അല്ലിയാമ്പൽ: ഭാഗം 5

alliyambal anvy new

എഴുത്തുകാരി: ആൻവി

"അച്ചൂ... ഞാനൊന്ന് പറയട്ടെ.... " "നീ ഒന്നും പറയണ്ടടാ...എന്റെ മുന്നിൽ നിന്ന് പൊക്കോ....കഴിഞ്ഞ മൂന്ന് വർഷമായി ഇല്ലാത്ത സ്നേഹം ഇപ്പൊ നിനക്ക് എവിടെന്ന് പൊട്ടിമുളച്ചു....." "അച്ചൂ ഞാൻ... " ജോയ് ജെറിയുടെ കയ്യിൽ പിടിച്ചതും ജെറി കൈ തട്ടി മാറ്റി.... "ദേ ഇച്ചായൻ ആണെന്ന് ഞാൻ നോക്കൂല....പോകുന്നതാ നിനക്ക് നല്ലത്.... എന്റെ മോൾക്ക് ഞാനുണ്ട് അച്ഛനായിട്ട്.... നീ എല്ലാം കൂടി ചാർത്തി തന്ന പട്ടം അല്ലേ....ഇനി അങ്ങോട്ടും അത് മതി.... നീ പോ നിനക്ക് ബിസിനസ് ഉണ്ട് വലിയ ബിസിനസ് കാരന്റെ മകൾ ഭാര്യയായുണ്ട് luxury ലൈഫ്... പോ പൊക്കോ.. എന്റെ കുഞ്ഞിന്റെ ഏഴയലത്ത് കണ്ട് പോകരുത്..." ജെറി അവനെ മുറ്റത്തെക്ക് തള്ളിയിട്ട് ഡോർ അടച്ചു...

ജെറിയുടെ ദേഷ്യം കണ്ട് തങ്കിമോള് പേടിച്ചു കരച്ചിൽ തുടങ്ങി.... ജെറി മോളേ അടക്കി പിടിച്ചു.... കത്തിയെരിയുന്ന ദേഷ്യം അടങ്ങിയപ്പോൾ... അവൻ മോളേ ടേബിളിൽ കൊണ്ട് ഇരുത്തി.... "അയ്യോടാ വാവ പേടിച്ചു പോയോട.... ഇല്ലാട്ടോ... ഒന്നുല...." അവൻ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.... നിറഞ്ഞു വന്ന കുഞ്ഞി കണ്ണുകൾ ജെറി പുഞ്ചിരിച്ചു കൊണ്ട് തുടച്ചു കൊടുത്തു.... എന്നാലും അവൾ മൂക്ക് ചീറ്റി കൊണ്ട് തേങ്ങുന്നുണ്ട്.... "കുഞ്ഞിക്ക് ഞാൻ പാപ്പു തരട്ടെ... മ്മ്.... " "ഐകീമ്.... " അത് കേട്ട് ജെറിക്ക് ചിരി വന്നു.... "എന്റെ ചക്കരെ... നിന്റെ ഒരു കാര്യം....വാ ഐകീമെങ്കിൽ അത്.... " ജെറി മോളേ എടുത്തു കിച്ചണിൽ ചെന്ന് ഫ്രിഡ്ജിൽ നിന്ന് ഐസ്ക്രീം എടുത്തു...

"തണുപ്പ് മാറിയിട്ട് എന്റെ കുട്ടി കഴിച്ചാൽ മതി...ഇല്ലേൽ വാവക്ക് വാവു ഉണ്ടാവും... കേട്ടോ...." തങ്കിമോള് അനുസരണയോടെ തലകുലുക്കി...  "അറിയാതെ ഇഷ്ടമായ്... അന്ന് മുതലൊരു സ്നേഹചിത്രമായ്.... പിറ്റേന്ന് കോളേജ് വരാന്തയിലൂടെ പാട്ട് മൂളി കൊണ്ട് നടന്നു നീങ്ങുമ്പോൾ ആണ് കോളേജ് ഗ്രൗണ്ടിൽ നിന്ന് ജെറിയുടെ ശബ്ദം കേട്ടതും നന്ദ ആവേശത്തോടെ അങ്ങോട്ട് എത്തി നോക്കി.... മുന്നിൽ നിരന്നു നിൽക്കുന്ന സ്റ്റുഡന്റസിനോട്‌ ഗൗരവത്തിൽ എന്തൊക്കെയോ നിർദേശങ്ങൾ നൽകുന്ന ജെറിയെ അവൾ അറിയാതെ നോക്കി നിന്ന് പോയി..... മഴമാറി വെയിൽ വന്ന നേരം നെറ്റിയിൽ നിന്ന് പൊടിഞ്ഞ വിയർപ്പു തുള്ളികളെ പോലും രക്തവർണ്ണമാക്കും പോലെ പൊരി വെയിലത്ത്‌ അവന്റെ മുഖം ചുവന്നു നിൽക്കുന്നുണ്ട്....

നെറ്റിയിലേക്ക് വീണ നീളൻ മുടികളും... മുഖത്തു ചെറുതായി കിളിർത്ത താടി രോമങ്ങളും അവന്റെ ഭംഗി വിളിചോതും പോലെ.... നന്ദ അങ്ങോട്ട്‌ ചെന്ന് മരതണലിൽ...കളി കണ്ട് ഇരുന്നു.... ജെറി കൂടെ കളിക്കുകയും അവർക്ക് വേണ്ട നിർദേശം കൊടുക്കയും ചെയ്യുന്നുണ്ട്.... "ഗയ്‌സ് lets have a break...." ജെറി അതും പറഞ്ഞു കൊണ്ട് അല്ലിയുടെ അടുത്തേക്ക് ചെന്നു.... "ആരിത്.... എന്താ ക്ലാസ്സ്‌ ഇല്ലേ.... " അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.. "ഫ്രീ പീരിയഡ് ആണ്...ലൈബ്രറിയിൽ പോകുന്ന വഴി കളി കണ്ടപ്പോൾ വന്നതാ... " നന്ദ വാട്ടർ ബോട്ടിലിലെ വെള്ളം കുടിക്കുന്ന ജെറി നോക്കി പറഞ്ഞു....

ജെറി ബോട്ടിൽ ചുണ്ടോടു ചേർത്ത് വെച്ചു വെള്ളം കുടിക്കുമ്പോഴും... നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങളെ അവൾ നോക്കി നിന്നു.... "എന്താടോ നോക്കുന്നത് വെള്ളം വേണോ.....?? " അവളുടെ നോട്ടം കണ്ട് ജെറി ചോദിച്ചു... ആദ്യം അവളൊന്നു ചമ്മിയെങ്കിലും പിന്നേ തലയാട്ടി.. ജെറി വേറൊരു ബോട്ടിൽ വെള്ളം എടുക്കുമ്പോഴേക്കും നന്ദ അവൻ കുടിച് വെച്ച ബോട്ടിൽ വാങ്ങി ചുണ്ടോടു ചേർത്തു... ജെറി അവളെ ഒന്ന് നോക്കി.... അവൾ അത് മൈൻഡ് ചെയ്തതെ ഇല്ല.... "തങ്കിമോൾ....?? " ദൂരെക്ക് നോക്കി ഇരിക്കുന്ന ജെറിയോട് അവൾ ചോദിച്ചു... "വീട്ടിൽ ഉണ്ട്...." "ആരൊക്കെ ഉണ്ട് വീട്ടിൽ... " അത് കേട്ട് ജെറി ചിരിച്ചു.. "പറയാൻ ആണേൽ ഒരുപാട് ആളുകൾ ഉണ്ട്...

പക്ഷേ ഇപ്പൊ ഒറ്റക്ക് ആണ്...ഞാനും മോളും മാത്രം.... " "അയ്യോ കുഞ്ഞ് വീട്ടിൽ ഒറ്റക്ക് ആണോ...?? " "ഏയ്‌ അല്ലടോ ഇപ്പൊ ഗ്രാൻഡ്മ്മയുണ്ട്...ഗ്രാൻഡമ്മ ഇല്ലാത്തപ്പോൾ മോളേ ഞാൻ അടുത്തുള്ള പ്ലേ സ്കൂളിൽ ആക്കും....ഉച്ച ആവുമ്പോഴേക്കും എന്റെ ജോലി കഴിയുമല്ലോ...." ജെറി ഇളം പുഞ്ചിരിയോടെ നന്ദയെ നോക്കി.... "Ok ഗയ്‌സ്...കം ഓൺ... " ജെറി ഗ്രൗണ്ടിലേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു.... നന്ദ അവൻ പോകുന്നത് നോക്കി ഇരുന്നു... രാത്രിയിൽ തങ്കിമോൾ നല്ല വാശിയിൽ ആയിരുന്നു.... രാത്രി ഒരുപാട് ആയിട്ടും ഉറങ്ങാതെ കരഞ്ഞു കൊണ്ട് ഇരുന്നു... "എന്താ... വാവേ.. എന്ത് പറ്റി...." ജെറി അവളെ എടുത്തു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്....

മോള് കരച്ചിൽ നിർത്തിയില്ല.... "നീ കുഞ്ഞിനെ ഇങ്ങ് തന്നെ ഞാൻ എടുക്കാം.. " അന്നമ്മ കുഞ്ഞിനെ എടുക്കാൻ നോക്കി...പക്ഷേ അവൾ ജെറിയുടെ കഴുത്തിലൂടെ വട്ടമിട്ടു പിടിച്ചു കൊണ്ട് തോളിൽ മുഖം അമർത്തി കരയുകയാണ്... "വേണ്ട പൊന്നമ്മേ അവൾ വരില്ല...നിങ്ങള് ഉറങ്ങിക്കോ...നേരം ഒരുപാട് ആയി.... " ജെറി മോളെയും എടുത്തു റൂമിന് പുറത്തേക്ക് ഇറങ്ങി... "കുഞ്ഞി... എന്ത് പറ്റി....മ്മ്.. ഉറങ്ങിക്കോ...ഓ.. ഓ... " ജെറി മോളോട് ഓരോന്ന് പറഞ്ഞു കൊണ്ട് അവളെ സമാധാനിപ്പിക്കാൻ നോക്കി... കരഞ്ഞു കരഞ്ഞു അവളുടെ മുഖം ചുവന്നിരുന്നു... ജെറി അവളുടെ നെറ്റിയിൽ തൊട്ട് നോക്കി... ചെറിയ ചൂട് ഉണ്ട്... അവൻ മോളെയും എടുത്തു ഉമ്മറത്തേ ചാരു പടിയിൽ ഇരുന്നു....

"വാവേ കരയല്ലേ.. ദേ നോക്കിയെ എത്ര നക്ഷത്രങ്ങൾ ആണ്.. നോക്ക് മോളേ.. " ജെറി ആകാശത്തേക്ക് ചൂണ്ടി...അവൾ കരഞ്ഞു കൊണ്ട് മാനത്തെക്ക് നോക്കി.. "ദേ അവര് കരയുന്നത് കണ്ടോ...മോള് കരഞ്ഞിട്ടല്ലേ അവര് കരയുന്നത്.. മ്മ്... " "ആനോ.... " വിതുമ്പി കൊണ്ട് അവൾ ചോദിച്ചു... "ആട....എന്തിനാ ജെറിയുടെ വാവ കരയുന്നത്... മ്മ്... ഉറക്കത്തിൽ സ്വപ്നം കണ്ടോടാ.... " അവൻ ചോദിക്കുന്നതിനൊപ്പം അവന്റെ അവളുടെ മുഖം തുടച്ചു കൊടുത്തു.... "അമ്പിലി മാമ....കഞ്ഞു...." "ആഹ് അമ്പിളി മാമനും കരഞ്ഞു..." അത് കേട്ടതും അവള് വീണ്ടും കരയാൻ തുടങ്ങി... "ഇനി എന്തിനാ വാവേ കരയുന്നെ...ദേ മോളുടെ ആമ്പൽ വെള്ളത്തിൽ കിടക്കുന്നത് നോക്കിയേ...."

മുറ്റത്തെ ഒരു സൈഡിൽ വലിയ വട്ടപത്രത്തിൽ വെള്ളം നിറച്ച് അതിൽ ഇട്ട പാതി കൂമ്പിയ ആമ്പൽ പൂക്കൾ കാണിച്ചു കൊടുത്തു.. ഒരു ചെറിയ തേങ്ങൽ മാത്രമാണ് ഇപ്പോൾ... ജെറി ഒരു പൂ എടുത്തു അവളുടെ കുഞ്ഞി കയ്യിൽ കൊടുത്തു.. ചുണ്ടിൽ കുഞ്ഞിചിരിച്ചു വിടർന്നത് കണ്ട് ജെറിക്ക് അല്പം ആശ്വാസമായി... "എന്റെ കുഞ്ഞി വല്ലാത്തൊരു വാശി തന്നെ നിനക്ക്..." ജെറി അവളെ മേലേക്ക് ഉയർത്തി ഇട്ട് പിടിച്ചു.. തങ്കി കുലുങ്ങി ചിരിച്ചു... മുറ്റത്തു എടുത്തു കൊണ്ട് നടക്കുമ്പോൾ അവൾക് ഒരു കുഴപ്പവും ഇല്ല റൂമിൽ കൊണ്ട് കിടത്തി ഉറക്കുമ്പോൾ ആണ് കരച്ചിൽ... ജെറി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു ചാരു പടിയിലേക്ക് ചാഞ്ഞു... ജെറി അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് ഇരുന്നു....

"കുഞ്ഞേ..നിനക്ക് വേണ്ടി.. എങ്ങോ കാത്തു നിൽപ്പൂ... ഉരുകുന്ന സ്നേഹമോടെ... മിഴി തോർന്ന മോഹം പോലെ.... നീയെന്നു വരുമെന്ന് ഓർത്തു കൊണ്ടേ.. ദൂരെ ദൂരെ ഒരമ്മ... " പാട്ട് കേട്ട് ഉറക്കം ആ കുഞ്ഞി കണ്ണുകൾ പതിയെ കൂമ്പിയടയുംമ്പോഴും... മോളുടെ ഇളം കൈകളിൽ ഭദ്രമാക്കി പിടിച്ചിരുന്നു പാതി വിടർന്ന ആ ആമ്പൽ പൂവിനെ.....  ഉറക്കം വരാതെ അമ്മയെ കെട്ടിപിടിച്ചു കിടക്കുന്ന നന്ദയുടെ മനസ്സിൽ തങ്കിമോളുടെ നിഷ്കളങ്കമായ മുഖം ആയിരുന്നു... ജെറിയെ പോലെ തന്നെ അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മുഖം ആയിരുന്നു ആ കുഞ്ഞിന്റെ.... അവൾ ഗീതയെ ഉണർത്താതെ എഴുനേറ്റു..

തൊട്ടപ്പുറത്ത് കിടന്നു സേതുവിനെ ഒന്ന് നോക്കിയ ശേഷം അവൾ അവളുടെ റൂമിലേക്കു പോയി... പിറ്റേന്ന് പതിവ് പോലെ കോളേജിലേക്ക് പോകുമ്പോൾ നിവി രാവിലെ ഉണ്ടായിരുന്നില്ല... അത് കൊണ്ട് തന്നെ ബസ്സ് യാത്ര ബോർ ആയിരുന്നു.. ഒടിഞ്ഞു തൂങ്ങിയ പോലെ ക്യാമ്പസിലൂടെ നടന്നു നീങ്ങുമ്പോൾ ദൃതിയിൽ ഗ്രൗണ്ടിലേക്ക് നടന്നു പോകുന്ന ജെറി അവളെ കണ്ടപ്പോൾ പുഞ്ചിരിക്കാനും കൈ വീശാനും മറന്നില്ല.... തിരക്കേറിയ നിമിഷത്തിലും പിശുക്ക് കാണിക്കാതെ പുഞ്ചിരിക്കാൻ ശ്രമിക്കുന്ന അവന്റെ സ്വഭാവം...മറ്റുള്ളവരിൽ നിന്ന് അവൻ വേറിട്ട് നിന്നു...

ചിലപ്പോൾ അതാവാം അവളെ അവനിലേക്ക് അടുപ്പിച്ചത്....എവിടെയൊക്കെയോ വായിച്ചു കേട്ട പൌരുഷമായ പുരുഷകഥാപാത്രങ്ങൾക്കുമെല്ലാം അപ്പുറമായിരുന്നു ജെകെയും അവനെ കുറിചുള്ള അവളുടെ അറിവുകളും... നിവി ഇല്ലാത്തത് കൊണ്ട് തന്നെ ലഞ്ച് ബ്രേക്ക്‌ നന്ദക്ക് ശെരിക്കും ശോകം ആയിരുന്നു...ഉച്ചക്ക് ശേഷം അവൾ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. ക്ലാസിലേക്ക് മടങ്ങും വഴി മരചുവട്ടിൽ ഇരിക്കുന്ന ജെറി കണ്ടപ്പോൾ അവൾ അങ്ങോട്ട് പോയി.. അവനോട് വീടിനെ കുറിച്ചും എന്തിന് വീട്ടിലെയും നാട്ടിലെയും ഓരോന്നിനേയും കുറിച്ച് വരെ അവൾ അവനോട് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇരുന്നു.... ജെറിക്ക് അവൾ ഒരു അത്ഭുതം ആയിരുന്നു...

അവൾ പറയുന്നതും പറയുമ്പോൾ മുഖത്തു വിരിയുന്ന ഭാവങ്ങളും അവൻ നോക്കി ഇരുന്നു... ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോൾ ഉരുണ്ട് കൂടിയ മഴമേഘങ്ങൾ കണ്ടപ്പോൾ നന്ദക്ക് ദേഷ്യം വന്നു... മഴ നനഞ്ഞു കൊണ്ട് വീട്ടിൽ പോകുന്നതിൽ അവൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു... മഴ ആർത്തിയോടെ മണ്ണിനെ പുൽകാൻ പാഞ്ഞു വരുന്നത് കണ്ടതും നന്ദ നിവിയേയും കൂട്ടി തിരിഞ്ഞു കോളേജ് വരാന്തയിലേക്ക് ഓടി കയറി..... തണുത്ത കാറ്റ് വീശുന്നുണ്ട്.... നന്ദ പതിയെ മുന്നോട്ട് വന്ന് സൺ‌ഷൈഡിലൂടെ ഒഴുകി ഇറങ്ങുന്ന വെള്ളത്തിലേക്ക് അവൾ കൈകൾ നീട്ടി.... കൈകളിൽ നിന്നും തട്ടി തെറിഞ്ഞു വന്ന മഴ തുള്ളികൾ അവളുടെ മുഖത്തേക്ക് പതിച്ചു....

മനസിലേക്ക് ഓടി വന്നത് ജെറിയുടെ മുഖമായിരുന്നു..... മഴ നനയാൻ ഒരു മോഹം...മഴ ശാന്തമായ ചാറ്റലിന്റെ രൂപം കൈ കൊണ്ടപ്പോൾ നന്ദ മഴയിലേക്ക് ഇറങ്ങി.... മഴ കാരണം വരാന്തയിൽ കേറി നിന്ന് മറ്റു കുട്ടികൾ അവളെ നോക്കുന്നുണ്ട്.... മഴ കുളിരിന് അവളിലെ പ്രണയത്തെ തൊട്ടുണർത്താൻ കഴിവുണ്ടായിരുന്നു.... ഇന്ന് ഫുൾ ടൈം ജെറിയും സ്റ്റുഡന്റസും ഗ്രൗണ്ടിൽ ആയിരുന്നു... മഴ വന്നപ്പോൾ എല്ലാവരും പലയിടത്തേക്ക് ആയി ഓടി കയറി.... "ഡീീ നന്ദുട്ടി... പനിപിടികൂടി... ഇങ്ങ് കേറി വാ...." നിവിയുടെ ശകാരം കേട്ടാണ് ജെറി മഴയിലേക്ക് നോക്കിയത്.... മഴയിൽ ഒരു കൊച്ചു കുട്ടിയെ പോലെ നനയുന്നാ അവളെ കണ്ടപ്പോൾ അവന് കൗതുകം തോന്നി...

ഒരു വട്ട് പെണ്ണ്...... ജെറി പുഞ്ചിരിയോടെ അവളെ നോക്കി.... നിവി എന്തൊക്കെയോ പറയുന്നുണ്ട്...അതൊന്നും തന്നെയല്ല എന്നാ ഭാവത്തിൽ മഴ ആസ്വദിക്കുന്ന നന്ദയെ അറിയാതെ ആണേലും അവൻ നോക്കി നിന്ന് പോയി... ഇടക്ക് എപ്പോഴോ തോന്നിയ മഴയുടെ സാമിപ്യം ആവാം അവളുടെ കണ്ണുകൾ വരാന്തയിൽ ചെന്ന് എത്തി... ചുണ്ടിൽ ഒരു ചിരി വിരിയിച്ചു കൊണ്ട് അവളെ നോക്കി നിന്ന ജെറിയെ കണ്ടതും അവൾ കുസൃതിയോടെ നോക്കി... "അച്ചായോ...വരുന്നോ ഒരു മഴ നനയാൻ... നല്ല രസാ..." അത് കേട്ടതും ജെറി ഒന്ന് തല വെട്ടിച്ചു കൊണ്ട് ചിരിച്ചു.... മഴ മാറിയതും ജെറി അടുത്തേക്ക് ചെല്ലാൻ നിന്ന നന്ദയെ നിവി ദേഷ്യത്തിൽ വലിച്ചു കൊണ്ട് പോയി.. "നടക്കടി... പ്രാന്തി... "

നിവി വലിച്ചു കൊണ്ട് പോകുന്നതിന്റെ ഇടയിൽ അവൾ ജെറിയെ നോക്കി കണ്ണിറുക്കി കൊണ്ട് നാളെ കാണാം എന്ന് കൈ കൊണ്ട് കാണിച്ചു... ജെറി തലയാട്ടി...  വീട്ടിലേക് വന്ന ജെറി കണ്ടത്... കുഞ്ഞികൈകൾ വെച്ച് അന്നമ്മയെ അടിക്കുകയും അവരുടെ കൈയ്യിൽ നിന്ന് കുതറികരയുകയും ചെയ്യുന്ന തങ്കിമോളേയാണ്.. "ഓഹ് നീ വന്നോ...ഇവളെ പിടിച്ചേ... " തങ്കിയെ ജെറിയുടെ കയ്യിൽ കൊടുത്തു കൊണ്ട് അന്നമ്മ പറഞ്ഞു... "എന്താ പൊന്നമ്മേ എന്തിനാ മോള് കരയുന്നെ.." ജെറി കാര്യം അന്വേഷിച്ചു... "ആമ്പല് വാടി... ഇപ്പോ ആമ്പൽ വിരിയണം എന്നൊക്കെ പറഞ്ഞ നിന്റെ പുന്നാര മോള് കരയുന്നത്..ഹൌ എന്നേ കടിച്ചു പറിച്ചു അവള്..."

ജെറി അത് ചിരിച്ചു കൊണ്ട് കയ്യിൽ ഇരുന്നു തേങ്ങി കരയുന്ന മോളേ നോക്കി... "കരയുമ്പോൾ അവളെ എടുക്കാൻ ചെന്നത് കൊണ്ടാവും കടിച്ചത്.. " "അതൊന്നും അല്ല ഇപ്പോ പൂ വേണം.. അമ്പലത്തിൽ പോയാൽ ആമ്പൽ പൊട്ടിച്ചു തരും എന്നൊക്കെ പറഞ്ഞു റോഡിലേക്ക് ഇറങ്ങി ഓടിയാത കുറുമ്പി..." അന്നമ്മ മോളുടെ കവിളിൽ നുള്ളിയതും അവള് വീണ്ടും കരയാൻ തുടങ്ങി.. "ഞാനൊന്ന് തൊട്ടതെ ഒള്ളൂ അപ്പോഴേക്കും തുടങ്ങി അവളുടെ കള്ള കരച്ചിൽ .. " ഓരോന്ന് പറയും തോറും തങ്കിയുടെ കരച്ചിൽ കൂടി... "എന്താ കുഞ്ഞി ഇത്.. പൊന്നമ്മ പാവല്ലേ... " "മേണ്ട... ചീത്തയെ.. പോ.. പോദീ... " തങ്കിമോള് അതും പറഞ്ഞു ജെറിയുടെ തോളിൽ മുഖം അമർത്തി..

"ദേ.. അങ്ങനെ ഒന്നും വിളിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്... പൊന്നമ്മ പാവല്ലേ... ചീത്ത കുട്ടികൾ ആണ് അങ്ങനെ ഒക്കെ വിളിക്കുക... എന്റെ കുഞ്ഞി നല്ല മോള് അല്ലേ... " കരഞ്ഞു ചീർത്ത കവിളിൽ പാതി മുഖം ഉരസി കൊണ്ട് അവൻ ചോദിച്ചു.... "മ്മ്.. ജെരിടെ മോളാ... " അവൾ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.. ജെറി അവളെ പൊതിഞ്ഞു പിടിച്ചു.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. "അപ്പൊ എന്റെ തങ്കി അങ്ങനെ ഒന്നും ഇനി പറയില്ലല്ലോ...?? " "പൂ താ ന്നാ പറയൂല.. " കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ പറഞ്ഞു... ജെറി ആ കുഞ്ഞി ചുണ്ടിൽ ഒരുമ്മ കൊടുത്തു.. "അമ്പടി കള്ളി.. നീ ആള് കൊള്ളാലോ...പൊന്നമ്മേ ഞങ്ങൾ ആമ്പൽ പൂ പൊട്ടിച്ചു വരാം ട്ടോ "

ജെറി മോളേ ബുള്ളറ്റിന്റെ മുന്നിൽ ഇരുത്തി.. "അച്ചൂ..ഈ കുഞ്ഞിട്രൗസർ ഇട്ട് കൊണ്ട് ആണോ കുഞ്ഞിനേയും കൊണ്ട് പോകുന്നത്.. അതിന്റെ മേൽ ഇത് ഇട്ട് കൊടുക്ക്...." അന്നമ്മ ഒരു കുഞ്ഞ് ബനിയൻ അവന്റെ കയ്യിൽ കൊടുത്തു...ജെറി അവൾക്ക് ബനിയനും ഒരു തൊപ്പിയും വെച്ചു കൊടുത്തു.. തൊപ്പി വെച്ച് കൊടുത്തതും പെണ്ണ് ഒരേ വാശി ജെറിയും തൊപ്പി വെക്കണം.. അവസാനം സഹിക്കെട്ട് അന്നമ്മ അകത്തു പോയി ഒരു ക്യാപ് അവനും കൊണ്ട് വന്നു കൊടുത്തു.. "മൂന്ന് വയസ്സ് തികഞ്ഞില്ല അല്ല വാശികാരി തന്നെ..." അവർ പോകുന്നത് നോക്കി അന്നമ്മ ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു.. 

അമ്പലത്തിന്റെ പുറകിലൂടെ കുളത്തിലേക്ക് പോകുമ്പോൾ തങ്കിയുടെ കണ്ണുകൾ ആരെയോ അന്വേഷിക്കുന്നത് ജെറി കണ്ടു... "ആരയാ വാവ നോക്കുന്നെ...." ജെറി ചോദിച്ചത് ഒന്നും മൈൻഡ് ചെയ്യാതെ അവളുടെ കണ്ണുകൾ ആരെയോ പരതികൊണ്ട് ഇരുന്നു... "ഇച് ആമ്പൽ... " വിതുമ്പി കൊണ്ട് അവൾ ജെറിയെ നോക്കി...അവളുടെ ഭാവം കണ്ട് ജെറിയുടെ മുഖത്തും അതേ ഭാവം ആയിരുന്നു.. "ആമ്പൽ മോൾക്ക്‌ ഇപ്പോൾ പൊട്ടിച്ചു തരാം...മോള് ഇവിടെ ഇരിക്കണം.. വീഴരുത്.. " ജെറി അവളെ പടിയിൽ ഇരുത്താൻ നോക്കിയതും അവൾ അവന്റെ മേൽ അള്ളി പിടിച്ചു.. "മേണ്ട കാണണം... " 'നീ എന്താ വാവേ പറയുന്നേ.. "

"ആമ്പലെ കാണണം... " വിഷമത്തോടെ അവൾ പറയുന്നത് കേട്ടതും ജെറി അവളെ കൈകളിൽ തൂക്കി എടുത്തു.. "ദേ കുഞ്ഞി എനിക്ക് ദേഷ്യം വരുന്നുണ്ട്..." "പോദാ... ആമ്പലേ മേണം... " അവൾ കാലിട്ടടിച്ചു കരയാൻ തുടങ്ങി.. "ഒന്ന് നിർത്തുണ്ടോ... കൊച്ചാണെന്ന് ഞാൻ നോക്കൂല..എന്തൊരു വാശിയ ഇത്...." ജെറി കടുപ്പിച്ചു പറഞ്ഞതും.. തങ്കി അവിടം മൊത്തം കേൾക്കും വിധം കരയാൻ തുടങ്ങി.. കുഞ്ഞി പല്ലുകൾ കൊണ്ട് അവന്റെ തോളിൽ കടിച്ചു.. "നിന്നെ കൊണ്ട് തോറ്റല്ലോ കുഞ്ഞി...കരയണ്ട. ദേ ആമ്പൽ വേണ്ടേ..." അവൻ ശാന്തമായി ചോദിച്ചു.. "കാണണം.... " ജെറി തലക്ക് കൈ കൊടുത്തു.... "കുഞ്ഞി നമുക്ക് ആമ്പൽ പൂ പോരേ... " അവൻ അവളുടെ മൂക്കിൽ മൂക്ക് ഉരസി കൊണ്ട് ചോദിച്ചു.. "മേണ്ട...ഇച്ച് കാണണം..." അവള് കാലിട്ടടിക്കാൻ തുടങ്ങി.. "കരയണ്ട.. നമുക്ക് നാളെ ആമ്പലിനെ കാണാലോ...."

അവൻ കൊഞ്ചി കൊണ്ട് അവളോട് പറഞ്ഞു... "ഇപ്പം മേണം.. " "ഇപ്പൊ പറ്റില്ല വാവേ...ജെറി നാളെ കാണിച്ചു താരമേ..നല്ല കുട്ടി അല്ലേ...ഇപ്പോ നമുക്ക് പൂ പൊട്ടിച്ചു വീട്ടിൽ പോകാം.. ജെറിക്ക് വിശക്കുന്നു... " അവൻ വയറിൽ കൈ വെച്ച് പറഞ്ഞു.. "ആനോ...?? " അവന്റെ വയറിൽ കുഞ്ഞികൈകൾ കൊണ്ട് അവൾ തലോടി. "ആ..നമുക്ക് നാളെ ആമ്പലിനെ കാണാം.. " "ചത്യം... " തങ്കി അവന് നേരെ കൈകൾ നീട്ടി.. "എന്റെ കുഞ്ഞിയാണെങ്കിൽ സത്യം.. " അവളുടെ കൈകളിൽ ചുംബിച്ചു കൊണ്ട് തങ്കിയെ വാരി എടുത്തു.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story