അല്ലിയാമ്പൽ: ഭാഗം 12

alliyambal anvy new

എഴുത്തുകാരി: ആൻവി

"നിനക്ക് ടെൻഷൻ ഇല്ലേ അല്ലി നിനക്ക്.... " നന്ദയുടെ കവിളിൽ പതിയെ തഴുകി കൊണ്ടു അവൻ ചോദിച്ചു.... "എന്തിന്.... " അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ചോദിച്ചു.... "അല്ല നിന്റെ വീട്ടിൽ അറിഞ്ഞാൽ.. സമ്മതിക്കുമോ..?? എന്നേ പോലെ ഒരുത്തന് തരുമോ നിന്നെ നിന്റെ അച്ഛൻ...?? " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി... "എന്റെ അച്ചായാ.... " നന്ദ അവന്റെ അടുത്തേക്ക് ഒന്ന് കൂടെ ചേർന്ന് ഇരുന്നു.... അവളുടെ കൈകൾ അവന്റെ ഇരുകവിളിലുമായ് അമർന്നു.... "അച്ചായന് എന്താ കുഴപ്പം ...ഇതുപോലെ ഒരാളെ കിട്ടാൻ ഉള്ള യോഗ്യത എനിക്ക് ഉണ്ടോ എന്നറിയില്ല...

എന്റെ അച്ഛന് അച്ചായനെ ഇഷ്ട്ടാവും .. എനിക്ക് ഉറപ്പുണ്ട്...പിന്നേ ഒരു സത്യ പറയട്ടേ..." കുസൃതി ചിരിയോടെ അവൾ അവന്റെ കണ്ണുകളിൽ നോക്കി... അവൻ പുരികം പൊക്കി എന്താന്ന് ചോദിച്ചു... "എനിക്ക് ഇപ്പൊ തന്നെ അച്ചായന്റെ കൂടെ വരുവാൻ തോന്നുവാ...." അവളുടെ ചിണുങ്ങിയുള്ള സംസാരം കേട്ട് ജെറി ചിരിച്ചു.... അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു.... "കൊണ്ടു പോകണം എന്ന് എനിക്കും തോന്നുണ്ട്...പോരുന്നോ എന്റെ കൂടെ...? " കള്ള ചിരിയോടെ അവൻ ചോദിച്ചു... "ആ... വരട്ടെ ഞാൻ...." അവളുടെ എടുത്തടിച്ച മറുപടി കേട്ട് ജെറി അവളുടെ ചെവി പിടിച്ചു തിരിച്ചു വിട്ടു ...

"അയ്യടാ....പോയി പഠിക്കാൻ നോക്ക് പെണ്ണേ....സമയം ആവട്ടെ ഞാനും എന്റെ മോളും കൂടെ വരാം ഞങ്ങൾക്ക് ഞങ്ങളുടെ അല്ലിയാമ്പലിനെ തരുവോന്ന് ചോദിക്കാൻ..." അവന്റെ വാക്കുകൾ കേട്ട് അവൾക്ക് സന്തോഷം വന്നെങ്കിലും അവൾ അത് സമർത്തമായ് മറച്ചു കൊണ്ടു ചുണ്ട് കോട്ടി കൊണ്ട് ചെവി ഉഴിഞ്ഞു കൊണ്ട് ഇരുന്നു... അവളുടെ ഭാവം കണ്ട് ജെറിക്ക് ചിരി ഇങ്ങ് എത്തി... അവൾ ചുണ്ട് കൂർപ്പച്ചു കൊണ്ട് അവനെ നോക്കി... പിന്നെയും അവളെ നോക്കി ചിരിക്കുന്ന ജെറി കണ്ട് അവൾക്കും ചിരി വന്നു....

"പോകുന്നില്ലേ...മോളേ വിളിക്കണ്ടേ..." അവൾ അവനോട് ചോദിച്ചു... "ഹ്മ്മ് പോട്ടേ... വിശക്കുന്നുണ്ടാവും...ഞാൻ കൊടുത്താലേ അവള് കഴിക്കൂ... " അവൻ അതും പറഞ്ഞ് എഴുനേറ്റു....കൂടെ അവളും... "പോട്ടേടോ... നാളെ കാണാം... " അഴിച്ചു വെച്ചു ജേഴ്‌സി എടുത്തിട്ട് കൊണ്ട് അവൻ പറഞ്ഞു... അവള് ഒന്ന് തലയാട്ടി... അവളുടെ കൈകളിൽ കൈ ചേർത്തു വെച്ചു... ബുള്ളെറ്റിന്റെ അടുത്ത് എത്തും വരെ അവൻ അവളുടെ കൈ വിട്ടിരുന്നില്ല... നന്ദ അവനോട് ഒപ്പം നടന്നു...അവളുടെ കണ്ണുകൾ അവന്റെ മുഖത്തു ആയിരുന്നു...

അവൻ ഒരു ചെറു ചിരിയോടെ മുന്നോട്ട് നോക്കി നടക്കുകയാണ്... ബുള്ളറ്റിൽ കയറി ഇരുന്നു അവൻ ഒന്ന് അവളെ നോക്കി.. ആ നോട്ടത്തിന് വേണ്ടി കാത്തിരുന്ന പോലെ അവളുടെ കണ്ണുകൾ വിടർന്നു.. അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ബുള്ളെറ്റ് മുന്നോട്ട് എടുത്തു... അവൾ കൈ വീശി കാണിച്ചു കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു.... ____________ "ഡോ.... കുഞ്ഞിനെ വിടടോ... എടോ തന്നോടാ പറയുന്നേ.... " പ്ലേ സ്കൂളിലേ കുട്ടികളെ നോക്കുന്ന രേവതി ജോയ്യുടെ കയ്യിൽ നിന്ന് തങ്കിമോളേ പിടിച്ചു വാങ്ങാൻ നോക്കി.... "മേം... പ്ലീസ്... ഞാൻ പെട്ടന്ന് പൊക്കോളാം കുറച്ചു നേരം ഞാൻ ഒന്ന് എടുത്തോട്ടെ.... " ജോയ് മോളേ ചേർത്തു പിടിച്ചു കൊണ്ട് രേവതിയോട് പറഞ്ഞു... "അതൊന്നും പറ്റില്ല..

കുഞ്ഞിനെ ഇങ്ങ് താ അത് കരയുന്നത് കണ്ടില്ലേ.... " "മേം ഞാൻ ജെറിയുടെ ബ്രദർ ആണ്...പ്ലീസ്.. " "അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഞങ്ങളെ വിശ്വസിച്ച അവൻ കുട്ടിയെ ഇവിടെ ആക്കി പോയത്... " തങ്കിമോള് ജോയ്യുടെ കയ്യിൽ നിന്ന് കുതറാൻ നോക്കുന്നുണ്ട്... പേടിച്ചിട്ട് കരയാൻ തുടങ്ങിയിരുന്നു..... അത് കണ്ട് കൊണ്ടാണ് ജെറി അങ്ങോട്ട് വന്നത്....കരയുന്ന മോളെയും അവളെ എടുത്തിരിക്കുന്ന ജോയ്യേയും കണ്ടപ്പോൾ അവന് ദേഷ്യം പിടിച്ചു വെക്കാൻ കഴിഞ്ഞില്ല... ബുള്ളറ്റ് സൈഡ് ആക്കി അവൻ അവരുടെ അടുത്തേക്ക് കുതിച്ചു.. ജെറിയെ കണ്ടതും മോളുടെ കരച്ചിൽ കൂടി... അവന്റെ നേരെ കൈ കാട്ടി കരയാൻ തുടങ്ങി.. പ്പ... അപ്പാ... എന്ന് ഇടക്ക് വിളിക്കുന്നുണ്ട്...

നല്ല പേടിയൊക്കെ വരുമ്പോൾ ആണ് അവൾ അവനെ അപ്പ എന്ന് വിളിക്കാറ്... ജെറി വേഗം ജോയുടെ കയ്യിൽ നിന്ന് മോളേ വാങ്ങി അവന്റെ നെഞ്ചിനിട്ട് ഒരു ചവിട്ട് കൊടുത്തു.... തങ്കിമോളേ ഉറക്കെ കരഞ്ഞു കൊണ്ട് ജെറിയുടെ കഴുത്തിലൂടെ വട്ടം പിടിച്ചു..... ജെറി ജോയ്യെ തുറിച്ചു നോക്കി കൊണ്ട് മോളേ പൊതിഞ്ഞു പിടിച്ചു... ആ കുഞ്ഞു ശരീരം വിറക്കുന്നുണ്ടായിരുന്നു... "അച്ചൂ.. ഞാൻ.. " "വേണ്ട.... നി പറയുന്നതൊന്നും കേൾക്കണ്ട....ഇനി ഇങ്ങനെ വല്ലതും ഉണ്ടായാൽ കൊന്നു കളയും നിന്നെ ഞാൻ...." "ഞാൻ... ഞാൻ മോളേ ഒന്ന് കാണാൻ... " ജോയ് പറഞ്ഞ് നിർത്തി..ജെറി പുച്ഛത്തോടെ അവനെ ഒന്ന് നോക്കി.. "മോളയോ...ആരുടെ മോളേ....?? "

ജെറിയുടെ ചോദ്യം കേട്ട് ജോയ് ചുറ്റും ഒന്ന് നോക്കി... പ്ലേ സ്കൂളിലേ ജീവനക്കാർ എല്ലാം ഉണ്ട്... "നി.. നിന്റെ മോളേ.... " ജോയ് അതും പറഞ്ഞ് തലതാഴ്ത്തി നിന്നു... ജെറി അവന്റെ അടുത്തേക്ക് ചെന്നു.... "പുച്ഛം തോന്നുന്നെടാ നിന്നോട്.. വെറുപ്പ് തോന്നുന്നു...സ്വന്തം ചോരയാണെന്ന് പറയാനുള്ള ധൈര്യം പോലും ഇല്ലല്ലോ നിനക്ക്... കഴിഞ്ഞ രണ്ട് വർഷങ്ങൾ ആയി ഇല്ലാത്ത സ്നേഹം ഒന്നും എന്റെ മോൾക്ക് വേണ്ട...എന്റെ കുഞ്ഞിനെ തൊടാൻ ഉള്ള അർഹതപോലും നിനക്കില്ല.... " ജെറി ജോയ് മാത്രം കേൾക്കുന്ന രീതിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു.. തങ്കിമോള് അപ്പോഴും അവന്റെ തോളിൽ കിടന്നു കരച്ചിൽ ആയിരുന്നു. "ഓ... ഓ... ഒന്നുലടാ വാവേ...ഇനി ഈ അങ്കിൾ വരില്ലട്ടോ...

ഇനി വന്നാൽ നമുക്ക് അവനെ വെളിച്ചത്തു ചോറു കൊടുത്ത് ഇരുട്ടത്ത് കിടത്തണം...ട്ടോ... " ജെറി മോളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് പറഞ്ഞു... പിന്നേ തല താഴ്ത്തി നിൽക്കുന്ന ജോയ്യെ പുച്ഛിച്ചു കൊണ്ട് മോളെയും കൊണ്ട് അവിടെന്നു പോന്നു...  രാത്രിയിൽ ഉമ്മറത്തു ഇരിക്കുമ്പോൾ രണ്ട് കൈകൾ നന്ദയുടെ ഇടുപ്പി ലൂടെ ചുറ്റി പിടിച്ചത്... ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കാൻ കഴിയാത്ത വിധം ജെറിയുടെ കൈകൾ അവളെ ചുറ്റി വരിഞ്ഞു.... പതിയെ അവളുടെ കാതിലേക്ക് ഊതി.... അവള് തല വെട്ടിച്ചു... കുതറി മാറാൻ ശ്രമിച്ച അവളെ ഒരു പുഞ്ചിരിയോടെ കൂടെ അവൻ അവനിലേക്ക് അടുപ്പിച്ചു... കഴുത്തിൽ അവന്റെ ചുണ്ടുകളുടെ ചൂടുള്ള നനവ്...

അവൾ പൊള്ളി പിടഞ്ഞു കൊണ്ട് അവന്റെ കൈക്കുള്ളിൽ നിന്ന് തിരിഞ്ഞു... മൂക്കുകൾ തമ്മിൽ ഉരസി.... ജെറി ഒരു കള്ളചിരിയോടെ ആ മൂക്കിന് തുമ്പിൽ മൃദുവായ് കടിച്ചു... കൈകൾ അവന്റെ ഇടുപ്പിൽ അമർന്നു... അവൾ ഉയർന്നു പൊങ്ങി... നന്ദ നാണത്തോടെ കണ്ണുകൾ അടച്ചു...പിന്നെ അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി പിടിച്ചു.... "എവിടെയായിരുന്നു...മ്മ്.. " "ഞാൻ അടുക്കളയിൽ... നിനക്ക് എന്താ പെണ്ണേ വട്ടായോ... " "ന്ത്‌... " നന്ദ പെട്ടെന്ന് കൈകൾ അയച്ചു കൊണ്ട് കണ്ണ് ചിമ്മി തുറന്നു... നോക്കിയപ്പോൾ അവളെ നോക്കി അന്തം വിട്ട് നിൽക്കുന്ന ഗീത.. നന്ദ ചുറ്റും ഒന്ന് നോക്കി... അയ്യേ... നാറി... അവൾ ഒരു വളിച്ച ചിരിയോടെ അമ്മയെ നോക്കി...

"നിനക്ക് ഇത് എന്ത് പറ്റി കുട്ടി.... കുറേ നേരായി തൂണും ചാരി നിന്ന് ഓരോ ഗോഷ്ടി കാണിക്കുന്നു... ചോറ് തിന്നാൻ വിളിക്കാൻ വന്ന എന്നെ കെട്ടിപിടിക്കുന്നു... " അവളെ അടിമുടി നോക്കി കൊണ്ട് ഗീത പറഞ്ഞു... നന്ദ ആകെ ചമ്മി.. "ഈൗ...സ്നേഹം കൊണ്ടാ.. " "ഹ്മ്മ്... അത് മനസിലായി പക്ഷേ ആരോടാണ് എന്ന് മനസ്സിലാവുന്നില്ല.. " അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ഗീത പറഞ്ഞപ്പോൾ.. നന്ദ ഗീതക്ക് ഒരുമ്മ കൊടുത്തു കൊണ്ട് വേഗം എസ്‌കേപ്പ് ആയി... റൂമിലേക്ക് ഓടി... ഡോർ ലോക്ക് ചെയ്ത് ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു... കുറച്ച് മുന്നേ ആലോചിച്ചു കൂട്ടിയ കാര്യങ്ങൾ ഓർത്തു അവൾക്ക് ചിരി വന്നു... തലയിണയും കെട്ടിപിടിച്ചു കൊണ്ട് അവൾ കണ്ണടച്ച് കിടന്നു....

തനിച്ചിരിക്കുമ്പോഴുള്ള ഓരോ നിമിഷങ്ങളിൽ അവളെ തഴുകി എത്തുന്ന കാറ്റിൽ അവൾ അറിഞ്ഞത് ജെറിയുടെ സാമിപ്യം ആയിരുന്നു.... അവന്റെ കുഞ്ഞു കുഞ്ഞു ഓർമ്മകൾ പോലും അവളെ മറ്റൊരു ലോകത്തേക് എത്തിക്കാൻ പ്രാപ്തിയുള്ളവയായിരുന്നു...  "എന്തിനാ എന്റെ കുഞ്ഞി കരയുന്നേ... ഓ.. ഓ.... " ജെറി മോളെയും എടുത്തു ബാൽകണിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.. നേരം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു... മോള് ഉറക്കത്തിൽ ഞെട്ടി എണീറ്റ് കരയാൻ തുടങ്ങിയതാ.. ഉച്ചക്ക് നടന്ന സംഭവത്തിൽ മോള് ആകെ പേടിച്ചിരുന്നു.... "കരയല്ലേ.. മോളേ... ദേ നോക്കി അമ്പിളിമാമനെ കണ്ടോ..മ്മ്.. നോക്കിക്കേ... " അവളെ സമാധാനിപ്പിക്കാൻ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു

എങ്കിലും തങ്കിമോളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായിരുന്നില്ല.... മോള് അവന്റെ തോളിൽ കിടന്നു കരഞ്ഞു കൊണ്ട് ഇരുന്നു... അവളുടെ പുറത്ത് തൊട്ട് നോക്കിയപ്പോൾ ചെറിയ ചൂടുണ്ട്... അവൻ മോളെയും എടുത്തു ബാൽക്കണിയിലെ ചാരു പടിയിൽ ഇരുന്നു.. "നോക്ക് വാവേ....ദേ ആ അമ്പിളിമാമനെ കണ്ടോ.... നോക്ക്.. " ജെറി കരയുന്ന മോളേ അവന്റെ കയ്യിൽ കിടത്തി കൊണ്ട് പറഞ്ഞു.. കരയുന്നതിന്റെ ഇടയിൽ അവൾ ആകാശത്തെക്ക് ഒന്ന് നോക്കി... "അമ്പിളിമാമൻ പറയുവാ...മോള് കരഞ്ഞാൽ അവർക്കും സങ്കടം വരും എന്ന്...." ജെറിയുടെ വാക്കുകൾ കേട്ട് അവളുടെ കരച്ചിൽ നേർത്തു വന്നു... നിറഞ്ഞു നിൽക്കുന്ന കുഞ്ഞികണ്ണുകൾ കൊണ്ട് അവൾ കൗതുകത്തോടെ നോക്കി..

"ഇനി എന്റെ കുഞ്ഞി കരയല്ലേ ട്ടോ...നമുക്ക് നാളെ ആമ്പലിനെ കാണാലോ..എന്റെ തങ്കിക്ക് ആമ്പലിന്റെ കൂടെ കളിക്കാലോ...??" അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു... ജെറി അവളുടെ മുഖം കൈ കൊണ്ട് തുടച്ചു.. പിന്നെയും സങ്കടം കൊണ്ട് ആ ചുണ്ട് വിതുമ്പി.. "ഇപ്പൊ എന്ത് പറ്റി.. എന്റെ മോൾക്ക്... മ്മ്. " അവളുടെ കവിൾ ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു... "ഇപ്പം മേനം..." "ഇപ്പൊ പറ്റില്ല...നാളെ...ദേ നോക്കി അമ്പിളിമാമനെ നോക്ക്...ആമ്പല് ഇപ്പൊ അവളുടെ വീട്ടിൽ ഇരുന്ന് അമ്പിളിമാമനെ കാണുന്നുണ്ടാവും നമ്മളെ...." ജെറി പറഞ്ഞതു കേട്ട് കാര്യം മനസിലായപ്പോൾ അവളുടെ കണ്ണുകൾ വികസിച്ചു...മുഖം തിളങ്ങി... ജെറിയുടെ മുഖത്തേക്കും അമ്പിളിമാമനേയും മാറി മാറി നോക്കി.... "ആനോ.. " ജെറിയുടെ മുഖത്തു തലോടി കൊണ്ട് അവൾ കൗതുകത്തോടെ ചോദിച്ചു....

"ആട വാവേ... " ആ കുഞ്ഞു മുഖം തെളിഞ്ഞു....പല്ല് കാട്ടി ചിരിച്ചു...അത് കണ്ടപ്പോൾ ആണ് ജെറിക്ക് ആശ്വാസം ആയത്....അവൻ ആകെ പേടിച്ചു പോയിരുന്നു ..കണ്ണിമ വെട്ടാതെ മാനത്തേക്ക് നോക്കി നിൽക്കുന്ന തങ്കിമോളുടെ നെറ്റിയിൽ അവൻ നേരെത്തെ നനച്ചു വെച്ച തുണി വെച്ചു... ഒരു പനിയുടെ ലക്ഷണം കണ്ടപ്പോൾ തന്നെ നനച്ചു വെച്ചതാ അവളുടെ വാശി കാരണം നെറ്റിയിൽ വെക്കാൻ പറ്റിയിരുന്നില്ല.. "ആമ്പലേ..... " അമ്പിളിമാമനെ നോക്കി അവൾ നീട്ടി വിളിച്ചു.. ഇതേ സമയം ഉറക്കം വരാതെ തുറന്നിട്ട ജനലിലൂടെ പൂർണചന്ദ്രനെയും നോക്കി കിടക്കുകയായിരുന്നു നന്ദ.... ജെറി രാവിലെ എണീറ്റ് അവന്റെ നെഞ്ചിൽ ആയി കിടക്കുന്ന മോളുടെ ദേഹത്ത് തൊട്ട് നോക്കിയപ്പോൾ നല്ല പനിയുണ്ടായിരുന്നു... അവൻ ആവലാതിയോടെ എണീറ്റു...

"കുഞ്ഞി.... " അവൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.. ആള് നല്ല ഉറക്കത്തിൽ ആണ്.. വാശിപിടിച്ചും കരഞ്ഞും ഉറങ്ങുമ്പോൾ പുലർച്ചയായിരുന്നു... ജെറി മോളുടെ ബനിയൻ ഊരി മാറ്റി...നെഞ്ച് വരെ പുതച്ചു കൊടുത്തു.. ചുണ്ട് നുണഞ്ഞു കൊണ്ടുള്ള അവളുടെ കിടത്തം കണ്ട് ജെറി മോളേ വാത്സല്യത്തോടെ തലോടി.. മോൾക്ക് ഇരു സൈഡിലും പില്ലോ വെച്ച് കൊണ്ട് അവൻ എണീറ്റു... നേരെ കിച്ചണിൽ ചെന്ന് കുഞ്ഞിക്ക് ഉള്ള പാലും ബിസ്കറ്റും അവനുള്ള കോഫിയും എല്ലാം റെഡിയാക്കി വെച്ചപ്പോഴേക്കും റൂമിൽ നിന്ന് തങ്കിയുടെ കരച്ചിൽ കേട്ട്... ജെറി വേഗം സ്റ്റയർ ഓടി കയറി...കിതച്ച് കൊണ്ട് വാതിൽക്കൽ എത്തിയപ്പോൾ കണ്ടത് കാലിട്ടടിച്ചു കൊണ്ട് കണ്ണ് തിരുമ്മുന്ന തങ്കിമോളേയാണ്.. അവൻ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു.. അവൻ ചിരിച്ചു കൊണ്ട് മോളുടെ അടുത്ത് ചെന്നു കിടന്നു...

ജെറി അടുത്ത് കിടന്നതും അവള് അവന്റെ മേൽ കയറി കിടന്നു.. ജെറി പതുക്കെ അവളുടെ പുറത്ത് തലോടി.. "വയ്യേ.. എന്റെ കുഞ്ഞിക്ക്.. നമുക്ക് ഡോക്ടറെ കാണിക്കാട്ടോ.. " അവൻ പറഞ്ഞു.. "ഭാ.. നമുക്ക് മുഖം കഴുകിയിട്ട് പാല് കുടിക്കാം .. " ജെറി അവളെയും എടുത്തു ബാത്‌റൂമിലേക്ക് കയറി..  ജെറി ഇന്ന് ലീവ് എടുത്ത് മോളേ ഹോസ്പിറ്റലിൽ കാണിക്കാൻ പോകാൻ തീരുമാനിച്ചു... തങ്കി ആകെ വാടിയിരുന്നു... എപ്പോഴും ജെറിയുടെ തോളിൽ തന്നെ കിടന്നു... ബുള്ളറ്റിൽ മോളെയും കൊണ്ട് പോകാൻ കഴിയില്ലെന്ന് ഓർത്തപ്പോൾ ബസ്സിൽ പോകാൻ ആയിരുന്നു ഉദ്ദേശം... ഹോസ്പിറ്റലിൽ ഒരുപാട് നേരെ വെയിറ്റ് ചെയ്തിട്ട് ആയിരുന്നു ഡോക്ടറെ കാണാൻ കഴിഞ്ഞത്...

"എന്താ മോളുടെ പേര്...??,. " "തിങ്കൾ... " ജെറി മറുപടി കൊടുത്തു... മോളേ പരിശോധിച്ച് ഇൻജെക്ഷൻ വേണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ പേടി വന്നത് ജെറിയുടെ മുഖത്ത്‌ ആയിരുന്നു... അവൻ മനസ്സില്ലാ മനസോടെ മോളേ അവിടെ ഉള്ള ബെഡിൽ കിടത്തി .. ഇൻജെക്ഷൻ വെക്കുമ്പോൾ ജെറി അത് കാണാൻ വയ്യാതെ കണ്ണുകൾ ഇറുക്കി അടച്ചു.. അപ്പോഴേക്കും മോള് കരയാൻ തുടങ്ങി..... ജെറി വേഗം മോളേ എടുത്തു...  തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും ബസ്സിൽ തന്നെയായിരുന്നു... തങ്കിമോള് വായിൽ വിരൽ ഇട്ട് നുണഞ്ഞു കൊണ്ട് അവന്റെ തോളിൽ കിടന്നു.. "ഹൈ...." അവളുടെ ശബ്ദം കേട്ട് ജെറി അവളുടെ മുഖത്തേക്ക് നോക്കി..

"എന്താ വാവേ.. " അവൻ അവളോട് ആയി ചോദിച്ചു.. "ആമ്പല്..... " അവന്റെ തോളിൽ കിടന്നു കൊണ്ട് അവൾ വിരൽ ചൂണ്ടി..ബസ്സിലേ തിരക്കിനിടയിൽ ജെറി എത്തി നോക്കിയപ്പോൾ കണ്ടത് സീറ്റിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന നന്ദയെ ആണ് .. "ആമ്പലേ...... " തങ്കിമോളുടെ നീട്ടിയുള്ള വിളി കേട്ട് നന്ദ ബസ്സിൽ കണ്ണോടിച്ചപ്പോൾ കണ്ടത് തങ്കിമോളെയും എടുത്തു നിൽക്കുന്ന ജെറിയെയാണ്... അവനെ കണ്ടപ്പോൾ അവൻ കൈ മാടി അടുത്തേക്ക് വിളിച്ചു.. അവൻ ചിരിച്ചു കൊണ്ട് തിരക്കിനിടയിലൂടെ മോളെയും എടുത്തു അവളുടെ അടുത്ത് എത്തി...മോളേ നന്ദയുടെ കയ്യിൽ കൊടുത്തു..

നന്ദയുടെ മടിയിൽ ഇരുന്നതും തങ്കിമോള് അവളുടെ മാറിൽ ഒട്ടി കിടന്നു വിരൽ നുണഞ്ഞു കൊണ്ട് കണ്ണടച്ചു കിടന്നു.. നന്ദ ജെറിയെ നോക്കി ഇരുന്നു . ജെറി അവളെയും... കണ്ണുകൾ കൊണ്ട് പരസ്പരം വാക്ക് വാദം നടത്തി കൊണ്ട് ഇരുന്നു.. നന്ദയുടെ അടുത്ത് ഇരുന്ന സ്ത്രീ സ്റ്റോപ്പ്‌ എത്തിയപ്പോൾ എണീറ്റ് പോയി.... നന്ദ ജെറിയെ നോക്കി ചിരിച്ചു കൊണ്ട് അവന് ഇരിക്കാൻ സ്ഥലം കൊടുത്തു... ജെറിയൊരു പുഞ്ചിരിയോടെ അവളുടെ അടുത്ത് ഇരുന്നു... അവൻ അവളെ ഒന്ന് നോക്കിയതിന് ശേഷം അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. "ക്ലാസ്സ്‌ ഇല്ലേ..?? " "സ്ട്രൈക്ക് ആണ് നേരത്തെ വിട്ടു... അച്ഛനും മോളും എവിടെന്ന.. " മോളേ തലോടി കൊണ്ട് ചോദിച്ചു. "ഇവൾക്ക് ഒരു ചെറിയ പനി.. ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയാണ്.. " "ആണോടാ വാവേ പനിയാണോ എന്റെ മോൾക്ക്‌.. " തങ്കി മോളുടെ കവിളിൽ തലോടി കൊണ്ട് നന്ദ ചോദിച്ചു .

അവള് ഒന്ന് കൂടെ നന്ദയുടെ മാറിൽ അമർന്നു കിടന്നു.. ജെറിയും പുഞ്ചിരിച്ചു കൊണ്ട് അവളുടെ തോളിലേക്ക് തലചായ്ച്ചു.. ഇന്നലത്തെ ഉറക്കം പോയതിന്റെ ക്ഷീണം അവന് ഉണ്ടായിരുന്നു.. നന്ദു ചിരിച്ചു കൊണ്ട് അവന്റെ മുടിയിഴയിലൂടെ തഴുകി കൊണ്ടിരുന്നു.. "അല്ലിയാമ്പൽ പൂവേ.. ചൊല്ല് ചൊല്ല് പൂവേ.... എന്നേ ഇഷ്ടമാണോ....നിനക്കിഷ്ടമാണോ..." ബസ്സിൽ വെച്ച പാട്ട് കേട്ട് ജെറി ഇടം കണ്ണിട്ട് നന്ദയെ നോക്കി... അവൾ പുറത്തേക്ക് നോക്കി ഇരുന്നു ചിരിക്കുന്നുണ്ട് .. "തങ്കിമോളേ മരുന്ന് കുടിച്ചേ.." "ഇച്ച് മേന്ത ജെരി.." ചുണ്ടുകൾ പുറത്തേക്ക് ഉന്തി കൊണ്ട് അവൾ ജെറിയെ നോക്കി.. "അത് പറ്റില്ലല്ലോ വാവേ.. മരുന്ന് കുടിച്ചാൽ നമുക്ക് പാർക്കിൽ പോകാം...മിട്ടായി കഴിക്കാം.. എന്തെ വേണ്ടേ എന്റെ കുഞ്ഞിക്ക്.. " അത് കേട്ട് തങ്കി ചുണ്ട് ചുളിക്കി കൊണ്ട് ജെറിയേയും കയ്യിൽ ഇരിക്കുന്ന മരുന്നും നോക്കി.. പിന്നേ പതിയെ വാ തുറന്നു..

മോളേ മടിയിൽ ഇരുത്തി കൊണ്ട് ടോണിക്ക് അവളുടെ വായിൽ ഒഴിച്ച് കൊടുത്തു... മരുന്നിന്റെ ചവർപ്പ് നാവിൽ പടരും മുന്നേ അവൻ കുറച്ചു തേൻ എടുത്തു അവളുടെ നാവിൽ തൊട്ട് കൊടുത്തു.. "ഹൈ.... നല്ലസം... " അവള് പല്ല് കാട്ടി ചിരിച്ചു.."ട്ടോ..... " ഗ്രൗണ്ടിൽ ഒറ്റക്ക് ഇരുന്നു ഓരോന്ന് ആലോചിക്കുന്ന ജെറിയുടെ പുറകിൽ വന്നു നിന്ന് നന്ദ ശബ്ദം ഉണ്ടാക്കിയതും ജെറി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.. "അയ്യേ.. പിടിച്ചേ.. കൂയ്.. " അവനെ നോക്കി കളിയാക്കി പൊട്ടിച്ചിരിക്കുന്ന നന്ദയെ കണ്ട് അവനും ചിരിച്ചു.. "മോളുടെ മാറിയോ.?? " അവന്റെ കൈ അവളുടെ കൈകുള്ളിൽ ആക്കി കൊണ്ട് അവൾ ചോദിച്ചു.. "കുറവ് ഉണ്ട്...." അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു...

"മോളേ കൂടെ കൊണ്ട് വരാമായിരുന്നു.. " "നാളെ കൊണ്ട് വരാം.. " അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു...പരസ്പരം കണ്ണുകളിൽ ഉറ്റു നോക്കി...അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് അവൻ കൊതിയോടെ നോക്കി. പ്രണയം നിറഞ്ഞ കുറച്ച് നിമിഷങ്ങൾ... അവളുടെ സാമിപ്യം ചിന്തകൾ ഇല്ലാത്ത ഒരു ലോകത്തേക്ക് ആണ് അവനെ കൂട്ടി കൊണ്ട് പോകുന്നത്... അവന്റെ മുഖം അവളിലേക്ക് അടുത്തു...പിൻകഴുത്തിൽ പിടിച്ചു കൊണ്ട് അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർത്തി പിടിച്ചു.. "കാത്തിരിക്കാം നമുക്ക്...നിന്റെ അച്ഛൻ നിന്റെ കൈപിടിച്ച് എന്റെ കയ്യിൽ വെച്ച് തരും ദിവസം വരെ...അത് വരെ മാത്രം... "

അവൾ അവന്റെ ഹൃദയതാളം ശ്രവിച്ചു കൊണ്ട് കണ്ണുകൾ അടച്ചു... തന്റെ മനസ്സിന്റെ വേലിയേറ്റങ്ങളെ സ്വയം നിയന്ത്രിച്ചു കൊണ്ട് അവനും... അവന്റെ പ്രണയം നിറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങി.... അവൾ പതിയെ അവനെ വിട്ട് ഇരുന്നു.. "ഇന്ന് നേരത്തെ പോകണം..മോൾക്ക്‌ ഒരു ടോണിക്ക് ഭക്ഷണത്തിന് മുന്നേ.. " അവൻ ഫോണിൽ നോക്കി കൊണ്ട് പറയുമ്പോൾ നന്ദ കൗതുകത്തോടെ അവനെ നോക്കി... ഒരു കുസൃതി ചിരിയോടെ അവന്റെ കൈ എടുത്തു ഉള്ളം കയ്യിൽ അമർത്തി ചുംബിച്ചു .. അവനെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവൾ ക്ലാസ്സിലേക്ക് ഓടി.. അവൾ ചുംബിച്ചു കൈകളിൽ ചുംബിച്ചു കൊണ്ട് അവൻ അവൾ പോകുന്നത് നോക്കി ഇരുന്നു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story