്ഞൻ തല ഉയർത്തി നോക്കി........ ദേ വാല്യേട്ട ഒരു മണിച്ചിത്രതാഴ്... അകത്തു വല്ല നാഗവല്ലി ഉണ്ടോന്നു നോക്കാം....

കിച്ചു ആഞ്ഞു തള്ളിയതും വാതിൽ മലക്കെ തുറന്നു അകത്തേക്കു വീണു കഴിഞ്ഞിരുന്നു അവൻ അമ്മേ നടുവ് ഒടിഞ്ഞു.... പതിയെ എഴുനേൽക്കാൻ നോക്കിയപ്പോഴേക്കും നിലവിളിച്ചു പോയി അവൻ.... വല്യേട്ട..."" കൊച്ചേട്ട........ """ അആഹ്ഹ്..... നിയന്ത്രണം ഇല്ലാതെ പൊട്ടി കരഞ്ഞവൻ.... കിച്ചു മോനെ ...... "" ഓടി വന്നതും കുഞ്ഞനും കുഞ്ഞാപ്പുവും ഒരു നിമിഷം തറഞ്ഞു നിന്നു...... അച്ഛൻ """ മുൻപിലേ തടിയിൽ കൊത്തിയ പ്രതിമക് രുദ്രന്റെ മുഖം അതോ തന്റെ മുഖമൊ...വേർതിരിച്ചു അറിയാൻ ആവാത്ത വികാരം അവനിൽ നിറഞ്ഞു.. ....... ആ പ്രതിമയിലെ കണ്ണുകൾ നിറഞ്ഞു കവിയും പോലെ തോന്നി കുഞ്ഞന് ജീവന് വേണ്ടി യാചിക്കും പോലെ .... ഓടി അവിടേക്കു പടഞ്ഞിരുന്നവൻ......... ചുറ്റിനും ചിതറി കിടക്കുന്ന കുങ്കുമം....... നടുക്ക് വരച്ചിരിക്കുന്ന യന്ത്രകളത്തിലേക് കണ്ണുകൾ പോയി........... ഭ്രാന്തമായ ദേഷ്യത്തോടെ അത്‌ മുഴുവൻ തട്ടി കളഞ്ഞവൻ......... ഈ പ്രതിമക് എങ്ങനെ എന്റെ രുദ്രച്ഛന്റ്റെ മുഖം വന്നു... അതോ തോന്നൽ ആണോ... "" കുഞാനൊപ്പം കുഞ്ഞാപ്പുവിന്റെ വിരലുകൾ അതിലൂടെ പാഞ്ഞു......

ശങ്കു ഇത് നോക്കിയേ.... "" കുഞ്ഞാപ്പു പറഞ്ഞതും കുഞ്ഞന്റെ കണ്ണുകൾ അതിൽ ഉടക്കി...ആ പ്രതിമയുടെ നെഞ്ചിലും കഴുത്തിലും തറഞ്ഞിരിക്കുന്ന ആണികൾ....... ഭ്രാന്തമായ ആവേശത്തോട് കുഞ്ഞൻ അത്‌ വലിച്ചൂരി....... """"""നന്ദകിഷോർ..... "" കുഞ്ഞന്റെ ശബ്ദം ഉയർന്ന പൊങ്ങി.......... അവൻ ചാടി എഴുനേറ്റു മറഞ്ഞിരിക്കാതെ മുന്പിലേക് വാ...... '' ആണാണെങ്കിൽ നേർക്കു നേർ.... എന്തിനും തയാറാണ് ഞാൻ..... "" ഹഹഹഹ... ""ഹ്ഹഹ്ഹ..... ""ജാതസ്യ ഹീ ധ്രുവോ മൃത്യു ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേ!ർഥേ ന ത്വം ശോചിതുമർഹസി "" ...... എവിടെ നിന്നോ ശബ്ദം അവരുടെ കാതുകളിൽ പതിഞ്ഞു.... ഇതാ... "" ഇതാ... വല്യേട്ട ഞാൻ കേട്ടത് ഈ മന്ത്രമാ... ഈ ശബ്ദവും.... ദേവൂട്ടൻ.... കുഞ്ഞനെ മുറുകെ പിടിച്ചു.... "" നന്ദൻ സാർ... ""ഒരു നിമിഷം സച്ചുവിന്റെ ശബ്ദം ഉയര്ന്നു...... അവർക്ക് മുന്പിലേക് കാറ്റു പോലെ വന്നു നന്ദകിഷോർ.... ഇട്ടിരിക്കുന്ന ചന്ദനനിറത്തിലെ കുപ്പായം മുഴുവൻ വിയർപ് പൊതിഞ്ഞു..... കണ്ണുകൾക് ചുറ്റും കറുപ്പ് വ്യാപിച്ചിരുന്നു......... വന്യമായ നോട്ടം പിള്ളേർ ഭയന്നു കുഞ്ഞനും കുഞ്ഞാപ്പുവിനും പിന്നിൽ ഒളിച്ചു..... ബ്ഭഹ്ർ

""ബഹ്ഹ്ര് .. "" ഭ്രാന്തമായി തല വെട്ടിച്ചയാൾ തകർന്നു കിടക്കുന്ന പ്രതിമയിലേക്കു നോക്കി....... ആാാാാാ...... """ ഒരു നിമിഷം അലറി കൊണ്ട് മുടി കോർത്തു വലിച്ചു........... നശിപ്പിച്ചു അല്ലെ..... ""..... ഇരുപത്തി ഒന്ന് ദിവസത്തെ എന്റെ തപം അതാണ് നീ ഒരു നിമിഷം കൊണ്ട് നശിപ്പിച്ചത്........രുദ്രന്റെ മരണം... എന്റെ അച്ഛനെ കൊന്നിട്ട് നിനക്ക് എന്ത് നേട്ടം... ""..പറ നീ ആരാണ്..... നന്ദകിഷോർ എന്ന അധ്യാപകൻ എന്നതിലുപരി നിന്നിൽ മറ്റെന്തോ രഹസ്യം ഉണ്ട്...... നീ എന്തിനു അല്ലിചേച്ചിയെ പിന്തുടരുന്നു.....? ഹഹഹ... "" അല്ലി.... "" സരസ്വതി കടാക്ഷത്താൽ ജന്മം കൊണ്ടവൾ.... അവളിലൂടെ അവനെ ഞാൻ തകർക്കും...... വേദങ്ങളുടെ അധിപനെ....... പിന്നെ ഇവൻ കുഞ്ഞാപ്പുവിനെ ചൂണ്ടിയവൻ... പിന്നെ ഇവർ ഓരോരുത്തരും....... കുട്ടികളുടെ നേർക് തിരിഞ്ഞവൻ.... കഴിയില്ല""" ജലന്ധര """"""നിനക്ക്....... കുഞ്ഞന്റെ ശബ്ദം ഉയർന്നു പൊങ്ങി........ ജലന്ദരനോ ""?

ഇത് നന്ദകിഷോർ സാർ അല്ലെ..... കിച്ചുവും സച്ചുവും മുഖത്തോട് നോക്കി.... ശൂ.. "" വല്യേട്ട ആളു മാറി..... സച്ചു പതിയെ വിളിച്ചതും..... കുഞ്ഞാപ്പു അവനെ തടഞ്ഞു.... പുറകോട്ട് മാറി നിൽക്ക്.... "" കുഞ്ഞപ്പുവിന്റെ ശബ്ദം ഉയർന്നതും കൂട്ടികൾ ഭയന്നു പുറകോട്ടു മാറി...... ആഹ്ഹ്... """ നന്ദകിഷോർ പുറകോട്ട് പോയി.... " " ഇവൻ എന്നേ തിരിച്ചു അറിഞ്ഞു കഴിഞ്ഞെന്നോ..ആദിശങ്കരൻ അവന്റെ സ്വത്വം ഉൾകൊണ്ടെന്നോ.... ഇല്ല്ല..."" ജലന്ധര ഇന്ന് ഈ നിമിഷം നിന്റെ അന്ത്യം ഞാൻ കുറിക്കും...... അത്‌ പറയുമ്പോൾ കുഞ്ഞന്റെ കണ്ഠത്തിലെ നീല നിറം തെളിഞ്ഞു വന്നു....... അവന്റെ കാലുകൾ നന്ദന്റെ നെഞ്ചിൻകൂട് ലക്ഷ്യം ആക്കി പാഞ്ഞു....... ആയത്തിൽ ഉള്ള പ്രഹരം തടയാൻ കഴിയും മുൻപേ നന്ദൻ പുറകോട്ടു പോയിരുന്നു.......... ആാാാാ..... """""ഒരു അലർച്ചയോടെ കുഞ്ഞൻ ഭിത്തിയിൽ കോർത്തിരുന്ന വലിയ വാൾ വലിച്ചൂരി എടുത്തു കൊണ്ട് നന്ദന് നേരെ പാഞ്ഞു........ കുഞ്ഞാ, "........മോനെ...പുറകിൽ നിന്നും രുദ്രന്റെ ശബ്ദം കേട്ടതും ഒരു നിമിഷം നിന്നവൻ.. അച്ഛൻ........ """""""

കണ്ണുകൾ നാലുപാടും പാഞ്ഞു....അവന്റ കൈയിൽ നിന്നും ആാാ വാൾ താഴേക്കു പതിച്ചു...... അച്ഛാ ...... "" രുദ്രന്റെ കൂടെ വന്ന ഉണ്ണിയെ ഭയന്നു ചുറ്റി പിടിച്ചു കുട്ടികൾ സച്ചുവും കിച്ചുവും ദേവൂട്ടനും കൂടെ ആകാശും .............. ഒന്നുല്ലടാ... "" ഉണ്ണിയുടെ കൈകൾ കുട്ടികളെ പൊതിഞ്ഞു.. അരുത് മോനെ...... "" പാവം നന്ദൻമാഷിന്റെ ശരീരം മാത്രമേ നിനക്ക് നശിപ്പിക്കാൻ കഴിയൂ.... ജലന്ധരൻ എന്ന ദുരാത്മാവു അപ്പോഴും നശിക്കില്ല....... കുഞ്ഞനെ വലിച്ചു പുറകോട്ട് മാറ്റി രുദ്രൻ....... അച്ഛാ... ""ഞാൻ..... സുബോധം വീണതും മുടിയിൽ കോർത്തു വലിച്ചു കുഞ്ഞൻ.......... നന്ദൻ മാഷിലെ ജലന്ദനരനും രുദ്രനും വർഷങ്ങൾക് ശേഷം മുഖാ മുഖം കണ്ടു മുട്ടി.....ഇരുവരുടെയും കണ്ണിൽ പക ആളി കത്തി.... ജലന്ധര..... """" പരകായപ്രവേശം എന്ന സിദ്ധി നീ ദുരുപയോഗം ചെയ്തു തുടങ്ങി കഴിഞ്ഞിരിക്കുന്നു.......അതിനായ് നീ പാവങ്ങളുടെ ജീവിതം ആണ് തകർക്കുന്നത്.... ഇത് നിന്റെ നാശത്തിന്റെ തുടക്കമാണ്...... എന്റെ കുഞ്ഞുങ്ങൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു..... മ്മ്ഹ്ഹ്

""ഇനി നിനക്ക് രക്ഷ ഇല്ല.... നിന്റെ മരണം അത്‌ ഇവന്റെ കയ്യാൽ സംഭവ്യം ആകുന്ന സുദിനം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു...... നിനക്ക് ഒരു താക്കീത് കൂടി ഞാൻ തരുന്നു....പാവം നന്ദൻ മാഷിന്റെ ശരീരം അത്‌ അയാൾക് തന്നെ തിരികെ നൽകിയിരിക്കണം......... """" അത്രയും പറഞ്ഞു കൊണ്ട് രുദ്രൻ തിരിയുമ്പോൾ നന്ദൻ മാഷിൽ കുടിയേറിയ ജലന്ധരൻ വന്യമായ ആവേശത്തോടെ ചുറ്റും കൈകൾ കൊണ്ട് പരതി ...... വലം കൈയിൽ തടഞ്ഞ ഇരുമ്പു ദണ്ഡുമായയി രുദ്രന്റെ ശിരസ് ലക്ഷ്യം ആക്കി പാഞ്ഞു.......... ആാാാാ...... """"" ഒരു അലർച്ചയോടെ മറ്റൊരാൾ ആ പ്രഹരം ഏറ്റു വാങ്ങി കഴിഞ്ഞിരുന്നു........ ചിത്തു....... """"".....പിടച്ചിലോടെ രുദ്രൻ തിരിയുമ്പോൾ വലതു കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു ചിത്രന്റെ........ എടാ....... """ ഉണ്ണി അവന് നേരെ പാഞ്ഞു അടുത്തു... കുഞ്ഞനും കുഞ്ഞാപ്പുവും അതേ ദേഷ്യത്തോടെ നന്ദന് അടുത്തേക് പാഞ്ഞു...... അരുത്...... "" മനസ് ജലന്ധരൻ എങ്കിലും ശരീരം മറ്റൊരാളുടെത് ആണ്.... നിങ്ങൾ ഏല്പിക്കുന്ന പ്രഹരം അവന്റ ശരീരത്തിൽ ഏൽക്കില്ല....... രുദ്രൻ അവരെ തടഞ്ഞു........

ചിത്രനെ സഞ്ചയന്റെ കയ്യിൽ കൊടുത്തു കൊണ്ട് ജലന്ദരനു നേരെ തിരിഞ്ഞവൻ.... നീ കളി തുടങ്ങി എങ്കിൽ.... ഞങ്ങളും തുടങ്ങി കഴിഞ്ഞിരിക്കുന്നു......... ഇനി നേർക്കു നേർ പോരാട്ടം....... അത്‌ പറയുമ്പോൾ രുദ്രന്റെ കഴുത്തിലെ നീല നിറം തെളിഞ്ഞു നിന്നു.... 💠💠💠💠 നേരെ പോയത് ഇരികത്തൂർ മനയിലേക് ആണ് ചിത്രനെ തടി പലകയിൽ അറക്കുള്ളിലേക് കയറ്റുമ്പോൾ വേദന കൊണ്ട് പുളഞ്ഞിരുന്നു അവൻ....... ആ വേദന കാൺകെ ആയിരം മുള്ളുകൾ നെഞ്ചിൽ കുത്തി ഇറങ്ങും പോലെ തോന്നി രുദ്രന്........ രുദ്ര.... "" കുറച്ചു സമയം എടുക്കും തോളെല്ല് അടർന്നു മാറിയിട്ടുണ്ട്.... സഞ്ജയനും ഉണ്ണി നമ്പൂതിരിയും കൂടി അറ അടച്ചു അകത്തേക്കു കയറി......... കുഞ്ഞാ..... "" ഒരു വശത്തു മുടിയിൽ കോർത്തു വലിക്കുന്ന കുഞ്ഞന് സമീപം ഇരുന്നവൻ.... പതിയെ അവന്റെ തോളിൽ പിടിച്ചു..... ആരാ അച്ഛാ"" ജലന്ധരൻ......... """

അയാൾക് എന്താ നമ്മളോട് പക.... ഇന്ന് കണ്ടത് നന്ദൻ മാഷ് അല്ലെ... അല്ല.... "" അത്‌ ജലന്ധരൻ ആണ് ....... കുഞ്ഞാ നീ ആദ്യം നിന്നെ തിരിച്ചു അറിയൂ പൂർണ്ണമായും നിന്നിലേക് വരുന്ന നിമിഷം അച്ഛൻ എല്ലാം പറഞ്ഞു തരും..... എനിക്ക് എന്താ അച്ഛാ സംഭവിക്കുന്നത് ... ചില സമയം ഞാൻ....മറ്റൊരാൾ ആയി തീര്ന്നു..... ആ സമയം അച്ഛന്റെ നെഞ്ചിടിപ്പാണ് എന്റെ ഉള്ളിൽ നിറയുന്നത്..... അച്ഛന്റെ ചൂട് എന്റെ രക്തത്തിലേക് അലിഞ്ഞു ചേരും പോലെ...... കുഞ്ഞാ രുദ്രനും ആദിശങ്കരനും രണ്ട് അല്ല ഒന്നാണ്....നിന്റെ അമ്മ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് പോലെ ഭദ്രയും നിന്റെ അപകടം മുൻപിൽ കണ്ട് നിനക്കായ്‌ രാവിലെ മുതൽ ഉപവാസത്തിൽ ആണ്.... അകറ്റി നിർത്തരുത്... നിന്റെ ഇടം നെഞ്ചിലെ തുടി ആണവൾ.... അവൾ ഇല്ല എങ്കിൽ നീ അപൂര്ണ്ണൻ ആണ്..... രുദ്രൻ കുഞ്ഞന്റെ ഇടം നെഞ്ചിൽ കൈ വയ്ക്കുമ്പോൾ അവന്റെ ചുണ്ടുകളിൽ"" ഭദ്ര""എന്ന നാമം മന്ത്രിച്ചു..... രുദ്രച്ച.... """ഞാനും ഇന്ന് വേറെ ഒരാൾ ആയി മാറി... ഉണ്ണിയെ തട്ടി മാറ്റി ദേവൂട്ടൻ രുദ്രന്റെ മടിയിൽ കയറി ഇരുന്നു..... രുദ്രച്ഛന്റെ ദേവൂട്ടൻ ആരാ ആയത്.... ""

രുദ്രൻ ചെറിയ കള്ള ചിരിയും അതിലേറെ വാത്സല്യവും നിറഞ്ഞവനെ നോക്കി.... കുറെ നേരം ആയിട്ട് അതാണ് ഞാൻ ആലോചിക്കുന്നത്... അയാൾ എന്തിനാ എന്നേ പേടിച്ചു ഓടിയത്...... അതോ.... ""ചില നാളുകാരെ ദുർമന്ത്രവാദം ഒന്നും ഏൽക്കില്ല അതാണ്... രുദ്രൻ കണ്ണ്‌ അടച്ചു കാണിച്ചവനെ....... രുദ്രൻ പറഞ്ഞത് വിശ്വസിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു കുറുമ്പൻ....... അപ്പോൾ വല്യേട്ടൻ പറയുന്നത് ശരി ആണല്ലോ.... ഈ കുട്ടിചാത്തന്റെ അടുത്ത് പ്രേതം ഒന്നും അടുക്കില്ല അല്ലെ അച്ഛാ... സച്ചു ഉണ്ണിയെ ചേർത്ത് പിടിച്ചു... പോടാ... "" ദേവൂട്ടൻ പറഞ്ഞതും കുഞ്ഞൻ കണ്ണുരുട്ടി ആ നേരം രുദ്രന്റെ നെഞ്ചിലേക് ചാഞ്ഞിരുന്നവൻ....... എടാ കുഞ്ഞാപ്പു നിനക്ക് വല്ല മാറ്റവും ഉണ്ടോ.... ഉണ്ണി അവനെ സൂക്ഷിച്ചു നോക്കി...... മ്‌ച്ചും ""...ചുമൽ കൂച്ചിയവൻ... പക്ഷെ തന്റെ മടിയിൽ ഇരിക്കുന്ന അനന്തനോടുള്ള അവന്റ വാത്സല്യത്തിൽ നിന്നും രുദ്രൻ അവനിലെ മാറ്റത്തെ തിരിച്ചു അറിഞ്ഞു തുടങ്ങിയിരുന്നു... കാവിലമ്മേ നെല്ലിമല മൂപ്പന്റെ അധോഗതി..... ഉണ്ണി മുകളിലേക് നോക്കിയതും രുദ്രൻ കണ്ണ് കാണിച്ചു അരുതെന്നു.....

അത്‌ ആരാ ഉണ്ണിമാ നെല്ലിമല മൂപ്പൻ... കുഞ്ഞാപ്പു കണ്ണ്‌ മിഴിച്ചു...... ഓഹ്.. "" എന്റെ വകയിൽ ഒരു വല്യച്ഛൻ ആയി വരും..... പറഞ്ഞു കൊണ്ട് നോക്കുമ്പോൾ ഒരു വശത്തു ഇരുന്നു ആകാശ് പേടിച്ചു വിറക്കുന്നുണ്ട്........ ഉണ്ണി ചിരിച്ചു കൊണ്ട് അവന് അടുത്തേക്ക് വന്നു..... എന്താടോ മാഷേ താൻ ഇങ്ങനെ വിറക്കുന്നത്.....പേടിക്കണ്ടാട്ടൊ....തന്റെ മക്കൾക്കൊപ്പം അവനെയും ചേർത്ത് പിടിച്ചു ഉണ്ണി.... 💠💠💠💠 ഇരികത്തൂർ മനയിലെ വരാന്തയുടെ കിഴക്കേ അറ്റത്തു സ്ത്രീകൾക് ആയുള്ള പ്രത്യേക പൂജ മുറിയിലേക്കു നടക്കുമ്പോൾ കുഞ്ഞന്റെ കാലുകൾക്കു വേഗം കുറഞ്ഞത് പോലെ തോന്നി.... തന്റെ ഇടം നെഞ്ചിലെ തുടി അവിടെ ആണെന്നുള്ള തിരിച്ചറിവിൽ ഓടി വാതുക്കൽ ചെല്ലുമ്പോൾ ഉമാമഹേശ്വരന് മുൻപിൽ കണ്ണുകൾ ഇറുകെ അടച്ചു ഇരുപ്പുണ്ട് പെണ്ണ്........ ഓടി അവളിലേക്ക് അണയാൻ മനസ് കൊതിക്കുമ്പോൾ അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അവളുടെ സാമീപ്യത്തിൽ താൻ അറിയാതെ അവളുടെ പാതി ആയി മാറുകആയിരുന്നു എന്ന സത്യം.......... ഭദ്രേ...... ""

അവനിൽ നിന്നും അടർന്നു വീണ ശബ്ദം കാതുകളിൽ പതിച്ചതും മെല്ലെ കണ്ണ്‌ തുറന്നവൾ..... കരഞ്ഞു കലങ്ങിയ കണ്ണുകളിൽ കരി പടർന്നു കിടക്കുന്നു...... ആ... ആ.. ആദിയേട്ടാ...... ""മറ്റൊന്നും നോക്കാതെ ഓടി അവന്റെ നെഞ്ചിലേക് അണയുമ്പോൾ ആ മഹദേവന് മനസ് കൊണ്ട് ആയിരം വട്ടം നന്ദി പറഞ്ഞവൾ......... അവളുടെ ആ പ്രവർത്തിയിൽ ഒരു നിമിഷം പകപ് ഉളവാക്കി എങ്കിലും കുഞ്ഞൻ അറിയാതെ തന്നെ അവന്റെ ഇരു കയ്യും അവളെ പുണർന്നു കഴിഞ്ഞിരുന്നു...........ആദിശങ്കരന്റെ ഇടത് ഭാഗം അവനിലേക് ചേർന്നു കഴിഞ്ഞു ആ നിമിഷം...... ( തുടരും ) NB::: രുദ്രനും ബാക്കി ഉള്ളവരും എങ്ങനെ അവിടെ എത്തി എന്നു നാളെ പറയാം... പൂർണ്ണമായും അല്ല എങ്കിലും പിള്ളേർ അവരെ തിരിച്ചു അറിഞ്ഞു തുടങ്ങിയിട്ടുണ്ട് അവർ അറിയാതെ അവരിൽ മാറ്റങ്ങൾ വന്നു തുടങ്ങി....... രുദ്രന് എന്തോ അപകടം ജലന്ധരൻ ഒരുക്കി വച്ചിരുന്നു നന്ദകിഷോറിലൂടെ...... അത്‌ ഒഴിവായി എന്നു വിശ്വസിക്കാം.... പിന്നെ കുറച്ചു കാര്യങ്ങൾ സംശയം ഉണ്ടെന്നു അറിയാം നന്ദൻ മാഷ് നഷ്ടം ആയ ഏലസ്സ് എല്ലാം ഉൾപ്പടെ.... എല്ലാം ഉടനെ വരും....ഒറ്റ പാർട്ടിൽ പറഞ്ഞു പോകാൻ പറ്റില്ലല്ലോ..... ജലന്ധരൻ പഴയതിലും ശക്തി ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു അത്‌ കൂടുതൽ അപകടം ആണെന് മാത്രം ..... ( തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story