അല്ലിയാമ്പൽ: ഭാഗം 6

alliyambal anvy new

എഴുത്തുകാരി: ആൻവി

"അച്ചൂ.... ഡാ.... വാതിൽ തുറക്ക്... അച്ചൂ... " നിർത്താതെ ഉള്ള മുട്ടി വിളികെട്ടാൻ ജെറി കണ്ണുകൾ വലിച്ചു തുറന്നത്... ഡോറിൽ മുട്ടുന്ന സൗണ്ടിന്റെ ഒപ്പം തങ്കിമോളുടെ കരച്ചിൽ കൂടെ കേട്ടപ്പോൾ ജെറി ചാടി എണീറ്റു.... ചുറ്റും നോക്കിയപ്പോൾ ഉണ്ട് നിലത്ത് വാതിലിന്റെ അടുത്ത് കമിഴ്ന്നു കിടന്നു കാലിട്ടടിച്ചു കരയുന്നു തങ്കിമോള്.... അവൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു.... മുഖം നോക്കിയപ്പോൾ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഇല്ല.. പക്ഷേ ആരോ അടിച്ച പോലെ ആണ് അവളുടെ ചീറി ഉള്ള കരച്ചിൽ... അത് കണ്ടപ്പോഴേ ജെറിക്ക് മനസിലായി കുറുമ്പി അവനെ എണീപ്പിക്കാൻ ഉള്ള അടവ് ആണെന്ന്...

ജെറി അവളെ കയ്യിൽ എടുത്തപ്പോൾ അവൾ അവന്റെ മുഖത്തു കടിക്കാനും മന്താനും തുടങ്ങി... "രാവിലെ തന്നെ എന്താ കുഞ്ഞി നിനക്ക്.. ഹേ... ദേ എനിക്ക് വേദന ഉണ്ട് ട്ടോ..." അവൻ അവളെ ബെഡിൽ കൊണ്ടിരുത്തി... "അച്ചൂ വാതിൽ തുറക്ക്... " അന്നമ്മ വീണ്ടും വിളിച്ചു..... ജെറി വേഗം പോയി ഡോർ തുറന്നു... "എന്തിനാടാ കുഞ്ഞു കിടന്നു കരഞ്ഞത് അവളുടെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് ... " റൂമിലേക്കു കേറി വന്ന അന്നമ്മ പറഞ്ഞു.... ജെറി തങ്കിയെ ഒന്ന് നോക്കിയ ശേഷം വാഷ് റൂമിലേക്കു ചെന്നു.... ബ്രെഷ് ചെയ്ത് വന്നപ്പോൾ തങ്കിമോള് അന്നമ്മയോടെ എന്തൊക്കെയോ പറയുന്നുണ്ട്... ജെറി അവൾ പറയുന്നത് ശ്രദ്ധിച്ചു....

അവളുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്... അന്നമ്മക്ക് ഒന്നും മനസിലായില്ല... "എന്താടാ ഈ കൊച്ച് പറയുന്നത്.... " അന്നമ്മയുടെ പറച്ചിൽ കേട്ട് ജെറി ചിരിച്ചു കൊണ്ട് തങ്കിമോളേ വാരി എടുത്തു... "അവള് ഇന്ന് ആമ്പലിനെ കാണാൻ പോവും ന്നാ പറഞ്ഞേ... അല്ലേടി കുഞ്ഞി... " ജെറി അവളുടെ കുഞ്ഞ് മൂക്കിൽ ഒരു കടി കൊടുത്തു... മോള് കൊച്ചരി പല്ലുകൾ കാട്ടി ചിണുങ്ങി കൊണ്ട് അവന്റെ കഴുത്തിലൂടെ വട്ടമിട്ടു പിടിച്ചു.... "പൊന്നമ്മേ ഞാൻ ഇന്ന് ഇവളെയും കൊണ്ട് പോവാ...പൊന്നമ്മ വേണേൽ കെട്ടിയോനെ കാണാൻ പോയിട്ട് വന്നോളൂ ട്ടോ.... " ജെറി അന്നമ്മയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു....

ജെറി പാട്ടും പാടി മോളേ കുളിപ്പിച്ച് കുഞ്ഞുടുപ്പും ഇടിയിച്ചു.... "എന്റെ കുഞ്ഞി ചുന്ദരി ആയല്ലോ.... ഇനി മോള് ഇവിടെ ഇരിക്ക് ജെറി പോയി റെഡി ആയിട്ട് വരാം....കേട്ടോ... " അവളുടെ കവിളിൽ മൃദുവായ് തലോടി കൊണ്ട് പറഞ്ഞു... അവൾ തലയാട്ടി കൊണ്ട് അവൾക്ക് ചുറ്റും കിടന്ന കളിപ്പാട്ടങ്ങൾ എടുത്തു കളിക്കാൻ തുടങ്ങി..... ജെറി റെഡി ആയി വന്നപ്പോൾ കണ്ടത് തലയിൽ വെച്ചിരുന്നു ബാൻഡ് ഒക്കെ വലിച്ചെടുത്ത് അതും വെച്ചു കളിക്കുന്ന തങ്കിയെ ആണ്... "നിനക്ക് കളിക്കാൻ ഇതൊന്നും പോരാഞ്ഞിട്ടാണോടി തലയിൽ വെച്ചിരുന്നതും എടുത്തത്.... " ജെറിയുടെ കലിപ്പ് ഭാവം കണ്ട് തങ്കി മോള് ചിരിച്ചു കൊണ്ട് വീണ്ടും കളിയിൽ ശ്രദ്ധിച്ചു....

"ഇങ്ങോട്ട് വാടി കുട്ടി കുരിപ്പേ.... " ജെറി അവളെ കയ്യിൽ എടുത്തു താഴേക്ക് നടന്നു....  തങ്കിമോളെയും കൊണ്ട് കോളേജിൽ എത്തിയപ്പോൾ ജെറിയുടെ കണ്ണുകൾ പതിവ് ഇല്ലാതെ അല്ലിക്കായി തിരഞ്ഞു..... അവന്റെ തോളിൽ മുഖം വെച്ചു കിടക്കുന്ന തങ്കി മോള് അമ്പലത്തിൽ പോകാത്തതിൽ പിണങ്ങി കിടക്കുകയാണ്... (അവൾ നന്ദയെ കണ്ടത് അമ്പലത്തിൽ വെച്ചിട്ട് ആണല്ലോ.. ) സാധാരണ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ആദ്യം കാണുന്നത് നന്ദയെ ആവും പക്ഷേ ഇന്ന് കാണാത്തതിൽ അവന് നിരാശ തോന്നി.. തങ്കിമോള് വാശിയിൽ ആണ്...

പക്ഷേ നന്ദ വന്നില്ല.... അന്ന് ജെറി മോള് ഉള്ളത് കൊണ്ട് ക്ലാസ് എടുക്കാതെ തിരിച്ചു വന്നു... ആമ്പലിനെ കാണാത്ത ദേഷ്യത്തിൽ തങ്കി ജെറിയെ കുഞ്ഞികൈകൾ കൊണ്ട് മാന്തിയും അടിച്ചും ഇരുന്നു... പിറ്റേന്ന് മോളേയും കൊണ്ട് വന്നപ്പോഴും നന്ദു വന്നില്ലായിരുന്നു.... ജെറി മോളേ വീട്ടിൽ തിരിച്ച് കൊണ്ടാക്കി വന്ന് ആണ് പിന്നേ ക്ലാസ്സ്‌ എടുത്തത്..... കോളേജിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ കണ്ടത് മണ്ണ് വാരി കളിക്കുന്ന തങ്കിയെ ആണ്.... "കുഞ്ഞി....." അവന്റെ വിളി കേട്ടതും തങ്കി മണ്ണ് പുരണ്ട കൈ മേലിൽ തുടച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി.... അവള് ഓടി വരുന്നത് കണ്ടതും ജെറി അവളുടെ അടുത്തേക്ക് നടന്നു...

ഓടും അവൾ വീഴുമോ എന്നൊരു പേടി അവന് ഉണ്ടായിരുന്നു... ജെറി അവളെ പൊക്കി എടുത്ത് കറക്കി.. അവൾ പൊട്ടിചിരിച്ചു... കറക്കം നിർത്തി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.. "ഇഞ്ഞും..മേണം... " അവൾ അവന്റെ മൂക്കിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.. ജെറി അവളെ വീണ്ടും പൊക്കി കറക്കി... "മാമു തിന്നണ്ടെ നമുക്ക്.. മ്മ്.. " "ഇച് ആമ്പലേ മേണം.. " അവൾ കണ്ണ് തിരുമ്മി കൊണ്ട് കരഞ്ഞു.. "ഹോ തൊടങ്ങി....എന്റെ കുഞ്ഞി നമുക്ക് നാളെ ആമ്പലിനെ കാണാം കേട്ടോ... " അത് കേട്ട് അവൾ ചുണ്ട് പിളർത്തി അവനെ നോക്കി.. അവൻ ചിരിച്ചു കൊണ്ട് അവളെയും എടുത്തു അകത്തേക്ക് കയറി...

മോൾക്ക് ഭക്ഷണം കൊടുത്തു ഉറക്കാൻ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.. ഉച്ചക്ക് ഉറക്കം പതിവാണ്... ജെറി ഫോണും എടുത്തു ബെഡിൽ ഇരുന്നു.. തങ്കി ഉറക്കം തൂങ്ങി വായിൽ വിരൽ ഇട്ട് നുണഞ്ഞു കൊണ്ട് അവന്റെ മാറിൽ കിടന്നു.. ഇടക്ക് അവളുടെ കണ്ണുകൾ ഫോണിലേക്ക് നീണ്ടു... ജെറി ഫേസ് ബുക്കിൽ തോണ്ടി കളിക്കുകയാണ്... ഉറക്കം വന്നു തുടങ്ങിയ കണ്ണുകൾ പാതി തുറന്നു കൊണ്ട് അവൾ ഫോണിൽ നോക്കി... അവളുടെ നോട്ടം കണ്ട് ജെറി ഇടക്ക് ഫോൺ പൊക്കി പെണ്ണ് അപ്പോ തന്നെ അവന്റെ കൈകളിൽ അടിച്ചു കൊണ്ട് ഫോൺ പിടിച്ചു താഴ്ത്തി... എങ്കിലും തള്ള വിരൽ അവൾ വായിൽ ഇട്ട് നുണയുന്നുണ്ട്....

ഇടക്ക് ജെറിയുടെ നന്ദയുടെ അക്കൗണ്ട് കണ്ണിൽ പെട്ടു... അവൻ അത് ഓപ്പൺ ആക്കി നോക്കി... അതിൽ ഉള്ള അവളുടെ ഫോട്ടോ സൂം ചെയ്തു നോക്കുമ്പോൾ ആണ് തങ്കി ഉറക്കത്തെ ആട്ടി ഓടിച്ചു കൊണ്ട് ജെറിയുടെ കൈയ്യിൽ നിന്ന് ഫോട്ടോ തട്ടി പറിച്ചത്... അവന്റെ മേലിൽ കാൽ മടക്കി ഇരുന്നു കൊണ്ട് കണ്ണുകൾ വിടർത്തി തങ്കി നന്ദയുടെ ഫോട്ടോയിൽ നോക്കി... "ഹൈ.... ആമ്പലാ... " അവൾ കൈ കൊട്ടി ചിരിച്ചു കൊണ്ട് ജെറിയെ നോക്കി.. വീണ്ടും അവന്റെ നെഞ്ചിൽ കിടന്നു വിരൽ നുണഞ്ഞു കൊണ്ട് ഫോണിൽ നോക്കി കിടന്നു... ജെറി അവളുടെ തലയിൽ തലോടി... പെണ്ണ് ഫോണ് കൊടുക്കുന്നില്ല... ജെറി അതിശയിച്ചു പോയി...

മോൾക്ക് അവനോട് അല്ലാതെ മറ്റൊരാളോട് ഇത്ര അടുപ്പം തോന്നുന്നത് ഇത് ആദ്യമായാണ്... തങ്കി ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ആണ് അവൻ അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയത്...  രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നാണ് നന്ദ കോളേജിലേക്ക് വരുന്നത്.. "ഡീീ നീ ജെറിയെ കണ്ടിരുന്നോ...?? എന്നേ പറ്റി ചോദിച്ചോ.. " ബസ്സിൽ തിരക്കിനിടയിൽ ആണ് നന്ദു നിവിയോട് ചോദിച്ചത്... "എന്റെ നന്ദു ഒന്ന് മിണ്ടാതെ ഇരിക്കുമോ . ഞാൻ എങ്ങും അവനെ കണ്ടില്ല.. പോരേ.. " നിവി പറയുന്നത് കേട്ടതും നന്ദു മുഖം കോട്ടി... കോളേജിൽ കയറിയില്ല അപ്പോഴേക്കും ഒരു പിൻവിളി അവൾ കേട്ടു.. "ഏയ്‌...... അല്ലി.. "

അവൾ തിരിഞ്ഞു നോക്കി...ഒരു ബ്ലാക്ക് ഷർട്ട്‌ ഇട്ട് അവളെ ലക്ഷ്യമാക്കി വരുന്നു ജെറി.. "എന്ത് പറ്റി രണ്ട് ദിവസം കണ്ടില്ലല്ലോ..." അവന്റെ ചോദ്യം അവളെ വല്ലാതെ സന്തോഷിപ്പിച്ചു... "ഒരു കുഞ്ഞു പനി പിടിച്ചു...മഴ നനഞതിന്റെ... " അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചു.. "എന്നിട്ട് മാറിയോ തന്റെ കുഞ്ഞു പനി... " "മ്മ്മ്.. " അവളൊന്നു തലയാട്ടി. "എങ്കിലേ താൻ ഫ്രീ ആകുമ്പോൾ എന്നേ ഒന്ന് വിളിക്കണേ...ഒരാൾക്ക് തന്നെ കാണണം എന്ന്... " ജെറി അതും പറഞ്ഞ് അവന്റെ ഫോൺ നമ്പർ അവൾക്ക് കൊടുത്തു.. നന്ദ അതും വാങ്ങി അവനെ നോക്കി ചിരിച്ചു..  "ജെറിടെ കുഞ്ഞി ഇവിടെ നല്ല വാവയായി ഇരിക്കണം ട്ടോ..." തങ്കിമോളേ മരചുവട്ടിൽ ഇരുത്തി കൊണ്ട് ജെറി അവളോട് ആയി പറഞ്ഞു...

"ആമ്പലോ.. " അവൾ കൈ മലർത്തി കാട്ടി കൊണ്ട് അവനോട് ചോദിച്ചു.. "എന്റെ കുറുമ്പി.. ഇന്നാ പിടിക്ക്.. " അവൻ നന്ദുന്റെ ഫോട്ടോ ഓപ്പൺ ചെയ്ത് ഫോൺ അവൾക്ക് കൊടുത്തു.. "ഹൈ.... " അവൾ കണ്ണ് ചിമ്മി ചിരിച്ചു... ജെറി അവൾക്ക് ഒരുമ്മ കൊടുത്തു കൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങി... കുറച്ചു കഴിഞ്ഞപ്പോൾ ആണ് അതിലേക്ക് നന്ദുവിന്റെ കാൾ വന്നത് ....അത് അവരെ കണ്ടിരുന്ന ഫോട്ടോ കാണാതെ ആയപ്പോൾ തങ്കി കരയാൻ തുടങ്ങി.. ജെറി അല്ലെങ്കിലേ പിള്ളേരെ കൊണ്ട് പ്രാന്ത് പിടിച്ചു നിൽക്കുകയായിരുന്നു.. "വിഷ്ണു... നിന്നോട് ഞാൻ നിൽക്കാൻ പറഞ്ഞ പൊസിഷനിൽ നിക്കണം . വെറുതെ തോന്നിയത് പോലെ കളിച് ഇത്തവണ തോറ്റാൽ ഉണ്ടല്ലോ... " "സോറി അച്ചായാ ഞാൻ ശ്രദ്ധിച്ചോളാം.. " ആ നേരത്ത് ആണ് തങ്കിമോളുടെ കരച്ചിൽ... ജെറി അവരോട് continue ചെയ്യാൻ പറഞ്ഞിട്ട് മോളുടെ അടുത്തേക്ക് ഓടി..

"എന്താ കുഞ്ഞി.. " അവൻ അവളെ കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു.. "പോയി... " ചുണ്ട് വിതുമ്പി കൊണ്ട് അവൾ പറഞ്ഞു.. ജെറി ഫോൺ എടുത്തു നോക്കിയപ്പോൾ unknown നമ്പറിൽ നിന്ന് മൂന്ന് മിസ്സ്‌ കാൾസ്.. "ഇപ്പൊ തരാം വാവേ.. മോള് ഈ മിട്ടായി തിന്ന് നോക്ക്... " ജെറി അവളുടെ കയ്യിൽ ഒരു ഡയറി മിൽക്ക് പൊട്ടിച്ചു കൊടുത്തു കൊണ്ട് താഴെ ഇറക്കി... ജെറി ആ നമ്പറിൽക്ക് തിരിച്ച് വിളിച്ചു.. "ഹലോ... " "ഹലോ ജെറി ഇത് ഞാനാ.. " "അല്ലി താൻ ഫ്രീ ആണോ.. എന്ന ഗ്രൗണ്ടിലേക്ക് വാ.. " "ഹ്മ്മ് ശെരി.. " ജെറി ഫോൺ കട്ടാക്കി തങ്കിയെ ഒന്ന് നോക്കി.. അവൻ ചോക്ലേറ്റ് തിന്നുന്ന തിരക്കിൽ ആണ്.. നന്ദ ജെറിയെ തിരക്കി ഗ്രൗണ്ടിലേക്ക് വന്നു....

അവൻ ഗ്രൗണ്ടിൽ ആണ്.... അപ്പോഴാണ് ഒരു പാദസരകിലുക്കം അവളുടെ കാതിൽ പതിഞ്ഞത്.... നന്ദയുടെ കണ്ണുകൾ താഴെക്ക് നീണ്ടു... നിലത്ത് ഇരുന്നു ജെറിയിലേക്ക് നോട്ടം പായിയിച്ചു കൊണ്ട് അനുസരണയോടെ മിട്ടായിയും നുണഞ്ഞു കൊണ്ടിരിക്കുന്ന തങ്കിയെ കണ്ടതും...നന്ദക്ക് എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം തോന്നി.. "തങ്കി മോളേ...." വിളി കുഞ്ഞികാതിൽ വന്നു പതിഞ്ഞു.. "ആ..." ഒരു മൂളലോടെ കയ്യിലെ മിട്ടായി വായിൽ ഇട്ട് ചപ്പി കൊണ്ട് തങ്കിമോള് തിരിഞ്ഞു നോക്കി.. അവളെ നോക്കി നിൽക്കുന്ന നന്ദയെ കണ്ടതും തങ്കിമോൾ നിലത്ത്‌ കൈ കുത്തി എണീറ്റു... തങ്കി കണ്ണുകൾ ഉയർത്തി നന്ദയെ നോക്കി...

പിന്നേ കൈകൾ പൊക്കി നന്ദ അവളെ എടുക്കുന്നതിനായി കാത്തു... നന്ദ ഓടിചെന്നു അവളെ വാരി എടുത്തു... മുഖത്തു നിറയെ ചോക്ലേറ്റ് വാരി തേച്ചുള്ള തങ്കിയുടെ മുഖം അവൾ തുടച്ചു കൊടുത്തു.. അവൾ സ്നേഹത്തോടെ മോളുടെ കവിളിൽ ഉമ്മ വെച്ചു.. "ആഹാ അപ്പോ രണ്ടും തമ്മിൽ കണ്ട് മുട്ടിയോ... " അവരുടെ സ്നേഹപ്രകടനം കണ്ട് കൊണ്ടാണ് ജെറി അങ്ങോട്ട്‌ വന്നത്.. "രണ്ട് ദിവസം കൊണ്ട് ഇവളെ മയക്കി എടുക്കാൻ മാത്രം താൻ എന്ത് മറിമായം ആണടോ ചെയ്തത്....തന്നെ കാണണം എന്ന് പറഞ്ഞു എന്നേ ഉറക്കിയിട്ടില്ല ഇവള്...." ജെറി തങ്കിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. "എനിക്കും മോളേ കാണണം എന്നുണ്ടായിരുന്നു...

" നന്ദ മോളെയും എടുത്തു മരചുവട്ടിൽ ഇരുന്നു...ജെറിയും അവളുടെ അടുത്തായി ഇരുന്നു...തങ്കിമോള് ഒരു കൈ കൊണ്ട് ജെറിയുടെ ഷിർട്ടിൽ പിടിച്ചിരിക്കുന്നു..അവൻ ഒന്ന് കൂടി നന്ദയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു . തങ്കി നന്ദയുടെ മാറിൽ പതിഞ്ഞു കിടന്നു.... നന്ദ അവളുടെ ഉണ്ട കവിളിൽ പതിയെ തലോടി.... ജെറി മറ്റെങ്ങോ നോക്കി ഇരുന്നു.... നന്ദയുടെ കണ്ണുകൾ ജെറിയിൽ ആയിരുന്നു.. അവന്റെ മൗനം പോലും വാചാലമായിരുന്നു... തൊട്ടുരുമ്മിയുള്ള അവന്റെ സാമിപ്യം സുഖമുള്ള ഒരു വികാരം ആയിരുന്നു അവളിൽ പകർന്നു നൽകിയത്... ഈ സൗഹൃദത്തിനപ്പുറം തനിക്ക് മറ്റൊരു ആരാധന ഉണ്ടെന്ന് അവൻ അറിയുന്നുണ്ടോ...

ദൈവമേ ഇവരെ രണ്ട് പേരെയും എനിക്ക് തന്ന് അനുഗ്രഹിക്കണമേ... അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.... വശ്യ മനോഹരവും പ്രകാശ പൂരിതവുമായ അവന്റെ കണ്ണുകളെ നോക്കി ഇരിക്കൽ അവൾ ഒരു ശീലമാക്കിയിരിക്കുന്നു... തങ്കി നന്ദുവിന്റെ മടിയിൽ എണീറ്റ് നിന്നു..അവൾ ജെറിക്ക് നേരെ കൈ നീട്ടി..ജെറി ചിരിച്ചു കൊണ്ട് അവളുടെ കുഞ്ഞി കൈകളിൽ മുത്തി...അത് പിന്നെ കളിയായി.. തങ്കി കൈ നീട്ടും ജെറി ഉമ്മ വെക്കും.. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു കുറുമ്പി നന്ദയുടെ കൈകൾ എടുത്തു ജെറിയുടെ ചുണ്ടുകളിൽ ചേർത്തു വെച്ചത്... നന്ദു ഒന്ന് ഞെട്ടി..

.ജെറിയുടെ ചുണ്ടുകൾ അവളുടെ കൈകളിൽ അമർന്നു അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി നന്ദുവിന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല...അവന്റെ അധരങ്ങളുടെ ചൂട് കൈകളിലൂടെ അവളുടെ ഹൃദയത്തിലേക്ക് പ്രവഹിച്ചു... നന്ദു പെട്ടെന്ന് കൈ വലിക്കാൻനോക്കി .... പക്ഷേ തങ്കിമോള് അവളുടെ കൈകളിൽ പിടിച്ചു...അവർ രണ്ട് പേരും തറഞ്ഞിരുന്നു കൈ പിൻവലിക്കാൻ വീണ്ടും ഒരുങ്ങിയപ്പോൾ തങ്കിമോള് വാശി പിടിച്ചു കരയാൻ തുടങ്ങി... അവള് ജെറിയോട് വീണ്ടും ഉമ്മ വെക്കാൻ പറഞ്ഞു കൊണ്ട് വാശി പിടിച്ചു.... ജെറിയും അല്ലിയും പരസ്പരം നോക്കി... കുഞ്ഞി....... ജെറി മനസ്സിൽ ഒന്ന് വിളിച്ചു..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story