അല്ലിയാമ്പൽ: ഭാഗം 9

alliyambal anvy new

എഴുത്തുകാരി: ആൻവി

"അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കൊന്നു കളയും ചെറ്റേ..... " ജെറി കത്തുന്ന കണ്ണുകളോടെ അവനെ നോക്കി.... ജെറി സംയമനം പാലിച്ചു തിരിഞ്ഞു നന്ദയുടെ അടുത്തേക്ക് നടക്കാൻ ആഞ്ഞപ്പോൾ....ശരത്ത് അവന്റെ പുകിൽ നിന്ന് ചവിട്ടി വീഴ്ത്തി.... മുഖം അടിച്ചു നിലത്ത് വീണ ജെറി കട്ടകലിപ്പിൽ എണീറ്റ് വന്നു... പിന്നേ പരിസരം പോലും നോക്കാതെ കയ്യാങ്കളി ആയിരുന്നു.. തങ്കി മോള് പേടിച്ചു കരയാൻ തുടങ്ങി....നന്ദയുടെ അവസ്ഥയുടെ അത് തന്നെ....മോള് പേടി കൊണ്ട് നന്ദ ഇറുക്കി പിടിച്ചു.... നന്ദ അവളുടെ പുറത്ത് തട്ടി സമാധാനിപ്പിക്കുന്നുണ്ട്... അപ്പോഴേക്കും അമ്പലത്തിൽ ഉള്ളവർ വന്ന് ഇടപെട്ടു.... ജെറിയെ കുറച്ചു പേർ വന്നു പിടിച്ചു മാറ്റി...

"ഇതൊരു ക്ഷേത്രമാണ്....ഇവിടെ കിടന്ന് അടിയുണ്ടാക്കാൻ പൂരപറമ്പ് അല്ല... " പ്രായമായ ഒരാൾ ഇടയിൽ കേറി പറഞ്ഞു.. ജെറി അവരെ എല്ലാം തട്ടി മാറ്റി നന്ദയുടെ അടുത്തേക്ക് ചെന്നു.... ജെറിയെ കണ്ടപ്പോൾ തങ്കിമോള് കരഞ്ഞു കൊണ്ട് അവന്റെ മേലേക്ക് ചാഞ്ഞു.... അപ്പോഴും കരച്ചിൽ കൂടി വന്നു... "ഇല്ലടാ ഒന്നുല.... നമുക്ക് പോകാം.... " അവൻ നന്ദയെ നോക്കാതെ മോളേ സമാധാനിപ്പിച്ചു കൊണ്ട് അവിടെന്ന് ഇറങ്ങി..... അവൻ ഒന്നും പറയാതെ പോയതിൽ നന്ദക്ക് വല്ലാത്ത സങ്കടം തോന്നി... "ആവശ്യം കഴിഞ്ഞ് അവൻ നിന്നെയും വേണ്ടെന്ന് പറയും...." ജെറി പോകുന്ന വഴിയേ നോക്കി നിന്ന നന്ദയുടെ അടുത്തേക്ക് വന്ന ശരത് അവളോട് ആയി പറഞ്ഞു..

നന്ദ എന്തേലും ചോദിക്കുന്നതിന് മുന്നേ അവർ പോയി.... നന്ദക്ക് ഒന്നും മനസിലായില്ല.... പിന്നേ എന്തോ ഓർത്തപോലെ അവൾ ജെറിയുടെ പിന്നാലെ ഓടി..... "അച്ചായാ.... അച്ചായാ....." അവൾ പിറകിൽ നിന്ന് അവനെ വിളിച്ചു ഓടി വരുന്നത് അവൻ അറിഞ്ഞെങ്കിലും മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു... നന്ദ വിടാൻ ഒരുക്കമല്ലായിരുന്നു....അവൾ വേഗത്തിൽ ഓടി അവന്റെ മുന്നിൽ ചെന്നു നിന്നു....കിതച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ച് കൊണ്ട് അവൾ നിന്നു.... "എ...ന്താ...എന്താ..അയാൾ പറഞ്ഞതിന് അർത്ഥം...." ഒരു കിതപ്പോടെ ഉള്ള അവളുടെ ചോദ്യം കേട്ട് ജെറി അവളെ നോക്കാതെ മുന്നോട്ട് നടക്കാൻ തുടങ്ങി.. "അച്ചായാ പറഞ്ഞിട്ട് പോ... തങ്കിമോളുടെ അമ്മ എങ്ങന മരിച്ചത്..."

അവൾ പറയുന്നത് ഒന്നും വക വെക്കാതെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു.... "മോളുടെ അമ്മ മരിച്ചതോ അതോ കൊന്നതോ.....?? " ആ ഒരു ചോദ്യം കേട്ടപ്പോൾ ജെറിയുടെ കാലുകൾ നിശ്ചലമായി... അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു.... അവന്റെ ഭാവം കണ്ട് നന്ദക്ക് പേടി തോന്നി.. ചുവന്നു കലങ്ങിയ കണ്ണുകൾ.... നന്ദ തെല്ലും ഭയത്തോടെ അവനെ നോക്കി.... തങ്കിമോള് അവന്റെ തോളിൽ കിടക്കുന്നുണ്ട്..തേങ്ങി കരയുന്നുമുണ്ട്.... അവളുടെ പേടിച്ച മുഖം കണ്ടപ്പോൾ ജെറി പറയാൻ വന്ന വാക്കുകൾ മറന്നു പോയി.... അവൻ കണ്ണുകൾ അടച്ച് ശ്വാസം എടുത്തു... ഒന്നും പറയാതെ അവൻ തിരിഞ്ഞു നടന്നു... "ജെറി...എന്നോട് പറഞ്ഞൂടെ.. പ്ലീസ്.. എന്റെ ഒരു സമാധാനത്തിന് വേണ്ടിയാ..... "

അവളുടെ വാക്കിലേ ഇടർച്ച മനസ്സിലക്കിയ അവൻ അവളെ തിരിഞ്ഞു നോക്കി...  "എന്താ തനിക്ക് അറിയേണ്ടത്.... " ആൽതറയിൽ ഇരുന്ന് മറ്റെങ്ങോ നോക്കി കൊണ്ട് അവൻ അവളോട് ചോദിച്ചു... നന്ദ തങ്കിയെയും മടിയിൽ ഇരുത്തി അവന്റെ അടുത്ത് ഇരുന്നു കൊണ്ട് അവനെ നോക്കി... "ആരാ അയാൾ.... അയാൾ എന്താ അങ്ങനെ ഒക്കെ പറഞ്ഞത്.... " നന്ദയുടെ ചോദ്യം കേട്ട് അവന്റെ മുഖത്തു ഒരു ചെറു ചിരിയുണ്ട്... "അവൻ ആരാണെന്ന് അറിയും മുന്നേ അവളെ കുറിച്ച് അറിയണം... ശീതളിനെ കുറിച്ച്.... " ജെറി അതും പറഞ്ഞു തങ്കിമോളേ ഒന്ന് നോക്കി... കളിച്ചു ചിരിച്ചു കൊണ്ട് ആമ്പൽ പൂ നോക്കി ഇരിക്കുന്ന അവളുടെ തലയിലൂടെ അവൻ തലോടി....

നന്ദ അവന്റെ വാക്കുകൾക്കായി കാത്തു നിന്നു.... "ശീതൾ.. എന്റെ ബെസ്റ്റി....ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ ആണ് ഞങ്ങൾ.... ഒന്നാം ക്ലാസ്സ്‌ മുതൽ എന്തിന് ഡിഗ്രി വരെ ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ ഇരുന്നു പഠിച്ചവർ ആണ് ഞങ്ങൾ... ഒരുപാട് ഇഷ്ടമായിരുന്നു അവളെ...അതിനെ പ്രണയം എന്നൊന്നും വിളിക്കാൻ പറ്റില്ല....പക്ഷേ എന്നും കൂടെ വേണം എന്ന് ഉണ്ടായിരുന്നു...ഞങ്ങൾ എപ്പോ.. എപ്പോഴും ഒരുമിച്ച് ആകുമായിരുന്നു....കോളേജിൽ പോകുമ്പോൾ എന്റെ കൂടെ ബൈക്കിൽ ആയിരുന്നു അവൾ വന്നിരുന്നത്....പുറമേന്ന് കാണുന്നവർക്ക് ഞങളുടെ ബന്ധം പ്രണയം എന്ന് തോന്നിയിരുന്നു എങ്കിലും അതിനേക്കാൾ എല്ലാം പരിശുദ്ധ മായ സൗഹൃദം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു....

ഞാൻ എല്ലാകാര്യവും അവളോട് പറയും പരസ്പരം മറച്ചു വെക്കുന്ന രഹസ്യങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല... എന്താ പറയാ...ഒരു സഹോദരി അല്ല ഒരു അമ്മ അങ്ങനെ ഒക്കെ ആയിരുന്നു അവൾ എനിക്ക്.... " ജെറിയുടെ കണ്ണുകൾ നിറയുന്നത് നന്ദ കണ്ടു... അവൻ അവളെ മുഖം ചെരിച്ചു കൊണ്ട് നോക്കി... "അവളുടെ വീട്ടിലും എന്റെ വീട്ടിലും ഒക്കെ അറിയാം ഞാനും അവളും തമ്മിൽ ഉള്ള സൗഹൃദം അത് കൊണ്ട് തന്നെ ഞങ്ങളുടെ ബന്ധം അവർ ഒരിക്കലും തെറ്റായ കണ്ണിലൂടെ കണ്ടിട്ടില്ല....എപ്പോ വേണമെങ്കിലും അവളെ പോയി കാണാനും അവളുടെ റൂമിൽ കയറാൻ വരെ എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.... ഇപ്പൊ പോയ ശരത്ത് ഇല്ലേ അവളുടെ ഏട്ടൻ..

അവനെക്കാൾ അവൾക്ക് ഇഷ്ടം എന്നേ ആയിരുന്നു.... പക്ഷേ എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി..." ജെറി കണ്ണുകൾ ഇറുക്കി അടച്ചു.... "എ... എന്ത് പറ്റി.... " നന്ദ അവനെ ഉറ്റു നോക്കി... "ഞങ്ങൾ ഡിഗ്രിക്ക് ജോയിൻ ചെയ്ത് അധികം ആയിട്ടില്ല.... അതിന്റെ ഇടക്ക് ആണ് അവൾ എന്നോട് അവളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത്....കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്...കൂടാതെ എന്നോട് പറയാതെ മറച്ചു വെച്ചതിൽ സങ്കടവും... ആദ്യം കുറേ ദേഷ്യപ്പെട്ടു എങ്കിലും അവളുടെ മുഖം വാടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.. പിന്നേ സംയമനം പാലിച്ചു കൊണ്ട് അവളോട് ആളെ കുറിച്ച് അന്വേഷിച്ചപ്പോൾ ആരാണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഞാനൊന്ന് ഞെട്ടി...."

"ആരായിരുന്നു അത്... " നന്ദ ആകാംഷയോടെ ചോദിച്ചു.. ജെറി ചിരിച്ചു കൊണ്ട് അവളെ നോക്കി.. "എന്റെ ഇച്ചായൻ ജോയ്...അവൻ ഞങ്ങളുടെ അതേ കോളേജിൽ lecturer ആയി വർക്ക്‌ ചെയ്യുകയായിരുന്നു... അവനാണ് എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയിരുന്നു...അവൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടാകുമല്ലോ.... ഇച്ചായൻ അവളെ നന്നായി നോക്കും എന്ന് ഉറപ്പ് ഉണ്ടായിരുന്നു... എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി ഞാൻ അവനോട് സംസാരിച്ചു..സത്യമാണെന്നു അവനും പറഞ്ഞു... പക്ഷേ അവനു ടെൻഷൻ വീട്ടിൽ അറിഞ്ഞാൽ എന്താവും എന്ന് ഓർത്തിട്ട് ആയിരുന്നു...വീട്ടുകാരെ ഞാൻ പറഞ്ഞു മനസ്സിലാക്കാം എന്ന് അവരെ ആശ്വാസിപ്പിച്ചു...

പിന്നീട് അങ്ങോട്ട് അവരുടെ പ്രണയദിനങ്ങൾ ആയിരുന്നു....ഞാൻ ആയിരുന്നു അവർക്ക് കാണാൻ അവസരം ഉണ്ടാക്കിയിരുന്നത്...ജോയ് പാർക്കിലോ ബീച്ചിലോ വെയിറ്റ് ചെയ്യും ഞാൻ അവളെയും കൊണ്ട് അവന്റെ അടുത്തേക്ക് ചെല്ലും... അവൾ ഒരുപാട് ഹാപ്പി ആയിരുന്നു... ഇടക്ക് എന്നോട് പറയും.. എന്റെ ഇച്ചായന്റെ പ്രൊപോസൽ അക്‌സെപ്റ് ചെയ്തത് അവനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രമല്ല എന്നും ഞങ്ങൾ ഒരുമിച്ച് ഉണ്ടാവാൻ വേണ്ടി കൂടി ആണെന്ന്.... ദിവസങ്ങൾ കടന്നു പോയി ഇതിനിടക്ക് അവർ തമ്മിൽ എപ്പോഴും കാണും ഞാൻ ഇല്ലാത്ത സമയങ്ങളിൽ അവരുടെ കണ്ട്മുട്ടലുകൾ കൂടി വന്നു... അതിന്റെ ഇടക്ക് ഇച്ചായന്റെ കല്യാണം ഉറപ്പിച്ചു..

.അക്കാര്യം അറിഞ്ഞപ്പോൾ അവനെക്കാൾ ടെൻഷൻ അവൾക്ക് ആയിരുന്നു... അവന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് വിളിച്ചാൽ ഫോൺ എടുക്കില്ല എന്നൊക്കെ പറഞ്ഞു അവൾ ഒരുപാട് കരഞ്ഞു... ഇക്കാര്യം അവനോട് ചോദിച്ചപ്പോൾ അവൻ ഒന്നും പറഞ്ഞതുമില്ല എന്നോടും അടുപ്പം കുറഞ്ഞതു പോലെ... അവളോട് പറഞ്ഞപ്പോൾ അവൻ ഇല്ലാതെ അവൾക്ക് പറ്റില്ല എന്നൊക്കെ പറഞ്ഞു കരച്ചിൽ ആയിരുന്നു...പിന്നേ സമാധാനത്തോടെ അവളോട് ചോദിച്ചപ്പോൾ ആണ് അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്...." ഒരു നെടു വീർപ്പോടെ അവൻ പറഞ്ഞു നിർത്തി... നന്ദ അവനെ നോക്കി ഇരുന്നു.... "പിന്നേ പറയണോ...കുറച്ചു ദിവസം ആരും അറിയാതെ അവൾ കൊണ്ട് പോയി..

ഇതിനിടയിൽ ഇച്ചായനെ കണ്ട് ഞാൻ സംസാരിക്കാൻ പല തവണ നോക്കി... അവൻ പറഞ്ഞത് അവൾ ആളു ശെരിയല്ലന്നാ.... കേട്ടപ്പോൾ ദേഷ്യം വന്നു അവനെ ഒരുപാട് തല്ലി... പിന്നേ അതും പറഞ്ഞു വഴക്കായി.... അപ്പച്ചൻ ഇടപെട്ടപ്പോൾ ആ $&#&*# മോൻ പറഞ്ഞത് എന്താന്ന് അറിയോ...?? " ജെറി കണ്ണുകൾ ദേഷ്യം കൊണ്ട് കത്തുന്ന പോലെ അവൾക്ക് തോന്നി.. "ഞാൻ അവളെ കൊണ്ട് നടന്ന് പിഴപ്പിച്ചെന്ന്.... പറഞ്ഞാൽ ആരും വിശ്വസിച്ചു പോകും രാവെന്നും പകൽ എന്നും ഇല്ലാതെ എന്റെ കൂടെ കറങ്ങി നടന്നവൾ അല്ലേ... അത് മതിയായിരുന്നു വീട്ടിൽ നിന്ന് എന്നേ പുറത്താക്കി...അവളുടെ വീട്ടിൽ കാര്യം അറിഞ്ഞു അവളെ ഒരുപാട് തല്ലി..ഒന്നും സഹിക്കാൻ കഴിയാതെ വന്നപ്പോൾ .അവൾ ആത്മഹത്യാക്ക് ശ്രമിച്ചു... പക്ഷേ രക്ഷപെട്ടു..

അപമാനം കൊണ്ട് ഇനി അവളെ വേണ്ടെന്ന് പറഞ്ഞ് വീട്ടുകാർ കയ്യോഴിഞ്ഞു.....അത് വരെ കൂടെ ഉണ്ടായിരുന്ന ആരും ഞങ്ങളെ വിശ്വസിചില്ല... അവളെ അങ്ങനെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ലായിരുന്നു... ഞാൻ നോക്കി അവളെ..അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു കൂടെ നിന്നു... ഇതിനിടക്ക് ഇച്ചായനെ കാണാൻ ചെന്നെങ്കിലും അവൻ കൂട്ടാക്കിയില്ല... അവൾക്ക് എപ്പോഴും കരയാൻ ആയിരുന്നു നേരം...അവള് കാരണം എന്റെ ലൈഫ് പോയെന്നും പറഞ്ഞ്... അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാൻ അല്ലെന്ന് അവൾ വീട്ടുകാരോട് പലതവണ പറഞ്ഞതാണ് പക്ഷേ ആരും വിശ്വസിച്ചില്ല...

അതിന്റെ ഇടക്ക് ജോയ് ഓരോന്ന് പറഞ്ഞ് അവന്റെ ഭാഗം സേഫ് ആക്കി...ഞാനും അവളും ഒറ്റപെട്ടു.. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവൾക്ക് ഒരു കുഞ്ഞ് ഉണ്ടായി...എന്റെ തങ്കിമോള്....പക്ഷേ അവളെ മാത്രം തിരികെ കിട്ടിയില്ല...ആരും അന്വേഷിച്ചു വന്നില്ല..ഞാൻ ശെരിക്കും ഒറ്റപെട്ടു പോയി..മോള് ഉള്ളത് കൊണ്ട് എങ്ങോട്ടും പോകാനും കഴിയില്ലായിരുന്നു... " അത്രയും പറഞ്ഞു ജെറി അല്പനേരം മൗനമായി ഇരുന്നു... നന്ദയുടെ കണ്ണുകൾ നിറഞ്ഞു....അവൾ മടിയിൽ ഇരിക്കുന്ന തങ്കിമോളേ ചേർത്തു പിടിച്ചു തലയിൽ ചുംബിച്ചു.. "അപ്പൊ... അപ്പൊ തങ്കിമോളുടെ അച്ഛൻ.?? " ഒരു മരവിപ്പോടെ അവൾ ചോദിച്ചു.. "അവൻ എവിടെ പോകാൻ തല ഉയർത്തി പിടിച്ചു കുരിശിങ്കൽ തറവാട്ടിൽ തന്നെ ഉണ്ട്..."

"ഇനി മോളേ ചോദിച്ചു വന്നാൽ....?? " "അതിനുള്ള ധൈര്യം ഒന്നും അവനില്ല..വന്നാലും വിട്ട് കൊടുക്കില്ല എന്റെ ശീതൾ പറയാറുണ്ട് അനാഥലയത്തിൽ കൊണ്ടിടെണ്ടി വന്നാലും അവളുടെ കുഞ്ഞിനെ അവനെ ഏൽപ്പിക്കരുത് എന്ന്...എല്ലാവരും വിശ്വസിചിരിക്കുന്നത് ഇവൾ എന്റെ മകൾ ആണെന്നാ...അങ്ങനെ മതി...." അവൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവളെ നോക്കി.. "ആദ്യമൊക്കെ ഇവളെ നോക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ജനിച്ചു ദിവസങ്ങൾ മാത്രമായ കുഞ്ഞ് എനിക്ക് ഒന്നും അറിയില്ലായിരുന്നു.. പിന്നെ അയൽ വീട്ടിലെ ചേച്ചി വന്നു നോക്കും അവരെ ഏല്പിച്ചു ഞാൻ ജോലിക്ക് പോകും ഈവെനിംഗ് ക്ലാസ്സിന് പോകും... അങ്ങനെ ഇപ്പൊ ഇവിടെ വരെ ആയി....ഇപ്പോ ഇവളാ എന്റെ ലോകം..."

ജെറി മോളേ അവളുടെ മടിയിൽ നിന്ന് എടുത്ത് ഉയർത്തി പിടിച്ചു.. അവൾ കാര്യം മനസിലാകാതെ കൈ കൊട്ടി ചിരിക്കുന്നുണ്ട്.. ജെറി അവളെ വാത്സല്യത്തോടെ നെഞ്ചോട് ചേർത്ത് പിടിച്ചു... "ഇപ്പൊ മനസ്സിലായോ അവൻ എന്നേ അടിച്ചത് എന്തിനാണെന്ന്..മുൻപ് ഒക്കെ അവൻ അടിക്കുമ്പോൾ ഞാൻ നിന്ന് കൊള്ളും.. അവന്റെ സങ്കടം കൊണ്ട് ആണല്ലോ എന്ന് ഓർത്ത്.. പക്ഷേ അവനു ഒരു തരം പകയാണ് എന്നോട്.. അതിനി മാറാനും പോണില്ല..പിന്നേ എനിക്കും തോന്നി അവൾ മരിച്ചെന്നു പറഞ്ഞപ്പോൾ തിരിഞ്ഞു നോക്കാത്ത അവന്റെ അടി കൊള്ളേണ്ട ആവശ്യം ഇല്ലെന്ന്... " അതും പറഞ്ഞു ജെറി തങ്കമോളേ തലോടി കൊണ്ട് ഇരുന്നു.. കുറച്ചു നേരം രണ്ട് പേരും മൗനം ആയിരുന്നു...

നന്ദ അവനെ തന്നെ നോക്കി ഇരുന്നു... അവളുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു.. ജെറിയുടെ മടിയിൽ ഇരിക്കുന്ന തങ്കി മോളേ കണ്ടപ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു... "നേരം ഒരുപാട് വീട്ടിൽ അന്വേഷിക്കില്ലേ.. " അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു... നന്ദ അപ്പോഴും അവനെ നോക്കി ഇരിക്കുകയാണ്... അവളുടെ നോട്ടം കണ്ട് അവൻ പുരികം പൊക്കി എന്താന്ന് ചോദിച്ചു.. അവൾ ഒരു മങ്ങിയ ചിരിയോടെ തല വെട്ടിച്ചു.. നന്ദ ആൽതറയിൽ നിന്ന് ഇറങ്ങി... ജെറിയും.. "ഞങ്ങൾ പോട്ടേ.. " അവൻ അവളോട് ആയി പറഞ്ഞ് തിരിഞ്ഞു നടന്നു. തങ്കിമോള് സങ്കടത്തോടെ അവളെ നോക്കി.. "ആമ്പലേ...... " ജെറിയുടെ തോളിൽ കിടന്നു സങ്കടത്തോടെ വിളിച്ചു..

"ഇനി നമുക്ക് ആമ്പലിനെ പിന്നേ കാണാം കുഞ്ഞി...നമുക്ക് വീട്ടിൽ പോയി പാല് കുടിക്കണ്ടേ.. മ്മ്... " ജെറി മോളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.. "ആമ്പലോ.?? " കുഞ്ഞിചുണ്ടുകൾ പുറത്തേക്ക് ഉന്തി കൈ മലർത്തി കൊണ്ട് അവൾ ചോദിച്ചു.. "ആമ്പലിന്റെ വീട് വേറെ അല്ലേ തങ്കി... ആമ്പല് പൊക്കോട്ടെ നമ്മുക്ക് നാളെ കാണാലോ.. " "മേണ്ട... ഇപ്പം... " അവൾ കാലിട്ട് കുതറി കൊണ്ട് പറഞ്ഞു.. നന്ദ അകലെ നിന്ന് അത് കാണുന്നുണ്ടായിരുന്നു.. "അച്ചായാ..... " അവൾ ഉറക്കെ വിളിച്ചു.. ജെറി നടത്തം നിർത്തി തിരിഞ്ഞു നോക്കി.. നന്ദ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു.. അവന്റെ തൊട്ട് മുന്നിൽ നിന്നു....

അവൾ കൈകൾ കൊണ്ട് അവനെയും മോളെയും കെട്ടിപിടിച്ചു... ജെറി തരിച്ചു നിന്ന് പോയി.. എന്നാൽ തങ്കിമോള് സന്തോഷത്തോടെ കുഞ്ഞികൾ കൊണ്ട് നന്ദയെ കെട്ടിപിടിച്ചു.. പെട്ടന്ന് എന്തോ ഓർത്തപോലെ നന്ദ അവരിൽ നിന്ന് വിട്ട് നിന്നു.. അവൾക്ക് അവന്റെ മുഖത്തു നോക്കാൻ ചടപ്പ് തോന്നി.. തങ്കിമോള് സന്തോഷം കൊണ്ട് ചിരിക്കുന്നുണ്ട്.. ജെറിയുടെ കയ്യിൽ നിന്ന് നന്ദയുടെ മേലേക്ക് ചാഞ്ഞു കൊണ്ട് അവൾക്ക് ഉമ്മ കൊടുത്തു...അത് പോലെ ജെറിക്കും ഉമ്മ കൊടുത്തു ചിരിക്കുന്നുണ്ട്..

നന്ദ തല ചൊറിഞ്ഞു കൊണ്ട് ഇടം കണ്ണിട്ട് അവനെ നോക്കി.... ജെറി വായും പൊളിച്ച് അവളെ നോക്കി. നന്ദ ചമ്മി കൊണ്ട് തിരിഞ്ഞോടി... അത് കണ്ട് ജെറിയുടെ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു... തങ്കിമോള് അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തിട്ട് കൈകൊട്ടി ചിരിക്കാൻ തുടങ്ങി... "അല്ലി......." അവന്റെ വിളി കേട്ട് നന്ദ ഓട്ടം നിർത്തി.. ജെറി അവളുടെ അടുത്തേക്ക് ചെന്നു... "ഒരു മഴക്ക് കൂടി സാധ്യതയുണ്ട്... ഞാൻ വീട്ടിൽ ആക്കി തരണോ....?? " അവന്റെ ചോദ്യം കേട്ട് അവളുടെ കണ്ണുകൾ വിടർന്നു... "വേണമെങ്കിൽ മതി...ഇനി എന്റെ കൂടെ വരാൻ ഇഷ്ട്ട.. ".

"ഇഷ്ടമാണ്... " അവനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു... അവൻ നെറ്റി ചുളിച്ചു.. "എന്താ...?? " "അ.... അല്ല..വരാൻ ഇഷ്ടമാണ്.... " അത് കേട്ട് ജെറി ഒന്ന് ചിരിച്ചു.. നന്ദക്ക് ഇത്തവണ എന്തോ അവനെ നേരിടാൻ കഴിഞ്ഞില്ല... ജെറി മോളേ അവൾക്ക് നേരെ നീട്ടി... അവൾ പുഞ്ചിരിയോടെ മോളേ വാങ്ങി.... അവന്റെ കൂടെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു.....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story