അല്ലിയാമ്പൽ: ഭാഗം 38

alliyambal anvy new

എഴുത്തുകാരി: ആൻവി

"അവനെ കുറിച്ച് അറിയാൻ മാത്രം എന്ത് ഇരിക്കുന്നു...." ജെറി മറ്റെങ്ങോ നോക്കി നിന്ന് കൊണ്ട് ചോദിച്ചു... "നിനക്ക് അവനോട് നല്ല ദേഷ്യം ഉണ്ടല്ലേ...?" ജേക്കബ് അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു... ജെറി നെറ്റി ചുളിച്ചു കൊണ്ട് അയാളെ നോക്കി... "എല്ലാം എനിക്ക് അറിയാം....അവൻ എന്നോട് പറഞ്ഞു...." പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ജെറി ഒരു ഞെട്ടലോടെ ആണ് അയാളെ നോക്കിയത്.... ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ജേക്കബ് അവന്റെ കാലിൽ വീണത്.... "അപ്പച്ച....." പിറകിലേക്ക് നീങ്ങി നിന്ന് കൊണ്ട് അവൻ അദ്ദേഹത്തെ എഴുനെല്പിച്ചു.... "എന്താ അപ്പച്ചാ ഇത്... " ജെറി പകപ്പോടെ ചോദിച്ചു.... "എന്ത് ചെയ്‌താലാ എന്റെ തെറ്റ്കൾക്ക് പരിഹാരം ആവുക...മാപ്പ് ചോദിക്കാൻ പോലും ഉള്ള അർഹത എനിക്കില്ല...." അയാൾ അവനെ വാരി പുണർന്നു.... "എ...എന്താ അപ്പച്ചാ... എന്നോ..എന്നോട് മാപ്പ് ചോദിക്കേ... എന്തിന്.... " അയാളുടെ തോളിൽ മുഖം അമർത്തി കൊണ്ട് അവൻ ചോദിച്ചു.. "നിന്നെ വിശ്വസിക്കാത്തതിന്....

കാണുമ്പോൾ എല്ലാം അടിച്ചും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതിതും .സത്യം അറിഞ്ഞ നാൾ മുതൽ നിന്നെ ഓർത്ത് ഉരുകകയായിരുന്നു...കുഞ്ഞ് നാൾ മുതൽ നിന്നെ വളർത്തിയ എനിക്ക് നിന്നെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.... " പൊട്ടി കരഞ്ഞു പോയി ജേക്കബ്... നിറ കണ്ണുകളോടെ ജെറി ഒന്ന് ചിരിച്ചു... "സാരമില്ല അപ്പച്ചാ....എപ്പോഴെങ്കിലും എന്നേ മനസിലാക്കിയല്ലോ... എനിക്ക്... എനിക്ക് അത് മതി....തല്ലിയപ്പോഴും ആട്ടി ഇറക്കിയപ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഒരിക്കൽ അപ്പച്ചൻ എന്നേ ഇങ്ങനെ ചേർത്ത് പിടിക്കും എന്ന്... എന്റെ അല്ലി.. അവൾ എപ്പോഴും പറയും...വിഷമിക്കണ്ട ഇച്ചാ ഒരിക്കൽ തല്ലിയാ കൈകൾ കൊണ്ട് തലോടും എന്നൊക്കെ.... " ഒഴുകി വന്ന കണ്ണ് നീർ തുടച്ചു നീക്കി കൊണ്ട് അവൻ പറഞ്ഞു... "ഒരുപാട് സങ്കടം ആയി അല്ലേ... " "എന്ത് ചോദ്യമാ അപ്പച്ചാ... സങ്കടം ആയോന്നോ....സങ്കടം ഉണ്ട്...എന്നേ തള്ളി പറഞ്ഞതിനല്ല....ഒരിക്കൽ പോലും അപ്പച്ചൻ എന്നേ മനസിലാക്കാൻ ശ്രമിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ്.... " ഒരു വിതുമ്പലോടെ അവൻ പറഞ്ഞു നിർത്തി....

ഒരായിരം തവണ അവന്റെ കാലിൽ വീണു മനസ്സ് കൊണ്ട് അയാൾ മാപ്പ് ചോദിച്ചു.... "എല്ലാം തുറന്ന് പറഞ്ഞ അന്ന് നിന്നെ തിരിഞ്ഞു വന്നപ്പോൾ ആണ് മോൾടെ പ്രസവവും നിന്റെ ജയിലിൽ പോക്കും എല്ലാം....എല്ലാം കൂടെ ആയപ്പോൾ ജോയ്യെ പൂർണമായും അവഗണിച്ചു...അതിൽ പിന്നേ അവൻ ഏതു നേരവും കള്ളും കുടിച്ചു റൂമിൽ ഉള്ളിൽ ഇരിപ്പ് തന്നെ..ഏതു നേരം കതകടച്ചിരിക്കും....ആരെയും അങ്ങോട്ട് അടുപ്പിക്കില്ല സ്വയം നശിച്ചു കൊണ്ടിരിക്കാ...." "ഇപ്പോഴും..... " വിശ്വസിക്കാൻ ആകാതെ അവൻ ചോദിച്ചു... അയാൾ ഒന്ന് തലയാട്ടി.... "ജെറി........ " സംസാരിച്ചു നിൽക്കുമ്പോൾ ആണ് തങ്കിമോള് ഓടി വന്നത്... "എന്താടാ..... " ജെറി അവളെ വാരി എടുത്തു..... കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ ജെറിയെ കെട്ടിപിടിച്ചു... "എന്ത് പറ്റി എന്റെ കുഞ്ഞിക്ക്...മ്മ്... " അവളെ തലോടി കൊണ്ട് ജെറി ചോദിച്ചു... "അതില്ലേ.. ഉണ്ണിയില്ലേ....." "ആഹാ കുറുമ്പി ഇവിടെ എത്തിയോ... " പറഞ്ഞു പൂർത്തിയാക്കും മുന്നേ നന്ദ ഉണ്ണിക്കുട്ടനേയും എടുത്തു അങ്ങോട്ട് വന്നു ... ജേക്കബ് ചിരിച്ചു കൊണ്ട് അവിടെന്ന് പിൻവാങ്ങി.....

"ഇത്രനേരം കുഞ്ഞിന്റെ കൂടെ കളിച്ചിരുന്ന ആളാ പെട്ടന്ന് ദേ ഒരു ഓട്ടം മുറ്റത്തെക്ക്..ഞാൻ കാര്യം അറിയാൻ വന്നതാ . " തങ്കിമോളുടെ ഉണ്ട കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് നന്ദ പറഞ്ഞു... "ആണോടാ.... എന്താ കാര്യം.... " ജെറി മോളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു.. "അതില്ലേ.. ജെറി ഉണ്ണിക്കുട്ടനെ എന്റെ ഇവടെ കടിച്ചു... " വലതു കൈ നീട്ടി കാണിച്ചു... "അച്ചോടാ.... സാരമില്ലട്ടോ.. " ജെറി പതിയെ അവിടെ ഉഴിഞ്ഞു കൊടുത്തു.... തങ്കിമോള് പരിഭവത്തോടെ ഉണ്ണികുട്ടനെ നോക്കി.... "എന്ത് പണിയ ഉണ്ണി നീ കാണിച്ചേ...എന്റെ തങ്കിമോളേ കടിച്ചോ നീ.. നല്ല അടികിട്ടും നിനക്ക്.... " തങ്കിമോളേ കാണിക്കാൻ നന്ദ കള്ള ദേഷ്യത്തോടെ ഉണ്ണികുട്ടനെ നോക്കി പറഞ്ഞു.. പുള്ളിക്കാരന് പറഞ്ഞത് മനസ്സിലായില്ലേലും വഴക്ക് പറഞ്ഞതാണെന്ന് മനസിലായി.... നന്ദയുടെ കയ്യിൽ നിന്ന് അവൻ കുതറാൻ തുടങ്ങി... വലിയ വായിൽ കരയാൻ തുടങ്ങി....നന്ദയുടെ മൂക്കിൻ തുമ്പിൽ കൊച്ചരി പല്ലുകൾ കൊണ്ട് കടിക്കാൻ തുടങ്ങി.... അത് കണ്ട തങ്കിമോള് നന്ദ നോക്കി മുഖം വീർപ്പിച്ചു.... "ആമ്പലേ വാവ പാവല്ലേ....വാവ കരയണ കണ്ടില്ലേ...."

ജെറിയുടെ കയ്യിൽ ഇരുന്നു കൈ നീട്ടി നന്ദയെ അടിച്ചു കൊണ്ട് തങ്കിമോള് ദേഷ്യപെടാൻ തുടങ്ങി... ജെറിക്ക് ചിരിയാണ് വന്നത്.. ജെറി മോളേ താഴെ നിർത്തി.... "അപ്പേട മുത്ത് വാടാ...." നന്ദയുടെ കയ്യിൽ നിന്ന് ജെറി മോനെ വാങ്ങി... ആ കുഞ്ഞി ചുണ്ടുകൾ വിതുമ്പുന്നുണ്ട്.... "അയ്യോടാ എന്റെ ചക്കര കരയണ്ടട്ടോ...." ജെറി മോനെ നെഞ്ചോടു ചേർത്ത് പിടിച്ചു...എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം ആയിരുന്നു അവന്റെ ഉള്ളിൽ... ഒരുപാട് കാണാൻ ആഗ്രഹിച്ച മുഖം...ആദ്യം താൻ തന്നെ മാറോട് ചേർക്കണമെന്ന് കൊതിച്ചിരുന്നു.... "ജെറി....എന്നെയും... " പിണക്കത്തോടെ തങ്കിമോള് അവന് നേരെ കൈകൾ നീട്ടി.... "എന്റെ കുഞ്ഞിയെ ജെറി എടുക്കാതെ ഇരിക്കോ.... വാ... " ജെറി ഒരു കൈ കൊണ്ട് അവളെയും എടുത്തു... അത് വരെ വാശി പിടിച്ചു കരഞ്ഞിരുന്ന ഉണ്ണിക്കുട്ടന്റെ കരച്ചിൽ സ്വിച്ച് ഇട്ട പോലെ നിന്നു.... "പ്പാ ....പ്പാ.... ഹൈ.... " ജെറിയുടെ മുഖത്തു കുഞ്ഞികൈകൾ കൊണ്ട് തലോടി കൊണ്ട് കുറുമ്പൻ കണ്ണ് ചിമ്മി ചിരിച്ചു.. "എന്റെയാ...ഇത് എന്റെ ജെറിയാ.... " ചുണ്ട് ചുളുക്കി കൊണ്ട് തങ്കിമോള് ജെറിയെ വട്ടം പിടിച്ചു...

പിന്നേ എന്തോ ഓർത്ത് സ്വയം അവളുടെ ചുണ്ടിന് ഒരു അടി കൊടുത്തു കൊണ്ട് അവൾ നന്ദയെ നോക്കി... "ശോ....നമ്മടെ ജെറി.. ലേ ആമ്പലേ.... " ഒരു കള്ളചിരിയോടെ അവൾ നന്ദയോട് പറഞ്ഞു.... ജെറി അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു... അത് കണ്ടതും ആ കുറുമ്പൻ ജെറിയുടെ മുഖം അവന് നേരെ തിരിച്ചു...മുഖം എല്ലാം ഒന്ന് തഴുകി...പിന്നേ കുഞ്ഞിചുണ്ടുകൾ കൊണ്ട് ജെറിയുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു... "ഹൈ.... " കൗതുകം കൊണ്ട് ആ കുഞ്ഞുകണ്ണുകൾ വിടർന്നു...ചിരിക്കുമ്പോൾ ഉണ്ടകവിളുകൾ ചുവന്നു... ജെറി അവന്റെ ചിരി കണ്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തു.... നന്ദ അവരെ മൂന്നു പേരെയും നിറ കണ്ണുകളോടെ ആണ് നോക്കി നിന്നത്... ഒരു പുഞ്ചിരിയോടെ അവൾ കണ്ണ് തുടച്ചു... നന്ദ നോക്കി നിൽക്കുന്നത് കണ്ട് ജെറി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... "എന്താടോ നോക്കുന്നെ... മ്മ്... ഇനി ഇത് പോലെ എടുക്കണോ ഞാൻ.... " ഒരു കള്ള ചിരിയാലേ അവൻ ചോദിച്ചതും നന്ദ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി...ആരും കാണാതെ അവന്റെ വയറിൽ ഒരു നുള്ള് കൊടുത്തു....

"ജെറി.. ആമ്പലിനെ എടുത്തേ.. " തങ്കിമോള് ജെറിയോട് ആയി പറഞ്ഞു... "ഏയ്‌ അതൊന്നും വേണ്ട...". നന്ദ പിറകിലേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു... "വേണം...." വാശിയോടെ കുറുമ്പി നന്ദയെ നോക്കി... നന്ദ ജെറിയെ ഒളികണ്ണിട്ട് നോക്കി.. അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. തങ്കിമോള് അവന്റെ കയ്യിൽ നിന്ന് കുതറി താഴെ ഇറങ്ങി... ഓടി ചെന്ന് ഉമ്മറതിണ്ണയിൽ ഇരുന്നു.... "ജെറി ഉണ്ണിയെ എന്റെ മടിയിൽ ഇരുത്ത്‌ ഞാനെ വീഴാതെ പിടിക്കാം.... " ജെറി നോക്കി കൈ മടി വിളിച്ചു കൊണ്ട് അവൾ കള്ളചിരി ചിരിച്ചു.... നന്ദയെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് ജെറി ഉണ്ണികുട്ടനെ തങ്കിമോളുടെ മടിയിൽ ഇരുത്തി.. "വാവയെ നോക്കണേ കുഞ്ഞി... " ജെറി സ്നേഹത്തോടെ പറഞ്ഞു.. 'ഞാൻ നോക്കികോലാ ജെറി.. " കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു.. ജെറി നന്ദക്ക് നേരെ തിരിഞ്ഞു.. അവന്റെ നോട്ടം കണ്ടത് നന്ദ ചുറ്റും നോക്കി.. ഇരുട്ട് ആണ്.. "ഇച്ചാ... വേണ്ടാട്ടോ... ആരേലും കാണും... " താടിയും തടവി ഒരു കള്ള ചിരിയോടെ അവൻ വരുന്നത് കണ്ടത് നന്ദ പിറകിലേക്ക് നീങ്ങി....

"ഇച്ചാ.. "കൊഞ്ചി കൊണ്ട് അവൾ അരുത് എന്ന് പറഞ്ഞു തിരിഞ്ഞു ഓടി പിന്നാലെ ജെറിയും... അവരുടെ ഓട്ടം കണ്ട് തങ്കിമോളും അവളുടെ മടിയിൽ ഇരുന്നു ഉണ്ണികുട്ടനും കൈ കൊട്ടി ചിരിക്കാൻ തുടങ്ങി... ഓടി ഓടി ഒടുവിൽ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ചു കൊണ്ട് അവൻ അവളെ ചേർത്ത് നിർത്തി... പതിയെ കൈകളിൽ കോരി എടുത്തു,... "ഹൈ.... " അത് കണ്ട് തങ്കിമോളും ഉണ്ണികുട്ടനും സന്തോഷത്തിൽ ചിരിക്കുന്നുണ്ട്... ആദ്യമൊക്കെ അവൾ കുതറിയെങ്കിലും.. പിന്നേ അവളും അവനോട് ചേർന്ന് കഴുത്തിലൂടെ കയ്യിട്ട് അവന്റെ കൈക്കുള്ളിൽ ഒതുങ്ങി കിടന്നു.... അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി.... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അവന്റെയും... രാത്രിയിലേ ഭക്ഷണം കഴിക്കാൻ അവർ രണ്ട് പേരും ഒരുമിച്ച് ഇരുന്നു... സേതു വും ഗീതയും നേരത്തെ വീട്ടിലേക് പോയി.. ജേക്കബും അന്നമ്മയും ഭക്ഷണം കഴിച്ചു കിടന്നിരുന്നു..., ഒരു പ്ലേറ്റിൽ ഭക്ഷണം വിളമ്പി അവർ അതിന് മുന്നിൽ പരസ്പരം ഉറ്റു നോക്കി കൊണ്ട് ഇരുന്നു.. നന്ദ ചിരിച്ചു കൊണ്ട് അവന് നേരെ വാ തുറന്നു കാട്ടി.. അവൻ അവൾക്ക് വാരി കൊടുത്തു... "എനിക്കും വാരി തരാവോ അല്ലി... ഒരുപാട് നാളായില്ലേ ജയിലിൽ ഭക്ഷണം ഒക്കെ കഴിച്ച്.. ഇന്ന് നിന്റെ കൈ കൊണ്ട് എനിക്ക് കഴിക്കണം... "

അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ചേർന്ന് നിന്നു.. അവന് ഭക്ഷണം വാരി കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. രാത്രി ഉറങ്ങാൻ നേരം അവളുടെ മാറിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ കിടന്നു.. അവളുടെ കൈകൾ അവനെ തലോടി കൊണ്ടിരുന്നു.... "എത്ര നാളുകൾക്കു ശേഷം ആണെന്നോ.. മനസമാധാനത്തോടു കൂടി ഒന്ന് ഉറങ്ങാൻ കിടക്കുന്നത്... " അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. അവനെ ചേർത്ത് പിടിച്ച അവളുടെ കൈകളുടെ മുറുക്കം കൂടി... പതിയെ മുഖം ഉയർത്തി അവളെ നോക്കി.. "എവിടെ ആയിരുന്നു നീ താമസിച്ചത്.. തറവാട്ടിൽ ആണോ.. അതൊ നിന്റെ വീട്ടിലോ... " അതിന് മറുപടി ആയി അവന്റെ നെറ്റിയിൽ അവൾ ചുംബിച്ചു.. "എനിക്കും എന്റെ മക്കൾക്കും വേണ്ടി ഇച്ചൻ ഒരു വീട് വാങ്ങി ഇട്ടത് പിന്നേ എന്തിനാ...ഇവിടെ തന്നെ ആയിരുന്നു ഞങ്ങൾ മൂന്ന് പേരും.. ഈ വീട്ടിൽ ഉള്ളപ്പോൾ ഇച്ചൻ കൂടെ ഉള്ള പോലെയാ... പഴയതൊക്കെ ചുമ്മാ ഓർത്ത് ഇരിക്കും...അതിന് വല്ലാത്തൊരു ഫീൽ ആണ്... " പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയ പോലെ അവന് തോന്നി...

"ഇടക്ക് അമ്മയു അച്ഛനും അല്ലേലും അപ്പച്ചനും പൊന്നമ്മയും അങ്ങനെ മാറി മാറി കൂട്ട് നിൽക്കും.... തങ്കിമോൾക്ക് ആയിരുന്നു കൂടുതൽ സങ്കടം.. ഇച്ചനെ കാണണം എന്ന് വാശി പിടിക്കും.. ദൂരെ ജോലിക്ക് പോയെന്ന് കള്ളം പറഞ്ഞു പിടിച്ചു നിന്നു.. " തികട്ടി വന്ന സങ്കടം അവന്റെ മുടിയിഴയിൽ മുഖം അമർത്തി അവൾ പിടിച്ചു വെച്ചു.. അവൻ പതിയെ കണ്ണുകൾ അടച്ചു....ആ നേരം കൺകോണിലൂടെ കണ്ണ് നീർ ഒലിച്ചു ഇറങ്ങി...  തങ്കിമോളെയും എടുത്തു കുരിശിങ്കൽ തറവാട്ടിലേക്ക് കയറുമ്പോൾ ജെറിയുടെ കണ്ണുകൾ മുകളിലേ ജോയ്യുടെ റൂമിലേക്ക് പോയി... മുറ്റത്ത്‌ നിന്ന് അകത്തേക്ക് കയറുമ്പോൾ പേടിയോടെ മോള് അവനെ ഇറുക്കി പുണർന്നു... ജോയ്യുടെ റൂമിലേക്കു നടക്കുമ്പോൾ അവൻ മോളേ ചേർത്ത് പിടിച്ചു... റൂമിന്റെ വാതിൽ തള്ളി തുറന്നവൻ അകത്തേക്ക് കയറി... "അച്ചൂ...... !!!" വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി... തങ്കി പേടിച്ചു കരയാൻ തുടങ്ങി... ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story