അല്ലിയാമ്പൽ: ഭാഗം 7

alliyambal anvy new

എഴുത്തുകാരി: ആൻവി

 നന്ദയും ജെറിയും പരസ്പരം ഒന്ന് നോക്കി... അവന്റെ നെറ്റിയിലൂടെ വിയർപ്പ് ഒഴുകി ഇറങ്ങി... തങ്കിമോള് അപ്പൊ തന്നെ നന്ദയുടെ കൈകൾ എടുത്ത് അവളുടെ കുഞ്ഞിചുണ്ടിൽ വെച്ചു... അത് കണ്ടപ്പോൾ നന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ജെറിക്കും ചിരി വന്നെങ്കിലും അവൻ അത് പുറത്ത് കാണിക്കാതെ മറ്റെങ്ങോ നോക്കി ഇരുന്നു.... രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല ... തങ്കിമോള് നന്ദുവിന്റെ കവിളിലും കണ്ണുകളിലും എല്ലാം കൈകൊണ്ട് തൊട്ട് നോക്കുന്നുണ്ട്.... ആ കുഞ്ഞികണ്ണുകൾ കൗതുകം കൊണ്ട് വിടർന്നു....കൈകൾ നന്ദയുടെ മുഖത്തു തലോടി കൊണ്ടിരുന്നു.... നന്ദയുടെ നെറ്റിയിലേ കറുത്ത വട്ടപൊട്ട് അവൾ എടുക്കാൻ നോക്കുന്നുണ്ട്....

അത് കണ്ട് നന്ദ ആ പൊട്ട് എടുത്ത് മോളുടെ നെറ്റിയിൽ വെച്ച് കൊടുത്തു.... അവള് കൈ കൊട്ടി ചിരിക്കുന്നുണ്ട്.... നന്ദയുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചു കൊണ്ട് അവൾ തോളിൽ തല ചായ്ച്ചു കിടന്നു.... ജെറിക്ക് അത് കണ്ടപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും വന്നു.... "തനിക്കു ഫ്രീ പീരീഡ് ആണോ.... " മൗനം ബേദിച്ചത് അവനായിരുന്നു.... "ഏയ്‌ അല്ല.... ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡില്ല അപ്പൊ ഇങ്ങ് പോന്നു... " തങ്കിയുടെ പുറത്ത് പതിയെ തഴുകി കൊണ്ട് ആയിരുന്നു അവൾ മറുപടി പറഞ്ഞത്... "തനിക്ക് ബുദ്ധിമുട്ട് ആയോ ഞാൻ വിളിച്ചത്...?? " "ഏയ്‌ എന്തിന്..... " നമ്മുടെ കല്യാണം കഴിഞ്ഞാൽ ഇവളെ നോക്കേണ്ടത് ഞാൻ തന്നെ അല്ലേ,... (നന്ദയുടെ ആത്മ )

"ലഞ്ച് ബ്രേക്ക്‌ ആവുന്നതിന് മുന്നേ ക്ലാസ്സിൽ പൊക്കോ മോളേ ഇങ്ങ് തന്നേക്ക്... " ജെറി നന്ദയുടെ തോളിൽ നിന്ന് കുഞ്ഞിനെ എടുക്കാൻ നിന്നപ്പോൾ തങ്കിമോള് അവളെ വിടാതെ പിടിച്ചു... "അത് സാരമില്ല അച്ചായാ.. ഞാൻ ഇപ്പോ പോകുന്നില്ല...അല്ല മോൾക്ക് വിശക്കുന്നുണ്ടാവില്ലേ..." "ഏയ്‌ അവൾ സാധാരണ ഞാൻ വന്നിട്ടാ കഴിക്കാറ്... " ജെറി തങ്കിമോളുടെ കവിളിൽ പതിയെ തലോടി.... അവള് നന്ദയോട് പറ്റി ചേർന്ന് കിടക്കുകയാണ്... നന്ദക്ക് അവനോട് എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ വാക്കുകൾ ഒക്കെ തൊണ്ടകുഴിയിൽ അങ്ങനെ മയങ്ങി കിടക്കുന്നു... "മോളുടെ അമ്മ... അമ്മ എങ്ങനെയാ....?? " വാക്കുകൾ പൂർത്തിയാക്കാതെ അവൾ അവനെ നോക്കി...

ജെറിയുടെ മുഖം മങ്ങുന്നത് അവൾ കണ്ടു... ചോദിക്കേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി... "ഡെലിവറി ടൈമിൽ ചില complications ഉണ്ടായിരുന്നു...മോളേ മാത്രമേ..... " ജെറിയുടെ മുഖം താഴ്ന്നു പോയി... നന്ദയുടെ കൈകൾ ഒരു വിറയലോടെ അവന്റെ തോളിൽ പതിഞ്ഞു... "സോറി ഞാൻ... ഞാൻ.. ചോദിച്ചത് വിഷമം ആയോ... " അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ജെറി മുഖം ഉയർത്തി അവനെ നോക്കി... "സാരമില്ലടോ...." അവനൊന്നു ചിരിച്ചു.. "മോൾക്ക് ഇപ്പൊ എത്ര വയസായി.... " "രണ്ട് വയസ്സ് കഴിഞ്ഞു...." "അപ്പൊ ഇതുവരെ അമ്മയെ പറഞ്ഞു കരഞ്ഞിട്ടില്ലേ.. " "അതിന് അമ്മയെ കുറിച്ച് ഇത് വരെ അവൾ ചോദിച്ചിട്ടില്ല... ചിലപ്പോൾ വലുതായി കഴിഞ്ഞാൽ ചോദിക്കുമായിരിക്കും..."

നന്ദ പിന്നെ ഒന്നും പറഞ്ഞില്ല.... "നേരം വൈകി താൻ പൊക്കോ മോളേ ഇങ്ങ് തന്നേക്ക്... " ജെറി മോളേ അവളുടെ കയ്യിൽ നിന്ന് വാങ്ങി...മോള് പാതി മയക്കത്തിലേക്ക് വീണിരുന്നു... നന്ദക്ക് എന്തൊ മോളേ കൊടുക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല... തങ്കി ജെറിയുടെ തോളിൽ തല വെച്ചു കിടന്നു...ഉറങ്ങുമ്പോഴും ആ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി ഉണ്ട്... "എന്റെ ഡ്യൂട്ടി കഴിഞ്ഞു....ഞങ്ങൾ പോട്ടേ.. " "മ്മ്... " നന്ദ ഒന്ന് തലയാട്ടി കൊണ്ട് അവനെ നോക്കി... അവൻ കണ്മുന്നിൽ നിന്ന് നടന്നകലുന്നത് അവൾ നോക്കി ഇരുന്നു .. അവൾ കൈകളിൽ ഒന്ന് നോക്കി.. അവന്റെ ചുണ്ട് പതിച്ച വലത് കൈ പ്രണയചൂടിൽ ആണ്.. ആ കൈ അവൾ ചുണ്ടോട് ചേർത്തു... ചിരിയോടെ തിരിഞ്ഞു നടക്കുമ്പോൾ ആണ് തന്റെ മുന്നിൽ ഇരുകൈളും കെട്ടി നിൽക്കുന്ന നിവിയെ കണ്ടതും നന്ദ ഒന്ന് ഇളിച്ചു കൊടുത്തു.. "ഇളിക്കല്ലേ....എന്തായിരുന്നു ഇവിടെ ... " "എന്ത്..?? "

നന്ദ കൈ മലർത്തി കൊണ്ട് ചോദിച്ചു.. "നിനക്ക് അവനെ അത്രക്ക് ഇഷ്ടാണെങ്കിൽ അതങ്ങു പറഞ്ഞൂടെ... " അത് കേട്ട് നന്ദ അവളുടെ തോളിൽ കൂടെ കയ്യിട്ട് ചേർത്തു പിടിച്ചു... "എന്റെ നിവി അവനറിയാതെ അവനെ ഇങ്ങനെ പ്രണയിക്കാൻ ഒരു സുഖമുണ്ട്....അതേ ഈ പങ്ക്വെക്കുന്ന പ്രണയത്തേക്കാൾ മധുരമുണ്ട് പറയാതെ ഉള്ള എന്റെ പ്രണയത്തിനു...ഒരു അതിർവരമ്പുകളും ഇല്ലാത്ത അങ്ങനെ പ്രണയിക്കാമല്ലോ.... " "നിനക്ക് വട്ടാ.... " നിവി അവളെ തള്ളി മാറ്റി മുന്നോട്ട് നടന്നു.. "നിവി.. നിൽക്ക്.. " നന്ദ അവളുടെ പിന്നാലെ ഓടി... അവളുടെ മുന്നിൽ കേറി നിന്നു... "പേടിച്ചിട്ട് ആടി... അവൻ എങ്ങാനും എന്നേ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ...?? അതെനിക്ക് സഹിക്കാൻ പറ്റില്ല.... " നന്ദയുടെ മുഖം വാടിയിരുന്നു.. നിവി അവളെ ചേർത്തു പിടിച്ചു.. "ഞാൻ പറഞ്ഞെന്നെ ഒള്ളൂ...പിന്നീട് നിനക്ക് നഷ്ടബോധം തോന്നരുത്...." നിവി പറഞ്ഞതിന്റെ നന്ദക്ക് മനസിലായിരുന്നു...

"തങ്കിമോളെ നിൽക്ക്...മോളേ.... " പ്ലേറ്റിൽ ചോറ് എടുത്തു ജെറി മോളുടെ പിറകെ നടക്കുകയാണ്... അവൾ ആണേൽ വീടിന്റെ മുറ്റത്ത്‌ ഓടി നടപ്പുണ്ട്... "കുഞ്ഞി നീ വീഴും... കുഞ്ഞി ഡീീ നിൽക്ക്... " അവൻ വിളിച്ചിട്ടും നിൽക്കാതെ കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ ഓടി കൊണ്ട് ഇരുന്നു.... അവസാനം ജെറി ചെന്നു അവളെ വാരി എടുത്തു.... "മതിയെടി കുറുമ്പി ഓടിയത്....വീഴില്ലേ നീ.. മ്മ്.. " ജെറി അവളെ പൊക്കി എടുത്തു കൊണ്ട് പറഞ്ഞു.. "മാമു വേണ്ടേ നിനക്ക്...ഭാ.. ജെറി തരാം... " അവൻ അവളെ എടുത്തു ഉമ്മറത്തേക്ക് കയറി.. ചോറുരുള അവളുടെ വായിൽ വെച്ചു കൊടുത്തു... "ആഹാ കിട്ടിയോ..ഓട്ടക്കാരിയെ... " ചോറ് വാരി കൊടുക്കുന്ന ജെറിയോട് അന്നമ്മ ചോദിച്ചു.....

"അതൊക്കെ കിട്ടി... അല്ലേടി കുഞ്ഞി... " ജെറി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. അവള് ജെറിയുടെ ഫോണിൽ നന്ദയുടെ ഫോട്ടോ നോക്കി ഇരിക്കുന്ന തങ്കിയോട് അവൻ ചോദിച്ചു.. പുള്ളിക്കാരി ഫോണിൽ നോക്കുന്ന തിരക്കിൽ ആണ്... "ഏതാടാ അച്ചൂ ഈ കൊച്ച്.. " നന്ദയുടെ ഫോട്ടോ കണ്ട് അന്നമ്മ ചോദിച്ചു.... "ആമ്പലാ... നോക്ക്..." തങ്കി കൊഞ്ചി കൊണ്ട് ഫോൺ അന്നമ്മക്ക് കാണിച്ചു കൊടുത്തു.. . "ആഹാ നല്ല കുട്ടി ആണല്ലോ..." അന്നമ്മ കള്ളചിരി ചിരിച്ചു കൊണ്ട് ജെറിയെ നോക്കി. "ദേ പൊന്നമ്മേ..ആ ചിരി എനിക്ക് മനസിലായി... അങ്ങനെ ഒന്നുമല്ല... " ജെറി കപട ദേഷ്യത്തോടെ അന്നമ്മയെ നോക്കി.. "അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ ചെറുക്കാ നീ എന്നാത്തിനാ എന്നേ നോക്കി പേടിപ്പിക്കുന്നെ..." അത് കേട്ട് ജെറി മൈൻഡ് ചെയ്യാതെ മോൾക്ക് വാരി കൊടുക്കാൻ തുടങ്ങി....

"അല്ല അച്ചൂ ഇനി അങ്ങനെ ഒന്ന് ആയികൂടാ എന്നില്ലല്ലോ... മോൾക്ക് ആ കുട്ടിയെ അങ്ങ് ഇഷ്ടമായ സ്ഥിതിക്ക്..." അന്നമ്മ പറഞ്ഞു നിർത്തി... ജെറിയുടെ അവൻ അറിയാതെ മുഖത്തു ഒരു ചിരി വിരിഞ്ഞു.. അവൻ മോളേ എടുത്തു അവന്റെ മടിയിൽ ഇരുത്തി... "അതൊന്നും ശെരിയാവില്ല പൊന്നമ്മേ...." അവൻ അവരുടെ നെഞ്ചിലേക്ക് തലച്ചായ്ച്ചു... "അത്രക്ക് മോശം കുട്ടിയാണോ അത്... " "അല്ല പൊന്നമ്മേ..നല്ല കുട്ടിയ...ഒരു കിലുക്കാം പെട്ടി...നല്ല ചിരിയാണ്..." ജെറി ആ നേരം നന്ദയുടെ മുഖം അവന്റെ ഉള്ളിലേക്കു ആവാഹിച്ചു... "ആഹാ അങ്ങനെ പറ അപ്പൊ നിനക്ക് അവളെ ഇഷ്ടമാണ്... " അന്നമ്മ അവന്റെ മുടിയിഴയിലൂടെ തലോടി... "ഇഷ്ടാണോ എന്ന് ചോദിച്ചാൽ ഇഷ്ടമാണ്...അത് പ്രണയമാണോ എന്ന് ചോദിചാൽ അറിയില്ല...കുറച്ചു ദിവസങ്ങൾ കൊണ്ട് അവൾ എന്റെ മനസിൽ വല്ലാതെ കയറി കൂടിയിട്ടുണ്ട്... "

അവൻ തങ്കിയെ നോക്കി...അവൾ ഫോണിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്... ജെറി എണീറ്റ് റൂമിലേക്ക് പോയി... അവൻ ഓർക്കുകയായിരുന്നു... പ്രണയത്തിന്റെ വിത്തുകൾ അവനിൽ മുളപൊട്ടിയോ... കലാലയ മുറ്റത്തെ പതിവ് നടത്തിലോ...മരചുവട്ടിൽ വെച്ചുള്ള സൗഹൃദസംഭാഷണത്തിന്റെ ഇടയിലോ... അറിയില്ല...അവന്റെ ഹൃദയം അവളിൽ കീഴ്പെട്ടു പോയിരുന്നു.... ആദ്യ കണ്ട് മുട്ടലിൽ അവളോട് അങ്ങനെ ഒരു ഇഷ്ടമുണ്ടായിരുന്നില്ല... പക്ഷേ എപ്പോഴോ അവൻ പോലും അറിയാതെ അവൾ ആ മനസ്സിൽ കയറി കൂടിയിരുന്നു... "അച്ചൂ.... " അന്നമ്മയുടെ തലോടലിൽ അവൻ കണ്ണുകൾ തുറന്നു... തങ്കി അന്നമ്മയുടെ തോളിൽ ഉറങ്ങി കിടപ്പുണ്ട്.. ജെറി അവളെ വാങ്ങിച്ചു അവന്റെ നെഞ്ചിൽ കിടത്തി... "നിനക്ക് അവളോട് പറഞ്ഞൂടെ...?? " അവന്റെ അടുത്ത് ഇരുന്നു കൊണ്ട് അവർ ചോദിച്ചു..

അവൻ ചിരിച്ചു കൊണ്ട് അന്നമ്മയുടെ മടി തലവെച്ചു കിടന്നു.. "പറയാൻ അല്ല പറിച് എറിയാൻ ആണ് ശ്രമിച്ചത്.. " അവന്റെ വാക്കുകൾ കേട്ട് അന്നമ്മ അവനെ നോക്കി... "പലപ്പോഴും പ്രതിജ്ഞയെടുത്തതാണ്...പെണ്ണും പ്രണയവും ഒന്നും എന്നെ ബാധിക്കില്ലെന്ന് പക്ഷേ അല്ലി.. അവൾ എന്നേ തോൽപിച്ചു കളഞ്ഞു...മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ അരുത് എന്ന്...പക്ഷേ അടർത്തി മാറ്റുമ്പോൾ കൂടുതലായി പടർന്നു കേറുകയാണ് അവളെന്നിൽ.... " അവൻ പറയുന്നത് കേട്ട് അന്നമ്മ പുഞ്ചിരിച്ചു . "ഇത് പേരറിയാത്ത വികാരം ഒന്നുമല്ല...ഇതാണ് പ്രണയം.... " ജെറി അന്നമ്മയെ നോക്കി ചിരിച്ചു... "എപ്പോഴോ തോന്നിയ ഒരിഷ്ടമാണ്..അറിയില്ല അതെങ്ങനെ ഇത്രമേൽ ഉള്ളിൽ കലർന്നതെന്ന്... " "ഇത് വെറും പ്രണയമല്ല... " അന്നമ്മ പറയുന്നത് കേട്ട് ജെറി നെറ്റി ചുളിച്ചു.. "അസ്ഥിക്ക് പിടിച്ച പ്രണയം... "

അന്നമ്മ ചിരിച്ചു ഒപ്പം ജെറിയും... "എന്നാലും വേണ്ട പൊന്നമ്മേ... എനിക്ക് എന്റെ കുഞ്ഞി മതി...എന്റെ സ്നേഹം ആർക്കും പങ്കിട്ട് പോകണ്ട...അല്ലി... അവൾക്ക് നല്ലൊരു ലൈഫ് ഉണ്ട്.. എന്നേ പോലെ ഒരു കൊച്ച് ഉള്ളവനെ ഒന്നും അവൾക്ക് ചേരില്ല.. എന്തിന് നല്ലൊരു ജോലി പോലും ഇല്ല...എല്ലാം കൊണ്ട് അവൾ ഒരുപാട് ദൂരെയാണ്...ദൂരെ.... " ജെറി അവന്റെ നെഞ്ചിൽ കിടക്കുന്ന തങ്കിയെ പതിയെ തലോടി...  "അത്രമേൽ അഘാതമായി ആരെയാവും ഈ പൂ പ്രണയിച്ചത്....ഭ്രാന്ത് എന്ന് എല്ലാവരും പഴിക്കാൻ... " കയ്യിൽ ഉള്ള ചെമ്പരത്തി പൂവിനെ തലോടി കൊണ്ട് നന്ദു സേതുവിന്റെ മടിയിൽ കിടന്നു.. "എന്ത്....?? " സേതു അവളുടെ സംസാരം കേട്ട് ചോദിച്ചു .. "കോളേജ് മാഗസിനിൽ നിന്ന് കിട്ടിയ ഒരു കവിതയാണച്ചെ... " അവൾ പറഞ്ഞു...

"അല്ല നന്ദുട്ടി നിന്റെ അമ്മ പറഞ്ഞു ഈ ഇടയായി നിനക്ക് ഒറ്റക്ക് ഇരുന്നു സംസാരം കൂടുതൽ ആണെന്ന്.. " സേതു അവളെ തലോടി കൊണ്ട് ചോദിച്ചു.. അവൾ അയാളുടെ മടിയിൽ നിന്ന് ചാടി എണീറ്റു.. "അതേലോ... അതിന് കാര്യമുണ്ട് എന്ന് കൂട്ടിക്കോ...." അവൾ കള്ള ചിരി ചിരിച്ചു... "എന്താണ്...മനസ്സിനുള്ളിൽ ആരേലും കയറി കൂടിയോ... " "അതേ ഒരാൾ കയറി കൂടി..." "U mean love... " "യെസ്... പക്ഷേ one side ആണ്..." അത് കേട്ട് അയാൾ പൊട്ടിചിരിച്ചു.. "ആരാ കക്ഷി... " "സമയം ആവട്ടെ പറയാം... " അവൾ സേതുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് എണീറ്റ് റൂമിലേക്കു നടന്നു... അച്ഛന്റെയും മകളുടെയും സംസാരം കേട്ടു കൊണ്ടാണ് ഗീത അങ്ങോട്ട്‌ വന്നത്.. "നല്ല അച്ഛനാ നിങ്ങൾ അവള് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ചിരിച്ചോണ്ട് കേട്ടിരിക്കുന്നു.. " ഗീത സേതുവിന്റെ കയ്യിൽ നുള്ളി.. "പിന്നേ ഞാൻ എന്താടി പറയേണ്ടത്.."

"അവളെ പറഞ്ഞു മനസിലാക്കണ്ടേ...പഠിക്കേണ്ട പ്രായം ആണെന്നൊക്കെ.. " "അതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല .. അവൾക്ക് എല്ലാം അറിയാം നല്ലത് ഏതു ശെരി ഏതെന്ന്...അവള് എന്റെ മോളാടി..." "ഓഹ് പിന്നേ അച്ഛനും മോളും വന്നിരിക്കുന്നു..ആ പിന്നേ നിങ്ങടെ എട്ടൻ വിളിച്ചിരുന്നു എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു.. " "ഹ്മ്മ് ഞാൻ വിളിച്ചോളാം.. " "എടാ കുഞ്ഞിനേയും കൊണ്ട് പൊക്കോ.. അത് കരയുന്നത് കാണുന്നില്ലേ നീ... " ബുള്ളറ്റിൽ സ്റ്റാർട്ട്‌ ആക്കുന്നതിന്റെ ഇടക്ക് ആണ് ജെറിയോട് ഉമ്മറത്തു നിന്ന് അന്നമ്മ വിളിച്ചു പറഞ്ഞത്... തങ്കി മോള് വാശി പിടിച്ചു കരഞ്ഞു കൊണ്ട് നിലത്ത് കിടന്ന് ഉരുളുന്നുണ്ട്.... ജെറി കൂടെ കൊണ്ട് പോകാത്തത് കൊണ്ടാണ് ആണ് ആ പ്രഹസനം... "അത് കുറച്ചു കഴിഞ്ഞ മാറും പൊന്നമ്മേ.. ഇന്നലെ തന്നെ ശെരിക് ക്ലാസ് എടുക്കാൻ കഴിഞ്ഞില്ല... "

ജെറി അതും പറഞ്ഞു മുന്നോട്ട് എടുത്തു... ഗ്രൗണ്ടിലേക്ക് ഇറങ്ങും മുന്നേ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഇറങ്ങുമ്പോൾ ആണ് ആടി പാടി നടന്നു വരുന്നത് കണ്ടത്.. കുഞ്ഞു കാറ്റിന്റെ കുസൃതിയിൽ അവളുടെ കുറുനിരകൾ അനുസരണയില്ലാതെ പാറി പറക്കുന്നത് അവൾ മാടി ഒതുക്കുന്നത് കണ്ടത് അറിയാതെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ തത്തി കളിച്ചു.... അവനെ കണ്ടതും നന്ദ ഒന്ന് ചിരിച്ചു... അവൻ പതിവ് പോലെ കൈകാട്ടി.. അവൾ ഓടി വന്നു അവന്റെ അടുത്തേക്ക്.. "തങ്കി മോള്..?? " അവൾ ചോദിച്ചു.. "ഇന്ന് കൊണ്ട് വന്നില്ല..." അവളുടെ മുഖം വാടി.... തങ്കിമോൾക്ക് വേണ്ടി കയ്യിൽ കരുതിയ മിട്ടായി അവൾ അവൻ കാണാതെ പുറകിലേക്ക് പിടിച്ചു...

"എന്താടോ...പെട്ടന്ന് മുഖത്തൊരു മഴക്കാറ് മ്മ്.. " അവൻ ചോദിച്ചു.. "തങ്കി മോളേ കൊണ്ട് വരാമായിരുന്നു..." "ആഹാ ബെസ്റ്റ് എന്നിട്ട് വേണം എന്റെ പണി തെറിക്കാൻ.. " അത് കേട്ടു നന്ദു ഒന്ന് ഇളിച്ചു കൊടുത്തു.. "ഇത് മോൾക്ക് കൊടുക്കണം...ട്ടോ... " അവൾ അവന്റെ കയ്യിലേക്ക് മോൾക്ക് വാങ്ങിയ മിട്ടായി വെച്ചു കൊടുത്തു... "ആരു തന്നു എന്ന് പറയണം... " ക്ലാസ്സിലേക്ക് ഓടുന്ന അവളോട് അവൻ വിളിച്ചു ചോദിച്ചു... അവൾ ഓട്ടം നിർത്തി അവനെ നോക്കി... "അല്ലി തന്നു എന്നോ അവളുടെ ആമ്പൽ തന്നു എന്നോ... " അവൻ കള്ള ചിരിയോട് ചോദിച്ചു.. "അച്ചായോ... ഒരു കാര്യം ചെയ്യ് അല്ലിയാമ്പൽ തന്നു എന്ന് പറഞ്ഞോ...അപ്പൊ പ്രശ്നം തീർന്നില്ലേ... " അവൾ അവനെ നോക്കി കണ്ണിറുക്കി കൊണ്ട് ക്ലാസ്സിലേക്ക് ഓടി.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story