അല്ലിയാമ്പൽ: ഭാഗം 26

alliyambal anvy new

എഴുത്തുകാരി: ആൻവി

"എന്തെ വാവയാ....ഇവദേ ല്ലേ ആമ്പലെ..." ജെറിയുടെ തോളിൽ നിന്ന് മുഖം ഉയർത്തി നന്ദയുടെ വയറിൽ ചൂണ്ടി കൊണ്ട് തങ്കിമോള് പറഞ്ഞു... ശേഷം ആ കുഞ്ഞു കണ്ണുകൾ സഞ്ചരിച്ചത് അവളെ തന്നെ നോക്കി നിൽക്കുന്ന ജോയ്യെ അടുത്തേക്ക് ആണ്.. അവനെ കണ്ടത് കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി പേടിയോടെ ജെറിയെ ഇറുക്കി കെട്ടിപിടിച്ചു.... "അവള് വാവ വരുന്നതിന്റെ ത്രില്ലിൽ ആണ്..." ജെറി അന്നമ്മയോട് ആയി പറഞ്ഞു....ജോയ്യെ നോക്കി ചിരിക്കാനും അവൻ മറന്നില്ല.... "മോളേ ഇനി കുഞ്ഞിനെ എടുക്കുമ്പോൾ ശ്രദ്ധിക്കണം...കാലോ മറ്റോ വയറിൽ തട്ടും...ഇത്തിരി ഒള്ളൂ എങ്കിലും പെണ്ണ് ഇവനെ പോലെയാണ്...

ചെറുപ്പത്തിൽ ഇവനും ഇങ്ങനെ ആയിരുന്നു വാശിയും ദേഷ്യവും വലുതായപ്പോൾ അത് കുറഞ്ഞു അല്ലേടാ... " ജെറിയുടെ കവിളിൽ തലോടി കൊണ്ട് അന്നമ്മ പറഞ്ഞു... ജോയ് അത് കണ്ട് നിൽക്കാൻ കഴിയാതെ ചവിട്ടി തുള്ളി അവിടെന്ന് പോന്നു.... "മ്മ്.. എന്നാ ഞങ്ങള് പോട്ടേ പൊന്നമ്മേ ഇവളുടെ വീട്ടിലും കയറണം.... " "ആഹ് ശെരി.. സൂക്ഷിച്ചു പോകണം കേട്ടോ... " "ആന്നേ..... " ജെറി ചിരിച്ചു കൊണ്ട് നന്ദയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു..... അന്നമ്മ റൂമിൽ ചെല്ലുമ്പോൾ ജേക്കബ് കണ്ണടച്ച് കിടപ്പായിരുന്നു...ജോയ് അടുത്ത് ഇരുന്ന് ഫോണിൽ നോക്കുന്നുണ്ട്... "നീ ഇത് എവിടെയായിരുന്നു അന്നേ.... " അന്നമ്മ വന്നിരുന്നതറിഞ്ഞ് കണ്ണ് തുറന്ന ജേക്കബ് ചോദിച്ചു...

"എന്താ നിന്റെ മുഖത്തു ഇത്ര സന്തോഷം..." അന്നമ്മയുടെ ചിരിച്ച മുഖം കണ്ട് അയാൾ ചോദിച്ചു.. "പിന്നേ സന്തോഷം ഇല്ലാതെ ഇരിക്കുമോ..എന്റെ അച്ചു വീണ്ടും ഒരു അച്ഛനാവാൻ പോകുവാ...ക്യാന്റീനിൽ പോയി വരുമ്പോൾ കണ്ടതാ ഞാൻ അവരെ അവനും കുഞ്ഞും ആ കുട്ടിയും ഉണ്ടായിരുന്നു....നല്ല ഐശ്വര്യമുള്ള കുട്ടിയാ... " നന്ദയെ കുറിച്ചും ജെറിയെ കുറിച്ചും അന്നമ്മ പറയുന്നത് കേട്ട് ജോയ് മൈൻഡ് ചെയ്യാതെ ഇരുന്നു... എത്ര വേണ്ടെന്ന് പഠിപ്പിച്ചിട്ടും തങ്കിമോളുടെ മുഖം അവന്റെ മനസ്സിൽ നിന്ന് മായുന്നില്ല.. "നിങ്ങളാ കുഞ്ഞിന്റെ മുഖം ശെരിക്കു കണ്ടിട്ട് ഉണ്ടോ മനുഷ്യ...അവനോടുള്ള ദേഷ്യം എന്തിനാ ആ കുഞ്ഞിനോട് തീർക്കുന്നത് ആ പൊടി കുഞ്ഞ് എന്ത് ചെയ്തു...

ആ കുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നേൽ വീട് ഒന്ന് ഉണർന്നേനെ കുഞ്ഞുങ്ങൾ ഉണ്ടേലെ വീട് വീടാകൂ.. നന്ദമോളെയും കുഞ്ഞിനേയും കണ്ടാൽ ആരും പറയില്ല അമ്മയും മോളും അല്ലെന്ന്...അച്ചൂനെ പോലെ തന്നെ എല്ലാവരോടും നല്ല സ്നേഹം ഉള്ള കൊച്ചാ...." അന്നമ്മ പറയുന്നത് ജേക്കബ് വല്ല്യേ താല്പര്യം ഇല്ലാത്ത പോലെ കേട്ടിരുന്നു എങ്കിലും ഉള്ളിൽ അയാൾ പോലും അറിയാതെ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു...തങ്കിമോളുടെ കുറുമ്പും വാശിയും എല്ലാം പറയുമ്പോൾ അയാൾ അറിയാതെ ചിരിച്ചു പോയി........  "ഇച്ച് ഐകീമ് മേനം..... " നന്ദയുടെ വീട്ടിലേക്ക് പോകും വഴി മധുരപലഹാരം വാങ്ങാൻ ബുള്ളറ്റ് സൈഡ് ആക്കിയപ്പോൾ ആണ് കുറുമ്പിയുടെ ആവശ്യം ....

"ഐകീമ് നമുക്ക് പിന്നേ വാങ്ങാം കുഞ്ഞി...ഇപ്പൊ നമുക്ക് അച്ചാച്ചനേയും അമ്മുമ്മേയും കാണാം... " ജെറി സ്നേഹത്തോടെ പറഞ്ഞതും... പിന്നേ കരച്ചിൽ ആയി...അലറിയുള്ള അവളുടെ കരച്ചിൽ കേട്ട് എല്ലാവരും നോക്കാൻ തുടങ്ങി.. "വാങ്ങിച്ചു കൊടുത്തേക്ക് ഇച്ചാ..." നന്ദ പറഞ്ഞു..അത് കേട്ട് ജെറി അവളെ നോക്കി കണ്ണുരുട്ടി.... "ഹ്മ്മ് ഇവിടെ നിലക്ക് ഞാൻ പോയി വാങ്ങി വരാം.... " ജെറി ചിരിച്ചു കൊണ്ട് തൊട്ടടുത്തുള്ള ബേക്കറിയിലേക്ക് നടന്നു.. "പിന്നേ ഇച്ചാ രണ്ടെണ്ണം വാങ്ങിയേക്ക്..." നടന്നു നീങ്ങുന്ന ജെറിയെ നോക്കി അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു....നടത്തം നിർത്തി ജെറി അവളെ തിരിഞ്ഞു അടിമുടി നോക്കി...

മോളെയും എടുത്തു നിൽക്കുന്ന നന്ദ നിഷ്കളങ്കമായി വയറിൽ കൈ വെച്ചു കൊണ്ട് അവനെ നോക്കി... ഗൗരവം നിറഞ്ഞ അവന്റെ മുഖത്തു ഒരു കള്ള ചിരി വിരിഞ്ഞു..... ഐസ്ക്രീം കയ്യിൽ കിട്ടിയപ്പോൾ തങ്കിമോളുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.... നന്ദ അവന്റെ കയ്യിൽ നിന്നും ഐസ്ക്രീം വാങ്ങുമ്പോഴും കുറുമ്പോടെ അവന്റെ കണ്ണുകളിൽ നോക്കി നിന്നു... "വേണോ.. " ബുള്ളെറ്റിൽ ചാരി നിന്ന് ഐസ്ക്രീം നുണയുന്നതിന്റെ ഇടക്ക് തന്നെ തന്നെ നോക്കി നിൽക്കുന്ന അവനോട് അവൾ ചോദിച്ചു... അവൻ ഒന്ന് തലവെട്ടിച്ച് ചിരിച്ചു.... "ഇനി പോകാമോ... " ഐസ്ക്രീം തിന്ന് കഴിഞ്ഞതും അവൻ ചോദിച്ചു... "പൂവാം.... " പല്ല് കാട്ടി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് കുറുമ്പിയായിരുന്നു... 

"ആഹാ ഇതാരൊക്കെയാ വരുന്നേ....വാ..വാ... " ബുള്ളറ്റിൽ നിന്ന് ഇറങ്ങി നന്ദ മോളെയും എടുത്തു ഉമ്മറത്തു നിൽക്കുന്ന സേതുവിന്റെ അടുത്തേക്ക് ചെന്നു.. പിന്നാലെ ജെറിയും.. "ഇതെന്താ രണ്ട് പേരും ഒരു മുന്നറിയിപ്പില്ലാതെ.... " "ഓഹ് ഇപ്പൊ വന്നതായോ കുറ്റം... " നന്ദ സേതുവിനെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. "അതല്ലടി പെണ്ണേ പറഞ്ഞു വന്നിരുന്നേൽ സ്പെഷ്യലായി വല്ലതും ഉണ്ടാക്കാമായിരുന്നു...ഞാൻ അത് ഉദ്ദേശിച്ചു പറഞ്ഞതാണേ..അല്ലേടി പോന്നൂസേ . " സേതു അതും പറഞ്ഞു നന്ദയുടെ കയ്യിൽ ഇരിക്കുന്ന തങ്കിമോളുടെ ഉണ്ടകവിളിൽ തലോടി കൊണ്ട് പറഞ്ഞു.. "എന്തെയാ.... "

നന്ദയുടെ കഴുത്തിലൂടെ കൈ കൊണ്ട് ചുറ്റി പിടിച്ചു കൊണ്ട് തങ്കിമോള് മുഖം വീർപ്പിച്ച് സേതുവിനെ നോക്കി.... "ആഹാ... അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോടി കുറുമ്പി... വന്നേ അച്ചാച്ചൻ എടുക്കട്ടെ... " സേതു തങ്കിമോൾക്ക് നേരെ കൈ നീട്ടി.. പുള്ളിക്കാരി അപ്പൊ തന്നെ നന്ദയുടെ തോളിൽ തല വെച്ചു കിടന്നു.. "ചെല്ല് തങ്കിമോളേ...അച്ചാച്ചൻ പൂ പൊട്ടിച്ച് തരും പാടത്തു കൊണ്ട് പോവും...മീൻ പിടിച്ചു തരും..." നന്ദ പറയുന്നത് കേട്ടതും തങ്കിമോള് പെട്ടന്ന് മുഖം ഉയർത്തി സേതുവിനെ നോക്കി... "പൂ പൊത്തിച്ചോ (പൊട്ടിക്കോ.. ).." കുഞ്ഞ് നെറ്റി ചുളിച്ച് ചോദിച്ചു... "ആട കണ്ണാ പൊട്ടിച്ച് തരാലോ വാ... " സേതു സ്നേഹത്തോടെ വിളിച്ചതും അവൾ നന്ദയേയും ജെറിയേയും ഒന്ന് നോക്കി..

പിന്നേ സേതുനേ നോക്കി ചിരിച്ചു കൊണ്ട് ആ കൈകളിലേക്ക് ചാഞ്ഞു.... സേതു അവളെ എടുത്തു കവിളിൽ ഒരുമ്മ കൊടുത്തു.... "അല്ല നിങ്ങള് വെറുതെ വന്നതാണോ അതോ.... " ഗീത പറഞ്ഞു നിർത്തി... "ആഹ് ഒരു കാര്യമുണ്ട്.... " നന്ദ അതും പറഞ്ഞു ജെറി ഒന്ന് നോക്കി... അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞോളാൻ പറഞ്ഞു... നന്ദ ചമ്മലോടെ ഗീതയെ നോക്കി....സേതു മോളേ കളിപ്പിക്കുന്ന തിരക്കിൽ ആണ്... നന്ദ ഗീതയുടെ ചെവിയിൽ കാര്യം പറഞ്ഞു..പിന്നേ ചിരിയോടെ തലതാഴ്ത്തി... ഗീതയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.... അവർ നന്ദയെ അണച്ചു പിടിച് നെറ്റിയിൽ ചുംബിച്ചു... ആ വാർത്ത അറിഞ്ഞതും സേതുവിനു സന്തോഷത്തിന് അതിരില്ലായിരുന്നു....

പിന്നേ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു അവിടെ.. നന്ദക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുക്കാൻ ഗീത അടുക്കളയിൽ തിരക്കിലായി സേതു തങ്കിമോളെയും കൊണ്ട് പാടത്തും പറമ്പിലും നടന്നു.... ജെറി റൂമിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്...നന്ദ അവളെ പിറകിലൂടെ ചെന്നു കെട്ടിപിടിച്ചു...അവന്റെ കണ്ണുകൾക്ക് പിന്നാലെ അവളുടെ കണ്ണുകളും ചെന്നു.... തൊടിയിൽ തങ്കിമോളെയും എടുത്തു നടക്കുന്ന സേതുവിനെയാണ് അവൻ നോക്കുന്നത് എന്ന് അവൾക്ക് മനസിലായി... "എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്...?? മ്മ്മ്... " അവളുടെ ചോദ്യത്തിന് മറുപടിയായി ജെറി അവൾക്ക് നേരെ തിരിഞ്ഞു..ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... നേരെ ചെന്നു ബെഡിൽ കിടന്നു..

നന്ദയുടെ അവന്റെ ഒപ്പം ചെന്നു കിടന്നു.. "ഇച്ചാ......" "മ്മ്മ്... " "ഒരു കുഞ്ഞ് ഉണ്ടായാൽ എനിക്ക് തങ്കിമോളേ വേണ്ടാതാവും എന്ന് തോന്നുന്നുണ്ടോ... " അവളുടെ ചോദ്യം കേട്ട് ആദ്യം അവനൊന്നു ഞെട്ടി... പിന്നേ മൗനം ആയിരുന്നു... അവന്റെ മൗനം നന്ദയെ വേദനിപ്പിച്ചു... അവൾ ദേഷ്യത്തിൽ അവളുടെ നെഞ്ചിൽ ഒരു കടി കൊടുത്തു... "ആഹ്... " അവൻ നെഞ്ച് തടവി കൊണ്ട് എണീറ്റു നന്ദയെ നോക്കിയപ്പോൾ സങ്കടം കൊണ്ട് നിറഞ്ഞ കണ്ണുകളും ദേഷ്യം കൊണ്ട് വീർത്ത കവിളുകളുമായി അവനെ നോക്കി കിടക്കുകയാണ്.... അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് കിടന്നു... എണീറ്റു പോകാൻ നിന്ന അവളെ ഒരു പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു...നെറുകയിൽ ചുംബിച്ചു...

"ചിന്തകൾ കാട് കയറിയപ്പോൾ...അങ്ങനെ ഒക്കെ ഓർത്ത് പോയി...സോറി.... " അവളുടെ കാതിലായി പറഞ്ഞു.... "എന്നേ കുറിച്ച് അങ്ങനെ ആണോ കരുതിയിരിക്കുന്നത്....ഞാൻ ഒരു പൊട്ടി..." വിതുമ്പി കൊണ്ട് അവൾ എണീറ്റ് പോകാൻ നിന്നു...അവൻ വിട്ടില്ല.. "അത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..." ഒരു കള്ള ചിരിയോടെ ജെറി അവളുടെ കാതിൽ മെല്ലേ കടിച്ചു.... "ന്ത്‌..?? " അവൾ സംശയത്തോടെ അവനെ നോക്കി.. "നീ പൊട്ടിയാണെന്ന് .. " "അയ്യടാ.... " അവൾ പരിഭവത്തോടെ അവന്റെ നെഞ്ചിൽ കുത്തി... "സോറി അല്ലി...എനിക്ക് അറിയാം എന്നേക്കാൾ നന്നായി നീ നമ്മുടെ മോളേ നോക്കുമെന്ന്...ഇനി ഒരിക്കലും ആ ഭാഗത്തേക്ക് ഞാൻ ചിന്തിക്കുകയെ ഇല്ല..." ജെറി അവളെ ഒന്ന് ഇറുക്കി പുണർന്നു.... 

"ഇന്ന് പോണോ നിങ്ങൾക്ക് നാളെ പോയാ പോരേ... " ഇറങ്ങാൻ നേരെ ഗീത ചോദിച്ചു... "ഇച്ചന് ജോലി ഉള്ളതാ പിന്നേ ഒരു ദിവസം വന്നു നിൽക്കാം... മോളേ വാ... " നന്ദ തങ്കിമോളെ വാങ്ങാൻ വേണ്ടി കൈ നീട്ടിയതും തങ്കിമോള് സേതു വിനെ ഒന്ന് നോക്കിയതിനു ശേഷം നന്ദയുടെ കൂടെ പോയി.. "കുഞ്ഞി അച്ചാച്ചനും അമ്മമ്മക്കും റ്റാറ്റാ കൊടുത്തെ.." ജെറി അവളോട് പറഞ്ഞതും അവള് ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു... അധികം വൈകാതെ അവർ അവിടെ നിന്നും ഇറങ്ങി.... വീട്ടിൽ എത്തുമ്പോഴേക്കും കുറുമ്പി ഉറങ്ങിയിരുന്നു... നന്ദമോളെ എടുത്തു ബെഡിൽ കിടത്തി....അവളുടെ ഉടുപ്പ് ഊരി മാറ്റി ഫാൻ ഇട്ടു കൊടുത്തു... അപ്പോഴേക്കും ജെറി ഫ്രഷ് ആകാൻ പോയി... "അല്ലി...... "

അവന്റെ നെഞ്ചിൽ തല വെച്ചു കിടക്കുന്ന നന്ദയെ അവൻ പ്രണയാർദ്രനായി വിളിച്ചു... "ഹ്മ്മ്.... " ഒരു പുഞ്ചിരിയോടെ മൂളി.... "നിനക്ക് എന്തേലും വേണം എന്ന് തോന്നുന്നുണ്ടോ..?? " അവളെ തലോടി കൊണ്ട് അവൻ ചോദിച്ചു... "ഹ്മ്മ്...വേണം.... " ആ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് അവൾ പറഞ്ഞു... "എന്താ വേണ്ടേ... " അവൻ ആകാംഷയോടെ ചോദിച്ചു... "എനിക്ക് .. എനിക്കെ.. " "ഹ്മ്മ് നിനക്ക്..പറ... " "കോളേജിലെ വല്ല്യേ പാട്ടുകാരൻ ആണെന്ന് കേട്ടിട്ടുണ്ട്....എനിക്ക് വേണ്ടി ഒരു പാട്ട് പാടി തരുമോ... " അവന്റെ കവിളിലെ താടി രോമങ്ങളിൽ തഴുകി കൊണ്ട് കൊതിയോടെ അവൾ ചോദിച്ചു.. അവൻ ചെറുതായി ഒന്ന് ചിരിച്ചു.. "പാട് ഇച്ചാ...നിന്റെ ചുണ്ടിൽ നിന്ന് എനിക്കായ് മാത്രം ഒരു പാട്ട്..... "

കണ്ണുകളിൽ നിറഞ്ഞു നിന്ന പ്രണയത്തോടെ അവൾ അവനെ നോക്കി....അവൻ മുഖം താഴ്ത്തി അവളുടെ ചൊടികളെ നുണഞ്ഞു.... ചുണ്ടുകളിലെ മധുരം കവർന്നെടുത്തു കൊണ്ട്..ജെറി അവളെ നോക്കി.. പിന്നേ അവൾക്കായ് രണ്ട് വരി മൂളി.. "അണിവാക പൂത്തൊരെൻ വഴിയോരം.. എവിടാദ്യമായൊറെൻ തണലോരം... നീ പങ്കു വെച്ചു നിൻ തീരാ വസന്തം... ചെവിയോർത്തു നിന്നിടും ശലഭങ്ങൾ.. അവ കേട്ടു നിന്നു നിൻ മുകുളങ്ങൾ... വിരിയുന്ന നേരത്ത് പാട്ടിന് വസന്തം... നിൻ മാറിൽ പൂവായ് വിരിഞ്ഞും.. പൂവായ് കൊഴിഞ്ഞും പൂവായ് മറഞ്ഞും...." പാടി തീർന്നതും അവളുടെ അനക്കം ഒന്നുമില്ല... "അല്ലി.... " അവൻ പതിയെ വിളിച്ചു.. "മ്മ്മ്.... "

അവളൊന്നു കുറുകി കൊണ്ട് അവനോട് ചേർന്ന് കിടന്നു... ജെറി ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. അപ്പോഴാണ് ഒരു സൈഡിൽ നിന്ന് കുഞ്ഞികാലുകൾ അവന്റെ ദേഹത്ത് വന്നു വീണത്... ജെറി ഒരു കൈകൊണ്ട് അടുത്ത് കിടന്ന തങ്കിമോളേ എടുത്തു നെഞ്ചിൽ കിടത്തി...മൂന്നുപേരെയും അവന്റെ കൈക്കുള്ളിൽ ഒതുക്കി കൊണ്ട് അവൻ കണ്ണുകൾ അടച്ചു......  "ജോയ്ച്ചാ ഞാൻ... ഞാൻ പ്രെഗ്നന്റ് ആണ്......" നിസ്സഹായതയോടെ ശീതൾ ജോയ് നെ നോക്കി... "അതിന്... അതിന് ഞാൻ എന്ത് വേണം...?? " ഒരു ഭവ വത്യാസവുമില്ലാതെ ജോയ് പറയുന്നത് കേട്ട് ഒരു നിമിഷം അവൾ തറഞ്ഞു നിന്ന് പോയി.... "എന്താന്നോ...ഞാൻ ഗർഭിണി ആണ്.. എന്റെ വയറ്റിൽ നിന്റെ കുഞ്ഞു വളരുന്നുണ്ട്.. "

കരഞ്ഞു കൊണ്ട് അവൾ അവന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു... "ഗർഭിണി ആണേൽ അത് കളയാൻ ഉള്ള വഴിയാണ് നോക്കേണ്ടത് അല്ല എന്നോട് പറഞ്ഞിട്ട് എന്താ കാര്യം ശീതൾ...നമുക്ക് ഡോക്ടറെ കാണാം അബോർഷൻ ചെയ്യാം...ഇത് എങ്ങാനും ആരേലും അറിഞ്ഞാൽ എന്റെ കരിയർ പോകും... " "നീ എന്താ പറയുന്നേ കളയാനോ...നമ്മുടെ കുഞ്ഞല്ലേ ജോയ്ച്ചാ... നമ്മുടെ പ്രണയത്തിന്റെ തെളിവ്..നമ്മൾ ഒരുമിച്ച് ജീവിക്കേണ്ടവർ അല്ലേ.. ". ജോയുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ നിറകണ്ണുകളാൽ നോക്കി.. "പ്രണയം മണ്ണാങ്കട്ട... പ്രേമിച്ചു എന്ന് വെച്ചു ഒരുമിച്ച് ജീവിക്കണം എന്ന് വല്ല നിയമവും ഉണ്ടോ...നിനക്ക് തലക്ക് കുഴപ്പം ഒന്നുമില്ലല്ലോ..."

"എന്താ ജോയ് ഇങ്ങനെ ഒക്കെ പറയുന്നത്...കുഞ്ഞിനെ കളയാൻ എന്നേ കൊണ്ട് പറ്റില്ല...ഡോക്ടർ പറഞ്ഞു അത് റിസ്ക് ആണെന്ന്... പിന്നെ ഈ കുഞ്ഞു പോയാൽ എനിക്ക് വേറെ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ചാൻസ് കുറവാണെന്നും പറഞ്ഞു....കുഞ്ഞു ജനിച്ചാലും ഞാൻ.. ഞാൻ ജീവനോടെ ഉണ്ടാകും എന്ന് ഉറപ്പില്ല ജോ....എന്നാ അത് വരെ എനിക്ക് നിന്റെ കൂടെ ജീവിക്കണം ജോയ്ച്ചാ .നിന്റെ കുഞ്ഞിന് ജന്മം നൽകി നിന്റെ കയ്യിൽ ഏൽപ്പിക്കണം ആ ഒരു ആഗ്രഹം മാത്രേ എനിക്ക് ഒള്ളൂ .. പ്ലീസ് ജോയ് എന്നേ ഉപേക്ഷിക്കരുത്...അച്ചൂനോട്‌ പോലും എനിക്കിപ്പോ പറയാൻ കഴിയില്ല...." അവന്റെ കാലിൽ വീണവൾ അപേക്ഷയോടെ കരഞ്ഞു...

"എന്നേ വേണ്ടെന്ന് പറയല്ലേ ജോയ്ച്ചാ...പ്ലീസ്....നമ്മൾ ഒരു സ്നേഹിച്ചതല്ലേ....." അവളുടെ വാക്കുകൾ കാതിൽ തുളച്ചു കയറി ജോയ് ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു...അവൻ കിതക്കുന്നുണ്ടായിരുന്നു...ac യുടെ തണുപ്പിലും അവൻ വിയർത്തു കുളിച്ചു... "നമ്മുടെ കുഞ്ഞല്ലേ ജോയ്ച്ചാ... എങ്ങനെ വേണ്ടെന്ന് വെക്കാൻ തോന്നുന്നു.. " നിറകണ്ണുകളാൽ അവനെ നോക്കി നിൽക്കുന്ന ശീതളിന്റെ മുഖം അവനെ അസ്വസ്ഥമാക്കി... കണ്ണടച്ചാൽ അവൾ മാത്രമായിരുന്നു.... "അയ്യേ...പെണ്ണ് ഡ്രസ്സ്‌ ഇടാതെ നിൽക്കുന്നത് കണ്ടില്ലേ...." കുളി കഴിഞ്ഞു ബെഡിൽ ഇരുന്ന് കളിക്കുന്ന തങ്കിമോളേ നോക്കി ജെറി മൂക്കത്ത്‌ വിരൽ വെച്ചു... അവൻ കാട്ടുന്നത് കണ്ട് അവളും മൂക്കത്ത്‌ വിരൽ വെച്ച് ചിരിച്ചു... "ഇവിടെ വാടി കുറുമ്പി... "ജെറി അവളെ വാരിഎടുത്തു... "അവളെ ഇങ്ങ് താ ഇച്ചാ ഞാൻ ഈ ഡ്രസ്സ് ഇട്ടു കൊടുക്കട്ടെ എന്നിട്ട് വേണം എനിക്ക് സാരി ഉടുക്കാൻ.. "

"നിന്റെ ഒരുക്കം കഴിഞ്ഞില്ലേ പെണ്ണേ...നട അടക്കും മുന്നേ അമ്പലത്തിൽ എത്താൻ പറ്റുമോ... " "അതൊക്കെ എത്തും മോളേ താ...." ജെറി മോളേ നന്ദയുടെ കയ്യിൽ കൊടുത്തു... മോളെ ഒരുക്കി സുന്ദരിയാക്കി നന്ദ ജെറിയെ ഏല്പിച്ചു...ഇത്തിരി കഴിഞ്ഞപ്പോൾ അവളും ഒരുങ്ങി വന്നു.. ഒരു പച്ചകരയുള്ള സെറ്റ് സാരി ആയിരുന്നു അവളുടെ വേഷം...ചെറുതായി വീർത്തു വന്ന വയറ് സാരിക്ക് ഇടയിലൂടെ കാണാൻ ഉണ്ട്... ജെറി മോളെയും എടുത്തു ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു....പതിയെ ആ വയറിൽ ഒന്ന് തഴുകിയപ്പോൾ അവൾ അറിയാതെ കണ്ണടച്ചു പോയി... "നാനും തൊതത്തെ.. (തൊടട്ടെ ).."

തങ്കിമോള് അവന്റെ കയ്യിൽ ഇരുന്നു കുനിഞ്ഞു കൊണ്ട് കുഞ്ഞികൈകൾ കൊണ്ട് നന്ദയുടെ വയറിന് മുകളിൽ പതിയെ തലോടി... എന്നിട്ട് ജെറിയെ നോക്കി ഒരു കള്ള ചിരിയും... അവളെ നോക്കി ചിരിച്ചതിന് ശേഷം ജെറി നന്ദയെ നോക്കി.. അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി..അത് കണ്ട് തങ്കിമോളും... നന്ദയോടെ വാത്സല്യത്തോടെ മോളുടെ നെറ്റിയിൽ ചുംബിച്ചു...പ്രണയത്തോടെ അവന്റെ നെറ്റിയിലും.. "പോവാം... " അവൾ ചോദിച്ചു.. അവൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി..... "കുഞ്ഞി ഓടല്ലേ വീഴും..." അമ്പലമുറ്റത്ത്‌ കൂടെ കുണുങ്ങി കുണുങ്ങി ഓടുന്ന തങ്കിമോളുടെ പിന്നാലെ ചെന്നു കൊണ്ട് ജെറി വിളിച്ചു പറഞ്ഞു..

നന്ദ തൊഴുതു ഇറങ്ങുമ്പോൾ കണ്ടത് മോളുടെ പിന്നാലെ ഓടുന്ന ജെറിയെ ആണ്... അവൾ അത് കണ്ട് ചിരിച്ചു കൊണ്ട് പടിയിൽ ഇരുന്നു... ഒരു വിധത്തിൽ മോളെ പിടിച്ചു നന്ദയുടെ അടുത്ത് ഇരുന്നു... നന്ദ അവരുടെ രണ്ട്പേരുടെയും നെറ്റിയിൽ ഇലചീന്തിലെ കുറി നീട്ടി വരച്ചു കൊടുത്തു.... "ഇച്ചാ ഇന്നൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ എന്താ അത്..." "അതൊക്കെ ഉണ്ട് നമ്മൾ അങ്ങോട്ട് ആണല്ലോ പോകുന്നത്.. " അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് കൊണ്ട് പറഞ്ഞു... "വാ എണീക്ക് പോകാം... " അവളെ പതിയെ എണീപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു... 

ജെറി ബുള്ളെറ്റ് ഇരു സൈഡിലും വയലുകൾ ഉള്ള റോഡിലൂടെ മുന്നോട്ട് കുതിച്ചു.. ഒരു ചെറിയ ഗേറ്റിന് മുന്നിൽ വന്നു നിന്നു... "ഇറങ്ങു . " അന്തം വിട്ടു നിന്ന നന്ദയെ നോക്കി അവൻ പറഞ്ഞു.. നന്ദ മോളെയും എടുത്തു ഇറങ്ങി...അവൻ ചിരിച്ചു കൊണ്ട് അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... ഗേറ്റ് തുറന്നു ഉള്ളിൽ കയറിയ നന്ദ അവന്റെ കയ്യിൽ മുറുക്കി പിടിച്ചു.. "ഇച്ചാ... ഇത്... ഇത്.. " അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല... "അതേ നമ്മുടെ വീട്...നമ്മുടെ സന്തോഷവും കളിയും ചിരിയും എല്ലാം ഇനി മുതൽ ഇവിടെയാണ് ....നമ്മുടെ സ്വർഗം....."........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story