അല്ലിയാമ്പൽ: ഭാഗം 10

alliyambal anvy new

എഴുത്തുകാരി: ആൻവി

"എന്താ നോക്കുന്നെ കേറടോ.... " തങ്കിമോളെയും പിടിച്ചു അവനെ നോക്കി നിൽക്കുന്ന നന്ദയോടായി ബുള്ളറ്റിൽ ഇരുന്നു കൊണ്ട് അവൻ പറഞ്ഞു... "അതെ.... " അവൾ അവന്റെ മുന്നിൽ ചെന്നു നിന്നു.. "ഹാ പറ... " അവൻ അവളെ നോക്കി ചിരിച്ചു.. "അത് പിന്നെ എനിക്ക് രണ്ട് സൈഡിലേക്കും കാലിട്ട് ഇരുന്നാ ശീലം....അല്ലാതെ ഇരിക്കാൻ പേടിയാ... " ഇത്തിരി മടിയോടെ ആണ് അവൾ അത് പറഞ്ഞത്... അവളുടെ സംസാരവും ഭാവവും കണ്ട് ജെറിക്ക് ചിരി പൊട്ടി.. "മ്മ്... എങ്ങനെയെന്ന് വെച്ചാൽ ഇരിക്കടോ..." നന്ദു ഒന്ന് തലയാട്ടി കൊണ്ട് തങ്കിമോളേ അവന്റെ പുറകിൽ ഇരുത്തി... അവന്റെ ഷോൾഡറിൽ പിടിച്ചു കൊണ്ട് ബുള്ളറ്റിൽ കയറി...

തങ്കിമോളേ അവൾ മടിയിൽ ഇരുത്തി... "ഇരുന്നില്ലേ... " മിററിൽ കൂടെ അവൻ അവളെ നോക്കി... അവൾ തലയാട്ടി... തങ്കിമോളേ ചേർത്തു പിടിച്ചിരുന്നു... ബുള്ളറ്റ് മുന്നോട്ട് എടുത്തു.... അവൾക്ക് അവനെ വട്ടം പിടിച്ച് ഇരിക്കാൻ തോന്നി... പക്ഷേ മനസ്സ് അനുവദിചില്ല.... അവൻ എന്ത് വിചാരിക്കും..?? ചെറു മഴചാറ്റൽ വന്നപ്പോൾ നന്ദ അവളുടെ ഷാൾ തങ്കിമോളുടെ തലയിൽ ഇട്ടു... "ദേ ഇവിടെ നിർത്തിയാൽ മതി..." ഒരു വലിയ ഗേറ്റിന് മുന്നിൽ അവന്റെ ബുള്ളറ്റ് നിന്നു... നന്ദ ബുള്ളറ്റിൽ നിന്ന് ഇറങ്ങി മോളേ ജെറിയുടെ കയ്യിൽ കൊടുത്തു... "ഇതാ എന്റെ വീട്....കയറിയിട്ട് പോകാം...." അവൾ മോളേ കൊഞ്ചിക്കുന്നതിന്റെ ഇടയിൽ ജെറിയോട് പറഞ്ഞു...

വീടിനു മുന്നിൽ ഒരു കാർ വന്നു കിടപ്പുണ്ട്... ജെറി മുറ്റത്തേക്ക് ഒന്ന് നോക്കി... "വേണ്ടടോ....പിന്നേ ഒരിക്കൽ ആവാം.... " അവന്റെ മറുപടി കേട്ട് നന്ദയുടെ മുഖം വാടി... പക്ഷേ അത് സമർത്ഥമായ് മറച്ചു കൊണ്ട് ചിരിച്ചു.... "കുഞ്ഞി ആമ്പലിന് റ്റാറ്റാ കൊടുത്തേ...." ജെറി മുന്നിൽ ഇരുത്തിയ തങ്കിമോളോട് പറഞ്ഞു.. അവള് കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് നന്ദയെ നോക്കി ഇരിക്കുകയാണ്.. നന്ദക്ക് മോളുടെ മുഖം കണ്ടപ്പോൾ പാവം തോന്നി... "ആമ്പലിന് ഒരുമ്മ തന്നേ ചക്കരേ... " നന്ദ മോൾക്ക് നേരെ മുഖം കുനിച്ചു കവിൾ കാട്ടി കൊടുത്തു... "ഉമ്മാാാ.... " കുഞ്ഞിചുണ്ടുകൾ അവളുടെ കവിളിൽ ചേർത്തു കൊണ്ട് അവൾ പറഞ്ഞു.... നന്ദയുടെ ആ കുഞ്ഞ് മുഖത്ത്‌ ചുംബനങ്ങൾ നിറഞ്ഞു....

"പോട്ടേ ...." അവൾ ജെറിയോട് ആയി പറഞ്ഞു... അവൻ ഒന്ന് തലയാട്ടി ചിരിച്ചു... നന്ദ തിരിഞ്ഞു നടക്കും നേരമാണ്... ഷാളിൽ ആരോ പിടിച്ചതു പോലെ തോന്നിയത്... നോക്കിയപ്പോൾ ബൈക്കിൽ ഇരുന്ന് അവളുടെ ഷാളിൽ പിടിച്ചു വലിക്കുന്ന തങ്കി മോള്.. "പോന്ത..... " ആ കുഞ്ഞ് കണ്ണുകൾ നിറഞ്ഞു... ചുണ്ടുകൾ വിതുമ്പി.. "കുഞ്ഞി ആമ്പല് പൊക്കോട്ടെ...വിട് മോളേ... " ജെറി അവളുടെ കൈ വേർപെടുത്തി... അപ്പോഴേക്കും വാശിക്കാരി കരയാൻ തുടങ്ങി... നന്ദ അടുത്തേക്ക് വരാൻ നിന്നതും ജെറി അവളെ തടഞ്ഞു.. "താൻ വേഗം പൊക്കോ ഇല്ലേൽ അവള് വിടില്ല.. മ്മ് ചെല്ല്...." അത് കേട്ട് അവൾ നിരാശയോടെ തിരിഞ്ഞു നടന്നു....

"കരയല്ലേ കുഞ്ഞി.. നമുക്ക് ഇന്ന് കടൽ കാണാൻ പോകണ്ടേ... വാവേ..." മോളേ കയ്യിൽ എടുത്തു അവൻ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.... "പോദ...." അവള് അവളെ കുഞ്ഞികൈകൾ വെച്ചു മന്താനും കവിളിൽ കടിക്കാനും തുടങ്ങി... "ഈ പെണ്ണ്...കുഞ്ഞി ജെറിക്ക് ദേഷ്യം വരുന്നുണ്ട്...." അവന്റെ ദേഷ്യം കലർന്ന ശബ്ദം അവളുടെ കരച്ചിലിന്റെ ആക്കാം കൂട്ടി... "ദൈവമേ വഴിയിൽ വെച്ച് ഇവൾ എന്നേ നാണം കെടുത്തും.... " ജെറി തലയിൽ കൈ വെച്ചു പോയി... പിന്നേ ഒന്ന് ഓർത്തു കൊണ്ട് അവൻ ഫോൺ എടുത്ത് നന്ദയുടെ അവൾക്ക് കൊടുത്തു... "ഇനി നമുക്ക് നമ്മുടെ അല്ലിയാമ്പലിനെ ഇങ്ങനെ കാണാം... " അവൻ തങ്കിയുടെ മൂക്കിൽ മൂക്ക് ഉരസി...

"ഹൈ...ആമ്പല്... " കണ്ണുകൾ വിടർത്തി കിന്നരി പല്ലുകൾ കാട്ടി അവൾ ചിരിച്ചു... ജെറി പതിയെ വണ്ടി മുന്നോട്ട് എടുത്തു... നന്ദ വീട്ടിലേക്ക് കയറി ചെന്നപ്പോൾ ഹാളിൽ സേതുവുണ്ടായിരുന്നു...ഒപ്പം ഗീതയും... നന്ദ ഒന്ന് ഇളിച്ചു കൊണ്ട് സേതുവിന്റെ അടുത്തേക്ക് നടക്കുമ്പോൾ ആണ് അകത്തു നിന്ന് സേതുവിന്റെ ഏട്ടന്റെ ഭാര്യ ശോഭ ഇറങ്ങി വന്നത്.... തള്ളയെ കെട്ടിയെടുത്തോ..?? കിളവൻ വന്നില്ലെന്ന് തോന്നുന്നു...?? നന്ദ മനസ്സിൽ പറഞ്ഞു കൊണ്ട് ശോഭയെ നോക്കി ചിരിച്ചു... "ആരിത് വല്യമ്മയോ...കൊറേ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട് വല്ല്യച്ചന് സുഖല്ലേ വല്യമ്മേ... ചേച്ചിമാരും ചേട്ടമാരും വീട്ടിൽ ഇല്ലേ... " "നന്ദു നീ ഇത്ര നേരം എവിടെയായിരുന്നു.... "

ശോഭയോട് സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് ഗൗരവം നിറഞ്ഞ സേതുവിൻറെ ശബ്ദം നന്ദയുടെ കാതിൽ പതിച്ചത്. ശോഭയുടെ മുഖത്തെ പുച്ഛചിരി കണ്ടപ്പോൾ തന്നെ നന്ദക്ക് മനസിലായി പരട്ട കിളവി അവൾ വരുന്നത് കണ്ടെന്ന്.. "അത് പിന്നേ അച്ചേ...ഞാനെ...അതേ . " നന്ദ എന്തോ പറയാൻ വന്നതും സേതു അവളെ തടഞ്ഞു... "കൂടുതൽ ഒന്നും പറയണ്ട എവിടെയായിരുന്നു..? അത് മാത്രം പറ... " ദേഷ്യം നിറഞ്ഞ സേതുവിന്റെ മുഖം കണ്ടപ്പോൾ നന്ദയുടെ ഉള്ളിൽ പേടി തോന്നി.. "അ...അമ്പലത്തിൽ... " "ആരായിരുന്നു കൂടെ..?? " അത് കേട്ടപ്പോൾ അവൾ മുഖം താഴ്ത്തി നിന്നു... "അത് കോളേജിൽ ഉള്ളതാ.. ജെറിൻ.... " അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു..

"അവന്റെ കൂടെയാണോ വന്നേ എന്ന് ചോദിക്ക് സേതു..." ശോഭ ഇടയിൽ കേറി പറഞ്ഞു... "പറ നന്ദു അവന്റെ കൂടെ ബൈക്കിൽ ആണോ നീ വന്നത്..." ഗൗരവം നിറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിലെ പേടി വർധിച്ചു ഇത് ആദ്യമായി ആണ് അച്ഛൻ ഇങ്ങനെ... "അത് അച്ചേ...നേരം വൈകിയപ്പോൾ മഴ വന്നപ്പോൾ...ഞാൻ..." അവളുടെ കണ്ണുകൾ നിറഞ്ഞു... മുഖം ഉയർത്തി സേതുവിനെ നോക്കി..പിന്നേ വീണ്ടും തല താഴ്ത്തി നിന്നു... "നീ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല മോളേ... " അത് കേട്ട് അവളുടെ ഉള്ളം പിടഞ്ഞു... "ഇതുവരെ വന്നിട്ട് ആ പയ്യനെ വീട്ടിലേക് ക്ഷണിക്കേണ്ടതായിരുന്നു.." ഒരു അമ്പരപ്പോടെ അവൾ മുഖം ഉയർത്തി നോക്കി...

അപ്പോൾ കണ്ടത് ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന സേതുവിനെയാണ്... "എടി പൊട്ടി... നിന്നെ ഞാൻ എന്താ വേണ്ടേ... " അയാൾ പൊട്ടി ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു... നന്ദ കരയണോ ചിരിക്കണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു... അത് കണ്ട് ശോഭയുടെ മുഖം വീർത്തു കെട്ടി... "എന്നാലും ദുഷ്ടൻ അച്ഛാ..." നന്ദ പിണക്കത്തോടെ അയാളെ വിളിച്ചു... "പിന്നേ മോളേ ബൈക്കിൽ വരുമ്പോൾ ഹെൽമെറ്റ്‌ വെക്കാൻ നിന്റെ ഫ്രണ്ടിനോട്‌ പറയണം കേട്ടോ... " അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു... ശോഭ മുഖം വീർപ്പിച്ചു.. "മകളെ ഇങ്ങനെ പുന്നാരിച്ചു വെച്ചോ...ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് വിശ്വാസം ആയില്ലേ .."

"എന്റെ ഏട്ടത്തി...അതിനു മാത്രം എന്താ ഉണ്ടായത് ഇവള് ഒരു ഫ്രണ്ടിന്റെ കൂടെ ബൈക്കിൽ വന്നു അത് തെറ്റാണോ..അത്കൊണ്ട് .മഴ വരുന്നതിന് മുന്നേ അവൾക്ക് ഇവിടെ എത്താൻ പറ്റി....ഞാൻ ഏട്ടത്തിയെ പോലെ അത്ര പഴഞ്ചൻ ചിന്താഗതിക്കാരൻ ഒന്നും അല്ല...പിന്നേ ആരും കാണാതെ വഴിയോരത്ത്‌ ഒന്നുമല്ലല്ലോ.. വീട്ടിൽ അല്ലേ അവളെ ഇറക്കിയത്... അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.. " അത് കേട്ടതും ശോഭ ഇറങ്ങി പോയി.. "നി ഏതോ ഒരുത്തന്റെ കൂടെ ബൈക്കിൽ വരുന്നത് കണ്ടു എന്നും പറഞ്ഞു ഏതോ കല്യാണത്തിനു പോയ നിന്റെ വല്യമ്മ എന്നേ അറിയിക്കാൻ വന്നതാ.. പക്ഷേ ചമ്മി പോയി.. " സേതു അതും പറഞ്ഞു ചിരിച്ചു ഒപ്പം നന്ദയും ഗീതയും..

"എത്രനേരായി അപ്പനും മോളും അമ്പലത്തിൽ പോയിട്ട് ഇപ്പോഴാണോ വരുന്നത്...." ബുള്ളറ്റ് സൈഡ് ആക്കി മോളെയും എടുത്തു വരുന്ന ജെറിയെ നോക്കി അന്നമ്മ ചോദിച്ചു.. "ഞങ്ങളു രാവിലെ പാർക്കിൽ ഒക്കെ പോയി...പിന്നേ ചായകടയിൽ കേറി പാലും വെള്ളം കുടിച്ചു... അല്ലേ കുഞ്ഞി... " ജെറി തങ്കിയെ മോളിലേക്ക് ഉയർത്തി അവളുടെ വയറിൽ മുഖം കൊണ്ട് ഇക്കിളി കൂട്ടി.. അവൾ പൊട്ടി ചിരിക്കുന്നുണ്ട്... കൈകൊണ്ട് അവന്റെ മുഖത്തു അടിക്കുന്നുണ്ട് ഒപ്പം ചിരിയും... "അപ്പൊ രണ്ടാൾക്കും ഇന്ന് ഇവിടുന്ന് ഒന്നും വേണ്ടേ...മോൾക്ക് ബിസ്‌കറ്റും പാലും ഒക്കെ ഞാൻ എടുത്തു വെച്ചിട്ടുണ്ട്... " "അതൊക്കെ എന്റെ കുട്ടി കഴിക്കും ആദ്യം ഞങ്ങള് പോയി ഉടുപ്പ് ഒക്കെ മാറ്റട്ടെ.... "

ജെറി തങ്കിയെ കൊഞ്ചിച്ചു കൊണ്ട് റൂമിലേക്ക് നടന്നു... "കുഞ്ഞി ഇവിടെ ഇരുന്ന് കളിക്ക് ട്ടോ ഞാൻ ഡ്രസ്സ്‌ മാറ്റട്ടെ.. " തങ്കിയെ നിലത്ത് ഇരുത്തി കൊണ്ട് ജെറി പറഞ്ഞു... അവള് കള്ള ചിരിയോടെ തല കുലുക്കി.. "ആഹ് ചിരിക്ക് ഒരു കള്ള ലക്ഷണം ഉണ്ടല്ലോ കുഞ്ഞി.. മ്മ്.. " ജെറി അവളുടെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവള് കൊഞ്ചി ചിരിച്ചു... ജെറി ചിരിച്ചു കൊണ്ട് മുണ്ട് മാറ്റി ഒരു ഷോർട്ട്സും t-ഷർട്ടും എടുത്തിട്ടു... അപ്പോഴേക്കും കുറുമ്പി അവൾക്ക് ആവും വിധം അവളുടെ ഉടുപ്പ് ഊരാൻ നോക്കുന്നുണ്ട്... "അച്ചോടാ...എന്റെ വാവക്ക് ഞാൻ ഊരി തരൂലടാ... " ജെറി അവളെ എടുത്തു ബെഡിൽ ഇരുത്തി.. "ബിക്കെറ്റ് മേണം... "

"ബിസ്കറ്റ് ഒക്കെ തരാം കുഞ്ഞി ആദ്യം നമുക്ക് ഉടുപ്പ് മാറ്റാം...". അവളുടെ അവൾക്ക് ഒരു കുഞ്ഞു ട്രൗസറും ബനിയനും ഇട്ടു കൊടുത്തു...മുഖത്തേക്ക് വീഴുന്ന കുഞ്ഞുമുടിയിഴകൾ എല്ലാം കൂടെ കൂട്ടി പിടിച്ചു നെറുകയിൽ കെട്ടി വെച്ചു കൊടുത്തു... "ആമ്പലേ പോലെ മതി... " അവൾ മുടി അഴിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. "ആമ്പലിന് വല്ല്യേ മുടിയല്ലേ കുഞ്ഞി...ഇത് ചെറുതല്ലേ.. നമുക്കെ കൊറേ വല്ല്യേ കുട്ടിയായിട്ട് അങ്ങനെ മുടി കെട്ടാം.. പോരേ.. " അവൻ അവളുടെ മൂക്കിൻ തുമ്പിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.. "ചത്യം... " അവൾ ആകാംഷയോടെ ചോദിച്ചു.. "ചത്യം... ഭാ നമുക്ക് പോയി പാല് കുടിക്കാം..." അവൻ അവളെയും കൂട്ടി താഴേക്ക് ഇറങ്ങി..

"അച്ചൂ വൈകീട്ട് വീട്ടിൽ നിന്ന് കാർ അയക്കാം എന്ന് നിന്റെ അപ്പച്ചൻ പറഞ്ഞത് ഞാൻ അങ്ങ് പോകും.. " ജെറി മോൾക്ക്‌ പാലിൽ മുക്കി ബിസ്കറ്റ് കൊടുക്കുമ്പോൾ ആണ് അന്നമ്മ അവനോട് അത് പറഞ്ഞത്... "ഹ്മ്മ്..." അവൻ ഒന്ന് മൂളി.. "കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ വരാം.. " ജെറി മറുപടി ഒന്നും പറഞ്ഞില്ല.. "നീയും മോളേ കൂട്ടി പോരുന്നോ വീട്ടിലേക്ക്.. " അത് കേട്ട് ജെറി അന്നമ്മയെ ഒന്ന് തുറിച്ചു നോക്കി.. "ദേ പൊന്നമ്മേ.. ഞാൻ ഒരു പ്രാവശ്യം പറഞ്ഞു അങ്ങോട്ട്‌ ഇല്ലെന്ന്...എന്നേ മനസിലാക്കാൻ കഴിയാത്ത അവിടെ ഉള്ളവരുടെ കൂടെ താമസിക്കാൻ താല്പര്യം ഇല്ല.. ഇറക്കി വിട്ട അപ്പച്ചൻ ഇത് വരെ എന്നേ വിളിച്ചിട്ടില്ല.. പിന്നേ അല്ലേ.." അവൻ പുച്ഛത്തോടെ പറഞ്ഞു.

"അങ്ങനെ അല്ലടാ.. നീ ഈ കുഞ്ഞിനേയും കൊണ്ട് കഷ്ട്ടപെടുന്നത് കാണാൻ വയ്യാഞ്ഞിട്ട.. " അവന്റെ തലയിലൂടെ തലോടി കൊണ്ട് അവർ പറഞ്ഞു. "എനിക്ക് എന്ത് കഷ്ടപ്പാട്...ഞാനും എന്റെ കുഞ്ഞിയും അടിച്ചുപൊളിച്ഛ് ആണ് ജീവിക്കുന്നത് അല്ലേടി പെണ്ണേ... " ജെറി മോളുടെ ചുണ്ടിലും മുഖത്തും പറ്റി പിടിച്ച ബിസ്കറ്റ് തുടച്ചു നീക്കി കൊണ്ട് പറഞ്ഞു.. അവള് ഫോണിൽ ടോം ആൻഡ് ജെറി കാണുന്ന തിരക്കിലും ജെറിയെ നോക്കി പാൽ പല്ല് കാട്ടി ചിരിച്ചു..  "അന്നു നിന്നെ കണ്ടതിൽ പിന്നേ .. അനുരാഗമെന്തെന്ന് ഞാൻ അറിഞ്ഞു... മ്മ് മ്മ്... " ബെഡിൽ കിടന്നു ജെറിയോടും മോളോടും ഒത്തുള്ള നിമിഷങ്ങളെ ഓർത്തു കിടക്കുമ്പോൾ അറിയാതെ ചുണ്ടിൽ തത്തിയ പാട്ട് മൂളി...

മനസിനെ കുളിരണിയിപ്പിക്കും വിധം അവന്റെ ഓർമ്മകൾ അവളെ വന്നു പൊതിഞ്ഞു... അവനോടുള്ള അവളുടെ ഇഷ്ട്ടം കൂടുകയായിരുന്നു...തങ്കിമോളോട് ഒരു പ്രത്യേക ഇഷ്ടം...അവളുടെ അമ്മയാകാൻ നന്ദയുടെ ഉള്ള തുടിക്കുന്നുണ്ടായിരുന്നു... കാളിങ് ബെൽ കേട്ടാണ് അന്നമ്മ ഡോർ തുറന്നത്... ഡോർ തുറന്നപ്പോൾ കണ്ടത് ജോയ്യും ഭാര്യ റീനയും ആയിരുന്നു.. "നിങ്ങളോ...ജോയ് നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് അച്ചു എങ്ങാനും കണ്ടാൽ..അല്ലേൽ തന്നേ രണ്ടും കീരിയും പാമ്പും പോലെയാ.. " അന്നമ്മ പറയുന്നത് ശ്രദ്ധിക്കാതെ ജോയ് വീടിനുള്ളിലേക്ക് നോക്കി കൊണ്ട് ഇരുന്നു.. "ഞങ്ങൾ ഗ്രാൻഡ്മ്മയെ പിക്ക് ചെയ്യാൻ വന്നതാ.. ഗ്രാൻഡ്മ പോയി റെഡി ആയി വാ.. " റീന അകത്തു കേറി കൊണ്ട് പറഞ്ഞു.. "അയ്യോ.. അച്ചു പുറത്ത് പോയിരിക്കാ. അവൻ വന്നിട്ടല്ലേ എനിക്ക് പോരാൻ പറ്റൂ... "

അന്നമ്മ പറയുന്നത് കേട്ട് ജോയ് വീടിന്റെ അകം എല്ലാം കണ്ണ് ഓടിച്ചു.. "ഗ്രാൻഡ്മ്മ കുഞ്ഞ്... കുഞ്ഞ് എവിടെ...,. " ജോയ് ആകാംഷയോടെ ചോദിച്ചു.. "കുഞ്ഞു നല്ല ഉറക്കം ആണ് ഉച്ചക്ക് ഈ ഉറക്കം പതിവാ...അച്ചു ഉറക്കി കിടത്തി പോയതാ.. " അത് കേൾക്കേണ്ട താമസം ജോയ് വേഗം സ്റ്റയർ കേറി മോള് കിടക്കുന്ന റൂമിലേക്ക് ചെന്നു.. ചാരിയിട്ട് ഒരു റൂം തുറന്നു നോക്കിയപ്പോൾ കട്ടിലിന് താഴെ ബേബി ബെഡിൽ കിടന്നു ഉറങ്ങുന്ന തങ്കിയെ കണ്ടപ്പോൾ.. അവന്റെ ഉള്ളം തുടി കൊട്ടി... അവൻ ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു.. ചുണ്ട് നുണഞ്ഞു കൊണ്ട് ഒരു കുഞ്ഞ്പിൽലോയും കെട്ടിപിടിച്ചു കിടക്കുന്ന തങ്കിമോളേ കണ്ടപ്പോൾ അവന് വാരി എടുത്തു ഉമ്മ വെക്കാനും നെഞ്ചോട് ചേർക്കാനും തോന്നി..

"ഇതെന്താ മോളേ താഴെ കിടത്തിയിരിക്കുന്നേ.?? " അകത്തേക്ക് വന്ന റീന അന്നമ്മയോട് ചോദിച്ചു.. "മോള് ഉറക്കത്തിൽ നിന്ന് എണീറ്റ് വരുമ്പോൾ ബെഡിൽ നിന്ന് വീഴും എന്ന് കരുതി അച്ചു ഇല്ലാത്തപ്പോൾ താഴെ കിടത്തി പോകും.. ആരെങ്കിലും എപ്പോഴും കൂടെ വേണം ഇല്ലേൽ അവൾ സ്വയം എണീറ്റ് വരും.. ഒരിക്കൽ കട്ടിലിൽ നിന്ന് വീണതാ.. " ജോയ് മോളേ തന്നെ നോക്കി നിൽക്കുകയായിരുന്നു... എന്റെ കുഞ്ഞ്.... !!! അവന്റെ ഉള്ളിൽ കുറ്റബോധം കുമിഞ്ഞു കൂടി...... അവളെ കയ്യിൽ വാരി എടുക്കാൻ അവന്റെ കൈകൾ ഉയർന്നു. "തൊട്ട് പോകരുത് എന്റെ മോളേ..... " പെട്ടെന്ന് ഉള്ള ജെറിയുടെ അലർച്ച കേട്ടപ്പോൾ ജോയ് ഞെട്ടി കൈകൾ പിൻവലിച്ചു..

തിരിഞ്ഞു നോക്കിയപ്പോൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്ന ജെറിയെ ആണ്.. "ഡാാ.. എത്ര ധൈര്യം ഉണ്ടായിട്ട് ആട എന്റെ വീട്ടിലേക്ക് വന്നത്... " ജെറി അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു.. അടിക്കാൻ കൈകൾ ഓങ്ങിയപ്പോൾ അന്നമ്മ അവനെ പിടിച്ചു വെച്ചു.. "അച്ചൂ.. എന്നാ പ്രാന്താ നിനക്ക്.. അത് നിന്റെ ഇച്ചായൻ ആണ്.. അവനെ അടിക്കാൻ കയ്യോങ്ങുന്നോ.." അന്നമ്മയുടെ വാക്കുകളെ പുച്ഛിച്ചു കൊണ്ട് ജെറി ജോയ്യുടെ ഷിർട്ടിൽ കുത്തി പിടിച്ചു പുറത്തേക്ക് നടന്നു.. "അച്ചൂ.. വിടെടാ അവനെ...അച്ചൂ.. അവൻ മോളെ ഒന്ന് എടുത്തു എന്ന് വെച്ച് എന്താടാ... " അന്നമ്മ പിന്നാലെ വന്നു പറഞ്ഞെങ്കിലും ജെറി അത് മൈൻഡ് ആക്കിയില്ല..

ഡോർ തുറന്നു അവനെ മുറ്റത്തെക്ക് ഉന്തിയിട്ടു "പൊക്കോണം ഭാര്യയും ഭർത്താവും... " "നീ എന്നാത്തിനാ ജെറിൻ ഇങ്ങനെ ദേഷ്യപെടുന്നെ.. ഞങ്ങൾ ഗ്രാൻഡ്മ്മയെ വിളിക്കാൻ വന്നതാ.. ജോയ്ച്ചൻ നിന്റെ കൊച്ചിനെ എടുത്തു എന്ന് വെച്ച് ഇപ്പൊ എന്താ ..." റീന ജെറിയോട് ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു. "എന്നേ കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ പോകാൻ നോക്ക്..." ജെറി അതും പറഞ്ഞു അകത്തേക്ക് പോയി.. അപ്പോഴേക്കും മോളിൽ നിന്ന് തങ്കിമോളുടെ കരച്ചിൽ കേട്ടു... ജെറി വേഗം ചെന്നു മോളേ എടുത്തു.. അവള് തേങ്ങി കരഞ്ഞു കൊണ്ട് വിരൽ വായിൽ ഇട്ടു നുണഞ്ഞു അവന്റെ തോളിൽ കിടന്നു.. "ഓ ഓ.. കരയണ്ട മോളേ...നമ്മക്ക് നാളെ ആമ്പലിനെ കാണണ്ടേ..."

ജെറി മോളെയും എടുത്തു ബാൽകണിയിൽ ചെന്ന് താഴേക്ക് നോക്കി.. ജോയ്യും ഭാര്യയും താഴെ നിൽപ്പുണ്ട്... "അച്ചൂ... " അന്നമ്മ പോകാൻ റെഡി ആയി റൂമിലേക്ക് വന്നു... "അവൻ മോളേ ഒന്ന് എടുത്താൽ എന്താടാ... അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് അറിഞ്ഞപ്പോൾ മുതൽ അവർ നല്ല സങ്കടത്തിൽ ആണ്... " അത് കേട്ട് ജെറി പുച്ഛിച്ചു.. "പൊന്നമ്മ പോകാൻ നോക്ക് കൊച്ചുമക്കൾ വെയിറ്റ് ചെയ്തു നിക്കുവല്ലേ.. " ജെറി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. "ഡീീ സ്വപ്നം കണ്ട് നിൽക്കാതെ അവനോട് ചെന്ന് പറയാൻ നോക്ക്.. " ക്ലാസ്സിൽ പോകുന്നതിന് മുന്നേ നിവി ജെറിയെ നോക്കി നിൽക്കുന്ന നന്ദയോട് ആയി പറഞ്ഞു.. നന്ദ അവളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ക്ലാസ്സിലേക്ക് കയറി..

ഉച്ച വരെ എങ്ങനെ തള്ളി നീക്കിയെന്ന് അവൾക്ക് അറിയില്ല.. ക്ലാസ്സ്‌ കഴിഞ്ഞു ഗ്രൗണ്ടിലേ മരചുവട്ടിൽ ഇരിക്കുകയായിരുന്നു ജെറി.. പെട്ടന്ന് ആരോ അടുത്ത് വന്നിരുന്നപോലെ തോന്നി..നോക്കിയപ്പോൾ താടിക്ക് കയ്യും കൊടുത്തു അവനെ നോക്കി ഇരിക്കുന്ന നന്ദ.. അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു..... പുരികം പൊക്കി എന്തെന്ന ഭാവത്തിൽ അവളെ നോക്കി... അവൾ ചുമൽ അനക്കി ഒന്നുമില്ലെന്ന് പറഞ്ഞു.. ജെറി ചിരിച്ചു കൊണ്ട് ഫോണിൽ നോക്കി ഇരുന്നു... അവളുടെ ഉള്ളിൽ അവനോട് ഉള്ള പ്രണയം കരകവിഞ്ഞു...അവനും തന്നേ പ്രണയിക്കുന്നുണ്ടോ??

ഇന്നലെ ആൽമരത്തിന്റെ ചുവട്ടിൽ വെച്ചു കെട്ടിപിടിച്ചപ്പോൾ ആ കണ്ണുകളിൽ കണ്ടത് പ്രണയമായിരുന്നില്ലേ.. "ഞാൻ പറയാതിരുന്ന പ്രണയം... നീ കണ്ണുകളിൽ ഒളിച്ചു വെച്ച പ്രണയം... അതേ... നമ്മൾ പ്രണയിക്കുകയായിരുന്നു.. പറയാതെ പറഞ്ഞ ആ പ്രണയം അത്രമേൽ പ്രാണനിൽ കലർന്നു പോയി......" പ്രണയം നിറഞ്ഞ കണ്ണുകളുമായി അവൾ അവനെ നോക്കി.. അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ തുളച്ചു കയറി.. അവളുടെ വാക്കുകളിൽ പ്രണയം തളിർത്തത് അവൻ അറിഞ്ഞിരുന്നു.. "എന്താ അല്ലി വാക്കുകളിൽ പ്രണയം നിറഞ്ഞു നിൽപ്പുണ്ടല്ലോ.." അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.. "ആരോടാ..." അവന്റെ ചോദ്യം കേട്ട് അവൾ കണ്ണ് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി..

"ആഹാ ഞാൻ പറയണില്ല.. ഹും.. " അവൾ മുഖം കൊട്ടി എണീറ്റ് പോകാൻ നിന്നപ്പോൾ. ഞൊടിയിടയിൽ ജെറി അവളുടെ കൈയിൽ പിടിച്ചു അടുത്ത് ഇരുത്തി പെട്ടെന്ന് ആയത് കൊണ്ട് അവൾ ഞെട്ടി.. അവന്റെ ചുണ്ടുകൾ അവളുടെ കാതിൽ അമർന്നു.. "ആരാ അല്ലി എനിക്ക് വല്ല എതിരാളിയും ഉണ്ടോ..??..മ്മ് " അവള് പെട്ടെന്ന് അവനെ തള്ളി മാറ്റി... മുന്നോട്ട് ഓടി... ജെറിയുടെ മുഖം വല്ലാതെ ആയി.. കുറച്ചു ദൂരെ എത്തിയതും നന്ദ നിന്നു.. "ടോ...ഞാൻ പറയാതെ ചങ്കിൽ കൊണ്ട് നടന്ന് പ്രണയിച്ചത് ഈ അച്ചായനെ തന്നെയാ...." അതും പറഞ്ഞു കൊണ്ട് അവൾ വരാന്തയിലേക്ക് ഓടി കയറിയപ്പോൾ...ജെറിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story