അല്ലിയാമ്പൽ: ഭാഗം 14

alliyambal anvy new

എഴുത്തുകാരി: ആൻവി

"ഐകീമ് മേണം..... " വീട്ടിലേക്ക് പോകും വഴിയാണ് തങ്കിമോള് പറഞ്ഞത്... അത് കേട്ട് ജെറി ബുള്ളറ്റ് നിർത്തി അവളെ ഒന്ന് നോക്കി... "വീട്ടിൽ ഉണ്ടല്ലോ.. നമുക്ക് വീട്ടിൽ എത്തിയിട്ട് കഴിക്കാം... " "മേന്താ.. ഇപ്പം മേനം... " പറഞ്ഞു തീർന്നില്ല കരയാൻ തുടങ്ങി... "ഓഹ് നീ എന്നേ ഒരു വിധം ആക്കും..." അവളുടെ കവിളിൽ പിച്ചി കൊണ്ട് ജെറി പറഞ്ഞു... "പത്ത മേനം... അങ്ങത്തെ... " സൈഡിൽ ഉള്ള മാളിന്റെ മുന്നിലെ ഫ്ലെക്സ് ചൂണ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.... "പച്ചയോ..?? അവിടെ ഉണ്ടോ ആവോ...?? " ജെറി അവളെയും കൊണ്ട് മാളിൽ കയറി... റെസ്റ്റോറന്റ് ഏരിയയിൽ പോയി... "ഇവിടെ ഇരിക്ക്... " ജെറി അവളെ ഒരു ടേബിളിൽ ഇരുത്തി കവിളിൽ ഉമ്മ വെച്ചു...

അവള് ടേബിളിൽ ഉള്ള സോസ് ബോട്ടിൽ എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് ജെറി നോക്കി കള്ള ചിരി ചിരിച്ചു... "കുഞ്ഞി ഇത് വീട് അല്ല നല്ല കുട്ടി ആയിരിക്കണം... കേട്ടോ..." അതിന് മറുപടിയായി തങ്കി അവന്റെ മൂക്കിന്റെ തുമ്പിൽ ഒരു കുഞ്ഞു കടി കൊടുത്തു....അത് കണ്ട് ജെറി ചിരിച്ചപ്പോൾ ഒരുമ്മ ചുണ്ടിലും.... കൈ കൊട്ടി ചിരിച്ചു കൊണ്ട് അവൾ റെസ്റ്റോറന്റ്ന്റെ അകം മുഴുവൻ കണ്ണോടിച്ചു.. "സർ എന്താ വേണ്ടത്...?? " "One ഐസ്ക്രീം...പിസ്ത ഫ്ലാവർ... " "പത്ത..." തങ്കി ഇടക്ക് കേറി പറഞ്ഞു... "ആഹ് മോളേ പച്ച തന്നെയാ... " ജെറി അവളെ എടുത്തു മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു.... ഐസ്ക്രീം വന്നതും അത് എടുക്കാൻ നിന്ന തങ്കിയെ ജെറി പിടിച്ചു വെച്ചു..

"ഇച്ച്... മേനം... " ചീറി കൊണ്ട് അവൾ ടേബിളിൽ കൈയിട്ട് അടിക്കാൻ തുടങ്ങി .. "തിന്നാടി പെണ്ണേ... തണുപ്പ് മാറട്ടെ.. ഇല്ലേൽ അത് മതി ജലദോഷവും മറ്റും വരാൻ..." അവൻ ശാസനയോടെ അവളുടെ കവിളിൽ തട്ടി... അവള് കരഞ്ഞു കൊണ്ട് കുതറുന്നുണ്ട്.. "ന്നാ തിന്ന്..." കുറച്ചു കഴിഞ്ഞതും ഒരു ഐസ്ക്രീം കോരി അവളുടെ വായി വെച്ചു കൊടുത്തു.. "ഹൈ..നല്ലസം.. ച്ചിന്നോക്ക്... " കയ്യിൽ ആയ ക്രീം ജെറിയുടെ വായിൽ തേച്ചു കൊണ്ട് അവൾ കൈ കൊട്ടി ചിരിച്ചു... "ഈ പെണ്ണ്..." ജെറി ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "അത് മേനം... " ഐസ്ക്രീം കഴിച്ചു പുറത്തിറങ്ങിയപ്പോൾ ആണ് കുറുമ്പിയുടെ അടുത്ത ആവശ്യം....

"എന്തിനാ കുഞ്ഞി അത്.. അത് പോലെ ഒരു ബോൾ വീട്ടിൽ ഇല്ലേ... നമുക്ക് രണ്ടാൾക്കും വീട്ടിൽ പോയി ബോളു തട്ടികളിക്കാലോ... " മോളേ എടുത്തു നടക്കുന്നതിന്റെ ഇടയിൽ അവൻ പറഞ്ഞു.. "കലിച്ചോ.. " "ആഹ് ചക്കരേ കളിച്ചാലോ.. " അവൻ അവളെ എടുത്തു ഉയർത്തി കൊണ്ട് മുന്നോട്ട് നടന്നു... എതിരെ വന്ന ആളുമായി കൂട്ടി മുട്ടി... അവന്റെ കയ്യിൽ നിന്ന് വീഴാൻ പോയ തങ്കിമോളേ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നോക്കി.. "അപ്പച്ചൻ ......!!!" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... ജേക്കബിന്റെ മുഖത്തു ദേഷ്യം നിറയുന്നത് ജെറി കണ്ടു.... ഒരുപാട് നാളുകൾക്കു ശേഷമാണ് ജെറി അയാളെ കാണുന്നത്... "അപ്പച്ചാ... ഞാൻ... "

ജെറി എന്തോ പറയാൻ വന്നതും ജേക്കബ് താല്പര്യം ഇല്ലാത്തത് പോലെ തിരിഞ്ഞു നിന്നു...അത് കണ്ട് അവന്റെ ഉള്ള് പിടഞ്ഞു...ചങ്കിൽ സങ്കടം വന്നു തറഞ്ഞു നിന്നു...കണ്ണുകൾ നിറയാൻ വെമ്പി... "പറഞ്ഞതല്ലേ... എന്റെ മുന്നിൽ വന്നു പോകരുത് എന്ന് ... " "അപ്പച്ചാ എനിക്ക്.. ഒരു..." "വേണ്ട....എന്നേ അങ്ങനെ വിളിക്കണ്ട...മരിച്ചു കഴിഞ്ഞു നീ മനസ്സിൽ.. എന്റെ മുന്നിൽ നിന്ന് പോടാ.... " അയാളുടെ വാക്കുകൾ ഓരോന്നും അവന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു.. ജെറിയുടെ മുഖത്തെ സങ്കടം തങ്കിമോളുടെ മുഖത്തും ഉണ്ടായിരുന്നു... "ഗ്രാൻഡ്പ്പാ.... " ജേക്കബിനെ വിളിച്ചു കൊണ്ട് വന്ന ജോയും റീനയും അന്നമ്മയുടെ മറ്റു കുടുംബക്കാരും ജെറിയേയും ജേക്കബിനേയും ഒരുമിച്ച് കണ്ട് പേടിച്ചു....

ജോയ്യെ കണ്ടതും തങ്കിമോള് പേടിച്ചു കരയാൻ തുടങ്ങി.... "അച്ചൂ.... " അന്നമ്മ ജെറിയുടെ അടുത്തേക് ചെല്ലാൻ നിന്നതും ജേക്കബ് തടഞ്ഞു... ജെറി അന്നമ്മയെ സാരമില്ല എന്ന് ഭാവത്തിൽ കണ്ണടച്ച് കാണിച്ചു... "അപ്പച്ചാ.... സോറി.. അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞാലും കുഞ്ഞു നാള് തൊട്ട് ശീലിച്ചു പോയത് കൊണ്ട് മാറ്റാൻ ബുദ്ധിമുട്ട് ആണ്...നിങ്ങളുടെ മുന്നിൽ വന്നു പെടരുത് എന്ന് തന്നെ ആയിരുന്നു വിചാരിച്ചത്....സൊറി ഇനി ഞാൻ വരില്ല.. ." ജെറി വേദനയോടെ ഒന്ന് ചിരിച്ചു... ശേഷം ജോയ്യെ ഒന്ന് നോക്കി... അവൻ തലതാഴ്ത്തി നിന്നു... "ഒന്നുലടാ... നമുക്ക് പോവാം... " ജെറി മോളേ സമാധാനിപ്പിച്ചു കൊണ്ട് അവിടെന്നു പോന്നു..

"പാവം എന്റെ കുട്ടി... ഒറ്റക്ക് ഇത്തിരിയില്ലാത്ത ആ പൊടികുഞ്ഞിനേയും കൊണ്ട് ഒറ്റക്ക്....നിങ്ങക്ക് അവനെ വിളിക്കാമായിരുന്നു.. ഒന്നുല്ലേലും നമ്മുടെ പേരകുട്ടി അല്ലേ അവൻ... " തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ അന്നമ്മ സങ്കടത്തോടെ പറഞ്ഞു... "പേരകുട്ടി...തറവാടിന്റെ മാനം കളയാൻ ജനിച്ചു സന്തതി..." ജേക്കബ് ദേഷ്യത്തോടെ അന്നമ്മയെ നോക്കി... "ഇപ്പൊ അങ്ങനെ ആയോ...മുന്നേ അവനെ മതിയായിരുന്നു നിങ്ങക്ക്...അവൻ ഇല്ലാതെ പറ്റില്ലായിരുന്നു... ഇപ്പൊ പറയുന്നത് കേട്ടില്ലേ... ചെറുപ്രായത്തിൽ തന്നെ ന്റെ കുട്ടി ഒരുപാട് അനുഭവിച്ചു... " "ഒന്ന് മിണ്ടാതെ ഇരിക്ക് ഗ്രാൻഡ്മ്മ... എല്ലാം അവന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ...ആ കൊച്ചിനെ ഉപേക്ഷിചിട്ട് വരട്ടെ അവൻ അപ്പൊ അവനെ വീട്ടിൽ കയറ്റാം.. "

ജോയ് ഇടയിൽ കയറി പറഞ്ഞു.... "ആഹ്... അത് ചിലപ്പോൾ നിന്നെ കൊണ്ട് പറ്റും...എന്റെ അച്ചൂന് പറ്റില്ല.. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു സ്വയം രക്ഷപെടുന്നവനെ ഒന്നും ആണെന്ന് വിളിക്കാൻ കഴിയില്ല...ജന്മം കൊടുത്താൽ അതിനെ വളർത്താൻ ഉള്ള കഴിവും വേണം.... അത് എന്റെ മോന് ഉണ്ട്....കുഞ്ഞിനെ ഉപേക്ഷിച്ചാൽ മാത്രമേ നീയൊക്കെ അവനെ വീട്ടിൽ കയറ്റൂ...എങ്കിൽ അവൻ ഇങ്ങോട്ട് വരാതിരിക്കട്ടേ.... പിന്നേ നി തന്നെ ഇത് പറയണം ജോയ്... നീയും നിന്റെ പെണ്ണും ഇപ്പൊ ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി കയറാത്ത ആശുപത്രികൾ ഉണ്ടോ...എങ്ങനെയാട ഇങ്ങനെ പറയാൻ തോന്നുന്നത്... " ദേഷ്യത്തോടെ ഉള്ള അന്നമ്മയുടെ ഓരോ വാക്കുകളും കേട്ട് ജോയ് ആകെ വല്ലാതെ....

തങ്കിമോളുടെ മുഖം അവന്റെ മനസ്സിലൂടെ പോയി... ഒരു പക്ഷേ വളർന്നു കഴിഞ്ഞാൽ അവളെ വെച്ച് ജെറി തന്റെ കുടുംബം ഇല്ലാതാകുമോ എന്ന പേടി അയാൾക്ക് ഉണ്ടായിരുന്നു.. ഒപ്പം എവിടെയോ മറഞ്ഞിരിക്കുന്ന സ്വന്തം കുഞ്ഞിനോട്‌ ഉള്ള സ്നേഹവും...  "അ.... പ്പ.... " "ജെരി.... " തങ്കിമോള് ജെറിയെ നോക്കി പല്ല്കാട്ടി ചിരിച്ചു.. "ജെറി അല്ലടി അപ്പ എന്ന് എഴുതു.. " അവളുടെ കവിളിൽ കവിൾ ഉരസി കൊണ്ട് ജെറി പറഞ്ഞു.. ജെറി അവളുടെ കൈ കൂട്ടി പിടിച്ചു കൊണ്ട് പെൻസിൽ വെച്ച് സ്ലേറ്റിൽ എഴുതിക്കാൻ നോക്കുകയാണ്... "അപ്പ.... അങ്ങനെ പറഞ്ഞ് എഴുത് കുഞ്ഞി.. " അവൻ അവളോട് ആയി പറഞ്ഞു... "ജെരി.. " അവൾ ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിൽ തൂങ്ങി..

"എടി കുഞ്ഞി.. ജെറി എന്നല്ല ഈ എഴുതിയിരിക്കുന്നത് അപ്പ എന്നാ... " "ജെരിയാ... " അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് വാശിയോടെ പറഞ്ഞു.. "ഓ ശെരി എഴുതിയത് ജെരി എന്നാ അപ്പ അല്ല... " വേദന കൊണ്ട് ജെറി വിളിച്ചു പറഞ്ഞു.. പെട്ടന്ന് കാളിങ് ബെൽ അടിച്ചത്... "ഈ രാത്രിയിൽ ഇതാരാ... മോള് ഇവിടെ ഇരിക്കെ ഞാൻ പോയി നോക്കിയിട്ട് വരാം.. " ജെറി മോളേ നിലത്ത് ഇരുത്തി കൊണ്ട് പോയി ഡോർ തുറന്നു... "ആഹ് രവി ഏട്ടൻ ആണോ.വാ .. " ഡോർ തുറന്ന ജെറി ചോദിച്ചു... അവൻ താമസിക്കുന്ന വീടിന്റെ ഓണർ ആണ്.. "ഞാൻ വാടക തരാൻ നാളെ അങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു... ഇപ്പൊ കൊണ്ട് വരാം.. " "ഏയ്‌.. ഞാൻ വാടകക്ക് വന്നതല്ല.. നിന്നെ ഒന്നു കാണാൻ വന്നതാ..

" ജെറി പിടിച്ചു വെച്ച് കൊണ്ട് രവി പറഞ്ഞു. "എന്താ രവിഏട്ടാ.. " ജെറി നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു. "അല്ലടാ നീയും ആ ശരത്തും തമ്മിൽ എന്താ പ്രശ്നം അമ്പലത്തിൽ വെച്ച് എന്തോ തല്ല് ഉണ്ടായി എന്നൊക്കെ പറയുന്നത് കേട്ടു... " അയാൾ ജെറിയോടു ചോദിച്ചു.. ജെറി ഒന്നു ചിരിച്ചു. "അതായിരുന്നോ..?? " "അതേ അത് തന്നെ...അവൻ നിന്നേ കൊല്ലും എന്നൊക്കെ പറഞ്ഞു നടപ്പുണ്ട്.. നീ സൂക്ഷിക്കണം കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവന തലക്ക് വെളിവ് ഇല്ലാത്ത കൊറേ എണ്ണങ്ങൾ ഉണ്ട് അവന്റെ കൂടെ.. " "ഞാൻ ശ്രദ്ധിച്ചോളാം ഏട്ടാ.. ഏട്ടൻ ഇരിക്ക് ഞാൻ പോയി ക്യാഷ് എടുത്തിട്ട് വരാം.. " "അതിപ്പോ വേണ്ട മോനെ നിന്റെൽ ഉള്ളപ്പോൾ തന്നാൽ മതി.. " അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു..

"ഇന്നലെ സാലറി കിട്ടി...അത് പകുതിയും ഓരോ ആവശ്യങ്ങൾ ആയി തീർന്നു...കയ്യിൽ വെച്ചാൽ ഇരിക്കില്ല..അതിനേക്കാൾ നല്ല ഇപ്പൊ തരുന്നതാ... " ജെറി ഒന്നു ചിരിച്ചു കൊണ്ട് റൂമിലേക്ക് ചെന്നു.. ക്യാഷ് കൊടുത്തു അയാളെ പറഞ്ഞു വിട്ടു..  "അച്ചായാ..... " നീണ്ടു കിടക്കുന്ന ഗ്രൗണ്ടിലേക്ക് കണ്ണും നട്ടിരിക്കുന്ന ജെറി തോളിലേക്ക് തലചായ്ച്ച് കൊണ്ട് പ്രണയവിവശയായി അവൾ വിളിച്ചു... "ഹ്മ്മ്... " അവൻ ഒന്നു മൂളിയതെ ഒള്ളൂ.. "ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറയട്ടെ... " അവൾ മുഖം ഉയർത്തി അവനെ നോക്കി... ജെറി ഒന്നും പറഞ്ഞില്ല... മറ്റെങ്ങോ നോക്കി ഇരിപ്പാണ്.. "പറ അച്ചായാ... " അവൾ അവന്റെ കവിളിൽ കൈ ചേർത്തു കൊണ്ട് ചോദിച്ചു...

"ഇപ്പൊ തന്നെ വേണോ അല്ലി....എനിക്ക് ആണേൽ സ്ഥിരമായി ഒരു ജോലിയില്ല...നല്ലൊരു ജോലി ആയിട്ട് പോരേ.. വീട്ടിൽ പറയുന്നത്..ഏറി പോയാൽ ഒരു മാസം കഷ്ടിച്ച് ഞാൻ ഈ കോളേജിൽ ഉണ്ടാവൂ... " അവന്റെ അവസാന വാക്കുകൾ കേട്ട് അവളുടെ മുഖം മങ്ങി.... ജെറി അവളുടെ മുഖം കയ്യിൽ എടുത്തു... "എന്നേ പോലെ ഒരു അന്യമതക്കാരന് നിന്നെ നിന്റെ അച്ഛൻ തരുമോ എന്നാ പേടി എനിക്കുണ്ട്..." ജെറി അവളെ നോക്കി... അവന്റെ ഉള്ളിലെ ടെൻഷൻ കണ്ണുകളിൽ പ്രകടമായിരുന്നു... നന്ദ സങ്കടം നിറഞ്ഞ അവന്റെ മുഖത്തു തലോടി...അവൻ ആ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ചുണ്ടോട് ചേർത്തു.. "നിന്റെ വീട്ടിൽ സമ്മതിച്ചില്ലേൽ നീ എന്ത് ചെയ്യും അല്ലി...?? "

അവളുടെ മറുപടിക്കായി അവൻ കാതോർത്തു.. അപ്പോഴും അവളുടെ കണ്ണുകളിൽ അവനോടുള്ള അടങ്ങാത്ത പ്രണയമാണ്... "കാത്തിരിക്കും.. മരണം വരെ കാത്തിരിക്കും...ഞാൻ ജീവിക്കുന്നെങ്കിൽ അച്ചായന്റെയും തങ്കിമോളുടെയും കൂടെ ആയിരിക്കും... അതിന് പറ്റിയില്ലേൽ ഞാൻ തനിയെ ജീവിചോളാം...അതിനുള്ള ധൈര്യം ഒക്കെ അച്ചായൻ എനിക്ക് പകർന്നു തന്ന ശുദ്ധ പ്രണയത്തിനുണ്ട്.. " അവളുടെ വാക്കുകൾ അവനെ അത്ഭുതപെടുത്തി...അവനു എന്തും നേരിടാൻ ഉള്ള ശക്തി വാക്കുകളാൽ പകർന്നു നൽകുകയായിരുന്നു അവൾ... ജെറി സന്തോഷം കൊണ്ട് അവളെ വാരി പുണർന്നു.. കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു... അവളുടെ കൈകൾ അവന്റെ പുറത്ത് പതിയെ തലോടി .

അവൻ അവളുടെ തോളിൽ മുഖം അമർത്തി.. "കർത്താവ് എന്നെ എന്നും ഒറ്റപെടുത്തിയിട്ടേ ഒള്ളൂ എന്ന് ഞാൻ ഒരുപാട് കുറ്റപെടുത്തിയിട്ടുണ്ട്....പക്ഷേ നിന്നെ തന്ന് എന്നേ അനുഗ്രഹിച്ചു..നിന്നെക്കാൾ വിലപിടിപ്പുള്ളതൊന്നും എനിക്ക് ഇനി കിട്ടാനില്ല..എനിക്കും തങ്കിമോൾക്കും കർത്താവ് നൽകിയതാണ് നിന്നെ... " അവന്റെ കണ്ണുകൾ അവളുടെ ഇടം തോളിൽ പതിഞ്ഞു.. "അധികം ഒന്നും കാത്തിരിക്കേണ്ടി വരില്ല... ഞാൻ വരും ..എന്റെ പെണ്ണിനെ കൊണ്ട് പോവാൻ.." അവന്റെ വാക്കുകൾ അവൾക്ക് അവനോടുള്ള ആത്മാർത്ഥ പ്രണയത്തിന് ആരാധനയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു... അവളുടെ പ്രണയത്തിനു അർത്ഥം കൈവന്ന നിമിഷം... അവൾ അവന്റെ നെഞ്ചിലേക്ക് വീണു കിടന്നു...

അവന്റെ ഹൃദയംസ്പന്ദനത്തിനൊപ്പം ഒത്തു ചേരാൻ അവളുടെ ഹൃദയം കൊതി പൂണ്ടു.. "കുറച്ചു കാലം കൊണ്ട് എനിക്ക് അച്ചായനിൽ നിന്ന് ഒന്ന് മാത്രം മനസിലായി...എന്റെ മനസിന്റെ കൊച്ചു ലോകത്ത് കൂടെകൂട്ടാൻ കൊള്ളാവുന്ന സമ്പൂർണപുരുഷൻ നിങ്ങള് മാത്രമാണ്...." കവിളിൽ തലോടി കൊണ്ട് അവൾ പറഞ്ഞത് അവന്റെ മനസിനെ പിടിച്ചുലച്ചു.. മൂകമായ കുറെയേറെ നിമിഷങ്ങൾ....സുന്ദരമായ ആ നിമിഷത്തെ മനോഹരമാക്കി കൊണ്ട് അവരെ തഴുകി എത്തിയ പ്രണയത്തിന്റെ കുളിരുള്ള കാറ്റ്.... "പിന്നേ...ക്ലാസ്സിൽ പോകുന്നില്ലേ... " അവളുടെ മുഖംഉയർത്തി കൊണ്ട് അവൻ ചോദിച്ചു. "പോകാൻ തോന്നണ്ടെ അച്ചായാ... എന്നും ഇങ്ങനെ ഇരിക്കാൻ തോന്നാ.. "

അവൾ ഒരു കുസൃതി ചിരിയോടെ അവനെ നോക്കി .. "ഇരിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല പെണ്ണേ...എന്റെ മോള് ഇപ്പൊ എന്നേ പ്രതീക്ഷിച്ചു നിൽപ്പുണ്ടാവും..." അവളുടെ തലയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.. "ഹ്മ്മ് എന്നാ പൊക്കോ മോൾക്ക് വിശക്കുന്നുണ്ടാവും.. " അവൾ അവനിൽ നിന്ന് അകന്ന് മാറി.. അവൻ അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു.. "പിന്നേ അച്ചായാ ഒരു കാര്യം... " ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കും മുന്നേ അവൾ അവന്റെ കയ്യിൽ പിടിച്ചു... "മ്മ്... " അവൻ അവളെ സംശയത്തോടെ നോക്കി. "എന്നോട് i luv you എന്ന് പറയുവോ.. പ്ലീസ്... " അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു.. ജെറിക്ക് ചിരി പൊട്ടി.. "എടി.. ഈ i luv u പറഞ്ഞില്ലേൽ എന്താ..

ആ മൂന്ന് വാക്കിൽ ആണോ നീ എന്റെ പ്രണയം കാണുന്നത് .. " ജെറി പുരികം പൊക്കി അവളോട് ചോദിച്ചു. "അങ്ങനെ അല്ല.. സ്നേഹിക്കുന്നവരുടെ വായിൽ നിന്ന് വീഴുന്ന ആ മൂന്ന് വാക്കിന് വല്ലാത്തൊരു ഫീൽ ആണ് അച്ചായാ...ഹൃദയം കൊണ്ട് പറയുമ്പോൾ എത്ര കേട്ടാലും മതിവരില്ല...." അവൾ അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി.. അവൻ കള്ളചിരിയോടെ അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു.. അവൻ പുഞ്ചിരിയോടെ കണ്ണുകൾ ഇറുക്കി അടച്ചു... "ക്ലാസ്സിൽ പോടീ പ്രാന്തി.. " അത് കേട്ട് അവൾ കണ്ണ് തുറന്നു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി..അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. "പോട്ടേ.. " "ഹ്മ്മ്.. "ചുണ്ട് ചുളുക്കി കൊണ്ട് അവൾ തലയാട്ടി.

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു നന്ദ ഓരോന്ന് ആലോചിച്ചു... ജെറിയും തങ്കിമോളും ആയിരുന്നു അവളുടെ ചിന്തകളിൽ നിറഞ്ഞു നിന്നത്... അവരില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ആലോചനയിൽ മുഴുകി എപ്പോഴോ അവൾ ഉറങ്ങിയിരുന്നു.. എന്തോ ഉറക്കെ ഉള്ള ശബ്ദം കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്... കിതച്ചു കൊണ്ട് മുന്നോട്ട് നോക്കി.... ഹാപ്പി ബര്ത്ഡേ നന്ദുട്ടി.. കേട്ടതു വിശ്വസിക്കാൻ കഴിയാതെ അവൾ മുന്നോട്ട് നോക്കി.. മുന്നിൽ നിൽക്കുന്നു സേതുവും ഗീതയും... നന്ദ ക്ലോക്ക് നോക്കി.. 12..മണി.. നന്ദ എണീറ്റ് ചെന്ന് അവരെ കെട്ടിപിടിച്ചു.. "എവിടെ എന്റെ ബര്ത്ഡേ കേക്ക് എവിടെ..?? " അവൾ കൈകൾ മാറിൽ കെട്ടി നിന്നു കൊണ്ട് ചോദിച്ചു..

സേതു അവൾക്ക് മുന്നിൽ അവളുടെ ഫേവറിറ്റ് ബ്ലാക്ക്ഫോറെസ്റ്റ് കേക്ക് കൊണ്ട് വെച്ചു.. കേക്ക് മുറിച്ചു മൂന്നു പേരും കഴിച്ചു.. രാവിലെ അമ്പലത്തിൽ പോക്ക് ഉച്ചക്ക് ചെറിയ സദ്യ.. സേതുവിന്റെയും ഗീതയുടെയും വക ചെറിയ ഗിഫ്റ്റ്.. അത്രേ ഒള്ളൂ ആഘോഷം.. സൺ‌ഡേ ആയത് കൊണ്ട് രാവിലെ അമ്പലത്തിൽ പോകാൻ അവൾക്ക് ദൃതിയായി... ഗീതയുടെ വക കിട്ടിയ ദാവണിയുടുത്ത്‌ അവൾ പതിവിലും സുന്ദരിയായി ഒരുങ്ങി... ബര്ത്ഡേ ആയത് കൊണ്ട് ഗീതയും സേതുവും ഉണ്ടായിരുന്നു അവളുടെ കൂടെ... അത് കൊണ്ട് ഇത്തവണ ജെറിയെ കാത്തു നിൽക്കാൻ കഴിഞ്ഞില്ല... അമ്പലത്തിൽ പ്രധക്ഷിണം വെക്കും നേരമാണ് പാദസരം കിലുക്കി ഓടി വരുന്നു തങ്കിമോളേ അവൾ കണ്ടത്..

പിന്നലെ ജെറിയും.. അവരെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു... ജെറി അവളോട് കുളക്കടവിലേക്ക് വരാൻ പറഞ്ഞു കൊണ്ട് മോളെയും എടുത്തു പോയി... "അതേ അച്ഛാ ഞാൻ നിവിയുടെ വീട്ടിൽ പോയിട്ട് വരാം.. നിങ്ങള് നടന്നോ.. " പ്രാർത്ഥന കഴിഞ്ഞു ഇറങ്ങാൻ നേരം നന്ദ സേതുനോടും ഗീതയോടും പറഞ്ഞു "ഹ്മ്മ് വേഗം വന്നേക്കണം.. കറങ്ങി തിരിഞ്ഞു നടക്കരുത്.. " ഗീത അവളെ നോക്കി പറഞ്ഞു. "ആഹ് ശെരി.. "  ജെറി നന്ദയെ കാത്തു കുളപടവിൽ ഇരുന്നു.. തങ്കിമോള് പടിയിൽ ഇരുന്നു ആമ്പൽ പൂവിനെ തൊട്ടും തലോടിയും ഇരിക്കുന്നുണ്ട്.. നന്ദ ആരും കാണാതെ പാത്തും പതുങ്ങിയും വരുന്നത് കണ്ട ജെറി ചിരിച്ചു.. തന്റെ മുന്നിൽ വന്നു നിന്ന അവളെ അവൻ അടിമുടി നോക്കി..

അരയിലൂടെ കൈകൾ ചുറ്റി അവളെ അവനിലേക്ക് അടുപ്പിച്ചു.. "എന്ത് സുന്ദരിയാ പെണ്ണേ നീ..." അവന്റെ വാക്കുകൾ അവളിൽ നാണം വിരിയിച്ചു...മുഖത്തേക്ക് വീണ മുടിയിഴകളെ അവൻ മാടി ഒതുക്കി.. അവളിൽ നിന്ന് അകന്ന് നിന്നു.. പിറകിലേക്ക് ചേർത്തു പിടിച്ച വലം കൈ അവൾക്ക് നേരെ നീട്ടി.. "എന്റെ അല്ലികുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ... " ഒരു പിടി ആമ്പൽ പൂക്കൾ അവൾക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു.. അല്ലി അവനെ ഒന്ന് നോക്കി..സന്തോഷം നിറഞ്ഞ കണ്ണുകളോടെ ആ പൂക്കൾ വാങ്ങി.. ഇത് കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു നമ്മുടെ തങ്കി മോള്... അവൾ എണീറ്റു അവരുടെ അടുത്തേക്ക് ചെന്നു.. നന്ദയുടെ പാവാടയിൽ പിടിച്ചു വലിച്ചു.. നന്ദ താഴേക്കു നോക്കി.

"പൂ താ.. " മോള് കൈ നീട്ടി കൊണ്ട് നിഷ്കളങ്കമായി ചിരിച്ചു.. നന്ദ അവളെ വാരി എടുത്തു ചുംബിച്ചു.. പൂക്കൾ എല്ലാം അവൾക്ക് കൊടുത്തു കൊണ്ട് നന്ദ മോളെയും എടുത്തു അവിടെ ഇരുന്നു ഒപ്പം ജെറിയും.. തങ്കിമോള് അവളുടെ കവിളിൽ ചുംബിച്ചു... മോള് ചുണ്ടുകൾ എടുക്കും മുന്നേ ജെറി മോളുടെ കവിളിൽ ചുംബിച്ചു... അവൻ തങ്കിയിലൂടെ നന്ദക്ക് പകർന്നു കൊടുത്തത് അവന്റെ പ്രണയമായിരുന്നു.. "എങ്ങനെ അറിയാം എന്റെ ബര്ത്ഡേ ആണെന്ന്.. " "Fb യും instagram മും ഉള്ളപ്പോൾ ആണോ അറിയാൻ പാട്.. " അവൻ അവളെ നോക്കി കണ്ണ് ചിമ്മി.. അവൾ അവന്റെ തോളിൽ കിടന്നു... മോളുടെ കയ്യിൽ ഉള്ള പൂക്കളെ തലോടി.. "ഗിഫ്റ്റ് ആയിട്ട് ഈ പൂക്കൾ മാത്രമേ എന്റെൽ ഒള്ളൂ...പൈസക്ക് അല്പം tight ആണ് " അവൻ തല ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി.. നന്ദു മോളേ പടിയിൽ ഇരുത്തി അവനെ പുണർന്നു.. ജെറിയുടെ അവളെ ചേർത്തു പിടിച്ചു.. അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തു.. "I luv you...."..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story