അല്ലിയാമ്പൽ: ഭാഗം 23

alliyambal anvy new

എഴുത്തുകാരി: ആൻവി

"സാരമില്ല ഇച്ചാ...തല്ലിയവരും ഒഴുവാക്കിയവരും എല്ലാം ഒരു നാൾ ഇച്ചനെ മനസിലാക്കും....അന്ന് തല്ലിയ കൈകൾ കൊണ്ട് തലോടും....വിഷമിക്കാതെ ...." അവന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അവൾ പറഞ്ഞു.... ജെറി മൗനമായി അവളുടെ മടിയിൽ കിടന്നു... "മതി ഇച്ചാ... എണീക്ക്.. " അവൾ അവനെ കുത്തി എണീപ്പിച്ചു... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... അത് കണ്ടപ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു.... "അയ്യേ നാണമുണ്ടോ മനുഷ്യ അപ്പച്ചൻ തല്ലി എന്നും പറഞ്ഞു കരയാൻ.... അയ്യേ... " നന്ദ അവന്റെ മൂഡ് ശെരിക്കാൻ..അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി.... ജെറി മങ്ങിയ ചിരിയോടെ എണീറ്റ് ഇരുന്നു...

"വാവാച്ചി... ദേ നോക്കിയെ ജെറി കരയുന്നു..." നന്ദ നിലത്ത് ഇരുന്ന് കളിച്ചു കൊണ്ടിരിക്കുന്ന തങ്കിമോളോട് പറഞ്ഞതും അവൾ നിലത്ത് നിന്ന് കൈ കുത്തി എണീറ്റ് ജെറിയുടെ അടുത്തേക്ക് ചെന്നു... അവൻ തല താഴ്ത്തി ഇരിപ്പാണ്... "തോക്കത്തെ.....ജെരി... തോക്കത്തെ...." മോള് കയ്യെത്തി ജെറിയുടെ കവിളിൽ തൊട്ടു... ജെറി അവളുടെ കാട്ടി കൂട്ടൽ കണ്ട് ചിരിച്ചു കൊണ്ട് മുഖം ഉയർത്തി നോക്കി... അവന്റെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തങ്കിമോള് നിഷ്കളങ്കമായി അവനെ നോക്കി..... "കയന്തത്തോ... (കരയണ്ടട്ടോ... ).." കുഞ്ഞി കൈകൾ കൊണ്ട് അവന്റെ കവിളിൽ അവൾ തലോടി... പിന്നേ നന്ദയെ ഒന്ന് കൂർപ്പിച്ചു നോക്കി... നന്ദയുടെ തുടയിൽ ഒന്ന് അടിച്ചു ..

"വാവു ഇന്ത്‌ ...ഇവദേ... തോക്ക്.... " വല്ല്യേ ആളുടെ പോലെ അവൾ ജെറിയുടെ കവിളിലേ ചുവന്ന പാട് കാണിച്ചു കൊണ്ട് നന്ദയെ വഴക്ക് പറയുവാണ്... "അയ്യടാ ഞാൻ ഒന്നുമല്ല നിന്റെ ജെറിയെ വാവു ആക്കിയത്..." നന്ദ മോളേ വാരി എടുത്തു.... അവളുടെ വയറിൽ ഇക്കിളിയിട്ടുകൊണ്ട് നന്ദ അവളെ ചിരിപ്പിച്ചു... അവരുടെ രണ്ട് പേരുടെയും കളി ചിരികൾ കണ്ടപ്പോൾ ജെറി അറിയാതെ ചിരിച്ചു പോയി... അവൻ നന്ദയുടെ കയ്യിൽ നിന്ന് മോളേ എടുത്തു.. "ആമ്പലേ... ഉമ്മ കൊത്തെ....പ്പക്ക് ഉമ്മ കൊത്തെ.." നേർത്ത ശകാരത്തോടെ കുറുമ്പി നന്ദയോട് പറഞ്ഞു... "അതെന്തിനാ...." നന്ദ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി... "വാവു.. തോക്ക്.. വാവു... ഇവദേ കൊത്തെ...."

ജെറിയുടെ കവിളിൽ പതിയെ തലോടി കൊണ്ട് അവൾ പറഞ്ഞു.... ജെറി ഒരു കള്ള ചിരിയോടെ നന്ദക്ക് നേരെ കവിൾ കാട്ടി കൊടുത്തു.... നന്ദ പുഞ്ചിരിയോടെ അവന്റെ കവിളിൽ ഒന്ന് മുത്തി....തങ്കിമോള് അത് കണ്ട് കൈകൊട്ടി ചിരിക്കുന്നുണ്ട്.... ജെറി നന്ദയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു....അതുപോലെ മോളുടെ കവിളിളും... "ആമ്പലേ പോലെ മേനം... " നന്ദയുടെ നെറ്റിയിൽ തൊട്ടു കൊണ്ട് അവൾ പറഞ്ഞു... "മ്മ്.. എന്റെ കുറുമ്പി പെണ്ണേ.. " ജെറി അവളുടെ കുഞ്ഞു നെറ്റിയിൽ ചുംബിച്ചു...  "ജോയ്ച്ചായ... നമുക്ക് ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്താലോ.... " പെട്ടന്നുള്ള റീനയുടെ ചോദ്യം കേട്ടപ്പോൾ ജോയ് ബെഡിൽ നിന്ന് ചാടി എണീറ്റു.. "നീ എന്താ പറഞ്ഞത്..?? "

"ഒരു കുട്ടിയെ ദത്ത്‌ എടുത്താലോ എന്ന്.... " "നിനക്ക് പ്രാന്താണോ റീന.. എനിക്ക് എന്റെ ചോരയിൽ ഒരു കുഞ്ഞിനെയാണ് ആവശ്യം...അല്ലാതെ കണ്ടവന്റെ കുഞ്ഞിനെയല്ല....സമയം ആവുമ്പോൾ കുട്ടികൾ ഉണ്ടാവും അതിന് നീ ഇങ്ങനെ കിടന്നു തുള്ളണ്ട ആവശ്യം ഒന്നുമില്ല.... " "പിന്നേ ഞാൻ എന്താ ചെയ്യണ്ടേ...ഒരു കുഞ്ഞിനെ ദൈവം എനിക്ക് തരുന്നില്ല...ഇങ്ങനെ ശിക്ഷിക്കാൻ മാത്രം പാപം ഒന്നും ഞാൻ ചെയ്തിട്ടില്ല....അച്ചുന്റെ കുഞ്ഞിനെ കാണുമ്പോൾ കൊതിയാവുന്നു..അതിനെ ഒന്ന് താലോലിക്കാൻ എടുത്തു കൊണ്ട് നടക്കാൻ...." റീന പറയുന്നത് കേട്ട് അവന് ദേഷ്യം വന്നു.. "നാശം ഒന്ന് നിർത്തുന്നുണ്ടോ... എനിക് ഒരു സമാധാനവും തരില്ല അല്ലേ....വീട്ടിൽ വന്നു കയറിയാൽ തുടങ്ങും അവളുടെ ഒരു....

എന്റെ മുന്നിൽ നിന്ന് പോടീ.. " "ഞാൻ എങ്ങോട്ട് പോകാൻ....എനിക്ക് പറയാൻ ഉള്ളതൊക്കെ ഞാൻ പറയും...." "ശല്ല്യം..... ' ജോയ് ദേഷ്യം പിടിച്ചു എണീറ്റു പോയി...  നേരം സന്ധ്യയോടടുക്കുന്നു.... പുറത്തു നല്ല മഴ..... നന്ദ ഉമ്മറത്തു ചാരു പടിയിൽ ജെറിയുടെ നെഞ്ചോരം ചാരി കിടന്നു...അവളുടെ മാറിലായി മഴയും കണ്ട വിരൽ നുണഞ്ഞു കൊണ്ട് കിടപ്പുണ്ട് തങ്കിമോള്.... ഇടക്ക് ഇടക്ക് അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ കുസൃതി കാട്ടുന്നുണ്ട്.... "ഇച്ചാ ചുമ്മാതെ ഇരിക്ക്...." അവൾ കഴുത്ത് അനക്കി കൊണ്ട് അവന്റെ കയ്യിൽ പതിയെ അടിച്ചു... "ഇഷ്ടം കൊണ്ടല്ലേ... " അവൻ അവളെ ഒന്ന് കൂടെ ഇറുക്കി പുണർന്നു..... "എന്ത് രസാലേ മഴ..... "

ഏതോ ലോകത്ത് എന്ന പോലെ അവൾ പറഞ്ഞു.... അവൻ ഒന്ന് മൂളിയതെ ഒള്ളൂ..... "ഇച്ചനോട്‌ പ്രണയം തോന്നിയത് മുതൽ ആണ് എനിക്ക് ഈ മഴയോട് ഒക്കെ ഒരു ഇഷ്ടം തോന്നി തുടങ്ങിയത്...." അവൾ തല ചെരിച്ചു കൊണ്ട് അവനെ നോക്കി... അവൻ അവളുടെ കവിളിൽ പതിയെ തഴുകി . "മഴ പെയ്തു കഴിഞ്ഞു മരചുവട്ടിൽ പോയി നിന്നിട്ടുണ്ടോ അല്ലി നീ.. " കവിളിൽ കവിൾ ഉരസി കൊണ്ട് അവൻ ചോദിച്ചു.... "മ്മ്... എന്തെ അങ്ങനെ ചോദിച്ചേ.... " "ചുമ്മാ..മഴക്ക് ശേഷം മരം പെയ്യുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്...ഇന്നലെ പെയ്ത മഴയുടെ കുളിരുള്ള ഓർമ..." അവൻ അവളെ ഒന്ന് കൂടി പുണർന്നു..... ഒരു ചിരിയോടെ തങ്കിമോളേ ചേർത്ത് പിടിച്ചു കൊണ്ട് അവൾ അവനിലേക്ക് ചുരുങ്ങി.....

പ്രണയാർദ്രമായ കുറച്ചു നിമിഷങ്ങൾ.... "ഇച്ചാ.. " "മ്മ്..... " "ഇനി എന്താ ചെയ്യാ...." "എന്ത്...?? " "അല്ല ജോലിയില്ലാതെ..." അവൾ ചോദിച്ചതും അവന്റെ മുഖം വാടി.... അവൾ മോളേ നിലത്ത് ഇരുത്തി കൊണ്ട് അവന് നേരെ തിരിഞ്ഞു.... "എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല...എന്ത് ജോലി ആയാലും ചെയ്തോളാം പക്ഷേ കിട്ടണ്ടേ..... " "ഞാൻ.... ഞാൻ എന്റെ അച്ഛനോട് പറഞ്ഞാലോ.... " അവൾ പ്രതീക്ഷയോടെ ചോദിച്ചു.... "അത് വേണ്ട...ശെരിയാവില്ല...." അവൻ അവളുടെ മുഖത്തു തലോടി കൊണ്ട് പറഞ്ഞു.... "ഇച്ചൻ വിഷമിക്കണ്ട...നല്ലൊരു ജോലി തന്നെ കിട്ടും....എന്നിട്ട് നമുക്ക് സ്വന്തമായി ഒരു കുഞ്ഞു വീട് വാങ്ങണം...." അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....

"കുഞ്ഞു വീട് മതിയോ...?? " അവൻ കള്ള ചിരിയോടെ ചോദിച്ചു... "മ്മ് മതി.. ചെറിയ ഓടിട്ട വീട് ....അവിടെ ഞാനും ഇച്ചനും നമ്മുടെ കുറുമ്പിയും... എന്ത് രസമാവും.... " "അപ്പൊ നമ്മുടെ കുറുമ്പിയുടെ അനിയനോ..?? " ജെറി അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അവളെ ഒന്ന് കൂടി ചേർത്ത് നിർത്തി....നെറ്റിയിൽ ഒരു നേർത്ത ചുംബനം നൽകി.... അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം അമർത്തി....  "ചുണ്ട്.... " "തുന്ത്‌..... " എന്നും പറഞ്ഞു തങ്കിമോള് നന്ദയെ നോക്കി പല്ല് കാട്ടി ചിരിച്ചു.. "കുരങ്ങൻ.... " നന്ദ ബെഡിനൊരു അറ്റത്തു ഇരുന്ന് കൊണ്ട് ഫോണിൽ കളിക്കുന്ന ജെറിയെ നോക്കി പറഞ്ഞു... അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.. "കൊങ്ങാ... "

തങ്കിമോള് അതും പറഞ്ഞു കൈ കൊട്ടി ചിരിക്കാൻ തുടങ്ങി....അത് കേട്ട് നന്ദ പൊട്ടിച്ചിരിക്കാൻ തുടങ്ങി... "വാഴപഴം... " "വായപ്പം.... " തങ്കിമോള് പറയുന്നത് കേട്ട് നന്ദ നിർത്താൻ കഴിഞ്ഞില്ല.. വീണ്ടും വീണ്ടും അവൾ ഓരോന്ന് മോളോട് ചോദിച്ചു കൊണ്ടിരുന്നു... "പതിയെ ചിരിയെടി..... " അവളുടെ ചിരി കണ്ട് അവൻ പറഞ്ഞു.. "അയ്യോ എനിക്ക് വയ്യ.. എന്ത് രസാ ഈ കുഞ്ഞിപെണ്ണിന്റെ സംസാരം കേൾക്കാൻ..എന്റെ ചക്കര കുട്ടി... " നന്ദ മോളേ ഉമ്മ വെച്ചു കൊണ്ടിരുന്നു... "എനിക്ക് കടിച്ചു തിന്നാൽ തോന്നുണ്ട്... " മോളുടെ തുടുത്ത ഉണ്ട കവിളിൽ പതിയെ കടിച്ചു കൊണ്ട് നന്ദ പറഞ്ഞു.. അപ്പോഴേക്കും കുറുമ്പി വായിൽ വിരൽ ഇട്ടു നുണയാൻ തുടങ്ങി.. "നീ അവളെ ഉറക്കിക്കെ.... "

നന്ദയുടെ വയറിൽ പിച്ചി കൊണ്ട് ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു... നന്ദ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് മോളേ എടുത്തു തോളിൽ ഇട്ടു നടക്കാൻ തുടങ്ങി... "പിന്നെ ഇന്നലത്തെ പോലെ ഉറങ്ങി കളയരുത്... " കാതിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൻ ഫോണും എടുത്തു ബാൽകണിയിലേക്ക് പോയി.. മോളേ ഉറക്കി കിടത്തുമ്പോഴാണ് പുറകിലൂടെ വന്നു അവൻ അവളെ വാരി പുണർന്നത്... നന്ദ ആ നെഞ്ചിലേക്ക് ചാരി നിന്നു... "ഇന്നും നിലത്ത് തന്നെ അല്ലേ.... " കാതിൽ പതിയെ കടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ നാണം കൊണ്ട് തല താഴ്ത്തി... പ്രണയവേഴ്ച്ചയുടെ ആലസത്തിൽ നിന്നും മുക്തയാകാതെ നന്ദ അവന്റെ നെഞ്ചോരം തളർന്നു കിടന്നു...

നഗ്നമായ അവളുടെ പിൻകഴുത്തിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു.. "ഇനി നാളെ എന്താ പരിപാടി....." മുഖം ഉയർത്തി അവൾ ചോദിച്ചു.. "ഒരു ജോലി എങ്ങനെലും ശെരിയാക്കണം....എന്ത് ജോലിയായാലും വേണ്ടിയില്ല..." "കിട്ടും ഇച്ചാ നല്ല ഒരു ജോലി തന്നെ കിട്ടും.. " അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു... "നിന്റെ അച്ഛന് എന്ത് തോന്നും....ഒരു നല്ല ജോലി പോലും ഇല്ലാത്തവന് മകളെ കെട്ടിച്ചു കൊടുത്തെന്ന് തോന്നുന്നുണ്ടാവും അല്ലേ.. " "ഓഹ് പിന്നേ എന്റെ അച്ഛാ അങ്ങനെ ഒന്നുമല്ല...കാര്യം പറഞ്ഞാൽ മനസിലാകും..സ്വീറ്റ് ആണ്.. " "അപ്പൊ ഞാനോ.... " മൂക്കിൽ മൂക്ക് ഉരസി കൊണ്ട് അവൻ ചോദിച്ചു.. "മ്മ് പറയട്ടെ... ". "ഉം.. പറ. "

"പഞ്ചാര കുഞ്ചു... " അവൾ അതും പറഞ്ഞു പൊട്ടി ചിരിച്ചു... "ആടി ഞാൻ പഞ്ചാരയാണല്ലേ.. ഇപ്പൊ കാണിച്ചു തരാം.. " അവൻ അതും പറഞവൻ അവളിലേക്ക് അമർന്നു... "വൈകീട്ട് ഇവിടെ നിന്നാൽ മതി.. ഞാൻ വന്നു പിക്ക് ചെയ്യാം..." "ഹ്മ്മ് ശെരി...വാവാച്ചി ആമ്പലിന് ഉമ്മ തന്നെ.. " നന്ദ മോളേ നോക്കി ചോദിച്ചതും ആ മുഖം മങ്ങി. "പോന്ത... " വിതുമ്പി കൊണ്ട് അവൾ പറഞ്ഞു.. "താൻ പോയേ ക്ലാസ്സ്‌ ഇപ്പോൾ തുടങ്ങി കാണും... " ജെറി നന്ദു നോട്‌ പറഞ്ഞു... "ഹ്മ്മ് .. പിന്നേ ഇച്ചാ ജോലിഎന്നും പറഞ്ഞു അധികം ഒന്ന് അലയാൻ പോകണ്ട ട്ടോ.. ഉച്ചക്ക് നേരെത്തെ വന്നു മോളേ കൂട്ടി കൊണ്ട് വരണേ... " "ആടി.. നീ ചെല്ല്... " അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് അവൻ അവളെ പറഞ്ഞയച്ചു...

മോളേ പ്ലേ സ്കൂളിൽ ഏല്പിച്ചു ജെറി ജോലി അന്വേഷിച്ചു ഇറങ്ങി... തന്റെ വിദ്യാഭ്യാസത്തിനനുസരിച്ചു ഒരു ജോലി അവന് എവിടെ നിന്നും കിട്ടിയില്ല...അവന് ഒരുപാട് നിരാശ തോന്നി... പിന്നീട് ഉള്ള ദിവസങ്ങൾ അങ്ങനെ തന്നെ ആയിരുന്നു....ജോലി കിട്ടിയാൽ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് വേണ്ടെന്ന് വെക്കും ചില കുറഞ്ഞ സാലറി.. മറ്റു ചിലപ്പോൾ ഡ്യൂട്ടി ടൈം... നന്ദയേയും മോളേയും ഒറ്റക്ക് വീട്ടിൽ ആക്കി രാത്രിയിൽ ജോലിക്ക് പോകാൻ അവന് കഴിയില്ലായിരുന്നു.. എങ്കിലും അവൻ തളരുമ്പോൾ കൈ താങ്ങായി നന്ദ കൂടെ ഉണ്ടാവുമായിരുന്നു.. "ഇച്ചാ... ഇച്ചാ... ". ഉറങ്ങി കിടക്കുന്ന ജെറിയെ കുലുക്കി വിളിച്ചു... "എന്താ....നീ ഒന്ന് പോയേ.... ഞാൻ ഒന്ന് ഉറങ്ങട്ടേ.... "

പുതപ്പ് തല വഴി മൂടി കൊണ്ട് അവൻ കിടന്നു... "എണീക്ക് ഇച്ചാ ദേ ഇതൊന്ന് നോക്കിയേ... " പുതപ്പ് മാറ്റി കൊണ്ടവൾ അവന് നേരെ കയ്യിൽ ഉള്ള ന്യൂസ്‌ പേപ്പർ കാണിച്ചു കൊടുത്തു... "ഇതെന്താ .... " അവൻ കണ്ണ് തിരുമ്മി കൊണ്ട് എണീറ്റു... "ഇത് വായിച്ചു നോക്ക് മനുഷ്യ... " അത് കേട്ട് അവൻ അവളുടെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി..നോക്കി... ഫുട്ബോൾ അക്കാഡമിയിലേക്ക് ഒരു കോച്ചിനെ ആവശ്യം ഉണ്ടെന്ന് പറഞ്ഞിട്ടുള്ള ആഡ് ആയിരുന്നു അത്... അത് വായിച്ച് ജെറി നന്ദയെ ഒന്ന് നോക്കി.. "ഞാൻ പോണോ അല്ലി...?." "പിന്നെ എന്തായാലും പോകണം ഈ ജോലി ഉറപ്പായും കിട്ടും...എക്സ്പീരിയൻസ് ഉള്ള ആളുകളെ വിളിച്ചിരിക്കുന്നത്.. ഇച്ചന് മുൻപരിചയം ഉണ്ടല്ലോ.. നല്ല സാലറിയുമായുമാണ്‌.." "നോക്കാലേ..." അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. "പിന്നെ ചുമ്മാ നോക്കെന്നേ... " അവൾ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു..........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story