അല്ലിയാമ്പൽ: ഭാഗം 17

alliyambal anvy new

എഴുത്തുകാരി: ആൻവി

"എല്ലാം ഒരു സ്വപ്നമായി തോന്നുന്നു എനിക്ക്..... " ജെറി മാറി മുഖം ചേർത്തു കിടന്നു കൊണ്ട് അവൾ പറഞ്ഞു.... ജെറി മറ്റേതോ ലോകത്ത് ആയിരുന്നു... അവന്റെ അനക്കം കേൾക്കാത്തതു കണ്ട് നന്ദ മുഖം ഉയർത്തി അവനെ നോക്കി... "ഇച്ചാ... എന്താ ഒന്നും മിണ്ടാത്തത്... " അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ കുറുമ്പോടെ ചോദിച്ചു... ജെറി അവളെ ബെഡിൽ കിടത്തി അവളെ നോക്കി കിടന്നു... അവന്റെ പ്രണയത്തോടെ ഉള്ള നോട്ടത്തിൽ അവൾ നാണവിവശയായി.... ജെറി വിരൽ കൊണ്ട് അവളുടെ അധരങ്ങളെ തഴുകി.... "ഈ ആദ്യ ചുംബനത്തിന് വല്ലാത്ത മധുരമാണ്..... " കള്ളചിരിയോടെ ജെറി നന്ദ കണ്ണുകളിൽ നോക്കി....

അവൾ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ഒളിച്ചു... "സ്വന്തമാക്കിയതിനു ശേഷം ആവുമ്പോൾ ആദ്യചുംബനത്തിന് അതിമധുരമാണ് അല്ലേ അല്ലി.... " അവൾ ആർദ്രമായ് ചോദിച്ചു... നന്ദ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു... ജെറി പുഞ്ചിരിയോടെ അവളുടെ മുടിയിലൂടെ വിരൽ ഓടി... "ഉറങ്ങിക്കോ... ഇന്ന് എനിക്കും ഉറങ്ങണം...കഴിഞ്ഞ ദിവസങ്ങളിൽ നിന്നെ ഓർത്ത് ഒരു പോള കണ്ണടചിട്ടില്ല..... " "ഞാനും....." അവനെ ഇറുക്കി പുണർന്നു കൊണ്ട് അവളും പതിയെ കണ്ണുകൾ അടച്ചു....  "ഇഞ്ഞും ഇന്ത്‌ കച്ചണത്....ആമ്പലേ....നാനെ ആമ്പലിനെ കച്ചാൻ തരാത്തോ.... " നന്ദയുടെ കയ്യും പിടിച്ചു രാവിലെ ആറു മണിക്ക് തുടങ്ങിയതാണ് വീടിനുള്ളിലേ നടപ്പ്...

അവളുടെ ഓരോ കളി പാട്ടങ്ങളും നന്ദക്ക് കാണിച്ചു കൊടുക്കുന്ന തിരക്കിൽ ആണ് തങ്കി മോള്.... സ്റ്റയറിന്റെ അടുത്ത് എത്തിയപ്പോൾ കുറുമ്പി നന്ദയുടെ കൈ വിട്ട് സ്റ്റയർ.. കയറാൻ നോക്കി.. "അയ്യോ മോളേ ആമ്പല് എടുക്കാം.. അല്ലേ എന്റെ പൊന്ന് വീഴില്ലേ... " അവളുടെ ഉണ്ട കവിളിൽ ഉമ്മ വെച്ച് കൊണ്ട് ചോദിച്ചു.. "മോല് വീയില്ലല്ലോ.... " നന്ദയുടെ കൈയിൽ നിന്ന് കുതറി കൊണ്ട് അവൾ മുട്ട് കുത്തി കഷ്ടപെട്ട് കയറാൻ തുടങ്ങി... നന്ദ അവളെ വാരി എടുത്തു... "നീ വീഴുമെടി കുറുമ്പി..." അവളുടെ വയറിൽ ഇക്കിളിയിട്ട് കൊണ്ട് നന്ദ സ്റ്റയർ കയറാൻ തുടങ്ങി.... അപ്പൊ തങ്കി വലിയ വായിൽ എന്തൊക്കെയോ പറയുന്നുണ്ട്...കുറേ ഒക്കെ നന്ദക്ക് മനസിലായി...

"നാനെ... പാവചില്ലേ ആമ്പലേ...പൊത്തില്ലേ... പൊത്ത്‌...ഏ.." വാക്കുകൾ പ്രായസപെട്ടു പറഞ്ഞു കൊണ്ട് തങ്കി നന്ദയുടെ നെറ്റിയിലെ പൊട്ട് തൊട്ട് കാണിച്ചു.... "ആട കണ്ണാ... പറഞ്ഞോ... " നന്ദ അവളെ ഒക്കത്ത്‌ എടുത്തു കൊണ്ട് റൂമിലേക്ക് നടന്നു... "ആ.. പൊത്തെ... പാവച്ചെ കൊത്തല്ലോ ... " തങ്കിമോള് കൈ കൊട്ടി ചിരിച്ചു കൊണ്ട് നന്ദയെ നോക്കി.. "ആണോ... പാവക്ക് എന്റെ മോള് പൊട്ട് കുത്തി കൊടുത്തോ.... ". "ആലോ...നാനിപ്പോ കാനിച്ചു തരാമേ..." നന്ദയുടെ കയ്യിൽ നിന്ന് കുതറി ഇറങ്ങി അവൾ റൂമിലേക്കു ഓടി.. "തങ്കി മോളേ വീഴും ... " നന്ദ പിറകിൽ ചെന്നു.... റൂമിൽ ചെന്നപ്പോൾ കുറുമ്പി പാവകുട്ടിയെ പിടിച്ചു കള്ള ചിരിയോടെ നിൽപ്പുണ്ട്.. ജെറി നല്ല ഉറക്കത്തിൽ ആണ്...

നന്ദ മോളുടെ കൂടെ അവളുടെ കളിയിൽ ഏർപ്പെട്ടു.... രാവിലെ പത്രവും വായിച്ചു സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു ജേക്കബ്... കാര്യസ്ഥൻ വർഗീസ് ഓടി പാഞ്ഞു വരുന്നുണ്ട്.... "സാറേ....സാറ് അറിഞ്ഞോ...നമ്മുടെ അച്ചു മോൻ കല്യാണം കഴിച്ചെന്നു... " കിതച്ചു കൊണ്ട് അയാൾ പറഞ്ഞു... ജേക്കബ് ചാടി എണീറ്റു... "ഏതോ ഒരു നായര് കുട്ടിയ....പത്രം ഇടാൻ പോയ കുമാരൻ പറഞ്ഞതാ... " "ആഹാ... ഇപ്പൊ എന്തായി... അവന് ഒന്ന് പോയ മറ്റൊന്ന് ....ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞു.. ഇനി മറ്റൊരുത്തി...ആ ശരത്ത് ആണേൽ അവനെ കൊല്ലും എന്ന് പറഞ്ഞ് നടക്കാ..." എല്ലാം കേട്ട് കൊണ്ട് വന്ന ജോയ് പറഞ്ഞു.... "ഗ്രാൻഡ്പ്പ എന്താ ഒന്നും പറയാത്തത്... "

"ഞാൻ എന്ത് പറയാൻ അവൻ എന്ത് വേണേലും ആയിക്കോട്ടേ...." അയാൾ ദേഷ്യത്തിൽ അകത്തേക്ക് പോയി... 'ഇനി അവൻ കല്യാണം കഴിച്ചാൽ കുഞ്ഞിനെ ഉപേക്ഷിക്കുമോ..??? ആ കുട്ടിയെ എന്റെ തലയിൽ കെട്ടി വെക്കുമോ???..' ജോയ് ഒരുനിമിഷം ചിന്തിച്ചു പോയി.... "ഇച്ച് മേനം.... " "അത് തൊടാൻ പാടില്ല കുഞ്ഞുസേ...വല്ല്യേ ആളുകൾ ആണ് അങ്ങനെ പൊട്ട് തൊടുക...." "അല്ല.... മേനം.... " കരഞ്ഞു കൊണ്ട് ബെഡിൽ കിടന്നു കരയാൻ തുടങ്ങി... "കരയല്ലേ വാവേ... " നന്ദ അവളെ ആശ്വാസിപ്പിക്കാൻ നോക്കുമ്പോൾ കുറുമ്പിയുടെ വാശി കൂടി ... കുഞ്ഞി കാലുകൾ കൊണ്ട് നന്ദയെ ചവിട്ടുന്നുണ്ട്.... കരയുമ്പോൾ മുഖം ചുവക്കുന്നു.... നന്ദക്ക് അത് കണ്ട് പേടിയായി...

തന്നെ ചവിട്ടുന്നതിന്റെ ഇടയിൽ അവളുടെ കാലുകൾ വേദനിചെന്ന് വിചാരിച്ചു നന്ദ അവളുടെ കുഞ്ഞി കാലുകളിൽ തഴുകി... പുള്ളിക്കാരി കരച്ചിൽ നിർത്തിയില്ല... നിർത്താതെ ഉള്ള തങ്കിമോളുടെ കരച്ചിൽ കേട്ടാണ് ജെറി കണ്ണുകൾ തുറന്നത്... അവൻ ചാടി എണീറ്റ് മോളേ നോക്കി... "കുഞ്ഞി... എന്താടാ വാവേ... " ജെറി പരിഭ്രമത്തോടെ അവൾ എടുക്കാൻ നോക്കി... പെണ്ണ് വാശിയിൽ കമിഴ്ന്നു കിടന്നു കരയാൻ തുടങ്ങി.... നന്ദയാണേൽ ഇപ്പൊ കരയും എന്ന മട്ടിൽ ആണ്.. "എന്താ അല്ലി... മോള് വീണോ..?? ' ജെറിയുടെ ചോദ്യത്തിന് അവൾ ഇല്ലെന്ന് തലയാട്ടി... "പിന്നേ....?? "

"അത് പിന്നെ....ഞാൻ അവളെ കുളിപ്പിച്ച് ഡ്രസ്സ്‌ ഇടിയിക്കാൻ നിൽക്കുമ്പോൾ മോള് എന്റെ നെറ്റിയിലേ സിന്ദൂരം പോലെ അവൾക്കും വേണം എന്ന് പറഞ്ഞു...അത് വേണ്ടെന്ന് പറഞ്ഞതിനാ...." നിറഞ്ഞു വന്ന കണ്ണുകളാൽ നന്ദ ജെറിയെ നോക്കി... ജെറിക്ക് ചിരി വരുന്നുണ്ട്.... തങ്കി ആണേൽ ഇടക്ക് കരയും ഇടക്ക് നന്ദയേയും ജെറിയേയും പാളി നോക്കും.... "എന്റെ അല്ലി...ദേ ഈ കിടക്കുന്ന ഗുണ്ടു ഉണ്ടല്ലോ...നി വിചാരിച്ചതിനേക്കാൾ വാശിക്കാരി ആണ്...ഈ കരച്ചിൽ ഒക്കെ പെണ്ണിന് കാര്യം സാധിക്കാൻ ആണ്...." ജെറി അതും പറഞ്ഞു തങ്കിയുടെ അടുത്തേക്ക് ചെന്നു... "എന്റെ കുഞ്ഞി എണീറ്റെ...എന്നിട്ട് ഈ ഉടുപ്പ് ഇട്ടേ.. "

ജെറി അവളെ വാരി എടുത്തു കൊണ്ട് പറഞ്ഞതും കുറുമ്പി അവനെ അടിക്കാനും കടിക്കാനും എല്ലാം നോക്കുന്നുണ്ട്... "ഇച്ച് ആ പൊത്ത്‌ മേനം... " തേങ്ങി കരഞ്ഞു കൊണ്ട് അവൾ നന്ദയെ ചൂണ്ടി.. "ദേ നോക്കി വാവേ... നീ കരയുന്നത് കണ്ടിട്ട് അല്ലേ ആമ്പല് കരയുന്നത്....മോള് കരയുവാണേൽ ആമ്പല് പോവും... " അത് കേട്ടതും പെണ്ണിന്റെ കരച്ചിൽ നിന്നു...ജെറി ഒന്ന് നോക്കിയതിന് ശേഷം അവള് നന്ദയുടെ മേലേക്ക് ചാഞ്ഞു.... നന്ദ അവളെ എടുത്തു നെഞ്ചോട് ചേർത്തു.. "ഇത്രേ ഒള്ളൂ....ഈ വാശിക്കാരിയെ ഒതുക്കാൻ സിമ്പിൾ ആണ് .. " നന്ദയുടെ കവിളിൽ മുഖം ഉരസി കൊണ്ട് അവൻ പറഞ്ഞു... അത് കണ്ട് തങ്കിമോള് അവനെ ഒന്ന് നോക്കി....

ആ കുഞ്ഞു മുഖത്തു എന്തിനെന്നില്ലാതെ ഒരു കള്ള ചിരിയുണ്ട്.... ജെറി ആ കുഞ്ഞു ചുണ്ടിൽ ഒരുമ്മ കൊടുത്തു... "ആമ്പലിനും മേനം... " നന്ദയുടെ ചുണ്ടിൽ തൊട്ട് കൊണ്ട് കുറുമ്പി ജെറിയോടു പറഞ്ഞു... നന്ദ കണ്ണ് മിഴിച്ചു കൊണ്ട് ജെറിയെ നോക്കി.. അവന്റെ മുഖത്തു കുസൃതി നിറഞ്ഞു..... "ആമ്പലിന് ഞാൻ പിന്നേ കൊടുത്തോളാം .." തങ്കിയുടെ മൂക്കിൽ മൂക്ക് ഉരസി കൊണ്ട് അവൻ പറഞ്ഞു.. "മേന്ത ഇപ്പം... " വാശിയോടെ അവൾ പറഞ്ഞൂ .. പിന്നെയും ജെറി മടിച്ചു നിന്നപ്പോൾ പെണ്ണ് കരച്ചിൽ എന്നാ ആയുധം പുറത്ത് എടുത്തു... ജെറി അതിന് മുന്നേ നന്ദയുടെ കവിളിൽ ഒരുമ്മ കൊടുത്തു....

വേഗം ബാത്‌റൂമിലേക്ക് പോയി... ജെറി ഓടി പോകുന്നത് ചിരിയോടെ നോക്കി നിന്ന നന്ദയുടെ ചുണ്ടിൽ തങ്കി ഉമ്മ കൊടുത്തു കൊണ്ട് കൈ കൊട്ടി ചിരിച്ചു....  "അഹ് അമ്മേ ഇന്ന് വരും....ഇന്നലെ അച്ഛൻ കൊണ്ട് വരാത്ത കുറച്ച് ഡ്രസ്സ്‌ കൂടെ ഉണ്ട്.. " "എന്നാ ശെരി മോളേ ഞാൻ നിന്റെ ബുക്സ് ഒക്കെ എടുത്തു വെക്കാം.... " "മ്മ്... " നന്ദ ഫോൺ ചെയ്യുമ്പോൾ ആണ് കഴുത്തിൽ ഒരു തണുപ്പ് ഏറ്റത്... അവൾ പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി.. ജെറി കുസൃതി ചിരിയോടെ അവളെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "ആരോടാ സംസാരം...മ്മ് .. " "അമ്മ... " അവൾ ഒന്ന് കൂടെ അവനോട് ചേർന്നു നിന്നു... അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ചു...

ജെറി അവളുടെ കവിളിൽ ചുംബിക്കാനാഞ്ഞതും നന്ദ അവനെ തടഞ്ഞു.. അവൻ നെറ്റി ചുളിച്ചു അവനെ നോക്കി... അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് കാലിൽ കയറി നിന്നു... അവന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് നാണത്തോടെ മിഴികൾ താഴ്ത്തി.. "എനിക്ക് എന്ത് ഇഷ്ടം ആണെന്നോ..?? "" "എന്നെയോ....?? " അവൻ ചോദിച്ചു.. "അല്ല ഈ നുണകുഴി.... " അവന്റെ കവിളിൽ കടിച്ചു കൊണ്ട് അവൾ പറഞ്ഞു.. "എനിക്കും ഇഷ്ടങ്ങൾ ഉണ്ട്... ഞാനും കടിക്കും.. " വശ്യമായ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ ആ നെഞ്ചിൽ ഇടിച്ചു.. "സത്യാടി...." അവളുടെ കാതിൽ മെല്ലേ കടിച്ചു കൊണ്ട് അവൻ പറഞ്ഞു... "അയ്യടാ.. "

അവനെ തള്ളി മാറ്റി കൊണ്ട് അവൾ പുറത്തേക്ക് ഓടി.. അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി...  "അല്ലി... നീ പോയി റെഡി ആയിക്കോ.. ഇവളെ ഞാൻ ഒരുക്കിക്കോളാം... " "അത് വേണ്ട ഇച്ച...ഇനി ഈ മുടി ചീകാൻ കൂടിയെ ഒള്ളൂ..." നന്ദ തങ്കിമോളേ ബെഡിൽ നിർത്തി കൊണ്ട് മുടി ചീകി ഒതുക്കുകയാണ്... മോള് ആണേൽ നന്ദയുടെ മലയിൽ പിടിച്ചു കളിക്കുന്ന തിരക്കിൽ ആണ്... പതിവില്ലാതെ കണ്ണൊക്കെ വാലിട്ട് എഴുതി...നെറ്റിയിൽ വട്ടപൊട്ടൊക്കെ ഇട്ടു നിൽക്കുന്ന തങ്കിമോളേ കണ്ടപ്പോൾ ജെറി എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി... "ഇപ്പൊ എന്റെ വാവ നല്ല ചുന്ദരി കുട്ടിയായി...." മോളുടെ ഉടുപ്പ് നേരെയാക്കി കൊണ്ട് നന്ദ പറഞ്ഞു...

കുറുമ്പി കണ്ണുകൾ വിടർത്തി കൊണ്ട് നന്ദയെ നോക്കി... "ഞാൻ വേഗം ഡ്രസ്സ്‌ മറി വരാവേ..." മോളുടെ കവിളിൽ തലോടി കൊണ്ട് അവൾ സാരി എടുത്തു കയ്യിൽ പിടിച്ചു... അത് കണ്ടപ്പോൾ തന്നെ ജെറി മോളെയും എടുത്തു റൂമിന് പുറത്തേക്ക് ഇറങ്ങി.... നന്ദ ചിരിച്ചു കൊണ്ട് സാരി ഉടുക്കാൻ തുടങ്ങി.... മൂന്നു പേരും കൂടെ അമ്പലത്തിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്... അത് കഴിഞ്ഞു നന്ദയുടെ വീട്ടിലേക്കും.... ജെറി നന്ദയെ കാത്ത് ഹാളിൽ ഇരുന്നു ടീവി വെച്ചിട്ടുണ്ട്.. തങ്കിമോള് ബോൾ തട്ടി ഹാളിൽ ഓടി കളിക്കുന്നുണ്ട്.... പുള്ളിക്കാരിക്ക് ടീവിയിൽ ഒന്നും താല്പര്യം ഇല്ല...

പക്ഷേ മൂവി കാണുമ്പോൾ പരസ്യം ആയാൽ കളിക്കുന്നതിന്റെ ഇടയിൽ നിന്ന് ഓടി വന്ന് ടീവി യുടെ തൊട്ട് മുന്നിൽ നിന്ന് കൗതുകത്തോടെ പരസ്യം കാണും....അത് കുട്ടികളുടെ പരസ്യം ആണേൽ പറയണ്ട.... "ഹൈ...തോക്ക്...വാവ.... " ടീവി യിലെ ബേബി സോപ്പിന്റെ പരസ്യം കണ്ട് അവൾ സന്തോഷത്തോടെ ജെറിയോടെ പറഞ്ഞു... "തോക്ക് അല്ല കുഞ്ഞി... നോക്ക്... " ജെറി അവളെ വാരി എടുത്തു മടിയിൽ വെച്ചു കൊണ്ട് പറഞ്ഞു.... അത് കേട്ട് തങ്കി ആണോ എന്നാ ഭാവത്തിൽ അവനെ നോക്കി.... പിന്നേ അവൾ അവളുടെ ചുണ്ടിൽ സ്വയം കൈ കൊണ്ട് അടിച്ച് കൊണ്ട് ജെറി നോക്കി കള്ള ചിരി ചിരിച്ചു.. "നോ.... ക്ക്..... " കണ്ണ് ചിമ്മി പല്ല് കാട്ടി കൊണ്ട് അവൾ ജെറിയെ നോക്കി പറഞ്ഞു..

"അച്ചോടാ... എന്റെ ചക്കര..... " ജെറി അവളെ പൊതിഞ്ഞു പിടിച്ചു... "പോവാം... " സാരിയുടെ മുന്താണി ശെരിയാക്കി കൊണ്ട് വരുന്ന നന്ദ കണ്ടപ്പോൾ ഒരു നിമിഷം ജെറി സ്വയം മറന്നു പോയി.... "ഇച്ചാ.. " അവന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് അവൾ വിളിച്ചു... "ഹാ.... " ഒരു സ്വപ്ന ലോകത്തിൽ നിന്ന് എന്ന പോലെ അവൻ ഉണർന്നു... നന്ദ മോളേ വാങ്ങി അവന്റെ കയ്യിൽ നിന്നും മോളേ വാങ്ങി.... "അതേ ഇന്ന് രണ്ട് സൈഡിലേക്ക് കാലിട്ട് ഇരിക്കാൻ പറ്റില്ല....സാരിയാണ്...." ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി കൊണ്ട് അവൻ നന്ദയെ നോക്കി പറഞ്ഞു.... നന്ദ അവനെ നോക്കി മുഖം കോട്ടി കൊണ്ട് മോളേ അവന്റെ മുന്നിൽ ഇരുത്തി.... "ആമ്പലേ... ഇവദേ ഇന്നോ... ശലം ഇന്ത്‌.... "

തങ്കി മോള് ജെറിയുടെ മടിയിൽ കയറി ഇരുന്നു കൊണ്ട് ബുള്ളറ്റിന്റെ മുന്നിൽ തൊട്ട് കൊണ്ട് വല്ല്യേ ഗമയിൽ പറഞ്ഞു... "വേണ്ടടാ ചക്കരേ ഞാൻ ഇവിടെ ഇരുന്നോളാം ട്ടൊ.... " നന്ദ അവളുടെ കവിളിൽ നുള്ളി കൊണ്ട് ജെറിയുടെ തോളിൽ പിടിച്ചു കൊണ്ട് പുറകിൽ കയറി... "മേന്ത... " പിണങ്ങി കൊണ്ട് കുഞ്ഞി ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് മുഖം ഉയർത്തി ജെറിയെ നോക്കി.. "എന്നാ എന്റെ മോള് ആമ്പലിന്റെ കൂടെ ഇരുന്നോ...?? " ജെറി പറഞ്ഞപ്പോൾ മോള് വേഗം തലയാട്ടി സമ്മതിച്ചു... ജെറി ചിരിച്ചു കൊണ്ട് അവളെ എടുത്തു നന്ദയുടെ കയ്യിൽ കൊടുത്തു... നന്ദ അവളെ നടുവിൽ ഇരുത്തി... തങ്കി ജെറി പുറത്തു തലച്ചു കിടന്നു... "എന്നാ പോയാലോ.... "

മിററിൽ കൂടെ നന്ദയെ നോക്കി കൊണ്ട് അവൻ ചോദിച്ചു.. നന്ദ സമ്മതം എന്നോണം അവന്റെ തോളിൽ പിടിച്ചു.....  "നല്ല മഴ വരുന്നുണ്ട്... വേഗം പോവാം... " തൊഴുതിറങ്ങിയപ്പോൾ മോളേ എടുത്തു കൊണ്ട് ജെറി പറഞ്ഞു... "കുളക്കടവിൽ പോയിട്ട് പോവാം... " അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് കൊഞ്ചി... "പൂ മേനം..." തങ്കിമോളും ഏറ്റു പിടിച്ചു... "രണ്ടും കൂടെ എന്നേ ഒരു വഴിക്ക് ആക്കും.. നടക്ക്... " നന്ദയുടെ കയ്യിൽ കൈ ചേർത്തു കൊണ്ട് അവൻ നടന്നു... കുളം കണ്ടതും തങ്കിമോള് സന്തോഷം കൊണ്ട് ചിരിക്കാൻ തുടങ്ങി... ഇത്തവണ കുളം നിറയെ പൂക്കൾ ആണ്.... അവള് വാശി പിടിച്ചു ജെറിയെ കുളത്തിൽ ഇറക്കി.. നന്ദ മോളെയും മടിയിൽ ഇരുത്തി അവിടെ ഇരുന്നു...

"അത്... അത് പൊത്തിക്ക്... " "ഏത്... ഇതോ. " തങ്കി പറയുന്നത് ഒന്ന് ജെറി കാണിക്കുന്നത് വേറെ ഒന്ന്.. അവളെ കളിപ്പിക്കുകയാണ്... "അതാ.. പത്ത(പച്ച )... അത്... " തങ്കിമോള് നന്ദയുടെ മടിയിൽ ഇരുന്നു ഞെരിപിരി കൊള്ളുന്നുണ്ട്... "ഇതല്ലേ കുഞ്ഞി... " ജെറി ഒരു പൂ പൊട്ടിച്ച് ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.. "അതല്ല പത്തി......" തങ്കി മോള് ദേഷ്യം കൊണ്ട് കൈ കൊണ്ട് കാലു കൊണ്ട് അവനോട് എന്തൊക്കെയോ പറയുന്നുണ്ട്.. "അതങ്ങ് പൊട്ടിച്ചു കൊടുക്ക് ഇച്ച വെറുതെ എന്റെ മോളേ കളിപ്പിക്കാതെ... " കണ്ണ് കൂർപ്പിച്ചു കൊണ്ട് നന്ദ പറഞ്ഞു... ജെറി ചിരിച്ചു കൊണ്ട് പൂ പറിച് മോളുടെ കയ്യിൽ കൊടുത്തു... അത് കിട്ടിയത് ജെറിയുടെ കയ്യിൽ ഒരു കടി കൊടുത്തു കൊണ്ട് അവൾ നിലത്ത് പടിയിൽ ഇരുന്നു...

പിന്നേ അവളായിൽ പൂവായി... ജെറി നന്ദയുടെ അടുത്ത് ചെന്നിരുന്നു...മോളുടെ കളി കണ്ട് ഇരിക്കുന്ന നന്ദയുടെ അരക്കെട്ടിൽ പിടിച്ചവൻ അവനോട് ചേർത്ത് ഇരുത്തി... അവന്റെ മുഖത്തു നോക്കാതെ ആ നെഞ്ചിൽ ചാരി ഇരുന്നു... "മഴ ഇപ്പൊ പെയ്യും.... " അവൻ പറഞ്ഞു തീർന്നില്ല മഴ പെയ്തു തുടങ്ങിയിരുന്നു... "അല്ലി.. " "മ്മ്.... " "നിനക്ക് എന്ത് കൊണ്ട എന്നോട് ഇഷ്ടം തോന്നിയത്.... " അവളുടെ കാതിൽ ചുണ്ടുകൾ കൊണ്ട് ഇക്കിളി കൂട്ടി കൊണ്ട് അവൻ ചോദിച്ചു... അവൻ അവന്റെ കൈകൾ എടുത്തു അവളുടെ വയറിലൂടെ ചുറ്റി പിടിപ്പിച്ചു.... "എനിക്ക് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും തോന്നിയില്ല കണ്ടു ഇഷ്ടപ്പെട്ടു.. അത്ര തന്നെ ... "

"എന്നാലും....ഞാനൊരു ക്രിസ്ത്യൻ ആണ്...വീട്ടിൽ സമ്മതിക്കില്ല എന്നൊന്നും ഓർത്തില്ലേ നീ...?? " "എന്റെ ഇച്ച...പനി പിടിക്കും എന്ന് അറിഞ്ഞിട്ടും നമ്മൾ മഴ നനയുന്നില്ലേ...അത് പോലെ കിട്ടില്ല എന്ന് അറിഞ്ഞിട്ടും പ്രണയിക്കാൻ ഒരു കൊതി...പനി തരാതെ പോയ മഴയെ പോലെ കൊതിച്ചത് തന്ന പ്രണയവും ഇല്ലേ..... " അവന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story