അല്ലിയാമ്പൽ: ഭാഗം 39

alliyambal anvy new

എഴുത്തുകാരി: ആൻവി

മുഖം നിറയെ താടിയും ചുവന്നകണ്ണുകളും മെലിഞ്ഞ ശരീരവുമായി മുന്നിൽ നിൽക്കുന്ന ജോയ്യെ കണ്ടപ്പോൾ.. ജെറിക്ക് ആകെ വല്ലാതെ ആയി...ഉള്ളിൽ എവിടെയോ ഒരു നോവ്.... "അച്ചൂ.... നീ...നീ... എവിടെയായിരുന്നു... " ജെറിയുടെ അടുത്തേക്ക് ഓടി വന്നു കൊണ്ട് അവൻ ചോദിച്ചു.... "ആമ്പലേ...... " വാതിൽക്കൽ മോനെയും കൊണ്ട് വന്നു നിന്ന നന്ദയെ കണ്ടപ്പോൾ ജെറിയുടെ കയ്യിൽ നിന്നും തങ്കിമോള് താഴെ ഇറങ്ങി നന്ദയുടെ അടുത്തേക്ക് ഓടി.... ജോയ് മുന്നിലൂടെ ഓടി പോകുന്ന തങ്കിമോളെ കൺചിമ്മാതെ നോക്കി നിന്നു.... "ഏതാ ഈ കുട്ടി..." ജെറിയെ നോക്കി സംശയത്തോടെ ചോദിച്ചു... ആ ചോദ്യം ജെറിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.... പിന്നെ എന്തോ ഓർത്തപോല ജോയ് ജെറിയുടെ അടുത്തേക്ക് ചെന്നു... ജോയ് അവന്റെ മുഖത്തു തലോടി....ജെറി ഒരു ശിൽപ്പം കണക്കെ നിൽക്കുകയായിരുന്നു... "അച്ചൂ.. എന്റെ മോളെവിടെ....??? " പ്രതീക്ഷയോടെ ജോയ് ജെറിയെ നോക്കി.... ജെറി എന്ത് പറയണം എന്ന് അറിയാതെ നിന്ന് പോയി... "പറ അച്ചൂ എന്റെ കുഞ്ഞ് എവിടെ .. എനിക്ക് വേണം അവളെ..... ശീതൾ പറഞ്ഞു അവളെ എനിക്ക് തരില്ലെന്ന്...അവള്.... അവള് പറഞ്ഞു കുഞ്ഞ് നിന്റെ കയ്യിൽ ആണെന്ന്.... എനിക്ക് തരുമോ അവളെ... ഞാ.... ഞാൻ നോക്കികോളാം.... "

പ്രാന്തനെ പോലെ ആയിരുന്നു അവന്റെ പെരുമാറ്റം....സ്ഥിരബോധമില്ലാതെ അവൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....ജെറിക്ക് എന്തെന്നില്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു.... "ജോയ്ച്ചാ....എന്തൊക്കെയാ ഇത്.... " വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്ന പോലെ അവന് തോന്നി.... "അച്ചൂ....എനിക്ക്... എനിക്ക് മോളേ തരാവോ....എനിക്ക്.. എനിക്ക് അവളെ ഒന്ന് എടുക്കണം....ശീതൾ.. അവൾ കാണണ്ട സമ്മതിക്കില്ല.... " ജെറിക്ക് അവൻ പറയുന്നത് കേട്ട് നിന്നു... അവന്റെ അവസ്ഥ കണ്ടപ്പോൾ ജെറിക്ക് പാവം തോന്നി.... ഒന്നും പറയാതെ ആ റൂമിൽ നിന്ന് അവൻ ഇറങ്ങി... നേരെ ചെന്നത് തങ്കിമോളുടെ അടുത്തേക്ക് ആണ് .., അവൾ ഉണ്ണിക്കുട്ടന്റെ കൂടെ കളിക്കുകയാണ്.. ഒപ്പം നന്ദയും ഉണ്ട്.... "കുഞ്ഞി..... " "ആ...... " ജെറിയുടെ വിളി കേട്ട് അവൾ മുഖം ഉയർത്തി.... "വന്നേ..... " അവൻ അവളെ കയ്യിൽ എടുത്തു. "ഞാനില്ല... എനിക്ക് പേടിയാ.... ആമ്പലേ... "

ജോയ്യുടെ റൂമിൽ എത്തും മുന്നേ അവൾ നന്ദയുടെ അടുത്തേക്ക് ഓടി... "ജെറിടെ നല്ല മോളല്ലേ വാ... " ജെറി മോളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൊണ്ട് അവളുടെ നെറുകയിൽ തലോടി.. "വേണ്ട... ഞാൻ വരൂല.. " കരഞ്ഞു കൊണ്ട് നന്ദയുടെ പിറകിൽ പോയി ഒളിച്ചു.... "വേണ്ട ഇച്ചാ അയാൾക്ക് എന്റെ മോളേ കൊടുക്കണ്ട... " മോളേ ചേർത്ത് പിടിച്ചു കൊണ്ട് നന്ദ പറഞ്ഞു... "അവന്റെ അവസ്ഥ കണ്ടില്ലേ അല്ലി നീ...ഈ അവസ്ഥയിൽ... അവൻ അവളെ ഒന്ന് കണ്ടോട്ടേ... " ജെറി തങ്കിമോളേ എടുത്തു കൊണ്ട് ജോയ്യുടെ റൂമിലേക്ക് ചെന്നു.... "ഈ കുട്ടി ഏതാ.... " തങ്കിമോളേ നോക്കി ജോയ് ചോദിച്ചു... "ഇത്.. ഇതാ മോള്..?? " "ആരുടെ....." "അത്... അത്.... " ജെറിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..തങ്കിമോള് ജെറിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. "എന്റെ മോളെവിടെ അച്ചൂ.... "ജെറി കയ്യിൽ പിടിച്ചു ചോദിച്ചു... ജെറി ഒന്നും മിണ്ടാതെ മോളേ ചേർത്ത് പിടിച്ചു നിന്നു..

ജോയ്യുടെ കണ്ണുകൾ നിറഞ്ഞു... "ഞാൻ.. ഞാൻ അവളുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞല്ലോ..നിന്നോടും മാപ്പ് ചോദിക്കുന്നു ..ഞാൻ മോളേ കാണണം എന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ശീതൾ... അവൾ കരഞ്ഞു കൊണ്ട് എങ്ങോട്ടോ പോയി...." അങ്ങനെ മാപ്പ് പറഞ്ഞാൽ തീരാവുന്ന തെറ്റാണോ നീ ചെയ്തത്..?? ജെറിയുടെ മനസ്സ് മന്ത്രിച്ചു.. "പോ... എന്റെ റൂമിൽ നിന്ന് പോ...നീ എന്റെ മോളെയും കൊണ്ട് ഇങ്ങോട്ട് വന്നാൽ മതി... " ജെറിയെ പിടിച്ചു പുറത്തേക്ക് തള്ളി കൊണ്ട് ജോയ് വാതിൽ കൊട്ടി അടച്ചു... ജെറി വീഴാതെ ഇരിക്കാൻ ശ്രദ്ധിച്ചു... ജോയ്യുടെ അവസ്ഥ കണ്ട് ജെറിയുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു... ഉമ്മറത്തേക്ക് ചെന്നപ്പോൾ ജേക്കബ് ഉണ്ടായിരുന്നു അവിടെ ... മോളേ നന്ദയുടെ അടുത്താക്കി അവൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.... "എന്താ അപ്പച്ച അവന്....ഇങ്ങനെ ആ റൂമിൽ ഇടനാണോ തീരുമാനം....?? " "പിന്നെ എന്ത് ചെയ്യണം....

അവന്റെ അപ്പനും അമ്മയും പറഞ്ഞിട്ട് പോലും ആ റൂമിൽ നിന്ന് ഒന്നിറങ്ങാനോ ആരോടും സംസാരിക്കാനോ കൂട്ടാക്കിയില്ല....പിന്നേ ആണോ ഞാൻ... നാളുകൾക്കു ശേഷം അവൻ സംസാരിച്ചത് നിന്നോട് ആണ്... " അവന്റെ തോളിൽ തട്ടി ജേക്കബ് പറഞ്ഞു... "അവൻ...എന്നേ തിരിച്ചറിഞ്ഞു പക്ഷേ.. മോളേ... " ജെറി പറഞ്ഞു നിർത്തി... "എനിക്ക് അറിയില്ല.. അവന്റെ മനസിൽ ഇപ്പോഴും ആ മൂന്നു വയസ്സ്കാരി ആയിരിക്കും.. വർഷം രണ്ട് കഴിഞ്ഞതൊന്നും അവൻ അറിഞ്ഞത് പോലും ഉണ്ടാവില്ല...കൂടെ ഉണ്ടായിരുന്നവരുടെ പെട്ടന്നുള്ള അവഗണന..ചെയ്ത തെറ്റിനെ കുറിച്ചുള്ള തിരിച്ചറിവ് അതെല്ലാം ഓർത്ത് ആവാം അവന്റെ മനസ്സിന്റെ താളം തെറ്റിയത്....ഡോക്ടറോഡ് ഞാൻ കാര്യം പറഞ്ഞിരുന്നു..അദ്ദേഹം ആണ് ഇതൊക്കെ പറഞ്ഞത്.... " ജെറി എല്ലാം കേട്ടിരുന്നു....കുറച്ചു നേരം ഒന്നും മിണ്ടാതെ അവർ ഇരുന്നു... " ഞങ്ങൾ ഇറങ്ങുവാ അപ്പച്ചാ... "

യാത്ര പറഞ്ഞിറങ്ങുമ്പോൾ ജെറി ഒന്ന് തിരിഞ്ഞു നോക്കി. പിന്നേ നന്ദയുടെ കയ്യിൽ മുറുകെ പിടിച്ചു... "കണ്ടോ അല്ലി ദൈവത്തിന്റെ ഓരോ കുസൃതികൾ...ആദ്യം വേണ്ടെന്ന് പറഞ് ഉപേക്ഷിച്ചവൻ...ഇപ്പൊ വേണം എന്ന് തോന്നിയപ്പോൾ സ്വന്തം കുഞ്ഞിനെ കണ്ട് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല...വേണം എന്ന് അവൻ ആഗ്രഹിക്കുന്ന ശീതൾ പോലും ഇപ്പൊ ഇല്ല..." ചെറു പുഞ്ചിരിയോടെ അവൻ അത് പറയുമ്പോൾ ആ കണ്ണുകളിലെ നനവ് അവൾ കണ്ടിരുന്നു... "വാ കയറ്...." മോളേ മുന്നിൽ ഇരുത്തി കൊണ്ട് അവൻ പറഞ്ഞു... നന്ദ ഉണ്ണിക്കുട്ടനേയും മടിയിൽ ഇരുത്തി ജെറിയെ ഒരു കൈകൊണ്ട് ചുറ്റി പിടിച്ചിരുന്നു... തിരിച്ചുള്ള യാത്രയിൽ തങ്കിമോള് എന്തൊക്കെയോ പറയുന്നുണ്ട്.. അത് മറുപടി കൊടുക്കുന്നത് നന്ദയുടെ മടിയിൽ ഇരിക്കുന്ന ഉണ്ണിക്കുട്ടനാണ്... അവൻ ചിരിച്ചും കൈ ചൂണ്ടിയും എന്തൊക്കെയോ മൂളിയും ആദ്യമായി അച്ചന്റെ കൂടെ ഉള്ള യാത്ര ആസ്വദിക്കുകയാണ്....

ബുള്ളറ്റ് ചെന്നു നിന്നത് ബീച്ചിൽ ആണ്.... "ഹായ് കടൽ.. " ജെറി തങ്കിയെ താഴെ ഇറക്കിയതും അവൾ ചുറ്റും നോക്കി.. ജെറി നന്ദയുടെ കയ്യിൽ നിന്ന് ഉണ്ണിക്കുട്ടനെ വാങ്ങി... പുതിയ കാഴ്ചകൾ കണ്ട് ആ കുഞ്ഞ് കണ്ണുകൾ വിടർന്നു... മണൽ തരികളിൽ കാലമർത്താൻ അവൻ തിടുക്കം കൂട്ടി.. "ഹൈ..... " അവിടുള്ള കാഴ്ച്ചകൾ ഓരോന്നും അവനെ വിസ്മയപെടുത്തി... കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവൻ ജെറിയുടെ ഇരു കവിളിളും പതിയെ തലോടി... ജെറി അവനെ താഴെ ഇറക്കി... മണലിൽ കാൽ കുത്തിയതും അവൻ സന്തോഷം കൊണ്ട് നല്ല ചിരിയായിരുന്നു... "ച്ചി.... " തങ്കിമോളുടെ നേരെ അവൻ അവന്റെ കൈകൾ നീട്ടി കള്ള ചിരി ചിരിച്ചു... തങ്കിമോള് ഓടി വന്ന് അവന്റെ കൈകളിൽ കൈ ചേർത്തു.... കുറുമ്പൻ ജെറിയുടെ കൈകൾ വിട്ട് തങ്കിമോളുടെ കൈ പിടിച്ചു ഓരോ അടിയും വെച്ചു... തങ്കിമോള് അവന് ഓരോ കാഴ്ച്ചയും കാണിച്ചു കൊടുത്തു പിടിച്ചു നടത്തുന്നുണ്ട്...

"അവന് തങ്കിമോള് മതി....ഒറ്റക്ക് നടക്കില്ല മോളുടെ കയ്യിൽ പിടിച്ചേ അവൻ നടക്കൂ... " കുറുമ്പിയും കുറുമ്പനും കുണുങ്ങി കുണുങ്ങി പോകുന്നത് കണ്ട് നന്ദ പറഞ്ഞു... അവർ ഇരുവരും അവരെയും നോക്കി അവിടെ മണൽ പരപ്പിൽ ഇരുന്നു..... "ഇച്ചാ... എന്ത് പറ്റി....." എന്തോ ആലോചിച് ഇരിക്കുന്ന ജെറിയുടെ തോളിൽ ചാരി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു... "ഒന്നുല....ഞാൻ വെറുതെ...." വാക്കുകൾ കിട്ടാതെ അവൻ അവളെ ചേർത്ത് പിടിച്ചു.... കുറച്ചു മാറി തങ്കിമോളും ഉണ്ണിക്കുട്ടനും മണ്ണിൽ കളിക്കുന്നുണ്ട്... "വാ അവരുടെ അടുത്തേക്ക് പോകാം.. " അവൻ എണീറ്റ് കൊണ്ട് പറഞ്ഞു... "ജെറി ഐക്രീം.... " ജെറിയെ കണ്ടതും അവന്റെ കയ്യിൽ തൂങ്ങി തങ്കിമോള് ചിണുങ്ങി... അത് കണ്ട് നിലത്ത് ഇരുന്ന ഉണ്ണികുട്ടൻ പതിയെ കൈ കുത്തി എണീറ്റു.. ജെറിയിൽ പതിയെ തൊട്ടു...ജെറി രണ്ട് പേരെയും കൈകളിൽ എടുത്തു...

ഐസ്ക്രീം വാങ്ങി അവരുടെ കൈകളിൽ കൊടുത്തപ്പോൾ രണ്ട്പേരുടെയും സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു... നന്ദ ഉണ്ണികുട്ടന്റെ വായിൽ കുറച്ച് കുറച്ചായി വെച്ചു കൊടുത്തു.... അവൻ അത് നുണഞ്ഞു കഴിക്കുന്നത് കാണാൻ തന്നെ ഒരു രസം ആയിരുന്നു... ജെറിയുടെ മടിയിൽ ഇരുന്നു കലപില കൂട്ടി കൊണ്ട് ഐസ്ക്രീം കഴിക്കുന്നുണ്ട്... ഏറെ നേരം വൈകിയാണ് അവർ വീട്ടിലേക്ക് തിരിച്ചത്... നന്ദയും മക്കളും ഒരുപാട് ഹാപ്പി ആയിരുന്നു...ജെറിക്ക് എന്തോ സന്തോഷിക്കാൻ കഴിഞ്ഞില്ല... രാത്രി ഭക്ഷണം പോലും അവൻ ശരിക്ക് കഴിക്കാതെ ഇരുന്നത് നന്ദ ശ്രദ്ധിച്ചിരുന്നു... ഉണ്ണിക്കുട്ടനെ ഉറക്കി തങ്കിമോളുടെ അടുത്ത് ബേബി ബെഡിൽ കിടത്തി.... ജെറി റൂമിന് പുറത്തെ ഓപ്പൺ ഏരിയയിൽ നിൽക്കുക യായിരുന്നു.. നന്ദ അവന്റെ പിറകിലൂടെ ചെന്നു കെട്ടിപിടിച്ചു... "എന്താ ഇവിടെ നിൽക്കുന്നെ... മ്മ്... " അവന്റെ പുറത്ത് തല വെച്ചുകൊണ്ട് നന്ദ ചോദിച്ചു..

"വെറുതെ.... " അവൻ ചിരിച്ചു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു... "എന്ത് പറ്റി ഇച്ചാ...മുഖം വല്ലാതെ ഇരിക്കുന്നു... " അവൾ അവന്റെ മുഖത്തു പതിയെ തലോടി... "എനിക്ക് എന്തോ ജോയ്ച്ചന്റെ മുഖം മനസ്സിൽ നിന്ന് പോണില്ല അല്ലി...എന്തൊക്കെ പറഞ്ഞാലും എന്റെ ഏട്ടനല്ലേ.. അവന്റെ അവസ്ഥ..." ജെറി അവളെ ഇറുക്കി പുണർന്നു.... "ദേഷ്യം ഒക്കെ പോയോ..?? " അവന്റെ തലക്ക് പുറകിൽ തലോടി കൊണ്ട് അവൾ ചോദിച്ചു.. "ദേഷ്യം....ദേഷ്യം ഒക്കെ ഉണ്ട്...പക്ഷെ അവന്റെ ഈ അവസ്ഥയിൽ സന്തോഷിക്കാൻ മാത്രം ദുഷ്ടൻ ഒന്നുമല്ല ഞാൻ....അങ്ങനെ ചെയ്താൽ ഞാനും അവനും തമ്മിൽ എന്ത് വത്യാസം ആണ് ഉള്ളത്...." അവളുടെ തോളിൽ മുഖം അമർത്തി കൊണ്ട് അവൻ പറഞ്ഞു.. "ചെയ്ത തെറ്റിനുള്ള ശിക്ഷ ദൈവം കൊടുത്തതാണ് ഇച്ചാ....അയാൾ ചെയ്ത തെറ്റുകൾക്ക് എല്ലാം അനുഭവിച്ചത് ഇച്ചനല്ലേ..." "ഹ്മ്മ്.. എല്ലാം വിധിയായിരിക്കും അല്ലേ അല്ലി...

എന്തായാലും അവൻ പഴയത് പോലെ ആകട്ടെ...അവനു അവന്റെ തെറ്റ് മനസിലായില്ലേ...നമുക്ക് ക്ഷമിക്കാം...അല്ലേ.. " അവൻ പ്രതീക്ഷയോടെ അവളെ നോക്കി... ഒരു ചെറു ചിരിയാലേ അവൾ തലയാട്ടി.... "ചെയ്ത പാപങ്ങൾക്ക് അവൻ ഇപ്പൊ അനുഭവിക്കുന്നുണ്ട് ഇനി നമ്മൾ കൂടി അവനെ ശിക്ഷിക്കുന്നത് ക്രൂരതയാണ്...അവൻ ഒറ്റപെട്ടു കൂടാ...എല്ലവരും ഉള്ളപ്പോൾ ആരും ഇല്ലാതെ ആവുന്ന അവസ്ഥ മറ്റാരേക്കാളും നന്നായി എനിക്ക് അറിയാം...മരണതുല്യമാണ് അനാഥനെ പോലെ ഒറ്റപെട്ട് മറ്റുള്ളവരുടെ ശാപവാക്കുകൾ കേട്ട് ജീവിക്കുന്നത്..... " അവന്റെ കണ്ണുനീർ അവളുടെ തോളിനെ നനയിച്ചു... നന്ദ അവന്റെ മുഖം കയ്യിൽ എടുത്തു....നെറ്റിയിൽ അമർത്തി മുത്തി.....

വീണ്ടും അവനെ ഇറുക്കി കെട്ടിപിടിച്ചു... "മക്കൾ ഉറങ്ങിയോ...?? " "മ്മ്മ്.. " "എന്നാ നമുക്കും കിടന്നാലോ..." അവളുടെ മുഖം പതിയെ ഉയർത്തി കൊണ്ട് ചോദിച്ചു.. അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി നിന്നു.... "കിടക്കണ്ടേ പെണ്ണേ... " അവളുടെ ചെവിയോരം വന്നു ചോദിച്ചു.. "മ്മ്ഹ്ഹ്. " അവൾ ചിണുങ്ങി കൊണ്ട് അവനോട് ചേർന്ന് നിന്നു..അവൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു "ഇച്ചാ.... " "ഹ്മ്മ്.. " "പറ.... " "എന്ത്... " അവൻ കുസൃതിയോടെ അവളെ നോക്കി.. "I luv u ന്ന്.. " അവന്റെ അധരങ്ങളിലൂടെ വിരൽ ഓടിച്ചു കൊണ്ട് നന്ദ പറഞ്ഞു... "പറയണോ...?? " "ഹ്മ്മ് വേണം... എത്ര നാളായി.. പറ. " അവൾ അവനോട് ഒട്ടി നിന്നു... "I luv u....". പറഞ്ഞു തീർന്നതും അവൻ അവളുടെ അധരങ്ങളിൽ ചുംബിച്ചു...അന്നേരം പെയ്തിറങ്ങി ഒരു പ്രണയമഴ.. ❤️...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story