അല്ലിയാമ്പൽ: ഭാഗം 8

alliyambal anvy new

എഴുത്തുകാരി: ആൻവി

ജെറി ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ആണ്....ഫോൺ റിംഗ് ചെയ്തത്... വീട്ടിൽ നിന്നാണ്... അവൻ വേഗം അറ്റൻഡ് ചെയ്തു... "ഹലോ.. എന്താ പൊന്നമ്മേ ...എനിക്ക് ഡ്യൂട്ടി ടൈം ആണെന്ന് അറിഞ്ഞൂടെ.. " ജെറി അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.. "ദേ ചെറുക്കാ....നിന്റെ കൊച്ച് ഈ വീട് മറിച്ചിടും എന്നാ തോന്നുന്നേ...എന്നേ അടുത്തേക്ക് അടുപ്പിക്കുന്നില്ല...." "പൊന്നമ്മേ അവളെ ചെന്ന് എടുക്ക്... " "എടുക്കാൻ അത് സമ്മതിക്കണ്ടേ....കരഞ്ഞു കരഞ്ഞു ഒരു വിധം ആയി... എന്നേ എന്തൊക്കെയോ വിളിച്ചു ചീത്ത പറയുന്നുണ്ട് അവളുടെ ഭാഷ എനിക്ക് മനസിലാവുന്നില്ല...നീ പോകുമ്പോൾ നിലത്ത് കിടന്ന് ഉരുളുന്നതാ..... " ജെറിക്ക് അത് കേട്ട് ചിരിയ വന്നത്... "ഞാൻ അങ്ങോട്ട്‌ വരാം.... " അവൻ അതും പറഞ്ഞു കാൾ കട്ടാക്കി..... "ഗയ്‌സ്.... നിങ്ങൾ continue ചെയ്തോളൂ....വിഷ്ണു നീ നോക്കണം..എനിക്ക് അർജെന്റ് ആയി വീട്ടിൽ പോകണം... " "ശെരി ജെകെ.... " 

ജെറി വീട്ടിൽ എത്തുമ്പോൾ തങ്കിമോള് അപ്പോഴും കരച്ചിൽ ആയിരുന്നു ... അവളെ എടുക്കാൻ ചെല്ലുന്ന അന്നമ്മയെ കാലുകൾ കൊണ്ട് ചവിട്ടിയും എന്തൊക്കെയോ വഴക്കും പറയുന്നുണ്ട്.... "കുഞ്ഞീ.... " ജെറിയുടെ വിളി കേട്ടതും അവൾ നിലത്ത് കമിഴ്ന്നു കിടന്നു തല നിലത്ത് അടിച്ചു കരയുന്നുണ്ട്.. ജെറി അവളെ ചെന്ന് വാരി എടുത്തു എങ്കിലും അവൾ അവന്റെ കൈകളിൽ നിന്ന് കുതറുന്നുണ്ട്..... "എന്താ വാവേ...തല നിലത്ത് മുട്ടിച്ചു വേദന എടുക്കില്ലേ നിനക്ക്.... " ജെറി അവളെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു... "പോദാ പത്തി....." അവൾ കരഞ്ഞു കൊണ്ട് അവന്റെ മുഖത്തു കടിക്കാൻ തുടങ്ങി... "ദേ കുഞ്ഞി... എനിക്ക് വേദന ഉണ്ട്.... ജെറിടെ മോൾക്ക് വേണ്ടേ... മിട്ടായി വേണോ...

അല്ലേൽ നമുക്ക് കടൽ കാണാൻ പോയാലോ... മ്മ്... " അവൾ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു... അവൾ തേങ്ങി കൊണ്ട് അവനെ നോക്കി...കുഞ്ഞിചുണ്ട് വിതുമ്പുന്നുണ്ട്....കൺപീലികളിൽ നനവ്.... "ആമ്പലേ... മേണം... " അവൾ തേങ്ങി കൊണ്ട് പറഞ്ഞു... "ആമ്പൽ ഒക്കെ വീട്ടിൽ അല്ലേ തങ്കി...നമുക്ക് പിന്നേ കാണാം പോരേ... " അത് കേട്ടപ്പോൾ അവൾ വീണ്ടും കാറി കരയാൻ തുടങ്ങി ... "ദേ കുഞ്ഞി... നിനക്ക് നിന്റെ ആമ്പൽ മിട്ടായി കൊണ്ട് തന്നയച്ചിട്ടുണ്ട്...വേണോ നിനക്ക്...മ്മ്.. " "മേണം.... " പറയുന്നതിന്റെ ഇടയിലും അവൾ തേങ്ങി കൊണ്ട് ഇരുന്നു.. "അച്ചോടാ.. എന്റെ ചക്കര ... " ജെറി അവളെ ഉമ്മ വെച്ചു കൊണ്ട് കയ്യിൽ ഉള്ള മിട്ടായി അവൾക്ക് കൊടുത്തു...

ഇപ്പൊ ആ മുഖത്തു ഒരു കുഞ്ഞു ചിരിയുണ്ട്... "ഹൈ.... " പല്ല് കാട്ടി ചിരിച്ചു കൊണ്ട് അവൾ ജെറിയെ നോക്കി.... ജെറി മിട്ടായി പാക്കറ്റ് പൊട്ടിച്ചു കൊടുത്തു... "പൊന്നമ്മേ മോൾക്ക് ഡ്രസ്സ്‌ എടുത്തു കൊണ്ട് വന്നെ ഞങ്ങൾ പാർക്കിൽ പോയിട്ട് വരാം...അല്ലേ കുഞ്ഞി... " അത് കേട്ട് അവൾ അവന്റെ മൂക്കിൻ തുമ്പിൽ ഉമ്മ വെച്ചു...കൊണ്ട് കെട്ടിപിടിച്ചു....  "എന്താ നന്ദു മുഖത്തൊരു വാട്ടം..." ക്യാന്റീനിൽ ഇരിക്കുമ്പോൾ ആണ് നിവി നന്ദയോട് ചോദിച്ചത്... അവളുടെ കണ്ണുകൾ ആരെയോ പരതുന്നുണ്ട്... ഗ്രൗണ്ടിലും പതിവ് മരചുവട്ടിലും ജെറിയെ നോക്കി എങ്കിലും അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല... ഇന്ന് നേരത്തെ പോയോ,..?? എന്ത് പറ്റി..?? തങ്കി മോൾക്ക് വല്ലതും...?? ഏയ്‌ വല്ല ഫങ്ക്ഷനോ മറ്റോ ഉണ്ടാവും...

അവൾ സ്വയം മനസിനെ ആശ്വാസിപ്പിച്ചു... പിന്നേ എന്തൊക്കെയോ ഓർമകളിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു... അത് കണ്ട് നിവി അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു... "എന്തുവാടി ഒറ്റക്ക് ചിരിക്കുന്നെ.... " നിവി ചോദിക്കുന്നത് കേട്ട് നന്ദ ചിരിച്ചു കൊണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി.. "എന്താണ് മോളേ ഏതു നേരവും സ്വപ്‌ന ലോകത്ത് ആണല്ലോ.... " "ആണല്ലോ...എന്റെ സ്വപ്‌നങ്ങളിൽ മുഴുവൻ ഇപ്പൊ അവരാടി...അച്ചായനും തങ്കിമോളും....എപ്പോഴും അവരെ കണ്ട് കൊണ്ടിരിക്കാൻ തോന്നും...ആ സ്വപ്നം ഒരിക്കലും കഴിയരുതെ എന്ന് തോന്നാ.... " നന്ദ എന്തോ ഓർത്തു കൊണ്ട് പറഞ്ഞു.. "ഏഹ്... " നിവി അവളെ ഒന്ന് നോക്കി..

"അതേടി..ഞാൻ കാണുന്ന സ്വപ്നത്തിൽ അവർ എന്റെതാടി.. എന്റെ മാത്രം... " വാക്കുകൾ കൊണ്ട് അവൾ പ്രണയം തീർത്തപ്പോൾ കണ്ണുകൾ ജെറിയെ തേടി അലയുകയായിരുന്നു... പാർക്കിലേ പുൽമൈതാനത്തിൽ തങ്കിമോള് ഓടി കളിക്കുകയായിരുന്നു... ജെറി അവളെ നോക്കി അവിടെ ഉള്ള ഇരിപ്പിടത്തിൽ ഇരുന്നു... ഓടുന്നതിന്റെ ഇടയിലും കാലിടറി വീഴുമ്പോൾ ജെറിയെ നോക്കി കള്ള ചിരി ചിരിച്ചു കൊണ്ട് അവൾ എണീക്കും.... മറ്റു കുട്ടികൾ അമ്മയുടെയും അച്ഛന്റെയും കൂടെ കളിക്കുന്നത് ആ കുഞ്ഞികണ്ണുകളിൽ ഇടക്ക് പതിയുന്നുണ്ട്... അത് കാണുമ്പോൾ ആവണം അവൾ ഓടി വന്നു ജെറിയുടെ മടിയിൽ കയറി ഇരിക്കും..സ്നേഹം കൂടുമ്പോൾ ഉമ്മ വെക്കുകയും കടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്... "ആമ്പല് മേണം...." കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ ജെറിയെ നോക്കി... ആ മുഖം കാണുമ്പോൾ അവന്റെ ഉള്ള് പിടയും...

"നമുക്ക് നാളെ കാണാലോ ആമ്പലിനെ..അമ്പലത്തിൽ പോയി പൂ പൊട്ടിക്കണ്ടേ നമുക്ക്... " ജെറി അവനെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു . "ഇപ്പം.... " അവൾ കാലിട്ടടിച്ചു.. "ഇപ്പൊ പറ്റില്ല വാവേ...നാളെ.." അവൻ അവളെ എടുത്തു നടന്നു... അവൾക്ക് വേണ്ടതെല്ലാം വാങ്ങി കൂട്ടി... കുറേ നേരം അവിടെ ചിലവഴിച്ചിട്ട് ആണ് അവർ വീട്ടിലേക്ക് മടങ്ങിയത്.... രാത്രി ഉമ്മറത്തെ ചാരു പടിയിൽ ഇരുന്ന് മോളേ ഉറക്കുന്ന നേരം അന്നമ്മ അവന്റെ അടുത്ത് ഇരുന്നു... "അച്ചൂ നാളെ കൂടി കഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് പോകും നിന്റെ അപ്പച്ചൻ ചെല്ലാൻ പറഞ്ഞു വിളിച്ചു.... " അന്നമ്മ പറയുന്നത് കേട്ട് ജെറി ഒന്നും മിണ്ടിയില്ല... " നീ എന്താ അച്ചൂ ഒന്നും പറയാത്തത് ...

ഇവിടുന്ന് പോയാൽ നിങ്ങളെ രണ്ടിനേയും ഓർത്ത് എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല... " "സാരമില്ല പൊന്നമ്മേ.. പോയിട്ട് വാ.. " "ഹ്മ്മ്...മോൾക്ക് ആ കൊച്ചിനെ നന്നായി പിടിചെന്ന് തോന്നുന്നു..." വിരൽ നുണഞ്ഞു കൊണ്ട് ജെറിയുടെ മാറിൽ കിടന്നു ഫോണിൽ നോക്കുന്ന തങ്കിയെ നോക്കി അന്നമ്മ ചോദിച്ചു.. ജെറി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.... "ഇങ്ങനെ പറയാതെ ഇരുന്നാൽ എങ്ങനാടാ... നിനക്ക് അവളോട് പറഞ്ഞൂടെ...ഇഷ്ട്ടം ആണെന്ന്.... " അവർ അവന്റെ മുടിയിലൂടെ വിരൽ ഓടിച്ചു.. "പറയാൻ പേടിയാണ് പൊന്നമ്മേ.. എന്നേ കുറിച്ച് അറിഞ്ഞാൽ ഏതു പെണ്ണാ എന്നേ സ്നേഹിക്കുക..." അവന്റെ വാക്കുകൾക്ക് അവരുടെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല....

ജെറി മോളെയും എടുത്തു റൂമിലേക്കു പോയി...  നന്ദയും ജെറിയെ ഓർത്ത് കിടക്കുകയായിരുന്നു.. അവൻ ഇപ്പൊ എന്നേ ഓർക്കുന്നുണ്ടാവുമോ...?? എന്തിന് അല്ലേ...പ്രണയിച്ചത് ഞാൻ അല്ലേ.... അവനെ കുറിച്ച് ഉള്ള ഓർമ്മകൾ അവളിൽ സുഖമുള്ള ഒരു സാമ്രാജ്യം തീർക്കുകയാണ്.. അവനെ കുറിച്ച് ഓർക്കാത്ത നിമിഷങ്ങൾ അവൾക്ക് അന്യമായിരുന്നു.... നാളെ നേരം പുലരാൻ വേണ്ടി ആയിരുന്നു അവളുടെ കാത്തിരിപ്പ്.... ഉറക്കം കണ്ണുകളെ തഴുകാൻ മടികാണിച്ചു... തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത്... അവൾ വേഗം ഫോൺ എടുത്ത് വാട്സാപ്പ് നോക്കി.. ജെറിയുടെ നമ്പർ എടുത്തു... ഒരു ഗുഡ് നൈറ്റ്‌ അയച്ചാലോ?? അവൾ ഒന്ന് ആലോചിച്ചു... അയക്കാം.. !!

അവൾ ടൈപ്പ് ചെയ്തു.. "ഗുഡ് നൈറ്റ്‌.. " ജെറി ഇതേ സമയം ഫോണിൽ നോക്കി കിടക്കുകയായിരുന്നു... അവനെ തേടി വന്ന നന്ദയുടെ മെസ്സേജ് അവനെ വല്ലാതെ സന്തോഷിപ്പിച്ചു.... "Gud nyt... " അവൻ റിപ്ലൈ കൊടുത്തു...ആ നേരം മായാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ചുണ്ടിൽ.... "ഉറക്കം ഇല്ലേ..??? " അവൻ ചോദിച്ചു... "ഇല്ല... " പെട്ടന്നായിരുന്നു അവളുടെ മറുപടി.. "എന്ത് പറ്റി..?? തന്റെ ഉറക്കം ആരേലും കട്ടെടുത്തൊ...??" അവൻ കളിയാലെ ചോദിച്ചു.. "ആഹ് ഒരു കള്ളൻ കൊണ്ട് പോയി... " ജെറി അതിന് റിപ്ലൈ ആയിരുന്നു ഒരു സ്മൈലി അയച്ചു കൊടുത്തു.. "തങ്കി..??? " മറുപടിയായി അവൾക്ക് കിട്ടിയത് ഒരു പിക് ആയിരുന്നു.. ജെറി നെഞ്ചിൽ വിരൽ നുണഞ്ഞു കൊണ്ട് കിടന്നു ഉറങ്ങുന്ന തങ്കിയെ..

നന്ദ അത് എത്ര നേരം നോക്കി നിന്നെന്ന് അവൾക്ക് അറിയില്ല...ആ നെഞ്ചിൽ തനിക്ക് കൂടി ഇത്തിരി ഇടം ഉണ്ടായിരുന്നു എങ്കിൽ..?? വെറുതെയെങ്കിലും അവൾ ആശിച്ചു പോയി... ഫോട്ടോ ചുണ്ടോടു ചേർത്തു മുത്തുമ്പോൾ അവരെ കാണാൻ അവളുടെ ഉള്ള തുടിക്കുകയായിരുന്നു...  പിറ്റേന്ന് നന്ദ നേരത്തെ എണീറ്റ് കുളിച്ചു അമ്പലത്തിലേക്ക് പുറപ്പെട്ടു... "ഇപ്പൊ അമ്പലത്തിൽ പോക്ക് ഇച്ചിരി കൂടിയിട്ടുണ്ട്... " ഗേറ്റ് കടക്കും നേരം ഗീത വിളിച്ചു പറഞ്ഞു. നന്ദു ഒന്ന് ഇളിച്ചു കൊടുത്തു കൊണ്ട് ഓടി.. ഇത്തവണ അമ്പലത്തിൽ കയറാതെ ആൽമരത്തിന്റെ ചുവട്ടിൽ അവൾ അവളുടെ പ്രിയപ്പെട്ടവർക്ക് ആയി കാത്തു നിന്നു....

ദൂരെ നിന്ന് തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന നന്ദ കണ്ടപ്പോൾ തന്നെ തങ്കി ജെറിയുടെ കൈകളിൽ നിന്ന് കുതറി ഇറങ്ങി... "തങ്കിമോളേ... വീഴും... " അവളുടെ ഓട്ടം കണ്ട് പിന്നാലെ വന്ന ജെറി വിളിച്ചു പറഞ്ഞു.. ഓടുന്നതിന്റെ ഇടയിൽ അവൾ വീണാലോ എന്നാ പേടിയിൽ മോളുടെ അടുത്തേക്ക് നന്ദയുടെ ഓടി വന്നു... നന്ദയുടെ മുന്നിൽ എത്തിയതും കുറുമ്പി കൈകൾ പൊക്കി അവളെ എടുക്കാൻ വേണ്ടി നിന്നു.. നന്ദ അവളെ വാരി എടുത്തു ഉണ്ടകവിളിൽ മതി വരുവോളം ഉമ്മ വെച്ചു... ജെറിക്ക് അത് കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി.... "ഞങ്ങളെ വെയിറ്റ് ചെയ്യുവായിരുന്നോ.. " ജെറി പുരികം പൊക്കി അവളോട് ചോദിച്ചു..

"അത്.. അത്.. പിന്നേ... ഏയ്‌.. ഞാൻ.. ഞാൻ ഇപ്പൊ വന്നതേ ഒള്ളൂ . " നന്ദ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ജെറിക്ക് ചിരി വന്നു.. "എന്നാ പോയാലോ..." അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി മോളെയും എടുത്തു നടന്നു.. തങ്കിമോള് നന്ദയെ തന്നെ നോക്കി കൊണ്ട് ഇരിക്കുകയാണ്.... കൈകൾ കൊണ്ട് അവളുടെ മുഖത്തും മുടിയിലും തൊട്ട് നോക്കി ചിരിക്കുന്നുണ്ട്... തൊഴുതു ഇറങ്ങുന്നത് വരെ തങ്കി നന്ദയുടെ മേൽ നിന്ന് വിട്ട് മാറിയില്ല... "കുഞ്ഞി... വാ ഞാൻ എടുക്കാം.. ആമ്പലിന് കൈ വേദനിക്കും.....വാ മോളേ... " ജെറി പറഞ്ഞതിന്റെ അർത്ഥം മനസിലായപ്പോൾ മോള് വേഗം ജെറിയുടെ മേലേക്ക് ചാഞ്ഞു.... അവൾ അവനെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു.. "ആമ്പലേ....പൂ... " തങ്കി നന്ദുനോട്‌ ആയി പറഞ്ഞു... അത് കേട്ട് നന്ദയും ജെറിയും പരസ്പരം നോക്കി ചിരിച്ചു.

"നല്ല മഴ വരാൻ ചാൻസ് ഉണ്ട്.... " കുളത്തിലേക്ക് നടക്കുന്ന നേരമാണ് ജെറി മാനത്തെക്ക് നോക്കി കൊണ്ട് പറഞ്ഞത്... ശെരിയാണ്... മാനം ഇരുണ്ടു കൂടുന്നുണ്ട്..ചെറിയ തോതിൽ ഇടി മുഴങ്ങുന്നുമുണ്ട്... മേഘങ്ങളുടെ കൈ വിട്ട് ഒരു മഴ തുള്ളി അവളുടെ നെറ്റിയിലേക്ക് പതിച്ചു ... മഴയുടെ വരവ് അറിയിച്ചു കൊണ്ട് കാറ്റിനൊപ്പം ഇടി കൂടി വെട്ടിയപ്പോൾ നന്ദു പേടിച്ചു കൊണ്ട് ജെറിയുടെ കൈകളിൽ കൈ കോർത്തു പിടിച്ചു... ജെറി അത്ഭുതത്തോടെ കൈകളിൽ നോക്കി... പേടിച്ചു നിൽക്കുന്ന നന്ദയെ കണ്ടപ്പോൾ അവന് ചിരി വന്നു.. "ഇടിമിന്നൽ പേടിയാണല്ലേ.. " അവൻ ചോദിച്ചപ്പോൾ അവളൊന്നു ഇളിച്ചു.. "ഇതാ മഴയോട് എനിക്ക് ദേഷ്യം തോന്നുന്നത് വരുവാണെങ്കിൽ ഒറ്റക് വന്നാൽ പോരേ പിന്നാലെ വരും ഇടി... " ചുണ്ട് കൂർപ്പിച്ചു കൊണ്ട് മഴയെ പഴിക്കുന്ന നന്ദയെ കണ്ടപ്പോൾ ജെറി കടിച്ചു പിടിച്ച ചിരി പുറത്തേക്ക് വന്നു..

അവളെ നോക്കി സ്വയം മറന്ന് ചിരിക്കുന്ന ജെറിയെ കണ്ടപ്പോൾ നന്ദ നോക്കി നിന്ന് പോയി.. "ശോ നല്ല ചിരിയാട്ടോ അച്ചായാ.... " അവന്റെ മുഖത്തേക്ക് നോക്കി അവൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് ചിരി നിർത്തി... താടി തടവി കൊണ്ട് അവളെ അടി മുടി നോക്കി.. അപ്പോഴേക്കും മഴ അവരിൽ പെയ്തിറങ്ങി... "വാ അങ്ങോട്ട് മാറി നിൽക്കാം.. " തങ്കിമോളേ മഴ നനയിക്കാതെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ അമ്പലത്തിന്റെ ഒരു അരുകിലായി നിന്ന് കൂടെ നന്ദയും.. ചുമരിനോട്‌ ചേർന്ന് അവർ നിന്നു.... നന്ദ മോളേ ചേർത്തു പിടിച്ചു മഴ നോക്കി നിൽക്കുന്ന ജെറിയെ നോക്കി... ശക്തമായി പെയ്യുന്ന മഴയും കാറ്റും ഇടക്ക് വിരുന്നു വന്ന ഇടിയും അവളെ പേടി പെടുത്തിയില്ല.. തൊട്ടുരുമ്മിയുള്ള അവന്റെ സാമിപ്യം അവളിൽ അവനോട് ഉള്ള പ്രണയത്തിന്റെ ആരാധനയുടെ മറ്റൊരു ലോകം സൃഷ്ടിക്കുകയായിരുന്നു...

"മഴ കുറഞ്ഞു... ഇപ്പോ കുളം കാണാൻ ഒരു പ്രത്യേക ഭംഗി ആണ്... " ജെറിയുടെ സംസാരം ആണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.. "പോവാം.. " അവൻ ചോദിച്ചു.. "ആഹ്.. " അവൾ പിന്നാലെ നടന്നു.. ചെറു ചാറ്റൽ ഉണ്ട്... കുളപുരയിൽ മഴ കൊള്ളാതെ അവർ ഇരുന്നു.. തങ്കി മോള് നന്ദയുടേയും ജെറിയുടെയും കൈകൾ തമ്മിൽ ചേർത്തു പിടിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു കളിക്കുന്നുണ്ട്... അവളുടെ കളിക്ക് ഇടയിൽ നന്ദ കൈ പിൻവലിക്കാൻ നോക്കിയപ്പോൾ കുറുമ്പി വലിയ വായിൽ കരയാൻ തുടങ്ങി... ജെറിയെ നോക്കിയപ്പോൾ അവനൊന്നു ചിരിച്ചു കാണിച്ചു... തങ്കിമോള് അവരുടെ കൈകൾ കൂട്ടി പിടിച്ചു അതിൽ ഉമ്മ വെക്കുകയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുമുണ്ട്.. ഒരു നിമിഷം രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു..... പരസ്പരം കണ്ണുകൾ പിൻവലിക്കാൻ കഴിയാത്ത വിധം കോർത്തു..

തങ്കിമോള് ചിരിയാണ് അവരെ സ്വ ബോധത്തിലേക്ക് കൊണ്ട് വന്നത്... നന്ദ ചടപ്പോടെ മുഖം തിരിച്ചു.. ജെറിയുടെ അവസ്ഥയും അത് തന്നെ...അവന് എന്ത് പറ്റി എന്ന് അറിയില്ല ആകെ ഒരു വെപ്രാളം.. കുറച്ചു നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല... "വീട് ഇവിടെ അടുത്ത് ആണോ..." ജെറി അവളോട് ചോദിച്ചു.. "ആഹ് നടക്കാൻ ഉള്ള ദൂരമേ ഒള്ളൂ.. " "അച്ചായാ...മോളെയും കൂട്ടി ഇങ്ങനെ അങ്ങ് ജീവിച്ചു പോകാൻ ആണോ പ്ലാൻ... " അവളുടെ ചോദ്യം കേട്ട് അവൻ നെറ്റി ചുളിച്ചു.. "പിന്നേ..?? " "അല്ല കുഞ്ഞാണ്..അമ്മയെ വേണ്ടേ അവൾക്ക്.. " "അമ്മയോ... ഇവൾക് ഞാനുണ്ട് അമ്മയും അച്ഛനും ആയി.. " "എന്നാലും മോളേയും അച്ചായനേയും സ്നേഹിക്കാൻ ഒരാൾ വേണ്ടേ....

" അത് കേട്ട് ജെറി അവളെ ഒന്ന് നോക്കി.. "അങ്ങനെ ആര് .." "ഒരാൾ വന്നാൽ..?? ." നന്ദ ഇടം കണ്ണിട്ട് ജെറിയെ നോക്കി.. "വന്നാൽ....?? " അവന്റെ വാക്കുകൾക്കായി അവൾ കാതോർത്തു.. പക്ഷേ അവൻ ഒന്നും പറഞ്ഞില്ല...ഒരു പുഞ്ചിരിയോടെ വെള്ളത്തിലേക്ക് നോക്കി ഇരുന്നു.. തങ്കിമോള് നന്ദയുടെ മടിയിരുന്നു വള്ളം നോക്കി കൈ കൊട്ടി ചിരിക്കുന്നുണ്ട്.. ജെറി വെള്ളത്തിലേക്ക് ഇറങ്ങി ആമ്പൽ പൂ പറിച് മോൾക്ക് നേരെ നീട്ടി.. അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി അത് വാങ്ങിച്ചു.. "ആമ്പലിനും മേണം.. " "എനിക്ക് വേണ്ട വാവേ.. " "ഃഈൗൗ... മേണം... " അവൾ വീണ്ടും കരയാൻ തുടങ്ങിയപ്പോൾ ജെറി പൂ പൊട്ടിച്ചു നന്ദക്ക് നേരെ നീട്ടി..

അവൾ അവനെ മുഖം ഉയർത്തി നോക്കി.. "വാങ്ങടോ... " അവൾ വിറയുന്ന കൈകളോടെ പൂ വാങ്ങി.. "ഇപ്പോഴാ അല്ലിയാമ്പൽ ആയത്.. " അവൻ ചിരിയോടെ പറഞ്ഞു.ഒപ്പം അവൾക്കും ചിരി വന്നു "പോകാം.. " അവൻ ചോദിച്ചു.. അവൾ തലയാട്ടി കൊണ്ട് എണീറ്റു.. കുളത്തിന്റെ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി..നടക്കുമ്പോൾ ആണ് ഒരാൾ ജെറിയുടെ നേർക്ക് വന്നത്.. ഒരു പത്തുമുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരുത്തൻ..അയാളെ കണ്ടപ്പോൾ ജെറിയുടെ മുഖം താഴ്ന്നു..

"ഡാാ.. " ജെറിയെ കണ്ടതും അവൻ അലറി കൊണ്ട് വന്നു . ജെറിയുടെ ഷിർട്ടിൽ കുത്തി പിടിച്ചു.. "എന്തു ധൈര്യത്തിൽ ആട നീ എന്റെ മുന്നിൽ വന്നു നിന്നത്... " അവൻ ജെറിയെ തള്ളി താഴെ ഇട്ടു.. അല്ലിയും മോളും പേടിച്ചു കൊണ്ട് ജെറിയുടെ അടുത്തേക്ക് ചെന്നു.. "ശരത്ത് പ്ലീസ്.. ഇവിടെ വെച്ച് ഒരു സീൻ create ചെയ്യരുത്.. " ജെറി എണീറ്റ് കൊണ്ട് പറഞ്ഞു.. "ഓഹോ.. നീ എന്ത് ചെയ്യും എന്നേ.. ഒരുത്തിയെ കൊണ്ട് നടന്നു കൊന്നു.. ഇവളെ ആണോ ഇപ്പൊ കൂടെ കൊണ്ട് നടക്കുന്നത്... " അവൻ അത് പറഞ്ഞതും ജെറി നുരഞ്ഞു പൊന്തിയ ദേഷ്യം കൊണ്ട് വിറച്ചു... അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story