അല്ലിയാമ്പൽ: ഭാഗം 31

alliyambal anvy new

എഴുത്തുകാരി: ആൻവി

"അതേ ഇച്ചാ അവള് നമ്മുടെ കൂടെ വേണം....എങ്കിലേ നമ്മൾ പൂർണമാകൂ...അവളിലൂടെ അല്ലേ നമ്മൾ പ്രണയിച്ചത്.... " അവന്റെ നെഞ്ചിൽ ചാരി ഇരുന്നവൾ പറഞ്ഞു.... "നമ്മുടെ മകളായി.. അവളുടെ വാവയുടെ കുഞ്ഞേച്ചിയായി...അവൾ വളരണം.... " അവൾ അവന്റെ കവിളിൽ തലോടി... ഒരു പുഞ്ചിരിയോടെ അവളുടെ കൈ വിരലുകളിൽ അവൻ ചുംബിച്ചു..... "ഞാനെ അച്ഛനും അമ്മയ്ക്കും വിളിച്ചു പറയട്ടെ....നാളെ അവരും വേണം കൊച്ചു മോളുടെ ബര്ത്ഡേക്ക്....ഇച്ചൻ പൊന്നമ്മയോട് വരാൻ പറ... " നന്ദ ആവേശത്തോടെ ഫോൺ എടുക്കാൻ റൂമിലേക്ക് പോയി.... ജെറി എന്തൊക്കെയോ ആലോചിച് കുറച്ചു നേരം അവിടെ ഇരുന്നു.... 

നിർത്താതെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അന്നമ്മ റൂമിലേക്കു വന്നത്.... "ഈ നേരത്ത് ഇതാരപ്പാ..." പിറു പിറുത്ത്‌ കൊണ്ട് ഫോൺ എടുത്തു....ജെറി ആണെന്ന് കണ്ടപ്പോൾ അവർ സന്തോഷത്തോടെ ഫോൺ അറ്റൻഡ് ചെയ്തു... "അച്ചൂ.. എന്താടാ.. എന്താ ഈ നേരത്ത്...." "അതെന്താ പൊന്നമ്മേ എനിക്ക് ഈ നേരത്ത് വിളിച്ചൂടെ. " അവൻ കളിയോടെ ചോദിച്ചു... "അതല്ലടാ..നീ രാത്രി അങ്ങനെ വിളിക്കാറില്ലല്ലോ കൊണ്ട് ചോദിച്ചതാ.." "ഹ്മ്മ്... അതു വേറെ ഒന്നും അല്ല പൊന്നമ്മേ നാളെ കുഞ്ഞിയുടെ പിറന്നാൾ..ഇത്തവണ എല്ലാവരും വേണം എന്ന് അല്ലിക്ക് നിർബന്ധം....പൊന്നമ്മ വരണം..." "ആഹാ കൊച്ചിന്റെ പിറന്നാൾ ആണോ... പിന്നേ ഞാൻ വരാതെ...വരും...എങ്ങനെ എങ്കിലും ഞാൻ വരാൻ നോക്കാം.." അന്നമ്മ അതും പറഞ്ഞു ഫോൺ കട്ടാക്കി തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ജേക്കബിനെ കണ്ടതും അവർ കയ്യിൽ ഉള്ള ഫോൺ പിറകിലേക്ക് മാറ്റി പിടിച്ചു.....

"ഇച്ചാ...... " ഉറങ്ങാൻ കിടക്കും നേരം അവന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു കൊണ്ട് അവൾ പ്രണയത്തോടെ വിളിച്ചു.... "ഹ്മ്മ് എന്നാടി... " "ഒന്നുല ചുമ്മാ വിളിച്ചതാ...." അവന്റെ നെഞ്ചിലെ കുരിശു മാലയിൽ ചുണ്ട് ചേർത്ത് കൊണ്ട് അവൾ പറഞ്ഞു.... "ഒന്നുമില്ലേൽ ഉറങ്ങാൻ നോക്ക് പെണ്ണേ നേരം ഒരുപാട് ആയി..... " "മ്മ്ഹ്ഹ്... എനിക്ക് ഉറക്കം വരുന്നില്ല..." അതു കേട്ട് അവൻ മുഖം ഉയർത്തി അവളെ നോക്കി.... "ഉറക്കം ഒക്കെ വന്നോളും കണ്ണടച്ച് കിടന്നോ... " അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... "മോൾക്ക് നാളെ ഇടാൻ നല്ലൊരു ഡ്രസ്സ്‌ വാങ്ങിയില്ലല്ലോ....?? " "ആര് പറഞ്ഞു വാങ്ങിയില്ലെന്ന്....അതൊക്കെ ഞാൻ വാങ്ങി..." ജെറി പറയുന്നത് കേട്ട് നന്ദ മുഖം വീർപ്പിച് എണീറ്റ് ഇരുന്നു....

"എന്താ എന്നേ കൊണ്ട് പോവാഞ്ഞെ...?? " ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ചോദിക്കുന്നത് കേട്ട് ജെറി ചിരിയോടെ എഴുനേറ്റ് ഇരുന്നു... അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ നെറ്റി മുട്ടിച്ചു.. "ഈ സമയത്ത് യാത്ര ഒന്നും ചെയ്യരുത് എന്നല്ലേ ഡോക്ടർ പറഞ്ഞത്...അതു കൊണ്ടാ നിന്നോട് പറയാഞ്ഞത്.." കാര്യം അവൻ ബോധിപ്പിച്ചു എങ്കിലും അവൾ പരിഭവത്തോടെ അവനെ നോക്കി... "നിന്റെ നല്ലതിന് വേണ്ടിയല്ലേ...ആദ്യം എന്റെ കൊച്ച് പുറത്തു വരട്ടെ എന്നിട്ട് ഡ്രസ്സ്‌ എടുക്കാനും കറങ്ങാനും എല്ലാം കൊണ്ട് പോകാം... പോരേ... " കവിളിൽ തലോടി കൊണ്ട് അവൻ സ്നേഹത്തോടെ പറഞ്ഞു... ആ തലോടലിൽ അലിഞ്ഞില്ലാതാവുന്ന പിണക്കങ്ങളും പരിഭവങ്ങളും മാത്രമേ അവൾക്ക് ഉണ്ടാവൂ എന്ന് അവനറിയാം.... 

"ഇച്ചൻ മാറിക്കെ... അവൾക്ക് ഞാൻ ഇട്ട് കൊടുക്കാം ഉടുപ്പ്,....." "വേണ്ട വേണ്ട നീ അവിടെ ഇരിക്ക്...ഞാൻ ഇട്ട് കൊടുത്തോളാം....." വൈറ്റ് ആൻഡ് പിങ്ക് കോമ്പിനേഷനിൽ ഉള്ള ഒരു കുഞ്ഞുടുപ്പ്.... തങ്കിമോള് നല്ല സന്തോഷത്തിൽ ആണ്...പുതിയ ഉടുപ്പ് ഇടാനുള്ള ദൃതിയിൽ ആണ് അവൾ... "ആമ്പലേ....തോക്ക് പുതിയ ഉപ്പ്...ഹൈ.... " ഉടുപ്പ് ഇട്ട് നന്ദയുടെ മുന്നിൽ നിന്ന് തുള്ളി ചാടുന്നുണ്ടവൾ... "ഹൈവ.... എന്റെ മോള് ചുന്ദരി കുട്ടിയായിട്ടുണ്ട്...ഇങ്ങ് അടുത്ത് വാ ആമ്പല് കണ്ണൊക്കെ എഴുതി മുടി കെട്ടി തരാം... " നന്ദ കൈ കാട്ടി അവളെ വിളിച്ചു..കുറുമ്പി കുണുങ്ങി കുണുങ്ങി അവളുടെ അടുത്തേക്ക് ചെന്നു.... "ആമ്പലേ..... " "എന്താടാ ചക്കരേ.... " "ഇച്ചെ.... ആമ്പലേ ഇച്ചില്ലേ...." "ആഹ്.. പറഞ്ഞോ മോളേ... "

നന്ദ അവളുടെ മുടി ചീകി ഒതുക്കുന്നതിന്റെ ഇടയിൽ ചോദിച്ചു ... "ആമ്പലേ പോലെ മേനം... " നന്ദയുടെ മുടി ചൂണ്ടി കൊണ്ട് അവൾ പറഞ്ഞു... "അയ്യോടാ ...ഇത് ചെറിയ മുടിയല്ലേ... മോള് വല്ല്യേ കുട്ടി ആയിട്ട് ആമ്പല് അങ്ങനെ കെട്ടി തരാവേ...അത് പോരേ... " അത് കേട്ടപ്പോൾ കുറുമ്പിയുടെ മുഖം മാറി... ചുണ്ട് കൂർപ്പിച്ചു കൊണ്ട് നന്ദയെ നോക്കി.. "മേന്ത ഇപ്പം.... " വാശിയോടെ കുഞ്ഞികാലുകൾ കൊണ്ട് നിലത്ത് ആഞ്ഞു ചവിട്ടി...വെള്ളി കൊലുസ് കിലുങ്ങി... "വാശി പിടിക്കല്ലേ തങ്കിമോളേ...ദേ നമ്മള് അമ്പലത്തിൽ പോകുവാ നല്ല കുട്ടിയല്ലേ.. " നന്ദ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു,.... പുള്ളിക്കാരി മിണ്ടുന്നില്ല.. ജെറി രണ്ട് പേരെയും നോക്കി നിൽക്കുന്നുണ്ട്... "ഇന്ന് മോള്ടെ പിറന്നാൾ അല്ലേ..

നമുക്ക് കേക്ക് ഒക്കെ മുറിക്കണ്ടേ....ഇന്ന് വാശി പിടിക്കാൻ ഒന്നും പാടില്ല അല്ലേ ഇച്ചാ... " നന്ദ ജെറിയെ നോക്കി പറഞ്ഞു... "ആഹ്...അത് ശെരിയാ ഇന്ന് കരയാനും വാശി കാണിക്കാനും പാടില്ല... " ജെറി മോളേ വാരി എടുത്തു കൊണ്ട് പറഞ്ഞു...കുറുമ്പി ശ്രദ്ധയോടെ അവനെ നോക്കി... "ഇന്ന് എന്റെ കുഞ്ഞിക്ക് ഇന്ന് സമ്മാന വേണ്ടേ....പാവകുട്ടി വേണോ..?? " മോളേ മുകളിലേ ഉയർത്തി പിടിച്ചു കൊണ്ട് അവൻ ചോദിച്ചു... "പാവനെ മേനം... പൂ മേനം... " ഒരു കള്ള ചിരിയോടെ അവൾ നന്ദയെ നോക്കി.. "പൂവോ..?? " ജെറി അവളെ ബെഡിൽ നിർത്തി കൊണ്ട് ചോദിച്ചു... "ആമ്പല് പൂവ്... " അതും പറഞ്ഞു അവൾ കൈ കൊട്ടി ചിരിക്കാൻ തുടങ്ങി... ഒപ്പം നന്ദയും ജെറിയും...

"ജെരി ... പൂ..... " തൊഴുതു ഇറങ്ങിയില്ല അപ്പോഴേക്കും തങ്കിമോള് നന്ദയുടെയും ജെറിയുടെയും കയ്യ് പിടിച്ചു കുള കടവിലേക്ക് കൊണ്ട് പോയി... "ഇങ്ങ് വാടി പെണ്ണേ ഞാൻ എടുക്കാം.. " അവരുടെ കയ്യിൽ പിടിച്ചു പതിയെ നടക്കുന്ന അവളെ ജെറി വാരി എടുത്തു... ഒരു കൈ കൊണ്ട് നന്ദയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു... "ഹൈ...." കുളം നിറയെ തിങ്ങി വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കൾ കണ്ട് ആ കുഞ്ഞു കണ്ണുകൾ വിടർന്നു.... നന്ദ പതിയെ പടിയിൽ ഇരുന്നു.... ജെറി മോളേ എടുത്തു കുളത്തിലേക്ക് ഇറങ്ങി... അവളുടെ കുഞ്ഞു കാലുകൾ അവൻ വെള്ളത്തിൽ തട്ടിച്ചു..... തണുപ്പ് ഉള്ള വെള്ളത്തിൽ കാലിട്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് ജെറിയെ കെട്ടിപിടിച്ചു... "നല്ല തൂത് (ചൂട് ).... " നിഷ്കളങ്കമായി അവൾ പറയുന്നത് കേട്ട് ജെറി ചിരിച്ചു.. "ചൂട് അല്ലടാ കണ്ണാ തണുപ്പ്..." അവൻ സ്നേഹത്തോടെ തിരുത്തി.... "എന്റെ മോള് ആമ്പലിന്റെ കൂടെ ഇരിക്ക് ജെറി പൂ പൊട്ടിച്ചു തരാം... "

നന്ദയുടെ അടുത്ത് അവളെ ഇരുത്തി കൊണ്ട് അവൻ കുളത്തിലേക്ക് ഇറങ്ങി.... "ഇത്തര(ഇത്ര ) ഇത്തര.... പൂ മേനം... " പടികെട്ടിൽ ഇരുന്നു കൊണ്ട് കയ്യിലേ രണ്ട് വിരൽ കാണിച്ചു കൊടുത്തു... "ആർക്കാ വാവേ രണ്ടെണ്ണം ഒന്നു പോരേ. " അവളുടെ തലയിൽ തലോടി കൊണ്ട് നന്ദ ചോദിച്ചു.... ".എന്തെ വാവച്ച് (എന്റെ വാവക്ക് ) മേന്തേ..." കുഞ്ഞുചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ നന്ദയെ നോക്കി... നന്ദ ആ നെറ്റിയിൽ ഒന്നു ചുംബിച്ചതെ ഒള്ളൂ... ജെറി കയ്യിൽ കൊടുത്ത രണ്ട് പൂക്കളിൽ ഒന്ന് നന്ദയുടെ വയറിനോട്‌ ചേർത്ത് വെച്ചു... "ഇഞ്ഞുവാവേ(കുഞ്ഞുവാവേ)..ഇന്നേ...എന്തെ പെന്നാളാ..." നന്ദയുടെ മടിയിൽ തല വെച്ചു കൊണ്ട് പറഞ്ഞു... അവളുടെ കൊഞ്ചൽ കേട്ട് നന്ദ ജെറി ഒന്ന് നോക്കി...അവനൊന്നു കണ്ണ് ഇറുക്കി കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു... "ഇച്ച് ഉമ്മ... " തല ഉയർത്തി കൊണ്ട് കുറുമ്പി അവരെ നോക്കി..

അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അവളുടെ ഉണ്ട കവിളിൽ അമർത്തി മുത്തി..... "സാമ്പാർ, അവിയൽ, ഉപ്പേരി, പപ്പടം, അച്ചാർ, പുളിയിഞ്ചി, ഓലൻ, കാളൻ..." ടേബിളിൽ നിരന്ന കറികളുടെ കണക്ക് എടുക്കുകയാണ് നന്ദ.... ജെറി ക്ലോക്കിലേ ടൈം നോക്കി...സമയം 12.18... രാവിലെ അമ്പലത്തിൽ പോയി വന്നു തുടങ്ങിയതാ അടുക്കളയോട് അംഗം... പാചകം ജെറിയുടെ വക ആണെങ്കിലും ഗൈഡ് ചെയ്തത് നന്ദയും യൂ ട്യൂബും ആയിരുന്നു.... നന്ദ വിഭവങ്ങൾ എല്ലാം ടേബിളിൽ ഒതുക്കി വെച്ചു ജെറി ഒന്ന് നോക്കി.. അവൻ ഒരു യുദ്ധം കഴിഞ്ഞ് സോഫയിൽ സൈഡ് ആയിരിന്നു.... നന്ദ അവന്റെ അടുത്ത് ചെന്നിരുന്നു.... ഉടുത്ത നേരിയതിന്റെ തലപ്പു കൊണ്ട് അവന്റെ നെറ്റിയിൽ നിന്ന് പൊടിഞ്ഞ വിയർപ്പു കണങ്ങൾ തുടച്ചു നീക്കി... നെറ്റിയിൽ ഒരുമ്മ കൊടുത്തു... "ക്ഷീണിച്ചോ..?? " അവൻ ഇല്ലെന്ന് മറുപടി പറഞ്ഞു..

അവളുടെ മടിയിൽ തല വെച്ചു കിടന്നു....നിലത്ത് ഇരുന്നു കഷ്ട്ടപെട്ട് നേന്ത്രപഴം ചവച്ചു കഴിക്കാൻ പാട് പെടുന്ന തങ്കി മോളേ ഒന്ന് നോക്കി... "ഇച്ചാ.... " "ഹ്മ്മ്.. " "പായസം കൂടെ ഉണ്ട്... " അവന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.. അവൻ മുഖം ഉയർത്തി അവളെ നോക്കി... "കുറച്ചു കഴിയട്ടെടി.... " സാരിമാറ്റി അവളുടെ വയറിൽ ഉമ്മ വെച്ചു കൊണ്ട് അവൻ ചിണുങ്ങി... അവളു മറുത്ത്‌ ഒന്നും പറഞ്ഞില്ല... അവന്റെ മുടിയിഴയിലൂടെ വിരൽ ഓടിച്ചു.. "ഇച്ചാൻ റസ്റ്റ്‌ എടുക്ക് ഞാൻ ഉണ്ടാക്കാം പായസം..." അതും പറഞ്ഞു എണീറ്റ് പോകാൻ നിന്ന അവളെ അവൻ പിടിച് ഇരുത്തി.. "ഞാൻ ഉണ്ടാക്കാം... നി ഇരിക്ക്...

എന്റെ കൊച്ച് ഇങ്ങ് പുറത്തേക്ക് വന്നോട്ടെ ഞങ്ങൾ മൂന്ന് പേരും കൂടെ നിന്നെ ഒരു പാടം പഠിപ്പിക്കും.. " കണ്ണിറുക്കി കൊണ്ട് അവൻ അടുക്കളയിലേക്ക് പോയി.... "ഇച്ചാ...അച്ഛനും അമ്മയും വന്നു.... " പായസം ഉണ്ടാക്കി ടേബിളിൽ വെക്കുമ്പോൾ ആണ് നന്ദ അവനോട് വന്നു പറഞ്ഞത്... "വന്നോ... ഞാനിപ്പോ വരാം... " അതും പറഞ്ഞവൻ ഷർട്ട്‌ ഇടാനായി റൂമിലേക്ക് ഓടി... "ആഹാ എല്ലാം റെഡി ആയോ...?? " തങ്കിമോളേയും എടുത്തു dining ഏരിയയിലേക്ക് വന്ന സേതു ചോദിച്ചു.. "എല്ലാം ഇച്ചൻ ഉണ്ടാക്കിയതാ.... " അത് പറയുമ്പോൾ അവളുടെ മുഖത്തു വല്ലാത്തൊരു തിളക്കം ആയിരുന്നു... "ആമ്പലേ... ദേ... മുത്തായി..." കയ്യിൽ ഉള്ള ഒരു പാക്കറ്റ് മിട്ടായി കാണിച്ചു കൊണ്ട് കുറുമ്പി സന്തോഷത്തോടെ പറഞ്ഞു... അവൾ കയ്യിൽ ഉണ്ടായിരുന്ന ഒന്ന് എടുത്തു നന്ദയുടെ വായിൽ വെച്ചു കൊടുത്തു... "ആഹാ മിട്ടായി കൊണ്ട് വന്ന അച്ചാച്ചന് ഒന്നും ഇല്ലേ...

" സേതു മോളേ നോക്കി ചോദിച്ചു.. അവൾ നന്ദയെ ഒന്ന് നോക്കി... നന്ദ അവളെ നോക്കി ചിരിച്ചു... "ഉമ്മാാാ.... " സേതുവിന്റെ കവിളിൽ ഒരു കുഞ്ഞുമ്മ കൊടുത്തു കൊണ്ട് അവൾ സന്തോഷം പ്രകടിപ്പിച്ചു.... മോൾക്ക്‌ ഡ്രെസ്സും മിട്ടായിയും ഒരു കുഞ്ഞുസ്വർണവളയും അവർ സമ്മാനിച്ചു....  "ഇച്ചാ പൊന്നമ്മ വരുമൊ?? " ഭക്ഷണം കഴിക്കാൻ ഇലയിടും നേരം നന്ദ ചോദിച്ചു... അവൻ മറുപടി കൊടുക്കും മുന്നേ വീട്ടു മുറ്റത്ത്‌ ഒരു കാർ വന്നു നിന്നു.... ജെറി ഉമ്മറത്തേക്ക് ചെന്നു നോക്കി.... കാറിൽ നിന്ന് ഇറങ്ങി വരുന്ന അന്നമ്മയെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു...ഒപ്പം ഇറങ്ങി വരുന്ന ആളെ കണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടി... "അപ്പച്ചൻ........ " അവൻ വിശ്വസിക്കാൻ ആകാതെ മുന്നോട്ട് വന്നു.... കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ജോയ് ഇറങ്ങി വന്നു.... അന്നമ്മ നന്ദയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ അകത്തേക്ക് പോയി... ജോയ് ജേക്കബ്ന്റെ കൂടെ മുറ്റത്ത്‌ നിന്നു....

ജെറി അവരെ നോക്കി നിൽക്കുകയായിരുന്നു... "വാ അപ്പച്ച...." ജേക്കബ് ന്റെ കയ്യിൽ പിടിച്ചു കൊണ്ട് സന്തോഷത്തോടെ നന്ദ വിളിച്ചു... അയാൾ ഒരു ചെറു ചിരിയോടെ അവളെ നോക്കി.... അവളുടെ വയറിലേക്ക് ഒന്ന് നോക്കി ചിരിച്ചു.. തലയിൽ തലോടി.... ജെറി അപ്പോഴും അവരെ നോക്കി നിൽക്കുകയായിരുന്നു... "പ്പാ.... " ജോയ്യെ കണ്ടതും സേതുവിന്റെ കയ്യിൽ നിന്നും ഊർന്ന് ഇറങ്ങി തങ്കിമോള് ജെറിയുടെ അടുത്തേക്ക് ഓടി.... അവൻ അവളെ വാരി എടുത്തു...ചേർത്ത് പിടിച്ചു....മോള് പേടിയോടെ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.... ജേക്കബ് മുന്നോട്ട് വന്ന് ജെറിയെ ഒന്ന് നോക്കി... രണ്ട് പേരും മുഖമുഖം നോക്കി.. പരസ്പരം ചിരിച്ചില്ല....

അയാൾ അവന്റെ കയ്യിൽ ഇരിക്കുന്ന തങ്കിമോളുടെ ഉണ്ട കവിളിൽ പതിയെ തലോടി.... പരിജയം ഇല്ലാത്ത ആള് ആയത് കൊണ്ട് അവള് കുഞ്ഞികൈകൾ കൊണ്ട് അയാളുടെ കൈ തട്ടി മാറ്റി.... "പോദാ...... " ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.. "കുഞ്ഞി..അങ്ങനെ ഒന്നും പറയരുത്.. ജെറി പറഞ്ഞിട്ടില്ലേ... " ജെറി പതിയെ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് അവന്റെ തോളിൽ കിടന്നു.... അത് കണ്ട് എല്ലാവരുടേയും മുഖത്തു ചിരി ഉണ്ടായിരുന്നു... സേതു വന്ന് ജേക്കബ്നേയും ജോയ്യെയും അകത്തേക്ക് വിളിച്ചു... ജെറി അപ്പച്ചൻ വീട് മുഴുവൻ കണ്ണോടിച്ചു കൊണ്ട് അകത്തേക്ക് കയറുന്നത് നിറ കണ്ണുകളോടെ ആണ് നോക്കി കണ്ടത്.... നന്ദ അവന്റെ കയ്യിൽ മുറുകെ പിടിച്ചു..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story