അല്ലിയാമ്പൽ: ഭാഗം 34

alliyambal anvy new

എഴുത്തുകാരി: ആൻവി

"ആമ്പലേ.....ആമ്പലേ....... " തങ്കിമോളുടെ വിളി കേട്ടാണ് നന്ദ രാവിലേ കണ്ണ് തുറന്നത്.... "ആഹാ...ഉണർന്നോ....നിനക്ക് ഉറക്കം ഒന്നുമില്ലേടി കുറുമ്പി... മ്മ്മ്.... " സുഖമായി ഉറങ്ങുന്ന ജെറിയുടെ മേൽ കിടന്നു നന്ദയെ നോക്കുന്ന തങ്കിമോളുടെ കവിളിൽ നുള്ളി കൊണ്ട് അവൾ ചോദിച്ചു... "മുത്തായി ചിന്നന്തേ (മിട്ടായി തിന്നണ്ടേ..)" കണ്ണുകൾ വിടർത്തി കൊതിയോടെ അവൾ പറഞ്ഞു.... "ഓഹ് എന്തൊരു ഓർമ...മിട്ടായി തിന്നാൻ വേണ്ടിയാണോ എന്റെ ചക്കര ഇത്ര നേരത്തെ എണീറ്റെ... " ബെഡിൽ നിന്ന് എണീറ്റ് നന്ദ മോളേ എടുത്തു.... "ബാ.... നമുക്കെ പല്ലൊക്കെ തേച്ച് പാല് കുടിച്ചിട്ട് മിട്ടായി തിന്നാം.... " അവളെയും എടുത്തു ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയാ നന്ദയുടെ കയ്യിൽ നിന്ന് കുറുമ്പി കുതറി... "നാനെ ഒത്തക്ക് (ഒറ്റക്ക് ) നദന്നോളാ ആമ്പലേ.... " നന്ദയുടെ കയ്യിൽ നിന്ന് കുതറി ഇറങ്ങി കൊണ്ട് കൊണ്ട് കുറുമ്പി പറഞ്ഞു..

"ആണോടാ... എന്നാ ഭാ.. വാവ ആമ്പലിന്റെ കൈ പിടിച്ചോ... " അത് കേട്ട് തല കുലുക്കി കൊണ്ട് അവൾ നന്ദയുടെ കയ്യിൽ പിടിച്ചു നടന്നു... രാവിലെ ജെറി ഉണരുമ്പോൾ ഹാളിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.... അവൻ കണ്ണ് തിരുമ്മി കൊണ്ട് എണീറ്റു.... ഹാളിൽ ടീവി വർക്ക്‌ ചെയ്യുന്നതിന്റെ സൗണ്ട് കേൾക്കുന്നുണ്ട്... അതും animal plant.... ആരും കാണുന്നില്ലെന്ന് കണ്ടപ്പോൾ ജെറി ചെന്ന് ടീവി ഓഫ്‌ ആക്കി... ഓഫ്‌ ആക്കേണ്ട താമസം തങ്കിമോളുടെ ഉറക്കെ ഉള്ള കരച്ചിൽ കേട്ടു.... "ഇത് ഇപ്പൊ ഇവിടെന്നാ.. "ജെറി ചുറ്റും നോക്കി... അപ്പോഴതാ സോഫക്ക് താഴെ ഒരാൾ കിടന്നു ഉരുളുന്നു.... ജെറി വേഗം ചെന്ന് അവളെ എടുത്തു... "എന്താ കുഞ്ഞി...ഞാൻ ടീവി ഓഫ്‌ ആക്കിയതിനു ആണോ... " അവൻ അത് ചോദിക്കേണ്ട താമസം പുള്ളിക്കാരി കാറി പൊളിച്ച് അവന്റെ മുഖത്തു മാന്താനും കടിക്കാനും ഒക്കെ തുടങ്ങി.. "പത്തി....മീമി പോയി.....മീമി കാനണം... "

അതും പറഞ്ഞു ജെറിയുടെ കയ്യിൽ നിന്ന് കുതറാൻ തുടങ്ങി.... "അയ്യോ.... മതി....ഞാൻ വെച്ച് തരാം...നിർത്തു കുഞ്ഞി... " ജെറി വേദന കൊണ്ട് അവളെ നിലത്ത് നിർത്തി.... അവള് നിലത്ത് കമിഴ്ന്നു കിടന്നു കരയാൻ തുടങ്ങി... ജെറി വേഗം ടീവി ഓൺ ചെയ്തു... നിർഭാഗ്യവശാൽ തങ്കിമോള് കണ്ട് കൊണ്ടിരുന്ന ഫിഷിന്റെ പ്രോഗ്രാം കഴിഞ്ഞു പോയിരുന്നു.... "അത് കഴിഞ്ഞല്ലോ കുഞ്ഞി.... " ജെറി ദയനീയ മായി അവളെ നോക്കി... "എന്തെ മീമി..... ആമ്പലേ.... മീമി...." കരഞ്ഞു പറഞ്ഞു കൊണ്ട് അവൾ ഹാളിൽ നന്ദയെ തിരിഞ്ഞു നടന്നു.... ജെറി എടുക്കാൻ വരുമ്പോൾ മാത്രം നിലത്ത് ഒരു കിടത്തം ആണ്... "ദേ കുഞ്ഞി കരയല്ലേ... ജെറി വരുമ്പോൾ മീമിനെ വാങ്ങി കൊണ്ട് വരാം... " "പത്തി...മീമിനെ കഞ്ഞു (കളഞ്ഞു.. )"

കുഞ്ഞി കാലുകൾ കൊണ്ട് അവനെ ചവിട്ടാൻ തുടങ്ങി... "എന്താ.. എന്താ ഇച്ചാ... കുഞ്ഞ് എന്തിനാ കരയുന്നെ... " ബഹളം കേട്ട് അടുക്കളയിൽ നിന്ന് നന്ദ വന്നു...മോൾക്ക് വേണ്ടി എടുത്ത പാൽ ടേബിളിൽ വെച്ചു. "ആമ്പലേ.... " തേങ്ങി കരഞ്ഞു കൊണ്ട് അവൾ നന്ദയുടെ കാലിൽ വട്ടം പിടിച്ചു.. "എന്താ വാവേ... എന്ത് പറ്റി....?? " മോളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു. "മീമി പോയി...." കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ കൈ മലർത്തി കാണിച്ചു..... "അച്ചോടാ...അതിനാണോ എന്റെ കുട്ടി കരയുന്നേ..." നന്ദ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു... "ഇച്ചൻ എന്തിനാ എന്റെ മോളുടെ മീനിനെ കളഞ്ഞേ...?? നല്ല അടി വെച്ച് തരും ഞാൻ.. എന്റെ കുഞ്ഞിനെ കരയിച്ചാൽ...." നന്ദ ജെറിയുടെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് ചോദിച്ചു... ജെറി തലയും ചൊറിഞ്ഞു ഒന്ന് ഇളിച്ചു കൊടുത്തു... "എന്റെ കുഞ്ഞി ഇങ്ങ് വന്നേ... " ജെറി നീട്ടി വിളിച്ചു...

കുറുമ്പി പിണക്കത്തോടെ നന്ദയെ കെട്ടിപിടിച്ചു.... "ദേ നോക്ക്.. എന്റെ ഫോണിൽ എത്ര മീമി ആണ്... പച്ച മീമി... നോക്ക് മോളെ... " ജെറി മോൾക്ക് ഫോൺ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു... അവൾ കുഞ്ഞികണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ ഫോണിലേക്ക് ഒന്ന് എത്തി നോക്കി... "ഹൈ.... പത്ത മീമി (പച്ച മീൻ ....)" ഞൊടിയിടയിൽ അവൾ ഫോൺ കൈക്കൽ ആക്കി... പിന്നേ ഫോണും എടുത്തു കുണുങ്ങി കുണുങ്ങി റൂമിലേക്കു നടന്നു... അത് കണ്ട് ജെറി ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... നന്ദക്ക് ചിരി വന്നു.. "ഇനി നീ മേലാൽ അവൾക്ക് ടീവി വെച്ച് കൊടുക്കരുത്.. കണ്ട് കൊണ്ടിരുന്ന പ്രോഗ്രാം തീർന്നാൽ പിന്നേ പെണ്ണ് വീട് തലകീഴിൽ മറിക്കും... " നന്ദയുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.. "ഹും ഒരാള് അങ്ങനെ ഇനി ഈ വരുന്നവൻ എങ്ങനെ ആവുമോ എന്തോ... " നന്ദ വയറിൽ തടവി കൊണ്ട് ചിരിച്ചു....

"ഏയ്‌ നിങ്ങളെ പോലെ ഒന്നും ആവില്ലേ... അവൻ എന്നേ പോലെ ആവും അല്ലേടാ കുഞ്ഞൂസെ .... " വയറിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു...ഒപ്പം അവന്റെ കൈകൾ അവളുടെ കൊലുസിൽ തഴുകി ശബ്ദമുണ്ടാക്കി....  "നീ എന്താ ഈ ചെയ്യണേ...?? " കുളി കഴിഞ്ഞ് ഇറങ്ങി തല തോർത്തുന്നതിന്റെ ഇടയിൽ ജെറി ചോദിച്ചു.. "കാണുന്നില്ലേ എന്താ ചെയ്യുന്നേ എന്ന്..." മുഖം കോട്ടി കൊണ്ട് നന്ദ കയ്യിൽ ഉള്ള ടോപ്പിന്റെ സ്റ്റിച് അഴിക്കാൻ തുടങ്ങി... "അതല്ല.. നീ എന്തിനാ ഇപ്പൊ ഇത് ചെയ്യുന്നേ.... " "എനിക്ക് ഇതൊന്നും ഇടാൻ പറ്റുന്നില്ല ഇച്ച നല്ല..എല്ലാം ചെറുതായി ആയി.... " അവൾ അവനോട് പറഞ്ഞു... "അത് ടോപ് ചെറുതായതല്ല നീ വീർത്തു വലുതായത..." അവൻ കള്ളചിരി ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നു... "നീ അതൊക്കെ അവിടെ വെച്ചെ...ഇനി മുതൽ എന്നും സാരി ഉടുത്താൽ മതി...അതാവുമ്പോൾ എന്റെ മോന് കുറച്ച് കാറ്റും വെളിച്ചവും ഒക്കെ കിട്ടുമല്ലോ... "'

അവളുടെ വയറിൽ കുസൃതി കാട്ടി കൊണ്ട് അവൻ പറഞ്ഞു.. "അയ്യടാ... പോ അവിടെന്ന്...ആകെ മൂന്ന് സാരിയെ സ്ഥിരം ആയി ഇടാൻ പറ്റുന്നത് ഒള്ളൂ....ഞാൻ കൂടുതലും ചുരിദാർ അല്ലേ ഇടാറ്..." "അത് സാരമില്ല...ഞാൻ നോക്കട്ടെ പറ്റിയാൽ രണ്ട് എണ്ണം ഇന്ന് വാങ്ങാം.. മ്മ്മ്.. " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "ഇച്ചാ...നിങ്ങടെ തറവാട്ടിൽ പോകാം എന്ന് പറഞ്ഞിട്ട്..." "ഹ്മ്മ്...പോകാം...ഇപ്പൊ തന്നെ വേണ്ട.. എന്തായാലും അടുത്ത ആഴ്ച്ച ചെക്ക്അപ്പിന് പോകണമല്ലോ... അന്ന് അങ്ങോട്ടും പോകാം... ". "ആഹ് പറഞ്ഞപോലെ ആറാം മാസത്തിൽ ഉള്ള ചെക്കഅപ്പ്‌ അടുത്തല്ലേ... " "ഹ്മ്മ് അടുത്തു....വാ എന്തേലും കഴിക്കാം... എനിക്ക് ജോലിക്ക് പോകാൻ ടൈം ആയി അല്ല മോളെവിടെ...?? "

അവൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.. "ഹാളിൽ ഇരുന്നു കളിക്കുന്നുണ്ട്... " "ആഹ് എന്നാ ഭാ.... " അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു....  "അച്ചൂ...... " മാളിൽ നിന്ന് ഷോപ്പിങ് കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ആണ് ജോയ് പിറകിൽ നിന്ന് വിളിച്ചത് .... ജെറി തിരിഞ്ഞു നോക്കി... "മ്മ്മ് എന്ത് വേണം.... " "അച്ചൂ.. എനിക്ക് പറയാൻ ഉള്ളത് നീ കേൾക്കണം .." "ശെരി പറ..... " ജെറി അവനു മുന്നിൽ കൈ കെട്ടി നിന്നു.. "എനിക്ക് എന്റെ മോളേ കാണണം...കുറച്ചു നേരം അവളുടെ കൂടെ ചിലവഴിക്കണം...പ്ലീസ്..എനിക്ക് വയ്യ.. പ്രാന്ത് പിടിക്കുന്ന പോലെ..ഉറക്കം നഷ്ട്ടപെട്ടിട്ട് മാസങ്ങൾ ആയി.. " ജെറി അത് കേട്ട് ചിരിച്ചതെ ഒള്ളൂ... "അച്ചൂ .. പ്ലീസ്.. എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു....എനിക്ക് കുഞ്ഞിനെ കാണണം ... " ജെറിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... "എന്റെ മുന്നിൽ നിന്ന് പോകാൻ നോക്കടാ...ഞാൻ എന്തേലും ചെയ്ത് പോകും നിന്നെ...ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛനാവില്ലടാ...സ്വന്തം എന്ന് പറയണമെങ്കിൽ അതിനുള്ള യോഗ്യത കൂടി വേണം...."

അവളെ തള്ളി മാറ്റി കൊണ്ട് ജെറി മുന്നോട്ട് നടന്നു... "മിന്നാമിന്നി...പോന്നെ.... കണ്ണാതുമ്പി....കാനതുമ്പി... കാതില് പാത്ത്‌.... " നന്ദയുടെ വയറിൽ മുഖം അമർത്തി കുഞ്ഞ് വാവക്ക് പാട്ട് പാടി കൊടുക്കുകയാണ് തങ്കിമോള്.... അത് കേട്ട് നന്ദയും അവളുടെ മടിയിൽ തല വെച്ചു കിടക്കുന്ന ജെറിയും പൊട്ടിചിരിക്കാൻ തുടങ്ങി.... "ആമ്പലേ നല്ലസല്ലേ... പാത്ത്‌ . " കുലുങ്ങി ചിരിച്ചു കൊണ്ടവൾ ചോദിച്ചു.. "നല്ല പാട്ടണല്ലോ... ഇതാര് പറഞ്ഞു തന്നതാ.... " നന്ദ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.. അത് കേട്ട് കുറുമ്പി ഒരു കള്ള ചിരിയോടെ ജെറിയെ നോക്കി... ജെറി അവളെ എടുത്തു അവന്റെ വയറിൽ ഇരുത്തി... "ആ പാട്ട് അങ്ങനെ അല്ലാടി...." ജെറി അവളുടെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "മിന്നാമിന്നി ഇത്തിരി പോന്നെ... മിന്നണതെല്ലാം പൊന്നല്ല.... കണ്ണാംതുമ്പി കാഞ്ചനതുമ്പി കാതിൽ കേട്ടത് പാട്ടല്ല.. ഒന്നാമത്തെ തോണിയിലേറി...

പൊന്നാരമ്പിളി വന്നിറങ്ങുമ്പോൾ തന്നീടാമൊരു പൊന്നോലാ.... " ജെറി പാടി തീർന്നപ്പോൾ അവള് കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.... അവന്റെ ചുണ്ടിൽ ഒരു കുഞ്ഞുമ്മ കൊടുത്തു... "രണ്ട് പേരും റൂമിലേക്ക് വന്നേ മതി ഇന്നത്തെ പാട്ട് കച്ചേരി... നാളെ ചെക്ക്അപ്പിന് പോകേണ്ടതാ അല്ലി വാ... " ജെറി എണീറ്റ് മോളേ എടുത്തു.. "കുറച്ച് നേരം കൂടെ ഇവിടെ ഇരിക്കട്ടെ ഇച്ചാ..... പ്ലീസ്.... " "വേണ്ടാന്ന് പറഞ്ഞില്ലേ...വാ....". ജെറി അവളെ പിടിച്ചു വലിച്ചു...ഉന്തി തള്ളി റൂമിലേക്ക് കൊണ്ട് പോയി... പിറ്റേന്ന് രാവിലെ അവർ ഹോസ്പിറ്റലിലേക്ക് പോയി... ഡോക്ടറെ കണ്ട് പരിശോധന കഴിഞ്ഞ ശേഷം അവർ അവിടെന്ന് ഇറങ്ങി.. നേരെ കുരിശിങ്കൽ തറവാട്ടിലേക്ക്.... നന്ദയുടെ കൈ പിടിച്ചു തങ്കിമോളെയും എടുത്ത് ആ വലിയ തറവാടിന്റെ പടി കയറുമ്പോൾ ജെറിയുടെ ഉള്ളിൽ ഇന്നലെകൾ മിന്നി മായ്ഞ്ഞു..... നന്ദ അവന്റെ കയ്യിൽ മുറുകെ പിടിച്ചു...

തങ്കിമോള് അവന്റെ തോളിൽ കിടന്നു മയങ്ങിയിരുന്നു..... "അന്നമ്മേ ഒന്നിങ്ങോട്ട്‌ വന്നേ... " ജെറിയെ കണ്ടപ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്ന ജേക്കബ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. "അച്ചൂ.... വാടാ.... " നിറഞ്ഞ മനസോടെ അയാൾ അവനെ വിളിച്ചു... ജെറി നന്ദയെ ഒന്ന് നോക്കി...അവളും അവനെ നോക്കി നിൽക്കുകയായിരുന്നു.. രണ്ട് പേരും പരസപരം ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... അന്നമ്മയുടെ ഒപ്പം ജോയ്യുടെ അമ്മ സെലിനും ഭർത്താവ് ജോസഫും ഉണ്ടായിരുന്നു.... എല്ലാവരും അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു... ജെറിയുടെ കണ്ണുകൾ ജോയ്യെ തിരഞ്ഞു.. കണ്ടില്ല.. സുഖ വിവര അന്വേഷണമായി പിന്നെ... "മോളുറങ്ങിയോ....?? അച്ചൂ നിന്റെ പഴയ റൂം ഇപ്പോഴും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്... ചെല്ല് മോളേ കൊണ്ട് കിടത്ത്‌....നന്ദമോളും കുറച്ച് നേരം റസ്റ്റ്‌ എടുക്കട്ടെ... " സെലിൻ ആയിരുന്നു അത് പറഞ്ഞത്...

ജെറി നന്ദയേയും കൂട്ടി റൂമിലേക്ക് നടന്നു... നടക്കുമ്പോൾ അവന്റെ കാലുകൾക്ക് വേഗതയേറി.... മൂന്ന് വർഷങ്ങൾക്കു ശേഷം ഇന്ന് ആദ്യമായ് ആ റൂമിലേക്ക്.. വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ അവന്റെ ഉള്ളം മിഡിക്കുന്നുണ്ടായിരുന്നു ... എല്ലാം പഴയത് പോലെ തന്നെ....അവൻ മോളേ ബെഡിൽ കിടത്തി റൂം മുഴുവൻ കണ്ണോടിച്ചു... നന്ദയുടെ റൂം മുഴുവൻ നോക്കുന്നുണ്ടായിരുന്നു...റൂമിലേ ഒരു സൈഡിൽ അടുക്കും ചിട്ടയിലും അടക്കി വെച്ചിരിക്കുന്ന ബുക്കുകൾ... ഒരുപാട് എണ്ണം....എല്ലാം പേര് കേട്ട എഴുത്തുകാരുടെത്... അവൾ അവ ഓരോന്നും എടുത്തു നോക്കാൻ തുടങ്ങി... ജെറി ടേബിളിൽ ഇരുന്ന ഫോട്ടോ എടുത്തു കയ്യിൽ പിടിച്ചു... ശീതളിന്റെയും അവന്റെയും ഫോട്ടോ ആയിരുന്നു അത് ... അവന്റെ കണ്ണുകൾ നിറഞ്ഞു...ഫോട്ടോ അവൻ നെഞ്ചോട് ചേർത്ത് വെച്ചു... "നീ ഹാപ്പി അല്ലേ ശീതൾ..." ആ ഫോട്ടോയിലേക്ക് നോക്കി അവൻ ചോദിച്ചു...

അറിയാതെ ഒരു തുള്ളി കണ്ണ് നീർ ഫോട്ടോ ഇറ്റി വീണു....  "ഇച്ച....സിവിൽ സർവീസിന് prepare ചെയ്ത് ചെയ്തിരുന്നോ..?? " ഷെൽഫിൽ ഇരുന്ന അവന്റെ സർട്ടിഫിക്കറ്റ് എല്ലാം നോക്കി കൊണ്ട് അവൾ ചോദിച്ചു... "ഹ്മ്മ് പിജി കഴിഞ്ഞ് അതൊക്കേ ആയിരുന്നു ആഗ്രഹം...." "Continue ചെയ്യാമായിരുന്നില്ലേ...?? " "നിനക്ക് എന്താ അല്ലി.. മോളെ നോക്കി കൊണ്ട് പിജി കംപ്ലീറ്റ് ചെയ്തത് എങ്ങനെയാന്ന് പോലും എനിക്ക് ഓർക്കാൻ വയ്യ...അതിന്റെ ഇടക്ക് ഇനി സിവിൽ സർവീസ്.... " അവൻ തങ്കിമോളേ തലോടി കൊണ്ട് പറഞ്ഞു... നന്ദ അവനെ നോക്കി ഇരുന്നു... "അന്നൊക്കെ പുലർച്ചയാണ് ഇവൾ ഉറങ്ങാറ് അത് വരെ എനിക്ക് പഠിക്കാൻ പറ്റില്ല..രാത്രിയിൽ ഫുൾ ടൈം കളിയും പുലർച്ചെ ഉറക്കവും അതാ ഇവളുടെ പരിപാടി..പെണ്ണ് ഉറങ്ങി പുലർച്ചെ ഇരുന്നുള്ള പഠിത്തം രാവിലെ ജോലിക്ക് പോക്ക് ഉച്ചക്ക് ശേഷം ക്ലാസ്സിലേക്ക് ഒരു ഓട്ടമാണ്.. തലക്ക് പ്രാന്ത് പിടിക്കും... ഓർക്കാൻ കൂടി വയ്യാ..." അവൻ പറയുമ്പോൾ വേദന അവളുടെ ഉള്ളിൽ ആയിരുന്നു... പതിയെ കൈകൾ ഉയർത്തി അവന്റെ മുടിയിൽ തലോടി.... നെറ്റിയിൽ ചുംബിച്ചു... "നിങ്ങളോടുള്ള ഇഷ്ട്ടം കൂടുവാണ് ഓരോ നിമിഷം കഴിയും തോറും.... നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഒള്ളൂ ഇച്ചാ...പ്രണയത്തേക്കാൾ ഉപരി ആരാധനയാണ്... " .............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story