അല്ലിയാമ്പൽ: ഭാഗം 18

alliyambal anvy new

എഴുത്തുകാരി: ആൻവി

"ഞാൻ നനയാം... പക്ഷെ മഴ നീയാവണമെന്ന് മാത്രം......" കാതിലെ വലിയ ജിമിക്കിയിൽ വിരൽ കൊണ്ട് തട്ടി കൊണ്ട് അവൻ മൊഴിഞ്ഞു .... നന്ദ കഴുത്ത് അനക്കി കൊണ്ട് ഇടം കണ്ണിട്ട് ജെറിയെ നോക്കി.... ജെറി തങ്കിമോളേ ഒന്ന് നോക്കി...പുള്ളിക്കാരി ബോൾ തട്ടി കളിക്കുന്ന തിരക്കിൽ ആണ്... ജെറി ഒരു പുഞ്ചിരിയോടെ നന്ദയെ നെഞ്ചോട് ചേർത്തു.... "അല്ലി........ " പ്രണയാർദ്രമായ് അവൻ മൊഴിഞ്ഞു..... അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ഒളിച്ചു.... ജെറി താടിയിൽ പിടിച്ചു പതിയെ അവളുടെ മുഖം ഉയർത്തി... "എന്നോട് ദേഷ്യമുണ്ടോ...?? ഇത്രയും ദിവസം അവോയ്ഡ് ചെയ്തതിന്..." അവന്റെ സ്വരം ഇടറിയിരുന്നു... നന്ദ നിറഞ്ഞ ചിരിയോടെ അവന്റെ കവിളിൽ തലോടി...

"ഉണ്ടായിരുന്നു.. ദേഷ്യവും സങ്കടവും എല്ലാം..." അവൾ പരിഭവത്തോടെ പറഞ്ഞു.... അവന്റെ മുഖം വാടിയിരുന്നു... നന്ദ ഒന്ന് കൂടി അവനോട് ചേർന്ന് നിന്നു... അവന്റെ കഴുത്തിൽ മുഖം അമർത്തി നിന്നു... ഹൃദയങ്ങൾ തമ്മിൽ പരിഭവങ്ങൾ പറഞ്ഞു കൊണ്ട് ഒന്നായി മിടിച്ചു.... "അച്ചായനെ പോലെ ഒരാളെ കിട്ടാനും ഒരു ഭാഗ്യം വേണം..." ഏറെ നേരത്തെ മൗനം ബേദിച്ച് കൊണ്ട് അവൾ പറഞ്ഞു... അവളുടെ തലയിൽ തലോടി കൊണ്ട് അവൻ അവൾക്കായി കാതോർത്തു.... "ഞാൻ എപ്പോഴും നമ്മുടെ കാര്യം മാത്രമേ ആലോചിച്ചോള്ളൂ...

അച്ചായന്റെ കൂടെ ജീവിക്കണം എന്ന് മാത്രം.... പക്ഷേ അച്ചായനോ... എന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ഓർത്തു...അച്ചായൻ പറഞ്ഞത് എനിക്ക് ഇപ്പൊ മനസ്സിലാവുന്നുണ്ട്... നിങ്ങൾ എന്നേ ഭാഗ്യമാണ്.." അവൾ അവനെ ഇറുക്കി പുണർന്നു.... ജെറി പുഞ്ചിരിക്കുന്നുണ്ടായിരുന്നു... "നിന്റെ അച്ഛൻ ഈ കൈ എന്റെ കയ്യിൽ വെച്ച് തന്ന നിമിഷം ഉണ്ടല്ലോ....അങ്ങനെ ഒന്നാണ് ഞാൻ ആഗ്രഹിച്ചത്..." "ആ ആഗ്രഹം നടന്നില്ലേ..." നന്ദ കുസൃതിയോടെ ചോദിച്ചു... "ഹ്മ്മ് നടന്നു...അത് പോലെ ഒരു അച്ഛനെ കിട്ടാനും ഭാഗ്യം വേണം അല്ലി...ഞാനും അങ്ങനെ ഒരു അച്ഛനാവും മകളെ പൂർണമായും മനസിലാക്കുന്ന ഒരച്ഛൻ. "

നന്ദയെ ചേർത്തു പിടിച്ചു കൊണ്ട് ജെറി ഉമ്മറത്തു ഇരുന്നു കളിക്കുന്ന തങ്കിമോളേ നോക്കി പറഞ്ഞു.... തങ്കിമോളുടെ അടുത്തേക്ക് പോകാൻ നിന്ന നന്ദയെ ജെറി തടഞ്ഞു... നന്ദ അവനെ നോക്കി പുരികം ഉയർത്തി എന്താ ന്ന് ചോദിച്ചു... ജെറി ഒരു കള്ളചിരിയോടെ അവളെ അണച്ചു പിടിച്ചു... അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടന്നു.... അവളുടെ കണ്ണുകൾ പിടക്കുന്നുണ്ടായിരുന്നു.... ചുവന്ന ചായം തേച്ച ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.... അവന്റെ വിരലുകൾ ആ അധരങ്ങളെ തലോടി.... നന്ദ അറിയാതെ കണ്ണുകൾ അടച്ചു പോയി.... പതിയെ കണ്ണ് തുറന്നപ്പോൾ ജെറി അവന്റെ വിരൽ അവൾക്ക് കാണിച്ചു കൊടുത്തു....

"ഈൗ...ലിപ്സ്റ്റിക്കാ.... " അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു... ജെറി കുസൃതിയോടെ അവളുടെ കണ്ണുകളിൽ നോക്കി.... ചുവന്ന നിറം പടർന്ന അവന്റെ തൊടുവിരൽ അവളുടെ സീമന്ത രേഖയിൽ അമർന്നു....ചുവപ്പ് പകർന്നു... നന്ദയുടെ കണ്ണുകൾ അപ്പോഴും അവനിൽ ആയിരുന്നു.... അവളിൽ നിന്ന് നോട്ടം മറ്റാതെ ജെറി അവളുടെ മുഖം കയ്യിൽ എടുത്തു... തിളങ്ങുന്ന അവളുടെ വലിയ കണ്ണുകളിൽ പ്രണയമായിരുന്നു... അവന്റെ ചുണ്ടുകൾ നെറ്റിയിൽ അമർന്നു... ആദ്യ ചുംബനം.....!!!

ഭാര്യയായും കാമുകിയായും അവളെ ജീവിത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അവന്റെ ചുണ്ടുകൾ ഇളം ചൂട് അവളുടെ നെറുകയിൽ പകർന്നു..... നന്ദ ആത്മ നിർവൃതിയോടെ കണ്ണുകൾ അടച്ചു.... ഇരുവരുടേയും കണ്ണുകളിലൂടെ ആനന്ദത്തിന്റെ ഒരു തുള്ളി കണ്ണ് നീർ ഒലിച്ചു ഇറങ്ങി..... മഴ അവരുടെ പ്രണയം പോലെ പെയ്തു കൊണ്ടിരുന്നു.... ജെറി ചുണ്ടുകൾ അടർത്തി അവളെ നോക്കി.... കണ്ണുകൾ പരസ്പരം കോർത്തു... "ആമ്പലേ........" നന്ദയുടെ സാരിയിൽ പിടിച്ചു തൂങ്ങി കൊണ്ട് തങ്കിമോള് വിളിച്ചു... അപ്പോഴാണ് ഇരുവരും നോട്ടം മാറ്റിയത്... പാൽപല്ലുകൾ കാട്ടി കൊണ്ട് നന്ദയെ നോക്കി ചിരിക്കുന്ന മോളേ അവൾ വരിഎടുത്തു .... ആ കുഞ്ഞുമുഖം ചുംബനങ്ങളാൽ മൂടി...

"ഉമ്മാാാ... " നന്ദയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവൾ ചിരിച്ചു.... നേരത്തെ കരഞ്ഞതിന്റെ കണ്ണ് നീർ കവിളിൽ മായാതെ കിടപ്പുണ്ട്.... നന്ദ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ജെറിയുടെ മാറിലേക്ക് ചാഞ്ഞു... ജീവനും ജീവിതവും ഒരുമിച്ചയതിന്റെ സന്തോഷത്തിൽ ആയിരുന്നു ജെറി... "ജെരി...ഇച്ച് മാമു മേനം..." ചുണ്ടുകൾ പുറത്തേക്ക് ഉന്തി കൊണ്ട് അവൾ ജെറിയുടെ മേലേക്ക് ചാഞ്ഞു.... ജെറി അവളെ എടുത്തു.. കുറുമ്പി വിരൽ വായിൽ ഇട്ടു നുണഞ്ഞു കൊണ്ട് അവന്റെ തോളിൽ കിടന്നു. "ഹോ ഇത്രനേരം എന്തൊരു കരച്ചിൽ ആയിരുന്നു ഇപ്പൊ അവൾക് വിശപ്പ്... " ജെറി അവളെ തലോടി കൊണ്ട് പറഞ്ഞു... അവൾ എന്തോ മൂളി കൊണ്ട് വിരൽ നുണഞ്ഞു കൊണ്ടിരുന്നു...

ജെറി നന്ദയെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. പുറകെ കയറാൻ നിന്ന നന്ദയെ അവൻ തടഞ്ഞു... അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി... "ഒരു മിനിറ്റ്... " മോളേ നിലത്ത് ഇരുത്തി കൊണ്ട് അവൻ റൂമിലേക്കു ഓടി... നന്ദ ഉമ്മറത്തു നിന്ന് തങ്കി മോളേ നോക്കി... അവള് നിലത്ത് കമിഴ്ന്നു കിടന്നു കൊണ്ട് ആണ് വിരൽ നുണയുന്നത്..ഒരു കുഞ്ഞു ട്രൗസർ ഇട്ടു കൊണ്ട് ഉള്ള കുറുമ്പിയുടെ കിടത്തം കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നും... നന്ദ അകം മുഴുവൻ കണ്ണോടിച്ചു.. പെട്ടന്നായിരുന്നു ഒരു കത്തിച്ച മെഴുകുതിരി അവൾക്ക് നേരെ നീണ്ടത്... നന്ദ കണ്ണ് വിടർത്തി അത് നോക്കി..

"നിലവിളക്ക് ഇല്ല പകരം ഈ മെഴുകുതിരി പിടിച്ച് വലതു കാൽ വെച്ച് വാ ഞങളുടെ വീട്ടിലേക്കും ജീവിതത്തിലേക്കും....." നിറഞ്ഞ പ്രണയത്തോടെ ജെറി അവളെ നോക്കി.. നന്ദ ചിരിയോടെ അത് വാങ്ങി... പുതു ജീവിതത്തിന്റെ ആദ്യ പടിയായി അവൾ വലതുകാൽ കൊണ്ട് ആദ്യചുവട് വെച്ചു....  "എന്നേ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയല്ലോ...ആ തെണ്ടി ചെക്കന് മോളേ കെട്ടിച്ചു കൊടുത്തതിന് നീ അനുഭവിക്കും..." മാധവന്റെ ശബ്ദം വീട്ടിൽ ആകെ മുഴങ്ങി കേട്ടു.. "എനിക്ക് എന്റെ മോളുടെ സന്തോഷം ആണ് വലുത്...എന്റെ കടമ ഞാൻ ചെയ്തു.. അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൈകളിൽ അവളെ കൊടുത്തു...ഇനി അവരുടെ ജീവിതം ആണ്...

അവർ അനുഭവിചോളും...ജീവനുള്ളടത്തോളം ഒരച്ചന്റെ കടമ ചെയ്യാൻ അവൾക്ക് കൂടെ ഞാൻ ഉണ്ടാകും.... " സേതു പറഞ്ഞു.... "ആ മേനോന്റെ വീട്ടുകാരുടെ എന്നേ നീ വാക്കിന് വിലയില്ലാത്തവനാക്കിയില്ലേ..." മാധവൻ ദേഷ്യത്തോടെ ചോദിച്ചു... സേതു അയാളെ ഒരു നോട്ടം നോക്കി... "ഓഹോ അപ്പോ അതാണ്...വാക്കിന് വില..ഏട്ടന് എന്റെ മോളേ അവർക്ക് കൊടുത്തിട്ട് നിങ്ങളുടെ ബിസിനസ് പുഷ്പ്പിപ്പിക്കണം..എനിക്ക് എല്ലാം മനസിലാവുന്നുണ്ട് പിന്നേ ഒന്നും മിണ്ടാതെ നിന്നത് നന്ദുന്റെ ജീവിതം വെച്ച് ഒരിക്കലും കളിക്കില്ലെന്ന് വിചാരിച്ചിട്ടാ... പക്ഷേ നിങ്ങൾ എന്നേ തോൽപിച്ചു കളഞ്ഞു... " സേതു ദേഷ്യവും സങ്കടവും കൊണ്ട് വിറക്കുന്നുണ്ടായിരുന്നു...

"താലി കെട്ടിന് മുന്നേ നിങ്ങളും ആ മേനോനും (കല്യാണചെക്കന്റെ അച്ഛൻ 😜) തമ്മിൽ സംസാരിക്കുന്നത് ഞാൻ കേട്ടില്ലായിരുന്നു എങ്കിൽ എന്റെ മോളുടെ കണ്ണുനീർ ഞാൻ കാണേണ്ടി വരുമായിരുന്നു..." "ഞങ്ങൾ എന്ത് സംസാരിച്ചു എന്നാ നീ പറയുന്നേ...അവരുടെ കോൺടാക്ട് എന്റെ കമ്പനിക്ക് തരാം എന്ന് പറഞ്ഞതോ...അതിൽ ഇപ്പൊ എന്താ...ശെരിയാ നന്ദുനെ കണ്ടിട്ട് തന്നെയാ അവർ എനിക്ക് കോൺടാക്ട് തരാം എന്ന് പറഞ്ഞത്...അതിൽ തെറ്റ് ഞാൻ കാണുന്നില്ല.. അവൾക്ക് ഒരു രാജകുമാരിയെ പോലെ അവിടെ കഴിയാം... " മാധവൻ തന്റെ ഭാഗം ഞ്യായീകരിച്ചു.. സേതു പുച്ഛത്തോടെ അയാളെ നോക്കി..

"അങ്ങനെ എന്റെ കുട്ടിയെ വെച്ച് ആരും ബിസിനസ് നടത്തണ്ട... ആ പയ്യന് വേറെ ഒരു കാമുകി ഇല്ലേ...അവന് എന്റെ മോളേ ഇഷ്ടമല്ലല്ലോ.. അത് കൊണ്ടല്ലേ അവൻ കല്യാണത്തിനു മുന്നേ കാണാൻ വരാതെ ഇരുന്നത്...അവരുടെ മകന് കാമുകിയെ മറക്കാൻ വേണ്ടി ഒരു പെണ്ണ്... അങ്ങനെ ഒരു പരീക്ഷണ വസ്തുവായ് എന്റെ മോളേ ഞാൻ വിട്ടു തരില്ല...അവൾ എനിക്കൊരു ബാധ്യത ആയത് കൊണ്ടല്ല ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്...നിങ്ങളെ വിശ്വസിച്ചു പോയത് കൊണ്ടാ.... " സേതു പറയുന്നത് കേട്ട് മാധവൻ ഒന്നും മിണ്ടിയില്ല... "മഴ മാറി ഏട്ടന് പോകാം ..." സേതു പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.. 

"ഞ്ഞി... മേന്താ.... " നന്ദയുടെ മറിലേക്ക് മുഖം പൂഴ്ത്തി കിടന്നു കൊണ്ട് തങ്കി ചിണുങ്ങി... "ദേ കുഞ്ഞി ഈ ഉരുള കൂടി കഴിക്ക്... നല്ല മോളല്ലേ.. ഇല്ലേൽ ആമ്പൽ പോവും...." ചോറുരുള അവൾക്ക് നേരെ നീട്ടി കൊണ്ട് ജെറി പറഞ്ഞു.. "പൂവോ... " മുഖം ഉയർത്തി കൊണ്ട് അവൾ നന്ദയെ നോക്കി.. "ആഹ് പോവും... എന്റെ മോള് മാമു തിന്നാ പോവില്ല.... " നന്ദ അവളെ കുഞ്ഞിമുടികൾ മാടി ഒതുക്കി കൊണ്ട് പറഞ്ഞു... "ചിന്നാവേ...ആമ്പല് പോന്ത... " തങ്കിമോള് തലകുലുക്കി കൊണ്ട് പറഞ്ഞു.. ശേഷം വാ തുറന്നു കൊണ്ട് ജെറിയെ നോക്കി.. ജെറി ചിരിച്ച് കൊണ്ട് കുഞ്ഞുരുള അവളുടെ വായിൽ വെച്ച് കൊടുത്തു... "ഞ്ഞി... ആമ്പലിന് കൊത്തെ (കൊടുത്തേ ).... "

അടുത്ത ഉരുള അവൾക്ക് നേരെ നീട്ടിയ ജെറിയോട് പറഞ്ഞു കൊണ്ട് അവൾ അവന്റെ മടിയിലേക്ക് ചാടി... ജെറി ഇടക്ക് കണ്ണിട്ട് നന്ദയെ നോക്കി... അവൾ അവനെ നോക്കി ഇരിക്കുകയാണ്... മഴമാറി കുഞ്ഞിളം കാറ്റ് അവളുടെ മുടിയിഴയിൽ കുസൃതി കാട്ടി തുടങ്ങിയിരുന്നു... തങ്കിമോള് ചോറു ചവച്ചു കൊണ്ട് ജെറിയുടെ കയ്യിൽ പിടിച്ചു കൊണ്ട് നന്ദക്ക് നേരെ നീട്ടി... അപ്പോഴും ജെറിയും നന്ദയും പ്രണയിക്കുകയായിരുന്നു... "ആമ്പലേ... മേം ചിന്നോ.. നല്ലസാ.. " അതും പറഞ്ഞു കൊണ്ട് തങ്കി ജെറിയുടെ കൈ നന്ദയുടെ ചുണ്ടിൽ മുട്ടിച്ചു... നന്ദ പിടക്കുന്ന കണ്ണുകളോടെ ജെറിയെ നോക്കി.. "ചിന്ന്... " വാശിയോടെ തങ്കിമോള് ജെറിയുടെ മടിയിൽ നിന്ന് ചവിട്ടി തുള്ളാൻ തുടങ്ങി...

വാശി പിടിച്ചു കരയും മുന്നേ നന്ദ വാ തുറന്നു ആ ഉരുള വാങ്ങി കഴിച്ചു.. "ഹൈ...." വാശി മാറി കള്ള ചിരി ആ കുഞ്ഞുമുഖത്ത്‌ വിരിഞ്ഞു.. ജെറി ചിരിയോടെ നന്ദയെ നോക്കി.. ആ ചിരി കണ്ട് തങ്കിമോള് അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു...മൂക്കിൽ മൂക്ക് ഉരസി കൊണ്ട് അവൾ ജെറിയുടെ തോളിൽ കിടന്നു.. അത് നോക്കി നിന്ന നന്ദയെ ജെറി ഒരു കൈകൊണ്ട് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു... കൈ വിട്ടു പോകും എന്ന് കരുതിയ പ്രണയം അവന്റെ കൈകുള്ളിൽ ഒതുങ്ങി ഇരുന്നപ്പോൾ അവൻ മനസ്സറിഞ്ഞു ദൈവത്തോടു നന്ദി പറഞ്ഞു.... ____________ "അച്ചേ...വല്ല്യച്ഛൻ എന്തേലും പറഞ്ഞോ..?? " നന്ദ സേതുവിനോട്‌ ഫോണിൽ സംസാരിക്കുകയായിരുന്നു..

"എന്ത് പറയാൻ...മോള് അതൊന്നും ഓർക്കേണ്ട...നിനക്ക് ആ അച്ചായനെ തന്നെയാ ദൈവം കരുതി വെച്ചത്... " അത് കേട്ട് നന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "എവിടെ അച്ഛനും മോളും...?? " "രണ്ടുപേരും ഉച്ച മയക്കത്തിൽ ആണ്... " ബെഡിൽ പരസ്പരം കെട്ടിപിടിച്ചുറങ്ങി കിടക്കുന്ന ജെറിയേയും തങ്കിമോളെയും അവൾ ഒന്ന് നോക്കി.. രണ്ട് കൈകൾ കൊണ്ട് ജെറിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചിൽ കിടക്കുകയാണ് തങ്കി മോള്... "ഹ്മ്മ് നിനക്കും ഉണ്ടല്ലോ ഒരാഴ്ചത്തെ ഉറക്കം.. ചെന്ന് ഉറങ്ങിക്കോ.. " സേതു പറഞ്ഞു... നന്ദ ഫോൺ കട്ടാക്കി ബെഡിൽ ഇരിക്കുന്നാ ആഭരണങ്ങൾ ഷെൽഫിലേക്ക് വെച്ചു... സേതു വരുമ്പോൾ കൊണ്ട് വന്ന ഡ്രസ്സുകളും അടക്കി വെച്ചു...

കണ്ണാടിയിൽ ചെന്ന് നിന്ന് സ്വയം ഒന്ന് നോക്കി... കഴുത്തിലേ താലിയും നെറ്റിയിലേ സിന്ദൂരവും കണ്ട് അവളുടെ ഉള്ളം കുളിരു കോരി.. താലിയിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവൾ അവരുടെ അടുത്ത് ചെന്ന് കിടന്നു... അവരെ തന്നെ നോക്കി കിടക്കുന്നതിന്റെ ഇടയിൽ അവളുടെ കൈകൾ തങ്കി മോളേ തലോടി കൊണ്ടിരുന്നു... ഇടക്ക് ആരുടെയോ സ്പർശം അനുഭവപെട്ടപ്പോൾ ആണ് ജെറി കണ്ണ് തുറന്നത് . നോക്കിയപ്പോൾ കണ്ടത് അവനെ തന്നെ നോക്കി കിടക്കുന്ന നന്ദയെ ആണ്.. അവൻ ചിരിച്ചു കൊണ്ട് കണ്ണ് തിരുമ്മി കൊണ്ട് അവളെ നോക്കി.. മോളേ ചേർത്തു പിടിച്ചു ബാക്കിലേക്ക് ചാരി ഇരുന്നു.. "മോളേ ഉറക്കാൻ വേണ്ടി ഇരുന്ന് ഞാൻ ഉറങ്ങിപോയി...സോറി.. "

"ഓഹ് പിന്നേ വല്ല്യേ സോറി.. " നന്ദ മോളേ തലോടി കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.. "ഇങ്ങനെ കിടന്നാലേ പെണ്ണ് ഉറങ്ങൂ... " "ഇനി മുതൽ ഞാനും.. " അവൾ അവനെ നോക്കി കണ്ണിറുക്കി.. "രണ്ടും കൂടെ എന്റെ നെഞ്ച് പൊളിക്കോ.. " അവൻ പൊട്ടി ചിരിച്ചു.. "പതുക്കെ അച്ചായാ കുഞ്ഞുണരും.. " അവൾ അവന്റെ കയ്യിൽ നുള്ളി കൊണ്ട് അവനെ നോക്കി.. അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു...  "നിങ്ങളെന്നാ ആലോചിക്കുന്നേ... ഞാൻ പറഞ്ഞത് കേട്ടില്ലേ...സ്വത്തു ഭാഗം വെക്കണം എന്നൊന്നും പറയുന്നില്ല... അച്ചൂനു അവകാശപെട്ട വിഹിതം അവനങ്ങ് കൊടുത്തേക്ക്..." "ഗ്രാൻഡ്മ്മ എന്താ പറയുന്നേ അവന് എന്ത് കൊടുക്കണം എന്നാ.. അവനെ ഇവിടുന്ന് പുറത്താക്കിയതല്ലേ..."

അന്നമ്മയെ തുറിച്ചു നോക്കി കൊണ്ട് ജോയ് പറഞ്ഞു.. "വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന് കരുതി അവൻ ഇവിടുത്തെ കുട്ടി അല്ലാതെ ആവുന്നില്ല...ആ കുഞ്ഞിനേയും വെച്ച് അവൻ കഷ്ട്ടപെടുന്നത് കണ്ടിട്ട് സഹിക്കുന്നില്ല...നീ ബിസിനസ് എന്നും പറഞ്ഞു എത്ര കാശ് കൊണ്ട് പോയി നശിപ്പിക്കുന്നുണ്ട്.. എന്നാൽ എന്റെ മോൻ ഇതുവരെ ഒരു ചില്ലി കാശ് ആരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല...ഇടക്ക് വല്ലപ്പോഴും ഞാൻ കൊടുക്കുന്നത് ഒഴികെ...അത്ര ബുദ്ധിമുട്ട് ഉണ്ടേൽ മാത്രേ അവൻ എന്റെ കയ്യിൽ നിന്ന് പണം വാങ്ങൂ അതും ഞാൻ കൊടുത്താൽ.... " അന്നമ്മ കണ്ണ് തുടച്ചു കൊണ്ട് ജോയ്യെ നോക്കി.. ജേക്കബ് ഒന്നും മിണ്ടിയില്ല.. "ഓഹ് പിന്നേ എല്ലാം അവൻ കാരണം തന്നെ അല്ലേ...

നമ്മുടെ വീടിന്റെ മാനം അവൻ കളഞ്ഞില്ലേ...എന്തിന് അവനെക്കാൾ ഉയർച്ചയിൽ ഞാൻ എത്തിയതിന്റെ കണ്ണുകടി കൊണ്ടല്ലേ ആ പിഴച്ചവളേ എന്റെ തലയിൽ വെച്ച് കെട്ടാൻ നോക്കിയത്...." "എന്താ.. എന്താ നീ പറഞ്ഞെ അവനെക്കാൾ ഉയർച്ചയിലോ... ഏതു വകയിൽ...പഠിപ്പു കൊണ്ട് സ്വഭാവം കൊണ്ട് നീ എപ്പോഴും അവന് താഴെയാണ്...പണം കൊടുത്തു ജോലി നേടി.. ആ ജോലി കളഞ്ഞു ബിസിനസിലേക്ക് വന്നു ഇപ്പൊ ഉള്ളത് മുടിക്കുന്നു...നിനക്ക് കിട്ടിയ അവസരങ്ങൾ എന്റെ അച്ചൂന് കിട്ടിയിരുന്നെങ്കിൽ അവൻ ഇരുന്നേനെ ഈ ഇരിക്കുന്ന കസേരയിൽ...പിന്നേ പെണ്ണിനെ പിഴപ്പിച്ചു എന്ന് പറഞ്ഞല്ലോ അവൻ അവളെ ഉപേക്ഷിചില്ലല്ലോ....

അവളുടെ ഗർഭത്തിന്റെ ഉത്തരവാദി നീയാണ് എന്ന് പറഞ്ഞത് അച്ചു അല്ല ശീതളാണ്.... " അന്നമ്മ അവസാനം പറഞ്ഞത് ജോയ്യുടെ വായ അടപ്പിച്ചു.. "അത് അവർ രണ്ടും കൂടെ നടത്തിയ ഡ്രാമയാണെന്ന് എല്ലാവർക്കും മനസിലായതല്ലേ...ഞാൻ അവളുടെ മുഖത്തു നോക്കുന്നത് നിങ്ങൾ ആരേലും കണ്ടിട്ടുണ്ടോ???.. " ജോയ് അവന്റെ ഭാഗം ഞ്യായീകരിച്ചു... "നിന്നോട് തർക്കിക്കാൻ ഞാനില്ല ജോയ്....നിങ്ങൾ എന്റെ കുട്ടിക്ക് ഒന്നും കൊടുത്തില്ലേൽ ഞാൻ കൊടുക്കും എന്റെ പേരിൽ ഉള്ളത് എല്ലാം...എന്റെ മോന്റെ കുഞ്ഞാ അവന് ഇങ്ങനെ പെടാപാട് പെടുന്നത് കണ്ട് നിൽക്കാൻ എനിക്ക് പറ്റില്ല.. അവൻ എങ്ങനേലും രക്ഷപെട്ടോട്ടെ..." അന്നമ്മ അതും പറഞ്ഞു അകത്തേക്ക് പോയി..

"ഇതാണ് ശീതൾ.... " ഫോണിൽ ജെറിയോട് ചേർന്ന് നിൽക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു കൊണ്ട് ജെറി പറഞ്ഞു.. കാണാൻ ഐശ്വര്യമുള്ള സുന്ദരിയായ ഒരു പെൺകുട്ടി...തിളങ്ങുന്ന കണ്ണുകൾ..നീണ്ട മുടി ഒരു സൈഡിലേക്ക് പിന്നിയിട്ടിരിക്കുന്നു... ജെറി ആ ഫോട്ടോയിലൂടെ തലോടി... അവന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി... നന്ദ അവനെ ഒന്ന് നോക്കി.. ജെറിയുടെ കയ്യിൽ ഫോൺ കണ്ടപ്പോൾ താഴെ ഇരുന്നു കളിച്ചു കൊണ്ടിരുന്ന തങ്കിമോൾ ഓടി അവന്റെ മടിയിൽ ഇരുന്നു.. "നോക്കത്തെ.. " ഫോണിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. "ഹൈ..." അവൾ നന്ദയെ നോക്കി ചിരിച്ചു.. "ആരാ.. " അവൾ ജെറിയോട് ചോദിച്ചു.. ജെറി മോളേ ചേർത്തു പിടിച്ചു.

. "ഇതേ...ഇതൊരു മാലാഖയാണ്... " ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു.. "ഹൈ...മാഖ...ല.. " "അങ്ങനെ അല്ല കുഞ്ഞി.. മാ.. ലാ... ഖ... " അവളെ ഉയർത്തി പിടിച്ചു കൊണ്ട് അവളുടെ വയറിൽ ഇക്കിളിയിട്ടു... അവള് പൊട്ടി ചിരിക്കുന്നുണ്ട്...അത് കണ്ട് നന്ദയും അറിയാതെ ചിരിച്ചു പോയി.... "താനെന്താ അവിടെ നിൽക്കുന്നെ ഇവിടെ കിടക്ക്...." ബെഡിൽ കിടന്നു കളിക്കുന്ന ജെറിയേയും തങ്കിമോളെയും നോക്കി കൊണ്ട് നിൽക്കുന്ന നന്ദയെ നോക്കി ജെറി പറഞ്ഞു.. അവൾ അവന്റെ അടുത്ത് ഇരുന്നു...ജെറി മോളേ മടിയിൽ ഇരുത്തി കൊണ്ട് അവളോട് ചേർന്ന് ഇരുന്നു... "പിന്നേ അച്ചായാ.. ".. "എന്റെ അല്ലി.. ഈ അച്ചായാ എന്നുള്ള വിളി മാറ്റ് ഞാൻ നിന്റെ കെട്ട്യോൻ അല്ലെടി.."

അവന്റെ അവളുടെ നെറ്റിയിൽ മുട്ടി നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. "പിന്നേ ഞാൻ എന്താ വിളിക്കാ.. " അവൾ അവന്റെ നെഞ്ചിൽ ചേർന്നു...ഒപ്പം തങ്കിമോളും.. "ആ ഇച്ചായാ എന്ന് വിളിക്കാം..," അവൾ കുസൃതിയോടെ അവനെ നോക്കി.. "ഹ്മ്മ് അങ്ങനെ എങ്കിൽ അങ്ങനെ.. " "അല്ലേൽ വേണ്ട ഞാൻ ഇച്ചാ എന്ന് വിളിക്കാം.. എങ്ങനെയുണ്ട്.. " "ആഹ് അത് കൊള്ളാം..." അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു.. പെട്ടെന്ന് തന്നെ തങ്കിമോള് ചാടി എണീറ്റു.. "എന്താ കുഞ്ഞി..." ജെറി അവളോട് ചോദിച്ചു.. "ഒങ്ങണം.. " പറയുന്നതിനൊപ്പം അവൾ വായിൽ വിരൽ ഇട്ടു നുണഞ്ഞു.. "അച്ചോടാ.. എന്റെ വാവ ഒങ്ങിക്കോ.. " ജെറി അവളെ തോളിൽ ഇട്ടു...

നന്ദ എണീറ്റ് മാറാൻ നോക്കിയപ്പോൾ മോള് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു... "ആമ്പലേ.. പൂവല്ലേ.. " "ഇല്ലടാ ചക്കരേ ഞാനിവിടെ തന്നെ ഉണ്ട് എന്റെ മോള് ഉറങ്ങിക്കോട്ടോ..." നന്ദ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് അവൾ പറഞ്ഞു... "നിന്നിൽ ഞാൻ കണ്ട ഏറ്റവും നല്ല ക്വാളിറ്റി എന്താന്ന് അറിയോ.?? " ജെറി അവളോട് ചോദിച്ചു.. അവൾ അവനെ ചോദ്യഭാവത്തിൽ നോക്കി.. "എന്റെ കുഞ്ഞിയുടെ മനസ്സിൽ നിനക്ക് പെട്ടന്ന് കയറി കൂടാൻ പറ്റി.." ജെറി അവളെ പ്രണയപൂർവ്വം നോക്കി.. അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ ചാരിയിരുന്നു.. തങ്കിമോള് അവളുടെ കുഞ്ഞി കൈകൊണ്ട് നന്ദയുടെ തലയിൽ പാതിയെ തലോടി.. നന്ദ അവളെ നോക്കി.. "ഒങ്ങിച്ചോ... (ഉറങ്ങിക്കോ.. )"

അതും പറഞ്ഞു മൂപ്പത്തി വിരലും നുണഞ്ഞു കണ്ണുകൾ അടച്ചു.. തങ്കിമോളേ ബെഡിൽ കിടത്തി ഇരു വശത്തുമായ് അവർ കിടന്നു.. പരസ്പരം ഉറ്റു നോക്കി കൊണ്ട് ഇരുന്നു.. ജെറി പതിയെ കൈകൾ ഉയർത്തി അവളെ തലോടി. അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു.. ജെറി മോളേ ഒന്നു നോക്കി.. ഉറക്കത്തിൽ ചിരിച്ചു കൊണ്ട് ആണ് ആളുടെ കിടപ്പ്.. ജെറി ഒരു കള്ള ചിരിയോടെ നന്ദയുടെ അടുത്ത് ചെന്ന് കിടന്നു.. അവളെ ചേർത്തു പിടിച്ചു കൊണ്ട് നെറ്റിയിൽ ചുംബിച്ചു... അവളുടെ മുഖത്തു നാണം വിരിഞ്ഞു... ജെറി അത് ആസ്വദിക്കുകയായിരുന്നു... ജെറി അവളുടെ മുഖം ഉയർത്തി...അവളുടെ കണ്ണുകളിൽ പ്രണയം കര കവിഞ്ഞു....

അവൻ ഒരു പുഞ്ചിരിയോടെ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു....അവ തമ്മിൽ ഒന്ന് ചേർന്ന നിമിഷം.. ഇതു വരെ അനുഭവിക്കാത്ത പ്രണയത്തിന്റെ മറ്റൊരു ഭാവം... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... അധരങ്ങൾ തമ്മിൽ ജീവനുകൾ വെച്ച് കൈ മാറുകയായിരുന്നു... അവളുടെ കൈകൾ അവന്റെ കൈകളിൽ കോർത്തു പിടിച്ചിരുന്നു.. അധരങ്ങൾ വേർപെടുത്തുമ്പോൾ നന്ദയുടെ മുഖത്തു മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു.. ആ ചുംബനം അവളും അത്രമേൽ ആഗ്രഹിച്ചിരുന്നു ആസ്വദിച്ചിരുന്നു... അവിടെയായിരുന്നു അവനിലെ കാമുകന്റെ വിജയം.. "ആമ്പലേ.... " ഉറക്കത്തിൽ ചിരിച്ചു കൊണ്ട് തങ്കി മോള് വിളിച്ചു.. നന്ദ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു.. അവളുടെ നെഞ്ചിൽ പതിയെ തലോടി .. "അല്ലിയാമ്പലേ.... " ഒരു കള്ള ചിരിയോടെ ജെറി അവളുടെ കാതിൽ മൊഴിഞ്ഞു........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story