അല്ലിയാമ്പൽ: ഭാഗം 28

alliyambal anvy new

എഴുത്തുകാരി: ആൻവി

"എന്ത് പറ്റി...... " രാവിലെ എണീറ്റപ്പോൾ ജെറി കണ്ടത് വയറും തടവി കൊണ്ട് ഇരിക്കുന്ന നന്ദയെ ആണ്... അവൻ വേഗം എണീറ്റു.... "അറിയില്ല ഇച്ചാ....വയറിന്റെ ഉള്ളിൽ ഒരു കൊളുത്തി പിടുത്തം പോലെ....വയ്യാ..... " വയറു തടവി കൊണ്ട് അവൾ വേദനയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... "നല്ലോണം വേദനയുണ്ടോ അല്ലി....ഹോസ്പിറ്റലിൽ പോണോ....?? " തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചു... "വേണ്ടെന്നേ....ഞാൻ മോളേ നോക്കട്ടെ..അവള് പുറത്തേക്ക് ഓടിയിട്ടുണ്ട്...പഴയ വീട്ടിലേ പോലെ സ്റ്റയർ അല്ലാത്തത് കൊണ്ട് ഇറങ്ങി ഓടാൻ അവൾക്ക് പറ്റുമല്ലോ.... " അതും പറഞ്ഞു ചിരിച്ഛ് കൊണ്ട് പതിയെ എണീറ്റ് പോകാൻ നിന്ന അവളെ അവൻ അവിടെ ഇരുത്തി....

"നിന്നോട് പറഞ്ഞിട്ടില്ലേ അല്ലി മോളുടെ പുറകെ ഓടരുത് എന്ന്... പറഞ്ഞാൽ തീരെ കേൾക്കില്ല..." അല്പം ദേഷ്യത്തോടെ തന്നെയാണ് അവൻ അത് പറഞ്ഞത്...നന്ദ പിണക്കത്തോടെ അവനെ നോക്കി... "നീ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കാം അവളെ..... " "വേണ്ട ഇച്ചാ.. നിങ്ങള് പോയി ഫ്രഷ് ആവ്..ജോലിക്ക് പോണ്ടേ .മോളേ ഞാൻ നോക്കിക്കോളാം... " അതിന് മറുപടി ആയി അവൻ അവളെ ദേഷ്യത്തോടെ ഒന്നു നോക്കി..... പിന്നെ അവളൊന്നും മിണ്ടിയില്ല..... ജെറി മോളെ അന്വേഷിച്ചു ഹാളിൽ എത്തിയപ്പോൾ കണ്ടത് ബിസ്ക്കറ്റ് പാക്കെറ്റും കയ്യിൽ പിടിച്ചു കൊണ്ട് സോഫയിൽ വലിഞ്ഞു കയറാൻ നോക്കുന്ന തങ്കിമോളേയാണ്....പുള്ളിക്കാരിക്ക് കാൽ എടുത്തു വെക്കാൻ പറ്റുന്നില്ല..

"അച്ചോടാ....എന്റെ കുട്ടി താഴെ വീഴില്ലേ..." അവളെ കയ്യിൽ എടുത്തു കൊണ്ട് അവൻ ചോദിച്ചു.... "ആഹാ ഇതൊക്കെ കയ്യിലാക്കിയോ... " അവളുടെ കയ്യിൽ ഉള്ള ബിസ്കറ്റ് നോക്കി അവൻ പറഞ്ഞതും കുറുമ്പി ഒരു കള്ള ചിരിയോടെ അവനെ നോക്കി.... "നാനെ ബിച്ചെറ്റ് ചിന്നാ...." കണ്ണികുറുകി കൊണ്ട് പല്ല് കാട്ടി ചിരിച്ചു അവൾ... "ആഹ് ഇപ്പൊ ബിക്കെറ്റ് മാറി ബിച്ചെറ്റ് ആയോ..." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... അപ്പൊ തന്നെ അവള് സ്വയം ചുണ്ടിന് ഒരു അടി കൊടുത്തു... "ബിക്കെറ്റ്.... " അതും പറഞ്ഞു കുലുങ്ങി ചിരിക്കാൻ തുടങ്ങി...ഒപ്പം ജെറിയും.... ജെറി മോളെയും കൊണ്ട് സോഫയിൽ ഇരുന്നു... ടേബിളിൽ ഇരുന്ന പാൽ എടുത്തു അതിൽ ബിസ്കറ്റ് മുക്കി അവളുടെ വായിൽ വെച്ചു കൊടുത്തു...

"കുഞ്ഞി...മോള് നല്ല കുട്ടി ആയി ഇരിക്കണം കേട്ടോ.... ഓടി കളിക്കരുത് ട്ടോ...എന്റെ മോള് വീഴില്ലേ...വീണാൽ വാവു ആവില്ലേ....മ്മ്മ്.... " ബിസ്കറ്റ് കൊടുക്കുമ്പോൾ അവൻ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി...തങ്കിമോള് എല്ലാം മനസ്സിലായി എന്നാ കണക്കെ തലയാട്ടുന്നുണ്ട്.... "പിന്നേ ആമ്പലിന്റെ വയറ്റിൽ കുഞ്ഞാവ ഇല്ലേ... അപ്പൊ മോളുടെ പിന്നാലെ ആമ്പൽ ഓടുമ്പോൾ കുഞ്ഞു വാവക്ക് വേദനിക്കില്ലേ...." "ആനോ.... " കുഞ്ഞിചുണ്ടുകൾ പുറത്തേക്ക് ഉന്തി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു... "ആ.... ഇനി കുഞ്ഞി ഒതുങ്ങി ഇരുന്നു കളിക്കില്ലേ...നല്ല കുട്ടി ആയി ഇരുന്നാൽ ജെറി വരുമ്പോൾ ഐസ്ക്രീം കൊണ്ട് വരാലോ.... " അവളുടെ ഉണ്ട കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു..

അതിന്റെ സന്തോഷത്തിൽ കുറുമ്പി അവന്റെ മടിയിൽ എണീറ്റു നിന്ന ചാടി കളിക്കാൻ തുടങ്ങി... "ഐസ്ക്രീം ഒക്കെ അവിടെ നിൽക്കട്ടെ ആദ്യം ഈ ട്രൗസർ ഇട്ടേ... എണീറ്റ പടി ഓടി വന്നതാണ്... " മോൾക്ക്‌ ഇടാനുള്ള ഡ്രസ്സ്‌മായി ആണ് നന്ദ വന്നത്... ജെറി നന്ദയെ എടുത്തു പിടിച്ചിരിത്തി....മോൾക്ക്‌ അവൻ തന്നെ ആണ് ഡ്രസ്സ്‌ ഇട്ട് കൊടുത്തത്...... "ആമ്പലേ.. ന്നാ ച്ചിന്നോ.... " ഒരു ബിസ്കറ്റ് നന്ദക്ക് നേരെ നീട്ടി കൊണ്ട് കുറുമ്പി ചിരിച്ചു.... നന്ദ ചിരിച്ചു കൊണ്ട് അത് വാങ്ങി കഴിച്ചു... "എന്നാ ആമ്പലും മോളും ഇവിടെ ഇരിക്ക് ഞാൻ പോയി റെഡി ആവട്ടെ... " അവർക്ക് രണ്ടും പേർക്കും ഓരോ ചുംബനങ്ങൾ കൊടുത്തു കൊണ്ട് അവൻ റൂമിലേക്കു പോയി... "ഇന്ന് നേരത്തെ വരാവോ ഇച്ചാ...."

ജെറിയുടെ കയ്യിൽ നിന്നും ഒരു കഷ്ണം ദോശ വാങ്ങി കഴിക്കുമ്പോൾ അവൾ ചോദിച്ചു... "ഹ്മ്മ് ഇന്ന് എന്താ അങ്ങനെ ഒരു ചോദ്യം...മ്മ്മ്.... " തങ്കിമോൾക്ക് കൂടെ വാരി കൊടുത്തു കൊണ്ട് അവൻ അവളെ നോക്കി... "ഒന്നുല... ചുമ്മാ.... " അവൾ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു... "തുമ്മാ..... " ആ ശബ്ദം കുറുമ്പിയുടേത് ആണ്.... ജെറി ചമ്മന്തി കൂട്ടാതെ ഒരു കുഞ്ഞു ദോശ കഷ്ണം ചിരിച്ചു കൊണ്ട് ആ വായിൽ വെച്ചു കൊടുത്തു....രണ്ട് പേർക്കും വാരി കൊടുക്കേണ്ട ഡ്യൂട്ടി ഇപ്പൊ അവനാണ്... "എന്തോ കാര്യമായ ആവശ്യം ഉണ്ടല്ലോ അല്ലിക്കുട്ടി.... പറ.... " അത് കേട്ട് അവൾ ഒന്നു കൂടി അവനോട് ചേർന്ന് ഇരുന്നു.. "അതില്ലേ ഇച്ചാ ഉമ്മറത്തെ സൈഡിലേ ആ വലിയ മാവില്ലേ...അതിൽ നിറയെ മാങ്ങയുണ്ട്...

.ഇച്ചൻ വന്നിട്ട് അത് പൊട്ടി തരാൻ വേണ്ടിയാ... ഇനിയും വൈകിയാൽ അതൊക്കെ പഴുത്തു വീഴാൻ തുടങ്ങും... " "ഓഹോ അപ്പൊ അതാണ് കാര്യം... മ്മ്മ് മാങ്ങാ കൊതി അല്ലേ .." മീശ പിരിച്ചു കൊണ്ട് അവൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.. "ഹ്മ്മ്..ഞാൻ നോക്കട്ടെ.. പറ്റിയാൽ നേരത്തെ വരാം..... " അതും പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു നനുത്ത മുത്തം ഏകാൻ ഒരുങ്ങിയപ്പോഴേക്കും തങ്കിമോള് ജെറിയുടെ മടിയിൽ നിന്ന് എണീറ്റ് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു കഴിഞ്ഞിരുന്നു... "ഉമ്മ.... കൊത്തല്ലോ..... " കൈ കൊട്ടി ചിരിക്കുന്നുണ്ടവൾ... ജെറി ഒരു കുസൃതി ചിരിയോടെ നന്ദയെ നോക്കിയതും അവന്റെ ചുണ്ടിലും കുറുമ്പി ഒന്ന് മുത്തി...

ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കൽ കഴിഞ്ഞു അവൻ ജോലിക്ക് പോയി.. പിന്നേ അമ്മയും മോളും മാത്രമായ്..  "ശെരിക്കും എന്താ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം...പിരിയാൻ മാത്രം എന്താ ഉണ്ടായേ.." റീനയേയും ജോയ്യെയും ഒരുമിച്ച് നിർത്തി കൊണ്ട് ജേക്കബ് ചോദിച്ചു...റീനയുടെ ഫാമിലിയും ജോയ്യുടെ ഫാമിലിയും ഉണ്ട്.... രണ്ട് പേരും ഒന്നും മിണ്ടിയില്ല... റീന ജോയ്യെ തറപ്പിച്ചു നോക്കി... "എനിക്ക് ഇനി ഇയാളുടെ കൂടെ ജീവിക്കാൻ വയ്യ..." റീന തീർത്തു പറഞ്ഞു... "അതിന് കാരണം ആണ് ചോദിച്ചത് മോളേ... " ജോയ്യുടെ അമ്മയാണ് ചോദിച്ചത്... "എന്റെ കാരണങ്ങൾ ഞാൻ ബോധിപ്പിക്കേണ്ട ഇടത്തു ബോധിപ്പിചോളം... " "ജോയ് എന്താ നീ ഒന്നും പറയാത്തത്... " ജേക്കബ് ചോദിച്ചു.. "എനിക്ക് ഒന്നും പറയാൻ ഇല്ല...

അവളുടെ ഇഷ്ട്ടം അതാണേൽ നടക്കട്ടെ.... " ജോയ് അതും പറഞ്ഞു ഇറങ്ങി പോയി.... "കണ്ടോ അയാൾക്ക് ഒരു വിഷമവും ഇല്ല അങ്ങനെ ഉണ്ടായിരുന്നേൽ ഇപ്പൊ ഇറങ്ങി പോകുമായിരുന്നോ...." റീന അതും പറഞ്ഞു എല്ലാവരെയും നോക്കി... "എന്റെ മോളേ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയ അവനു ഇനി ഞങ്ങളുടെ കൊടുക്കില്ല...അവൾക്ക് ഇനിയും നല്ല പയ്യന്മാരെ കിട്ടും ഇവനെക്കാൾ യോഗ്യത ഉള്ളവർ..." റീനയുടെ അപ്പച്ചൻ അതും പറഞ്ഞു അവളെ അവിടെന്ന് കൂട്ടി കൊണ്ട് പോയി.. "ആമ്പലേ... വാവ ഇത്തര (ഇത്ര ) കയിഞ്ഞാൽ കച്ചാൻ, (കളിക്കാൻ )വരൂലേ... " നന്ദയുടെ മടിയിൽ കിടന്നു വയറിൽ തലോടി കൊണ്ട് കൈ വിരലുകൾ നിവർത്തി കാണിച്ചു തങ്കിമോള് ചോദിച്ചു.. "ആട ചക്കരേ വാവ കൊറേ ദിവസം കഴിഞ്ഞാൽ വരും എന്റെ പൊന്നൂസിന്റെ കൂടെ കളിക്കാൻ... ട്ടോ.... " "ഇപ്പം വാവനെ കാനനം...കച്ചണം.. "

ഇത്തിരി സങ്കടത്തോടെ അവൾ നന്ദയുടെ വയറിൽ തലോടി.. "ഇപ്പോ പറ്റില്ലല്ലോ വാവേ...ആമ്പല് കളിക്കാലോ വാവടെ കൂടെ... മ്മ്മ്... " അവളുടെ തലയിൽ തലോടി കൊണ്ട് നന്ദ പറഞ്ഞതും "മേന്താ...ആമ്പല് കച്ചാലേ (കളിച്ചാലേ ) വാവച്ചു മേനിക്കും (വേദനിക്കും )..." വല്ല്യേ ആളുടെ പോലെ ഉള്ള അവളുടെ സംസാരം കേട്ടപ്പോൾ നന്ദ കുഞ്ഞു നെറ്റിയിൽ ചുംബിച്ചു.. "നമുക്ക് ചെറിയ കളി കളിക്കാലോ..വാ..." നന്ദ മോളുടെ കയ്യും പിടിച്ചു ഗാർഡനിലേക്ക് നടന്നു... പിന്നേ രണ്ട്പേരും കൂടെ പൂക്കൾ ഇറുത്ത്‌ മാല കെട്ടലുമായി... "ഹൈ... നല്ലസം (നല്ല രസം )..." പൂക്കൾ കൊണ്ട് ഉണ്ടാക്കിയാ കഴുത്തിൽ ഇട്ട് കൊടുത്തപ്പോൾ കൈ കൊട്ടി ചിരിച്ചു കൊണ്ട് കുണുങ്ങി കുണുങ്ങി നന്ദക്ക് ചുറ്റും ഓടാൻ തുടങ്ങി...

നന്ദ അത് കണ്ട് ചിരിച്ചു കൊണ്ടിരുന്നു.... അത് കണ്ട് കൊണ്ടാണ് ജെറി വന്നത്.. ബുള്ളറ്റ് സൈഡ് ആക്കി അവൻ അവരുടെ അടുത്തേക്ക് നടന്നു.. അവനെ കണ്ടതും തങ്കിമോള് ഓടി വന്നു... അവൻ മോളേ വാരി എടുത്തു ചുണ്ടിൽ ഒരുമ്മ കൊടുത്തു... "ആഹാ ഇതെവിടെന്നാ പുതിയ മാല.." "ആമ്പലേ... ആമ്പല് തന്നതാ... " "ആണോ...എന്റെ കുഞ്ഞി ചുന്ദരി ആയിട്ടുണ്ട് ട്ടോ..." അതും പറഞ്ഞു കൊണ്ട് ജെറി അവളെ മേലേക്ക് പൊക്കിയിട്ട് പിടിച്ചു... "എന്റെ ചക്കര പോയി ആമ്പലിനോട്‌ ഐകീമ് തരാൻ പറയ്.." ഐസ്ക്രീം ബോക്സ്‌ കയ്യിൽ വെച്ച് കൊടുത്തു കൊണ്ട് അവൻ പറഞ്ഞു... "ആ..." പല്ല് കാട്ടി ചിരിച്ചു കൊണ്ടവൾ അതും പിടിച്ചു നന്ദയുടെ അടുത്തേക്ക് ഓടി....

നന്ദ ഗാർഡനിലെ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് അവൾ ഐസ്ക്രീ കൊടുക്കാൻ തുടങ്ങി... തൊട്ടടുത്ത് ജെറിയും വന്നിരുന്നു,...കുസൃതിയോടെ അവളുടെ അരക്കെട്ടിൽ കൈ ചേർത്ത് വെച്ച് അവളോട് ചേർന്ന് ഇരുന്നു അവൻ.. "ഇച്ചാ.... മാങ്ങാ... " കുസൃതിയോടെ അവൾ അവനെ നോക്കി.... "മാഞ്ഞ....." മുഖം നിറയെ ഐസ്ക്രീം ആക്കി കൊഞ്ചി കൊണ്ട് കുറുമ്പി പറഞ്ഞു.. ജെറി രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് എണീറ്റു.... പിന്നെ മരചുവട്ടിലേക്ക് നടന്നു.. നന്ദുന്റെ കയ്യും പിടിച്ചു പിന്നാലെ തങ്കി മോളും....  രാത്രിയായിൽ ശ്രദ്ധയോടെ പതുക്കെ നടന്നു റൂമിലേക്കു വരുന്ന നന്ദയെ കണ്ടപ്പോൾ ജെറി ബെഡിൽ ചാരി ഇരുന്നു നോക്കി... നടക്കുമ്പോൾ പോലും അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്..

അവൻ ഓർക്കുകയായിരുന്നു . ഏത് നേരവും കുഞ്ഞിയുടെ കൂടെ തുള്ളി ചാടി നടന്നിരുന്നവൾ ഇപ്പോൾ ഇഷ്ടങ്ങൾ എല്ലാം മാറ്റി അവൾ അപ്പോഴേ അമ്മയായി മാറി കഴിഞ്ഞിരുന്നു... അവളെ തന്നെ നോക്കി ഇരുന്നു ചിരിക്കുന്ന ജെറിയെ കണ്ടപ്പോൾ നന്ദ സ്വയം ഒന്ന് നോക്കി പിന്നേ അവനെയും.... "എന്താ ഇച്ചാ ഇങ്ങനെ നോക്കുന്നത് .മ്മ്മ്.. " അവന്റെ നെഞ്ചിൽ തല ചേർത്ത് വെച്ചു കൊണ്ട് അവൾ ചോദിച്ചു.. അവൻ ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി... "അല്ല എന്തോ ഉണ്ട്.. പറ... " അവൾ ചിണുങ്ങി...അവന്റെ കഴുത്തിലേ സ്വർണത്തിന്റെ കുരിശു മാലയിൽ വിരൽ ഓടിച്ചു.. "പറ ഇച്ചാ... "

"ഒന്നുല്ല്യാടി....ഇന്ന് പച്ചമാങ്ങാ എന്നും പറഞ്ഞു കയറു പൊട്ടിച്ചപ്പോൾ ഞാൻ കരുതി അതെല്ലാം വയറു നിറയെ കഴിക്കും എന്ന്...എന്നിട്ട് എന്തായി ശെരിക്ക് ഒന്ന് കഴിച്ചത് പോലും ഇല്ലല്ലോ നീ...സിനിമയിലെയും കഥകളിലെയും ഗർഭിണികൾ ഒക്കെ അങ്ങനെയാ...വയറു നിറയെ മസാല ദോശയും മാങ്ങയും ഒക്കെ തിന്നും എന്നുള്ള എന്റെ പ്രതീക്ഷ നി തെറ്റിച്ചു.. " അവൻ അതും പറഞ്ഞു ചിരിച്ചു.. അവൾ ചുണ്ട് കോട്ടി കൊണ്ട് അവന്റെ മാറിൽ മുഖം അമർത്തി കിടന്നു... ഇടക്ക് ഇടക്ക് അവളുടെ നെറ്റിയിൽ അവൻ ചുംബിച്ചു കൊണ്ടിരുന്നു.. പിന്നേ ജെറിയെ മൈൻഡ് ചെയ്യാതെ വയറിൽ തടവി പരാതി പറയാൻ തുടങ്ങി... "കുഞ്ഞൂസേ നീ വന്നിട്ട് വേണം നിന്റ അപ്പയെ നമുക്ക് ശെരിയാക്കാൻ...."

അവളുടെ സംസാരം കേട്ട് അവനു ചിരി വന്നു.. "ചിരിക്കേണ്ട എനിക്ക് രണ്ട് മക്കളുണ്ട്.. എന്നേ കളിയാക്കാൻ നിക്കണ്ട..കേട്ടല്ലോ . " ചുണ്ട് കൂർപ്പിച്ചു കൊണ്ടുള്ള അവളുടെ സംസാരം കേൾക്കുമ്പോൾ അവനു അവളോട് ഇഷ്ടം കൂടി വന്നു.. എന്തെന്നില്ലാത്ത സന്തോഷവും...പരിഭവത്തോടെ കുഞ്ഞിനോട്‌ സംസാരിക്കുന്ന ആ കാഴ്ച അവൻ മനോഹമായി തോന്നി ... ഒരുപാട് ഒരുപാട് സംസാരിച്ചു കൊണ്ട് അവൾ മയക്കത്തിലേക്ക് വീണിരുന്നു... അവൻ ഉറക്കം വരാതെ അവളെ തന്നെ നോക്കി കിടന്നു... എത്ര കണ്ടിട്ടും മതി വരാതെ ചൊടികളിൽ പുഞ്ചിരി നിറച്ച് കൊണ്ട് ഉറങ്ങുന്ന അവളെ നോക്കി കൊണ്ട് സമയം തള്ളി നീക്കി... കൈകൾ തളരാതെ അവളെ ചേർത്ത് പിടിച്ചിരുന്നു....

"കുരിശിങ്കൽ വീട്ടിലേ ജേക്കബ് സാറൊന്ന് നിന്നെ... " പള്ളിയിൽ പോയി വന്നു തിരിച്ചു കാറിൽ കയറുമ്പോൾ ആണ്.. ഒരു പിൻവിളി കേട്ടത്.. ജേക്കബ് തിരിഞ്ഞു നോക്കി... കണ്ടത് തന്നെ പുച്ഛത്തോടെ നോക്കുന്ന ശരത്തിനെയാണ്... "ഹ്മ്മ് എന്താ നിനക്ക് വേണ്ടത്... " അല്പം ദേഷ്യത്തോടെ ചോദിച്ചു.. "ഓ... എനിക്ക് ഒന്നും വേണ്ടേ.. ഒന്ന് കാണാൻ തോന്നി.കൊറേ ആയില്ലേ കണ്ടിട്ട് .." ചുവന്ന കണ്ണുകളോടെ ചുണ്ടിലേ സിഗരറ്റ് വലിചൂതി ജേക്കബ് ന്റെ മുഖത്തെക്ക് വിട്ടു കൊണ്ട് അവൻ പറഞ്ഞു..

"വീടിന്റെ മാനം രക്ഷിക്കാൻ സ്വന്തം കൊച്ചു മോനെ വീട്ടിൽ നിന്ന് ഇറക്കി വിട്ട വല്ല്യേ മഹാൻ ആണ് ഇയാള്.. വേറൊന്നിനും വേണ്ടി അല്ലാട്ടോ എന്നെ ഒരു പൊട്ടനാക്കാൻ..എന്തൊരു അഭിനയം ആണെന്നോ...കൊച്ചു മോന് തോന്നിവാസം കാണിക്കാൻ എല്ലാം സപ്പോർട്ടും കൊടുക്കുക.. എന്നിട്ട് അവസാനം ഒരു നാടകം അവനെ ഇറക്കി വിടൽ... ഹും 😏.. " ശരത് കൂടെ ഉള്ളവനോട്‌ പറഞ്ഞു.. ജേക്കബ് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ശരത് അയാളുടെ ഷോൾഡറിൽ പിടിച്ചു... "എന്താടോ തന്റെ നാവ് ഇറങ്ങി പോയോടാ &#&#$&@:@+#+..." വാക്കുകൾ പറഞ്ഞു തീരും മുന്നേ അവനെ ആരോ ചവിട്ടി താഴെ ഇട്ടിരുന്നു........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story