അല്ലിയാമ്പൽ: ഭാഗം 22

alliyambal anvy new

എഴുത്തുകാരി: ആൻവി

ജെറി ഫോണുമായ് പുറത്തേക്ക് ഇറങ്ങി.... നന്ദ മോളെയും കൊണ്ട് റൂമിലേക്ക് ചെന്നു... "നമ്മക്ക് കുളിക്കണ്ടേ തങ്കിമോളേ... മ്മ്.. ആമ്പല് കുളിപ്പിച്ച് തരാവേ.... " മോളേ ബെഡിൽ നിർത്തി കുഞ്ഞുടുപ്പ് ഊരി കൊണ്ട് നന്ദ അവളോട് ആയി പറഞ്ഞു.. പുള്ളിക്കാരി കയ്യിൽ ഉള്ള പാവകുട്ടിയോട് സംസാരിക്കുന്ന തിരക്കിലാണ്.... "മതി വാവേ.. ഇനി കുളിച്ചിട്ട് കളിക്കാം...ബാ.. " നന്ദ അവളെയും എടുത്തു ബാത്‌റൂമിലേക്ക് നടന്നു...  "നീ മോളെയും കുഞ്ഞിനേയും കൂട്ടി ഇങ്ങോട്ട് വാ അച്ചൂ...എത്രയെന്നു വെച്ചാ ആ വാടക വീട്ടിൽ കഴിയുക.... " "പൊന്നമ്മ എന്താ ഈ പറയുന്നേ... അപ്പച്ചൻ എന്നെ വീട്ടിൽ കയറ്റും എന്ന് തോന്നുന്നുണ്ടോ..??.."

"അതൊന്നും സാരമില്ല.. കുറച്ച് ദേഷ്യപെടും അത് അങ്ങ് മാറിക്കോളും..... " "വേണ്ട പൊന്നമ്മേ.... ഒന്നും വേണ്ട.. ഇനി എന്റെ പേരിൽ അവിടെ വഴക്കും വേണ്ട... അല്ല ഇത് പറയാൻ ആണോ ഈ രാവിലെ തന്നെ വിളിച്ചത്.... " "ആഹ് ആണെന്ന് കൂട്ടിക്കോ... എനിക്ക് നിന്റെ പെണ്ണിനെ കാണണം എന്നുണ്ട്...കാര്യം അറിഞ്ഞത് മുതൽ എനിക്ക് ഒരു സമാധാനം ഇല്ല..." അത് ജെറി ഒന്നു ചിരിച്ചു... "അപ്പച്ചൻ എന്ത് പറഞ്ഞു.. എന്നേ കുറേ പ്രാകി കാണും അല്ലേ..." "പോടാ അങ്ങേര് ഒന്നും പറഞ്ഞില്ല... വരാൻ പറ്റുമായിരുന്നേൽ എനിക്ക് അങ്ങോട്ട് വന്നാൽ മതിയായിരുന്നു..എന്റെ കെട്ട്യോൻ സമ്മതിക്കണ്ടേ.... " "ദൃതി പിടിച്ചു വരേണ്ട പൊന്നമ്മേ... ചിലപ്പോ അപ്പച്ചന് ഇഷ്ടാവില്ല..

ഇനി മരുമോളെ കാണണം എന്ന് നിർബന്ധം ആണേൽ ഞായറാഴ്ച പള്ളിയിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം പോരേ.... " "ആഹ് അങ്ങനെ ആയാലും മതി..എന്നാ ശെരി മോനെ ഞാൻ വെക്കുവാ.... " "ഹ്മ്മ്.. " ജെറി ഫോൺ കട്ടാക്കി... അവൻ തിരിച്ചു റൂമിൽ ചെല്ലുമ്പോൾ കണ്ടത് അവന്റെ ഷർട്ട് അയേൺ ചെയുന്ന നന്ദയെ ആണ്.... തങ്കിമോള് ബെഡിൽ ഇരുന്നു കളിക്കുന്നുണ്ട്..... അവൻ നന്ദയുടെ പിറകിലൂടെ ചെന്നു കെട്ടിപിടിച്ചു..... പിൻകഴുത്തിൽ മുഖം അമർത്തി.... നന്ദ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ തിരിഞ്ഞു നോക്കി....അയേൺ ബോക്സ്‌ നേരെ വെച്ചു... "ആരായിരുന്നു വിളിച്ചത്.....?? " അവന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അവൾ ചോദിച്ചു....

"പൊന്നമ്മയാ... നിന്നെ കാണാൻ കൊതിയാവുന്നു എന്ന് പറയാൻ വിളിച്ചത..." അവളെ ഒന്ന് കൂടി അവനിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു... "എനിക്കും കാണണം.... " "ഹ്മ്മ് രണ്ട് ദിവസം കഴിയട്ടെ കൊണ്ട് പോകാം.... " മുഖത്തേക്ക് പാറി വീണ അവളുടെ മുടിയിഴകളെ ചെവിക്ക് പിറകിലേക്ക് ഒതുക്കി കൊണ്ട് അവൻ പറഞ്ഞു.... നാണം വിരിഞ്ഞ അവളുടെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചപ്പോൾ അവൾ അവനെ തള്ളി മാറ്റി... "ദേ പോയി കുളിച്ചു ഫ്രഷ് ആവ്... ഇന്ന് മുതൽ ജോലിക്ക് പോകേണ്ടതല്ലേ...." "ശോ... ഞാൻ അത് മറന്നു... നീയും റെഡിയായിക്കോ കോളേജിൽ പോകണ്ടേ...."

അവളുടെ നനഞ്ഞമുടിയിൽ കെട്ടി വെച്ച തോർത്തു മുണ്ട് അഴിച്ചെടുത്തു തോളിൽ ഇട്ടു കൊണ്ട് അവൻ പറഞ്ഞു... "ഞാനിന്ന് പോണില്ല ഇച്ചാ...." അവൻ ചിണുങ്ങികൊണ്ട് പറഞ്ഞു.... "അയ്യടി മനമേ... പോയി റെഡി ആയിക്കെ... ഞാനിപ്പോ വരാം... " അവളെ ചേർത്ത് പിടിച്ചു കവിളിൽ നുള്ളി സ്നേഹത്തോടെ ചുംബിച്ചു ബാത്‌റൂമിലേക്ക് അവൻ നടന്നു... "പ്പാ.... " തങ്കിമോളുടെ വിളി കേട്ട് അവൻ ഡോർ അടക്കും മുന്നേ ബെഡിലേക്ക് ഒന്ന് നോക്കി... അവനെ നോക്കി ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട് കുറുമ്പി... "ഇച്ച്...."ചുണ്ട് പുറത്തേക്ക് ഉന്തിയുള്ള അവളുടെ സംസാരം കേട്ട് ചിരിയോടെ ജെറി നന്ദയെ ഒന്ന് പാളി നോക്കി...അവന്റെ നോട്ടം കണ്ടു അവള് ചിരിച്ചു കൊണ്ട് പണിയിൽ ഏർപെട്ടു....

ജെറി മോളുടെ അടുത്ത് ചെന്ന് കിടന്നു. അവളെ എടുത്തു അവന്റെ വയറിൽ ഇരുത്തി... "എന്റെ കുഞ്ഞിക്ക് എവിടെയ ഉമ്മ വേണ്ടേ...." "ഇബദേ...." അവളുടെ നെറ്റിയിൽ തൊട്ട് കൊണ്ട് നിഷ്കളങ്കമായ് പറഞ്ഞു... "അവിടെയോ.. " ജെറി അവളെ കൊഞ്ചിച്ചു കൊണ്ട് ആ കുഞ്ഞു നെറ്റിയിൽ മൃദുവായ് ചുണ്ട് അമർത്തി... "ഇഞ്ഞും... " കവിളിൽ തൊട്ട് കൊണ്ട് അവൾ കള്ള ചിരി ചിരിച്ചു... ജെറി പുഞ്ചിരിയോടെ ആ മുഖം നിറയെ ചുംബനങ്ങൾ നിറച്ചു.... "മതിയോടാ... "പുഞ്ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ട് അവൾ ഒരു കള്ള ചിരിയോടെ അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു... "വാവക്ക് കൊത്തെ.... " കയ്യിൽ ഉള്ള പാവകുട്ടിയെ അവന്റെ മുഖത്തിന് നേരെ കാണിച്ചു കൊണ്ട് പറഞ്ഞു...

ജെറി അവളെ ഒന്ന് ഇറുക്കി കെട്ടിപിടിച്ചു.. കയ്യിൽ ഉള്ള പാവക്ക് ഒരുമ്മ കൊടുത്തു... പിന്നേ വേഗം കുളിച്ചു ഫ്രഷ് ആകാൻ ബാത്‌റൂമിലേക്ക് പോയി... കുളി കഴിഞ്ഞു വന്നപ്പോൾ റൂമിൽ നന്ദയും മോളുമില്ല... ഹാളിൽ ചെന്ന് നോക്കിയപ്പോൾ dining ടേബിളിൽ ബ്രേക്ക്‌ ഫാസ്റ്റ് റെഡിയാക്കി വെച്ചിട്ടുണ്ട്.... നന്ദ സോഫയിൽ ഇരുന്നു മോൾക്ക് പാലിൽ ബിസ്‌ക്കറ് കുതിർത്തു കൊടുക്കുന്നുണ്ട്... "നീ ഇതുവരെ റെഡിയായില്ലേ അല്ലി...പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യ്.... " അവളുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് അവൻ പറഞ്ഞു... "ഞാനിന്ന് പോണില്ല ഇച്ചാ....ഇന്നൊരു ദിവസം പ്ലീസ്.... " "ഇന്നലെ അങ്ങ് പോയതല്ലേ ഒള്ളൂ.. അപ്പോഴേക്കും ലീവോ...?? " അവൻ അവളോട് ആയി ചോദിച്ചു....

"ഇന്ന് മാത്രം.. ആദ്യമായി ജോലിക്ക് പോകുന്നതല്ലേ...എനിക്ക് ഇച്ചൻ ജോലിക്ക് പോകുമ്പോൾ ഗേറ്റ് വരെ കൂടെ വന്നു യാത്രയാക്കണം...ജോലി കഴിഞ്ഞു വരുന്നത് വരെ കാത്തിരിക്കണം...അതൊക്കെ എന്റെ ആഗ്രഹങ്ങൾ ആണ്.... " അവൾ അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു .... ജെറി അവളെ നോക്കിയിരുന്നു...അവളുടെ മുഖം പതിയെ നെഞ്ചോട് ചേർത്ത് വെച്ചു... "ആമ്പലേ...... " തങ്കിമോളുടെ കുറുമ്പ് നിറഞ്ഞ വിളിയാണ് അവരെ അകറ്റിയത്... രണ്ട് പേരും മോളേ ഒരുമിച്ച് നോക്കി... അവരെ നോക്കി..വാ പൊളിച്ചു ബിസ്കറ്റ് ന് വേണ്ടി കാത്ത് നിൽക്കുന്ന മോളേ കണ്ടപ്പോൾ നന്ദ വേഗം അവളെ എടുത്തു മടിയിൽ ഇരുത്തി.... "സോറി വാവേ..."

അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് നന്ദ ബിസ്‌ക്കറ് അവളുടെ വായിൽ വെച്ചു കൊടുത്തു...തങ്കിമോളു അത് നുണഞ്ഞിറക്കി.... "ഇച്ചനിരിക്ക്... ഞാൻ വിളമ്പി തരാം .. " സാരി തുമ്പു ഇടുപ്പിൽ തിരുകി ജെറിയെ അവൾ ചെയറിൽ ഇരുത്തി... ചൂട് ചായയും പുട്ടും കടലകറിയും എല്ലാം അവന്റെ മുന്നിൽ നിരത്തി... "നീ കഴിക്കുന്നില്ലേ അല്ലി..." ഭക്ഷണം വിളമ്പുന്ന അവളെ നോക്കി അവൻ ചോദിച്ചു... അവൾ ഒന്ന് ചിരിച്ചതെ ഒള്ളൂ.... നിലത്ത് ഇരുന്നു കളിക്കുന്ന തിരക്കിൽ ആണ് തങ്കിമോള്....കയ്യിൽ ചപ്പി തിന്നാൻ ബിസ്‌ക്കറ് ഉണ്ട്.. ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങും മുന്നെ അവൻ വീണ്ടും ചോദിച്ചു... "നി കഴിക്കുന്നില്ലേ എന്ന്... "

അതിന് മറുപടിയായി നന്ദ അവന്റെ അടുത്ത് കസേരയിൽ ഇരുന്നു... "എനിക്ക് ഇച്ചൻ വാരി തന്നാൽ മതി.. " കൊഞ്ചി കൊണ്ടുള്ള അവളുടെ പറച്ചിൽ കേട്ടപ്പോൾ അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി... അവളെയും അവളുടെ പ്രാന്തൻ ആഗ്രഹങ്ങളോടും അവന് അടങ്ങാത്ത പ്രണയം തോന്നി...ആദ്യത്തെ ഉരുള അവൻ തന്നെ കഴിക്കണം എന്ന് അവൾക്ക് നിർബന്ധം ആയിരുന്നു.... പിന്നീട് അവന്റെ കയ്യിൽ നിന്നും ഭക്ഷണം വാരി കഴിച്ചപ്പോൾ അവളുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു... "കുഞ്ഞി.. ഇവിടെ വന്നേ...ജെറി പാപ്പു തരാം... " ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ കളിച്ചു കൊണ്ടിരുന്ന തങ്കിമോളേ അവൻ വിളിച്ചു...

അവള് ചിരിച്ചു കൊണ്ട് മുട്ട് കുത്തി അവന്റെ അടുത്തേക് ചെന്നു.. നന്ദ അവളെ എടുത്തു മടിയിൽ ഇരുത്തി... കറി കൂട്ടാതെ കുറച്ച് പുട്ട് ആ കുഞ്ഞു വായിൽ അവൻ വെച്ചു കൊടുത്തു... "എന്റെ രണ്ട് കുശുമ്പി പാറുമാർക്കും പരാതി വേണ്ടാ.... " ജെറി ചിരിച്ചു കൊണ്ട് പറഞ്ഞു..... നന്ദയും ഒപ്പം ചിരിച്ചു...കാര്യം മനസ്സിലായില്ലേലും കൈകൾ കൊട്ടി തങ്കിമോളും അവർക്ക് ഒപ്പം കൂടി..  "അല്ലി.....ഇങ്ങ് വന്നേ..... " തങ്കിമോളുടെ കൂടെ കളിക്കുമ്പോൾ ആണ് റൂമിൽ നിന്ന് ജെറി വിളിച്ചത്... "ദാ വരുവാ....വാവാച്ചി ഇവിടെ ഇരിക്ക് ട്ടോ ആമ്പല് ഇപ്പൊ വാവേ..." മോളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് നന്ദ റൂമിലേക്കു ഓടി... "എന്താ ഇച്ചാ...."

റൂമിലേക്കു കയറി വന്നവൾ ചോദിച്ചു... ജെറി കുസൃതിയോടെ കയ്യിൽ ഉള്ള വൈറ്റ് ഷർട്ട്‌ അവൾക്ക് നേരെ നീട്ടി.... "ഇത് എന്റെ ആഗ്രഹമാണ്...സാധിച്ചു തരില്ലേ.. മ്മ്... " അവളെ വലിച്ചടുപ്പിച്ചു കൊണ്ട് മൂക്കിൽ മൂക്ക് ഉരസി അവൻ പറഞ്ഞു.... അവൾ പ്രണയത്തോടെ അവനെ നോക്കി.... പിന്നെ പുഞ്ചിരിയോടെ ഷർട്ട്‌ ഇട്ടു.. ബട്ടൺസ് എല്ലാം ഇട്ടു കൊടുത്തു..... പിന്നെയും അവളെ തന്നെ കണ്ണ് എടുക്കാതെ നോക്കുന്ന അവന്റെ തലക്ക് പിറകിലൂടെ ഇടതൂർന്ന മുടിയിഴകളിൽ അമർത്തി പിടിച്ചു കൊണ്ട് അവൾ അവന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി..... കളിക്കുന്നതിന്റെ ഇടയിൽ തങ്കിമോളുടെ കണ്ണുകൾ സ്റ്റയർ ഇറങ്ങി വരുന്ന നന്ദയെ പ്രതീക്ഷിച്ചിരുന്നു...

.കുറേ നേരമായിട്ടും നന്ദയെ കാണാതായപ്പോൾ അവൾ ഇരുന്നിടത്ത്‌ നിന്ന് കൈ കുത്തി പതിയെ എണീറ്റു... സ്റ്റയറിന്റെ മുന്നിൽ എത്തി മുകളിലേക്ക് നോക്കി.... "ആമ്പലേ.... " അവൾ പരിഭവത്തോടെ വിളിച്ചു...മറുപടി കേട്ടില്ല.. പതിയെ പടികൾ ഓരോന്നും കയറാൻ ഉള്ള തന്ത്രപാടുകളിൽ ആണ്...പക്ഷേ കാലുകൾ ഉയർത്തി വെച്ചു കയറാൻ അവൾക്ക് കഴിഞ്ഞില്ല.. മുട്ട് കുത്തി ഒരു പടി കയറിയപ്പോഴേക്കും അവൾ തളർന്നു... എന്നാലും വാശിയിൽ കുത്തി പിടിച്ചു കയറാൻ നോക്കി...കയറാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ...സങ്കടം വന്നു നിലത്ത് ഇരുന്ന് ഉറക്കെ കരയാൻ തുടങ്ങി..... തങ്കിമോളുടെ ഉറക്കെ ഉള്ള കരച്ചിൽ കേട്ടാണ് നന്ദ ജെറിയിൽ നിന്ന് വേർപിരിഞ്ഞത്...

"എന്റെ മോള്..." അവൾ ആവലാതിയോടെ ഇറങ്ങി ഓടി.... ചെന്ന് നോക്കിയപ്പോൾ കണ്ടപ്പോൾ സ്റ്റയറിന് താഴെ മലർന്ന് കിടന്നു കാലിട്ടടിച്ചു കൊണ്ട് കരയുന്ന മോളെയാണ്... നന്ദ വേഗം സ്റ്റെപ്പ് ഇറങ്ങി വന്നു മോളേ എടുത്തു.. തങ്കി അവളുടെ കയ്യിൽ നിന്ന് കുതറുന്നുണ്ട്.... ഒരു വിധം നന്ദു അവളെ സമാധാനിപ്പിച്ചു... അവളെ തോളിൽ കിടത്തി ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... തേങ്ങി കരഞ്ഞു കൊണ്ടവൾ എന്തൊക്കെയോ പറയുന്നുണ്ട്....നന്ദക്ക് ഒന്നും മനസിലായില്ല.. അപ്പോഴേക്കും ജെറി വന്നു....അവൻ നന്ദയുടെ കയ്യിൽ നിന്ന് മോളേ വാങ്ങി.. ഒരു കൈ കൊണ്ട് നന്ദയേയും ചേർത്ത് പിടിച്ചു കൊണ്ട് ഉമ്മറത്തെക്ക് നടന്നു.. "റ്റാറ്റാ പൂവാ... "

കണ്ണുകൾ വിടർത്തി കൊണ്ട് അവൾ ജെറിയോട് ചോദിച്ചു.... "റ്റാറ്റായല്ലടാ കുഞ്ഞി.. ജെറി ജോലിക്ക് പോവല്ലേ.... നമുക്ക് വന്നിട്ട് റ്റാറ്റാ പോവാം ട്ടോ... " ജെറി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.... "മേന്ത ഇപ്പം... " വിതുമ്പി കൊണ്ടവൾ പറഞ്ഞു.. "ഇപ്പൊ പറ്റില്ല കുഞ്ഞി... മോള് ആമ്പലിന്റെ കൂടെ ഇരിക്ക് ട്ടോ ജെറി പോയ്‌ വേം വരാം... " അതും പറഞ്ഞു ജെറി മോളേ നന്ദയുടെ നേരെ നീട്ടി... തങ്കിമോള് രണ്ട് കൈകളും കൊണ്ട് ജെറിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... " നാനും.... നാനും.... " ഉറക്കെ കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു .. "മോളേ പിന്നേ കൊണ്ടവാലോ.. കരയല്ലേ. ". "മേന്താ... ഇപ്പം... " കരഞ്ഞു കൊണ്ട് അവൾ അവനെ കുഞ്ഞികൾ കൊണ്ട് ചുറ്റി പിടിച്ചു...

നന്ദ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി.... തങ്കിമോള് സങ്കടം കൊണ്ട് നന്ദയുടെ തോളിൽ മുഖം അമർത്തി കിടന്നു... "സാരമില്ല ... ഞാൻ നോക്കിക്കോളാം... " ജെറിയുടെ മുഖം വാടിയിരിക്കുന്നത് കണ്ട്അവൾ പറഞ്ഞു.. അവനൊന്നു ചിരിച്ചു.. "പോട്ടേ.... " അവളുടെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് അവൻ ബുള്ളറ്റിൽ കയറി... തങ്കിമോള് വാശിയിൽ അവനെ നോക്കിയതെ ഇല്ല.. ജെറിക്ക് അത് കണ്ട് ചിരി വന്നു.... അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു... "ആഹ് ആരിത് സാക്ഷാൽ ജെറിൻ കുരിശിങ്കലോ....എന്താണാവോ ഈ വഴിയൊക്കെ.... " പുതിയ ജോലിയിലേക്ക് പ്രവേശിച് ഓഫിസ് റൂമിലേക്ക് കയറി ചെന്ന ജെറിയെ സ്വാഗതം ചെയ്‍തത് എംഡിയുടെ ചെയറിൽ ഇരിക്കുന്ന ജോയ്യെ ആണ്...

"എന്താ അനിയാ നോക്കുന്നെ... ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട്‌ന്റെ സ്ഥാപനം ആണ്..." ജോയ് പറയുന്നത് കേട്ട് ജെറി ഒന്നും പറയാതെ നിന്നു... "എന്താടാ ഒന്നും പറയാത്തത്...ഹേ..ഞെട്ടി പോയോ... എന്നാലും അച്ചൂ നമ്മുടെ ബിസിനസ് ഒക്കെ നോക്കി നടത്തേണ്ട നീ ഈ അക്കൗണ്ടന്റ് ജോലിയൊക്കെ ചെയ്യുവാണെന്ന് പറഞ്ഞാൽ അത് എനിക്കൊരു മോശം അല്ലേടാ...ദേ ഗ്രാൻഡ്പ്പ പുറത്തുണ്ട്... " ജോയ് പരിഹാസ രൂപേണ പറഞ്ഞു... "ഞാൻ ഗ്രാൻഡ്പ്പയുടെ കൂടെ വന്നതാ.. അപ്പോഴാ ഇവിടെ പുതിയ ഒരു അക്കൗണ്ടന്റ് വരുന്നു എന്ന് അറിഞ്ഞത് . നിന്റെ ബോസ്സ് പറഞ്ഞു എന്നോട് ഒന്ന് കാണാൻ.... " ജോയ് വീണ്ടും പറയാൻ തുടങ്ങിയപ്പോൾ ജെറി ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും ജോയ് അവനെ പിടിച്ചു വെച്ചു..

"നീ ഇത് എങ്ങോട്ടാ . ദേ എന്നേ ദിക്കരിച്ചു നീ ഇവിടുന്നു പോയാൽ നിനക്ക് പിന്നേ ഈ ജോലി സ്വപ്നത്തിൽ പോലും കിട്ടില്ല..." ജെറിയുടെ തോളിൽ കൈ വെച്ചു കൊണ്ട് അവൻ പറഞ്ഞതും ജെറി ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി... "എനിക്ക് നിന്റെ ഔദാര്യം വേണ്ടടാ.. " ജെറി കത്തുന്ന കണ്ണുകളോടെ അവനെ നോക്കി... ജോയ് അവന്റെ നോട്ടത്തിൽ ഒന്ന് പതറി.. "അച്ചു ഒരു നിമിഷം.. " ഡോർ തുറന്നു പോകാൻ ഒരുങ്ങിയ ജെറിയെ അവൻ വിളിച്ചു... "അപ്പച്ചൻ പറഞ്ഞു കുഞ്ഞിനെ ഉപേക്ഷിച്ചു വന്നാൽ നിന്നെ വീട്ടിൽ കയറ്റാം എന്ന്...മോളേ എന്റെ കയ്യിൽ തന്നേക്ക് ഞാൻ നോക്കിക്കോളാം... " അവന്റെ സംസാരം കേട്ട് കലി കയറി ജെറി അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു..

"നിനക്ക് എന്തിനാടാ ആർക്കെങ്കിലും വിൽക്കാനോ.. അതോ കൊന്നു കളയാനോ.... " പറഞ്ഞ് തീരും മുന്നേ ജെറി അവനെ അടിച്ചു വീഴ്ത്തിയിരുന്നു...വീണ്ടും അടിക്കാൻ വീണ്ടും ജോയ്യുടെ അടുത്തേക്ക് പാഞ്ഞു ചെന്ന ജെറിയെ ആരോ ഉന്തിയിരുന്നു... വീഴാൻ പോയ ജെറി നേരെ നിന്ന് നോക്കിയപ്പോൾ അവനെ ദേഷ്യത്തോടെ നോക്കുന്ന ജേക്കബിനെ ആണ് കണ്ടത്.. "അപ്പച്ചാ.. ഞാൻ... " മുഴുവനാക്കും മുന്നേ അയാൾ ജെറിയെ കൈ നീട്ടി അടിച്ചു..  "ആദ്യം കണ്ണ് എഴുതണം പിന്നെ പൊട്ട് കുത്തി ചുന്ദരി വാവ ആവണ്ടെ പെണ്ണേ..." മടിയിൽ കിടക്കുന്ന തങ്കിമോളുടെ വയറിൽ ഇക്കിളിയിട്ട് കൊണ്ട് നന്ദ പറഞ്ഞു...മോള് അവളുടെ മടിയിൽ കിടന്ന് കൈ കൊട്ടി കളിക്കുകയാണ്...

"മാമു തിന്നണ്ടെ വാവേ നിനക്ക്... മ്മ്.. " "ബിക്കെറ്റ്... ആമ്പലേ.. " "അമ്പടി ആദ്യം മാമു പിന്നേ ബിസ്കറ്റ്.. " അതും പറഞ്ഞു അവളെ ഇക്കിളി കൂട്ടുമ്പോൾ ആണ്.. ജെറിയുടെ ബുള്ളറ്റ് ഗേറ്റ് കടന്ന് വന്നത്... "ഇത്ര നേരത്തെ വന്നോ.. ഉച്ച ആവുന്നതല്ലേ ഒള്ളൂ.. " നന്ദ മോളെയും എടുത്തു എണീറ്റ് നിന്നു... "ഇച്ചാ എന്താ ഇത്ര നേരത്തെ.. " അടുത്തേക്ക് വന്ന ജെറിയോട് അവൾ ചോദിച്ചു എങ്കിലും മറുപടി കിട്ടിയില്ല.. അവൻ അകത്തേക്ക് പോയി...അവന്റെ മങ്ങിയ മുഖം കണ്ട് അവളുടെ ഉള്ള് പിടഞ്ഞു... നന്ദ മോളേ ഹാളിൽ നിലത്ത് ഇരുത്തി ജെറിയുടെ അടുത്തേക്ക് ചെന്നു... അവൻ സോഫയിൽ മലർന്നു കിടക്കുകയായിരുന്നു... "ഇച്ചാ..... " അവളുടെ വിളി കേട്ട് അവൻ എണീറ്റ് ഇരുന്നു..

ചുവന്നു കലങ്ങിയ കണ്ണുകൾ.. "എന്ത് പറ്റി.. " അവൾ അവന്റെ അടുത്ത് ഇരുന്നു സങ്കടം നിഴലിച്ച മുഖത്തു തലോടി.. ജെറി അവളുടെ മടിയിൽ കിടന്നു വയറിൽ മുഖം അമർത്തി.. "ആ ജോലി പോയി അല്ലി... " അവന്റെ ശബ്ദം ഇടറിയിരുന്നു....അവൻ വല്ലാത്ത നിരാശയിൽ ആയിരുന്നു...അവിടെ നടന്ന കാര്യങ്ങൾ അവൻ അവളോട് പറഞ്ഞു.. "സാരമില്ല...വേറെ നല്ല ജോലികിട്ടും. " അവൾ പുഞ്ചിരിയോടെ അവന്റെ മുഖത്തു തലോടി... "എനിക്ക് അതല്ല സങ്കടം...അപ്പച്ചൻ എന്നെ തല്ലിയതാ...ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല..." അവന്റെ കണ്ണുകളിൽ സങ്കടം നിറഞ്ഞു നിൽപ്പുണ്ട്...നന്ദ അവന്റെ നെറ്റിയിൽ ചുംബിച്ചു.......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story