അല്ലിയാമ്പൽ: ഭാഗം 13

alliyambal anvy new

എഴുത്തുകാരി: ആൻവി

ജെറി വേഗം മോളേ വിളിക്കാൻ ആയി പുറപ്പെട്ടു..... അവൻ അവിടെ എത്തുമ്പോൾ മോള് ഉറങ്ങിയിരുന്നു.... "നിന്നെ കാണാഞ്ഞിട്ട് ആണെന്ന് തോന്നുന്നു നല്ല കരച്ചിൽ ആയിരുന്നു...കുറച്ചു നേരമായി ഉറങ്ങിയിട്ട്.... " മോളേ എടുക്കാൻ നേരം രേവതി പറഞ്ഞു.... ജെറി ചിരിച്ചു കൊണ്ട് മോളേ എടുത്തു തോളിൽ കിടത്തി... "ചെറിയ ഒരു പനി ഉണ്ടായിരുന്നു.. അതിന്റെയാ വാശി..." അവൻ മോളെയും എടുത്തു പുറത്തേക്ക് ഇറങ്ങി... "ചേച്ചി എന്റെ ബൈക്ക് ഞാൻ ഇവിടെ വെച്ചിട്ടുണ്ട് പിന്നേ വന്നു എടുത്തോളാം.... " "ശെരി മോനെ.... "  "അയ്യേ.... നാണം ഉണ്ടോടി പെണ്ണേ...ഡ്രസ്സ്‌ ഇടാതെ കിടക്കാൻ... ച്ചി.. "

ഉറക്കത്തിൽ നിന്ന് എണീറ്റ് കണ്ണ് ചിമ്മി കൊണ്ട് കിടക്കുന്ന തങ്കിയെ നോക്കി മൂക്കത്ത് വിരൽ വെച്ച് കൊണ്ട് ജെറി പറഞ്ഞു.... കാര്യം മനസിലായില്ലെങ്കിലും അവളുടെ കുഞ്ഞുചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ചിരിക്കുന്നതിന്റെ ഇടയിലും കോട്ടുവാ ഇട്ട് കൊണ്ട് അവൾ അവന് നേരെ കൈ നീട്ടി... "അമ്പടി കള്ളി....." ജെറി അവളെ വാരി എടുത്തു നെഞ്ചോട് ചേർത്തു വെച്ചു.... "എന്തൊരുറക്കം ആയിരുന്നു വാവാച്ചി....മരുന്ന് കഴിക്കാൻ ഉണ്ട് മാമു തിന്നാൻ ഉണ്ട്....നേരം വൈകിയില്ലേ ഇപ്പൊ.... " അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു... മോള് ഉറങ്ങി എണീറ്റതിന്റെ ആലസ്യത്തിൽ അവന്റെ തോളിൽ കിടന്നു... ജെറി അവൾക്ക് ഒരു ട്രൗസർ ഇട്ട് കൊടുത്തിട്ട് ഹാളിലേക്ക് നടന്നു...

കുറുമ്പിക്ക് മരുന്ന് കുടിക്കാൻ നല്ല മടിയുള്ളത് കൊണ്ട് ജെറി കുറച്ച് കഷ്ട്ടപെട്ടു അവളെ കഴിപ്പിക്കാൻ.... "കുഞ്ഞി ഇവിടെ ഇരിക്ക് ജെറി പോയി ചോറ് എടുത്തിട്ട് വരാം... " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു.. തങ്കിമോള് ടോണിക്കിന്റെ ബോട്ടിലും പിടിച്ച് തലങ്ങും വിലങ്ങും തിരിച്ചു നോക്കുന്ന തിരക്കിൽ ആണ്... ഭക്ഷണം എടുത്തു അവൻ വന്നപ്പോൾ.. ഒരു കള്ള ചിരിയോടെ അവനെയും പ്രതീക്ഷിച് ഇരിക്കുന്നുണ്ടായിരുന്നു തങ്കിമോള്.... "എന്താ ഒരു കള്ള ലക്ഷണം... " അവളുടെ കുഞ്ഞു മൂക്കിൽ ചെറുതായ് നുള്ളി കൊണ്ട് ജെറി ചോദിച്ചു... ജെറി അവളുടെ അടുത്ത് ഇരുന്നു.. അപ്പൊ മോള് എണീറ്റ് ചെന്ന് അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു...

എന്നിട്ട് പല്ല് കാട്ടി ഒരു ചിരിയും... "സോപ്പിങ്ങ് ആണല്ലോ കുഞ്ഞി..... " "ചോപ്പ് അല്ല മരന്ന്... " അവൾ അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവനെ നോക്കി.. "എന്തുവാ പെണ്ണേ നി പറയുന്നേ... " അവൻ ചോദിച്ചതും കുറുമ്പി വേഗം ടോണിക്ക് എടുത്തു കൊണ്ട് അവനെ നോക്കി പല്ലിളിച്ചു.. ആ ചിരി അത്രക്ക് പന്തിയായി ജെറിക്ക് തോന്നിയില്ല... അവൾ ടോണിക്കിന്റെ മൂടി എങ്ങനെയൊക്കെയോ തുറന്നിരുന്നു... കള്ള ചിരിയോടെ ബോട്ടിൽ ജെറിയുടെ ചുണ്ടോടു ചേർത്തു പിടിച്ചു... "കുച്ചോ... വാവു മാറന്തേ.." നിഷ്കളങ്കമായി പറഞ്ഞു കൊണ്ട് അവൾ അവന്റെ കവിളിൽ കുഞ്ഞികൈകൾ വെച്ച് തലോടി.. "അയ്യോ... കുഞ്ഞി ഇത് വാവക്ക് ഉള്ളതാ.. എനിക്ക് അല്ലടാ...മോൾക്ക് അല്ലേ വാവു.... "

അവന്റെ പറച്ചിൽ കേട്ടപ്പോൾ തന്നെ തങ്കിയുടെ മുഖം ഇരുണ്ടു.... അവൾ അവന്റെ മുടി പിടിച്ച് വലിച്ചു... "കുദിച്ചണം.... " "ആഹ് കുടിക്കാം.. കുടിക്കാം... ആദ്യം മോള് ചോറ് തിന്ന്... " "മേന്താ.. ഇപ്പം... " പറയുന്നതിനൊപ്പം കാലു നിലത്ത് ആഞ്ഞു ചവിട്ടി... പാദസരം കിലുക്കം അവളുടെ ശബ്ദത്തിനൊപ്പം ഇടകലർന്നു... "പറയുന്നത് കേൾക്ക് തങ്കി..." ദേഷ്യം കലർന്ന അവന്റെ വാക്കിൽ തോൽക്കാൻ നിൽക്കാതെ.. വാശിക്കാരി ചീറി കരഞ്ഞു കൊണ്ട് പുറകിലേക്ക് ഒരു മാറിയൽ ആയിരുന്നു... തല നിലത്ത് ഇടിക്കുന്നതിന് മുന്നേ ജെറി വേഗം അവളുടെ തലക്ക് പിന്നിൽ കൈ വെച്ച് സേഫ് ആക്കി... പുള്ളിക്കാരത്തിക്ക് അത് അത്ര പിടിച്ചില്ല.....അലറി കരഞ്ഞു കൊണ്ട് നിലത്ത് കിടന്ന് കാലിട്ടടിക്കാൻ തുടങ്ങി...

എടുക്കാൻ ചെന്ന ജെറിയെ കാലു കൊണ്ട് ചവിട്ടുന്നുണ്ട്.... ആരോ രണ്ട് അടി കൊടുത്ത പോലെ ആണ് കുറുമ്പിയുടെ കരച്ചിൽ... "എന്തൊരു വാശിയാ കുഞ്ഞി ഇത്..എന്റെ മുത്ത് വന്നേ ഞാൻ എടുക്കാം.. " ജെറി അങ്ങനെ പറയുന്നുണ്ടെങ്കിലും അവനെ മരുന്ന് കഴിപ്പിക്കാതെ കരച്ചിൽ അവസാനിപ്പിക്കാൻ അവൾ ഒരുക്കം അല്ലായിരുന്നു... ജെറിയുടെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ തേങ്ങി കരഞ്ഞു കൊണ്ട് മുഖം ചെരിച്ചു അവനെ ഒന്ന് നോക്കി.. ജെറി ചിരി കടിച്ചു പിടിച്ച് ഇരിക്കുന്നത് കണ്ടതും അവളുടെ കരച്ചിലിന് ആക്കം കൂടി.. കമിഴ്ന്നു കിടന്നു കുഞ്ഞികൈകൾ കൊണ്ട് മുഖം പൊത്തി കരയാൻ തുടങ്ങി... ഇടക്ക് തല നിലത്ത് മുട്ടിച്ചു കൊണ്ട് കരയും..

പിന്നെയും ജെറിയുടെ അനക്കം കേൾക്കാതെ ആയപ്പോൾ അവൾ കൈ കുത്തി എണീറ്റു.. അപ്പോഴും കരയുന്നുണ്ട്... "ഹായ്... എന്റെ ആമ്പൽ..." ജെറി പുറം തിരിഞ്ഞിരുന്നു പറയുന്നത് കേട്ടതും.. അവള് തേങ്ങി കരഞ്ഞു കൊണ്ട് മുട്ട് കുത്തി ജെറിയുടെ മടിയിലേക്ക് എത്തി നോക്കി... ഇടക്ക് ഇടക്ക് മൂക്ക് ചീറ്റുന്നുണ്ട്.. കരഞ്ഞു കരഞ്ഞു മുഖവും മൂക്കും എന്തിന് ചെവിരണ്ടും വരെ ചുവന്നു തുടുത്തു. ജെറി അവള് കാണാൻ വേണ്ടി ഫോണിൽ നോക്കി ഇരിക്കുകയാണ്.. "എന്റെ ആമ്പലാ... " ഫോണിൽ എത്തി നോക്കാൻ ശ്രമിക്കുന്ന തങ്കിയോടായി ജെറി പറഞ്ഞു...ചുണ്ട് വിതുമ്പി കൊണ്ട് അവനെ നോക്കി... "അല്ല... എന്തെയാ... " "പോടീ.. എന്റെയാ.. " "പത്തി... ന്തെ ആമ്പലാ... "

അവള് അവന്റെ കയ്യിൽ കടിച്ചു കൊണ്ട് പറഞ്ഞു... അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ ശ്രമിക്കുന്നുമുണ്ട്... ജെറി അവളുടെ വാശി ആസ്വദിക്കുകയായിരുന്നു. വീണ്ടും ഒരു കരച്ചിലിന് വകുപ്പ് കണ്ടപ്പോൾ ജെറി ഫോൺ അവൾക്ക് നേരെ നീട്ടി... ഫോൺ വാങ്ങി കയ്യിൽ പിടിച്ച് അവന്റെ മടിയിൽ അവൾ കേറിയിരുന്നു.. തല ചെരിച്ചു കൊണ്ട് അവനെ നോക്കി കുസൃതിയോടെ ചിരിച്ചു... പുഞ്ചിരിക്കുന്ന ആ കുഞ്ഞു ചുണ്ടിൽ വാത്സല്യത്തോടെ അവൻ ഒരുമ്മ കൊടുത്തു.. "ആമ്പലേ... ഹൈ... ഉമ്മാാാ .. " നന്ദയുടെ ഫോട്ടോയിൽ നോക്കി ചുംബിച്ചു കൊണ്ട് തങ്കിമോള് അവന്റെ നെഞ്ചിൽ ചാരി കിടന്നു. "ഇതെന്തിനാടി ഗിഫ്റ്റ് ഷോപ്പിലേക്ക് പോകണേ.... "

"ഗിഫ്റ്റ് വാങ്ങാൻ അല്ലാതെ എന്തിനാ... നി വന്നേ..." നന്ദ നിവിയുടെ കയ്യും പിടിച്ച് ഷോപ്പിനകത്തേക്ക് കയറി... "മേഡം...എന്താ വേണ്ടത്..." ഷോപ്പിലേ സ്റ്റാഫ്‌ നന്ദയോടു ചോദിച്ചു.. "അത് പിന്നേ ഈ കുഞ്ഞു കുട്ടികളുടെ ടോയ്‌സ്..?? " "മേഡം അത് മുകളിലേ ഫ്ലോറിൽ ആണ്.. " "ഓഹ് താങ്ക്സ്.. നിവി വാടി.., " നന്ദ നിവിയെ വിളിച്ചു മുന്നിൽ നടന്നു... "നിനക്ക് എന്തിനടി ടോയ്‌സ്....?? " അവളുടെ മുന്നിൽ കേറി നിന്ന് കൊണ്ട് നന്ദ ചോദിച്ചു... "എനിക്ക് അല്ല എന്റെ മോൾക്കാ... " എടുത്തടിച്ച പോലെ മറുപടി കൊടുത്തു കൊണ്ട് നന്ദ അവളെ മറി കടന്നു മുന്നോട്ട് നടന്നു... ടോയ്‌സ് സെക്ഷനിൽ അവൾ തങ്കിമോൾക്ക് വേണ്ടി ടോയ് തിരഞ്ഞു നടന്നു.. ഏതു എടുത്തിട്ടും അവൾക്ക് തൃപ്തി തോന്നിയില്ല...

കണ്ണുകൾ പലതിലും ഉടക്കി... തലയിൽ ഒരു തൊപ്പി വെച്ച് വൈലറ്റ് ഫ്രോക് ധരിച്ച് ചിരിച്ചു കൊണ്ട് ഇരിക്കുന്ന ഒരു doll കണ്ടപ്പോൾ നന്ദ അതെടുത്തു കയ്യിൽ പിടിച്ചു.. "നോക്കടി.. ഇത് കൊള്ളാലെ..മോൾക്ക് ഇത് ഇഷ്ടാവും.. " അവൾ നിവിയോട് ആയി പറഞ്ഞു... Doll വാങ്ങി പാക്ക് ചെയ്യാൻ നേരമാണ്...ഡിസ്പ്ലേയിൽ ഉള്ള ജന്റ്സ് വാച്ച് അവളുടെ കണ്ണിൽ പെട്ടത്...ബ്രൗൺ strap ഉള്ള ആ വാച്ച് കണ്ടപ്പോൾ അവൾ ജെറിയെ ഓർത്തു പോയി..  "പിന്നെ.. പറ... " "എന്ത് പറയാൻ.. നീ എന്തേലും പറ ഞാൻ കേട്ടിരിക്കാം... " ജെറി ഉമ്മറത്തെ പടിയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. വീഡിയോ കാൾ ആണ്... തങ്കി മോള് മുറ്റത്തു മണ്ണിൽ തിരക്കിട്ട കളിയിൽ ആണ്...മണ്ണ് വാരി അവിടെയും ഇവിടെയും കൊണ്ട് ഇടുന്നുണ്ട്...

ഇല പൊട്ടിച്ച് അതിൽ മണ്ണ് നിറക്കുന്നുമുണ്ട്....ഒപ്പം ആരോട് എന്നില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്.. ഉടുപ്പ് ഇടാത്തത് കൊണ്ട് മണ്ണ് മുഴുവൻ മേല് വെച്ച് തേച്ചു കൊണ്ട് ആണ് മൂപ്പത്തിയുടെ കളി.. ഇട്ടിരുന്ന പിങ്ക് ട്രൗസർ മണ്ണിൽ മുങ്ങി റെഡ് കളർ ആയിരുന്നു.. ജെറി ഇടക്ക് അവളെ നോക്കുന്നുണ്ട്... അവളും അവനെ ഇടക്ക് നോക്കുന്നുണ്ട്.. "അച്ചായാ എന്നേ നോക്ക്... അവിടെ ആരാ... " മറ്റെങ്ങോ നോക്കി കൊണ്ട് ഇരിക്കുന്ന ജെറിയോട് നന്ദു പറഞ്ഞു. "ആടി... ഞാൻ മോളേ നോക്കിയതാ അവള് മുറ്റത്തു ഇരുന്നു കളിക്കുന്നുണ്ട്.. " "ഓ. അങ്ങനെ.. പിന്നേ നാളെ മോളേ കൊണ്ട് വരണം ട്ടോ.... " "ഹ്മ്മ് നോക്കാം.. " അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു..

"നി എന്തേലും പറ.. ഇല്ലേൽ എപ്പോഴും കലപില കൂട്ടി കൊണ്ട് ഇരിക്കുമല്ലോ.... " അവൻ പറയുന്നത് കേട്ട് അവൾ പൊട്ടി ചിരിച്ചു.. പിന്നേ അവള് നിർത്താതെ ഓരോന്ന് സംസാരിച്ചു.... പട്ടിയും പൂച്ചയും ഉറുമ്പും എല്ലാം ഉണ്ടായിരുന്നു അവളുടെ സംസാര വിഷയത്തിൽ.. ജെറി അതെല്ലാം കൗതുകത്തോടെ കേട്ടിരുന്നു.. ഇടക്ക് ഇടക്ക് അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവൻ കൗതുകത്തോടെ നോക്കിയിരുന്നു... അവൻ ഫോണിൽ നോക്കി ചിരിക്കുകയും ഓരോന്ന് സംസാരിക്കുകയും ചെയ്യുന്നത് തങ്കി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അത് കണ്ട് ചുണ്ട് ചുളുക്കി കൊണ്ട് മണ്ണ് പറ്റിയ കൈ മേലിൽ തുടച്ചു കൊണ്ട് അവൾ ജെറിയുടെ അടുത്തേക്ക് ഓടി.. "തോക്കത്തെ ... " ഫോണിൽ എത്തി നോക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.. "ഒരു മിനിറ്റ്.. " നന്ദയോട് പറഞ്ഞു കൊണ്ട് ജെറി ഫോൺ ഉയർത്തി പിടിച്ച് തങ്കിയെ നോക്കി.. "തോക്കത്തെ എന്നല്ല നോക്കട്ടെ.. എന്ന് പറ.. എന്നാ ഫോൺ തരാം.. "

"നോക്കത്തെ..... ". പല്ല് കാട്ടി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. "അയ്യോടാ... " ജെറി അവളെ വാരി എടുത്തു മടിയിൽ ഇരുത്തി.. ഫോണിൽ നന്ദയെ കണ്ടപ്പോൾ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.. കവിളിൽ കൈ വെച്ച് അത്ഭുതത്തോടെ ഫോണിലേക്ക് നോക്കി.. "ഹൈ...ആമ്പല്... " കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. "ചക്കരകുട്ടി.... " സ്നേഹം ചാലിച്ച നന്ദയുടെ വിളി കേട്ടതും മോള് ജെറിയുടെ മടിയിൽ ഇരുന്നു സന്തോഷം കൊണ്ട് തുള്ളി കളിച്ചു... "നന്ദുട്ടി.. " റൂമിന് പുറത്ത് നിന്ന് ഗീതയുടെ വിളി കേട്ടതും നന്ദ ഫോൺ കട്ടാക്കി ടേബിളിൽ ഉണ്ടായിരുന്ന ബുക്ക് എടുത്തു പിടിച്ചു..  "ചോദിച്ചു നോക്ക് മനുഷ്യ... " ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഗീത സേതുവിനെ തോണ്ടി കൊണ്ട് പറഞ്ഞു....

നന്ദ മറ്റൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരുന്നു.. ഒപ്പം വാട്സപ്പിൽ ചാറ്റും ഉണ്ട്.... "ആരാടി ഫോണിൽ.. " സേതു ചോദിച്ചു. "ജെറിനാ... അന്ന് പറഞ്ഞില്ലേ.. അവൻ.. " ഒരു കൂസലും ഇല്ലാതെ നന്ദ അതും പറഞ്ഞു ഫുഡിങ് തുടർന്നു.. സേതു ഗീതയെ നോക്കി.. ഇപ്പൊ എങ്ങനെ ഉണ്ട്.. !! "ഇന്നലെ ബസ്സിൽ ആരായിരുന്നു കൂടെ എന്ന് ചോദിക്..,. " ഗീത സേതുവിന്റെ ചെവിയിൽ പറഞ്ഞു. "അത് അവളുടെ വല്ല ഫ്രണ്ടും ആകും.. " "നിങ്ങള് ചോദിക്ക് മനുഷ്യ.. " ഗീത ഒരു നുള്ള് കൊടുത്തു.. "ഹ്മ്മ്...നന്ദുട്ടി... " സേതു എന്തോ പറയാൻ തുടങ്ങിയതും.. "ആഹ് പിന്നേ അച്ചേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു... ഇപ്പൊഴല്ല..." നന്ദ അതും പറഞ്ഞു എഴുനേറ്റു പോയി..

സേതുവും ഗീതയും മുഖത്തൊട് മുഖം നോക്കി ഇരുന്നു..  "ആമ്പലേ....... " കോളേജ് ക്യാമ്പസിലേക്ക് കടന്നു വന്ന നന്ദയെ കണ്ടതും ജെറിയുടെ കയ്യിൽ ഇരുന്ന തങ്കിമോള് ചാടി ഇറങ്ങി.. അവളെ കണ്ടതും നന്ദ അവളുടെ അടുത്തേക്ക് ഓടി.. വാരി എടുത്തു മുഖത്തു നിറയെ സ്നേഹ ചുംബനങ്ങൾ നൽകി.... ജെറി അവളുടെ അടുത്തേക്ക് നടന്നു.. "ടൈം ആയല്ലോ ക്ലാസ്സിൽ പോകുന്നില്ലേ,..?? " അവൻ ചോദിച്ചു.. "അയ്യടാ എന്റെ മോള് വന്നിട്ട്.. ഞാൻ ക്ലാസ്സിൽ പോവേ. നടക്കണ കാര്യം പറ..." നന്ദ അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കൊണ്ട് പറഞ്ഞു. "നിന്റെ മോളോ..?? " ജെറി ഒളികണ്ണിട്ട് അവളെ നോക്കി.. "അല്ല നമ്മുടെ മോള്.. " അവൾ ഒരു കുസൃതി ചിരിയോടെ അവനോട് ചേർന്നു നിന്നു..

നന്ദ മോളെയും എടുത്തു ആരും അധികം ശ്രദ്ധിക്കാത്ത മരത്തിന്റെ മറവിൽ ഇരുന്നു കൊണ്ട് ഗ്രൗണ്ടിൽ ഉള്ള ജെറിയെ നോക്കി ഇരുന്നു.. തങ്കിമോൾ ആവട്ടെ ഒരു അത്ഭുതത്തോടെ അവളെ നോക്കി അവളുടെ മടിയിൽ കിടക്കുകയാണ്... നന്ദയുടെ കൈവിരലുകളിൽ മുറുകെ പിടിച്ചിട്ട് ഉണ്ട്.... കുഞ്ഞിചുണ്ടുകളിൽ ഇടക്ക് വിരിയുന്ന പുഞ്ചിരി യിൽ നന്ദയുടെ കണ്ണുകൾ ഉടക്കി.. "എന്താടാ മുത്തേ.. എന്താ ചിരിക്കൂന്നേ.. മ്മ്.. " നന്ദ അവളെ ഉയർത്തി പിടിച്ച് കൊണ്ട് ചോദിച്ചു.... അവൾ പല്ല് കാട്ടി ചിരിച്ചു കൊണ്ട് നന്ദയുടെ നെറ്റിയിൽ പൊട്ട് എടുക്കാൻ നോക്കി.. "ആകാശ് എത്ര തവണ പറയണം ബോൾ വരുന്നത് ശ്രദ്ധിക്കാൻ.. വെറുതെ പോസ്റ്റിന്റെ മുന്നിൽ നിന്നിട്ട് കാര്യമില്ല...കളിയിൽ ശ്രദ്ധിക്കണം അല്ലാതെ പുറം കാഴ്ച്ച കണ്ട് നിൽക്കുകയല്ല വേണ്ടത്.. " ജെറിയുടെ ദേഷ്യം കലർന്ന സ്വരം നന്ദയുടെ കാതിൽ എത്തി ...

സ്റ്റുഡന്റസ്നോട്‌ എന്തൊക്കെയോ പറഞ്ഞു ദേഷ്യപെടുന്നുണ്ട്... ജെറി ഇടക്ക് അവളെ നോക്കുന്നുണ്ട്... അവളുടെ മടിയിൽ ഇരുന്നു തങ്കിമോള് അവനെ മാടി വിളിക്കുന്നുണ്ട്.. കുറച്ചു കഴിഞ്ഞതും ജെറി അവളുടെ അടുത്തേക്ക് വന്നു.. "ലഞ്ച് ബ്രേക്ക്‌ ആയി...ഫുൾ ഡേ കളയാൻ ആണോ ഭവതിയുടെ ഉദ്ദേശം..." നന്ദയുടെ മടിയിൽ നിന്നു തങ്കിമോളേ എടുത്തു കൊണ്ട് ജെറി ചോദിച്ചു.. "ഞാൻ പൊക്കോളാം എന്റെ അച്ചായോ എനിക്ക് തിരക്കില്ല.. ആഹ് പിന്നേ ഞാൻ നിങ്ങൾ രണ്ടാൾക്കും ഒരു കൂട്ടം കൊണ്ട് വന്നിട്ടുണ്ട്.. " "ആഹാ എന്നിട്ട് എവിടെ.... " ജെറി മോളേ എടുത്തു അവളുടെ അടുത്ത് ഇരുന്നു. "എവദേ .. " കൈ മലർത്തി പിടിച്ചു കൊണ്ട് തങ്കിമോള് നന്ദയെ നോക്കി പല്ല് കാട്ടി ചിരിച്ചു.. "ഇപ്പൊ താരാടാ വാവാച്ചി.. " അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് നന്ദ അവളുടെ ബാഗ് തുറന്നു... ജെറിയും തങ്കിമോളും അക്ഷമരയായി അവളെ നോക്കി..

"ആദ്യം എന്റെ ചക്കര കുട്ടിക്ക്... " കയ്യിൽ ഉള്ള പാവകുട്ടിയെ തങ്കിമോളുടെ കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് നന്ദ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. "ഹൈ....നോക്ക്.. " കൗതുകവും സന്തോഷവും നിറഞ്ഞു നിന്ന കണ്ണുകളോടെ മോള് ജെറിയെ പാവ കാണിച്ചു കൊടുത്തു.. നന്ദയെ നോക്കി കൈകൊട്ടി ചിരിച്ചു കൊണ്ട് അവളുടെ മേലേക്ക് ചാടി.. നന്ദ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു...തങ്കിമോള് അവളുടെ മുഖത്തു ഉമ്മ വെക്കുന്നുണ്ട്.. ജെറി ഒരു പുഞ്ചിരിയോടെ അവരെ നോക്കി കാണുകയായിരുന്നു... ജെറിയുടെ നോട്ടം കണ്ട് നന്ദ പുരികം പൊക്കി എന്തെ എന്ന് ചോദിച്ചു.. അവൻ ചിരിച്ചു കൊണ്ട് തല വെട്ടിച്ചു.. പെട്ടന്നായിരുന്നു നന്ദ അവന്റെ കയ്യിൽ പിടിച്ചത്...ജെറി മുഖം ഉയർത്തി അവളെ നോക്കി.. പിന്നേ കയ്യിലേക്കും.. "എന്റെ പോക്കറ്റ് മണി കൂട്ടി വെച്ച് കിട്ടിയ ക്യാഷ് കൊണ്ട് വാങ്ങിയതാ..എന്തിനാ വാങ്ങിയെ എന്നൊന്നും ചോദിക്കരുത്..

അതൊക്കെ എന്റെ ഇഷ്ടം..." അവന്റെ കയ്യിൽ വാച്ച് കെട്ടി കൊടുക്കുന്നതിന്റെ ഇടയിൽ അവൾ പറഞ്ഞു...ജെറി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.. അവൾ അവന്റെ കൈകളിൽ ചുംബിച്ചു.. "താങ്ക്സ്... " അവളിൽ നിന്ന് കണ്ണുകൾ എടുക്കാതെ അവൻ പറഞ്ഞു.. "യ്യേ... കൊണ്ട് പോയി പുഴുങ്ങി തിന്ന്....എനിക്കെങ്ങും വേണ്ട താങ്ക്സ്. " അവൾ മുഖം കോട്ടി.. ജെറി ഒന്ന് കൂടെ അവളോട് ചേർന്ന് ഇരുന്നു... ചെവിയോട് മുഖം അടുപ്പിച്ചു.. "പിന്നേ എന്താ വേണ്ടേ...?" അവൾ അവനെ ഒന്ന് നോക്കി.. മടിയിൽ ഇരിക്കുന്ന മോളെയും ചേർത്തു പിടിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു.. "ഒന്ന് ചേർത്തു പിടിച്ചാൽ മതി..." അവന്റെ മനസ്സും നിറഞ്ഞു..

അവളെ ഒരു കൈകൊണ്ട് ചേർത്തു പിടിച്ചു.. തങ്കിമോളു പാവകുട്ടിയെ കെട്ടിപിടിച്ചു കൊണ്ട് നന്ദയുടെ മാറിൽ പറ്റി ചേർന്നു.. എത്ര നേരം എന്ന് അറിയില്ല കുറേ ഏറെ നിമിഷങ്ങൾ...അവരുടേത് മാത്രമായ മറ്റൊരു ലോകത്ത്....കണ്ണുകൾ കൊണ്ടല്ല ഹൃദയം കൊണ്ട് പ്രണയിക്കുകയായിരുന്നു അവർ..... ഇടക്ക് എപ്പോഴോ തങ്കിമോള് ജെറിയുടെ മേലേക്ക് ചാഞ്ഞു.. അവർ പരസ്പരം അടർന്നു മാറി.. വിരൽ വായിൽ വെച്ച് നുണഞ്ഞു കൊണ്ട് അവൾ അവന്റെ മാറി ഒട്ടി കിടന്നു.. "ആഹാ എന്റെ കുഞ്ഞിക്ക് വിശപ്പിന്റെ വിളി വന്നല്ലോ.... " ജെറി മോളുടെ നെറുകയിൽ തലോടി ചുംബിച്ചു.. "എങ്ങനെ മനസിലായി മോൾക്ക് വിശക്കുന്നു എന്ന്.. " നന്ദ ആവേശത്തോടെ ചോദിച്ചു.. "വിശന്നാൽ അല്ലേൽ ഉറക്കം വന്നാൽ ആണ് ഇവളു വിരൽ നുണഞ്ഞു കൊണ്ട് ഇരിക്കുന്നത്..അല്ലേടി കുഞ്ഞി.. " ജെറി തങ്കിയെ ഒന്ന് കൂടെ ഇറുകെ പിടിച്ചു.. "അച്ചോടാ എന്റെകുട്ടിക്ക് വിശക്കുന്നുണ്ടോ....??

ഞാൻ ചോറ് കൊണ്ട് വന്നിട്ടുണ്ട് മോൾക്ക്‌ അത് കൊടുക്കാം.. " "അത് വേണ്ട അല്ലി..നി പൊക്കോ..." "പറ്റില്ല ഇന്ന് മോൾക്ക് ഞാൻ വാരി കൊടുക്കും.. " നന്ദ കണ്ണ് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.. അവൻ പിന്നേ ഒന്നും മിണ്ടിയില്ല.. ലഞ്ച് ബോക്സ് തുറന്നു.. "അതേ ഇവള് കറി ഒന്നും കൂട്ടില്ല..." "വേണ്ട കൂട്ടണ്ട.. പപ്പടം ഉണ്ട്... ". നന്ദ ചോറും പപ്പടവും മാത്രം കൂട്ടി മോൾക്ക്‌ ചോറ് വാരി കൊടുത്തു.. നന്ദ ചോറ് നീട്ടിയതും തങ്കി മോള് ജെറിയെ ഒന്ന് നോക്കി. "ഇന്ന് ഞാൻ അല്ല നിന്റെ ആമ്പലാ വാരി തരുന്നേ.. " ജെറി പറയുന്നത് കേട്ട് മോള് നന്ദുനെ ഒന്ന് നോക്കി.. നന്ദ വീണ്ടും ചോറ് അവൾക്ക് നേരെ നീട്ടി...നന്ദയുടെ മുഖത്തു നിന്ന് നോട്ടം മാറ്റാതെ മോള് വാ തുറന്നു ചോറ് വാങ്ങി കഴിച്ചു..

ആ രംഗം ആത്മനിർവൃതിയോടെ ആണ് ജെറി നോക്കി കണ്ടത്... ആദ്യമായി ആണ് മോൾക്ക് ജെറി അല്ലാതെ മറ്റൊരാൾ വാരി കൊടുക്കുന്നത്...അതിന്റെ ആശ്ചര്യം മോളുടെ മുഖത്തു ഉണ്ട്.. ഇടക്ക് തന്റെ നേരെ നീണ്ടു വന്ന രണ്ട് കൈകൾ നോക്കിയാൽ തങ്കിയും അല്ലിയും അവനെ നോക്കി പല്ലിളിച്ചു കാട്ടുന്നു.. തങ്കി ജെറിയുടെ മടിയിൽ കയറി നിന്ന് ചോറ് അവന്റെ വായിൽ വെച്ച് കൊടുത്തു.. ഒപ്പം അല്ലിയും.. അത് കണ്ട് കുറുമ്പി പൊട്ടി ചിരിക്കുന്നുണ്ട്.. ജെറി ഒരുഉരുള മോളുടെ വായിൽ വെച്ച് കൊടുത്തു... തങ്കിമോള് അവന്റെ കഴുത്തിൽ കൂടെ കയ്യിട്ട് പിടിച്ചു .. നന്ദയെ നോക്കിയപ്പോൾ അവൾ കൊതിയോടെ അവനെ നോക്കി നിൽക്കുകയാണ്... "ആമ്പലിനും മേനം .. " ജെറിയെ നോക്കി കൊണ്ട് കുറുമ്പി പറഞ്ഞു.. ജെറി അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ട് ഒരു ഉരുള അവൾക്ക് നേരെ നീട്ടി... അവൾ അത് വാങ്ങി കഴിച്ചു.. "ച്ചിന്നോ.. നല്ലസാ... "

തങ്കി മോള് ചിണുങ്ങി ചിരിച്ചു കൊണ്ട് നന്ദയോടെ പറഞ്ഞു..  "എന്നാ മോള് ചെല്ല്.. ഞങ്ങള് പോട്ടേ കുറച്ചു കഴിഞ്ഞാൽ ഒരാള് ഉറക്കം തൂങ്ങാൻ തുടങ്ങും.. " ജെറി മോളെയും എടുത്തു എണീറ്റു.... "ശ്ശോ.. എനിക്ക് കൊതി തീർന്നില്ല..... " നന്ദ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "അത്ര തീർന്നാൽ മതി. ഹാഫ് ഡേ പോയില്ലേ.. ഇനി ക്ലാസ്സിൽ കയറാൻ നോക്ക്.. ഹ്മ്മ് ചെല്ല്... " ജെറി അവളോട് പറഞ്ഞു.. അവള് പിന്നെയും മടിച്ചു നിന്നു.. "ഇന്നലെ എന്നോട് ഐ ലവ് യൂ ന്ന് പറ എന്നാൽ ഞാൻ പോവാം.. " അവൾ ചിണുങ്ങി.. ജെറി ചിരിച്ചു കൊണ്ട് ഇല്ലെന്ന് തലയാട്ടി "ക്ലാസ്സിൽ പോ പെണ്ണേ... " ജെറി അവളെ ഉന്തി തള്ളി വിട്ടു.. നന്ദ ചവിട്ടിതുള്ളി കൊണ്ട് പോയി... "ആമ്പല് പോയി... " ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് തങ്കിമോള് കൈ മലർത്തി കാണിച്ചു.. ജെറി അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു. "ആമ്പല് എന്റെ കുഞ്ഞിയുടെ അടുത്തേക്ക് തന്നെ വരും ട്ടോ.. " അവൻ മോളെയും ചേർത്തു പിടിച്ചു അവള് പോയ വഴിയെ നോക്കി നിന്നു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story