അല്ലിയാമ്പൽ: ഭാഗം 40

alliyambal anvy new

എഴുത്തുകാരി: ആൻവി

"നല്ല മഴ പെയ്യുന്നുണ്ട്.... " ചാറ്റൽ മഴ പെരുമഴയായപ്പോൾ അവളുടെ ചെവിയോരം പതിയെ പറഞ്ഞു... പിടയുന്ന മിഴികളോടെ അവൻ മുഖം ഉയർത്തി അവനെ നോക്കി... "പെയ്യട്ടെ... നനയാം നമുക്ക്......" അവനെ ഇറുക്കി പുണർന്നു കൊണ്ട് അവൾ പ്രണയം പൂർവ്വം പറഞ്ഞു... അവന്റെ കൈകൾ അവളെ വലിഞ്ഞു മുറുകി.... മഴയോടപ്പം ഓടി എത്തിയ കാറ്റിന്റെ കൈകളിൽ പാറി പറന്ന അവളുടെ മുടിയിഴകളെ അവൻ ഇടവേളകളില്ലാതെ മാടി ഒതുക്കി കൊണ്ടിരുന്നു... നെറ്റിയിലൂടെ ഒഴുകി കണ്ണുകളെ നനയിച്ച് അവളുടെ മാറിൽ ഒളിക്കുന്ന മഴതുള്ളികളെ അവൻ പ്രണയത്തോടെ നോക്കി.... അവന്റെ നോട്ടം നേരിടാനാവാതെ അവൾ നാണത്തോടെ മുഖം താഴ്ത്തി.... കുസൃതിയോടെ അവൻ അവളുടെ മുഖം കയ്യിൽ എടുത്തു..... "എത്ര നാളായി...നിന്റെ മുഖത്തെ ഈ നാണം കണ്ടിട്ട്...." പറയുമ്പോൾ കണ്ണുകളിൽ അടങ്ങാത്ത പ്രണയം ആയിരുന്നു... "പോ... ഇച്ചാ...." അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു... "സത്യാടി പറഞ്ഞെ....ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു....

നാണം വിരിഞ്ഞ നിന്റെ മുഖം കാണാൻ നിലാവിൽ വിരിഞ്ഞ ആമ്പലിനെ പോലെ ആണ്.....നല്ല ചേലാണ്..... " ആ ചുണ്ടിലേ കള്ള ചിരിയും കണ്ണുകളിലേ പ്രണയവും അവളുടെ ഉള്ളം തുടി കൊട്ടി.... അവളെ കൈകളിൽ എടുത്തു റൂമിലേക്ക് നടക്കുമ്പോൾ പുറത്ത് മഴ അതിന്റെ ശക്തി കൈവരിച്ചു കഴിഞ്ഞിരുന്നു... ഒരു പുതപ്പിനടയിൽ പ്രണയവും പരിഭവവും കൈമാറി കൊണ്ടിരുന്നു.... ചുംബനങ്ങൾ കൊണ്ട് പരസ്പരം മത്സരിച്ചു പ്രണയിച്ചു.... പേമാരി കൊണ്ട് വന്ന തണുപ്പ് അവരുടെ പ്രണയചൂടിൽ ഇല്ലാതായി... ഇരുവരും വിയർത്തു.... "ഇച്ചാ...... " നഗ്നമായ അവന്റെ മാറിൽ തലച്ചായ്ച്ചു കൊണ്ട് അവൾ വിളിച്ചു... "എന്താടി... മ്മ്മ്... " അവൾ വാത്സല്യത്തോടെ വിളി കേട്ടു....കൈകൾ അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിഴകളെ താലോലിച്ചു.... "മ്മ്ഹ്...ചുമ്മാ..... " "അല്ലല്ലോ... എന്തോ പറയാൻ ഉണ്ട്....?? " "ഒന്നുമില്ലെന്നേ.. വെറുതെ വിളിച്ചതാ..... "

ഒരു പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവനും... ഇടക്ക് ഉണ്ണികുട്ടന്റെ കരച്ചിൽ കെട്ടാണ് നന്ദ ഞെട്ടി ഉണർന്നത്....അവൾ വേഗം ജെറിയുടെ കരവലയത്തിൽ നിന്ന് എഴുനേറ്റു അഴിഞ്ഞു വീണ സാരി വാരി ചുറ്റി... നന്ദ എണീറ്റതറിഞ്ഞു ജെറിയും പതിയെ കണ്ണുകൾ തുറന്നു .... അവൻ ഉറക്കം വിട്ട് മാറാതെ കണ്ണുകൾ വലിച്ചു തുറന്നപ്പോൾ കണ്ടത് കരയുന്ന ഉണ്ണിക്കുട്ടനേയും കൊണ്ട് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദയെ ആണ് ....തങ്കിമോള് നല്ല ഉറക്കം ആണ്.... "ഇച്ചൻ... എണീറ്റോ... " എണീറ്റിരിക്കുന്ന ജെറിയെ നോക്കി നന്ദ ചോദിച്ചു... അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.... "എന്ത് പറ്റി... " അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് ജെറി ചോദിച്ചു... "അറിയില്ല...ഉറക്കത്തിൽ എന്തേലും കണ്ട് പേടിച്ചിട്ടുണ്ടാവും.... " "നീ ഇങ്ങ് തന്നെ... ഞാൻ എടുക്കാം..." അവൻ കുഞ്ഞിനെ വാങ്ങി... "എന്താടാ വാവേ...ഹേ..എന്ത് പറ്റി....ഓ ഓ ഓ.... " ജെറി മോനെയും കൊഞ്ചിച്ചു കൊണ്ട് നടന്നു.. നന്ദ അവരെയും നോക്കി കൊണ്ട് താഴെ തങ്കിമോളുടെ അടുത്ത് കിടന്നു.. അവളെ ചേർത്ത് പിടിച്ചു...

അവൾ ഉറക്കത്തിൽ കുറുകി നന്ദയുടെ മാറിലേക്ക് ചേർന്ന് കിടന്നു... "എന്താടാ... അപ്പേടാ മുത്തിന് എന്ത് പറ്റി...മ്മ്മ്... " ജെറി ചോദിച്ചതും കുറുമ്പന്റെ കരച്ചിൽ കൂടി.... ഒരു വിധം അവനെ കൊണ്ട് നടന്നു കരച്ചിൽ മാറ്റി... മോനേയും തോളിൽ ഇട്ട് ഉറക്കി നന്ദയെ നോക്കിയപ്പോൾ തങ്കിമോളെയും ചേർത്ത് പിടിച്ചു അവൾ നല്ല ഉറക്കം ആയിരുന്നു... അത് കണ്ട് ജെറിക്ക് ചിരി വന്നു.. മോനേ പതിയെ ബെഡിൽ കിടത്തി കൊണ്ട് അവൻ അവരുടെ അടുത്തേക്ക് ചെന്നു... രണ്ട് പേരുടെയും നെറ്റിയിൽ ഓരോ ചുംബനം നൽകി കൊണ്ട് അവൻ ഉണ്ണികുട്ടനെ ചേർത്ത് പിടിച്ചു കിടന്നു....രാവിലെ നന്ദ ഉണർന്നപ്പോൾ കണ്ടത് അവളെയും കെട്ടിപിടിച്ചു കിടക്കുന്ന തങ്കിമോളേ ആയിരുന്നു... ബെഡിലേക്ക് എത്തി നോക്കിയപ്പോൾ ഉണ്ണികുട്ടനെ നെഞ്ചിൽ കിടത്തി സുഖമായി ഉറങ്ങുകയാണ് ജെറി.... നന്ദ ചിരിച്ചു കൊണ്ട് തങ്കിമോളുടെ കവിളിൽ ഉമ്മ കൊടുത്തു...അവളെ വാരി എടുത്തു ജെറിയുടെ അടുത്ത് കിടത്തി... നേരെ കിച്ചണിൽ ചെന്നു ചായയും കുട്ടികൾക്ക് വേണ്ടി പാലും തിളപ്പിച്ചു... "ആമ്പലേ....... "

വാതിൽക്കൽ നിന്ന് കണ്ണ് തിരുമ്മി കൊണ്ട് തങ്കിമോള് വിളിച്ചു.. "ആഹാ... ചക്കരകുട്ടി എണീറ്റോ...." മോന് വേണ്ടി പാല് ബോട്ടിലിൽ ആക്കി കൊണ്ട് നന്ദ ചോദിച്ചു.... "ജെറിയും ഉണ്ണിക്കുട്ടനും....എണീറ്റോ മോളേ..." നന്ദ അത് ചോദിച്ചതും തങ്കിമോള് ഓടി വന്ന് അവളുടെ സാരി തുമ്പിൽ പിടിച്ചു.. "ഞാൻ ഉസ്കൂളിൽ പോണില്ല ആമ്പലേ..." ചുണ്ട് ചുളുക്കി കൊണ്ട് ഉള്ള കുറുമ്പിയുടെ സംസാരം കേട്ട് നന്ദ അവളെ നെറ്റി ചുളിച്ചു നോക്കി.... "അത് പറ്റില്ല മോളൂസേ രണ്ട് ദിവസം പോയില്ല.. ഇന്ന് ആമ്പലിന്റെ മോള് പോയേ പറ്റൂ... " "ഞാൻ പോവൂല... " കാലു നിലത്ത് ആഞ്ഞു ചവിട്ടി കൊണ്ട് തങ്കിമോള് കണ്ണ് നിറച്ചു... "നല്ല മോളല്ലേ... " "അല്ല ഞാൻ പോവൂല... ഉണ്ണിക്കുട്ടന്റെ കൂടെ കളിക്കണം... " "അച്ചോടാ... അതാണോ... വൈകീട്ട് വന്നിട്ട് ഉണ്ണിടെ കൂടെ കളിക്കാലോ എന്റെ ചുന്ദരിക്ക്.... " "വേണ്ട ആമ്പലേ.... " "പറ്റില്ലടാ വാവേ....ദേ ഈ ദോശ ചുട്ടു കഴിഞ്ഞാൽ ഞാൻ വരും അപ്പോഴേക്കും എന്റെ കുട്ടി പല്ല് തേക്ക്.... ജെറിയെ വിളിച്ചു ബ്രഷ് എടുത്തു തരാൻ പറ ചെല്ല്... " നന്ദ അതും പറഞ്ഞു അവളുടെ ജോലിയിൽ ഏർപ്പെട്ടു... തങ്കിമോള് ചിണുങ്ങി കൊണ്ട് റൂമിലേക്ക് പോയി.... 

"ജെറി..... ജെറി.....എണീക്ക്.... " തങ്കിമോളുടെ വിളി കേട്ടാണ് ജെറി കണ്ണ് തുറന്നത്.. ജെറി നെഞ്ചിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ പതിയെ ബെഡിൽ കിടത്തി... "എന്ത് പറ്റി എന്റെ കുഞ്ഞിക്ക്.. മുഖത്തു ഒരു തെളിച്ചം ഇല്ലല്ലോ...." വാടിയിരിക്കുന്ന തങ്കിമോളുടെ മുഖം കണ്ട് ജെറി ചോദിച്ചു.... "മോൾക്ക്‌ ഉസ്ക്കൂളിൽ പോകണ്ട..." അതായിരുന്നു അവളുടെ മറുപടി.... "അച്ചോ.... അതാണോ എന്റെ കുഞ്ഞിടെ മുഖം ഇങ്ങനെ...എന്നാ കുട്ടി പോകണ്ട നാളെ മുതൽ പോയാ മതി... " അവളെ മടിയിൽ ഇരുത്തി കൊണ്ട് ജെറി പറഞ്ഞു... "ഞാനെ തീരെ പോണില്ല...മോള് പോയാ ഉണ്ണിക്കുട്ടന് കളിക്കാൻ ആരും ഉണ്ടാവില്ല...." "ഉണ്ണികുട്ടന്റെ കൂടെ ആമ്പൽ ഇല്ലേ...മോൾക്ക് സ്ക്കൂളിൽ പോയി പഠിച്ചു വല്ല്യേ കുട്ടി ആവണ്ടേ... മ്മ്മ്..." ജെറി പറഞ്ഞു തീരും മുന്നേ നന്ദ റൂമിലേക്കു വന്നു.... "ആഹാ ഇതുവരെ പല്ല് തേച്ചില്ലേ... വന്നേ.. " തങ്കിമോൾടെ കയ്യിൽ പിടിച്ചു കൊണ്ട് നന്ദ വിളിച്ചു . "അവളിന്ന് പോണില്ലെന്ന്.. " ജെറി മറുപടി കൊടുത്തു.... "ആഹാ അത് പറ്റില്ല... ഇപ്പൊ ഇടക്ക് ഇടക്ക് ലീവ് ആവുന്നുണ്ട്...നല്ല കുട്ടി അല്ലേ.." നന്ദ സ്നേഹത്തോടെ അവളുടെ നെറുകയിൽ തലോടി...

"മ്മ്ഹ്.... " നിഷേധത്തിൽ തലയാട്ടി കൊണ്ട് അവൾ ജെറിയെ കെട്ടിപിടിച്ചു.. "ഇന്ന് ഒരു ദിവസം കൂടി അല്ലേ അല്ലി...നാളെ മുതൽ എന്റെ കുഞ്ഞി നല്ല കുട്ടിയായി പോകും അല്ലേ... " "ആം... " തങ്കിമോള് ഒന്ന് മൂളി... നന്ദ ജെറിയെ നോക്കി കണ്ണുരുട്ടി...അവൻ അവളെ കണ്ണിറുക്കി കൊണ്ട് ചിരിച്ചു.. അറിയാതെ അവളും ചിരിച്ചു പോയി... തങ്കിമോള് വേഗം ഉണ്ണിക്കുട്ടന്റെ അടുത്ത് ചെന്നു കിടന്നു... ജെറി നന്ദയുടെ അടുത്തേക്ക് ചെന്ന് അവളെ ചുറ്റി പിടിച്ചു കൊണ്ട് നെറ്റിയിൽ നെറ്റിമുട്ടിച്ചു... മൂക്കിന് തുമ്പിൽ പ്രണയപൂർവ്വം നോവ് ഉണർത്തി... "അയ്യേ... ചീത്ത ജെറി...." തങ്കിമോള് പറയുന്നത് കേട്ട് നന്ദ ജെറി തള്ളി മാറ്റി.... രണ്ട് പേരും ബെഡിലേക്ക് നോക്കിയപ്പോൾ കണ്ടത് ബെഡിൽ കണ്ണ് പൊത്തി കിടക്കുന്ന തങ്കിമോളേ ആണ്... തൊട്ടപ്പുറത്ത്‌ കുഞ്ഞികൈകൾ കൊണ്ട് മുഖം പൊത്തി ചിരിക്കുന്ന ഉണ്ണിക്കുട്ടനും... അവൻ ഇടക്ക് ഇടക്ക് മുഖത്ത്‌ നിന്ന് കൈ മാറ്റും ഒരു കള്ള ചിരി ചിരിക്കും... നന്ദ അവനെ എടുത്തു മടിയിൽ ഇരുത്തി... ജെറി അവരുടെ മുന്നിൽ ചെന്നിരുന്നു... ജെറി കണ്ടപ്പോൾ കുറുമ്പൻ മുഖം പൊത്തി പിടിക്കും.. പിന്നേ വീണ്ടും കൈ മാറ്റി കുലുങ്ങി ചിരിക്കും... ജെറിക്ക് അവന്റെ കളി മനസിലായി... അവൻ രണ്ട് കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു... അപ്പൊ ഉണ്ണിക്കുട്ടനും അത് പോലെ ചെയ്യും...

"ഹ്മ്മ്.. മതി കളിച്ചത് ജെറിയും മോളും പോലും ബ്രഷ് ചെയ്തേ അപ്പോഴേക്കും ഞാൻ ചായ കൊണ്ട് വരാം..." മോനേ എടുത്തു തോളിൽ ഇട്ട് നന്ദ റൂമിന് പുറത്തേക്ക് ഇറങ്ങി.... അന്നത്തെ ദിവസം ഉണ്ണിക്കുട്ടനേയും തങ്കിമോളെയും പാട്ടും പാടി കുളിപ്പിച്ചതും ഒരുക്കിയതും എല്ലാം ജെറി ആയിരുന്നു... ജെറിയുടെ കരുതൽ വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആയിരുന്നു തങ്കിമോള്....ഉണ്ണിക്കുട്ടനാണേൽ പുതിയ അനുഭവം ആയിരുന്നു ജെറിയുടെ സ്നേഹം..... ഉച്ചക്ക് ഉള്ള ഫുഡ്‌ കൊടുത്തു ഉണ്ണിക്കുട്ടനെ ഉറക്കി കിടത്തി ആണ് അവർ ഭക്ഷണം കഴിക്കാൻ ഇരുന്നത്... തങ്കിമോള് ജെറി വാരി തന്നാലേ കഴിക്കൂ എന്നാ വാശിയിൽ ആണ്.... . ജെറി മോളേ എടുത്തു ടേബിളിൽ ഇരുന്നു അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി.. "അപ്പൊ എനിക്ക് ആരാ വാരി തരാ... " കുറുമ്പ് നിറഞ്ഞ ആ ചോദ്യം നന്ദയുടേത് ആയിരുന്നു.... ജെറി അവളെ ഒന്ന് ഇരുത്തി നോക്കി... "നീ വേണം എന്റെ കൊച്ചുങ്ങൾക്ക് വാരി കൊടുക്കാൻ ആ നിനക്ക് ഞാൻ വാരി തരണം അല്ലേ.. രണ്ട് പിള്ളേരുടെ അമ്മയായി എന്നിട്ടും അവൾക്ക് ഞാൻ വാരി തരണം.... "

ഉള്ളിൽ ചിരി കടിച്ചു പിടിച്ചു മുഖത്തു ഗൗരവം നിറച്ച് കൊണ്ട് ജെറി പറഞ്ഞു... അതിനിടയിൽ തങ്കിമോള് ചോറ് മതിയാക്കി ടീവി കാണാൻ പോയി... ആ പഴയ അനിമൽ പ്ലാന്റും discovery യും ഒക്കെ തന്നെ... നന്ദ വാടിയ മുഖത്തോടെ തലതാഴ്ത്തി...ജെറിക്ക് ചിരി ഇങ്ങ് എത്തി... നന്ദ ചെയറിൽ നിന്ന് എഴുനേറ്റു... ജെറിയുടെ മുന്നിൽ മുഖം ഉയർത്താതെ നിന്നു... പതിയെ മുഖം ഉയർത്തി അവനെ നോക്കി... ഗൗരവം തന്നെ... ഒട്ടും പ്രതീക്ഷിക്കാതെ ആണ് നന്ദ അവന്റെ ചെവിയിൽ പിടുത്തം ഇട്ടത്.... അവൻ വേദന കൊണ്ട് അറിയാതെ നിലവിളിച്ചു... "കള്ള കെട്ട്യോനെ... കൂടുതൽ അഭിനയിക്കല്ലേ....എന്താ ദേഷ്യം.... " അവന്റെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് അവൾ പറഞ്ഞു... "അആഹ്... ഡീീ വേദനിക്കുന്നു... " "വേദനിക്കട്ടെ...അതിന് തന്നെയാ... നിങ്ങടെ മുഖത്തു ഈ ഗൗരവം ഒന്നും ചേരില്ല.... " അവൾ അതും പറഞ്ഞു ചെവിയിൽ നിന്ന് പിടുത്തം വിട്ടതും ജെറി അവളെ പിടിച്ചു മടിയിൽ ഇരുത്തി... "പിന്നേ എന്താ ചേരുക... മ്മ്മ്... " അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി കൊണ്ട് അവൻ ചോദിച്ചു.... "മ്മ്ഹ്.. ഞാൻ പറയണില്ല....പോ... "

അവൾ എണീറ്റ് പോകാൻ നോക്കി അവൻ വിട്ടില്ല... "പറയന്നെ... " "ആ കള്ള ചിരിയില്ലേ... അത്.... " അവൾ പറഞ്ഞു തീർന്നതും അവന്റെ മുഖത്തൊരു കള്ള ചിരി വിടർന്നു... ആ നേരം അവൾ വീണ്ടും അവന്റെ ചെവിയിൽ പിടുത്തമിട്ടു... "ആഹ് അല്ലി...വിടടി... " "മോനേ കെട്ടിയോനെ... നേരത്തെ കാണിച്ച പോലെ ഇല്ലാത്ത ഭാവം മുഖത്തു വരുത്താൻ പാട് പെടല്ലേ...അത്രപെട്ടന്ന് ദേഷ്യം വരുന്ന ആളൊന്നുമല്ലെന്ന് എനിക്ക് അറിഞ്ഞുടെ കണവ..... " "ആഹ് ടി... വിട്.. ഞാൻ നല്ല അടി തരും... " അവൻ ഒരു ചിരിയോടെ പറഞ്ഞു.. "ആഹാ എന്നാ താ ഞാൻ നല്ല മാന്ത്‌ വെച്ചു തരും.. " അവൾ കുസൃതിയോടെ പറഞ്ഞു... "എടി ഞാൻ വാരി തരാം.... " അത് പറഞ്ഞതും അവൾ പിടി വിട്ടു.. കൊച്ചു കുട്ടികളെ പോലെ വാ തുറന്നു... ജെറി അവൾക്ക് വാരി കൊടുത്തു.. കവിളിൽ ഒരു നുള്ളും കൊടുത്തു അവൻ....  "ഈ ഇച്ചൻ ഇത് എവിടെ പോയി കിടക്കാ..നല്ല മഴക്കോള് കാണുന്നുണ്ട്..മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി... " ചാരു പടിയിൽ ഇരുന്ന് ഇരുളിലേക്ക് നോക്കി കൊണ്ട് നന്ദ പിറുപിറുത്തു... തങ്കിമോള് അവളുടെ മടിയിൽ കിടന്നു നല്ല ഉറക്കമായിരുന്നു.... ഉണ്ണികുട്ടന്റെ വിരൽ നുണഞ്ഞു കൊണ്ട് അവളുടെ തോളിൽ കിടക്കുന്നുണ്ട്... മഴയിൽ നോക്കി അവൻ എന്തൊക്കെയോ മൂളുന്നുണ്ട്....

നന്ദ ഒരു കൈകൊണ്ട് തങ്കിമോളേ തലോടി കൊണ്ടിരുന്നു.. രാവിലെ പോയതാണ് ജെറി....നന്ദയുടെ ഉള്ളിൽ ആധി പടർന്നു തുടങ്ങിയിരുന്നു... ഗേറ്റ് തള്ളി തുറന്ന് ജെറിയുടെ ബുള്ളറ്റ് മുറ്റത്ത്‌ വന്നു നിന്നു... നന്ദക്ക് ആശ്വാസമായി... "എവിടെ പോയി കിടക്കുവായിരുന്നു ഇച്ചാ...വിളിച്ചിട്ട് ആണേൽ ഫോണും എടുത്തില്ല..മഴ വരുന്നത് കണ്ടില്ലേ .." ഉമ്മറത്തേക്ക് കയറി വന്ന ജെറിയോട് ആയി ശകാരത്തോടെ അവൾ പറഞ്ഞു... ജെറി ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നു... "ഒത്തിരി ലേറ്റ് ആയോ... " അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.. "മ്മ്ഹ്ഹ്.. ഇച്ചിരി... " അവൾ ചിരിച്ചു... "ആഹാ എന്റെ കുഞ്ഞൂസ് ഉറങ്ങിയില്ലേ...." നന്ദയുടെ തോളിൽ കിടന്നു ജെറിയെ നോക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ... "ഹൈ.... പ്പാ...." കുഞ്ഞികണ്ണുകൾ ചിമ്മി കൊണ്ട് അവൻ ചിരിച്ചു.. "ഇങ്ങ് വാടാ ചക്കരേ.... " ജെറി അവനെ എടുത്തു മുകളിലേക്ക് ഉയർത്തി പിടിച്ചു... അവൻ കൈകൾ കൊട്ടി പൊട്ടിച്ചിരിച്ചു... "ഉണ്ണിക്കുട്ടാ... "ജെറി നീട്ടി വിളിച്ചതും...കുഞ്ഞിപല്ലുകൾ കാട്ടി അവൻ ചിരിച്ചു....ഉണ്ട കവിളുകൾ ചുവന്നു... "ഇച്ചാ അകത്തേക്ക് പോകാം... "

അതും പറഞ്ഞു നന്ദ തങ്കിമോളെയും എടുത്തു തോളിൽ ഇട്ട് എഴുനേറ്റു... "എന്നാ..വാ. എനിക്ക് നല്ല വിശപ്പ്.. " ഇടം കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു അവൻ അകത്തേക്ക് കയറി....  "ഇന്ന് എങ്ങോട്ടാ ഇച്ചാ പോയത്.. എന്താ ഇത്ര ലേറ്റ് ആയത്.... " അവന്റെ നെഞ്ചിൽ തലച്ചായ്ച്ചു കിടന്നു കൊണ്ട് ചോദിച്ചു... അവൻ ഒന്നും മിണ്ടാതെ അവളുടെ കൈ വിരലുകളിൽ തഴുകി കൊണ്ടിരുന്നു... അവൾ മുഖം ഉയർത്തി അവനെ നോക്കി.. "ഞാൻ ആ ഫുട്ബോൾ academy യിൽ പോയി നോക്കി...." "എന്നിട്ട്...?? " "എന്നിട്ട് എന്താ...പഴയ കോച്ചിന്റെ പോസ്റ്റിൽ ജോയിൻ ചെയ്തോളാൻ പറഞ്ഞു..." അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.... "ആണോ...എന്ന് മുതൽ ആണ് .. ". "നാളെ മുതൽ..." "ഹ്മ്മ്... പിന്നേ ഇച്ചാ ഞായറാഴ്ച അമ്പലത്തിൽ പോകണം...ഞാൻ ഒരുപാട് വഴിപാടുകൾ ഉണ്ട്...കേട്ടോ.. " "കേട്ടടി... " അവളുടെ കവിളിൽ കടിച്ചു കൊണ്ട് അവൻ പറഞ്ഞു... "ആഹ് വേദനിച്ചു... " കവിളിൽ തഴുകി കൊണ്ട് അവൾ കുറുമ്പൊടെ അവനെ നോക്കി... അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു... "അല്ലി.... " "എന്താ ഇച്ചാ..."

"ഞാനിന്ന് വീട്ടിൽ പോയിരുന്നു...ജോയ്ച്ചനെ കണ്ടു... " അത് പറഞ്ഞതിന് ശേഷം അവൻ മൗനമായി അവളും... "അവന്റെ സ്ഥിതി പഴയതിലും മോശമായി കൊണ്ടിരിക്കാ....കണ്ടിട്ട് സഹിക്കുന്നില്ല... അവനെ നല്ലൊരു ഡോക്ടറെ കാണിക്കണം...പഴയത് പോലെ ആക്കണം.." ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞു നിർത്തി.... "എന്റെ മോളേ അയാൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല എന്തിന്റെ പേരിൽ ആയാലും.... " അത്രമാത്രമേ അവൾ പറഞ്ഞോള്ളൂ... ഇരുട്ടിന്റെ നിഗൂഡതയിൽ അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ കണ്ടു... അവൻ ഒന്നും മിണ്ടാതെ ആ കണ്ണുകൾ തുടച്ചു കൊടുത്തു.... "ഞാൻ എന്റെ മോളേ ആർക്കും കൊടുക്കില്ല...പ്രസവിച്ചില്ലന്നേ ഒള്ളൂ എന്റെ മാറിലേ പാല് കുടിച് തന്നാ അവൾ വളർന്നത്...." പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു... അവൻ അവളെ ചേർത്ത് പിടിച്ചു... "ഇല്ലടി... അങ്ങനെ അവളെ വിട്ടു കളയാൻ പറ്റുമോ എനിക്ക്.. മ്മ്മ്....ഞാൻ അവന്റെ അവസ്ഥ പറഞ്ഞന്നേ ഒള്ളൂ...അവൻ ഏതു നേരവും കുഞ്ഞ് ശീതൾ എന്നും പറഞ്ഞ് ഇരിപ്പാണ്‌...." പിന്നേ അവൾ ഒന്നും മിണ്ടിയില്ല...അവനോട് ചേർന്ന് അങ്ങനെ കിടന്നു ...

ദിവസങ്ങൾക്ക് ശേഷം..... "ഇച്ചാ ഇന്ന് ഐസ്ക്രീം ഒന്നും വാങ്ങി കൊടുക്കരുത് ട്ടോ പെണ്ണിന് ഇന്നലെ തന്നെ ചെറിയ ചൂട് ഉണ്ടായിരുന്നു...പോന്നൂസേ ബിസ്കറ്റ് വെച്ചിട്ടുണ്ട്...എന്ന് വെച്ചു ഇത് മാത്രം കഴിച്ചു ഫുഡ്‌ കഴിക്കാതെ ഇരിക്കരുത്...ചോറ് മുഴുവൻ കഴിക്കണം കേട്ടോ.... " മോളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് നന്ദ പറഞ്ഞു നിർത്തി.. കയ്യിൽ ഉണ്ടായിരുന്ന ബാഗ് ജെറിയുടെ കയ്യിൽ ഏല്പിച്ചു... "സൂക്ഷിച്ചു പോണം... " അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.. "ആടി പെണ്ണേ..... " നന്ദക്കും അവളുടെ കയ്യിൽ ഇരിക്കുന്ന ഉണ്ണിക്കുട്ടനും അവൻ ഓരോ ചുംബനം നൽകി.. " വാവേ.. കുഞ്ഞേച്ചിക്ക് ഉമ്മ കൊടുത്തേ... " നന്ദ പറയേണ്ട താമസം ഉണ്ണിക്കുട്ടൻ മുഖം തങ്കിമോൾക്ക് നേരെ കൊണ്ട് പോയി... "മ്മാ.... " കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവൻ ചിരിച്ചു.. തങ്കിമോളുടെ മുഖം വാടിയിരുന്നു...മടി തന്നെ.... "പോയിട്ട് വരാം..കുഞ്ഞി ഉണ്ണിക്കുട്ടന് ടാറ്റാ കൊടുത്തേ... "

ജെറി പറഞ്ഞതും അവള് മുഖം വീർപ്പിച്ചിരുന്നു..... "ഇല്ല്യ.... ഹും " അവൾ പിണക്കത്തോടെ മുഖം തിരിച്ചു... ജെറിയും നന്ദയും ചിരിക്കാൻ തുടങ്ങി.... ജെറിയും മോളും പോയതും നന്ദ അകത്തേക്ക് പോയി... ഗ്രൗണ്ടിൽ കുട്ടികളെ പ്രാക്ടീസ് ചെയ്യിപ്പിക്കുന്നതിന്റെ ഇടയിൽ ആണ് ജെറിയുടെ ഫോൺ റിംഗ് ചെയ്തത്.... അപ്പച്ചനാണല്ലോ....?? ജെറി കാൾ അറ്റൻഡ് ചെയ്തു...മറു വശത്തു നിന്നുള്ള വാർത്ത കേട്ടതും അവൻ ഞെട്ടി... "Nooooo... !!!!!" അവൻ ബുള്ളെറ്റിന്റെ അടുത്തേക്ക് ഓടി...കുരിശിങ്കൽ തറവാടിന് മുന്നിൽ ആളുകൾ കൂടി... കരച്ചിലും നിലവിളികളും ഉയർന്നു.... ജെറി നിറ കണ്ണുകളോടെ ഒരു ഭാഗത്തെക്ക് മാറി നിന്നു... വെള്ളപുതച്ചു കിടത്തിയ ജോയ്യുടെ ശരീരം കാണുമ്പോൾ അവൻ കൂടുതൽ തളർന്നു... "ഇന്നലെ എന്നോട് എന്തൊക്കെയോ കരഞ്ഞു സംസാരിച്ചു... ശീതൾ മരിച്ചിട്ടില്ലെന്നും അവൾ അവനോട് സംസാരിച്ചു എന്നൊക്ക പറഞ്ഞു... ഇനി അവളെ കരയിക്കില്ല എന്നൊക്കെ അവൻ പുലമ്പുന്നുണ്ടായിരുന്നു... " ഒരു വിതുമ്പലോടെ ആയിരുന്നു ജേക്കബ് അത് പറഞ്ഞത്... ജെറി അത് കേട്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല..

"ഇന്ന് രാവിലെ സെലിൻ ആണ് റൂമിൽ ബോധമില്ലാതെ കിടക്കുന്ന അവനെ കണ്ടത്...എന്റെ കുട്ടി.. അവൻ... " അയാൾ പൊട്ടി കരഞ്ഞു.. ജെറി വിറക്കുന്ന കൈകളോടെ അയാളെ ചേർത്ത് പിടിച്ചു.. "ജെറി.... " ആൾക്കൂട്ടത്തിനിടയിൽ നിന്ന് തങ്കിമോള് ഓടി വന്നു.. ജെറി അവളെ എടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു കരഞ്ഞു.. "എന്തിനാ കരയാണെ... " അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു അവൾ.. "നമുക്ക് പോകാം ജെറി.. മോൾക്ക്‌ ഇവിടെ നിൽക്കണ്ട.... " "അങ്ങനെ പറയല്ലേ കുഞ്ഞി..." അവൻ അവളുടെ നെറുകയിൽ തലോടി.. "ആ അങ്കിൾ എന്താ ഒറങ്ങണേ..എന്തിനാ എല്ലാരും കരയണേ.. ." ജെറി എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു.. "കുഞ്ഞി.... " "എന്താ ജെറി.... " "അത് അങ്കിൾ അല്ല അതും മോളുടെ പപ്പയ ജെറിയെ പോലെ... " ജെറി സമാധാനത്തോടെ അവളോട് പറഞ്ഞു.. "ആണോ..?? " "ആട..പപ്പാ എന്ന് വിളിച്ചേ.." ജെറി അതും പറഞ് അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു. "പപ്പാ... " ജോയ്യെ നോക്കി അവൾ നീട്ടി വിളിച്ചു.. "അങ്ങനെ അല്ലേ ജെറി.. " "ഹ്മ്മ് അങ്ങനെ തന്നെ... " അപ്പോഴാണ് അവരെയും നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന നന്ദയെ അവൻ കണ്ടത്.. "മോള് ഉണ്ണിക്കുട്ടന്റെ അടുത്തേക്ക് ചെല്ല്.. "ജെറി തങ്കിമോളേ പറഞ്ഞ് വിട്ടു.. നന്ദയെ നോക്കി കണ്ണ് തുടച്ചു അവൻ.. "തെറ്റ് ചെയ്തവൻ അത് മനസിലാക്കിയെങ്കിൽ പിന്നേ അവന് വേണ്ടി ഇതെങ്കിലും ചെയ്യണ്ടേ അല്ലി...അവൻ മോളുടെ വിളി കേട്ട് കാണും അല്ലേ... " പറഞ്ഞു തീരും മുന്നേ വീണ്ടും അവന്റെ കണ്ണുകൾ ചതിച്ചു...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story