അഗ്‌നിസാക്ഷി: ഭാഗം 17

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

" ട്രീസാ.... ട്രീസാ.....ഇവളിതെവിടെപ്പോയി കിടക്കുവാ ???? " പുറത്തെവിടെയോ പോയിട്ട് സന്ധ്യയോടെ മടങ്ങിവന്ന ആൽവി ഹാളിൽ നിന്ന് ഉച്ചത്തിൽ വിളിച്ചുചോദിച്ചു. " ഇവിടെ കിടന്ന് വിളിച്ചുകൂവിയാൽ കേൾക്കാൻ ട്രീസമോളിവിടില്ലെടാ ചെക്കാ.... " അടുക്കളയിലായിരുന്ന റോസമ്മ അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞു. " ഇവിടില്ലേ..... ഈ നേരത്തവളിതെങ്ങോട്ട് പോയി ??? " " ഹോസ്പിറ്റലിലോട്ട് ആഹാരോം കൊണ്ട് പോയതാ. ഇതുവരെ വന്നിട്ടില്ല.... " ചുവരിലെ ക്ലോക്കിലേക്ക് നോക്കിക്കൊണ്ട്‌ റോസമ്മ പറഞ്ഞു. പെട്ടന്നത് കേട്ടതും ആൽവിന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. വരുന്നവഴി ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഉച്ചക്ക് ട്രീസ വന്നിട്ട് പെട്ടന്ന് തന്നെ തിരികെപ്പോയെന്ന് അല്ലി പറഞ്ഞതവന്റെ ഉള്ളിലേക്കൊടിയെത്തി.

" ആഹ് അവൾ ഹോസ്പിറ്റലിൽ കാണും വല്യമ്മച്ചി. ഞാനൊന്ന് പുറത്തുപോയിട്ട് വരാം..... " " അതിന് നീയിപ്പോഴല്ലേടാ ഇങ്ങോട്ട് വന്നത് ??? " " ഞാനിപ്പോ വരാമെന്റെ റോസക്കൊച്ചേ...... " അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ഉള്ളിലെ വെപ്രാളം മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് അവൻ വേഗം പുറത്തേക്ക് നടന്നു. കാറിൽ കയറി വേഗത്തിൽ പാഞ്ഞുപോകുന്നതിനിടയിൽ തന്നെ അവൻ ഫോണെടുത്ത് ട്രീസയുടെ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ തവണയും റിങ് ചെയ്തുനിൽക്കുന്നതല്ലാതെ മറുവശത്താരും കാളെടുക്കുന്നുണ്ടായിരുന്നില്ല. അതവനിലെ ടെൻഷൻ ഇരട്ടിയാക്കിക്കൊണ്ടിരുന്നു.

രാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ട് പോകുമ്പോൾ പലപ്പോഴും വണ്ടിയുടെ നിയന്ത്രണം പോലും തന്റെ കയ്യിലല്ലെന്ന് തോന്നിപ്പോയി അവന്. " എവിടാ പെണ്ണെ നീ...... എവിടെവന്നാ ഞാനിനി നിന്നെ തേടേണ്ടത് ???? " ലക്ഷ്യമില്ലാത്ത യാത്രയ്ക്കിടയിൽ തളർന്നുപോകുന്നത് പോലെ തോന്നിയപ്പോൾ വണ്ടിയൊരരികിലേക്ക് ഒതുക്കി നിർത്തി സീറ്റിലേക്ക് ചാരി കണ്ണുകളടച്ച് കിടന്നുകൊണ്ട് അവൻ മൗനമായി ചോദിച്ചുകൊണ്ടിരുന്നു. കുറച്ചു സമയമങ്ങനെയിരുന്നിട്ട് വീണ്ടും മുന്നോട്ട് പോകാനൊരുങ്ങുമ്പോഴാണ് എതിർവശത്ത് നിന്നും വണ്ടികളൊക്കെ തിരികെ വരുന്നത് കണ്ടത്. " ചേട്ടാ എന്താ പ്രശ്നം ??? വഴി ബ്ലോക്കാണോ ??? "

വണ്ടികളെല്ലാം കൂടി വന്ന് ബ്ലോക്കായപ്പോൾ തൊട്ടടുത്ത് കൊണ്ട് നിർത്തിയ ഒരു ബൈക്ക് യാത്രക്കാരനോട് ആൽവിൻ ചോദിച്ചു. " ആഹ് കുറച്ചപ്പുറം ഒരു കാർ ആക്‌സിഡന്റ് നടന്നു. വണ്ടി മുക്കാലും കത്തി. ഫയർ ഫോഴ്‌സ് ഒക്കെ വന്നിട്ടുണ്ട്. അതുകൊണ്ട് അപ്പുറത്തോട്ട് പാസ്സ് ചെയ്യാൻ കഴിയില്ല. " പറഞ്ഞതും നീങ്ങിത്തുടങ്ങിയ വാഹനങ്ങൾക്കൊപ്പം അയാളും കടന്നുപോയി. എന്തോ അയാൾ പറഞ്ഞതൊക്കെ ഒരിക്കൽ കൂടിയോർക്കവേ ട്രീസയുടെ മുഖമായിരുന്നു അവന്റെയുള്ളിലേക്കാദ്യമോടിയെത്തിയത്. പിന്നീടൊന്നുമാലോചിക്കാതെ അവൻ വണ്ടി മുന്നോട്ടെടുത്തു.

എതിരേ വന്ന വണ്ടികളിൽ നിന്നൊക്കെ ആരോക്കെയോ പുറത്തേക്ക് തലയിട്ട് ആക്‌സിഡന്റ് കാര്യങ്ങളൊക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും കേട്ട് പിന്തിരിയാനുള്ള മാനസികാവസ്തയിലായിരുന്നില്ല അവന്നപ്പോൾ. ഏതോ ഒരുൾപ്രേരണയിൽ അവൻ മുന്നോട്ട് തന്നെ പോയ്‌ക്കോണ്ടിരുന്നു. കുറച്ച് സമയം കൊണ്ട് ആൽവിൻ ആക്‌സിഡന്റ് സ്പോട്ടിൽ എത്തുമ്പോഴേക്കും കത്തിയമർന്ന കാർ ക്രയിനുപയോഗിച്ച് മുകളിലെത്തിcchiരുന്നു. പകുതിയിലധികവും നശിച്ചുകഴിഞ്ഞിരുന്ന അതിലേക്ക് നോക്കിയ ആൽവിന്റെ നെഞ്ച് നിലച്ചുപോയൊരു നിമിഷത്തേക്ക്. " ട്രീസാ.... " അറിയാതെയവനിൽ നിന്നുമൊരു നിലവിളി ഉയർന്നുപോയി.

ഡോറ് വലിച്ചുതുറന്നങ്ങോട്ടോടാൻ ശ്രമിക്കും മുൻപ് ആരൊക്കെയോ ചേർന്നവനെ പിടിച്ചുനിർത്തിയിരുന്നു. " താനെന്താ ഈ കാണിക്കുന്നത് ???? അങ്ങോട്ട്‌ പോകുന്നതപകടമാണെന്ന് മനസ്സിലായില്ലേ ?? " പോലിസ് യൂണിഫോം ധരിച്ച ഒരാൾ അല്പം പരുഷമായി തന്നെയാണത് ചോദിച്ചത്.. " സാർ..... എന്റെ ട്രീസ..... അവൾ..... അവളുടെ വണ്ടിയാ അത്..... " അയാളെയും കാറിനെയും നോക്കി എങ്ങനെയൊക്കെയോ അവൻ പറഞ്ഞൊപ്പിച്ചു. " വിട് എനിക്കവളെ വേണം.... എന്റെ ട്രീസ..... " " ഹാ താനൊന്നു സമാധാനപ്പെടടോ.... കാറിൽ ആരുമുണ്ടായിരുന്നില്ല. എല്ലായിടത്തും സെർച്ച്‌ ചെയ്തു ഈ ഏരിയയിലെങ്ങും ആരുമുണ്ടായിരുന്നില്ല.

ആർക്കും അപകടം പറ്റിയതായിട്ടൊരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല. " പോലീസുകാരൻ പറഞ്ഞത് കേട്ടപ്പോൾ അല്പമൊരു ആശ്വാസം തോന്നിയവന്. പക്ഷേ അപ്പോഴും അപകടത്തിൽ പെട്ടില്ലെങ്കിൽ പിന്നെ അവളെവിടെപ്പോയെന്ന ചോദ്യമവനെ അലട്ടിക്കൊണ്ടേയിരുന്നു. " ആഹ് താനൊരു കാര്യം ചെയ്യ് ഈ പെൺകുട്ടിയെപ്പറ്റിയുള്ള ഡീറ്റെയിൽസും ഒരു ഫോട്ടോയും തന്നിട്ട് പൊക്കോ എന്തെങ്കിലും വിവരം കിട്ടിയാൽ ഞങ്ങളറിയിക്കാം. " " ശരി സാർ..... " ട്രീസയെപ്പറ്റിയുള്ള ഡീറ്റെയിൽസ് ഒക്കെ കൊടുത്തവിടെ നിന്നും മടങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു ആൽവിന്റെ മനസ്. അവിടെ നിന്നും ലക്ഷ്യമില്ലാതെ പായുമ്പോൾ അവന്റെ മനസ്സിലേക്ക് വന്നത് ഒരേയൊരു മുഖം മാത്രമായിരുന്നു. " സ്റ്റെഫിൻ...... " 🔥🔥🔥🔥🔥🔥🔥🔥

" ആ പപ്പാ പറ " ട്രീസയെ കെട്ടിയിട്ടിരുന്നിടത്ത് തന്നെ കുറച്ചുമാറി മറ്റൊരു കസേരയിൽ കാലുമേൽ കാൽ കയറ്റിവച്ചിരിക്കുകയായിരുന്ന സ്റ്റെഫിൻ തന്റെ ഫോണിലേക്ക് വന്ന ലോറൻസിന്റെ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് പറഞ്ഞു. " അവളെവിടെടാ മോനേ ??? " " ആഹ് ഇവിടിരുപ്പുണ്ട്. അവളുടെ മറ്റവൻ രക്ഷിക്കാൻ വരുമെന്ന് കരുതിയാകും പട്ടിണിസമരത്തിലാ. പന്ന &%$%മോൾ..... " അത് കേട്ട് ലോറൻസ് പതിയെ ചിരിച്ചു. " ആഹ് ഞാനിപ്പോ വിളിച്ചത് നീ സൂക്ഷിക്കണമെന്ന് പറയാനാ..... ട്രീസയെ തേടി ആ ചെകുത്താൻ ഇറങ്ങിയിട്ടുണ്ട്. അവനെങ്ങാനും അവളെത്തേടിയവിടെയെത്തിയാൽ പിന്നെ ഞാൻ പറയേണ്ടല്ലോ......

നീയൊരു കാര്യം ചെയ്യ് നമ്മുടെ കുറച്ചു പിള്ളേരെക്കൂടി വിളിച്ചവിടെ കാവലിന് നിർത്തിക്കോ..... " ലോറൻസ് പറഞ്ഞു. " അതൊന്നും വേണ്ട പപ്പാ.... ഈ സ്ഥലമൊരിക്കലും അവനറിയാൻ പോകുന്നില്ല. ഒരിക്കലും ഇവളെത്തേടി അവനിവിടെ എത്താനും പോകുന്നില്ല. ടിക്കറ്റ് ഓക്കേയാവുന്നത് വരെയുള്ളത്ര ദിവസങ്ങൾ ഞങ്ങളിവിടെത്തന്നെ ഉണ്ടാകും. അത് കഴിഞ്ഞാൽ ഇവളേം കൊണ്ട് ഞാനങ്ങ് പറക്കും. മലേഷ്യയിലെ എന്റെ സാമ്രാജ്യത്തിലേക്ക്. പിന്നെ ഇന്ന് ഈ രാത്രി ഇവിടാരും വേണ്ട എനിക്കും ഇവൾക്കുമിടയിൽ. ഈ രാത്രി എനിക്കുള്ളതാ ഇവളും..... " വന്യമായി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.

അവനെല്ലാം തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞുവെന്ന് ബോധ്യമായതും പിന്നീടൊന്നും പറയാതെ മറുപടിയൊരു മൂളലിലൊതുക്കി ഫോൺ കട്ട് ചെയ്തു ലോറൻസ്. " കേട്ടോഡീ %&%& നിന്റെയാ ചെകുത്താനില്ലേ അവനിപ്പോ പേ പിടിച്ച പട്ടിയേപ്പോലെ ഓടി നടക്കുവാണെന്ന്..... നിന്നെത്തേടി അവൻ കുറേയോടിത്തളരും. പക്ഷേ കിട്ടില്ല..... ഇന്നെന്നല്ല ഇനിയൊരിക്കലും..... പറഞ്ഞത് കേട്ടല്ലോ ടിക്കറ്റ് ഓക്കേയായാൽ നമ്മൾ പോകും. അവിടെ എന്റെയീ കൈപ്പിടിയിലൊതുങ്ങി നീ ജീവിക്കും. മരിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതെ നരകിപ്പിക്കും നിന്നെ ഞാൻ. അപ്പോഴേ നീയറിയൂ നീ ചെയ്തുപോയ തെറ്റിന്റെ വ്യാപ്തി..... " " ഇല്ലെടാ.... നിന്റെ മോഹമൊന്നും നടക്കാൻ പോകുന്നില്ല. ഏത് പാതാളത്തിൽ കൊണ്ടൊളിപ്പിച്ചാലും എന്നേ തേടി എന്റിച്ചായൻ വരും..... " " പ്ഫാാ നിർത്തേടി %&&%മോളെ....."

പറഞ്ഞതും സ്റ്റെഫിന്റെ വലതുകരമവളുടെ കവിളിൽ പതിഞ്ഞിരുന്നു. ആ അടിയുടെ ശക്തിയിൽ അവളുടെ മുഖമൊരുവശത്തേക്ക് ചെരിഞ്ഞു. " എന്തുപറഞ്ഞാലും അവളുടെയൊരു ഇച്ചായൻ...... നീ നോക്കിക്കോഡീ നീയെന്റെയായാലും അവനെ ഞാൻ വെറുതേ വിടില്ലെടി..... വേട്ടയാടിപ്പിടിച്ച് നിന്റെ കണ്മുന്നിലിട്ട് തന്നെ കൊന്നൊടുക്കും. കേട്ടോടീ ....... ???? " അവളുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് അവനലറി. അപ്പോഴും ഒന്നെതിർക്കാൻ പോലും കഴിയാത്ത നിസ്സഹായതയിൽ ആ പെണ്ണിന്റെ മിഴികൾ കുതിച്ചൊഴുകി. 🔥🔥🔥🔥🔥🔥🔥🔥

അത്താഴമൊക്കെ കഴിഞ്ഞ് ലോറൻസ് മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു കാളിങ് ബെൽ മുഴങ്ങിയത്. ഈ രാത്രിയിലിതാരാകുമെന്ന് ചിന്തിച്ചുകൊണ്ട് അയാൾ നേരെ വാതിൽക്കലേക്ക് നടന്നു. വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളിനെക്കണ്ട് അവളുടെ നെഞ്ചിടിപ്പിന്റെ വേഗതയേറി. വിയർത്തുകുളിച്ച് ശരീരത്തോടൊട്ടിയ ഷർട്ടും ചുവന്നുകലങ്ങിയ കണ്ണുകളും പാറിപ്പറന്ന ചെമ്പൻ മുടിയിഴകളുമായി നിൽക്കുന്ന ആൽവിൻ. " ചെകുത്താൻ..... " ജ്വലിക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ അറിയാതെ അയാൾ ഉരുവിട്ടുപോയി ആ പേര്. " അതേടാ ചെകുത്താൻ തന്നെ..... പറയെടാ ട്രീസയെവിടെ ???? "

ചോദ്യത്തിനൊപ്പം തന്നെ അവന്റെ വലതുകാൽ ലോറൻസിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു. ഒരു നിലവിളിയോടെ കതകിലെ പിടിവിട്ട് അയാൾ അകത്തേക്ക് മലർന്നുവീണു. ആ കിടപ്പിൽ നിന്നുമൊന്ന് ചലിക്കാൻ പോലും കഴിയും മുൻപ് മുന്നോട്ട് വന്ന ആൽവിന്റെ കാലുകൾ അയാളുടെ തൊണ്ടക്കുഴിയിൽ അമർന്നിരുന്നു. " പറയെടാ എന്റെ പെണ്ണിനേയും കൊണ്ട് നിന്റെ മോനേത് പാതാളത്തിലേക്കാടാ പോയത് ???? ട്രീസയെ കാണാതായ നിമിഷം മുതലീ നിമിഷം വരെ അവനേപ്പറ്റിയുമൊരു വിവരമില്ല. മര്യാദക്ക് പറഞ്ഞൊ എന്താ ഉണ്ടായതെന്ന്. അല്ലെങ്കിൽ %%%%മോനേ നിന്നെ വെട്ടിയരിയും ഞാൻ പറയെടാ...... "

അയാളുടെ കഴുത്തിലൂന്നിയ കാലൊന്നുകൂടി മുറുക്കിക്കൊണ്ട്‌ അവൻ ചോദിക്കുമ്പോൾ ജീവന് വേണ്ടി അവന്റെ കാലുകളിൽ ചുറ്റിപ്പിടിച്ച് യാചിക്കുകയായിരുന്നു ലോറൻസ്. " എനിക്ക്...... എനിക്കൊന്നുമറിയില്ല ആൽവി.. ... സത്യമാ ഞാൻ പറയുന്നത്. അവൻ..... സ്റ്റെഫിനെവിടെ പോയെന്ന് സത്യമായും എനിക്കറിയില്ല.... " എങ്ങനെയൊക്കെയോ അവന്റെ കാൽക്കീഴിൽ നിന്നകന്നുമാറി കൈ കൂപ്പികൊണ്ടായിരുന്നു ലോറൻസത് പറഞ്ഞത്. " ഞാനിപ്പോ പോകുവാ പക്ഷേ നീയൊരുങ്ങിയിരുന്നോ മോന്റെ കുഴിയിലൊരുപിടി പച്ചമണ്ണ് വാരിയിട്ടവനെ യാത്രയാക്കാൻ..... " പറഞ്ഞിട്ട് അവൻ പുറത്തേക്ക് പായുന്നത് നോക്കിയിരുന്നിട്ട് തളർച്ചയോടെ അയാളാ തറയിലേക്ക് തന്നെ മലർന്നുകിടന്നു. 🔥🔥🔥🔥🔥🔥🔥🔥

" സത്യം പറഞ്ഞാൽ നമ്മുടെ ഫസ്റ്റ്നൈറ്റ്‌ മലേഷ്യയിൽ വച്ചായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ ഒരുപാട് കാത്തിരുന്നൊടുവിൽ നിന്നെയിങ്ങനെ കയ്യിൽ കിട്ടിയപ്പോ ഇനി കാത്തിരിക്കാൻ വയ്യ..... അത്രക്ക് കൊതിച്ചിട്ടുണ്ട് നിന്നെ ഞാൻ..... " അവളുടെ മുഖത്തേക്ക് വീണുകിടന്ന കുഞ്ഞുമുടികളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ അറപ്പും വെറുപ്പും കൊണ്ട് ദേഹമാസകലമൊരു പെരുപ്പ് പടരുന്നതവളറിഞ്ഞു. " ഇനിയറച്ചിട്ട്‌ കാര്യമില്ല ട്രീസാ...... ഈ ജീവിതം മുഴുവൻ ഈ എനിക്കായി കിടക്കവിരിക്കേണ്ടവളാ നീ.... "

പറഞ്ഞുകൊണ്ട് അവളുടെ അധരങ്ങളിലേക്കവൻ കുനിഞ്ഞുവന്നു. ഒരു ചെറുവിരലനക്കിപ്പോലും അവനേ തടയാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ തളർച്ചയോടെ കണ്ണുകളിറുകെയടച്ചവളിരുന്നു. പക്ഷേ പെട്ടന്നായിരുന്നു പിന്നിൽ നിന്നുമുള്ള ശക്തമായൊരു ചവിട്ടേറ്റ് സ്റ്റെഫിൻ മുറിയുടെ ഒരു മൂലയിലേക്ക് തെറിച്ചുവീണത്. ഞെട്ടലോടെ കണ്ണുകൾ വലിച്ചുതുറന്ന ട്രീസയുടെ മിഴികൾ അരികിൽ നിൽക്കുന്ന ആളെ കണ്ടതും നിറഞ്ഞൊഴുകി. " ഇച്ചായാ..... " അവൾ വിളിച്ചതും പാഞ്ഞുവന്ന ആൽവി അവളെ പൊതിഞ്ഞുപിടിച്ചിരുന്നു. നഷ്ടപ്പെട്ടതെന്തോ തിരികെക്കിട്ടിയ ആവേശത്തിൽ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടിയവൻ.

പക്ഷേ അപ്പോഴും എണീറ്റുവന്ന സ്റ്റെഫിൻ കലിയോടവനെ ആഞ്ഞുതൊഴിച്ചു. പിന്നീടവിടെ നടന്നതൊരങ്കം തന്നെയായിരുന്നു. രണ്ട് പോരുകാളകളെപ്പോലെ പരസ്പരം വീറോടെ പൊരുതുന്ന അവരിരുവരെയും നോക്കിയിരിക്കുമ്പോൾ കരയാൻ മാത്രമേ ട്രീസക്കാവുമായിരുന്നുള്ളു. കുറേസമയം പൊരുതി നിന്നുവെങ്കിലും പതിയെപ്പതിയെ തന്റെ കരുത്ത് ചോർന്നുപോകുന്നത് സ്റ്റെഫിനറിഞ്ഞു. ഒടുവിൽ ആൽവിന്റെ അടികൊണ്ട് വീഴുമ്പോൾ അവന്റെ മുഖവും ശിരസുമെല്ലാം രക്തത്തിൽ കുളിച്ചിരുന്നു. " ഇച്ചായാ മതി..... എന്നേയോർത്തൊന്ന് മതിയാക്ക്..... "

ഇരുന്നയിരുപ്പിൽ തന്നേ നോക്കിയിരുന്ന് പൊട്ടികരഞ്ഞ ട്രീസയെ കണ്ടതും ഉള്ളിലെവിടെയോ കൊളുത്തിവലിക്കുന്നത് പോലെ തോന്നിയ ആൽവിൻ സ്റ്റെഫിന്റെ നെഞ്ച് നോക്കിയൊരു ചവിട്ട് കൂടി കൊടുത്തിട്ട് അവളുടെ അരികിലേക്ക് ചെന്നു. കയ്യിലെയും കാലിലെയും കെട്ടുകളൊക്കെ അഴിച്ചതും നെഞ്ചുലഞ്ഞുള്ളൊരു പൊട്ടിക്കരച്ചിലോടെ ട്രീസയവന്റെ മാറിലേക്ക് വീണു. ആലവിനും അവളെ മുറുകെപുണർന്ന് നെറുകയിൽ ചുണ്ടമർത്തി. " കരയല്ലേടാ.... ഇനിയെന്തിനാ കരയുന്നേ ഞാൻ വന്നില്ലേ..... " ചോദിച്ചുകൊണ്ട് അവനവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. പെട്ടന്നായിരുന്നു നിന്നനിൽപ്പിൽ ട്രീസയൊന്നുയർന്നുപൊങ്ങിയത്.

ചുവന്നുകലങ്ങിയ കണ്ണുകൾ തുറിച്ച് വായ തുറന്നുള്ള അവളുടെ നിൽപ്പ് കണ്ട് ആൽവിനുമൊന്ന് പകച്ചുപോയി. " ഇച്.....ഇച്ചാ.....യ്യാാാ.... " അവന്റെ ദേഹത്തള്ളിപ്പിടിച്ചുകൊണ്ടവൾ വിളിച്ചു. അപ്പോഴും അവളുടെ ഇടുപ്പിൽ മുറുകിയിരുന്ന തന്റെ കയ്യിലൊരു നനവ് തോന്നിയപ്പോഴാണ് ആൽവിൻ അങ്ങോട്ട് നോക്കിയത്. അപ്പോഴേക്കും സ്റ്റെഫിന്റെ കയ്യിലെ കത്തി തുളച്ച അവളുടെ ഇടത് ഇടുപ്പിൽ നിന്നും ചോര കുതിച്ചൊഴുകിത്തുടങ്ങിയിരുന്നു. " മോളെ ട്രീസാ..... " " സ്റ്റെഫിൻ മോഹിച്ചതാഗ്രഹിച്ചതിന് നിനക്കുള്ള ശിക്ഷ ഇതാടാ &&%%%% മോനേ....."

പറഞ്ഞിട്ട് അവൻ ധൃതിയിൽ പുറത്തേക്ക് പോകുമ്പോഴേക്കും തളർന്നുപോയ ട്രീസ ആൽവിന്റെ ശരീരത്തിലൂടൂർന്ന് നിലത്തേക്ക് വീണിരുന്നു. അത് നോക്കി ഒരിക്കൽ കൂടി അട്ടഹസിച്ച് ചിരിച്ചുകൊണ്ട് സ്റ്റെഫിനാ മുറിയുടെ വാതിൽ കടന്നതും പുറത്തുനിന്നും ശക്തമായൊരു തൊഴികിട്ടിയ അവൻ പിന്നിലേക്ക് തെറിച്ചുവീണു. വീണകിടപ്പിൽ കിടന്നുകൊണ്ട് അവൻ തല പൊക്കി നോക്കുമ്പോൾ ആ ആൾ അകത്തേക്ക് കയറി വന്നിരുന്നു. " ശിവ...... ".........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story