അല്ലിയാമ്പൽ: ഭാഗം 4

alliyambal anvy new

എഴുത്തുകാരി: ആൻവി

"അല്ല ആരിത് തങ്കിമോളോ...??? " നന്ദയുടെ ആ ചോദ്യം മതിയായിരുന്നു തങ്കി അവളുടെ അടുത്തേക്ക് ചെന്ന് അണയാൻ..... കാലിലേ കൊലുസ് കിലുക്കി കൊണ്ട്..അവൾ നന്ദയുടെ കാലിൽ ചെന്ന് പിടിച്ചു..... നന്ദ അവളെ കൈകളിൽ എടുത്തു... "ആഹാ എപ്പോ എന്നേ മറന്നിട്ടില്ല അല്ലേ....ചുന്ദരി കുട്ടി... " നന്ദ മോളുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് ചോദിച്ചു.... "പൂ വേണോ വാവക്ക്...." "മേണം..." "ആണോ എന്നാ വാവ ഇവിടെ നിക്ക്ട്ടോ.... ഞാൻ പോയ്‌ കൊണ്ട് വരാം..... " അവൾ തങ്കി മോളേ താഴെ നിർത്താൻ ഒരുങ്ങിയപ്പോൾ തങ്കി അവളുടെ കഴുത്തിലൂടെ കയ്യിട്ട് ഇറുക്കി പിടിച്ചു... "നാനും വരും... "കീഴ്ചുണ്ട് പുറത്തേക്ക് ഉന്തികൊണ്ട് തങ്കി പറഞ്ഞു...

നന്ദ ചുറ്റും ഒന്ന് നോക്കി... ആരെയും കാണുന്നില്ല... അവൾ മോളെയും എടുത്തു കുളകടവിലേക്ക് നടന്നു.... മോളേ പടവിൽ ഇരുത്തി.. നന്ദ കുളത്തിലേക്ക് ഇറങ്ങി.... തങ്കിമോൾ കൈ കൊട്ടി ചിരിക്കുന്നുണ്ട്.... ആമ്പൽ പൂ പറിച്ചു നന്ദ അവൾക്ക് കൊടുക്കാൻ തുനിഞ്ഞു... "പൂ ഒക്കെ താരം.. ആദ്യം വാവ...എന്നെ എന്താ വിളിച്ചേ എന്ന് പറ...." നന്ദ പൂ പുറകിലേക്ക് പിടിച്ചു കൊണ്ട് അവളോട്.. "ആമ്പല്..... " കുഞ്ഞി പല്ലുകൾ കാട്ടി അവൾ ചിരിച്ചു... നന്ദ അവളെ കയ്യിൽ എടുത്തു നെറ്റിയിൽ ഒരുമ്മ കൊടുത്തു... "ആമ്പൽ അല്ലടാ ചക്കരേ....നന്ദു.... " "ആമ്പൽ.... " അവൾ പിന്നെയും പറഞ്ഞു.. "നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ആമ്പൽ എങ്കിൽ ആമ്പൽ...ബാ... ഞാൻ മോൾടെ അമ്മയുടെ അടുത്ത് കൊണ്ടാക്കാം....

" നന്ദ മോളെയും എടുത്തു മുന്നോട്ട് നടന്നു... പടികൾ കയറിയതും തങ്കി അവളുടെ കയ്യിൽ നിന്ന് കുതറിയിറങ്ങി....  ശ്ശെടാ.... ഇവൾ ഇത് എവിടെ പോയി.... ജെറി തങ്കിയേയും തിരക്കി നടക്കുകയാണ്.... പ്രാർത്ഥിക്കാൻ കണ്ണടച്ചതെ ഒള്ളൂ...കണ്ണ് തുറന്നപ്പോൾ മോള് അടുത്തില്ല.... ജെറി ആകെ ടെൻഷൻ ആയി... അവിടെ മൊത്തം തിരയാൻ തുടങ്ങി.... "തങ്കി മോളേ........" അവൻ ഉറക്കെ വിളിച്ചു.. കാതിലേക്ക് ഇരച്ചു കയറിയ കൊലുസിന്റെ ശബ്ദം..... അവന്റെ ഉള്ള് ഒന്ന് തണുത്തു... "ജെരി..... " വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ...ഒരു കയ്യിൽ ആമ്പൽ പൂവും പിടിച്ചു...മുകത്ത് നിറയെ പായസവും ആക്കി ചിരിച്ചു നിൽക്കുന്നു തങ്കിമോൾ... ജെറി വേഗം അവളെ വാരി എടുത്തു...

"എവിടെയായിരുന്നു കുഞ്ഞി നീ മ്മ്...." ആ കുഞ്ഞു മുഖം സ്നേഹ ചുംബനങ്ങളാൽ നിറച്ചു.... "ഇതെവിടെന്നാ വാവക്ക് പായസം കിട്ടിയേ...." ജെറി മുണ്ടിന്റെ അറ്റം കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുത്തു... "തങ്കിമോളേ......" കയ്യിൽ പാല്പായസവും കയ്യിൽ പിടിച്ചു തങ്കിയുടെ പിന്നാലെ വന്നതാണ് നന്ദ.... തങ്കിയെ എടുത്തു നിൽക്കുന്ന ജെറിയെ കണ്ടപ്പോൾ അവൾ ഒരു നിമിഷം അനങ്ങാൻ കഴിയാതെ നിന്ന് പോയി ... പിന്നേ അവനെ സംശയത്തോടെ നോക്കി... "ദേ... ആമ്പൽ.... " ജെറിയുടെ കയ്യിൽ ഇരുന്നു കൊണ്ട് തങ്കി നന്ദക്ക് നേരെ വിരൽ ചൂണ്ടി... അത് വരെ കാര്യം മനസിലാകാതെ നിന്ന് ജെറിയുടെ മുകത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.... നന്ദ അവന്റെ അടുത്തേക്ക് ചെന്നു...

"ഓഹോ അപ്പൊ താൻ ആണോ ഇവളുടെ ആമ്പൽ....കുറച്ചു ദിവസം ആയി ആൾക്ക് എപ്പോഴും ആമ്പൽ ആമ്പൽ എന്ന് പറയാനെ നേരം ഒള്ളൂ...അല്ലേടി കുഞ്ഞി... " ജെറി തങ്കിയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു... നന്ദ വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി.... "ഞാൻ... ഞാൻ മോളേ അവിടെ കണ്ടപ്പോൾ... പൂ വേണം എന്ന് പറഞ്ഞപ്പോൾ ...അവിടെ തിരുമേനി പായസം തന്നപ്പോൾ... " അവൾ വാക്കുകൾക്കായി പരതി.... "താൻ എന്തൊക്കെയാടാ പറയുന്നേ ഹേ...ആഹ് അത് വിട്.. ഇത് എന്റെ കുഞ്ഞി...തിങ്കൾ....." ജെറി അവളോട് ആയി പറഞ്ഞു... നന്ദ ചിരിക്കാൻ ആയി ശ്രമിച്ചു.... "മോ...മോളാണോ..." അവളുടെ വാക്കുകളിൽ ഒരു ഇടർച്ചയുണ്ടായിരുന്നു... "ഇഞ്ഞും പൂ മേണം.... "

തങ്കി കുളത്തിന്റെ ഭാഗത്തേക്ക് ചൂണ്ടി ജെറിയുടെ കയ്യിൽ ഇരുന്നു കുതറാൻ തുടങ്ങി... "ഈ പെണ്ണിന്റ കാര്യം...ആഹ് പൊട്ടിച്ചു തരാം.." ജെറി നന്ദയെ നോക്കി ചിരിച്ചു കൊണ്ട് മോളെയും കൊണ്ട് കുളത്തിലേക്ക് നടന്നു... നന്ദ ഒരു നെടുക്കത്തോടെ അവരെ നോക്കി നിന്നു... "അല്ലി... താനും വരുന്നോ..?? " നടത്തം നിർത്തി നന്ദയെ നോക്കി ചോദിച്ചു... തങ്കി നന്ദയുടെ നേരെ കൈകൾ നീട്ടി എടുക്കാൻ പറയുന്നുണ്ട്... നന്ദ ഒന്ന് ചിരിക്കാൻ ശ്രമിച്ചു....അവന്റെ അടുത്ത് ചെന്ന് അവളെ കയ്യിൽ എടുത്തു... "തങ്കി മോളുടെ അമ്മ...??" നന്ദ ജെറിയെ ചോദ്യഭാവത്തിൽ നോക്കി...അവളുടെ കണ്ണുകളിൽ നിരാശ പടർന്നു.... ഒരു നോവ്...വിടരും മുന്നേ തന്റെ പ്രണയം കൊഴിഞ്ഞു പോകുന്നുവോ എന്നൊരു തോന്നൽ.....

ജെറി ഒന്ന് ചിരിച്ചു... "ആമ്പൽ പറിക്കാം.. " വിഷയം മാറ്റി കൊണ്ട് അവൻ കുളത്തിലേക്ക് നടന്നു... തങ്കി മോള് നന്ദയെ കണ്ണ് എടുക്കാതെ നോക്കുന്നുണ്ട്...അവളുടെ കുഞ്ഞു മൃദുലമായ വിരലുകൾ കൊണ്ട് നന്ദയുടെ മുകത്ത് തലോടി കൈകൾ കൊട്ടി ചിരിക്കുന്നുണ്ട്... നന്ദക്ക് അതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ലായിരുന്നു.... നന്ദ മോളെയും എടുത്തു കല്പടവിൽ ഇരുന്നു.. ജെറി കൈ നിറയെ പൂക്കൾ പറിച്ചു തങ്കിയുടെ നേരെ നീട്ടി.... കണ്ണുകൾ വിടർത്തി പൊട്ടി ചിരിച്ചു കൊണ്ട് കൈകൾ നീട്ടി പൂക്കൾ വാങ്ങി... ജെറി അവരുടെ അടുത്ത് ഇരുന്നു... നന്ദ അവനെ നോക്കി ഇരിക്കുകയായിരുന്നു.. "ഇവിടെ അടുത്ത് ആണോ തന്റെ വീട്....?? " അവർക്ക് ഇടയിലെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ജെറി ചോദിച്ചു...

"ഹ്മ്മ്... " ഒരു നേർത്ത മൂളലിൽ അവൾ മറുപടി ഒതുക്കി.... "ഞാൻ... ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല...മോളുടെ അമ്മ...പിന്നെ അച്ഛ..." "തങ്കി എന്റെ മോളാണ് അവളുടെ അച്ഛൻ ഞാൻ ആണ്...." നന്ദ പറഞ്ഞു പൂർത്തിയാക്കും മുന്നേ ജെറി പറഞ്ഞു... നന്ദയുടെ ഉള്ളിൽ നോവ് പടർന്നു... ദാവണി തുമ്പിൽ അമർന്ന അവളുടെ കൈകൾക്ക് മുറുക്കം കൂടി... "അ..അപ്പൊ മോളുടെ അമ്മയോ... " തികട്ടി വന്ന സങ്കടത്തെ പിടിച്ചു നിർത്തി കൊണ്ട് അവൾ ചോദിച്ചു... "അമ്മയില്ല അവൾക്ക് അച്ഛൻ മാത്രമേ ഒള്ളൂ.... " അത് പറയുമ്പോൾ അവന്റെ മുഖത്തെ ചിരി മായ്ഞ്ഞിരുന്നു... നന്ദ അവളുടെ മടിയിൽ ഇരുന്നു കളിക്കുന്ന തങ്കിയെ നോക്കി... "കുഞ്ഞി ഇങ്ങ് വന്നേ... ആമ്പൽ പൊക്കോട്ടെ.... ഭാ... "

ജെറി അവൾക്ക് നേരെ കൈ കാട്ടി...ആ കുഞ്ഞു മുഖം മങ്ങി.... "ഞ...ഞാൻ കുറച്ചു കഴിഞ്ഞേ പോകുന്നൊള്ളൂ... " നന്ദ തങ്കിമോളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു... ജെറി ചിരിക്കുക മാത്രം ചെയ്തു... "എന്റെ അമ്മ ഒരു കൃഷ്ണ ഭക്തയായിരുന്നു.... ചെറുപ്പത്തിൽ എന്നേയും കൊണ്ട് ഇടക്ക് ഇടക്ക് ക്ഷേത്രത്തിൽ പോകും....ഇപ്പോ അതൊരു ശീലം ആയി.. " വള്ളത്തിലേക്ക് കണ്ണു നട്ടുകൊണ്ട് അവൻ പറഞ്ഞു .. നന്ദ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി.. "സംശയം വേണ്ട എന്റെ അമ്മ നല്ലൊരു മേനോൻ കുടുംബത്തിലേ അംഗം ആയിരുന്നു...നസ്രാണിയായ അലക്സ് ജേക്കബിനെ പ്രണയിച്ചു ഒളിച്ചോടി വന്നു....അഞ്ചു വർഷത്തെ ദാമ്പത്യം.. ഒരു ആക്‌സിഡന്റ് എന്നേ അനാഥനാക്കി കളഞ്ഞു..."

ജെറി നിസ്സാരമായി പറയുന്നത് കേട്ട് നന്ദക്ക് അത്ഭുതം തോന്നി.. അവളുടെ കണ്ണുകളിൽ നനവ് പടർന്നു... ജെറി മോളേ അവളുടെ കയ്യിൽ നിന്ന് വാങ്ങി.... "ലേറ്റ് ആയി പോട്ടേ.. " അവൻ മോളെയും എടുത്തു എണീറ്റു .. തങ്കി നന്ദയുടെ കയ്യിൽ പിടിച്ചു.. "കുഞ്ഞി...ആമ്പലിനോട്‌ റ്റാറ്റാ പറഞ്ഞേ... " റ്റാറ്റാ മാത്രമല്ല നന്ദുന് ഒരുമ്മയും അവൾ കൊടുത്തു...  "നന്ദു...നന്ദു..." നന്ദുനെ കാണാതെ തിരഞ്ഞു വന്നതാണ് നിവി.... കുളകടവിൽ ഇരുന്നു ഓരോന്ന് ആലോചിച്ചിരിക്കുന്ന നന്ദുനെ കണ്ട് അവൾ അങ്ങോട്ട്‌ ചെന്നു.. "നന്ദുസെ നി ഇവിടെ ഇരിക്കുവായിരുന്നോ... " നിവി അവളുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് ചോദിച്ചതും നിറഞ്ഞ കണ്ണുകളാൽ നന്ദു അവളെ നോക്കി..

 "നന്ദു... എന്താ.. എന്താടി..." ആ ഒരു ചോദ്യം മതിയായിരുന്നു നന്ദു അവളുടെ തോളിലേക്ക് ചാഞ്ഞു... കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു... "എന്ത്... അവന്റെ കല്യാണം കഴിഞ്ഞതാണോ... കുഞ്ഞുണ്ടെന്നോ...?? " നിവി വിശ്വസിക്കാൻ കഴിയാതെ അവളെ നോക്കി.. "എന്തൊക്കെ ആയിരുന്നു...ലവ് at ഫസ്റ്റ് sight..ഒലക്കേട മൂട്... ഒരു കൊച്ചുള്ള അവനെയാണോ നിനക്ക് പ്രേമിക്കേണ്ടത്...." നിവി ദേഷ്യത്തോടെ പറഞ്ഞതും നന്ദ ഒന്നും മിണ്ടാതെ എണീറ്റ് പോയി..  "ആഹ എന്റെ തങ്കു ഇവിടെ ഇരിക്കുവാണോ...?? " മുറ്റത്തെ മണ്ണിൽ ഇരുന്നു കളിക്കുന്ന തങ്കി മോളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു കൊണ്ട് ജെറി ചോദിച്ചു.... അവൾ കള്ള ചിരിയോടെ അവനെ നോക്കി ചിരിച്ചു...

"എന്താ കുഞ്ഞി ഇത്...മുഖത്തൊക്കേ അപ്പിടി മണ്ണാണല്ലോ....നിന്നെ ഇന്ന് ഞാൻ... " കൃത്രിമ ദേഷ്യം ഭാവിച്ച് അവിടെ കിടന്നിരുന്ന ഒരു കമ്പ് എടുത്തതും...തങ്കി മണ്ണ് കുടഞ്ഞു കൊണ്ട് എണീറ്റ് ഓടി...അവളുടെ കുണുങ്ങിയുള്ള ഓട്ടം കണ്ട് ജെറിക്ക് ചിരി വന്നു... "എടി ഉണ്ടക്കുട്ടി... ഇങ്ങ് വാടി... " അവളെ വാരി എടുത്തവൻ മുകളിലേക്ക് ഇട്ട് പിടിച്ചു.. അവൾ പൊട്ടിചിരിച്ചു... "അച്ചു... ജോയ് വന്നിരുന്നു ഇങ്ങോട്ട്.... " തങ്കിമോളുമായി കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് അന്നമ്മ അത് പറഞ്ഞത്... അത് കേട്ടതും ജെറിയുടെ ഭാവം മാറി .. "ഈ വീട്ടിലേക്ക് കടത്തി പോകരുത് അവനെ... " അവൻ അതും പറഞ്ഞു മോളെയും എടുത്തു അകത്തേക്ക് നടന്നു...

"അവൻ നിനക്ക് വല്ല ആവശ്യവും ഉണ്ടേൽ അവനോട് പറയാൻ പറഞ്ഞു... " ജെറി അവന്റെ ദേഷ്യത്തെ മാക്സിമം കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു.... "ജെറിയുടെ കുഞ്ഞി പോയി അകത്തു കളിച്ചോ...?? " അവൻ മോളേ താഴെ ഇറക്കി... തങ്കി അവനെ നോക്കി നിന്നു.. "എന്താടാ വാവേ.. ദേ അവിടെ ചിരിക്കുന്ന പാവ ഇണ്ടല്ലോ... പോയി നോക്കിയേ.... " അത് കേട്ടതും മോള് അങ്ങോട്ട് ഓടി... അവൾ പോയതും ജെറി അന്നമ്മക്ക് നേരെ തിരിഞ്ഞു... "എനിക്ക് അവന്റെ ഒരു ആവശ്യവും ഇല്ല.... എന്റെ കുഞ്ഞിനെ നോക്കാൻ അവന്റെ പണം വേണ്ട... ഞാൻ അധ്വാനിക്കുന്നുണ്ട്...അല്ലാതെ ആ.... " ദേഷ്യം കടിച്ചമർത്തികൊണ്ട് ജെറി പറഞ്ഞു നിർത്തി.. "നീ ആദ്യം നിന്റെ ഈ സ്വഭാവം മാറ്റ്....അവൻ നിന്റെ ഏട്ടൻ ആണ്..."

"ഒരു ഏട്ടൻ...എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട... ഒന്ന് പോയേ പൊന്നമ്മേ... " ജെറി അതും പറഞ്ഞു റൂമിലേക്ക് കയറി പോയി... നന്ദ ആലോചനയിൽ മുഴുകിയിരിക്കുകയാണ്... മനസ്സിൽ മുഴുവൻ ജെറിക്കൊപ്പം തങ്കിയും സ്ഥാനം പിടിച്ചിരുന്നു.... ഉമ്മറത്തു ഇരുന്നു മേലാകാശത്തെ നോക്കുമ്പോൾ തെളിഞ്ഞു വരുന്നത് ജെറിയുടെ മുഖം ആണ്.. ജെറിയോട് ഇഷ്ടം പറഞ്ഞാൽ അവൻ തന്റെ ഇഷ്ടത്തെ എതിർക്കുമോ..?? എന്നൊരു പേടി അവളിൽ ഉടലെടുത്തു... അവന്റെ അടുപ്പം വെറും സൗഹൃദമാണ്...അത് മുതൽ എടുത്തതു പോലെ അല്ലേ... ചിന്തകൾ പിടി മുറുക്കി.. കണ്ണുകളിൽ നിന്ന് ഒരിറ്റ് കണ്ണ് നീർ നഷ്ട പ്രണയത്തിന്റെ വിതുമ്പുന്ന ഓർമ്മയായ് നിലം പതിച്ചു...

പാതി വിരിഞ്ഞിട്ട് പൊഴിയുവാൻ ആണേൽ എന്തിനാണ് പ്രണയമേ നീ എന്നിൽ പുഷ്പ്പിച്ചത്.... ആ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു... പൂർണ ചന്ദ്രനെ ഒരുനിമിഷം അവൾ മുഖം ഉയർത്തി നോക്കി... ഇല്ല ഞാൻ പറയില്ല...എന്റെ പ്രണയം അനശ്വരമാണ്...ഒരു നിഷേധ വാക്ക് കൊണ്ട് അതിനെ ഞാൻ കളങ്കപെടുത്തില്ല... "" എന്ത് കൊണ്ട് എനിക്ക് പ്രണയിച്ചു കൂടാ... അവനെ കാണാമ്പോൾ ഓരോ തവണയും അവൾ അറിയുന്നു അവനോടുള്ള തന്റെ പ്രണയം.... അവനോട് പറയാത്ത അവളുടെ മാത്രം സ്വകാര്യ പ്രണയം... പ്രണയിച്ചു പോയി...കുറച്ചു ദിവസങ്ങൾ കൊണ്ട് അവനെ മറക്കാൻ കഴിയാത്ത വിധം പ്രണയം എന്നാ സുഖമുള്ള ആ വികാരം അവളുടെ മനസിനെ ആവോളം പുൽകിയിരുന്നു..

ഓരോ ചിന്തകളും ഓരോ പുതു ഉണർവുകൾ ആയിരുന്നു അവൾക്ക്.... പിറ്റേന്ന് നന്ദ കോളേജിൽ പോകുമ്പോൾ സന്തോഷത്തിൽ ആയിരുന്നു... നിവിക്ക് അവളുടെ കാട്ടി കൂട്ടൽ കണ്ട് അത്ഭുതം തോന്നി.. ഇന്നലെ കരഞ്ഞു പോയ പെണ്ണാ ഇന്ന് കോളേജ് മൊത്തം ജെറിയെ അന്വേഷിച്ചു നടക്കുന്നു... ഇതിനു കാര്യമായിട്ട് എന്തോ ഉണ്ട്... നിവി മനസ്സിൽ ഓർത്തു... ഗ്രൗണ്ട് ശൂന്യം ആയിരുന്നു... ക്ലാസ്സിലെ ബോറടി മാറ്റാൻ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ ആണ്... ക്ലാസ്സിലേക്ക് കടന്നു വന്നത് സ്റ്റുഡന്റസിനെ അവൾ മുഖം ചെരിച്ചു നോക്കി... കൂടെ വന്ന ജെറി കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു... അറിയാതെ എഴുനേറ്റു നിന്ന് പോയി...

മറ്റെല്ലാവരും ഇരിക്കുമ്പോൾ നന്ദ മാത്രം എണീറ്റു തന്നെ നോക്കുന്ന കണ്ട് ജെറി മുഖം ചുളിച്ചു.. "ഇരിക്കടോ..." ജെറിയുടെ ശബ്ദം കേട്ടപ്പോൾ ആണ് നന്ദക്ക് ബോധം വന്നത്.... എല്ലാവരും കൂടി ചിരിക്കുന്നത് കണ്ടപ്പോൾ നന്ദ ചമ്മി കൊണ്ട് ബെഞ്ചിൽ ഇരുന്നു.... ജെറി അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു... ജെറിയായിരുന്നു പ്രസംഗത്തിനു തുടക്കം ഇട്ടത്.... നാട്ടിലെ പട്ടിണി പാവങ്ങൾക്ക് വേണ്ടി എല്ലാ വെള്ളിയാഴ്ചയും കോളേജ് ഫുട്ബോൾ ക്ലബ്‌ ഒരുക്കുന്ന പദ്ധതിയെ കുറിച്ചായിരുന്നു പ്രസംഗം... ഫുട്ബോൾ ടീമിനൊപ്പം കോളേജും പങ്കു ചേരാൻ ആയിരുന്നു അവൻ പറഞ്ഞത്.. നന്ദ വീണ്ടും വീണ്ടും തോറ്റു പോവുകയായിരുന്നു...

ആ പദ്ധതിക്ക് മുൻ കൈ എടുത്ത ജെറിയോട് പ്രണയത്തിനപ്പുറം ആരാധന തോന്നുകയായിരുന്നു... പേരറിയാത്ത ഒരു വികാരം മനസിനെ വലിഞ്ഞു മുറുക്കി... പുതിയ സ്വപ്‌നങ്ങൾ മനസ്സിൽ ചിറക് മുളച്ചു തുടങ്ങുകയായിരുന്നു... പൊക്കമുള്ള അവന്റെ ശരീരത്തിലെ വിടവാർന്ന നെഞ്ചകം മാത്രമായിരുന്നില്ല അവളുടെ കണ്ണിൽ പതിഞ്ഞത്.. അതിനുമപ്പുറം എന്തൊക്കെയോ...അവളുടെ മനസ്സിനെ ഇളക്കി മറിക്കാൻ തുടങ്ങിയിരുന്നു... ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകുമ്പോൾ അവനെ നോക്കി ഇരുന്ന നന്ദയെ നോക്കി പിശുക്ക് കാണിക്കാതെ അവൻ പുഞ്ചിരിച്ചു.... കോളേജിൽ നിന്ന് വന്നു ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു ജെറി..

ഇടക്ക് കൈകൊണ്ട് അടുത്ത് പരതിയപ്പോൾ തങ്കി മോളേ കണ്ടില്ല... അവൻ ചാടി എണീറ്റു... "കുഞ്ഞി..... കുഞ്ഞി... " അവൻ അവളെ വിളിച്ചു റൂമിന് പുറത്തേക്ക് ഇറങ്ങി .. ഹാളിൽ എത്തിയപ്പോൾ അവൻ കണ്ടത് ജനലിലൂടെ എത്തി നോക്കുന്ന തങ്കിയെ ആണ്.. മെയിൻ ഡോർ അവൻ ലോക്ക് ചെയ്തിരുന്നു.. അന്നമ്മ പുറത്ത് പോയതാണ്.. ജെറി മോളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ കണ്ടത്...പുറത്ത് നിന്ന് മോളേ കൈമാടി വിളിക്കുന്ന ജെറിയുടെ ചേട്ടൻ ജോയ്നെ ആണ്.. (അച്ചന്റെ ഏട്ടന്റെ മകൻ ) ജെറി ദേഷ്യത്തിൽ മോളേ എടുത്തു കൊണ്ട് ജോയ്നെ നോക്കി... "നീ എന്താ എന്റെ വീട്ടിൽ... ഇറങ്ങി പോടാ... " ഡോർ തുറന്നു പുറത്തേക്ക് വന്നു ജെറി അവനോട് ആയി ചോദിച്ചു...

തങ്കിമോള് ജെറിയുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു.. "ജെറി.. ഞാൻ എന്റെ.... മോ..മോളേ... " ജോയ്യുടെ വാക്കുകൾ ഇടറി... ജെറിയുടെ ദേഷ്യം വർധിച്ചു... "നിന്റെ മോളോ...ഏതു വകയിൽ... ഇത് എന്റെ മകൾ ആണ്.. " ജെറി മോളേ നെഞ്ചോട് ചേർത്ത് പിടിച്ചു... "അച്ചൂ ഞാൻ... " "ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്ന്...അവന്റെ മോള് പോലും...കൊച്ചിനെ ഉണ്ടാക്കിയാൽ അതിന്റെ തന്തയാണെന്ന് പറയാൻ ധൈര്യം ഇല്ലാത്ത നീയാണോ അവകാശം പറഞ്ഞു വരുന്നത്... " കത്തി പടർന്ന ദേഷ്യത്തിൽ ജെറി അവനെ പിടിച്ചു തള്ളി................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story