അല്ലിയാമ്പൽ: ഭാഗം 20

alliyambal anvy new

എഴുത്തുകാരി: ആൻവി

ബാൽക്കണിയിലൂടെ അരിച്ചിറങ്ങിയ ഇളം വെയിൽ കണ്ണുകളെ തഴുകിയപ്പോൾ ആണ് ജെറി കണ്ണുകൾ വലിച്ചു തുറന്നത്..... കണ്ണ് അമർത്തി തിരുമ്മി കൊണ്ട് അവൻ നന്ദ കിടന്നിടത്തു നോക്കി.... അവളെ കണ്ടില്ല....അവളെ ഓർത്തപ്പോൾ തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നത് അവൻ അറിഞ്ഞു.... എണീറ്റു ബെഡിൽ നോക്കിയപ്പോൾ തങ്കിമോള് നല്ല ഉറക്കത്തിൽ ആണ്... അവൻ കുറച്ച് നേരം മോളെയും കെട്ടിപിടിച്ചു കിടന്നു.. കുറച്ച് കഴിഞ്ഞു താഴേക്കു ചെന്നു.... """നീയാം തണലിന് താഴെ ഞാനിനി അലിയാം കനവുകളായ്..... നിൻസ്നേഹ മഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുളായ്...."""" കിച്ചണിൽ നിന്ന് പാട്ട് കേൾക്കുന്നുണ്ട്... ജെറി ചിരിച്ചു കൊണ്ട് അങ്ങോട്ട് പോയി...

നന്ദ പാട്ടും പാടി ദോശ ചുടുന്ന തിരക്കിൽ ആണ്.... ജെറി ഡോറിൽ ചാരി നിന്ന് അവളെ നോക്കി..... ശബ്ദം ഉണ്ടാക്കാതെ അവളുടെ പുറകിലൂടെ ചെന്നു ചേർത്തു പിടിച്ചു.... നന്ദ ഞെട്ടിയിട്ടിയില്ല...അവൾ അവന്റെ സാമിപ്യം അറിഞ്ഞിരുന്നു..... അവളുടെ കഴുത്തിനിടയിൽ മുഖം ചേർത്തു വെച്ചു കൊണ്ട് അവൻ നിന്നു... "എന്താണ് പതിവില്ലാതെ പാട്ടൊക്കെ... മ്മ്... " കഴുത്തിൽ കുറ്റി താടി ഉരസി കൊണ്ടാവൻ ചോദിച്ചു... നന്ദയുടെ ഉള്ളം വിറച്ചു... അവളൊന്നും മിണ്ടിയില്ല..... "എന്താണ് അല്ലികുട്ടി മിണ്ടാത്തെ.... " ഒരു പുഞ്ചിരിയോടെ അവൻ അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി... അവളുടെ മുഖം ചുവന്നു തുടുത്തു... ജെറി അവളെ ഒന്നു കൂടെ അണച്ചു പിടിച്ചു...

ഇന്നലെ രാത്രിയിൽ അവന്റെ ദന്തങ്ങൾ ഏല്പിച്ച പാടുകൾ കഴുത്തിൽ ചുമന്നു കിടപ്പുണ്ട്.... അവൻ അവിടെ വിരൽ ഓടിച്ചു... നന്ദ കഴുത്ത് വെട്ടിച്ചു കൊണ്ട് അവനെ വാരിപുണർന്നു... "എന്റെ ഇച്ചാ നിങ്ങള് എന്റെ അടുത്ത് വന്നു നിൽക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നു...." അവള് പറയുന്നത് കേട്ട് അവന്റെ മുഖത്തൊരു കള്ള ചിരി വിടർന്നു.... "എന്താ തോന്നുന്നേ.....?? " അവളുടെ കാതിൽ പതിയെ ചോദിച്ചു.... "അയ്യടാ അങ്ങനെ ഇപ്പൊ കേൾക്കണ്ട...ഞാൻ എന്റെ മോളേ പോയി നോക്കട്ടെ....

" അവനെ തള്ളി മാറ്റി അവൾ ഓടാൻ നിന്നതും ജെറി അവളെ പിടിച്ചു നിർത്തി... "ആ... പറഞ്ഞിട്ട് പോന്നെ....അറിയാനുള്ള കൊതി കൊണ്ടല്ലേ..... " അവളുടെ കവിളിൽ തഴുകി കൊടുത്തു പറഞ്ഞു... "അത് എനിക്കും അറിയില്ല...പക്ഷേ ദേ നോക്ക്.... " അവൾ അവന്റെ കണ്ണിലേക്കു നോക്കി...അവന്റെ കൈകൾ അവന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു... ജെറി നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി.. "അറിയുന്നില്ലേ.....?? " അവൾ കണ്ണുകൾ വിടർത്തി അവനോട് ചോദിച്ചു.. "എന്ത്..??? " അവൻ ചോദിക്കുമ്പോൾ കണ്ണുകളിൽ കുസൃതിയായിരുന്നു.. "എന്റെ ഹൃദയമിഡിപ്പ്.... " അവൾ ആ കണ്ണുകളിൽ ഉറ്റു നോക്കി.... "ഇല്ല....പുള്ളിക്കാരൻ പണി നിർത്തിയെന്ന് തോന്നുന്നു....

" അവൻ പറഞ്ഞതും അവൾ കുറുമ്പോടെ അവന്റെ നെഞ്ചിൽ ഇടിച്ചു.... അവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു...മുറുകെ പുണർന്നു.... "അയ്യോ ദോശ.... " നന്ദ പെട്ടെന്ന് അവനിൽ നിന്ന് മാറി...ദോശ നോക്കിയപ്പോൾ അത് കരിഞ്ഞു പോയിരുന്നു... "ഇച്ചൻ പോയേ ഞാൻ ഇത് ഉണ്ടാക്കട്ടെ.. " അവനെ തള്ളി മാറ്റി കൊണ്ട് അവൾ പറഞ്ഞു.. "അത് വേണ്ട നേരം ഒരുപാട് ആയി കോളേജിൽ പോകണ്ടേ നീ പൊക്കോ ബാക്കി ഞാൻ ഉണ്ടാക്കാം.... " "ഏയ്‌ അത് വേണ്ട...ഇത് കഴിഞ്ഞു കുറച്ചു കൂടെ ഒള്ളൂ...ഞാൻ.. " "പറഞ്ഞത് കേട്ടാൽ മതി.. ചെല്ല്... പോയി റെഡിയാവ്..." അവൻ അവളെ ഉന്തി തള്ളി റൂമിലേക്കു വിട്ടു... നന്ദ റൂമിലേക്കു ചെന്നപ്പോൾ കണ്ടത് ബെഡിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുന്ന തങ്കിമോളെയാണ്....

നന്ദ ഓടി ചെന്ന് അവളെ എടുത്തു... "അച്ചോടാ വാവേ..ഒറ്റക്ക് ഇറങ്ങിയാ വീഴുലേ.. . " നന്ദ അവളെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... അവളുടെ കണ്ണുകൾ ജെറിയെ തിരഞ്ഞു നടന്നു.... ചുണ്ട് പിളർത്തി നന്ദയെ നോക്കി കൈ മലർത്തി കാണിച്ചു... നന്ദ അവളെ എടുത്തു ഉയർത്തി പിടിച്ചു... "ഇച്ചാ... മോളുണർന്നു.... " നന്ദ വിളിച്ചു പറഞ്ഞു... "ആഹ് നീ ഇങ്ങ് കൊണ്ട് പോര്.. ഞാൻ നോക്കാം..." ജെറി താഴെ നിന്ന് മറുപടി കൊടുത്തു.. "പൊന്നൂസിനെ ഞാൻ അപ്പേടെ അടുത്ത് ആക്കി തരാട്ടോ... " മോളുടെ കവിളിൽ ചുംബിച്ചു കൊണ്ട് നന്ദ അവളെ ജെറിയുടെ അടുത്ത് കൊണ്ടിരുത്തി.....  "നാന.. ഹൈ..." ടീവിയിൽ നോക്കി കൈ കൊട്ടി കൊണ്ട് അവൾ ജെറിയോട് പറഞ്ഞു....

ജെറി അവളെ എടുത്തു മടിയിൽ ഇരുത്തി.. "നാനയല്ല കുഞ്ഞി...ആന... പറഞ്ഞെ ആന എന്ന് .... " "നാന...." അവള് വീണ്ടും കൊഞ്ചി കൊണ്ട് പറഞ്ഞു.. .. "അങ്ങനെ അല്ലാടി കുറുമ്പി... ആന.. ആ.....ന..." " നാന..നാന..നാന ... " ഇത്തവണ മുഖഭാവം മാറി... കുഞ്ഞി ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ജെറിയെ നോക്കി.... "ആ നാനഎങ്കിൽ നാന..." ജെറി അവളുടെ വയറിൽ ഇക്കിളിയിട്ടു.... തങ്കിമോളുമായ് കളിച്ചു ചിരിച്ചു ഇരിക്കുമ്പോൾ ആണ് ...നന്ദ റെഡിയായി സ്റ്റയർ ഇറങ്ങി വരുന്ന നന്ദയെ കണ്ടതും ജെറി അറിയാതെ നോക്കിയിരുന്നു പോയി...ഇന്നലെ അവൻ വാങ്ങി കൊടുത്ത ചുരിദാർ ആയിരുന്നു അവളുടെ വേഷം... "ഹൈ.....ആമ്പലേ... "

നന്ദയെ കണ്ടതും ജെറിയുടെ കയ്യിൽ നിന്നും കുതറിയിറങ്ങി കൊണ്ട് തങ്കി ഓടി ചെന്നു... ജെറിയുടെ അവളുടെ അടുത്തേക്ക് ചെന്നു..... "കൊള്ളാവോ..... " അവനെ നോക്കി കൊണ്ടവൾ ചോദിച്ചു.. അവൻ കുറച്ച് പുറകോട്ടു മാറി നിന്ന് അവളെ ഒന്നുഴിഞ്ഞു നോക്കി.. താടി ഉഴിഞ്ഞു കൊണ്ട് ഒരു കള്ള ചിരിയോടെ അവളെ ചുറ്റി പിടിച്ചു... "എന്റെ സെലെക്ഷൻ അല്ലേ....നന്നാവാതെ ഇരിക്കുമോ... മ്മ്..." അവളുടെ കാതുകളിൽ അവൻ പതിയെ മൊഴിഞ്ഞു... അവൾ അവന്റെ കയ്യിന് ചെറുതായി നുള്ളു കൊടുത്തു... "നീ നിൽക്ക് ഞാൻ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരാം...." അവൻ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...

തങ്കിമോള് രണ്ട് പേരെയും ഒന്ന് നോക്കി.. റൂമിലേക്ക് പോകാൻ നിന്ന ജെറിയുടെ കാലിൽ അവൾ ചുറ്റി പിടിച്ചു.. "മ്മ. മേനം... ഇബദേ... " കവിൾ കാണിച്ചു കൊണ്ട് അവൾ അവനെ നോക്കി... "അച്ചോടാ.. എന്റെ കുഞ്ഞിനെ കൊറേ ഉമ്മ തരാലോ.. " ജെറി അവളെ എടുത്ത് ഉയർത്തി കൊണ്ട് പറഞ്ഞു... ആ കുഞ്ഞു കവിളിൽ മാറി മാറി ഉമ്മ കൊടുത്തു.. "മതിയോ... " "ആ.. " അവൾ സന്തോഷത്തോടെ തല കുലുക്കി... "എന്നാ എന്റെ കുഞ്ഞി ജെറിക്ക് ഒരുമ്മ തന്നെ... " ജെറി അവളോട് പറയേണ്ട താമസം അവൾ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു.... 

"വൈകീട്ട് ഞാൻ വിളിക്കാം വരാം...മ്മ്.. " കോളേജിന്റെ മുന്നിൽ ബുള്ളറ്റ് നിർത്തി കൊണ്ട് അവൻ പറഞ്ഞു... അവളൊന്ന് തലയാട്ടി...മുന്നിൽ ഇരിക്കുന്ന മോളുടെ കവിളിൽ ചുംബിച്ചു... "പോട്ടേ... " ജെറിയെ നോക്കി പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നടന്നു... "അല്ലി...... " പുറകിൽ നിന്ന് അവൻ വിളിച്ചു... "ഹാ... " നന്ദ അത് ആഗ്രഹിച്ച പോലെ തിരിഞ്ഞു നോക്കി.... അവൻ കൈ മാടി അടുത്തേക് വിളിച്ചു.... അടുത്ത് എത്തിയ അവളെ അവൻ ചേർത്തു പിടിച്ചു... നെറുകയിൽ ചുംബിച്ചു... "ഇനി പൊക്കോടി...." അവന്റെ കവിളിൽ തട്ടി അവൻ പറഞ്ഞു... അവൾ പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു... നന്ദ നടന്നു നീങ്ങിയതിനു ശേഷം ആണ് തങ്കിമോൾക്ക് സങ്കടം വന്നത്...

അവൾ ആമ്പലേ... എന്നും വിളിച്ചു കരഞ്ഞു... "പോയി..... " വിതുമ്പി കൊണ്ട് അവൾ ജെറിയെ നോക്കി... "ആമ്പൽ വരും കുഞ്ഞി... " "ഇപ്പം .. " അവൾ ബുള്ളെറ്റിൽ ഇരുന്നു കുതറാൻ തുടങ്ങി... "എന്താ മോളേ...ആമ്പല് പഠിക്കാൻ പോയതല്ലേ.. മോൾടെ അടുത്തേക്ക് തന്നെ വരും... " "മേന്താ..." അവൾ അതും വലിയ വായിൽ കരയാൻ തുടങ്ങി.. ജെറി എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയി.. "കുഞ്ഞൂസേ...നമക്ക് കടൽ കാണാൻ പോയാലോ...വെള്ളത്തിൽ കളിച്ചാലോ... " ജെറി അവളെ അനുനയിപ്പിക്കാൻ പറഞ്ഞു.. ആദ്യം എതിർത്തു എങ്കിലും ഓരോന്ന് പറഞ്ഞു ജെറി അവളെ കയ്യിൽ എടുത്തു.. അവൻ അവളെയും കൊണ്ട് ബീച്ചിലേക്ക് പോയി... 

ബീച്ചിലേ ആളൊഴിഞ്ഞ ഭാഗത്തെ കാറ്റാടി മരത്തിന്റെ കീഴിൽ തങ്കിമോളെയും കൊണ്ട് അവൻ ഇരുന്നു... ഇളം ചൂടും തണുപ്പും ഉള്ള മണൽ വാരി കളിക്കാൻ അവൾ ദൃതി കൂട്ടുന്നുണ്ട്.... ജെറി അവളെ മണലിൽ ഇരുത്തി.. അവൾ അതിൽ കളിക്കാൻ തുടങ്ങി... അവൻ അവളുടെ കളി ആസ്വദിച്ചു... അപ്പോഴാണ് ജോയ് അവന്റെ അടുത്തേക്ക് നടന്നു വരുന്നത് ജെറിയുടെ കണ്ണിൽ പെട്ടത്... അവനെ കണ്ടതും ജെറി മൈൻഡ് ചെയ്യാതെ ഇരുന്നു... അത് വരെ കളിച്ചു കൊണ്ടിരുന്ന തങ്കിമോള് ജെറിയുടെ മടിയിൽ കയറി ഇരുന്നു മുഖം പൊത്തി നെഞ്ചിൽ കിടന്നു.. ജെറി അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ഇരുന്നു.. "അച്ചൂ..... " ജോയ് വിളിച്ചെങ്കിലും അവൻ മിണ്ടിയില്ല...

"അച്ചൂ.. എനിക്ക് നിന്നോട് സംസാരിക്കണം . " ജെറിയുടെ അടുത്ത് ഇരുന്നു കൊണ്ട് ജോയ് പറഞ്ഞു.. "എനിക്ക് താല്പര്യം ഇല്ല... ഒന്ന് പോയേ... " ജെറി എണീറ്റ് കൊണ്ട് പറഞ്ഞു.. തങ്കിമോള് ജെറിയുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു.. "നിന്നോട് അന്നേ ഞാൻ പറഞ്ഞതാ കൊച്ചിനെ ഇങ്ങ് തന്നേക്കാൻ... " നടന്നു പോകുന്ന ജെറിയെ നോക്കി ജോയ് വിളിച്ചു പറഞ്ഞു... ജെറി നടത്തം നിർത്തി ജോയ്ക്ക് നേരെ തിരിഞ്ഞു.. "തന്നിട്ട് എന്തിനാ കൊല്ലാനോ .. അതോ നീ വളർത്തുമോ....?? " "വളർത്താൻ ആളുകൾ ഉണ്ട്.. ഒരു അമേരിക്കൻ ഫാമിലി കുട്ടിയെ ഏറ്റെടുക്കാൻ തയ്യാർ ആണ്..." ജോയ് പറയുന്നത് കേട്ടപ്പോൾ ജെറിയുടെ മുഖത്തു പുച്ഛം നിറഞ്ഞു... "എങ്ങനെ തോന്നുന്നെടാ ഇങ്ങനെ പറയാൻ...

.നീ.. നിയൊക്കെ ഒരു മനുഷ്യനാണോ..." "ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്...നിനക്ക് കൂടി വേണ്ടി പറഞ്ഞതാ.. അപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് അന്ന് ശീതളിനെ ഒഴിവാക്കേണ്ടി വന്നു.. നിന്റെ മേൽ കെട്ടി വെക്കേണ്ടി വന്നു..അത് തിരുത്താൻ വേണ്ടിയാണ് ഞാൻ ഇപ്പോ കുഞ്ഞിനെ തരാൻ പറഞ്ഞത്.. ഒന്നേലും എന്റെ തെറ്റ് ആണല്ലോ നിന്റെ കയ്യിൽ ഇരിക്കുന്ന ഈ കുഞ്ഞു...നിന്റെ കയ്യിൽ ഇരിക്കുന്നതിനെ ക്കാൾ പെർഫെക്ട് ആയി അവർ നോക്കി കോളും ഇതിനെ.. " "ഓഹോ അപ്പൊ എല്ലാം അറിയാം.. നിന്റെ തെറ്റ് ആണെന്ന്..തെറ്റാണെന്ന ബോധം ഉണ്ടായിരുന്നേൽ ഈ പണിക്ക് നിക്കരുതായിരുന്നു..നീ കാരണം ഒരു കുടുംബം ആണ് ഇല്ലാതായത്..

എന്നിട്ട് ഇപ്പൊ സ്വയം ന്യായീകരിച്ചു കൊണ്ട് വന്നേക്കുന്നു..എന്റെ മുന്നിൽ നിന്ന് പോടാ.. #&&#&*:..." ജെറി അവനെ പിടിച്ചു തള്ളി..ഇരു കവിളിലും മുഖത്തു ആഞ്ഞടിച്ചു... "കുഞ്ഞിനെ മറ്റുള്ളവർക് വളർത്താൻ കൊടുക്കണമെങ്കിൽ.. അത് നിന്റെ കുഞ്ഞിനെ കൊടുത്താൽ മതി.... ഇത് എന്റെ മോളാ..ജെറിൻ കുരിശിങ്കലിന്റെ മകൾ...." ജെറി തങ്കിമോളെ ചേർത്തു പിടിച്ചു... അവൾ ആണേൽ പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുകയാണ്......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story