അല്ലിയാമ്പൽ: ഭാഗം 2

alliyambal anvy new

എഴുത്തുകാരി: ആൻവി

"അയ്യോ പ്രിൻസി.... ഓടിക്കോ....." ഒരുത്തൻ വിളിച്ചു പറഞ്ഞതെ ഒള്ളൂ.... എല്ലാവരും എങ്ങോട് എന്നില്ലാതെ ഓടി.... നിവി അത് കണ്ട് നന്ദയെ പിടിച്ചു വലിച്ചു... നന്ദ അപ്പോഴും കൗതുകത്തോടെ അവനെ നോക്കി നിൽക്കുകയാണ്.... "എന്താ നീ പോണില്ലേ.... " അവളുടെ നിൽപ്പ് കണ്ട് അവൻ ചോദിച്ചു.. "അത്... അതുപിന്നെ..ഞാൻ....പറഞ്ഞില്ല..." "കേറി പോടീ.... " ഒരു അലർച്ചയായിരുന്നു.... നന്ദ നിവിയുടെ കയ്യും പിടിച്ചു ഒരു ഓട്ടമായിരുന്നു...... ക്ലാസ് റൂമിന്റെ മുന്നിൽ എത്തി നിന്നതും നന്ദ കിതച്ച് കൊണ്ട് നിവിയെ നോക്കി.... നിവിയുടെ അവസ്ഥയും മറ്റൊന്ന് അല്ലായിരുന്നു.... "നീ അവനോട് ഐ ലവ് യൂ എന്നല്ലേ പറയാൻ പോയത്... " "പറഞ്ഞില്ലല്ലോ...." നന്ദ കള്ള ചിരിയോടെ അവളെ നോക്കി...

"യ്യേ... നാണം ഇല്ലാത്തവൾ.. കണ്ടിട്ട് മണിക്കൂറുകൾ ആയില്ല അപ്പോഴേക്കും അവളുടെ ഒരു.... എന്നേ കൊണ്ട് പറയിപ്പിക്കണ്ട... " നിവി അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... "എനിക്ക് ഇഷ്ടായിട്ടാ..." "നീ ക്ലാസ്സിൽ പോക്കേ..." നിവി അവളെ ക്ലാസ്സിലേക്ക് തള്ളി വിട്ടു... നന്ദ ഡിഗ്രി ഫസ്റ് ഇയർ ആണേൽ നിവി പിജി സ്റ്റുഡന്റ് ആണ്...നിവി ഡിഗ്രി കഴിഞ്ഞ്...പുതിയ കോളേജിലേക്ക് ട്രാൻസ്ഫർ ആയതാണ്... ഫസ്റ്റ് ഡേ ആയത് കൊണ്ട് തന്നെ ക്ലാസ്സ്‌ ഉച്ചക്ക് കഴിഞ്ഞു.... നന്ദ ക്ലാസ്സിൽ നിന്ന് ഇറങ്ങി നിവിയുടെ ക്ലാസ്സിലേക്ക് ചെന്നു.. അവളുടെ ക്ലാസ് കഴിഞ്ഞിട്ടില്ല... നന്ദ അവളെ ഒന്നു എത്തി നോക്കിയതിനു ശേഷം പുറത്ത് ഇറങ്ങി....

സ്റ്റോറിൽ നിന്ന് ബുക്സ് വാങ്ങാൻ വേണ്ടി പോകുമ്പോൾ ആണ്.... ഗ്രൗണ്ടിലേ മരചുവട്ടിൽ ഏതോ ബുക്കും വായിച്ച് ഇരിക്കുന്ന ജെറിയെ കണ്ടത്.... അവനെ കണ്ട് അവളുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു... ഷാൾ ഒക്കെ നേരെയാക്കി... മുടിയൊക്കെ റെഡിയാക്കി അവന്റെ അടുത്തേക്ക് ചെന്നു.... അവൻ വായിക്കുന്ന പുസ്തകത്തിൽ മുഴുകിയിരിക്കുകയാണ്.... "ശെരിക്കും എന്നേ മനസിലായില്ലേ...??? '" നന്ദയുടെ ചോദ്യം കേട്ടാണ്... ജെറി മുഖം ഉയർത്തി നോക്കിയത്.... അവൻ അവളെ നോക്കി പുരികം പൊക്കി... "അല്ല നമ്മൾ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു...." അവളുടെ സംസാരം കേട്ട് ജെറി ചിരിച്ചു.... ഓഹോ അപ്പോ അറിയാം... !! "ഹാപ്പി...ഹാപ്പി ബര്ത്ഡേ...." നന്ദ അവന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു....

"ഫസ്റ്റ് വിഷ്....." അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈകളിൽ കൈ ചേർത്തു... "എന്തെ ആദ്യം പരിജയം കാണിക്കാഞ്ഞെ ... " അവൾ അവന്റെ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു.... അവൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.... "എന്താ പേര്.... " അവൻ അവളോട് ആയി ചോദിച്ചു... "നന്ദ...അളകനന്ദ എല്ലാവരും നന്ദു എന്ന് വിളിക്കും...ചേട്ടന്റെ പേരെന്താ.. ഏതാ ഇയർ. " അത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു.. ഹോ വല്ലാത്ത ചിരി തന്നെ...!!! നന്ദ അവനെ നോക്കി ഇരുന്നു.. "I am not student...." അത് കേട്ട് നന്ദ ഞെട്ടി.... "പിന്നേ.... " "ഞാൻ ഇവിടുത്തെ ഫുട്ബോൾ ടീമിന്റെ കോച്ച് ആണ്...ഫോർ സിക്സ് മന്ത്സ്‌....ജെറിൻ കുരിശിങ്കൽ..." "അയ്യോ..... " നന്ദ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു....

"സോ..റി...സോറി സർ.. " "എന്തിനാടോ സോറി...പിന്നെ എന്നെ സർ എന്നൊന്നും വിളിക്കണ്ട..." ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു... "പിന്നെ എന്താ വിളിക്കാ.." "ജെറി എന്ന് വിളിക്കാം.. or ജെകെ.. " ജെറി ഇരു കയ്യും മാറിൽ കെട്ടി കൊണ്ട് പറഞ്ഞു... "ഞാൻ... ഞാൻ ജെറി എന്ന് വിളിക്കാം... " അവൻ ഒന്നു തലയാട്ടി.... "നന്ദു..... " വരാന്തയിൽ നിന്നുള്ള നിവിയുടെ വിളിക്കേട്ട് നന്ദ അവളോട് ഇപ്പൊ വരാം എന്ന് പറഞ്ഞു... "പോട്ടെ.. ബൈ..." അവനോട് യാത്ര പറഞ്ഞു നിവിയുടെ അടുത്തേക്ക് നടക്കുമ്പോൾ അവൾ ഒന്ന് കൂടെ തിരിഞ്ഞു നോക്കി....അവൻ അപ്പോഴേക്കും പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു... നന്ദ സ്വയം തലക്ക് ഇട്ട് ഒരടി കൊടുത്തു കൊണ്ട് നിവിയുടെ അടുത്തേക്ക് ചെന്നു..

ജെറിയുടെ ബുള്ളറ്റ് ലിറ്റിൽ ഫ്ലവർ പ്ലേ സ്കൂളിന്റെ മുന്നിൽ വന്നു നിന്നു.. "ജെറി........ " അവനെ കണ്ടതും കുട്ടികളുമായി കളിച്ചു കൊണ്ടിരുന്ന തങ്കിമോൾ കൈകൾ വിടർത്തി അവന്റെ അടുത്തേക്ക് ഓടി വന്നു.. "ഏയ്‌... കുഞ്ഞി.... " അവൻ അവളെ വാരി എടുത്ത് ഉയർത്തി പിടിച്ചു... അവൾ സന്തോഷം കൊണ്ട് പൊട്ടിചിരിച്ചു.. മോള് അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഇറുക്കി കൊണ്ട് മുഖം മൊത്തം ഉമ്മ വെച്ചു... "ആഹ് ജെറി വന്നോ...കുറച്ചു മുൻപ് വരെ നിന്നെ കാണണം എന്ന് പറഞ്ഞു വാശിയായിരുന്നു...ഇപ്പൊ എല്ലാവരും ആയി കൂട്ടായി അല്ലേടി കുറുമ്പി... " പ്ലേ സ്കൂളിലേ ആയ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "വേറെ നിവർത്തി ഇല്ലാഞ്ഞിട്ട മേഡം...

അല്ലേൽ ഇവളെ ഇവിടെ ആക്കില്ലായിരുന്നു... " ജെറി മോളേ നെഞ്ചോട് ചേർത്ത് പിടിച്ചു.. "ഏയ്‌ അത് സാരമില്ല....മൂന്ന് വയസ്സ് ആയതല്ലേ ഒള്ളൂ...അതാ ഞാൻ പറഞ്ഞേ...." "ഹ്മ്മ് മനസിലായി... എന്നാ ശെരി പോട്ടെ.. " ജെറി മോളെയും എടുത്തു ബൈക്കിൽ കയറി.. അവിടെന്ന് അവന്റെ വീട്ടിലേക് നടക്കാവുന്ന ദൂരമേ ഒള്ളു... ജെറി മോളേ ബൈക്കിന്റെ മുന്നിൽ ഇരുത്തി ഒരു കൈകൊണ്ടു അവളെ പിടിച്ചു പതുക്കെ ബുള്ളറ്റ് മുന്നോട്ട് എടുത്തു... വീട്ടിൽ എത്തിയപ്പോൾ ജെറിയെ കാത്ത് അന്നമ്മ നിൽപ്പുണ്ട്... "ആഹാ ഇതാര് പൊന്നമ്മയോ....എന്താണാവോ ഇങ്ങോട്ട് ഒക്കെ..." ജെറി തങ്കിമോളേ താഴെ നിർത്തി കൊണ്ട് ചോദിച്ചു..

അവൾ അപ്പൊ തന്നെ ഓടി അന്നമ്മയുടെ സാരി തുമ്പിൽ പിടിച്ചു...നിഷ്കളങ്കമായ് ചിരിച്ചു... "പൊന്നമ്മയുടെ.. ചക്കരകുട്ടി... " അവർ മോളേ വാരി എടുത്തു..കവിളിൽ ഉമ്മ വെച്ചു... "അച്ചു നീ കുഞ്ഞിനേം കൊണ്ട് വീട്ടിലേക്ക് വാടാ.... ഇവളെ ഞാൻ നോക്കിക്കോളാം... " ജെറി ഒന്നു ചിരിച്ചു...മോൾ അവന്റെ മേലേക്ക് ചാഞ്ഞു... "അത് വേണ്ട പൊന്നമ്മേ... അപ്പച്ചൻ ഞങ്ങളെ വിളിക്കട്ടെ... അത് വരെ ഞാനും എന്റെ മോളും ഇവിടെ താമസിചോളം... " "ഈ പൊടി കുഞ്ഞിനേയും കൊണ്ട് എത്രനാൾ....അമ്മയില്ലാത്ത കൊച്ചാ..." "മോൾക്ക് അമ്മ ഇന്തല്ലോ...ദേ... അവിതെ..." അന്നമ്മയ്ക്ക് മറുപടി കൊടുത്തത് തങ്കി ആയിരുന്നു... "നീ ഈ കൊച്ചിനെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുവാ...

അത് വളർന്നാൽ ചോദിക്കും അമ്മ എവിടെയെന്ന്... " അന്നമ്മ ജെറി നോക്കി പറഞ്ഞു.. "ചോദിച്ചാൽ ചത്തു പോയെന്നു പറയും അപ്പൊ തീരുമല്ലോ ചോദ്യം.... " ജെറി അതും പറഞ്ഞു ദേഷ്യത്തിൽ ഡോർ തുറന്നു അകത്തു കയറി... "ഞാനൊന്നും പറയുന്നില്ല.. മരിക്കുന്നതിന് മുന്നേ നീ വീട്ടിലേക്ക് വരും എന്ന പ്രതീക്ഷ ഒക്കെ പോയി...." അന്നമ്മ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു... അത് കണ്ടാൽ മതി അവന്റെ ദേഷ്യം ഇല്ലാതാകും.... "എന്റെ പൊന്നമ്മേ... ഒന്നു നിർത്തോ....മതി എന്ന് വന്നാലും കരഞ്ഞോണം...അതിരിക്കട്ടെ എവിടെ എന്റെ പിറന്നാൾ പായസം..." അവൻ അവരെ പിടിച്ചു കൊണ്ട് പറഞ്ഞു.. "ആഹ് പോയി കയ്യും മുഖവും കഴുകിവാ...മോളേ ഇങ്ങ് താ.. "

അവർ അവന്റെ കയ്യിൽ നിന്ന് മോളേ എടുത്തു.... "എന്താണ് എന്റെ നന്ദുസ് ഒറ്റക്ക് ഇരുന്നു ചിരിക്കുന്നത്...." സേതുരാമൻ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന നന്ദയുടെ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു.. അവൾ ഒന്നുമില്ലെന്ന് പറഞ്ഞു അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.... "എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്‌... " "ക്ലാസ്സ്‌ ഒന്നുമില്ലായിരുന്നു അച്ചേ... ജസ്റ്റ്‌ ഒരു ഇൻട്രോ മാത്രം..... " "അത് കൊണ്ടാണോ ആ ചിരി... എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ... " അത് കേട്ട് കുസൃതിയോടെ അവൾ അതേ എന്ന് തലയാട്ടി.. "ഹ്മ്മ്.. എനിക്ക് മനസിലായി... പറ.. എന്താ കാര്യം.. " "ജെകെ... "

അവൾ അതും പറഞ്ഞു അയാളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് റൂമിലേക്ക് ഓടി... " ഈ ജെറി അമ്പലത്തിൽ വന്നത് എന്തെ..?? " ബെഡിൽ കിടന്നു കൊണ്ട് അവൾ ആലോചിച്ചു....  "കുഞ്ഞി കുളിക്കണ്ടേ നമ്മക്ക് വാ ജെറി കുളിപ്പിച്ച് താരം... " അവൻ ഹാളിൽ കളിച്ചു കൊണ്ടിരുന്ന തങ്കിയെ കയ്യിൽ വാരി എടുത്തു... "നീ അവളെ ഇങ്ങ് താ...ഞാൻ കുളിപ്പിക്കാം. ഞാൻ എന്തായാലും കുറച്ചു ദിവസം കഴിഞ്ഞേ പോകൂ....വാ മോളേ പൊന്നമ്മ കുപ്പിച്ച് തരാലോ..." അന്നമ്മ കുഞ്ഞിന് നേരെ കൈ നീട്ടിയെങ്കിലും തങ്കി ജെറിയെ കെട്ടിപിടിച്ചു തോളിൽ തല വെച്ചു കിടന്നു... "ഞാൻ പറഞ്ഞില്ലേ...ഇവൾക്ക് ഞാൻ കുളിപ്പിച്ച് കൊടുക്കണം...."

ജെറി അവളെയും കൊണ്ട് ബാത്‌റൂമിലേക്ക് ചെന്നു.. ചെറിയ വട്ടപത്രത്തിൽ കുറച്ചു വെള്ളം ആക്കി തങ്കിയെ അതിൽ ഇരുത്തി... "ജെരി.... പാത്ത് പാട്..." തങ്കി വെള്ളത്തിൽ കാലിട്ടടിച്ച് കൊണ്ട് പറഞ്ഞു... അത് പതിവ് ആണ്...പുള്ളിക്കാരിയെ കുളിപ്പിക്കുമ്പോഴും ഉറക്കുമ്പോഴും ജെറിയുടെ ഒരു പാട്ട് അവൾക്ക് നിർബന്ധം ആണ്... "ഓലത്തുമ്പത്തിരുന്നുഞ്ഞലാടും ചെല്ല പൈങ്കിളി... എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടി.... വെള്ളം കോരികുളിപ്പിച്ച് കിന്നരിച്ചോമനിച്ചയ്യയാ... എന്റെ മാരി പളുങ്കിപ്പം രാജപൂമുത്തായ്‌ പോയെടി... " പാടുന്നതിന് അനുസരിച്ചു ജെറി അവളുടെ മുഖത്തേക്ക് ചെറുതായി വെള്ളം കുടഞ്ഞു കൊണ്ടിരുന്നു....

അന്നമ്മ അതെല്ലാം കണ്ടു ചിരിച്ചു കൊണ്ടിരുന്നു.. എങ്കിലും ജെറിയുടെ അവസ്ഥ ഓർത്തപ്പോൾ അവർക്ക് എന്തെന്ന് ഇല്ലാത്ത സങ്കടം തോന്നി...  രാവിലെ നന്ദ പതിവിലും നേരത്തെ കുളിചൊരുങ്ങി... പതിവില്ലാതെ നെറ്റിയിൽ ഒരു മഞ്ഞൾ കുറിയും തൊട്ടും... അവൾ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് സേതുവും ഭാര്യ ഗീതയും അന്തം വിട്ടു നോക്കി നിന്നു.. അവരുടെ നോട്ടം കണ്ട് അവൾ എന്തെ എന്ന് പുരികം പൊക്കി ചോദിച്ചു... അവർ രണ്ട് പേരും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു.... ജെറി റൂമിൽ ഇരുന്നു തങ്കിമോളുടെ മുടി കെട്ടി കൊടുക്കുകയായിരുന്നു... എങ്ങനെ കെട്ടിയിട്ടും അവൾക്ക് പറ്റുന്നില്ല...

"ആകെ വിരലിന്റെ നീളമേ ഒള്ളൂ മുടി... ഇനി ഇത് എങ്ങനെ കെട്ടാനാ തങ്കിമോളേ... ജെറിയുടെ നല്ല മോളല്ലേ..നമ്മക്ക് ഈ കുഞ്ഞു മുടി കെട്ടണ്ട വാവേ.... " ജെറി അവളെ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു.. ആ കുഞ്ഞി ചുണ്ട് വിതുമ്പുന്നുണ്ട്... "മേണ്ട.. കെത്തണം...ആമ്പല് കെത്തണപോലെ... " എന്നും പറഞ്ഞു വലിയ വായിൽ കരയാൻ തുടങ്ങി... "എന്തിനാ അച്ചു മോള് കരയുന്നത്.. " അവളുടെ കരച്ചിൽ കേട്ട് റൂമിലേക്ക് വന്ന അന്നമ്മ അവനോട് ചോദിച്ചു.. "എനിക്ക് എങ്ങനെ അറിയാന..ഈ ഇച്ചിരി മുടി ഞാൻ എങ്ങനെ കെട്ടി കൊടുക്കാൻ ആണ്...അതും ഏതോ ആമ്പൽ കെട്ടുന്ന പോലെ എന്നും പറഞ്ഞു കൊറേ നേരായി പെണ്ണ് കിടന്നു കാറാൻ തുടങ്ങിയിട്ട്...

" ജെറി മോളേ തുറിച്ചു നോക്കി... "പോദ... പത്തി...." തങ്കിമോള് അതും പറഞ്ഞു ജെറിയുടെ കയ്യിൽ കടിച്ചു.. "ആഹ് കുരിപ്പെ... കൈ... " ജെറി വേദന കൊണ്ട് കൈ കുടഞ്ഞു.. "അയ്യോ വാവാച്ചി...അപ്പേനെ അങ്ങനെ വിളിക്കാൻ പാടുമോ...?? " അന്നമ്മ മോളോട് ചോദിച്ചതും തങ്കിമോൾ പിണങ്ങി കട്ടിലിൽ കമിഴ്ന്നു കിടന്നു.. ജെറി അത് കണ്ട് ചിരിച്ചിട്ട് അവളുടെ അടുത്ത് കിടന്നു ...അവളുടെ പിണക്കം മാറ്റാൻ... "കാണുന്നില്ലല്ലോ...വന്നിട്ടില്ലേ... " കോളേജിന്റെ ഗ്രൗണ്ടിലേക്ക് നോക്കി കൊണ്ട് നന്ദ നിന്നു.. "ആരുടെ കാര്യമാണ് നി പറയുന്നേ.. " നിവി കാര്യം അന്വേഷിച്ചു... "ജെറിയുടെ.. " നന്ദ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് വീണ്ടും നോക്കാൻ തുടങ്ങി...

അപ്പോഴാണ് അവൾ കണ്ടത്....ട്രാക്ക് suite ധരിച്ചു കയ്യിൽ പന്തും പിടിച്ചു സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി വരുന്ന ജെറി.... നന്ദയെ കണ്ടതും അവൻ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു... അത് അവളെ വല്ലാതെ സന്തോഷിപ്പിച്ചു.... അവൻ കാല് കൊണ്ട് പന്ത് തട്ടി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.. "എന്താടോ ക്ലാസ്സിൽ പോകുന്നില്ലേ.... മ്മ്... " പന്ത് തട്ടുന്നതിൽ ശ്രദ്ധ കൊടുത്തു കൊണ്ട് അവൻ ചോദിച്ചു.. "പോണം..." അവൾ ചിരിച്ചു.. "ഇനി എത്ര നാൾ കാണും ഇവിടെ....?? " "ഞാനൊരു മൂന്ന് മാസം കൂടി... അത് കഴിഞ്ഞാൽ ടൂർണമെന്റ് തുടങ്ങും... " അതും പറഞ്ഞു ജെറി പന്ത് മുകളിലേക്ക് ഉയർത്തി തട്ടി കയ്യിൽ പിടിച്ചു...

"അല്ല ഇന്നലെ ചോദിക്കണം എന്ന് കരുതി...ഈ അച്ചായൻ എന്താ കുറിയൊക്കെ ഇട്ട്.. " അവൾ അല്പം മടിയോടെ ചോദിച്ചതും... ജെറി.. അവളെ നോക്കി കണ്ണിറുക്കി.. "അതെന്താ എനിക്ക് കുറിയിട്ട് കൂടെ.... " "ഞ... ഞാൻ ചോദിചെന്നെ ഒള്ളൂ....എന്തായാലും എനിക്ക് ഇഷ്ടായി... പെരുത്ത് ഇഷ്ടായി..." നന്ദ അവനെ കണ്ണ് ചിമ്മി കൊണ്ട് തിരിഞ്ഞു ഓടി... പോകും വഴി അവനെ ഒന്നു കൂടി നോക്കി... അവൻ അവളെ നോക്കി നിൽക്കുന്നത് കണ്ട് അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു . "ഓയ്....ഇഷ്ടായിട്ടോ.... " "പോടീ.... ലൂസ്..... " അവൻ പന്ത് കൊണ്ട് അവളെ ഏറിയുന്നത് പോലെ കാട്ടി... അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഓടി........തുടരും………

 അല്ലിയാമ്പൽ : ഭാഗം 1

Share this story