അല്ലിയാമ്പൽ: ഭാഗം 32

alliyambal anvy new

എഴുത്തുകാരി: ആൻവി

"ഞാൻ എത്ര ആഗ്രഹിച്ചതാണെന്നോ...നമ്മുടെ വീട്ടിലേക്ക് അപ്പച്ചൻ ഒന്ന് വന്നിരുന്നു എങ്കിൽ എന്ന്..." സന്തോഷം കൊണ്ട് ആകണം അവന്റെ വാക്കുകൾ ഇടറിയിരുന്നു..... അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു... തങ്കിമോള് പിണക്കത്തിൽ ആണ്.... "അതേ നിങ്ങള് മൂന്ന് പേരും ഇവിടെ നിൽക്കുവാണോ...ഭക്ഷണം കഴിക്കും മുന്നേ ആ കേക്ക് അങ്ങ് മുറിക്കാം.... " അങ്ങോട്ട് വന്നു കൊണ്ട് സേതു പറഞ്ഞു....അപ്പൊ തന്നെ തങ്കിമോള് ജെറിയുടെ തോളിൽ നിന്ന് മുഖം ഉയർത്തി... ജെറി നന്ദയേയും ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് കയറി..... "മോള് ഇവിടെ നിൽക്ക് ട്ടോ ജെറി പോയി കേക്ക് എടുത്തിട്ട് വരാം.... " മോളേ നിലത്ത് നിർത്തി ജെറി കിച്ചണിലേക്ക് നടന്നു ഒപ്പം നന്ദയും....

ഹാളിൽ സേതുവും ജേക്കബും ജോയ്യും മാത്രമായിരുന്നു.... തങ്കിമോള് വായിൽ വിരൽ വെച്ചു നുണഞ്ഞു കൊണ്ട് അവരെ മൂന്ന് പേരെയും നോക്കി... ജേക്കബ് സോഫയിൽ ഇരുന്ന കളിപ്പാട്ടം എടുത്തു അവളുടെ അടുത്തേക്ക് ചെന്നു... ജേക്കബ് വരുന്നത് കണ്ട് കുഞ്ഞികാലുകൾ രണ്ടടി പിറകിലേക്ക് വെച്ചു... "ന്നാ മോളേ കളിച്ചോ.... " ജേക്കബ് അത് അവൾക്ക് നേരെ നീട്ടി.... അവൾ അത് വാങ്ങി പുറകിലേക്ക് മാറ്റി പിടിച്ചു... "എന്തെയാ....തൊതന്താ(തൊടണ്ട ).... " ചുണ്ട് കൂർപ്പിച്ചു കൊണ്ട് ജേക്കബ്നെ നോക്കി... അവളുടെ കുറുമ്പ് കണ്ട് അയാൾക്ക് അറിയാതെ ചിരി വന്നു.. ജോയ് മോളേ തന്നെ നോക്കി നിൽക്കുകയായിരുന്നു.... അവൻ പോലും അറിയാതെ കാലുകൾ മോളുടെ അടുത്തേക്ക് ചെന്നു ...

ജോയ് വരുന്നത് കണ്ടതും തങ്കിമോളുടെ മുഖം മാറി... അവള് പേടിച്ചു ചുറ്റും നോക്കി...ആ കുഞ്ഞു കണ്ണുകൾ ജെറിയേയും നന്ദയേയും തിരിഞ്ഞു കൊണ്ട് ഇരുന്നു.... അവരെ കാണാത്തത് കൊണ്ട് കണ്ണുകൾ നിറഞ്ഞു... "അപ്പാ...... " പേടിച്ചു കൊണ്ട് ജെറിയെ വിളിച്ചു കൊണ്ട് അവൾ ഓടി.... ബര്ത്ഡേ എടുത്തു കൊണ്ട് വരുന്ന ജെറിയുടെ അടുത്തേക്ക് ചെന്നവൾ അവന്റെ കാലിൽ ചുറ്റി പിടിച്ചു.... "എന്താ കുഞ്ഞി... " കേക്ക് നന്ദയുടെ കയ്യിൽ കൊടുത്തു കൊണ്ട് ജെറി മോളേ കയ്യിൽ എടുത്തു... അവൾ കരഞ്ഞു കൊണ്ട് അവനെ ചുറ്റി പിടിച്ചു ... "എന്താടാ... എന്ത് പറ്റി...." തങ്കിമോളേ നെഞ്ചോട് ചേർത്ത് വെച്ചു കൊണ്ട് അവൻ ചോദിച്ചു... അവൾ തേങ്ങി കൊണ്ട് തല താഴ്ത്തി നിൽക്കുന്ന ജോയ്യെ ചൂണ്ടി....

ജെറി ജോയ്യെ ഒന്ന് തുറിച്ചു നോക്കി.... "ഒന്നുല വാവേ... അത് മോളുടെ വല്ല്യപ്പനല്ലേ...അവൻ ഒന്നും ചെയ്യില്ലട്ടോ..മോള് കരയണ്ട... " നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചു കൊടുത്തു കൊണ്ട് അവൻ സമാധാനിപ്പിച്ചു... "വാ നമുക്ക് കേക്ക് മുറിക്കാം...നല്ല മധുരം ഉള്ളതാ മോൾക്ക് വേണ്ടേ.. " "മേനം... "കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ തലയാട്ടി... "എന്നാ വാ... " ജെറി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... കവിളിൽ ഒരുമ്മ കൊടുത്തു... തങ്കിമോള് കള്ള ചിരിയോടെ ഇടം കണ്ണിട്ട് നന്ദയെ നോക്കി... "ആമ്പലിന് ഉമ്മ കൊത്തെ..... " ജെറിയുടെ മുഖം നന്ദക്ക് നേരെ തിരിച്ചു കൊണ്ട് അവൾ പറഞ്ഞു... "ഇപ്പോ എല്ലാവരും ഇല്ലേ മോളേ...നമുക്ക് പിന്നേ കൊടുക്കാം... " ജെറി ചുറ്റും നോക്കി കൊണ്ട് പറഞ്ഞു....

കുറുമ്പിയുടെ മുഖം മാറി വരുന്നത് കണ്ട് ജെറി എല്ലാവരെയും ഒന്ന് നോക്കി..ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൻ നന്ദയെ അണച്ചു പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.... "അവദേ അല്ല.... തുന്തിൽ (ചുണ്ടിൽ..).. " നന്ദയുടെ ചുണ്ടിൽ തൊട്ട് കൊണ്ടവൾ ചിണുങ്ങി.... ജെറി ഒരു കള്ള ചിരിയോടെ നന്ദയെ നോക്കി.... ജെറി ചിരിക്കുന്നത് കണ്ട് അവൾ അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു... "ഇങ്ങനെ ഉമ്മ കൊത്തെ... " അവൾ കണ്ണ് ചിമ്മി ചിരിച്ചു... "കൊത്തെ... " ആ ശബ്ദം ഉറക്കെ ആയി... ജെറി നന്ദയെ ഒന്ന് നോക്കി... അവൾ വേണ്ടെന്ന് പറയുന്നുണ്ട്.... "എന്റെ കുഞ്ഞി പറഞ്ഞാൽ പിന്നേ അതിനപ്പുറം ഒന്നുമില്ല... അല്ലേ വാവേ... " ജെറി മോളോട് ചോദിച്ചു... "ആ.... "

അവൾ ചുണ്ടിൽ കൂർപ്പിച്ചു നന്ദയെ നോക്കി... ജെറി ഒരു പുഞ്ചിരിയോടെ നന്ദയിലേക്ക് മുഖം അടുപ്പിച്ചു... "അച്ചൂ കൊച്ചിനെയും കൊണ്ട് ഇങ്ങ് വാടാ..." അന്നമ്മയുടെ വിളി കേട്ട് രണ്ട്പേരും ഞെട്ടി മാറി... "ദാ വരുന്നു.... " നന്ദ അതും പറഞ്ഞു പോയി... ജെറി സങ്കടത്തോടെ കുറുമ്പിയെ നോക്കി...അവള് കള്ള ചിരി ചിരിച്ചു.... "മാമു ചിന്നിട്ട് ഉമ്മ കൊക്ക (കൊടുക്കാം ).. " അവന്റെ ചുണ്ടിൽ ഒരു കുഞ്ഞുമ്മ കൊടുത്തു കൊണ്ട് അവൾ കൈ കൊട്ടി ചിരിച്ചു.... അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് എല്ലാവരുടെയും അടുത്തേക്ക് നടന്നു... ജെറി മോളെയും എടുത്തു പോകുന്നത് ജോയ് നോക്കി നിൽക്കുന്നുണ്ടായിരുന്നു....  "ഹാപ്പി ബര്ത്ഡേ റ്റൂ യൂ... ഹാപ്പി ബര്ത്ഡേ റ്റൂ യൂ... "

എല്ലാവരും കൂടി വിഷ് ചെയ്തു കൊണ്ടുള്ള ബര്ത്ഡേ ആദ്യമായിട്ട് ആയിരുന്നു തങ്കിമോൾക്ക് അതിന്റെ സന്തോഷത്തിൽ ആണവൾ.. നന്ദയും ജെറിയും അവളെ ടേബിളിൽ കയറ്റി നിർത്തി കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് കേക്ക് മുറിച്ചു... ആദ്യത്തെ പീസ് കഴിക്കാൻ അവൾ കൊതിയോടെ നന്ദയെ നോക്കി... അവർ രണ്ട്പേരും ചേർന്ന് കേക്ക് അവളുടെ വായിൽ വെച്ചു കൊടുത്തു... "ഹൈ... നല്ലസം.. " കേക്ക് നുണഞ്ഞു കൊണ്ട് അവൾ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു... അവള് കേക്ക് കയ്യിൽ എടുത്തു ടേബിളിൽ ഇരുന്നു.. പിന്നേ അവളായി അവളുടെ കേക്ക് ആയി... ജോയ് അതെല്ലാം ഒരു ചിരിയോടെ നോക്കുന്നുണ്ടായിരുന്നു...അവനു അവളെ ഒന്ന് എടുക്കാൻ കൊതി തോന്നി....

ജേക്കബ് ജെറി നോക്കുന്നുണ്ടായിരുന്നു....അവന്റെ നോട്ടവും അയാളിൽ തങ്ങി നിന്നെങ്കിലും മുഖം വെട്ടിക്കും.... ഭക്ഷണം കഴിക്കാൻ എല്ലാവരും നിലത്ത് ആയിരുന്നു ഇരുന്നത്...ജെറിമോളേ മടിയിലിരുത്തി ഇരുന്നു... "അപ്പച്ചൻ ഇവിടെ ഇരിക്ക്... " നന്ദ ജേക്കബ്നെ പിടിച്ചു കൊണ്ട് വന്നു ജെറിയുടെ അടുത്ത് ഇരുത്തി... ജെറി അറിഞ്ഞു കൊണ്ട് പോലും അയാളെ നോക്കിയില്ല.... ജോയ് ജേക്കബ്ന്റെ അടുത്ത് ഇരുന്നു.... "എല്ലാം ജെറി ഉണ്ടാക്കിയതാ ഗംഭീരം ആയിട്ടുണ്ട്.... " കഴിക്കുന്നതിന് ഇടയിൽ സേതു പറയുന്നത് കേട്ട് ജേക്കബ് ഒരു ഉരുള ചോറ് വായിൽ വെച്ചു കൊണ്ട് ജെറിയെ നോക്കി... അവൻ മോൾക്ക് വാരി കൊടുക്കുന്ന തിരക്കിൽ ആണ്....തങ്കിമോള് ആണേൽ അവനും വാരി കൊടുക്കുന്നുണ്ട്.... "നന്ദുട്ടി നീ എന്താ ഇരിക്കാഞ്ഞെ... " സേതുവിന്റെ ചോദ്യം കേട്ടാണ് ജെറി മുഖം ഉയർത്തിയത്.... നന്ദയെ നോക്കിയപ്പോൾ ഒരു കൊട്ടക്ക് മുഖം വീർപ്പിച്ചു അവനെ നോക്കി നിൽക്കുന്നുണ്ട്....

ജെറി അവളെ നോക്കി ഒന്ന് ചിരിച്ചു.... അവൻ മുഖം കോട്ടി അവിടെന്ന് പോയി.... "നിങ്ങള് കഴിച്ചോ അവൾക്ക് താഴെ ഇരുന്നു കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും..." ഗീത അതും പറഞ്ഞു കറി വിളമ്പാൻ തുടങ്ങി... നന്ദയുടെ മുഖം ഓർത്തപ്പോൾ അവനു ചിരി വന്നു .. ഭക്ഷണം കഴിച്ചു കഴിഞ്ഞു മോളേയും എടുത്തു അവൻ നന്ദയെ തിരിഞ്ഞു നടന്നു.. അന്നമ്മയും ഗീതയും ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടുണ്ടായിരുന്നു... "പൊന്നമ്മേ അല്ലി എവിടെ... " "മോള് കഴിപ്പ് നിർത്തി എണീറ്റു പോയി.. അവൾക്ക് ശർദ്ധിക്കാൻ വരുന്നു എന്ന് പറഞ്ഞു.... " അന്നമ്മ പറയുന്നത് കേട്ട് അവനു ചിരി വന്നു... തങ്കിമോള് അവന്റെ തോളിൽ കിടന്നു പതിവ് ഉച്ച മയക്കത്തിനു വേണ്ടി കണ്ണുകൾ അടച്ചു....

ജെറി മോളെയും എടുത്തു റൂമിൽ ചെന്നപ്പോൾ നന്ദ വിൻഡോ തുറന്നിട്ട്‌ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്.... ജെറി വരുന്നത് അവൾ കണ്ടിരുന്നു..... എന്നിട്ടും അവനെ നോക്കാതെ നിന്നു..ജെറി മോളേ ബെഡിൽ കിടത്തി റൂമിന് പുറത്തേക്ക് പോയി... "ദുഷ്ടൻ....എന്നേ കഴിക്കാൻ വിളിച്ചതും ഇല്ല... കഴിച്ചോ എന്ന് ചോദിച്ചതും ഇല്ല.... ഹും ....അറിയില്ലേ ആ കൈ കൊണ്ട് തരാതെ ഞാൻ കഴിക്കാറില്ലെന്ന്.... " സങ്കടത്തോടെ പിറു പിറുത്തു കൊണ്ട് അവൾ നിന്നു.... പിറകിലൂടെ വന്നു രണ്ട് കൈകൾ അവളുടെ വയറിൽ തലോടി.... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നെങ്കിലും അവൾ അത് സമർത്തമായി മറച്ചു കൊണ്ട് നിന്നു... "കള്ളം പറഞ്ഞ് ഒന്നും കഴിക്കാതെ ഇരുന്നിട്ട് എന്റെ കൊച്ചിന് ഒന്നും വരുത്തി വെക്കരുത്...."

ചെവിയിൽ പതിയെ കടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ തല ഒന്ന് അനക്കി.. പരിഭവത്തോടെ അവനെ നോക്കി... അവന്റെ മുഖത്തെ കള്ളചിരി കണ്ട് അവൾ ആ നെഞ്ചിൽ ഒന്ന് ഇടിച്ചു... "ഒറ്റക്ക് കഴിചില്ലേ.. എന്നോട് ചോദിച്ചില്ലല്ലോ.. ഹും... അറിയുന്നതല്ലേ... " "എന്ത്....??? " അവൾ ചിരിയോടെ ചോദിച്ചു.... "എന്നും വാരി തന്ന് ശീലിപ്പിചിട്ട്...ഇന്ന് ഒറ്റക്ക് ഇരുന്നു കഴിച്ചു..." അവളുടെ കുറുമ്പുള്ള സംസാരം കേട്ട് ജെറി പൊട്ടിച്ചിരിച്ചു... അവളുടെ മുഖം നെഞ്ചോട് അമർത്തി വെച്ചു... "ഇതിപ്പോ നിന്നെ ആണോ കുഞ്ഞിനെ ആണോ ഞാൻ ഊട്ടേണ്ടത്.... " അവൻ കളിയോടെ ചോദിച്ചു... "ഞങ്ങളെ രണ്ട് പേരെയും... അല്ല മൂന്ന് പേരെയും.. " വയറിൽ തടവി കൊണ്ട് അവൾ പറഞ്ഞു....

അവൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു... "എന്നാ വാ....ഇനി ഞാൻ വാരി തരാത്തത് കൊണ്ട് സദ്യ കഴിക്കാതെ ഇരിക്കേണ്ട.... " ടേബിളിൽ ഇരുന്ന ചോറ് എടുത്തു അവൻ അവളുടെ അടുത്തേക്ക് ചെന്നു.. ബെഡിൽ ഇരുന്നു കൊണ്ട് അവൾക്ക് വാരി കൊടുത്തു.... അവളുടെ കണ്ണുകൾ വിടർന്നു.. ഒരു പുഞ്ചിരിയോടെ അവൻ തന്നത് കഴിച്ചു....കഴിക്കുന്നതിന്റെ ഇടയിലും അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു... വാരി കൊടുക്കുന്നതിന്റെ ഇടയിൽ അവൾ ആ കൈകളിൽ പിടുത്തമിട്ടു.... അവൻ എന്തെന്ന ഭാവത്തിൽ അവളെ നോക്കി... അവനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അവന്റെ കൈ ചുണ്ടോടു ചേർത്തു..

"ഇച്ചന്റെ കൈ കൊണ്ട് വാരി തരുന്നത് കഴിക്കാൻ പ്രത്യേക ടേസ്റ്റ് ആണ്.. " "വല്ലാതെ സോപ്പിടല്ലേ... ഇത് കഴിക്കാൻ നോക്ക്.... " അവൻ പുഞ്ചിരിച്ച് കൊണ്ട് അവളെ നോക്കി... ഭക്ഷണം കൊടുത്തു അവൻ കൈ കഴുകി വരുമ്പോൾ നന്ദ മോളുടെ തലയിൽ തലോടി കൊണ്ട് ഇരിപ്പുണ്ട്.. ജെറി ബെഡിൽ കിടന്നു കണ്ണടച്ചു... "അപ്പച്ചനോട്‌ സംസാരിച്ചോ ഇച്ച....?? " അവളുടെ ചോദ്യം കേട്ട് അവൻ കണ്ണുകൾ തുറന്നു.... വാടിയ മുഖത്തൊടെ എണീറ്റ് ഇരുന്നു.. "മ്മ്ഹ്... ഇല്ല....എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല എന്തോ ഒരു അകൽച്ച.... " "അയ്യേ...ഇങ്ങനെ സെന്റി അടിക്കാതെ പോയി സംസാരിക്ക് ഇച്ചാ....അപ്പച്ചനും ഇച്ചനോട്‌ സംസാരിക്കാൻ കൊതി ഉണ്ടാകും...വിളിക്കാതെ പോലും ഇന്ന് ഇങ്ങോട്ട് വന്നില്ലേ...ഇച്ചനോടുള്ള ദേഷ്യം ഒക്കെ മാറി കാണും... ചെല്ല്....പ്ലീസ്...." അവൾ അവനെ പിടിച്ച് എഴുനെല്പിച്ചു... "അത് വേണോ അല്ലി.... " "വേണം.. ചെല്ല്... പോയി സംസാരിക്ക്... പിണക്കം മാറ്റ്.... "

അവനെ ഉന്തി തള്ളി പുറത്തേക്ക് വിട്ടു...ഉമ്മറത്തു എല്ലാവരും ഉണ്ട്... ജോയ് മാത്രം മാറി നിന്നു.... അവന്റെ ഉള്ളിൽ തങ്കിമോളും ജെറിയും നന്ദയും ഒരുമിച്ച് നിന്ന നിമിഷം ആയിരുന്നു... "അല്ല മക്കൾ എവിടെ...?? " സേതു അകത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.... "മോൻ കുഞ്ഞിനെ കിടത്താൻ റൂമിലേക്ക് പോയിട്ടുണ്ട്.. നന്ദു റൂമിൽ തന്നെ ഉണ്ടാവും..." ഗീത മറുപടി കൊടുത്തു... ജെറി പുറത്തേക്ക് വന്നപ്പോൾ എല്ലാവരും എന്തൊക്കെയോ സംസാരിച്ചു ചിരിക്കുകയാണ്.. "എല്ലാവരും നല്ല ചിരി ആണല്ലോ.. എന്താ കാര്യം... " ജെറി ചോദിച്ചു... "ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞിരുന്നതാ.. നന്ദു എവിടെ മോനെ.. " "അവൾ റൂമിൽ ഉണ്ട് അച്ഛാ മോളുടെ കൂടെ... " "എന്നാലെ ഞങ്ങൾ ഇറങ്ങട്ടെ.... "

സേതു അതും പറഞ്ഞു എഴുനേറ്റു... നന്ദയുടെ അച്ഛനും അമ്മയും പോയി.... ജെറി ഉമ്മറത്തു ഇരിക്കുകയായിരുന്നു..... ജേക്കബ്ന് അവനോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു.... അയാൾ ഹാളിൽ ഇരുന്നു അവനെ നോക്കി..... അന്നമ്മ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... "അച്ചൂ.. അപ്പച്ചൻ ഇരിക്കുന്നത് കണ്ടില്ലേ.. നീ എന്താ ഇതുവരെ ആയിട്ടും ഒന്നും മിണ്ടാത്തത്...." ജെറിയുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് അന്നമ്മ ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല.. "ദേ അങ്ങേർക്ക് നിന്നോട് ഇപ്പൊ പഴയ ദേഷ്യം ഒന്നുമില്ല...മോളുടെ പിറന്നാൾ ആണ് എന്ന് അറിഞ്ഞപ്പോൾ ഇങ്ങോട്ട് പറഞ്ഞതാ പോകാം എന്ന്...എന്നിട്ട് നീ മിണ്ടാതെ ഇരുന്നാൽ മോശം അല്ലേ... ചെല്ല് "

അന്നമ്മ അവനോട് പറഞ്ഞു. ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു ജേക്കബ്... ചെറിയ ഒരു ടെൻഷനോടെ ആണ് ജെറി അദ്ദേഹതിന്റെ അടുത്ത് ചെന്നിരുന്നത്.. അവൻ വന്നിരുന്നത് കണ്ട് ജേക്കബ് മുഖം ഉയർത്തി ഒന്നു നോക്കി ഒപ്പം ജെറിയും.. അവരുടെ കളി കണ്ട് നന്ദക്കും അന്നമ്മക്കും ചിരി വരുന്നുണ്ടായിരുന്നു.... എന്നാൽ ജോയ്ക്ക് അതൊരു സുഖമുള്ള കാഴ്ച്ച ആയിരുന്നില്ല... "നന്ദിയുണ്ട് ഇത്തവണ എങ്കിലും എന്റെ മോളുടെ ജന്മ ദിനത്തിൽ പങ്കെടുത്തതിന്... " തല താഴ്ത്തി ഇരുന്നു കൊണ്ട് ആണ് ജെറി അത് പറഞ്ഞത്... ജേക്കബ് മൗനമായി ഇരുന്നു... കുറേ നേരം നീണ്ടു നിന്ന മൗനം... ജെറിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു....

"എന്നോട് ഇപ്പോഴും വെറുപ്പാണോ അപ്പച്ചാ.. " അറിയാതെ ആണേലും ഒരിടർച്ഛയോടെ അവന്റെ നാവിൽ നിന്ന് വാക്കുകൾ അടർന്നു വീണു.... "അറിയാം ചെയ്തത് തെറ്റാണെന്ന്...ഇത്ര നാളും എന്നേ അകറ്റി നിർത്തിയില്ലേ അപ്പച്ചാ....എന്നോടു വേണ്ട എന്റെ മോളോട് വെറുപ്പ് കാണിക്കാതെ ഇരുന്നാൽ മതി..." അവൻ ആ കൈകൾ എടുത്തു പിടിച്ചു ... ജേക്കബിന്റെ കണ്ണുകൾ നിറഞ്ഞു... അയാൾ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു... "നിന്നെ അകറ്റി നിർത്തിയപ്പോൾ വിങ്ങിയത് ഈ നെഞ്ച് ആട...മറ്റാരും എന്ത് തെറ്റ് ചെയ്താലും എനിക്ക് പ്രശ്നമല്ല പക്ഷേ നീ...നെ ചെയ്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടാ... " ...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story