അല്ലിയാമ്പൽ: ഭാഗം 30

alliyambal anvy new

എഴുത്തുകാരി: ആൻവി

"ഇനിയും എന്റെ കയ്യിൽ നിന്ന് അടി വാങ്ങിച്ചു കൂട്ടാൻ നിൽക്കാതെ പോകാൻ നോക്ക്....അനിയന്റെ കയ്യിൽ നിന്നും തല്ല് വാങ്ങി എന്ന് പറയുന്നത് ചേട്ടന് നാണക്കേട് ആവും..... " ജെറി അവനെ പിറകിലേക്ക് തള്ളി... "അച്ചൂ പ്ലീസ്.... എനിക്ക് കാണണം...അവൾ എന്റെ മോള് അല്ലെന്ന് നിനക്ക് നിഷേധിക്കാൻ പറ്റുമോ.... " നടന്നു പോകുന്ന ജെറിയുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു.... ജെറി ദേഷ്യത്തിൽ കൈ വിടുവിച്ചു... "പറ്റും.... അവൾ എന്റെ മോളാ....അല്ലെന്ന് പറയാൻ നിനക്ക് ധൈര്യം ഉണ്ടോ...???.. " അതു കേട്ട് ജോയ്യുടെ തല താഴ്ത്തി.... "പോടാ... അവകാശം പറഞ്ഞു വന്നേക്കുന്നു.. എന്ന് മുതൽ തുടങ്ങി മോളേ കാണാൻ ഉള്ള പൂതി...." "ഞാൻ.... എനിക്ക്.... "

"വേണ്ട...നി ഒന്നും പറയണ്ട....പോകാൻ നോക്ക്... ഇനി എന്റെ മോളേ കാണണം എന്ന് പറഞ്ഞു വരരുത്... " ജെറി അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അവിടെന്ന് പോന്നു....  "മയ....മയ...പൂപ്പികുത.... കുത.... കുത....പൂപ്പികുത..." ഉമ്മറത്തു ഇരുന്നു മഴയെ നോക്കി കൈ കൊട്ടി ചിരിച്ചു കൊണ്ട് തങ്കിമോള് പാടുന്നത് കേട്ട് ചാരു പടിയിൽ ഇരിക്കുകയാണ് നന്ദ... "ആമ്പലേ...നാൻ... പാത്ത്‌ പാദീലേ...(പാടീലേ..).. " നന്ദയുടെ കയ്യിൽ പിടിച്ചു സന്തോഷത്തോടെ അവൾ ചോദിച്ചു.... നന്ദ അവളെ എടുത്തു പതിയെ മടിയിൽ വെച്ചു.... "ആലോ... നന്നായി പാടി... എന്റെ ചക്കര കുട്ടി.... " നന്ദ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു ഉമ്മ വെച്ചു... "വാവച്ച് പാദന്തെ ... "

നന്ദയുടെ വയറിൽ കൈ വെച്ചു കൊണ്ട് അവൾ ചോദിച്ചു,.... "പാദന്തെ എന്നല്ലേ പോന്നൂസേ... പാടണ്ടേ....അങ്ങനെ പറഞ്ഞെ.. " നന്ദ കുറുമ്പിയുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.. "പാ...ദ....ന്തെ.... ഹൈ... " അവൾ അതും പറഞ്ഞു ചിരിച്ചു.... "അച്ചോടാ..." "ആമ്പലേ... വാവേനെ കാനനം...." കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ ചോദിച്ചു.... "കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ വാവ വരൂലോ.... എന്റെ മോളുടെ കൂടെ കളിക്കാൻ....പിന്നേ തങ്കിമോളും കുഞ്ഞൂസും കൂടെ മുറ്റത്തു ഓടി കളിക്കില്ലേ.. " നന്ദ പറയുന്നത് കേട്ട് ആ കുഞ്ഞി കണ്ണുകൾ വിടർന്നു.... "മയ..ഇല്ലേ... ആമ്പലേ.. മയ....മയ വരുമ്പയെ (വരുമ്പോഴേ ) നാനെ....ആമ്പലേ... നാനില്ലേ.... " നന്ദയുടെ മടിയിൽ ഇരുന്നു കൊണ്ട് അവൾ പ്രയാസ പെട്ട് പറഞ്ഞു നിർത്തി....

"ആഹ് മോളുണ്ടല്ലോ.. ബാക്കി പറ... " നന്ദു അവളെ കൊഞ്ചിച്ചു... "നാനില്ലേ... വാവച്ച് ഇല്ലേ ആമ്പലേ.. പാത്ത്‌ (പാട്ട് ) പാദി.. കൊക്കോലോ, (കൊടുക്കോലോ )...." "ആഹാ നല്ല കുട്ടി... ഏത് പാട്ട വാവ പാടികൊടുക്കുക.... " നന്ദ അവളുടെ ഉണ്ട കവിളിൽ പിച്ചി കൊണ്ട് ചോദിച്ചു... "മയ... മയ..പൂപ്പികുത.... " അതും പറഞ്ഞവൾ കൈ കൊട്ടി ചിരിച്ചു... "അങ്ങനെ അല്ലടാ വാവേ... മഴ... മഴ...കുട കുട... മഴ വന്നാൽ പോപ്പികുട..... " നന്ദ അതും പറഞ്ഞു മോളുടെ വയറിൽ ഇക്കിളിയിട്ടു....ഇക്കിളി കൊണ്ട് പൊട്ടി ചിരിക്കുന്നുണ്ടവൾ.... കളിയും ചിരിയും വാശിയും കുറുമ്പും നിറഞ്ഞു നിമിഷങ്ങൾ...... പതിവിലും നേരം വൈകി ആയിരുന്നു ജെറി വീട്ടിലേക്ക് വന്നത് നല്ല മഴ ഉള്ളത് കൊണ്ട് അവൻ ആകെ നനഞ്ഞിരുന്നു...

മഴ കൊണ്ട് ഉമ്മറത്തേക്ക് ഓടി കയറിയപ്പോൾ എന്നും അവനെ കാത്തിരിക്കാറുള്ള നന്ദ കാണാതെ ആയപ്പോൾ അവൻ തല കുടഞ്ഞു കൊണ്ട് അകത്തേക്ക് കയറി,..... ഹാളിൽ ഇരിക്കുന്ന തങ്കിമോളേ കണ്ട് അവൻ ഒന്ന് നോക്കി... കുറുമ്പി ഈ ലോകത്ത് ഒന്നുമല്ല...ഏതോ ബുക്ക്‌ കാര്യമായി നോക്കുന്ന തിരക്കിൽ ആയിരുന്നു...ജെറി ഒന്ന് എത്തി നോക്കി.. ഏതോ കാർട്ടൂൺ ആണ്... "കുഞ്ഞി..... " ജെറിയുടെ വിളി കേട്ട് അവൾ ഇരുന്നിടത്ത്‌ നിന്ന് തലഉയർത്തി നോക്കി.... "ഹൈ.... " അവനെ കണ്ടത് അവള് ഒരു കള്ള ചിരി ചിരിച്ചു.. "എന്താ എന്റെ വാവ ഒറ്റക്ക് ഇരിക്കുന്നത്... മ്മ്മ്... " "നാനെ ബുത്ത്‌ തോക്കാ..... " കയ്യിൽ ഉള്ള ബുക്ക്‌ അവനെ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു....

"ബുത്ത്‌ അല്ല കുഞ്ഞി... ബുക്ക്‌.... " "ബുത്ത്‌...ബുത്താ.... " വാക്കിൽ വാശിയുടെ നേർത്ത സ്വരം ഉണ്ടെന്ന് അറിഞ്ഞതും ജെറി അവളുടെ അടുത്ത് ഇരുന്നു... "ആ ശെരിയാ...ബുത്ത്‌ ആണ്.. ജെറിക്ക് പറയാൻ അറിയില്ലല്ലോ... " അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു... "ആ...." മുഖം വീർപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി.. "ഹൌ എന്തൊരു ദേഷ്യം...അതിരിക്കട്ടെ..എന്താ എന്റെ കുഞ്ഞി നോക്കുന്നെ... " "തോക്ക് (നോക്ക് )...." പേജിലേ ഒരു ചിത്രം കാണിച്ചു കൊടുത്തു കൊണ്ട് അവൾ അവനെ നോക്കി... രണ്ട് കുട്ടികളും അവരുടെ അച്ഛനും അമ്മയും ഉള്ള ഒരു കാർട്ടൂൺ ചിത്രം... "ആഹാ കൊള്ളാലോ... ഇത് ... " "ഇത് നാന്... ഇത് വാവ... ഇത് ആമ്പല് ജെരി.... "

ചിത്രത്തിലേ ഓരോ ആളുകളെയും ചൂണ്ടി കൊണ്ട് അവൾ പറഞ്ഞു... അവന്റെ കണ്ണുകൾ നിറഞ്ഞു... "നാനെ വാവനെ എത്തു(എടുത്ത് ) നദക്കുത്താ.. (നടക്കും ട്ടാ ).." അവൻ അവളെ എടുത്തു മടിയിൽ ഇരുന്നു ചുംബനങ്ങൾ കൊണ്ട് നിറച്ചു.... "എന്റെ കുഞ്ഞിക്ക് എടുക്കാൻ അല്ലേ വാവ വരുന്നേ...മോള് തന്നെ എടുത്തു നടന്നോട്ടാ...." അത് കേട്ടതും പുള്ളിക്കാരി ഡബിൾ ഹാപ്പി.. "മോള് ഇവിടെ ഇരുന്നു കളിക്ക് ജെറി പോയി ഡ്രസ്സ്‌ മാറട്ടേ ... " കവിളിൽ ഒരിക്കൽ കൂടെ ഉമ്മ വെച്ചു കൊണ്ട് അവൻ നന്ദയെ തിരക്കി റൂമിലേക്ക് ചെന്നു.... അവൾ റൂമിലേ ജാലകവാതിലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.... ഒരു കൈ ചെറുതായി വീർത്തു വന്ന വയറിൽ ചേർത്ത് വെച്ചിട്ടുണ്ട്.....

ജെറി ഒരു പുഞ്ചിരിയോടെ പുറകിലൂടെ ചെന്ന് അവളെ ചേർത്ത് പിടിച്ചു,..പിൻകഴുത്തിൽ ചുണ്ടുകൾ ചേർത്തു.... നന്ദ ഒന്ന് കഴുത്ത് അനക്കി കൊണ്ട് അവനു വിദേയയായി നിന്ന് കൊടുത്തു.... "ഇന്ന് എന്തെ ഉമ്മറത്തു കണ്ടില്ലല്ലോ...മ്മ്മ്... എന്ത് പറ്റി...." ചെവിയിൽ പതിയെ കടിച്ചു കൊണ്ട് അവൻ ചോദിച്ചു.... "ഞാൻ ചുമ്മാ.. ഇവിടെ ഇങ്ങനെ... " വാക്കുകൾ പൂർത്തിയാക്കും മുന്നേ അവൻ അവളെ തനിക്ക് നേരെ പിടിച്ചു നിർത്തി... നെറ്റിയിലേക്ക് ചാഞ്ഞു കിടന്ന നീളൻ മുടികളിലൂടെ വെള്ളതുള്ളികൾ കിനിഞ്ഞ് ഇറങ്ങി.... "ആകെ നനഞ്ഞല്ലോ ഇച്ചാ.... " സാരി തുമ്പു കൊണ്ട് അവന്റെ തല തോർത്തി കൊടുത്തു കൊണ്ട് ചോദിച്ചു... "നീ എന്നും ഒരു തോർത്ത്‌ കയ്യിൽ പിടിച്ചു കാത്തിരിക്കാറുള്ളതല്ലേ...

ഇന്നും ഞാൻ പ്രതീക്ഷിച്ചു....അതാ നനഞ്ഞു വന്നേ... " അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.... "അയ്യടാ... ചെന്ന് ഫ്രഷ് ആവ്... ഞാൻ മോളെ നോക്കട്ടെ... " നന്ദ അവനെ അടർത്തി മാറ്റി കൊണ്ട് പുറത്തേക്ക് നടന്നു.... അവൻ അവളെ നോക്കി അവിടെ നിന്നു.... രാത്രിയിൽ തങ്കിമോള് കരഞ്ഞു വാശി പിടിച്ച കാരണം ജെറി മുറ്റത്തു മോളെ കൊണ്ട് നടക്കുകയായിരുന്നു.... നന്ദ പടിയിൽ ചോറു പ്ലേറ്റ് പിടിച്ചിരിക്കുന്നുണ്ട്.... "അമ്പിളിമാമൻ മാമു തിന്ന് കാണും...ഇനി കുഞ്ഞി മാമു തിന്ന്.. " "മേന്താ... ഇച്ച് മാമ മാമു ചിന്നണ കാണണം.... " ജെറിയുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു... "അതെങ്ങനെയാ കുഞ്ഞി അമ്പിളി മാമന്റെ വീട് ദൂരെ അല്ലേ.... " ജെറി പറഞ്ഞു തീർന്നില്ല ഒരു ചീറി കരയൽ ആയിരുന്നു പെണ്ണ്... നന്ദ അതു കണ്ട് ചിരിക്കുന്നുണ്ട്..... "ദേ കുഞ്ഞി ആമ്പല് ചിരിക്കുന്നത് കണ്ടോ .. ഇപ്പൊ വാവ ചിരിക്കുന്നുണ്ടാവും മോൾക്ക്‌ കേൾക്കണോ... "

ജെറി സ്വകാര്യമായി അവളുടെ ചെവിയിൽ പറഞ്ഞു... പുള്ളിക്കാരി ഉടൻ കരച്ചിൽ നിർത്തി... ജെറി അവളെയും എടുത്തു നന്ദയുടെ അടുത്ത് ഇരുന്നു.... രണ്ട് പേരും പതിയെ അവളുടെ വയറിൽ ചെവി ചേർത്ത് വെച്ചു... "കേൾക്കുന്നുണ്ടോ.... " ജെറി പതിഞ്ഞ സ്വരത്തിൽ മോളോട് ചോദിച്ചു... തങ്കിമോള് ചിരിക്കുന്നുണ്ട്... "വാവ കഞ്ഞു (കരഞ്ഞു )... " അവൾ സങ്കടത്തോടെ പറഞ്ഞു... എനിക്ക് ഒന്നും കേൾക്കാനില്ലല്ലോ... ജെറി ഓർത്തു.. നന്ദ ചിരിക്കുന്നുണ്ട്... "മോള് മാമു തിന്നാത്തത് കൊണ്ടാ വാവ കരയാണേ...." നന്ദ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു... "വാവ കയ്യണ്ടട്ടോ... നാനെ മാമു ചിന്ന... " വയറിൽ ഒരു കുഞ്ഞുമ്മ കൊടുത്തു കൊണ്ട് തങ്കിമോള് നന്ദക്ക് നേരെ വാ തുറന്നു കാട്ടി...

നന്ദ ജെറി നോക്കി കൊഞ്ഞനം കുത്തി കൊണ്ട് മോൾക്ക്‌ ചോറു വാരി കൊടുത്തു... ജെറി ചിരിച്ചു കൊണ്ട് അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു.... "ഒരിക്കൽ നീ വേണ്ടെന്ന് വെച്ച എന്റെ കുഞ്ഞിനെ... ഒരു നോക്ക് കാണാൻ നീ കൊതിക്കും ജോയ്ച്ചാ....അന്ന്... അന്ന് ചിലപ്പോൾ നിനക്ക് അതിന് സാധിക്കില്ല...." ശീതളിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി കേട്ടതും ജോയ് ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റു.. അവൻ ആകെ വിയർത്തു... ശരീരം മുഴുവൻ വിറക്കുന്ന പോലെ.... തനിക്ക് ഇത് എന്ത് പറ്റി....?? എന്താണ് സംഭവിക്കുന്നത് അവന്റെ ഉള്ളിൽ ചോദ്യം ഉണർന്നു..... അവൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി ജേക്കബിന്റെ റൂമിലേക്കു പോയി.... അയാൾ കിടക്കുകയായിരുന്നു...

"ഗ്രാൻഡ്പ്പ... " അവന്റെ വിളി കേട്ടാണ് ജേക്കബ് കണ്ണ് തുറന്നത്.... "എന്താടാ..... " "എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... " "മ്മ്മ് എന്താ..... " അയാൾ എണീറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു... "അത്... അതു പിന്നേ... നമുക്ക്..അച്ചൂനെ തിരിച്ചു വിളിച്ചൂടെ..??.. " അവന്റെ ചോദ്യം ജേക്കബ് അവനെ തുറിച്ചു നോക്കി.... "അവനോട് ക്ഷെമിച്ചുടെ... " ജേക്കബ്ന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.... ____________ ജെറി മോളേ റൂമിൽ ഉറക്കി കിടത്തുമ്പോൾ നന്ദ ഉമ്മറത്തു ഇരുന്നു എന്തോ കുത്തി കുറിക്കുകയായിരുന്നു.... വൈകീട്ട് പെയ്ത മഴയുടെ ബാക്കി രാത്രിയിൽ പൊഴിയുന്നുണ്ട്..... മോൾക്ക് പുതച്ചു കൊടുത്ത് ഇളം നെറ്റി തടത്തിൽ ഒരു ചുംബനം ഏകി കൊണ്ട് അവൻ ഉമ്മറത്തേക്ക് നടന്നു...

നന്ദ അപ്പോഴും എഴുതി കൊണ്ടിരിക്കുന്നുണ്ട്.... ജെറി അവളുടെ അടുത്ത് ചെന്നിരുന്നു.. അവൾ ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ ചാരി ഇരുന്നു.... "എന്താണ് കുറേ നേരമായല്ലോ എഴുത്ത് തുടങ്ങിയിട്ട്.... നോക്കട്ടെ.... " അവൻ അവളോട് ആയി പറഞ്ഞു.. കയ്യിൽ ഉള്ള ബുക്ക്‌ വാങ്ങാൻ നോക്കി... നന്ദ അതു മറച്ചു പിടിച്ചു... അവന്റെ മുഖത്തെ ചിരി മാഞ്ഞു... അവൾ ചിരിച്ചു കൊണ്ട് അവന്റെ മടിയിൽ കയറി ഇരുന്നു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഒളിഞ്ഞു കിടപ്പുണ്ട്.. "നിലാവ് വീണ മാനത്തെ ഇരുട്ടാക്കി കൊണ്ട്... ഒരു മഴ പെയ്യണം.... ആ മഴയിൽ നിന്റെ നെഞ്ചോട് ചേർന്ന് എനിക്ക് നിൽക്കണം.... ഞാനും നീയും ആയിട്ടല്ല നമ്മൾ ആയിട്ട്... മഴ നനയണം... ആ പേമാരിയിലും നിന്റെ കണ്ണിലേക്ക് ഇമ വേട്ടാതെ നോക്കി നിൽക്കണം... ആ മഴയിൽ ഒരുമിച്ച് അലിഞ്ഞു ചേരണം..." പ്രണയം നിറഞ്ഞ വാക്കുകൾ അവന്റെ വലം കാതിനെ കുളിരണിയിച്ചു...... അവളെ ചേർത്ത് പിടിച്ചു...

നെറ്റിയിൽ ഒരു നനുത്ത ചുംബനം... "മഴയൊക്കെ നമുക്ക് പിന്നേ നനയാം ആദ്യം ഇവനൊന്നു പുറത്തു വരട്ടെ... എന്നിട്ട് പോരേ.. മ്മ്മ്... " അവൻ കുസൃതിയോടെ അവളെ നോക്കി... അവളൊന്നു തലയാട്ടി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഒളിച്ചു... "അല്ലി.... " "മ്മ്മ്... " അവൾ അവനെ മുഖം ഉയർത്തി നോക്കി... " നാളത്തെ ദിവസത്തിന്റെ പ്രത്യേക അറിയുമോ നിനക്ക്... " അവളുടെ മുടിയിൽ തലോടി കൊണ്ട് അവൻ ചോദിച്ചു.. "മ്മ്ഹ്.. ഇല്ല... " "നാളെ നമ്മുടെ മോളുടെ പിറന്നാൾ ആണ്... അവൾക്ക് മൂന്ന് വയസ്സ് തികയും.... " ജെറി പറയുന്നത് കേട്ട് നന്ദ മുഖം ഉയർത്തി അവനെ നോക്കി... "ആണോ... എനിക്ക് അറിയില്ലായിരുന്നു..." "മ്മ്മ്... " " എന്നാ എന്തായാലും ആഘോഷിക്കണം.... രാവിലെ അമ്പലത്തിൽ പോകാം....പിന്നേ സദ്യ ഉണ്ടാക്കണം പായസം വേണം...കേക്ക് മുറിക്കണം...." നന്ദ ഒരു നീണ്ടു ലിസ്റ്റ് ഇടുകയായിരുന്നു....

"എല്ലാം ചെയ്യാന്നേ....പിന്നേ സദ്യ വേണോ... പായസം മാത്രം പോരേ... " അവൻ ചോദിച്ചു.. "ഏയ്‌ പറ്റില്ല പറ്റില്ല..... സദ്യ വേണം... ഇച്ചൻ തന്നെ വെക്കണം.... " അവൾ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കൊണ്ട് പറഞ്ഞു... അവൻ അവളുടെ മുഖത്തേക്ക് ദയനീയ മായി നോക്കി... അവളും അവനെ നോക്കി.. പിന്നേ രണ്ട് പേരും പരസ്പരം നോക്കി പൊട്ടിചിരിച്ചു... "ആഹ് ഒരു കാര്യം വിട്ടു.... " എന്തോ ഓർത്ത പോലെ അവൻ പറഞ്ഞു... "എന്താ...?? " "ജോയ്ച്ചൻ വന്നിരുന്നു ഇന്ന്.. അവനു മോളെ കാണണം പോലും..... " അതു കേട്ടപ്പോൾ നന്ദയുടെ മുഖം മങ്ങി.... "ഇച്ചാ തങ്കിമോളേ കൊടുക്കുമോ..?? കൊടുക്കണ്ട..എനിക്ക് അയാളുടെ പേര് കേൾക്കുന്നതെ പേടിയാ...." നന്ദ എണീറ്റ് ഇരുന്നു കൊണ്ട് പറഞ്ഞു... അവനൊന്നു ചിരിച്ചു... "എന്റെ ജീവൻ ഞാൻ കൊടുത്താലും എന്റെ കുഞ്ഞിയെ ഞാൻ ഒരുത്തനും വിട്ടു കൊടുക്കില്ല....അവൾ എന്റെ അല്ലേ അല്ലി...?? എന്റെ നെഞ്ചിലെ ചൂട് പറ്റി വളരുന്നവൾ..." ................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story