അല്ലിയാമ്പൽ: ഭാഗം 27

alliyambal anvy new

എഴുത്തുകാരി: ആൻവി

 "ഇത്.. ഇത് ശെരിക്കും...ഞാൻ.. ഞാൻ തീരെ പ്രതീക്ഷിച്ചില്ല..." സന്തോഷം കൊണ്ട് നിറഞ്ഞു തൂവിയാ കണ്ണുകളോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ ചുറ്റും നോക്കി... ഇരു സൈഡിലും വേലി കെട്ടിയിട്ടുണ്ട് വലിയ രണ്ട് മൂന്ന് മരങ്ങൾ ഉണ്ട് അതിന് താഴെ നിറയെ ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.... "ഹൈ... പൂ... ആമ്പലെ തോക്ക് പൂവ്...." പൂക്കളേയും ശലഭങ്ങളെയും കണ്ടപ്പോൾ തങ്കിമോള് കൈ കൊട്ടി ചിരിച്ചു കൊണ്ട് ജെറിയുടെ കയ്യിൽ നിന്ന് കുതറി താഴെ ഇറങ്ങി ഓടി.... "കുഞ്ഞി പതിയെ വീഴും...." ജെറി വിളിച്ചു പറഞ്ഞു... നന്ദ അപ്പോഴും വീടും പരിസരവും നോക്കി കാണുകയായിരുന്നു... ചെറിയ ഒതുങ്ങിയ വീട്... "വാ......."

ഒരു പുഞ്ചിരിയോടെ ജെറി അവളുടെ കയ്യും പിടിച്ചു ഉമ്മറത്തേക്ക് കയറി... മരത്തടി കൊണ്ടുള്ള ചാരു പടിയും നിലവും... ജെറി പോയി തങ്കിമോളേ എടുത്തു കൊണ്ട് വന്നു... "ദാ കീ നീ തന്നെ തുറക്ക്...." ചിരിച്ചു കൊണ്ട് വീടിന്റെ കീ അവന്റെ അവളുടെ കയ്യിൽ ഏല്പിച്ചു... നന്ദ ആകാംഷയോടെ ഡോർ തുറന്നു...വീടിന്റെ അകം കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു...കൗതുകം നിറഞ്ഞ മുഖത്തോടെ അവനെ നോക്കി.... അവൻ അവനെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ചേർത്ത് പിടിച് അകത്തേക്ക് കയറി... ഒരുമിച്ചൊരു പുതിയ കാൽവെപ്പ്.... ഹാളിലേ വെള്ള നിറമുള്ള ചുവരിലൂടെ അവൾ കൈ ഓടിച്ചു...ചുവരിൽ ഒരു സൈഡിൽ തങ്കിമോളുടേയും അവളുടെയും പിന്നേ മൂന്നു പേരും ഒരുമിച്ചുള്ള കുറച്ച് ഫോട്ടോസ്.... ഹാളിലേ ഒരു സൈഡിൽ dining ഏരിയ ആണ്....

ആകെ രണ്ട് റൂം കിച്ചൻ ഹാൾ...ഇന്റീരിയർ മുഴുവൻ വുഡ് കൊണ്ടായിരുന്നു നന്ദ എല്ലായിടത്തും പോയി നോക്കി....മുകളിലേക്ക് ഒരു സ്റ്റയർ ഉണ്ട് അത് നേരെ ചെല്ലുന്നത് മുകളിലേ ഓപ്പൺ ഏരിയയിലേക്ക് ആണ്..അവിടെ നിന്നാൽ ആ പ്രദേശം മുഴുവൻ കാണാം... "ഇതാണ് നമ്മുടെ റൂം...." റൂമിലേക്ക് കയറിയാ നന്ദയുടെ പുറകിലൂടെ ചുറ്റി പിടിച്ചു കൊണ്ട് ജെറി പിൻകഴുത്തിൽ ചുംബിച്ചു...അവൾ അവനോട് ഒട്ടിചേർന്ന് നിന്ന് കൊണ്ട് റൂം മുഴുവൻ കണ്ണോടിച്ചു... കണ്ണുകൾ എത്തി നിന്നത് വൈറ്റ് കർട്ടൻ വെച്ച് മറച്ച ഗ്ലാസ്‌ കൊണ്ട് ഉള്ള വലിയ വിൻഡോയിൽ ആണ്... യാന്ത്രികമായി അവൾ അങ്ങോട്ട് നടന്നു... കർട്ടൻ വകഞ്ഞു മാറ്റി....പുറത്തുള്ള ഗാർഡൻ കാണാം.... ജെറി ഒരു പുഞ്ചിരിയോടെ അവളെ പിന്നിലൂടെ ചെന്നു വാരി പുണർന്നു.... തോളിൽ മുഖം അമർത്തി നിന്നു... "ഇഷ്ടായോ അല്ലി ഈ വീട്..... " കാതിൽ പതിയെ ചോദിച്ചു... "ഒത്തിരി.... "

അവന്റെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് അവൾ പറഞ്ഞു... "ഇതൊക്കെ..എങ്ങനെ... " അവൾ ചോദിച്ചു... "അതൊക്കെ ഒപ്പിച്ചു.. കുറച്ച് ക്യാഷ് ബാങ്കിൽ ഉണ്ടായിരുന്നു അത് എടുത്തു അതോടെ ബാങ്ക് ബാലൻസ് കാലി.... " അവൻ ചിരിച്ചു... അവൾ കവിളിൽ പതിയെ അടിച്ചു... "പതിയെ മതിയായിരുന്നു.... ഉള്ള ക്യാഷ് മുഴുവൻ എടുക്കണ്ടായിരുന്നു എന്റെ സ്വർണം ഉണ്ടായിരുന്നല്ലോ..., " "അതൊന്നും വേണ്ട....പഴയ വീട് ആയിരുന്നു ഇത് ഇങ്ങനെ ആക്കി എടുക്കാൻ കുറച്ചു കാശ് പൊടിച്ചു....എന്തായാലും സംഭവം പൊളിയല്ലേ..... " "ഹ്മ്മ് നല്ല തണുപ്പ്...." അവൻ അവനെ കെട്ടിപിടിച്ചു.... "ഞാൻ ഇത് ഒട്ടും പ്രതീക്ഷിചില്ല... " അവൾ അവന്റെ നെഞ്ചിൽ പതിഞ്ഞു നിന്നു..

"പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ഒരുപാടു ആഗ്രഹിച്ചത് കിട്ടുമ്പോൾ അല്ലേ അതിനോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നത്...മ്മ്മ്.. " കാതിൽ ചുണ്ട് ചേർത്ത് പറഞ്ഞു... "ഹ്മ്മ്...." അവളൊന്നു മൂളിയതെ ഒള്ളൂ... പുറത്തു ഒരു വണ്ടി ഹോൺ കേട്ട് അവൾ അവനെ നോക്കി... "നോക്കണ്ട നമ്മുടെ ഡ്രെസ്സും മറ്റും കൊണ്ട് വന്ന വണ്ടിയാണ്.. നീ മോളേ നോക്ക് ഞാൻ അതൊക്ക എടുത്തു കൊണ്ട് വരാം... " കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് അവൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... തങ്കിമോള് ഹാളിൽ ഓടി നടക്കുകയാണ്...എന്തൊക്കെയോ പറഞ്ഞു കളിച്ചു ചിരിച്ചാണ് പുള്ളിക്കാരിയുടെ ഓട്ടം.... നന്ദ മോളേ നോക്കി സോഫയിൽ ഇരുന്നു ... ഡ്രസ്സും മറ്റും ഒതുക്കി വെച്ചത് ജെറിയായിരുന്നു...

അതെല്ലാം കഴിഞ്ഞു അവനും നന്ദയുടെ ഒപ്പം ഇരുന്നു....  പുറത്തു മഴ തകർത്തു പെയ്യുകയാണ്.... ജെറി നന്ദയുടെ മടിയിൽ മഴയിലേക്ക് നോക്കി കിടന്നു..... തങ്കിമോള് റൂമിൽ ഉച്ച മയക്കത്തിൽ ആണ്.... വീടിന്റെ ഓടിലൂടെ ഒഴുകി ഇറങ്ങുന്ന മഴതുള്ളികൾ കാറ്റിന്റെ കുസൃതിയിൽ അവളുടെ മുഖത്തേക്ക് പതിഞ്ഞു കൊണ്ടിരുന്നു.... മഴ കുളിരിൽ അവളുടെ സാരി തുമ്പു കൊണ്ട് അവൻ മേലാകെ പുതച്ചു... അവളുടെ വയറിൽ മുഖം അമർത്തി..... "നിന്നോട് ഒപ്പം മഴ കാണാൻ ഒരു പ്രത്യേക രസമാണ്... " വയറിൽ ചുണ്ടുകൾ അമർത്തി കൊണ്ട് അവൻ പറഞ്ഞതും അവൾ പുരികം ഉയർത്തി അവനെ നോക്കി... ആ മുഖത്തു ഒരു കള്ള ചിരി ഉണ്ടെന്ന് അവൾക്ക് മനസിലായി....

"മാസം നാല് ആവാറായി....ഞാനും നിന്റെ കുഞ്ഞേച്ചിയും വെയ്റ്റിംഗ് ആണുട്ടോ കുഞ്ഞൂസേ.... " അവൻ അവളുടെ വയറിൽ തഴുകി കൊണ്ട് പറഞ്ഞു... പിന്നെയും എന്തൊക്കെയോ...പറയുന്നുണ്ട് നന്ദ അതൊക്കെ ചെറു ചിരിയോടെ കേട്ടിരുന്നു.... "അല്ലി ഇനി നീ എക്സാം എഴുതാൻ മാത്രം കോളേജിൽ പോയാൽ മതി... യാത്ര പാടില്ലെന്ന് പറഞ്ഞതല്ലേ ഡോക്ടർ...പിന്നേ തങ്കിമോളേ ഞാൻ പ്ലേ സ്കൂളിൽ ആക്കാം ഇല്ലേൽ നിനക്ക് അവളുടെ പിറകെ ഓടി നടക്കേണ്ടി വരും... " " വേണ്ട ഇച്ച...അവള് ഒതുങ്ങി ഇരുന്നോളും.. ഞാൻ നോക്കിക്കോളാം... " അവന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അവൾ പറഞ്ഞു... പെട്ടന്ന് അവന്റെ ഫോൺ റിംഗ് ചെയ്തു...ജെറി അവളുടെ മടിയിൽ നിന്ന് എഴുനേറ്റു ഫോൺ നോക്കി.... "ഹലോ സാനിയാ..." സാനിയ എന്നാ പേര് കേട്ടപ്പോഴേ നന്ദ അവനെ ഒന്ന് നോക്കി.. പക്ഷേ അവനത് കണ്ടില്ല....

"യാ ഫൈൻ...ആഹ് ഓക്കേ എന്തായാലും പറഞ്ഞത് നന്നായി.. ബൈ... " ജെറി ഫോൺ കട്ട്‌ ചെയ്ത് ചിരിച്ചു കൊണ്ട് നന്ദയുടെ മടിയിലേക്ക് കിടന്നു... ചെറു ചിരി ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ടുള്ള അവന്റെ കിടപ്പ് കണ്ടപ്പോൾ ദേഷ്യം കലർന്ന വാക്കുകൾ ഒന്നും അവൾക്ക് കിട്ടിയില്ല.... "ഇച്ചാ.... " "ഹ്മ്മ്... " കണ്ണടച്ചു കിടന്നു കൊണ്ട് അവൻ ഒന്ന് മൂളി... "ജോലി സ്ഥലത്ത് പെണ്ണുങ്ങൾ ഒക്കെ ഉണ്ടോ ... " "ഏയ്‌ കുറവാ പിന്നെ റിസപ്ഷനിൽ നാലഞ്ച് പേരുണ്ട്.... " അവൻ ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു... "ആരാ സാനിയ.. " കടുപ്പം ഏറിയ അവളുടെ ശബ്ദം കേട്ട് അവൻ കണ്ണ് തുറന്നു .... "സാനിയ ജോലി സ്ഥലത്ത് ഉള്ളതാ നാളെ എനിക്ക് ഡ്യൂട്ടി ഇല്ലെന്ന് പറയാൻ വിളിച്ചതാ.. എന്തേ.... " അവൻ എണീറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു... അവൾ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.... "എന്തൊരു കുശുമ്പ് ആണ് പെണ്ണേ നിനക്ക്...നിന്റെ കൂടെ കൂടിയതിൽ പിന്നെ കുഞ്ഞിക്കും ഇതേ സ്വഭാവം ആണ്.. "

അവളെ അണച്ചു പിടിച്ചു കൊണ്ട് അവൻ പൊട്ടി ചിരിച്ചു....നന്ദ മുഖം വീർപ്പിച് അവനെ നോക്കി....അവൻ കുസൃതിയോടെ ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.... "അല്ലേലും കുശുമ്പ് ഉള്ളപ്പോൾ നിന്നെ കാണാൻ ഒടുക്കത്തെ ചേലാ... " കവിളിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവൻ പറഞ്ഞു.. "ആണോ.... " ആകാംഷയോടെ അവൾ ചോദിച്ചു... അവനു ചിരി അടക്കാൻ ആയില്ല.... "ഇങ്ങനെ ഒരു പൊട്ടി....ഇനി എന്റെ കുഞ്ഞ് എങ്ങനെ ആവുമോ എന്തോ...?? " അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് അവൻ പറഞ്ഞതും... "ഹും പോ....അവിടെന്ന്... " അതും പറഞ്ഞു അവന്റെ നെഞ്ചിൽ ഒരു അടിയും കൊടുത്തു പതിയെ എണീറ്റ് പോകാൻ നിന്ന അവളെ അവളെ പിടിച്ചു മടിയിൽ ഇരുത്തി..

രണ്ട് കൈകൾ കൊണ്ടും അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു.... "എനിക്ക് ഒത്തിരി ഇഷ്ടാണ് പെണ്ണേ....നിന്റെ ഈ കുശുമ്പ്..എന്നോടുള്ള നിന്റെ സ്നേഹം അല്ലേ ഈ കുശുമ്പ് ...എന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടല്ലേ ഏതേലും പെണ്ണുങ്ങളുമായി ഞാൻ സംസാരിക്കുമ്പോൾ ഈ മുഖം ഇങ്ങനെ വീർത്തു ചുവന്നു വരുന്നത് ..അല്ലേ ...മ്മ്മ്... " പിൻകഴുത്തിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ പറഞ്ഞപ്പോൾ... അവളുടെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ച അവന്റെ കൈകളിൽ അമർന്നു.... "എന്റെ പെണ്ണിന് ഈ കുഞ്ഞ് കുശുമ്പ് ഒക്കെ ഒരു രസാട്ടോ...അതൊക്കെ കാണുമ്പോൾ എനിക്ക് തോന്നും നീയും എന്റെ കുഞ്ഞിയെ പോലെ ആണെന്ന്...."

അത് കേട്ടപ്പോൾ ഒരു ചിരിയോടെ അവൾ അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു കുറച്ചു നിമിഷം അങ്ങനെ ഇരുന്നു .. "അതേയ്... " തല ഉയർത്തി കൊണ്ട് അവൾ വിളിച്ചു... "ഹ്മ്മ്.... " "ഇച്ചാ.... " "എന്താടി പോത്തേ.... " "ആ പെണ്ണുങ്ങൾ ഒക്കെ ഇച്ചനോട്‌ സംസാരിക്കറുണ്ടോ...?? എങ്ങനാ നല്ല മോഡേൺ ആണോ...?? കാണാൻ സുന്ദരികൾ ആണോ...?? " നിർത്താതെ ഉള്ള അവളുടെ ചോദ്യങ്ങൾ കേട്ട് ജെറി ചിരിച്ചു അവളെ ചേർത്ത് പിടിച്ചു.... "അവർ എങ്ങനെ ആണെങ്കിലും എനിക്കും നിനക്കും എന്താ പെണ്ണേ.....ഞാൻ ഇതുവരെ അവരെ ശെരിക്ക് ഒന്ന് നോക്കിയിട്ടില്ല... രാവിലെ തുടങ്ങി വൈകീട്ട് വരെ പിള്ളേരുടെ കൂടെ ഓട്ടമാണ്...അതിനിടക്ക് ഒരിത്തിരി ടൈം കിട്ടിയാൽ കിട്ടി...

പക്ഷേ നിന്നെയും മോളെയും കുറച്ചു ഓർക്കും... അങ്ങനെ പ്രത്യേകിച്ച് ഓർക്കേണ്ട ആവശ്യം ഒന്നുമില്ല എന്നാലും ഓർക്കും...പൊരി വെയിലത്തു ഓടി തളർന്നു ഇത്തിരി കണ്ണടച്ച് കിടന്നാൽ ആദ്യം ഓടി എത്തുന്നത് നിന്റെയും കുഞ്ഞിയുടെയും മുഖം ആണ്...പിന്നെ ഒരു ഊർജമാണ്..ഈ മരുഭൂമിയിൽ മഴ പെയ്ത ഫീൽ ആണ് എനിക്ക്..." വാക്കുകൾ പറഞ്ഞു മുഴുവനാക്കും മുന്നേ അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിൽ പതിഞ്ഞിരുന്നു... ചുംബനങ്ങൾ അവന്റെ മുഖം ഒട്ടാകെ പടർന്നു.... "ഇനി മതി....കൂടുതൽ ഒന്നും പറയണ്ട..." നിറ കണ്ണുകളാൽ അവൾ അവനെ നോക്കി... "ആമ്പലേ....." വാതിൽക്കൽ നിന്നുള്ള വിളി ഇരുവരുടേയും കാതുകളിൽ എത്തി...

ഒരു കുഞ്ഞ് ട്രൗസറും ഇട്ട് ഉറക്കം വിട്ടു മാറാത്ത കണ്ണുകൾ തിരുമ്മി കൊണ്ട് നിൽക്കുന്നു തങ്കിമോള്...നന്ദ ജെറിയുടെ മടിയിൽ ഇരുന്നു കൊണ്ട് തന്നെ മോളേ കൈ മാടി വിളിച്ചു... അവള് പതിയെ പതിയെ നടന്നു വന്നു നന്ദ അവളെ വാരി എടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു... ഉറക്കം മതി വരാതെ മഴയുടെ തണുപ്പിലും അവൾ നന്ദയുടെ മാറിലേ ചൂടിലേക്ക് ചാഞ്ഞു....  "ഒരു ദിവസം പോലും എനിക്ക് നീ സമാധാനം തരില്ലേ....നാശം.... " ജോയ് ദേഷ്യത്തിൽ മുന്നിൽ ഇരുന്ന ചെയർ എടുത്തു വലിച്ച് എറിഞ്ഞു.... "ഇല്ല തരില്ല....നിങ്ങൾക്ക് ഇപ്പൊ എന്നേ ഒരു മൈൻഡും ഇല്ലല്ലോ ഏത് നേരവും എന്തെങ്കിലും ആലോചിച് ഇരിക്കും..എന്തെങ്കിലും ചോദിച്ചാൽ ദേഷ്യം...മടുത്തു എനിക്ക്...."

"ആഹ് മടുത്തെങ്കിൽ നീ പൊക്കോടി...എനിക്ക് കുറച്ച് സമാധാനം കിട്ടുമല്ലോ.... " അവളെ തള്ളി മാറ്റി കൊണ്ട് ജോയ് പുറത്തേക്ക് ഇറങ്ങി... റീന അവനെ നോക്കി കണ്ണ് തുടച്ചു കൊണ്ട് മനസിൽ ഓരോന്ന് കണക്ക് കൂട്ടി...  "മഴ... മഴ... കുട കുട... മഴ വന്നാൽ പോപ്പികുട... " തങ്കിമോളേ മടിയിൽ ഇരുത്തി അവളുടെ കൈകൾ പിടിച്ചു കൊട്ടി കൊണ്ട് നന്ദ പാടി കൊടുത്തു... "മയ....മയ.. മയ...മയ...പൂപ്പികുത..." കൊഞ്ചി കൊണ്ട് നന്ദയെ നോക്കി കുലുങ്ങി ചിരിക്കുന്നുണ്ടവൾ.... " "കുട എവിടെ വാവേ..അത് പാടിയില്ലല്ലോ..." "കുത..കുത...കുത...പൂപ്പികുത...." കൈ കൊട്ടി ചിരിച്ചു കൊണ്ട് അവൾ കഷ്ട്ടപെട്ടു പാടുന്നത് കേട്ട് നന്ദ അവളുടെ ഉണ്ട കവിളിൽ ഒരുമ്മ കൊടുത്തു....

അപ്പോഴേക്കും ജെറിയുടെ ബുള്ളറ്റ് ഗേറ്റ് കടന്നു വന്നു... "മോള് ഇവിടെ ഇരിക്ക്.... " നനഞ്ഞു കൊണ്ട് ഉമ്മറത്തെക്ക് ഓടി കയറിയാ ജെറിയെ കണ്ട് അവൾ മോളേ താഴെ ഇരുത്തി തിണ്ണയിൽ എടുത്തു വെച്ച തോർത്ത്‌ മുണ്ട് അവനു നേരെ നീട്ടി... അവൻ ഒന്നും പറയാതെ അവൾക്ക് മുന്നിൽ തല കുനിച്ചു കൊടുത്തു.... ഒരു ചെറു ചിരിയോടെ അവൾ അവന്റെ തലതോർത്തി കൊടുത്തു..... "ഈ ഇടയായി നേരം വൈകി വരുന്നത് ഒരു പതിവ് ആയിട്ടുണ്ട്.... " തല തുവർത്തി കൊടുക്കുന്നതിന് ഇടക്ക് അവൾ പറഞ്ഞു.. "കാത്തിരിക്കാനും..മഴ നനഞ്ഞു വരുമ്പോൾ തലതോർത്തി തരുവാനും നീ ഉള്ളപ്പോൾ നേരം വൈകി വരാൻ വല്ലാത്തൊരു ഇഷ്ട്ടമാ.. " അവളെ ചുറ്റി പിടിച്ചു കൊണ്ട് ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു... "അയ്യടാ ഒരു ഡയലോഗുമായി വന്നേക്കുന്നു.." അവന്റെ കവിളിൽ പതിയെ തട്ടി കൊണ്ട് കള്ള ദേഷ്യത്തോടെ അവൾ പറഞ്ഞു.... "ഓഹോ... "

അവൻ ഒന്ന് കൂടെ അവളെ അണച്ചു പിടിച്ചു.. "മാര്... മാരദ (മാറട)... വാവാ.. " ജെറിയുടെ കാലിൽ പിടിച്ചു കുലുക്കി കൊണ്ട് തങ്കിമോള് പറയുന്നത് കേട്ട് ജെറി താഴേക്ക് നോക്കി... ജെറിയെ ഒന്ന് കലിപ്പിച്ചു നോക്കി കൊണ്ട് മോള് നന്ദയുടെ വയറിൽ തൊട്ടു തലോടി.. "വാവച്ഛ് വേനിച്ചോ.... (വാവക്ക് വേദനിച്ചോ )... " വയറിൽ ഉമ്മ വെച്ചു കൊണ്ട് അവളു പറയുന്നത് കേട്ട് ജെറിയും നന്ദയും പരസ്പരം നോക്കി ചിരിച്ചു.. തലേന്ന് ഏറെ വൈകിയാണ് ജോയ് എണീറ്റത്... ക്ലോക്ക് നോക്കിയപ്പോൾ സമയം 9 മണി ആയിരുന്നു.. അവൻ വേഗം പോയി ഫ്രഷ് ആയി വന്നു...പതിവുള്ള ചായ കിട്ടാതെ വന്നപ്പോൾ റൂമിന് പുറത്ത് ഇറങ്ങാൻ നിന്നപ്പോൾ ആണ് ടേബിളിൽ ഇരിക്കുന്ന പേപ്പേഴ്സ് കണ്ടത്.. അവൻ സംശയത്തോടെ അത് എടുത്തു നോക്കി.... "ഡിവോഴ്സ് പേപ്പർ...... ".......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story