അല്ലിയാമ്പൽ: ഭാഗം 33

alliyambal anvy new

എഴുത്തുകാരി: ആൻവി

"നിന്നെ അകറ്റി നിർത്തിയപ്പോൾ വിങ്ങിയത് ഈ നെഞ്ച് ആട...മറ്റാരും എന്ത് തെറ്റ് ചെയ്താലും എനിക്ക് പ്രശ്നമല്ല പക്ഷേ നീ... ചെയ്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടാ... " അവനെ ഇറുകെ പുണർന്നു കൊണ്ട് അയാൾ വിതുമ്പി കൊണ്ട് പറഞ്ഞു.... സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു..... "സോ...സോറി... അപ്പച്ചാ.... എന്നോട് ക്ഷെമിക്കണം....ഞാൻ.. .എനിക്ക്....തെറ്റ് പറ്റി പോയി...." പൊട്ടി കരഞ്ഞു പോയി അവൻ.... ജേക്കബ്നെ കെട്ടിപിടിച്ചു കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ കരയുന്നത് കണ്ട് നന്ദയുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു ...കണ്ണുകൾ ഈറനണിഞ്ഞു.... ചെയ്യാത്ത തെറ്റിനാണല്ലോ അവൻ ഇപ്പോഴും ക്ഷമ ചെയ്തു ചോദിക്കുന്നത് എന്നോർത്തപ്പോൾ അവൾ ജോയ്യെ ഒന്നു നോക്കി.....ജോയ് അപ്പോഴും ജേക്കബ്നേയും ജെറിയേയും നോക്കി നിൽക്കുകയാണെന്ന് കണ്ടപ്പോൾ അവൾ വെറുപ്പോടെ മുഖം തിരിച്ചു.....

"ഒരുപാട് വിഷമിച്ചു ലെ ന്റെ കുട്ടി....തല്ലി ഇറക്കിയില്ലേ ഞാൻ നമ്മുടെ വീട്ടിൽ നിന്ന്...ദേഷ്യം കൊണ്ട് എന്തൊക്കെയോ ചെയ്തു....എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടായിരുന്നു...." "സാരമില്ല അപ്പച്ചാ....എല്ലാം എന്റെ തെറ്റല്ലേ....തെറ്റ് ചെയ്തത് കൊണ്ടല്ലേ...എനിക്ക് അറിയാമായിരുന്നു എന്നെങ്കിലും അപ്പച്ചൻ എന്നോട് ക്ഷെമിക്കുമെന്ന്...." അവൻ കണ്ണുകൾ തുടച്ചു കൊണ്ട് ചിരിച്ചു... "ഓരോ തവണ നിന്നെ ആട്ടി അകറ്റുമ്പോഴും ഉള്ള് പിടയുകയായിരുന്നു ...ചിലപ്പോൾ നീ ഒന്ന് വന്നു കെട്ടിപിടിച്ചാൽ ഈ അപ്പച്ചന്റെ ദേഷ്യം ഇല്ലാതാവും അതാ നിന്നെ എപ്പോഴും മാറ്റി നിർത്തിയത്....." അവന്റെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ട് അയാൾ പറഞ്ഞു..... പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീർക്കാൻ ഇത്തിരി നേരം..... "ജോയ്.... നീ ഇവിടെ വന്നേ.... " മാറി നിന്നിരുന്ന ജോയ്യെ ജേക്കബ് കൈ മാടി വിളിച്ചു...

"നിന്നെ വീട്ടിലേക്ക് വിളിക്കാൻ എന്നോട് നിർബന്ധം പിടിച്ചത് ഇവൻ ആണ്...അനിയൻ മാറി നിൽക്കുന്നത് കണ്ട് അവനു വിഷമം ആണെന്ന്....ഇനിയും നിങ്ങൾ ഇവിടെ താമസിക്കണ്ടാ... നമുക്ക് നമ്മുടെ തറവാട്ടിലേക്ക് പോകാം.. നിങ്ങളെ കാത്ത് ഒരുപാട് പേരുണ്ട് അവിടെ.... " ജേക്കബ് പറയുന്നത് കേട്ട് ജെറി നോക്കിയത് ജോയ്യെ ആണ്.. "ഞങ്ങൾ വരാം അപ്പച്ചാ...വേണേൽ രണ്ട് ദിവസം നിൽക്കാം....ഈ വീട് വിട്ട് എന്നന്നേക്കുമായ് വരാൻ കഴിയില്ല.....വേറൊന്നും കൊണ്ടല്ല...ഒരുപാട് ആഗ്രഹിച്ചു ചോര നീരാക്കി സ്വന്തമാക്കിയ വീടാണ്....അങ്ങനെ ഉപേക്ഷിച്ചു വരാൻ പറ്റില്ല...." "മോനെ.. നീ... " "വേണ്ട അപ്പച്ചാ.... എനിക്ക് എപ്പോ വേണേലും അങ്ങോട്ട് വരാമല്ലോ...അത് മതി....."

"നിന്റെ ഇഷ്ടം അങ്ങനെ ആണേൽ ഞാൻ എതിർക്കുന്നില്ല....നീ മോളെയും കുഞ്ഞിനേയും കൂട്ടി അങ്ങോട്ട്‌ വരണം... " അതിന് അവൻ ഒന്ന് തലയാട്ടി.... "പിന്നേ ഒരു കാര്യം.... " ജേക്കബ് അതും പറഞ്ഞു ജെറിയേയും ജേക്കബ്നേയും മാറി മാറി നോക്കി...., "ഇനി എന്റെ രണ്ട് പേരക്കുട്ടികളും ദേഷ്യവും വാശിയും കളഞ്ഞു പഴയ പോലെ ഒരുമിച്ചുണ്ടാവണം.... " ജേക്കബ് രണ്ട് പേരുടെയും കൈകൾ തമ്മിൽ ചേർത്ത് വെക്കാൻ ഒരുങ്ങി.. ജെറിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി..അവൻ ജോയ്യെ ഒന്ന് തുറിച്ചു നോക്കി.... പെട്ടന്നാണ് തങ്കിമോളുടെ കരച്ചിൽ കേട്ടത്..... "മോള് എണീറ്റു... " ജെറി ജേക്കബ് ന്റെ കയ്യിൽ നിന്നും തന്റെ കൈകളെ പിൻവലിച്ചു കൊണ്ട് ആരെയും നോക്കാതെ റൂമിലേക്ക് ചെന്നു പിന്നാലെ നന്ദയും....

ജോയ് ഇഷ്ടക്കേടോടു കൂടി അവൻ പോകുന്നത് നോക്കി നിന്നു.. "ആഹാ എന്റെ ചക്കരകുട്ടി എണീറ്റോ...വാ..." കണ്ണ് തിരുമ്മി കൊണ്ട് എണീറ്റ് ഇരുന്നു കരയുന്ന തങ്കിമോളേ അവൻ വാരി എടുത്തു... "എന്റെ ജെറിടെ മോള് കരയുന്നെ... മ്മ്മ്.... " അതിന് മറുപടിയായി കുഞ്ഞുചുണ്ടുകൾ വിതുമ്പി കൊണ്ട് അവന്റെ തോളിൽ കിടന്നു.... "എന്ത് പറ്റി ഇച്ചാ..... " റൂമിലേക്ക് വന്ന നന്ദ അവനോട് ആയി ചോദിച്ചു...... "അവള് ഉറക്കത്തിൽ എന്തോ കണ്ട് പേടിച്ചതാണെന്ന് തോന്നുന്നു...." മോളുടെ പുറത്ത് പതിയെ തലോടി കൊണ്ട് ജെറി പറഞ്ഞു... "എന്ത് പറ്റി നിനക്ക്.. മ്മ്മ്.... " നന്ദയുടെ വാടിയ മുഖം കണ്ട് ജെറി ചോദിച്ചു.. "മ്മ്ഹ്ഹ്... ഒന്നുല്ല്യ... " അവൾ മുഖം താഴ്ത്തി നിന്നു..... "അങ്ങനെ അല്ലല്ലോ.. പെട്ടന്ന് എന്ത് പറ്റി..." അവൻ അവളുടെ മുഖം പിടിച്ചുയർത്തി... ആ കണ്ണുകൾ നിറഞ്ഞിരുന്നു.... "എന്താ മോളേ... എന്ത് പറ്റി..... " അവൻ ആവലാതിയോടെ ചോദിച്ചു...

അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി.... "എനിക്ക് എന്തോ സഹിക്കുന്നില്ല ഇച്ചാ... ഒരു തെറ്റും ചെയ്യാതെ തന്നെ അപ്പച്ചനോട്‌ ഇച്ചൻ ക്ഷമ ചോദിക്കുന്നത് കണ്ടപ്പോൾ...അറിയാതെ കണ്ണ് നിറഞ്ഞു പോയി..." പറയുന്നതിന്റെ ഇടയിലും അവളുടെ കണ്ണിൽ നിന്നും ഒഴുകിയാ കണ്ണ് നീർ അവന്റെ നെഞ്ചിൽ തറച്ചു.... ഒരു കൈകൊണ്ട് മോളെയും മറുകൈ കൊണ്ട് അവളെ അവളെ അണച്ചു പിടിച്ചു.... "സാരമില്ലെടി...എന്നെങ്കിലും ഒരിക്കൽ നീ പറഞ്ഞ പോലെ സത്യം മനസിലാക്കുമായിരിക്കും.... " അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ പറഞ്ഞു.... തങ്കിമോള് അവന്റെ തോളിൽ അതേ കിടപ്പ് ആയിരുന്നു.... കരച്ചിൽ നിന്നിട്ടുണ്ട്... "നീ വാ നമുക്ക് അവരുടെ അടുത്തേക്ക് പോകാം . " അവൻ അവളുടെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.. "അച്ചൂ എന്നാ ഞങ്ങൾ ഇറങ്ങട്ടേ... " ജേക്കബ് സോഫയിൽ നിന്ന് എഴുനേറ്റു കൊണ്ട് പറഞ്ഞു...

"ഇപ്പൊ തന്നെ പോണോ അപ്പച്ചാ... " ചോദിച്ചത് നന്ദയായിരുന്നു... "വേണം മോളേ ...ഒരുദിവസം അച്ചൂന്റെ കൂടെ വരണം...." സ്നേഹത്തോടെ അവളുടെ നെറുകയിൽ തലോടി കൊണ്ട് അയാൾ പറഞ്ഞു.. ഒരു പുഞ്ചിരിയോടെ അവൾ തലയാട്ടി.... "വാവേ....വല്ല്യപ്പച്ചൻ.. പോവാട്ടോ...ഉമ്മാ... " ജെറിയുടെ തോളിൽ കിടക്കുന്ന തങ്കിമോളുടെ നെറ്റിയിൽ അയാൾ ഒരുമ്മ കൊടുത്തു....ഒപ്പം ജെറിയുടെ നെറ്റിയിലും... പുള്ളിക്കാരി അപ്പൊ തന്നെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നെറ്റി തുടച്ചു.... അവളുടെ കുറുമ്പ് കണ്ട് എല്ലാവരും ചിരിച്ചു.... മുഖം ഉയർത്തി ജെറിയുടെ നെറ്റിയിലും അവൾ കുഞ്ഞികൈകൾ കൊണ്ട് തുടച്ചു കൊടുത്തു... "ഈ കുറുമ്പി ആള് കൊള്ളാലോ...ചെറുപ്പത്തിൽ നീയും ഇങ്ങനെ ആയിരുന്നു. " ജേക്കബ് ചിരിച്ചു കൊണ്ട് പറഞ്ഞു... "അത് പിന്നേ അച്ഛന്റെ സ്വഭാവം അവൾക്ക് കിട്ടാതെ ഇരിക്കില്ലല്ലോ അല്ലേടി പെണ്ണേ.. "മോളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് അന്നമ്മ പറഞ്ഞു...

അത് കേട്ട് ഒരു ചിരിയോടെ ജെറി അവനെ നോക്കി നിൽക്കുന്ന ജോയ്യെ നോക്കി... ജെറി മോളേ ഒന്നു കൂടി പൊതിഞ്ഞു പിടിച്ചു ... ജേക്കബ് മോളുടെ കയ്യിൽ ഒരു ചെറിയ ബോക്സ്‌ വെച്ചു കൊടുത്തു... "പൊന്നൂസിന് എന്റെ വക പിറന്നാൾ സമ്മാനം.... " അതും പറഞ്ഞു അവളുടെ കവിളിൽ തലോടി...jewellery ബോക്സ്ന്റെ കൂടെ മിട്ടായി കൂടെ വെച്ചു കൊടുത്തപ്പോൾ അവളുടെ മുഖം വിടർന്നു... "ഹൈ... മുത്തായി.... " പല്ല് കാട്ടി ചിരിച്ചു കൊണ്ട് അവൾ ജെറിയെ നോക്കി... "എന്നാ ഞങ്ങൾ ഇറങ്ങുവാ...നേരം വൈകി.... " ജേക്കബ് അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി ... "ജോയ്ച്ചാ ..." കാറിൽ കേറും നേരം ജെറി ജോയ്യുടെ അടുത്തേക്ക് ചെന്നു.... ജെറി അവനെ മുന്നോട്ട് ആഞ്ഞു കെട്ടിപിടിച്ചു.... "താങ്ക്സ്..... "

അവന്റെ ചെവിയിൽ പറഞ്ഞു... ജോയ് മുഖം ഉയർത്തി അവനെ നോക്കി... "ക്ഷണിക്കാതെ എന്റെ മോളുടെ പിറന്നാളിന് വന്നു ഞാൻ ഉണ്ടാക്കിയാ ഭക്ഷണം കഴിച്ചതിനു... പിന്നേ ഇത്രയൊക്കെ ആയിട്ടും നിന്റെ തെറ്റ് സ്വയം മനസിലാക്കാത്തതിന്..തെറ്റ് ഏറ്റു പറയാത്തതിന്... എല്ലാത്തിനും... " ജെറിയുടെ വാക്കുകൾ കേട്ടതും അവന്റെ മുഖം വിളറി വെളുത്തു.... ജെറി അവനെ നോക്കാതെ തിരിഞ്ഞു നടന്നു... "മോളേ എടുത്തു മടിയിൽ വെക്കുന്നത് ഒക്കെ ഇനി കുറക്കണം കേട്ടോ ..കയ്യോ കാലോ മറ്റോ വയറിൽ കൊണ്ടാലോ...." തങ്കിമോളേ എടുത്തു നിൽക്കുന്ന നന്ദയോട് ഇറങ്ങാൻ നേരം അന്നമ്മ പറഞ്ഞു.. "പോധി.... " കൈ കൊണ്ട് അടിക്കുന്നത് പോലെ കാണിച്ചു കൊണ്ട് തങ്കിമോള് പറഞ്ഞു.....

"അയ്യോ മോളേ... അങ്ങനെ പറയരുത്..കേട്ടോ...അച്ഛമ്മ അല്ലേ ഇത്.." നന്ദ പറഞ്ഞതും തങ്കിമോള് ചുണ്ട് ചുളുക്കി കൊണ്ട് അവളെ നോക്കി.... നന്ദ ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.... ___________ "ഗ്രാൻഡ്പ്പ ഇത്രപെട്ടന്ന് അവനോട് ക്ഷെമിക്കും എന്ന് ഞാൻ കരുതിയില്ല... " ഡ്രൈവിംഗ്നിടയിൽ ജോയ് ജേക്കബ് നോട്‌ പറഞ്ഞു... "ഹ്മ്മ്... എന്താപ്പോ അങ്ങനെ കരുതാൻ...നീയും ആഗ്രഹിചതല്ലെ അവനെ തിരികെ വിളിക്കാൻ... " "അതൊക്കെ ശെരിയാണ്... എന്നാലും.. അവന് ഇപ്പോഴും നമ്മളെ ഒന്നും ഒരു വിലയും ഇല്ല അതല്ലേ അവനെ വിളിച്ചപ്പോൾ വരാതെ ഇരുന്നത് .. എന്തൊരു അഹങ്കാരം ആണ് അവനു... " "ദേ ചെക്കാ... നിനക്ക് ചെറുപ്പം മുതലേ ഉള്ളതാ അച്ചൂനെ കുറ്റം പറയുന്ന സ്വഭാവം....പാവം എന്റെ കുട്ടിക്ക് അറിയാം അവൻ അനുഭവിച്ചത്.." അന്നമ്മ അവനോട് പറഞ്ഞു... "ഓഹ് ഇപ്പോ ഞാൻ പുറത്ത്..." ജോയ് സ്വയം പറഞ്ഞു കൊണ്ട് കാർ ഓടിച്ചു.... 

"താമരപൂവിൽ വാഴും ദേവിയല്ലോ നീ...... പൂങ്കിനാ കടവിൽ പൂക്കും പുണ്യമല്ലോ നീ.. " ഉമ്മറത്തു നിന്ന് ജെറിയുടെ പാട്ട് കേട്ടാണ് നന്ദ അങ്ങോട്ട് ചെന്നത്.... തങ്കിമോളേ മടിയിൽ ഇരുത്തി അവൻ പാട്ട് പാടുന്നത് കണ്ടപ്പോൾ... വാതിൽക്കൽ ചാരി നിന്ന് അവൾ നോക്കി... അവളെ കണ്ടപ്പോൾ ജെറി കണ്ണ് കൊണ്ട് അടുത്തേക്ക് വരാൻ കാണിച്ചു... അത് കേൾക്കേണ്ട താമസം അവൾ അവന്റെ അടുത്തേക്ക് ചെന്നു.... തങ്കിമോള് വായി വിരൽ ഇട്ട് നുണഞ്ഞു കൊണ്ട് കണ്ണടച്ച് അവന്റെ നെഞ്ചിൽ ചാഞ്ഞു ഇരിക്കുകയാണ്... "ആമ്പലേ...... " നന്ദ വന്നതറിഞ്ഞ് ഒരു കള്ളചിരിയോട് അവൾ കണ്ണ് തുറന്നു... "ആഹാ....ചുന്ദരി ഉറങ്ങിയില്ലേ...." "ഇല്ല...നാനെ പാത്ത്‌ കേക്ക...ഇവദേ ഇന്നോ.... " ജെറിയുടെ മടിയിൽ കുറച്ച് നീങ്ങി ഇരുന്നു അവൾ പറഞ്ഞു... "അയ്യോടാ അത് വേണ്ട.. ആമ്പല് ഇവിടെ ഇരുന്നോളട്ടോ...?? "

നന്ദ തിണ്ണയിൽ ഇരിക്കാൻ തുടങ്ങിയതും തങ്കിമോള് ജെറിയുടെ മടിയിൽ കിടന്ന് ഞെരിപിരി കൊള്ളാൻ തുടങ്ങി... "ഇവദേ ഇന്നോ..." അതും പറഞ്ഞു കാറി പൊളിക്കാൻ തുടങ്ങി... മോള് കരയുന്നത് കണ്ട് നന്ദ ജെറിയെ ഒന്നു നോക്കി അവൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഒരു ചിരിയോടെ മോളേ എടുത്തു നെഞ്ചോട് ചേർത്ത് വെച്ചു കൊണ്ട് നന്ദയെ അവൻ പിടിച് മടിയിൽ ഇരുത്തി... "ഹൈ...... " കുറുമ്പിക്ക് അതങ്ങു ഇഷ്ടായി... അവൾ ജെറിയെ ചുറ്റി പിടിച് ഒരുമ്മ കൊടുത്തു.. "ആമ്പലേ ഉമ്മ കൊത്തെ... " അവൾ പറയുന്നത് കേട്ട് നന്ദ ഉടൻ തന്നെ ജെറിയുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു... അവൻ പുഞ്ചിരിച്ചു കൊണ്ട് അവരെ രണ്ട് പേരെയും ചേർത്ത് നിർത്തി... കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു... മോൾക്ക് ഉറക്കം വരാൻ തുടങ്ങിയതും അവർ റൂമിലേക്കു പോയി... നന്ദ മോളേ ബെഡിൽ കിടത്തി നെറുകയിൽ ഒന്നു മുത്തി..

ജെറി അവളെ തന്നെ നോക്കി ബെഡിൽ ചാരി ഇരിക്കുകയായിരുന്നു... "മ്മ്മ്.... എന്താ നോക്കുന്നേ ... " അവന്റെ നെഞ്ചിൽ തലച്ചായ്ച്ചു കൊണ്ട് അവൾ ചോദിച്ചു.... "ചുമ്മാ ഒന്ന് നോക്കി പോയതാണേ..."അവളുടെ കവിളിൽ വിരൽ ഓടിച്ച് കൊണ്ട് അവൻ പറഞ്ഞു... "ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ...." "പിന്നേ സന്തോഷിക്കാതെ...നമ്മുടെ മോളുടെ പിറന്നാളിന് അപ്പച്ചൻ വന്നില്ലേ...ഞാൻ എത്ര ആഗ്രഹിച്ചതാണന്നോ...എല്ലാം നീ കാരണം ആണ്...നീ എന്റെ ഭാഗ്യമാണ്... " അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി .. "പുണ്യമാണ് നീ ഞങ്ങൾക്ക്....ഒരുപക്ഷേ ഞാൻ മുൻജന്മത്തിൽ ചെയ്ത പുണ്യങ്ങളുടെ ഫലമാകാം ഈ ജന്മം നിന്നെയും ഇവളെയും എനിക്ക് കിട്ടിയത്..." അവൻ ആ മുഖം നെഞ്ചോട് അടുപ്പിച്ചു...ചിരിക്കുന്നുണ്ടവൾ....അവന്റെ കൈകൾ കൊണ്ട് അവളുടെ തല മുടികളെ തലോടുന്നുണ്ട്.... "എന്തെ അപ്പച്ചൻ വിളിച്ചപ്പോൾ പോകാഞ്ഞെ... "

മുഖം ഉയർത്തി അവൾ ചോദിച്ചു.. അവനൊന്നു ചിരിച്ചു.... "നിനക്ക് പോകണോ...?? " "മ്മ്മ് പോകണം...എനിക്ക് കാണണം എന്നുണ്ട് ഇച്ചന്റെ തറവാട്...ഒരു ദിവസം അവിടെ നിൽക്കാം...എന്നിട്ട് പിറ്റേന്ന് ഇങ്ങ് പോരാം... അങ്ങനെ മതി.. " അവനോട് ചേർന്ന് കിടന്ന് കൊണ്ട് അവൾ ചിരിച്ചു ..അവളുടെ നാസിക തുമ്പിൽ നിന്ന് വിയർപ്പു കണങ്ങൾ പൊഴിയുന്നുണ്ട്... അവൻ ചുണ്ടുകൾ കൊണ്ട് അവ ഒപ്പിയെടുത്തു.... "കൊണ്ട് പോകാം... " അവളെ പുണർന്നു കൊണ്ട് അവൻ പറഞ്ഞു..... "ഇച്ചാ..... " ഒത്തിരി പ്രണയത്തോടെ അവൾ വിളിച്ചു... "ഹ്മ്മ് പറ.... " "എന്നേ എന്ന് മുതലാ പ്രണയിച്ചു തുടങ്ങിയത്.. " അവന്റെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു... "നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ... കെട്ടും കഴിഞ്ഞു എന്റെ കൊച്ചും നിന്റെ വയറ്റിൽ ആയി.. ഇനി എന്തിനാ ഇങ്ങനെ ഒരു ചോദ്യം.. " "പ്ലീസ് പറ... കൊതി കൊണ്ടല്ലേ... "

അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു... "വല്ലാത്ത കൊതി തന്നെ... " അവൻ പൊട്ടിച്ചിരിച്ചു... "അതേ ഞാൻ നിങ്ങളോട് അത് വേണം ഇത് എന്നൊന്നും പറഞ്ഞു വാശി പിടിക്കുന്നില്ലല്ലോ... ഹും..." അവൾ മുഖം കോട്ടി തിരിഞ്ഞു കിടന്നു.... ജെറി ഒരു കള്ളചിരിയോടെ അവളെ ചുറ്റി പിടിച്ചു... കാതിൽ മൃദുവായ് ചുംബിച്ചു.. "കണ്ട നാൾ മുതൽ പ്രണയമാണ്...ഓരോ നിമിഷങ്ങളിലും നീ അരികിൽ എത്തുമ്പോൾ മാത്രം തുടിക്കുന്ന ഈ ഹൃദയത്തിനറിയാം എത്രമാത്രം നീ എന്റെ ഉള്ളിൽ ഉണ്ടെന്ന്..അന്ന് അമ്പലത്തിൽ വെച്ച് ഒരു മയിൽപീലി തന്നത് ഓർക്കുന്നുണ്ടോ നീ അന്ന് ഉള്ളിൽ കയറിയതാ നീ..... " പ്രണയം നിറഞ്ഞ വാക്കുകൾ കേട്ട് അവൾ അവനെ തിരഞ്ഞു നോക്കി ... "എന്നാ എന്നോട് i ലവ് യൂ ന്ന് പറ.... " "നിനക്ക് ശെരിക്കും വട്ടാണോടി... " അവൾ ചിരിയോട് ചോദിച്ചു... "ആ ഞാൻ കുറച്ച് വട്ടുള്ള കൂട്ടത്തിൽ തന്നെയാ... പറ i ലവ് യൂ ന്ന് പറ.. പറ.. "

അവനെ പിടിച്ചു കുലിക്കി കൊണ്ട് അവൾ ചിണുങ്ങി.... "I luv you മുത്തേ..... " കവിളിൽ ചെറു നോവ് ഉണർത്തി കൊണ്ട് അവൻ ആ കാതിൽ മൊഴിഞ്ഞു... "ഇതങ്ങ് പറഞ്ഞാൽ പോരായിരുന്നോ... ഹും.. " അവനെ പുച്ഛിച്ചു കൊണ്ട് അവൾ കണ്ണടച്ച് കിടന്നു.. കുറച്ചു നേരം ആയിട്ടും അവന്റെ അനക്കം കേൾക്കാതെ ആയപ്പോൾ അവൾ കണ്ണ് തുറന്നു നോക്കി... അപ്പോൾ കണ്ടത് അവളെ നോക്കി കിടക്കുന്ന ജെറിയെ ആയിരുന്നു.. "എന്തെ... ? " അവളുടെ ചോദ്യം കേട്ട് അവൻ ഒന്നു ചിരിച്ചു.. മുടിയിഴകളെ മാടി ഒതുക്കി.. "നീ എണീറ്റെ... " അവളെ അവൻ പതിയെ പിടിച് എഴുനെല്പിപ്പിച്ചു... അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു....നന്ദക്ക് ഒന്നും മനസിലായില്ല... "ആ കണ്ണൊന്നു അടക്കടി.... "

അവൻ പറയേണ്ട താമസം അവൾ കണ്ണുകൾ അടച്ചു... കാലിൽ ഒരു തണുപ്പ് ഏറ്റു അവൾ കണ്ണുകൾ തുറന്നു....കാലിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന വെള്ളി കൊലുസ് കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു... അവന്റെ വിരലുകൾ കാലിൽ തലോടുന്നുണ്ട്... "ഒരുപാട് ആഗ്രഹിച്ചതല്ലേ ഇത്...." കാലിലെ കൊലുസിൽ നോക്കി ആയിരുന്നു അവൻ അത് പറഞ്ഞത്... നന്ദ സംശയത്തോടെ അവനെ നോക്കി... "ഞാൻ കണ്ടിരുന്നു കൊതിയോടെ അന്ന് jewellery യിൽ ഈ കൊലുസ് നോക്കി നിന്ന നിന്നെ...അന്ന് വാങ്ങി തരണം എന്ന് ആഗ്രഹം ഉണ്ടായിയുന്നു.. പക്ഷേ പോക്കറ്റ് കാലിയായ സമയം ആയത് കൊണ്ടാ....വൈകി ആണേലും വാങ്ങാൻ പറ്റി...നീ കാല് എന്റെ കയ്യിലേക്ക് വെച്ചേ... "" അവൻ ആവേശത്തോടെ അവന്റെ കൈകൾ നീട്ടി.. നിറകണ്ണുകളാൽ അവൾ അവന്റെ കയ്യിലേക്ക് ആദ്യം ചുവട് വെച്ചു... "നന്നായിട്ടുണ്ട്.... " ഒരുപാട് പുഞ്ചിരിയോട് അവൻ പറഞ്ഞു... കാൽപാദത്തിൽ അമർത്തി ചുംബിച്ചു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story