അല്ലിയാമ്പൽ: ഭാഗം 37

alliyambal anvy new

എഴുത്തുകാരി: ആൻവി

"ഡാ.... " ജയിൽ സെല്ലിന്റെ കമ്പികളിൽ ലാത്തി കൊണ്ട് അടിച്ചു കോൺസ്റ്റബിൾ വിളിക്കുന്നത് കേട്ടാണ് ജെറി ഓർമകളിൽ നിന്ന് ഉണർന്നത്..... ചെന്നിയിലൂടെ അരിച്ചിറങ്ങിയ കണ്ണ് നീർ തുടച്ചു നീക്കി കൊണ്ട് തണുത്തുറഞ്ഞ നിലത്ത് നിന്ന് അവൻ എഴുനേറ്റു... "നിന്നെ സൂപ്രണ്ട് വിളിക്കുന്നുണ്ട്...." അതും പറഞ്ഞു അയാൾ സെൽ തുറന്നു കൊടുത്തു... ജെറി മെല്ലേ ഓഫിസ് ലക്ഷ്യമാക്കി നടന്നു.... "ആഹ് ജെറിൻ... വാടോ.... " വാതിൽക്കൽ വന്നു നിന്ന ജെറി അകത്തേക്ക് ക്ഷണിച്ചു ജയിൽ സൂപ്രണ്ട്... "നാളെ തന്റെ ശിക്ഷ കാലാവധി അവസാനിക്കും...." അയാൾ പറയുന്നത് കേട്ട് ജെറി മുഖത്തൊരു ചിരി വരുത്തി... "തന്റെ ഗ്രാൻഡ് ഫാദർ എപ്പോഴും തന്റെ കാര്യങ്ങൾ അന്വേഷിക്കും.... നിനക്ക് പിന്നെ അവരെ ആരും കാണാൻ താല്പര്യം ഇല്ലല്ലോ..." അത് കേട്ട് ജെറി മുഖം കുനിച്ചു.... "അഞ്ചാറു വർഷം ജയിലിൽ കിടക്കേണ്ട വകുപ്പ് ഉണ്ട്... പിന്നേ മരിച്ചവൻ അത്ര ക്ലീൻ അല്ലാത്തതു കൊണ്ടും സ്വയരെക്ഷക്ക് വേണ്ടി ചെയ്തതായത് കൊണ്ടും ആണ് ശിക്ഷ രണ്ട് വർഷത്തെക്ക് കുറച്ചത്.. അതിന് വേണ്ടി നിന്റെ വീട്ടുകാർ കുറേ കഷ്ട്ടപെട്ടു....

നീ പിന്നേ അവരെ ആരെയും കാണാൻ കൂട്ടാക്കുന്നില്ലല്ലോ.... " അയാൾ പറഞ്ഞു തീരും മുന്നേ ജെറി കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ റൂം വിട്ടിറങ്ങി.... ജയിൽ വരാന്തയിലൂടെ മുന്നോട്ട് നടക്കുമ്പോൾ... അവന്റെ ഉള്ളിൽ തങ്കിമോളുടെയും നന്ദയുടെയും മുഖമായിരുന്നു..... മോളുടെ കളിയും ചിരിയും എല്ലാം അവന് കണ്മുന്നിൽ നിറഞ്ഞു നിന്നു... ഇടക്ക് വേദന കൊണ്ട് പുളയുന്ന നന്ദയുടെ മുഖം അവനിലൂടെ കടന്നു പോയി.... വീണ്ടും വീണ്ടും പഴയതെല്ലാം ആലോചിച്ചു.... പിറ്റേന്ന് അവൻ ജയിലിൽ നിന്ന് റിലീസ് ആയി.... രണ്ട് വർഷങ്ങൾക്ക് ശേഷം പുറം ലോകം കാണുന്നു.... എങ്ങോട്ട് കയറി ചെല്ലണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു അവന്...തറവാട്ടിലേക്കൊ അതൊ വീട്ടിലേക്കൊ??? വിശാലമായ ജയിൽ മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ തലക്ക് കയ്യും കൊടുത്തു അവൻ ഇരുന്നു.... "അച്ചൂ..... " ചുമലിൽ ഏറ്റ സ്പർശനത്തിനൊപ്പം കേട്ട പിൻവിളി... ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൻ തിരിഞ്ഞു നോക്കി... "അപ്പച്ചൻ...... " അവൻ ഇരുന്നിടത്ത്‌ നിന്ന് എഴുനേറ്റു... അയാൾ അവനെ ആകെ ഒന്ന് നോക്കി...

കണ്ണുകൾക്ക് ചുറ്റും കറുപ്പ് ബാധിചിരിക്കുന്നു....ജെറി തല താഴ്ത്തി നിന്നു... "ഞങ്ങളെ ഒന്നും വേണ്ടേ നിനക്ക്....?? അത് കൊണ്ടാണോ ഓരോ തവണ കാണാൻ വരുമ്പോഴും ഒഴിഞ്ഞു മാറിയത്...." അവന്റെ നെറുകയിൽ തലോടി കൊണ്ട് അയാൾ ചോദിച്ചു....അവൻ അയാളെ പൂണ്ടടക്കം വാരിപുണർന്നു.... "തങ്കിമോളും നന്ദയും അവരെ ഒന്നും നിനക്ക് കാണണ്ടേ അവരെ കുറിച്ച് നിനക്ക് അറിയണ്ടേ.....?? " അവൻ ഒന്ന് തലയാട്ടി.... "വാ.... വീട്ടിലേക് പോകാം... നിന്നെയും കാത്ത് ഇരിക്കാ അവിടെ എല്ലാവരും.... " അവനെ തോളോട് ചേർത്ത് പിടിച്ചു കൊണ്ട് അയാൾ കാറിന്റെ അടുത്തേക്ക് നടന്നു.... യാത്രയിൽ ജെറി ഒന്നും സംസാരിച്ചില്ല...അവൻ എന്തോ ചിന്തയിൽ ആയിരുന്നു... വീട് എത്തിയത് പോലും അവൻ അറിഞ്ഞത് ജേക്കബ് തട്ടി വിളിച്ചപ്പോൾ ആണ്... അവൻ കാറിൽ നിന്ന് ഇറങ്ങി.... അവന്റെ വീട്ടിൽ തന്നെ ആണ് വന്നത് എന്ന് അറിഞ്ഞപ്പോൾ അവൻ ജേക്കബ്നെ ഒന്ന് നോക്കി.... പിന്നേ ഗേറ്റ് തള്ളി തുറന്ന് മുന്നോട്ട് നടന്നു.... "ജെറി........... !!!!!!" കാലുകൾ മുറ്റത്തെ മണ്ണിൽ അമർന്നതെ ഒള്ളൂ......

തന്റെ പേരും വിളിച്ചു ഓടി വരുന്ന കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു..... "കുഞ്ഞി........." കൈകൾ നീട്ടി ഓടി വന്ന തങ്കിമോളേ അവൻ വാരി എടുത്തു നെഞ്ചോട് ചേർത്തു.... അവളുടെ മുഖം നിറയെ ചുംബിച്ചു... പതിയെ അവളെ താഴെ നിർത്തി അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൊണ്ട് കണ്ണ് നിറയെ അവൻ നോക്കി.... രണ്ട് വർഷങ്ങൾ കൊണ്ട് അവൾക്ക് ഉണ്ടായ മാറ്റങ്ങൾ അവൻ നോക്കി കാണുകയായിരുന്നു .. ഇരു പുറവും മുടി വാരി കെട്ടി...പഴയതിലും വലുതായി...അവൻ നിറ കണ്ണുകളാൽ അവളുടെ നെറുകയിൽ തലോടി.... "ജെറി.... എന്തിനാ കരയാണേ....??? " ഒഴുകി ഇറങ്ങിയാ അവന്റെ കണ്ണു നീർ കുഞ്ഞികൈകൾ കൊണ്ട് തുടച്ചു നീക്കി കൊണ്ട് അവൾ ചോദിച്ചു... അവളുടെ വാക്കുകളിൽ വന്ന മാറ്റവും അവൻ ശ്രദ്ധിച്ചിരുന്നു.... അവളെ എത്ര ചേർത്ത് പിടിച്ചിട്ടും മതി വരാത്ത പോലെ അവൻ അവളെ വാരി പുണർന്നു... തങ്കിമോളും അവന്റെ മുഖം ഉമ്മകളാൽ നിറച്ചു.... "ഇനി എങ്ങോട്ടും പോവൂലല്ലോ..?? " കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ ചോദിച്ചു... നിറ കണ്ണുകളാൽ അവൻ ചിരിച്ചു... "ഇല്ലടാ വാവേ... "

അവൻ അവളെ വാരി എടുത്തു... വിടർന്ന കണ്ണുകളാൽ അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു... "ഹൈ......" അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... ഉമ്മറത്തു നിന്ന് സേതുവും ഗീതയും അന്നമ്മയും എല്ലാം അത് കാണുന്നുണ്ടായിരുന്നു...അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു... "ച്ചി...ച്ഛ്.... " ഒരു കുഞ്ഞ് ശബ്ദം... ഒപ്പം താഴെ മുണ്ടിൽ ആരോ പിടിച്ചു വലിക്കുന്ന പോലെ തോന്നി.. ജെറി മോളെയും ചേർത്ത് പിടിച്ചു താഴെക്ക് നോക്കി...മണ്ണിൽ മുട്ട് കുത്തി നിന്ന് കൊണ്ട് മുഖം ഉയർത്തി നോക്കുന്ന ഒരു രണ്ട് വയസ്സുകാരൻ ... ജെറി തങ്കിമോളേ താഴെ നിർത്തി... "ച്ചി..." വാക്കുകൾ പറയാൻ പ്രയാസപെട്ടു കൊണ്ട് അവൻ തങ്കിമോളുടെ ഉടുപ്പിൽ പിടിച്ചു എഴുനേറ്റു നിന്നു... തങ്കിമോള് അവനെ ചേർത്ത് പിടിച്ചു.. "എന്റെ വാവയാ... " പല്ല് കാട്ടി ചിരിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ട് ജെറി വാവയെ ഒന്ന് നോക്കി....വിറയാർന്ന കൈകളോടെ അവൻ ആ കുഞ്ഞുമുഖത്തു തലോടി....

അവന്റെ തലോടലിൽ കുറുമ്പൻ ഒരു കള്ള ചിരിയോടെ ജെറിയെ നോക്കി... "മോനെ.... " ജെറി അവനെ കയ്യിൽ എടുത്തു...നിറയെ ഉമ്മകൾ കൊടുത്തു... "എന്നെയും.... " കൈകൾ കാട്ടി കൊണ്ട് തങ്കിമോള് പറഞ്ഞു.. ജെറി ഒരു കൈകൊണ്ട് അവളെയും കയ്യിൽ എടുത്തു.... കുറുമ്പൻ ജെറിയുടെ മുഖത്തു കുഞ്ഞികൈകൾ കൊണ്ട് തലോടുന്നുണ്ട്... അത്ഭുതത്തോടെ അവൻ ജെറിയെ നോക്കുന്നുണ്ട്... ജെറി രണ്ട് പേരെയും ചേർത്ത് പിടിച്ചു കൊണ്ട് ഉമ്മറത്തേക്ക് നോക്കി.. സേതുവും ഇന്ദിരയും ജേക്കബും അന്നമ്മയും എല്ലാവരും ഉണ്ട്....അവന്റെ കണ്ണുകൾ നന്ദക്ക് വേണ്ടി തിരഞ്ഞു നടന്നു... അവളെ കാണാതെ വന്നപ്പോൾ ചിന്തകൾ പല വഴിയിലൂടെ സഞ്ചരിച്ചു...... പെട്ടന്ന് ഓടി പിടഞ്ഞു കൊണ്ട് ആരോ ഉമ്മറത്തേക്ക് ഓടി വന്നു..... ജെറി നോട്ടം അങ്ങോട്ട്‌ മാറ്റി... അതാ കിതച്ചു കൊണ്ട് വാതിലിന്റെ മറവിൽ അവനെ തന്നെ നോക്കി നിൽക്കുന്നു അവൾ...... അവന്റെ കണ്ണുകൾ തിളങ്ങി...ആ കണ്ണുകളിൽ നീർ തിളക്കം.... "അച്ചൂ വാടാ.... " അന്നമ്മ അവനെ വിളിച്ചു... ജെറി നന്ദയെ തന്നെ നോക്കി നിൽക്കുകയായിരുന്നു....

അവൻ മക്കളെയും എടുത്തു അകത്തേക്ക് കയറി.... "മ്മ... മ്മ... " ജെറിയുടെ കയ്യിൽ നിന്ന് മോൻ നന്ദയുടെ നേരെ കൈകൾ നീട്ടി.. ഒന്നും മിണ്ടാതെ നന്ദ മോനെ എടുത്തു...ഇടക്ക് അവളുടെ കണ്ണുകൾ ജെറിയുടെ നേരെ പോയെങ്കിലും അവൾ ശാസനയോടെ കണ്ണുകളെ നിയന്ത്രിച്ചു.... വീണ്ടും വാതിൽക്കൽ ചെന്ന് നിന്നു...അവളൊന്നു നോക്കുക പോലും ചെയ്യാത്തതിൽ ജെറിക്ക് നിരാശ തോന്നി... ജെറി സേതുവിന്റെ അടുത്തേക്ക് ചെന്നു അയാളെ കെട്ടിപിടിച്ചു.... ഗീത അവന്റെ തലമുടിയിലൂടെ വിരൽ ഓടിച്ചു.....  "ഇത് മുഴുവനും കഴിക്ക് മോനെ.... മ്മ്...എല്ലാം നന്ദുട്ടി ഉണ്ടാക്കിയതാ മോന് വേണ്ടി.... " ഗീത പറഞ്ഞത് കേട്ട് ജെറി നന്ദയെ ഒന്ന് നോക്കി....അവൾ അവനെ നോക്കാതെ കിച്ചണിലേക്ക് പോയി.. ജെറി ടേബിളിൽ കണ്ണോടിച്ചു....തന്റെ ഇഷ്ട വിഭവങ്ങൾ എല്ലാം ടേബിളിൽ നിരന്നിട്ടുണ്ട്.... അന്നമ്മയും ഗീതയും അവന് ഇരു പുറവും നിന്ന് വിളമ്പി കൊടുക്കുന്നുണ്ട്... ചോറുരുള വായിൽ വെക്കുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു.... മടിയിൽ ഇരിക്കുന്ന തങ്കിമോൾക്ക് അവൻ ഒരു ഉരുള വായിൽ വെച്ചു കൊടുത്തു....

നാളുകൾക്ക് ശേഷം ജെറിയുടെ കൈയ്യിൽ നിന്ന് കിട്ടിയ ചോറുരുള അവൾ ആസ്വദിച്ചു കഴിച്ചു... "കുഞ്ഞുസ് ഉറങ്ങിയാ കാരണം ആണ് ഇല്ലേൽ അവൻ ടേബിളിൽ കയറി ഇരുന്നു എല്ലാം മറച്ചിട്ടേനെ..." അന്നമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു... "വാവക്ക് ഞാനാ മാമു വാരികൊടുക്കാ.. ല്ലേ ആമ്പലേ.... " ചോറ് കഴിക്കുന്നതിന്റെ ഇടയിൽ തങ്കിമോള് നന്ദയെ നോക്കി ചോദിച്ചു.. നന്ദ അവളെ നോക്കി തലയാട്ടി... ജെറി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു ചിരിച്ചു.. "നീ ഇത് എങ്ങോട്ടാ നന്ദമോളേ അച്ചുന്റെ ഒപ്പം ഇരുന്നു കഴിക്ക്.... " റൂമിലേക്ക് പോകാൻ നിന്ന നന്ദയോട് അന്നമ്മ ചോദിച്ചു.... നന്ദ ജെറിയെ ഒന്ന് നോക്കി.... "എനിക്ക് ഇപ്പൊ വേണ്ട പൊന്നമ്മേ വിശപ്പില്ല.... " അതും പറഞ്ഞവൾ റൂമിലേക്ക് നടന്നു.... ജെറിക്ക് സങ്കടമായി.... അവൻ മോളെ അവിടെ നിർത്തി. എണീറ്റ് പോയി കൈ കഴുകി... "നീ ഒന്നും കഴിച്ചില്ലല്ലോ അച്ചൂ...'" ജേക്കബ് അവനോട് ചോദിച്ചു... അവൻ ഒന്നും മിണ്ടിയില്ല.. റൂമിൽ ജനൽ തുറന്നിട്ട് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു നന്ദ.... "ഞാൻ അങ്ങോട്ട് മിണ്ടില്ല... ഇങ്ങോട്ട് വന്നു മിണ്ടട്ടേ...ഞാൻ ഒരു മണ്ടി... കാണുമ്പോൾ ഓടി വരും കെട്ടിപ്പിടിക്കും എന്നൊക്കെ കരുതി....ഞാൻ ആരാ ലേ....ഇത്ര നേരം ആയിട്ട് ഒന്ന് മിണ്ടുക പോലും ചെയ്തില്ല.. "

സ്വയം പറഞ്ഞു കൊണ്ടവൾ ഒഴുകി ഇറങ്ങിയ കണ്ണ് നീർ വാശിയോടെ തുടച്ചു നീക്കി.. അവ പിന്നെയും മത്സരിച്ചു..... കഴുത്തിലേറ്റ ചുടു നിശ്വാസം....നേരിയതിന്റെ ഇടയിലൂടെ നഗ്നമായ അണിവയറിൽ ഏൽക്കുന്ന ഇളം ചൂട്..... ഇടം തോളിൽ വന്നു പതിച്ച ഒരിറ്റ് കണ്ണ് നീർ.. അതെല്ലാം അവന്റെ സാനിധ്യം അവളെ അറിയിച്ചു കൊണ്ടിരുന്നു.... ചങ്കിൽ തികട്ടി വന്ന സങ്കടത്തെ ഉള്ളിൽ ഒതുക്കാൻ അവൾ പാട് പെട്ടു... അവൻ പതിയെ അവളെ വിട്ട് നിന്നു....അവൾ തിരിഞ്ഞു നോക്കിയില്ല... ജെറി ചെറു ചിരിയോടെ അവൾക്ക് വേണ്ടി കൊണ്ട് വന്ന ഭക്ഷണം അവളുടെ മുന്നിലേക്ക് നീട്ടി... അവൾ മുഖം ഉയർത്തി നോക്കി....രണ്ട് വർഷത്തിനു ശേഷം പ്രിയപ്പെട്ടവൻ തന്റെ ഇത്ര അടുത്ത്.... ജെറി അവളുടെ വലം കയ്യിൽ മുറുകെ പിടിച്ചു... അവൾ എതിർത്തില്ല... അവളെ കൊണ്ട് വന്നു ബെഡിൽ ഇരുത്തി... ചോറു വാരി അവൾക്ക് നേരെ നീട്ടി..... നിറ കണ്ണുകളാൽ അവനെ അവൾ നോക്കി...എതിർപ്പോ പരിഭവമോ കാണിക്കാതെ അവൾ അത് വാങ്ങി കഴിച്ചു... അവന്റെ മുഖം പ്രകാശിച്ചു..... രണ്ട് പേർക്കും എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു...

പരസ്പരം കണ്ണുകളിൽ നോക്കി ഇരുന്ന് അവർ പരിഭവം പങ്കു വച്ചു .. ഇനിയും പിടിച്ചു നിൽക്കാൻ കഴിയാതെ പൊട്ടികരഞ്ഞു കൊണ്ടവൾ അവന്റെ മാറിൽ വീണു....അവന്റെ കൈകൾ അവളിൽ മുറുകി...കഴുത്തിൽ മുഖം അമർത്തി അവനും കരഞ്ഞു പോയി... "ഇച്ചാ......... " ഒരു തേങ്ങലോടെ അവൾ വിളിച്ചപ്പോൾ നാളുകൾക്ക് ശേഷം ആ വിളി കേട്ട ആനന്ദമായിരുന്നു അവന്റെ ഉള്ള് നിറയെ... "ഒരു തവണ പോലും എന്നെയും മക്കളെയും കാണണം എന്ന് തോന്നിയില്ലേ.... നമ്മുടെ തങ്കിമോളേ... ഉണ്ണിക്കുട്ടനെ ... അവരെ പോലും കാണാൻ തോന്നിയില്ലേ.....ഞാൻ എത്ര കൊതിചെന്നോ ഒന്ന് കാണാൻ.... " വാക്കുകൾക്കൊപ്പം ഏങ്ങലടികൾ ഉയർന്നു.... "കുഞ്ഞ് ആണാണെന്നോ പെണ്ണാണെന്നോ ഒന്നും അറിയാൻ ആഗ്രഹം ഇല്ലായിരുന്നോ...?? " അവളുടെ ചോദ്യങ്ങൾ അവസാനിചില്ല..... "ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പെണ്ണേ...നിങ്ങളെ ഒക്കെ കണ്ടാൽ പിന്നേ അവിടെ ഒരു നിമിഷം പോലും നിൽക്കാൻ എനിക്ക് കഴിയില്ല..അത് കൊണ്ടാ....അന്ന് നിന്റെ അച്ഛനും അമ്മയും വന്നു നിന്നെ ഹോസ്പിറ്റൽ കൊണ്ട് പോയതല്ലാതെ ഞാൻ ഒന്നും അറിഞ്ഞില്ല...ആകെ ഒരു മരവിപ്പആയിരുന്നു..നിന്റെ അവസ്ഥയും പിന്നേ എന്റെ കൈകൊണ്ട് ഞാൻ അവനെ.... " പറഞ്ഞു മുഴുവിപ്പിക്കാതെ അവൻ അവളെ വലിഞ്ഞു മുറുകി....

"അച്ഛനേയും അമ്മയെയും അന്ന് അവിടെ കൊണ്ട് വന്നത് ദൈവം ആയിരുന്നു...ഇല്ലേൽ... എനിക്ക് ആലോചിക്കാൻ കൂടെ വയ്യാ....ജയിലിൽ ഓരോ നാളും കഴിച്ചു കൂട്ടുമ്പോ ൾ പേടി ആയിരുന്നു....നിനക്കും കുഞ്ഞിനും എന്തേലും സംഭവിച്ചു കാണുമോ എന്ന്....അങ്ങനെ ഒരു വാർത്ത കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട മനഃപൂർവം കാണാൻ വന്നവരെ എല്ലാം തിരികെ അയച്ചത്... ഒരിക്കലും കണ്ടില്ലേലും ഉള്ളിൽ ഒരു മുഖം ഉണ്ടായിരുന്നു ഇവന്.... " ജെറി ബെഡിൽ കിടന്നു വിരൽ നുണഞ്ഞു കൊണ്ട് ഉറങ്ങുന്ന കുഞ്ഞിനെ നോക്കി പറഞ്ഞു.... നന്ദ അവന്റെ മുഖത്തു പതിയെ തലോടി കൊണ്ടിരുന്നു.... "ഇവനെ കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം അറിയില്ല എങ്ങനെ പറയണം എന്ന്...നിന്നെ കാണാതെ ആയപ്പോൾ ഒരു നിമിഷം ശ്വാസം നിലച്ചു പോയി.. " പറഞ്ഞു തീർന്നതും അവൾ ആ മുഖം മാറോടു ചേർത്തു.... "ഉറങ്ങിയിട്ടില്ല ഞാൻ....ഓരോ രാത്രിയിലും ഞാനും തങ്കിമോളും ഉമ്മറത്തു ഇരിക്കും... ആകാശത്ത്‌ ചന്ദ്രനേയും നോക്കി ഇരിക്കുമ്പോൾ ഒരു ആശ്വാസം ആണ്....

എത്ര ദൂരെ ആണേലും ഒരേ നിലാവിന്റെ കീഴിൽ ആണല്ലോ അപ്പൊ എനിക്ക് തോന്നും ഇച്ചൻ ഞങ്ങളുടെ അടുത്ത് ഉണ്ടെന്ന്.... " അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു... "ഡെലിവറി ടൈമിൽ വേദന സഹിക്കാൻ വയ്യാതെ ഇച്ചനെ കാണണം എന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു ഇച്ചൻ എന്തോ മെഡിസിൻ വാങ്ങാൻ പോയേക്കുവാ എന്ന്...ആ നേരം ഒന്ന് കാണണം എന്നുണ്ടായിരുന്നു....പിന്നെ റൂമിലേക്ക് മാറ്റിയപ്പോൾ കുഞ്ഞിനെ കാണാൻ ആദ്യം ഓടി വരുന്നത് ഇച്ചനാവു എന്ന് കരുതി...അച്ചായാ പറഞ്ഞെ ഇച്ചനെ പോലീസ്.... " പറഞ്ഞ് തീരും മുന്നേ അവൾ വിതുമ്പി.... അവൻ മുഖം ഉയർത്തി അവളെ ചുറ്റി പിടിച്ചു.. "എനിക്ക് ഭാഗ്യം ഇല്ലടി ആ വേദനയിൽ നിന്റെ കൂടെ ഉണ്ടാവാൻ നമ്മുടെ മോനെ ഒന്ന് എടുക്കാൻ... ആദ്യ ചുംബനം നൽകാൻ....അത് കൊണ്ടല്ലേ അങ്ങനെ ഒക്കെ നടന്നത്..മനഃപൂർവം അല്ലെങ്കിലും ഒരു മനുഷ്യജീവൻ എന്റെ കൈകൊണ്ട് നഷ്ട്ടപെട്ടില്ലേ...നിന്റെ അച്ചന്റെ കൂടെ നിന്നെ ഹോസ്പിറ്റലിലേക്ക് പറഞ്ഞയക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു നീ എന്നെ അന്വേഷിക്കും എന്ന്... " അവളുടെ നെറ്റിയിൽ ചുംബനങ്ങൾ നിറഞ്ഞു....

വീണ്ടും പരതികളും പരിഭവവും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ അവൾ അവനോട് ചേർന്നിരുന്നു... "ഞങ്ങളെ ഓർക്കാറുണ്ടായിരുന്നോ??? " "ഉണ്ടായിരുന്നോ എന്നോ...ഓർക്കാത്ത ദിവസങ്ങൾ ഇല്ല...നിങ്ങൾ അല്ലാതെ ഓർക്കാൻ എനിക്ക് വേറെ ആരുണ്ടടി..." അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.. "നമ്മുടെ മോന്റെ പേര് അറിയണ്ടേ ഇച്ചന്...." അവന്റെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അവൾ ചോദിച്ചു.. "ഹ്മ്മ്.... " "ആദം...അപ്പച്ചൻ ഇട്ട പേര.... " അവൾ ആവേശത്തോടെ പറഞ്ഞു..... "ആമ്പലേ....... " വാതിൽക്കൽ നിന്ന് തങ്കിമോള് വിളിച്ചു... "എന്താടാ.. ഇങ്ങ് വാ... " നന്ദ അവളെ കൈ മാടി വിളിച്ചു ഓടി വന്നവൾ ജെറിയുടെ മടിയിൽ ഇരുന്നു... "ഉണ്ണി എന്താ എണീക്കാത്തെ.... " ഉറങ്ങികിടക്കുന്ന ഉണ്ണികുട്ടനെ നോക്കി തങ്കിമോള് പറഞ്ഞു.... "അവൻ ഇപ്പൊ ഉറങ്ങിയതല്ലേ ഒള്ളൂ മോളേ...എന്റെ കുട്ടിയും ഉണ്ണിയുടെ അടുത്ത് കിടന്നു ഉറങ്ങിക്കൊ... " . അത് കേൾക്കേണ്ട താമസം അവൾ ചാടി ഇറങ്ങി കുഞ്ഞിന്റെ ഒപ്പം കിടന്നു... "അതേ ഇന്ന് മടി പിടിച്ച് ഇരുന്ന പോലെ നാളെ പറ്റില്ലട്ടോ സ്കൂളിൽ പോണം... " നന്ദ അത് പറഞ്ഞതും തങ്കിമോള് ചാടി എണീറ്റു.... "ജെറി ഞാനില്ലേ... ഞാനെ സ്കൂളിൽ പോവും.. എനിക്കെ കൊറേ ഫ്രണ്ട്‌സ് ഇണ്ടല്ലോ...ഞാനെ നാളെ കാണിച്ചു തരാവേ...." വിശേങ്ങൾ ഓരോന്നും ജെറിയോടെ പറയുന്ന തിരക്കിൽ ആയിരുന്നു കുറുമ്പി....  "അച്ചൂ....... " രാത്രിയിൽ മുറ്റത്ത്‌ നിൽക്കുമ്പോൾ ആണ് ജേക്കബ് അവനെ വിളിച്ചത്... "എന്താ അപ്പച്ച....." ചെറു ചിരിയോടെ അവൻ ചോദിച്ചു.... "ജോയ്യെ കുറിച്ച് നിനക്ക് ഒന്നും അറിയണ്ടേ ..??? ".............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story