അല്ലിയാമ്പൽ: ഭാഗം 35

alliyambal anvy new

എഴുത്തുകാരി: ആൻവി

"നീ മോള് ഉണർന്നിട്ട് അങ്ങോട്ട്‌ വന്നാൽ മതി...പരിജയം ഇല്ലാത്ത സ്ഥലമല്ലേ..നമ്മളെ കണ്ടില്ലേൽ അവള് കരയും.... " അവളുടെ കവിളിൽ തലോടി നെറ്റിയിൽ മുത്തി കൊണ്ട് അവൻ പറഞ്ഞു... "ഹ്മ്മ്.... " "ഞാൻ ചെല്ലട്ടെ....നീ റസ്റ്റ്‌ എടുക്ക്.... " അവൻ അതും പറഞ്ഞു ചിരിച്ചു കൊണ്ട് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... ജെറി ഹാളിൽ ചെല്ലുമ്പോൾ എല്ലാവരും അവിടെ ഇരിപ്പുണ്ട്... ജേക്കബ് അവനെ കൈ കാട്ടി വിളിച്ചു...അവനെ പിടിച്ചു അടുത്ത് ഇരുത്തി.... ഒരു കൈ കൊണ്ട് തോളിൽ കൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... ജെറി അപ്പച്ചനെ തന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു.... പണ്ടും ഇങ്ങനെ ആയിരുന്നു...എല്ലാവരും ഒത്തു കൂടുമ്പോൾ അയാൾ അവനെ അടുത്ത് ഇരുത്തി ചേർത്ത് പിടിക്കും.... കാലങ്ങൾക്കപ്പുറം ഒരിക്കലും നിനച്ചതല്ല ഇങ്ങനെ ഒരു രംഗം..... അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു... പക്ഷേ അത് മറച്ചു പിടിച്ചു കൊണ്ട് അവൻ ചിരിച്ചു.. ജോയ് ഒഴികെ എല്ലാവരും ഉണ്ടായിരുന്നു.. നാളുകൾക്കു ശേഷം പഴയ കളിയും ചിരിയും ആ തറവാട്ടിൽ വീണ്ടും എത്തി.....

വീട്ടുമുറ്റത്ത്‌ ഒരു കാർ വന്നു നിന്നു... ജോയ് ആണ്... അകത്തേക്ക് വന്ന ജോയ് അവിടുത്തെ കാഴ്ച്ച കണ്ട് അമ്പരന്നു.. ജെറിയെ ചേർത്ത് പിടിച്ചു കളിച്ചു ചിരിച്ചു സംസാരിക്കുന്ന ജേക്കബ്നെ കണ്ടപ്പോൾ അവന്റെ മുഖം മാറി... "ആഹ് നീ വന്നോ... ചെന്ന് ഫ്രഷ് ആയി വാ.."ജേക്കബ് പറഞ്ഞു... ജോയ് എല്ലാവരെയും നോക്കി ഒരു വിളറിയ ചിരി പാസ്സാക്കി റൂമിലേക്ക് പോയി.. അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.... ഫ്രഷ് ആയി ഹാളിൽ വന്ന് ജെറിക്ക് ഓപ്പോസിറ്റ് ഉള്ള സോഫയിൽ വന്നിരുന്നു... ജെറി അവനെ നോക്കി ഒന്ന് ചിരിക്കാൻ മറന്നില്ല... അപ്പോഴാണ് തങ്കിമോള് ഓടി വന്നത്... പുറകെ നന്ദയും.. ഹാളിലേക്ക് ഓടി വന്ന തങ്കിമോള് പെട്ടന്ന് നിന്നു... എല്ലാവരെയും ഒന്ന് നോക്കി... ജോയ്യെ കണ്ടതും അവളുടെ കുഞ്ഞു ചുണ്ടുകൾ വിതുമ്പി ... "അപ്പാ..... " തേങ്ങി കൊണ്ട് അവൾ ജെറിയുടെ അടുത്തേക്ക് ഓടി..... ജെറി അവളെ വാരി എടുത്തു മടിയിൽ ഇരുത്തി... തങ്കിമോള് അവന്റെ നെഞ്ചിൽ അമർന്നു... "നിന്നെ മാത്രം എന്താ ജോയ് കൊച്ചിന് ഇത്ര പേടി .... നിന്നെ ദൂരെ നിന്ന് കണ്ടാൽ മതി അപ്പൊ കരയാൻ തുടങ്ങും കുഞ്ഞ്... "

അന്നമ്മ പറഞ്ഞത് കേട്ട് ജോയ് ആകെ ഒന്ന് വിയർത്തു... ജെറിക്ക് ഒരു തരം പുച്ഛം ആയിരുന്നു... "കുഞ്ഞുങ്ങളുടെ മനസ്സിൽ അങ്ങനെ പേടി ഉണ്ടായി കൂടാ... നീ മോളേ ഒന്ന് എടുത്തു നോക്ക്.... " അന്നമ്മ ജോയ്യോട് ആയി പറഞ്ഞു...ജോയ് അത് കേൾക്കേണ്ട താമസ മോളുടെ നേരെ ആവേശത്തോടെ കൈകൾ കാട്ടി... തങ്കിമോള് കാലു കൊണ്ട് അവന്റെ കൈ കൈകൾ തട്ടി മാറ്റി ജെറിയെ ഇറുകെ പിടിച്ചു.... ജോയ് ആകെ വല്ലാതെ ആയി....മറ്റാരേക്കാളും അവകാശം തനിക്ക് ഉണ്ടായിട്ട് പോലും അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പറ്റാത്ത അവസ്ഥ.. "അച്ചൂ നീ മോളേ ഒന്ന് അവന്റെ മടിയിൽ വെച്ച് കൊടുത്തേ.. ഇല്ലേൽ ഇങ്ങ് താ ഞാൻ ചെയ്യാം... " അന്നമ്മ ജെറിയുടെ മടിയിൽ നിന്ന് മോളേ എടുക്കാൻ ശ്രമിച്ചതും .. "വേണ്ടാ... " ദേഷ്യത്തോടെ ജെറി ശബ്ദം ഉയർത്തി.... അവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് അന്നമ്മ കൈകൾ പിൻവലിച്ചു... ഒരുനിമിഷം എല്ലാവരും അവനെ നോക്കി... ജെറി പെട്ടന്ന് സ്വബോധത്തിലേക്ക് വന്നു... ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ട് എല്ലാവരെയും നോക്കി.... ഒരു ചിരി വരുത്തി... "ചില പേടികൾ അങ്ങനെ ഒന്നും മാറില്ല പൊന്നമ്മേ....

കുഞ്ഞല്ലേ വെറുപ്പും ദേഷ്യവും എല്ലാം ഭയമായി പ്രകടിപ്പിക്കും....എന്റെ മോളേ കരയിക്കാൻ ഞാൻ സമ്മതിക്കില്ല..." അത്രയും പറഞ്ഞ് അവൻ മോളെയും എടുത്തു റൂമിലേക്ക് പോയി... അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ എല്ലാവരും പരസ്പരം നോക്കി....  "വാവേ....നാനില്ലേ...മാമു ചിന്നാ...വാവച്ച് മാമു വേണ്ടേ.. " നന്ദയുടെ വയറിൽ തലോടി കൊണ്ട് തങ്കിമോള് പറയുന്നത് കേട്ട് dining ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന എല്ലാവരും ഒരു ചിരിയോടെ നോക്കി.... "വാവ മാമു തിന്നുണ്ടല്ലോ കുഞ്ഞി.. കണ്ടോ ആമ്പല് മാമു തിന്നുന്നത്..." ജെറി അതും പറഞ്ഞു നന്ദക്ക് വാരി കൊടുത്തു... നന്ദ ഒരു ചടപ്പോടെ ആണ് അത് വാങ്ങി കഴിച്ചത്... "ഇച് മാമു തന്നെ... " കുറുമ്പി അതും പറഞ്ഞു വാ തുറന്നു ജെറി ചിരിച്ചു കൊണ്ട് അവൾക്കും വാരി കൊടുത്തു... എല്ലാവരും ടേബിളിൽ ഇരുന്നാണ് കഴിക്കുന്നത്... നന്ദയും ജെറിയും മോളേ കളിപ്പിച്ചു കൊണ്ട് സോഫയിൽ ഇരുന്നു അവൾക് ഭക്ഷണം കൊടുക്കുന്നുണ്ട്.... ജോയ് ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കളിയും ചിരിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... "ആഹ്.... "

ഇടക്ക് നന്ദ വേദന കൊണ്ട് വയറിൽ കൈ വെച്ചു.. "എന്ത് പറ്റി അല്ലി..." അവളുടെ കൈകൾക്ക് മേൽ കൈ വെച്ചു കൊണ്ട് ജെറി പേടിയോടെ ചോദിച്ചു.. "കുറുമ്പൻ നല്ല ചവിട്ട് തരുന്നുണ്ട്...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... ജെറിയുടെ മുഖത്തു കൗതുകം ആയിരുന്നു.. അവൻ അവളുടെ വയറ്റിലേക്ക് കാത് ചേർത്ത് വെച്ചു... ജെറി കാട്ടുന്നതു കണ്ട് തങ്കിമോളും... മറ്റുള്ളവർ എല്ലാം ഭക്ഷണം കഴിക്കുന്നതിലും സംസാരിക്കുന്നതിലും മുഴുകിയിരുന്നു.. ജോയ് മാത്രം അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു... "Ouch...." കുഞ്ഞിന്റെ അനക്കം കാതിൽ പതിഞ്ഞപ്പോൾ ജെറി അറിയാതെ കണ്ണുകൾ അടച്ചു പോയി.... "കുഞ്ഞി വാവ അനങ്ങുന്നത് അറിയുന്നുണ്ടോ..." ജെറി ആ കുഞ്ഞി കൈകൾ നന്ദ വയറിന്റെ ഇരു സൈഡിലും ആയി വെച്ചു... കുറുമ്പിക്ക് ഒന്നും അങ്ങട്ട് മനസിലായില്ല എങ്കിലും ചിരിച്ചു കൊണ്ട് തലയാട്ടി...

"ഇഞ്ഞു വാവേ... എന്തെ ആമ്പല് പാവല്ലേ...ആമ്പലിന് വേനിക്കൂലേ(വേദനിക്കൂലേ).." വാവയോട് ആയി അവൾ പറയുന്നത് കേട്ട് നന്ദയും ജെറിയും ചിരിച്ചു.... അസൂയയോടെ അവരിലേക്ക് പതിച്ച രണ്ട് കണ്ണുകളെ ജെറി കണ്ടിട്ടും കാണാത്ത ഭാവം കാട്ടി.. അന്നത്തെ ദിവസം തറവാട്ടിൽ തന്നെ കൂടാനായിരുന്നു ജെറിയുടെ പ്ലാൻ.... തങ്കിമോള് ജേക്കബ്നോട്‌ കൂട്ടായി....മറ്റുള്ളവരുടെ അടുത്തേക്ക് അവൾ പോയി.... വൈകീട്ട് ജേക്കബ്ന്റെ മടിയിൽ ഇരിക്കുകയായിരുന്നു തങ്കിമോള്...ജെറിയും അവനോട് ചേർന്ന് നന്ദയുടെ ഉമ്മറ തിണ്ണയിൽ ഇരിപ്പുണ്ട്....മറ്റെല്ലാവരും അകത്തായിരുന്നു... "എന്തെ വാവയില്ലേ....ഇത്തരിസം (ഇത്ര ദിവസം ) കഞ്ഞാ വരൂലോ... നങ്ങളെ കച്ചുലോ....." ജേക്കബ്നോട്‌ കൈ വിരലുകൾ നിവർത്തി കാട്ടി വലിയ വായിൽ സംസാരിക്കുന്നുണ്ടവൾ.... "ആണോ... വല്ല്യപ്പച്ചനെ കളിക്കാൻ കൂട്ടാവോ...?? " അത് കേട്ട് കുറുമ്പി കുറച്ച് നേരം ആലോചിച്ചു ഇരുന്നു

"നാൻ കൂട്ടിക്കോത്തെ ആമ്പലേ..." തങ്കിമോള് നന്ദയോട് ആയി ചോദിച്ചു..നന്ദ ചിരിച്ചു കൊണ്ട് തലയാട്ടി... "വാവ വന്നാലേ കച്ചാൻ കൂത്താ...." അവൾ അതും പറഞ്ഞു അയാളുടെ മടിയിൽ നിന്ന് കൂതറി ഇറങ്ങി ജെറിയുടെ അടുത്തേക്ക് നടന്നു.. "ഇതേ എന്തെ ജെരിയാ... ഇത് എന്തെ ആമ്പലാ...." ജെറിയുടെ മടിയിൽ ഇരുന്നു കൊണ്ട് അവൾ പറഞ്ഞു... നന്ദയും ജെറിയും അവളെ ഒരുപോലെ ചേർത്ത് പിടിച്ചു....  സന്ധ്യനേരം നന്ദയുടെ കയ്യും പിടിച്ചു ജെറി തൊടിയിലൂടെ നടന്നു.... ജേക്കബ് തങ്കിമോളെയും എടുത്തു അവരുടെ മുന്നിൽ നടക്കുന്നുണ്ട്.. മോൾക്ക് കണ്ണിമാങ്ങയും പേരക്കയും എല്ലാം പൊട്ടിച്ചു ജേക്കബ് കൊടുക്കുന്നുണ്ട്.. "ദേ ആ മതിലിന്റെ അപ്പുറത്ത് ആണ് ശീതളിന്റെ വീട്...." "ആണോ...?? " മതിലിനപ്പുറം ഒന്ന് എത്തി നോക്കി നന്ദ... "എനിക്ക് ഇനി നടക്കാൻ വയ്യാ ഇച്ചാ നമുക്ക് ഇവിടെ ഇരിക്കാം.... " വീർത്ത വയറും താങ്ങി അവൾ അവിടെ ഒരു കല്ലിന്റെ മേൽ ഇരുന്നു... അവൾക്ക് ഒപ്പം ജെറിയും... "വലിയ പറമ്പ് ആയത് കൊണ്ട് മടി ആകുന്നു നടക്കാൻ.... " അതും പറഞ്ഞു കൊണ്ടവൾ അവന്റെ മടിയിലേക്ക് തല ചായ്ച്ചു... "നിനക്ക് ഇവിടൊക്കെ ഇഷ്ടായോ അല്ലി...??" അവളുടെ മുടിയിഴയിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവൻ ചോദിച്ചു... "ഹ്മ്മ് ഇഷ്ടായി...എല്ലാവരും നല്ല സ്നേഹം ഉള്ള ആളുകൾ ആണ്....

എങ്കിലും നമുക്ക് നാളെ തന്നെ പോകാട്ടോ..... " "അതെന്ത് പറ്റി...?? " "ഒന്നുല ഇച്ചാ എനിക്ക് എന്തോ പേടി... നിങ്ങടെ ഏട്ടൻ നമ്മുടെ മോളേ... " പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ അവളുടെ വാ പൊത്തി... "വെറുതെ പോലും അങ്ങനെ പറയരുത് അല്ലി....എന്റെ മോളുടെ ഒരു രോമത്തിൽ പോലും അവൻ തൊടില്ല... അക്കാര്യത്തിൽ നീ പേടിക്കണ്ട... " അവൻ പറയുന്നത് അവൾ ഒന്ന് ചിരിച്ചു... "ഇച്ചന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആരും പറഞ്ഞില്ലല്ലോ..?? ഹാളിൽ ഒരു ഫോട്ടോ കണ്ടു.. " "മനഃപൂർവം പറയാത്തതാ.... പൊന്നമ്മക്ക് അവരുടെ കാര്യം പറഞ്ഞാൽ പിന്നേ കരയാനെ നേരമൊള്ളൂ... അതാ..." "ഇച്ചാ.... " "എന്താടി.... " "സിവിൽ സർവീസ് continue ചെയ്യണ്ടേ.. " തല ഉയർത്തി കൊണ്ട് അവൾ ചോദിച്ചു... മൗനമായിരുന്നു അവന്റെ മറുപടി.... "എന്താ ഒന്നും പറയാത്തെ ....ഇച്ചന്റെ ആഗ്രഹം ആയിരുന്നില്ലേ അത്....?? " അവന്റെ കവിളിൽ കൈ ചേർത്ത് വെച്ചു കൊണ്ട് അവൾ ചോദിച്ചു... "മ്മ്ഹ്.. അത് വേണ്ട...ഞാൻ അതൊക്കെ പണ്ടേ ഉപേക്ഷിച്ചു.... " അവൾക്ക് മുഖം കൊടുക്കാതെ അവൻ പറഞ്ഞു... "അത് കള്ളം...." അവൾ ചുണ്ട് കൂർപ്പിച്ചു..

"അല്ലാടി... സത്യം.... " "ഇച്ചന് എക്സാം എഴുതാൻ ആഗ്രഹം ഉണ്ടായിരുന്നതല്ലേ...?? " അവൾ പറയുന്നത് കേട്ട് അവനൊന്നു ചിരിച്ചു... അവളെ ചേർത്ത് പിടിച്ചു....നെറുകയിൽ തലോടി... "ഉണ്ടായിരുന്നു..ഇപ്പൊ ഇല്ല.... " അവൻ പറയുന്നത് കേട്ട് നന്ദ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി... അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് മുത്തി.. "അല്ലി.....നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ചില ആഗ്രഹങ്ങൾ ഒക്കെ വേണ്ടെന്ന് വെക്കാനും ഒരു സന്തോഷമാണ്....അന്ന് വേണ്ടെന്ന് വെച്ചതെല്ലാം അവൾക്ക് വേണ്ടിയാണ് എന്റെ മോൾക്ക്‌ വേണ്ടി അവളെ വളർത്താൻ....എനിക്ക് അതിൽ ഒരു നഷ്ട്ടവും തോന്നുന്നില്ല...." ചെറു ചിരിയോടെ അവൻ പറയുന്നത് അവൾ കേട്ടിരുന്നു.... "ഇപ്പൊ ഒരു ആഗ്രഹം ഉണ്ട് അവളെയും പിന്നേ ഇവനെയും അവരുടെ ആഗ്രഹത്തിനൊപ്പം വളർത്തണം.... പഠിപ്പിക്കണം... എനിക്ക് കഴിയാത്തത് അവരിലൂടെ നേടി എടുക്കണം..... " അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. ഒരു കൈകൊണ്ടു അവനെ മാറോട് ചേർത്ത് പിടിച്ചു... 

"അച്ചൂ നാളെ പോണോ...നിങ്ങൾക്ക് ഇവിടെ നിന്നൂടെ.... " രാത്രി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ജേക്കബ് ചോദിച്ചു. "അത് വേണ്ട അപ്പച്ച.. പോണം... പ്ലീസ് നിർബന്ധിക്കരുത്.... " ജെറി അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "എന്നാ അങ്ങനെ ആവട്ടെ... വൈകീട്ട് പോകാം... " ജേക്കബ് അവനെ കെട്ടിപിടിച്ചു.. ജെറി റൂമിലേക്ക് ചെല്ലുമ്പോൾ നന്ദ മോളേ ഉറക്കുകയായിരുന്നു... "ഉറങ്ങിയോ...?? " അവൻ അടുത്ത് കിടന്നു കൊണ്ട് ചോദിച്ചു.. "ഹ്മ്മ്.. ഉറങ്ങി..." നന്ദ മോൾക്ക് പുതച്ചു കൊടുത്തു കൊണ്ട് അവനു നേരെ തിരിഞ്ഞു... അവളെ ചേർത്ത് പിടിക്കാൻ കൈകൾ ഉയർത്തിയപ്പോൾ ആണ് ഡോറിൽ മുട്ട് വീണത്.... ജെറി പോയി ഡോർ തുറന്നു... ജോയ് ആണ്... "ഹ്മ്മ് എന്ത് വേണം...?? " "ഗ്രാൻഡ്പ്പയും ഗ്രാൻഡ്മ്മയും നിങ്ങളെ വിളിക്കുന്നുണ്ട്.... " അവൻ അതും പറഞ്ഞ് പോയി.. ജെറി നന്ദയേയും കൂട്ടി.. അങ്ങോട്ട്‌ ചെന്നു... "എന്ത അപ്പച്ച.. എന്തിനാ വിളിച്ചേ. " "ഒന്നുലട... കുറച്ച് ദിവസം മുന്നേ വാങ്ങി വെച്ചതാ ഇതൊക്കെ കുഞ്ഞിന് ഉള്ളതാ..നീ ഇതൊക്ക പിടിക്ക് നാളെ പോകുമ്പോൾ തരാൻ മറക്കാതെ ഇരിക്കാനാ ഹ്മ്മ് പിടിക്ക്... ". ഒരുപാട് കവർ അവന്റെ കയ്യിൽ വെച്ചു കൊടുത്തു.. "നിനക്കും മോൾക്കും ഉള്ളത് കൂടി ഉണ്ട്... " അത് കേട്ട് അവനൊന്നു തലയാട്ടി... "ഇതാ മോനെ ഇത് ജോയ് വാങ്ങിയതാ മോൾക്ക്‌ വേണ്ടി... "

സെലിൻ അതും പറഞ്ഞു ഒരു കവർ വെച്ചു കൊടുത്തു.. ജെറി ജോയ്യെ ഒന്ന് നോക്കി.. അവന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു..  "ജോയ്ച്ചാ.... " റൂമിലേക്ക് പോകാൻ നിന്ന ജോയ്യെ ജെറി വിളിച്ചു.. അവൻ തിരിഞ്ഞു നോക്കി.... "നോ താങ്ക്സ്....എന്റെ മോൾക്ക് അങ്ങനെ കണ്ണിൽ കണ്ടവർ തരുന്നത് വാങ്ങേണ്ട ഗതികേട് ഒന്നുമില്ല.... " ജെറി കയ്യിൽ ഉണ്ടായിരുന്ന കവർ അവന്റെ കയ്യിൽ വെച്ചു കൊടുത്തു... "അപ്പൊ അവർ തന്നത് ഒക്കെയോ... " ജോയ് കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.. "അവർ തന്നത് സ്നേഹം കൊണ്ടാ.. നീയോ??? നിനക്ക് അതെന്താന്ന് അറിയോ..??....നിനക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല ജോയ്...അതല്ലേ എന്റെ ശീതളിനെ ഒഴിവാക്കി നീ തിരഞ്ഞെടുത്തവൾ തന്നെ നിന്നെ ഒഴിവാക്കി പോയത്...." "പിന്നേ ഒരു കാര്യം..ഇനി എന്റെ മോളുടെ മുന്നിൽ വന്നു പോകരുത്...അവൾക്ക് നിന്നെ പേടിയാ..." "അവൾ എന്റെ മകളാണ്...." ജോയ് ദേഷ്യത്തിൽ പറഞ്ഞു..

"ദേ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടങ്കിൽ മിണ്ടാതെ നിന്നോ..മകളാണ് പോലും... ഇതേ മകളെ തന്നെ അല്ലേ നീ വേണ്ടെന്ന് പറഞ്ഞത്...ഇവളെ വയറ്റിൽ ഇട്ട് ആ പാവം നിന്റെ പുറകെ കെഞ്ചി നടന്നിട്ടില്ലേ...നീ ഒറ്റ ഒരാൾ കാരണം ഓരോ നിമിഷവും ശീതൾ ചങ്ക് പൊട്ടി കരയുമ്പോഴും അവളുടെ വയറ്റിൽ ആ മകൾ ഉണ്ടായിരുന്നു...അന്നൊന്നും നിനക്ക് അവളെ വേണ്ട...അവളെ വിൽക്കാൻ വരെ നീ പറഞ്ഞില്ലേടാ... " ജെറിയുടെ ശബ്ദം ഉയർന്നു... കണ്ണുകൾക്ക് ചോര നിറമായിരുന്നു... ജോയ് തല താഴ്ത്തി നിന്നു... "ജെറി പ്ലീസ്....മനസ്സറിഞ്ഞ് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു...എനിക്ക് എന്റെ കുഞ്ഞിനെ... " പറഞ്ഞു മുഴുവനാക്കും മുന്നേ ജെറി കൈകൾ ഉയർത്തി അവനെ തടഞ്ഞു... "നിന്റെ അല്ല എന്റെ...എന്റെ കുഞ്ഞ്.." അതും പറഞ്ഞു ജെറി തിരിഞ്ഞു നടക്കുമ്പോൾ...ജോയ് ദയനീയമായി അവനെ നോക്കി...  "ഇച്ചാ....മോളേ കണ്ടോ..??.. " സാരിയുടെ ഞൊറി റെഡി ആക്കി കൊണ്ട് നന്ദ ചോദിച്ചു... "അവള് അപ്പച്ചന്റെ കൂടെ ഉണ്ട്...നീ ഇങ്ങ് വന്നേ... " ജെറി അവളെ അടുത്തേക്ക് ചേർത്ത് നിർത്തി.... പതിയെ കഴുത്തിലേക്ക് മുഖം അമർത്തി...

"ഹലോ എന്ത് പറ്റി....റൊമാന്റിക് മൂഡിൽ ആണല്ലോ.. നമുക്ക് പോകണ്ടേ... " അവന്റെ മുടിയിഴയിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവൾ ചോദിച്ചു.. അവൻ ഒന്നും മിണ്ടാതെ അവളുടെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു... മുഖം ഉയർത്തി അവളെ നോക്കി... ചുണ്ടുകൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു... അവളുടെ കണ്ണുകൾ അടഞ്ഞു...അധരങ്ങൾ അധരത്തോട് ചേർന്ന നിമിഷം... ഒരു കിതപ്പോടെ അവൻ അവളെ വിട്ടു... കള്ള ചിരിയോടെ വീണ്ടും അവളിലേക്ക് അടുത്തു...... "അതേ...മതി മതി...ഓവർ ആവുന്നുണ്ട്.. ദേ ഇവിടെ ഒരാൾ ഉള്ളത് മറക്കണ്ട..." അവന്റെ കൈ എടുത്തു വയറിൽ വെച്ചു കൊണ്ട് പറഞ്ഞു... "ആഹ് കാത്തിരിക്കാം ലേ..." അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടത് തങ്കിമോളേ ജോയുടെ കയ്യിൽ കൊടുക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്.. മോള് കരയുന്നുണ്ട്.... ജെറി ഓടിചെന്ന് മോളേ വാങ്ങി... ജോയ് മോളേ വാങ്ങാൻ ഉയർത്തിയ കൈകൾ താഴ്ത്തി.. "ഓ.. ഓ... ഒന്നുലടാ.. കരയണ്ട ട്ടോ... "ജെറി മോളേ നെഞ്ചോട് ചേർത്ത് പിടിച്ചു..

"അപ്പച്ചനറിയില്ലേ മോൾക്ക്‌ അവനെ പേടിയാണ്.. " ജെറി ജേക്കബ് നോട്‌ പറഞ്ഞു.. "ഞാൻ ആ പേടി മാറ്റാൻ വേണ്ടി ആണ് മോളേ അവന്റെ കയ്യിൽ കൊടുത്തത്...പിന്നേ കുഞ്ഞിനെ എടുക്കാൻ അവനും ആഗ്രഹം... " "അതൊന്നും വേണ്ട..." ജെറി പറഞ്ഞു. "അവനൊന്നു എടുത്തോട്ടെ അച്ചൂ... ' അന്നമ്മയാണ്. "വേണ്ടെന്ന് പറഞ്ഞില്ലേ.. ഇവള് കരയുന്നത് പൊന്നമ്മ കാണുന്നില്ലേ... " ജെറി ശബ്ദം ഉയർത്തി.... "അവനൊന്നു മോളേ എടുക്കട്ടെ...നീ എന്തിനാ അതിന് ഇങ്ങനെ ദേഷ്യം പിടിക്കുന്നത്... " ജേക്കബ് അവനോട് ചോദിച്ചു.. ജെറി പിന്നെ ഒന്നും മിണ്ടിയില്ല.. "നിനക്ക് എന്താടാ അച്ചൂ.... " അവനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.. ജെറി സാവധാനം ഒന്ന് ചിരിച്ചു " എന്താ പ്രശ്നം എന്ന് എന്നോട് ചോദിക്കുന്നതിനെക്കാൾ നല്ലത് ഇവനോട് ചോദിക്കുന്നത...എന്നേക്കാൾ നന്നായി ഉത്തരം പറയാൻ ഇവന് കഴിയും..." ജെറി പറയുന്നത് കേട്ട് ജേക്കബ് ജോയ്യെ നോക്കി.. "ഞങ്ങൾ ഇറങ്ങുന്നു.. വാ അല്ലി.. " അവൻ നന്ദയുടെ കയ്യും പിടിച്ചു അവിടെന്ന് ഇറങ്ങി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story