അല്ലിയാമ്പൽ: ഭാഗം 29

alliyambal anvy new

എഴുത്തുകാരി: ആൻവി

"ഡാാ നീയോ..... " നിലത്ത് വീണ ശരത് അലറി കൊണ്ട് എണീറ്റു..... ഷിർട്ടിന്റെ കൈ ഒക്കെ തെരുത്ത്‌ വെച്ച് മുണ്ട് മടക്കി കുത്തികൊണ്ട് ജെറി ജേക്കബിന്റെ മുന്നിൽ കയറി നിന്നു.... വീണ്ടും തന്നിലേക്ക് പകയോടെ ഓടി വന്ന ശരത്തിന്റെ നെഞ്ചിൽ അവൻ ആഞ്ഞു ചവിട്ടി.... "എന്നോടുള്ള ദേഷ്യം എന്നോട് തീർത്താൽ മതി....മറ്റുള്ളവരെ മെക്കിട്ട് കയറാൻ നിൽക്കരുത്.... " "നിന്നാൽ നീ എന്തോ ചെയ്യും... " ആ ചോദ്യത്തിന് മുഖം അടിച്ചോരു അടി കൊടുത്തു ജെറി.... "കൊന്ന് കളയും.... " അവനെ പുറകിലേക്ക് തള്ളിയിട്ട് കൊണ്ട് ജെറി ജേക്കബിന് നേരെ തിരിഞ്ഞു... അയാൾ അവനെ നോക്കി നിൽക്കുകയായിരുന്നു.... "നീ കാരണം മനുഷ്യന് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി...നാശം പിടിച്ചവൻ...ഇതുവരെ എന്റെ മുഖത്തു നോക്കി ഒരുത്തൻ പോലും നേരെ നിന്ന് സംസാരിച്ചിട്ടില്ല.... "

കടുപ്പമേറിയ വാക്കുകൾ അവന്റെ നെഞ്ചിൽ തറഞ്ഞു... അത് അവരെ സംഭരിച്ഛ ധൈര്യം മുഴുവൻ പോകുന്ന പോലെ... അവൻ പിന്നേ ആ മുഖത്തു നോക്കിയില്ല.... പതിയെ മുന്നോട്ട് ചെന്ന് കാറിന്റെ ഡോർ അദ്ദേഹത്തിനായ് തുറന്നു കൊടുത്തു.... "സോറി..... " അത്രമാത്രം പറഞ്ഞു കൊണ്ട് അവൻ അവിടെന്ന് നടന്നകന്നു..... ജേക്കബ് അവൻ നടന്നകലുന്നത് നോക്കി നിന്നു പോയി.... എത്ര ആട്ടി അകറ്റാൻ ശ്രമിച്ചിട്ടും..അവനോളും ആ മനസ്സിൽ ആർക്കും സ്ഥാനമില്ല എന്ന് അയാൾ മനസ്സിലാക്കുകയായിരുന്നു.... തിരിച്ചു വിളിക്കാൻ മനസ്സ് കൊതിക്കുന്നുണ്ട്.... എങ്കിലും അവൻ ചെയ്ത തെറ്റ് മനസ്സിൽ കല്ലു പോൽ ആ മനസ്സിൽ ഉറച്ചു പോയിരുന്നു....

"മോളേ കരയല്ലേ...ജെറി ഇപ്പൊ വരും വന്നിട്ട് എന്റെ ചക്കരയെ പുറത്ത് കൊണ്ട് പോവോലോ..... " "മേന്താ... പത്തി.... " അതും പറഞ്ഞു അലറി കരഞ്ഞു നിലത്ത് കമിഴ്ന്നു കിടക്കുകയാണ് തങ്കിമോള്.... കരയുന്നതിന് ഇടയിൽ അവളുടെ ഭാഷയിൽ എന്തൊക്കയോ പറഞ്ഞു കരയുന്നുണ്ട്.... നന്ദ ഒരേ സമയം ചിരിയും സങ്കടവും തോന്നുണ്ട്....കരയുന്നത് കാണുമ്പോൾ പാവം തോന്നും പക്ഷേ അതിനിടയിൽ ആർക്കും മനസിലാകാത്ത രീതിയിൽ ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ അറിയാതെ ചിരി വന്നു പോകുന്നതാണ്... ഇടക്ക് നന്ദയുടെ മുഖത്തു കാണുന്ന ചിരി തങ്കിമോള് കരച്ചിലിന് ആക്കം കൂട്ടി.... അടുത്ത് ചെന്ന് എടുക്കാൻ നന്ദ മുതിർന്നില്ല.. വേറെ ഒന്നും കൊണ്ടല്ല...

വാശി കേറിയാൽ കുറുമ്പി കാലു കൊണ്ടും കൈകൊണ്ടും ചവിട്ടാനും കുത്താനും തുടങ്ങും അത് കൊണ്ടാണ്.... "മതി കരഞ്ഞത് ആമ്പലിന്റെ മുത്ത് ഇങ്ങ് വന്നേ...ദേ കുഞ്ഞുവാവ ചോദിക്കുന്നുണ്ട്.. എന്തിനാ കുഞ്ഞേച്ചി കരയുന്നെ ന്ന്...." സോഫയിൽ ഇരുന്നു വയറിൽ കൈ വെച്ച് കൊണ്ട് നന്ദ പറഞ്ഞു....തങ്കിമോളുടെ കരച്ചിലിന്റെ ആക്കം കുറഞ്ഞിട്ടുണ്ട്... പതിയെ നിലത്ത് കൈ കുത്തി എണീറ്റ് ഇരുന്നു... നിറഞ്ഞു ഒഴുകിയാ കുഞ്ഞുകണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വിതുമ്പി കൊണ്ട് അവൾ നന്ദയെ നോക്കി.... "അച്ചോടാ... ഇങ്ങ് വാടാ ചക്കരേ " നന്ദ വീണ്ടും വിളിക്കേണ്ട താമസം മുട്ട് കുത്തി നീങ്ങി കുറുമ്പി നന്ദയുടെ അടുത്ത് എത്തി... നന്ദ മോളെ എടുത്തു മടിയിൽ ഇരുത്തി....

"ആ കണ്ണൊക്കെ തുടച്ചെ,..ദേ വാവ ചോദിക്കുന്നുണ്ട് ട്ടോ എന്തിനാ കരഞ്ഞേന്ന്..." നന്ദ അവളുടെ കൈ എടുത്തു വയറിൽ വെച്ചു... "വാവയോട് പറ... എന്തിനാ കരഞ്ഞേന്ന്.. " "ഇല്ല..... " ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഇപ്പൊ കരയും എന്നാ മട്ടിൽ ആയിരുന്നു തങ്കിമോള്... "എന്റെ മുത്ത് നല്ല വാവയയല്ലേ.. കരയണ്ട ട്ടോ ജെറി ഇങ്ങോട്ട് വരട്ടെ ആമ്പല് നല്ല അടി കൊടുക്കുന്നുണ്ട് എന്റെ കുഞ്ഞിനെ കൊണ്ട് പോകാത്തതിന്.... " നന്ദ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... മോള് തേങ്ങി കൊണ്ട് അവളുടെ മടിയിൽ കിടന്നു... "ജെരി റ്റാറ്റാ കൊന്തോയില്ല.(കൊണ്ട് പോയില്ല ). " വിതുമ്പി കൊണ്ട് നന്ദയുടെ വയറിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു... നന്ദക്ക് പാവം തോന്നി...

"സാരമില്ലടാ വാവേ.. വാ നമുക്ക് പുറത്ത് പോകാലോ...എണീക്ക് നല്ല കുട്ടി അല്ലേ.. " നന്ദ അവളെ എണീപ്പിച്ചു നിർത്തി... അവളുടെ കൈകൾ പിടിച്ചു ഉമ്മറത്തേക്ക് നടന്നു.. "തങ്കുസെ ആമ്പലിന് എടുത്തു നടക്കാൻ വയ്യാ...എന്റെ ചക്കര ഈ ഷൂ ഇട്... " നന്ദ തങ്കിയുടെ കാൽ എടുത്തു മടിയിൽ വെച്ചു കൊണ്ട് ഷൂ ഇട്ട് കൊടുത്തു... പീ... പീ.... നടക്കുമ്പോൾ ഉള്ള ശബ്ദം കേട്ട് കുറുമ്പി നന്ദയെ നോക്കി കള്ള ചിരി ചിരിക്കുന്നുണ്ട്... നന്ദു മോളുടെ കൈ പിടിച്ചു പതിയെ നടന്നു.. ഗേറ്റ് കടന്നു പുറത്തേക്ക് നടന്നു..... ഗേറ്റ് കടന്ന് നേരെ നടന്നാൽ റോഡ് ആണ് ഇരുവശവും വയലുകൾ ആണ്....തങ്കിമോള് വലിയ വായിൽ എന്തൊക്കെയോ ആടി പാടി നന്ദയുടെ കയ്യിൽ തൂങ്ങി നടക്കുന്നുണ്ട്...എന്ത്‌ കണ്ടാലും അവൾക്ക് സംശയം ആണ്...അവളുടെ സംശയങ്ങൾ തീർത്തു വന്നപ്പോഴേക്കും നന്ദയുടെ തൊണ്ടയിലെ വെള്ളം വറ്റി....

പെട്ടന്നാണ് രണ്ട് പേരുടെയും മുന്നിൽ ജെറിയുടെ ബുള്ളറ്റ് വന്നു നിന്നത്.... തങ്കിമോള് അപ്പൊ തന്നെ പിണക്കം മാറ്റി നന്ദയുടെ കൈ വിട്ടു ജെറിയുടെ അടുത്തേക്ക് ഓടി .. ജെറി അവളെ എടുത്തു ബൈക്കിന്റെ മുന്നിൽ ഇരുത്തി,... "ഇന്ന് എന്താ രണ്ടാളും പതിവ് ഇല്ലതെ പുറത്ത് നടക്കുന്നത്... " ജെറി നന്ദയോട് ചോദിച്ചു... "നിങ്ങള് എന്റെ കുഞ്ഞിനെ റ്റാറ്റാ കൊണ്ട് പോയില്ലല്ലോ..?? എന്റെ കുട്ടി എത്ര കരഞ്ഞൂന്ന് അറിയോ.....അല്ലേടാ കണ്ണാ... " തങ്കിമോളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു... അവള് ചുണ്ട് പുറത്തേക്ക് ഉന്തി അതേ എന്ന് തലയാട്ടി കൊണ്ട് ജെറിയെ നോക്കി.... "ആണോടാ.. നമുക്ക് നാളെ പോവാട്ടോ വാവേ...നീ കേറ് പോകാം.. " ജെറി അല്ലിയോട് ആയി പറഞ്ഞു...

അല്ലി ഒന്ന് തലയാട്ടി കൊണ്ട് ബുള്ളെറ്റിൽ കയറി..വണ്ടി വീട്ടിലേക് നീങ്ങി....."എന്ത് പറ്റി ഇച്ചാ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നു മുഖം വല്ലാതെ ഉണ്ടല്ലോ... " ഉച്ചക്കത്തെ ഭക്ഷണം കഴിച്ചു റൂമിൽ കിടക്കുമ്പോൾ അവന്റെ നെഞ്ചിൽ തലച്ചായ്ച്ചു കൊണ്ട് നന്ദ ചോദിച്ചു.... അവൻ ഒന്നും മിണ്ടിയില്ല അവളുടെ മുടിയിടയിൽ തലോടി കൊണ്ട് അവൻ കിടന്നു...... "എന്താ മിണ്ടാത്തെ...നെഞ്ച് വല്ലാതെ മിഡിക്കുന്നുണ്ടല്ലോ... " അവന്റെ ഇടം നെഞ്ചിൽ കൈ ചേർത്ത് വെച്ചു കൊണ്ട് മുഖം ഉയർത്തി അവനെ നോക്കി... "ഞാനിന്ന് പള്ളിയിൽ വെച്ച് അപ്പച്ചനെ കണ്ടു..." "ആഹാ അതിനാണോ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ...." "അങ്ങനെ അല്ല അല്ലി.... " ജെറി നടന്ന സംഭവം അവൾക്ക് വിവരിച്ചു കൊടുത്തു....

അവന്റെ കണ്ണിൽ നിന്നും ചെന്നിയിലൂടെ ഒലിച്ചിറങ്ങി....അത് കണ്ടപ്പോൾ അവളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.... "പോട്ടേ ഇച്ചാ അപ്പച്ചന് ഒന്നും അറിയാത്തത് കൊണ്ടല്ലേ....എല്ലാം അറിഞ്ഞാൽ ഇച്ചനെ തേടി വരും....ഞാൻ അന്ന് പറഞ്ഞപോലെ ഉള്ളിൽ ഉള്ള സ്നേഹം മുഴുവൻ തരും...." അവന്റെ മുഖം അവൾ മാറോടു ചേർത്ത് വെച്ച്... അവന്റെ കൈകളും അവളെ ചുറ്റി വരിഞ്ഞു.... "ഈ സത്യങ്ങൾ ഒന്നും അധിക കാലം മറച്ചു വെക്കാൻ പറ്റില്ല ഇച്ചാ...ഒരിക്കൽ അത് മറ നീക്കി പുറത്തു വരും...എനിക്ക് തോന്നുന്നു അതിന് ഇനി അധികം ദൂരം ഇല്ലെന്ന്...തെറ്റ് ചെയ്തവർ തന്നെ ശിക്ഷിക്കപെടും..സത്യത്തെയും സത്യസന്ധതയേയും ആരും അംഗീകരിക്കാതെ പോവില്ല ഇച്ചാ....നമുക്ക് കാത്തിരിക്കാം.. " അവളുടെ വാക്കുകൾ കേട്ട് അവൻ ആശ്വാസത്തോടെ കണ്ണുകൾ അടച്ചു...അവൾ അവന്റെ നെറ്റിയിൽ ചുംബനങ്ങൾ അർപ്പിച്ചു കൊണ്ടിരുന്നു.... 

"എന്താ ജോയ് നിന്റെ പ്രശ്നം..." ആലോചനയിൽ മുഴുകിയിരുന്ന ജോയ് ജേക്കബിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്... "എന്ത് പറ്റി നീ ആകെ വിയർത്തിരിക്കുന്നു..." "ഒന്നുല ഗ്രാൻഡ്പ്പ... " അവൻ മുഖം പൊത്തി ഇരുന്നു... "കുട്ടികൾ ഉണ്ടാകാത്തതാണോ നിന്റെ വിഷമം....സമയം ആവുമ്പോൾ കുഞ്ഞുങ്ങൾ ഒക്കെ ഉണ്ടാകും...അവളെ പിണക്കം മാറ്റി തിരിച്ച് വിളിക്ക് .." അതിന് മറുപടിയായി ജോയ് ഒന്നും പറഞ്ഞില്ല.... "ഇന്ന് ഞാൻ അച്ചൂനെ കണ്ടിരുന്നു..." ജേക്കബ് പറയുന്നത് കേട്ട് ജോയ് മുഖം ഉയർത്തി അയാളെ നോക്കി... "വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു....അവനു സങ്കടം ആയി കാണും...ആകട്ടെ അതു പോലെ ഓരോന്ന് ചെയ്തു വെച്ചിട്ടല്ലേ...

അവൻ ഒരു വാക്ക് ശീതൾ മോളേ ഇഷ്ടാന്ന് എന്നോട് പറഞ്ഞിരുന്നേൽ ഞാൻ കെട്ടിച്ചു കൊടുക്കുമായിരുന്നു അവനു അവളെ.നിനക്ക് ആണെകിലും അങ്ങനെ തന്നെ .. അവന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുത്തിട്ടല്ലേ ഒള്ളൂ ഞാൻ... നിനക്കും അങ്ങനെ തന്നെ ആയിരുന്നില്ലേ...??? അങ്ങനെ ഒരു അവിവേകം അവൻ കാണിച്ചില്ലായിരുന്നു എങ്കിൽ...കുറ്റം നിന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിച്ചില്ലായിരുന്നു എങ്കിൽ അവനും ആ കുഞ്ഞും ഇവിടെ ഉണ്ടാകുമായിരുന്നു...ഈ വീട്ടിൽ...." വാക്കുകൾ ഓരോന്നു കേൾക്കുമ്പോഴും ജോയ് മിണ്ടാതെ തലതാഴ്ത്തി ഇരുന്നു...അന്ന് എല്ലാ കാര്യങ്ങളും അപ്പച്ചനോട്‌ തുറന്നു പറയാൻ ശീതളും ജെറിയും അവനോട് പറഞ്ഞത് അവൻ ഓർത്ത് പോയി.. .

"ആ കുഞ്ഞ് ഈ വീട്ടിലുണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ ഒരു കുഞ്ഞില്ലാത്ത സങ്കടം നിനക്കും അവക്കും ഉണ്ടാകുമായിരുന്നില്ല..... " ജേക്കബ് അതും പറഞ്ഞു എണീറ്റ് പോയി....ജോയ് ഒരു നിമിഷം എന്തൊക്കെയോ ചിന്തിച്ചു പോയി....തങ്കിമോളുടെ മുഖവും ശീതളിന്റെ മുഖവും ഒരുപോലെ മനസ്സിൽ വന്നു..."നല്ല റസ്റ്റ്‌ വേണം ട്ടോ...പഴയ പോലെ അല്ല ബോഡി നല്ല വീക്ക്‌ ആണ്.... " ഡോക്ടർ പറയുന്നത് കേട്ട് നന്ദ ജെറിയെ നോക്കി ഒന്നു ഇളിച്ചു കൊടുത്തു.... "ശ്രദ്ധിച്ചോളാം ഡോക്ടർ... " ജെറി അതും പറഞ്ഞു റിപ്പോർട്ടും കയ്യിൽ എടുത്തു നന്ദയുടെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി.... "കേട്ടല്ലോ... നല്ല റസ്റ്റ്‌ വേണം എന്ന്....ഇനി മോളേ ഞാൻ പ്ലേ സ്കൂളിൽ ആക്കികോളാം...." ബുള്ളെറ്റിൽ കേറും മുന്നേ ഗൗരവത്തിൽ തന്നെ ആയിരുന്നു ജെറി അതു പറഞ്ഞത്... അവളൊന്നു മൂളിയതെ ഒള്ളൂ.... വീട്ടിലേക്ക് തിരിച്ചു പോകും വഴി പ്ലേ സ്കൂളിൽ ആക്കിയാ മോളെയും കൂട്ടി....

വീട്ടിൽ എത്തിയപ്പോഴേക്കും മോള് ഉറങ്ങിയിരുന്നു... അവളെ ബെഡിൽ കിടത്തി അവൻ ഒപ്പം നന്ദയേയും പിടിച്ചു കിടത്തി.... "അടങ്ങി ഒതുങ്ങി ഇവിടെ ഇരിക്കണം..." അതും പറഞ്ഞു അവൻ കർട്ടൻ മാറ്റി വിന്ഡോ തുറന്നിട്ടു,.... നന്ദയുടെ വാടിയ മുഖം കണ്ടപ്പോൾ അവൻ അവളുടെ അടുത്ത് ഇരുന്നു.... "എന്താണ് ഭവതി മുഖത്തു ഒരു വാട്ടം... " ചോദിക്കേണ്ട താമസം അവൾ അവന്റെ നെഞ്ചിൽ ചായ്ഞ്ഞിരുന്നു... "ഞാൻ അമ്മയെ ഇങ്ങോട്ട് വിളിക്കണോ...ഇച്ചന് ജോലിക്ക് ഒക്കെ പോകേണ്ടതല്ലേ... " "വേണ്ട വേണ്ട...ഞാൻ ചെയ്തോളാം എനിക്ക് ഇതൊക്കെ അറിയാടി ..." അവൻ കുസൃതിയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു... "അതല്ല ഇച്ചാ...ഞാൻ ഇവിടെ ഉള്ളപ്പോൾ... "

പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു... പതിയെ അവ നുണഞ്ഞു കൊണ്ട് അവളെ നോക്കി.... "നീ ഉള്ളപ്പോൾ അല്ല .. എന്റെ കൊച്ച് നിന്റെ വയറ്റിൽ ഉള്ളപ്പോൾ നിന്നെ സഹായിക്കേണ്ടത് എന്റെ കടമയാണ്...അതിൽ ഒരു പ്രയാസവും ഞാൻ കാണുന്നില്ല...ഇതും എന്റെ പ്രണയമാണ്.... " അവൻ അവളെ പ്രണയപൂർവ്വം നോക്കി... മുഖത്തേക്ക് വീണ കുറുനിരകളെ ചെവിക്ക് പിറകിൽ ഒതുക്കി വെച്ച് കൊണ്ട് കവിളിൽ ചുംബിച്ചു..., "എന്റെ പ്രാണന്റെ പാതിയുടെ വേദനയിൽ കൂടെ നിന്ന് ആശ്വാസിപ്പിക്കാനും വീട്ടുജോലികളിൽ സഹായിക്കാനും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ചില പ്രണയങ്ങൾ ഇങ്ങനെയും പകർന്നു നൽകാമെടി... "

അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ട് അവൻ പറഞ്ഞു... അവൾ അവന്റെ മുടിയിൽ പതിയെ തലോടി... "ഇച്ചാ.... " "എന്താടി.... " "അലക്കാൻ തുണികൾ ഉണ്ട്...." ഒരു കള്ള ചിരിയോടെ അവൾ അവനെ അടർത്തി മാറ്റി..... "ഇപ്പൊ വേണ്ട...."അതും പറഞ്ഞവൻ അവളുടെ മടിയിൽ കിടന്നു... "അല്ലി... നീ ചായപൊടി എവിടെയാ വെച്ചേ... " "അതു മുകളിലേ ഷെൽഫിൽ ഉണ്ട്.... " നന്ദ ഹാളിൽ ഇരുന്നു മോൾക്ക്‌ പാല് കൊടുക്കുമ്പോൾ മറുപടി കൊടുത്തു.... രാവിലെ നേരത്തെ എണീറ്റ് തുടങ്ങി പണിയാണ് ജെറി.... ചായ റെഡി ആക്കി തുണികൾ എടുത്തു അലക്ക് ഭാഗത്തേക്ക് നടന്നു... നന്ദയും മോളും തിണ്ണയിൽ അവനെ നോക്കിയിരിക്കുന്നുണ്ട്.... കയ്യിലെ സോപ്പ് പത അവൻ ഇടക്ക് അവർക്ക് മേലേക്ക് ഊതി കൊണ്ടിരുന്നു... തങ്കിമോൾക്ക് അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു... കൈ കൊട്ടി ചിരിക്കുന്നുണ്ടവൾ.. അലക്കി കഴിഞ്ഞു വന്നു ദോശമാവ് കലക്കി ദോശ ചുട്ടു....

ദോശക്ക് കറി ഉണ്ടാക്കാൻ സവാള അരിയാൻ എടുക്കും നേരം നന്ദ അവനെ തടഞ്ഞു... "കറി വേണ്ട...നേരം വൈകിയില്ലേ...നമുക്ക് പഞ്ചസാര വെച്ചു അഡ്ജസ്റ്റ് ചെയ്യാം.. " അതു കേട്ട് അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു... "ഇച്ചും... " തങ്കിമോള് കുറുമ്പൊടെ പറഞ്ഞതും.. "എന്റെ വാവാച്ചിക്ക് തരാതെ ഇരിക്കുമോ... നീ മുത്തുമണി അല്ലേടി.. " മോളുടെ കവിളിൽ തുരു തുര ചുംബിച്ചു കൊണ്ട് പറഞ്ഞു..... വീടൊക്കെ അടിച്ചു വാരി പത്രങ്ങൾ കഴുകി ഒതുക്കി... ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി അവർക്ക് വാരി കൊടുത്തു..ഉച്ചക്ക് വേണ്ട ചോറും കറിയും ഉണ്ടാക്കി...തുണികൾ കഴുകി ഉണക്കാൻ ഇട്ട് മോളേ കുളിപ്പിച്ച് റെഡി ആക്കി...

അവനും ജോലിക്ക് പോകാൻ റെഡി ആയി വന്നപ്പോൾ സമയം 9.30... ക്ലോക്ക് നോക്കി കൊണ്ട് ജെറി നന്ദയെ നോക്കി ഷിർട്ടിന്റെ കോളർ പൊക്കി കാണിച്ചു... നന്ദ അവനെ നോക്കി കാണുകയിരുന്നു...അവനെ അറിയുകയായിരുന്നു... ഒറ്റ ദിവസം കൊണ്ട് ഭർത്താവ് എന്നതിൽ ഉപരി അവൻ അവൾക്കൊരു അമ്മായി മാറുകയായിരുന്നു.... "നിന്റെ അമ്മ വന്നാലും ഇങ്ങനെ ഒക്കെ അല്ലേ ചെയ്യൂ..... " അവളെ ചുറ്റി പിടിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.. "ഇനി ആ അമ്മ വരേണ്ടേ ആവശ്യം ഇല്ലല്ലോ..എനിക്ക് ഈ അമ്മ മതി.. " അവളെ മുറുക്കി കെട്ടിപിടിച്ചു അവൾ.. അവന്റെ കണ്ണുകൾ നിറഞ്ഞു.. ആ മുഖം കയ്യിൽ എടുത്തു.. "എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആണ് ഇപ്പൊ നീ പറഞ്ഞത്.. അമ്മ..." നെറ്റിയിൽ ഒരു നനുത്ത ചുംബനം ഏകി അവൻ....

"ജെകെ സർ ഒരു വിസിറ്റർ ഉണ്ട്.... " "വെയ്റ്റ് ചെയ്യാൻ പറ... " ജെറി പന്ത് പോസ്റ്റിലേക്ക് അടിച്ചു കൊണ്ട് പറഞ്ഞു.. കുട്ടികൾക്ക് ബ്രേക്ക്‌ കൊടുത്തു കൊണ്ട് അവൻ വെയ്റ്റിംഗ് ഏരിയയിലേക്ക് ചെന്നു.. അവിടെ അവനെയും കാത്ത് ജോയ് നിൽപ്പുണ്ടായിരുന്നു... ജോയ്നെ കണ്ട ദേഷ്യത്തിൽ തിരിഞ്ഞു പോകാൻ നിന്ന ജെറിയെ അവൻ പിടിച്ചു നിർത്തി... "അച്ചൂ എനിക്ക് സംസാരിക്കണം.. " ജെറി ദേഷ്യം കൊണ്ട് അവന്റെ കൈകൾ തട്ടി മാറ്റി... "ഇനിയും എന്റെ കുഞ്ഞിനെ മറ്റാർക്കെങ്കിലും വിൽക്കാൻ കൊടുക്കാൻ പറയാൻ വേണ്ടി ആണോ.. " ജെറി പുച്ഛത്തോടെ ചോദിച്ചു... "അതിന് വേണ്ടിയല്ല..എനിക്ക് മോളേ ഒന്ന് കാണണം...

ദിവസങ്ങൾ ആയി എന്റെ ഉറക്കം പോയിട്ട്... ഞാൻ പ്ലേ സ്കൂളിൽ ചെന്നപ്പോൾ എനിക്ക് അവർ മോളേ കാണിച്ചു തന്നില്ല....പ്ലീസ് ഞാൻ എന്റെ തെറ്റ് മനസിലാക്കുന്നു..." ജോയ് കൈ കൂപ്പി കൊണ്ട് പറഞ്ഞു.. ജെറി പരിഹാസത്തോടെ അവനെ നോക്കി.. "ഇത് എത്രാമത്തെ അടവ് ആണ്...." ജെറി പരിഹാസത്തോടെ ചോദിച്ചു. "എടാ ഞാൻ സീരിയസ് ആയി പറയുവാ... പ്ലീസ്...ഞാൻ എന്റെ മോളേ ഒന്ന് കണ്ടോട്ടെ ടാ.. " പറഞ്ഞു തീർന്നില്ല ജെറി അവന്റെ കവിളിൽ ഒന്നങ്ങ് പൊട്ടിച്ചു.... "നാണമുണ്ടോടാ ചെറ്റേ,.....അവന്റെ മോള് പോലും..... "...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story