അമ്മാളു: ഭാഗം 65

ammalu

രചന: കാശിനാഥൻ 

ഓണം കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം ചിങ്ങം 26ന് ആയിരുന്നു വേണിയുടെ വിവാഹം.

നാലഞ്ച് മാസം കഴിഞ്ഞു നടത്തം എന്നായിരുന്നു ആദ്യം തീരുമാനിച്ചത് എങ്കിലും പിന്നീട് ആ പ്ലാൻ മാറ്റി പെട്ടന്ന് തന്നെ നടത്താൻ ഉള്ള ഒരുക്കങ്ങൾ ഒക്കെ നടത്തുകയായിരുന്നു.

ഓണം സെലിബ്രേഷൻ ഒക്കെ കോളേജിൽ തകൃതിയായി കൊണ്ടാടിയ ശേഷം അമ്മാളു വിഷ്ണുവിന്റെ ഒപ്പം നേരെ ഒരു തുണിക്കടയിലേക്ക് പോയത്..വീട്ടിലേക്ക് ഉള്ള 
ഓണക്കോടി എടുക്കുവാൻ വേണ്ടി..
രണ്ട് പേരുടെയും വീട്ടിലേക്ക് എടുക്കണം. 
ആദ്യം, അമ്മാളുവിന്റ അച്ഛനും അമ്മയ്ക്കും വാങ്ങിയത്.
അച്ഛനും മുണ്ടും ഷർട്ടും, അമ്മയ്ക്ക് ഒരു കോട്ടൺ സാരിയും ആയിരുന്നു. പിന്നെ അച്ഛമ്മയ്ക്ക് ഒരു സെറ്റും.

ശേഷം, വിഷ്ണുവിന്റെ അച്ഛനും ഏട്ടനും മേടിച്ചു, അത് കഴിഞ്ഞു, പ്രഭയ്ക്കും മീരയ്ക്കും ഓരോ സാരി, മീരയ്ക്ക് ഒരു കാഞ്ചിപുരം സാരി വാങ്ങിയപ്പോൾ പ്രഭയ്ക്ക് ഹാൻഡ് ലൂമിന്റെ ഒരു സെറ്റ് സാരി ആയിരുന്നു വാങ്ങിയത്. കുട്ടികൾക്ക് ഒക്കെ അവിടെയും ആയിട്ട് വന്നു എടുക്കാം എന്നും തീരുമാനിച്ചു.

വേണിയുടെ കല്യാണത്തിന് ഉടുക്കാൻആയിട്ട് അമ്മാളുവിനു ഒരു ബോട്ടിൽ ഗ്രീൻ നിറം ഉള്ള സോഫ്റ്റ്‌ സിൽക്ക് സാരി വിഷ്ണു വാങ്ങി കൊടുത്തപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം ആയി..

പെണ്ണിന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ വിഷ്ണുവിനു ചിരി വന്നുപോയി.

അമ്മാളുവിന്റെ ഇഷ്ട്ടം നോക്കി അവനു ഒരു കുർത്തയും മുണ്ടും ആയിരുന്നു എടുത്തത്.

അങ്ങനെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഇരുവരും വീട്ടിൽ എത്തിയപ്പോൾ നേരം ഒൻപതു മണി കഴിഞ്ഞു.

ഓണക്കോടി എല്ലാവർക്കും എടുത്തു കൊടുത്തത് അമ്മാളു ആയിരുന്നു.

കുട്ടിപ്പട്ടാളങ്ങൾക്ക് വിഷമം ആവാതെ ഇരിക്കാൻ,, വിഷ്ണു പുറത്തു നിന്നും ഫുഡ്‌ പാർസൽ വാങ്ങിയാണ് വന്നത്.

അത് കണ്ടതു കൊണ്ട് എല്ലാവരുടെയും മുഖം തെളിഞ്ഞു.

അമ്മയ്ക്കും ഏടത്തിയ്ക്കും ഒക്കെ അവർക്കായി വാങ്ങിയ സാരി ഒരുപാട് ഇഷ്ടം ആയിരുന്നു..

അമ്മാളു ആണ് സെലക്ട്‌ ചെയ്തത് എന്ന് വിഷ്ണു പറഞ്ഞപ്പോൾ അവർക്ക് ഒക്കെ ഒരുപാട് സന്തോഷം ആയി.

റൂമിൽ എത്തി കുളി കഴിഞ്ഞ ശേഷം അമ്മാളു കണ്ണാടിയുടെ മുന്നിൽ നിന്ന് സാരി എടുത്തു ദേഹത്തേക്ക് വെച്ചു നോക്കുകയാണ്.

അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവൾ അതിന്റെ ഭംഗി ആസ്വദിച്ചു നിന്നു.

വിഷ്ണു വന്നു പിന്നിൽ നിന്നും പുണർന്നു അവളെ കണ്ണാടിയുടെ മുന്നിൽ നിറുത്തി.

നോക്കട്ടെ എന്റെ അമ്മാളുട്ടി ചുന്ദരി ആയൊന്നു...

അവൻ തന്റെ താടി അവളുടെ തോളിൽ മുട്ടിച്ചു കൊണ്ട് പെണ്ണിനോട് ചേർന്നു നിന്നപ്പോൾ ആകെ കൂടി ഒരു പരവേശം ആയിരുന്നു അവൾക്ക്.

നാലഞ്ച് മാസം കൂടി എടുക്കും, നിന്റെ എക്സാം കഴിയാന് അല്ലേ അമ്മാളുവെ...

വിഷ്ണു ചോദിച്ചതും അമ്മാളു ഒന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ അവൻ അവളുടെ കവിളിൽ മൂക്ക് കൊണ്ട് ഒന്ന് ഉരസി.

ഈയിടെ ആയിട്ട് ഇത്തിരി കൂടുന്നുണ്ട് കേട്ടോ, നല്ല അടിയുടെ കുറവ് ആണ് 


കണ്ണുരുട്ടി പേടിപ്പിക്കുന്നവളുടെ വയറിലൂടെ കൈ കൊണ്ട് പരതിയ ശേഷം അവൻ പതിയെ ഒന്ന് അമർത്തി.

" ഞാൻ ചോദിച്ചതിന് ഉത്തരം പറ അമ്മാളു നീയ് "

"ഹ്മ്മ്... എക്സാം കഴിയാൻ അത്രയും ദിവസങ്ങൾ എടുക്കും എന്നുള്ളത് വിഷ്ണുവേട്ടൻ അറിയാല്ലോ പിന്നെന്താ "

" നിനക്കും അറിയാമല്ലോ അല്ലേ "

"ആഹ്, എന്താണ് കാര്യം, ഒന്ന് പറഞ്ഞാട്ടെ,"

"ഹോ.. അത് വരെ വെയിറ്റ് ചെയ്യാൻ വയ്യാ, ഞാനും ഒരു പുരുഷു അല്ലെടി..."

കാതോരം അവൻ പറയുന്നത് കേട്ടതും അമ്മാളു ഞെട്ടി വിറച്ചു.

ആ വിറയൽ മെല്ലെ അവനിലേക്കും പടർന്നു.

" എന്താ പെണ്ണേ ഇത്രയ്ക്ക് പേടിക്കാനായി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ"

 അവൻ അമ്മാളുവിനെ തനിക്ക് അഭിമുഖമായി  നിർത്തിയ ശേഷം അവളുടെ തോളിൽ കിടന്ന സാരിയെടുത്ത് ബെഡിലേയ്ക്ക് ഇട്ടു.

എന്നിട്ട് ആ തുടുത്ത മുഖം കൈ കുമ്പിളിൽ എടുത്തു പിടിച്ചു.

അപ്പോളേക്കും അവളുടെ മുഖത്ത് നാണത്താൽ പൂത്ത പല ഭാവങ്ങൾ വിരിഞ്ഞു വന്നു.

ക്ലാസ്സ്‌ കഴിഞ്ഞിട്ട് പോരെ വിഷ്ണുവേട്ട....

മതിയോ..

ഹ്മ്മ്.... ഇല്ലെങ്കിൽ പ്രെഗ്നന്റ് എങ്ങാനും ആയാൽ എക്സാം ഒക്കെ എഴുതാൻ പാട് ആയിരിക്കും.


ഹേയ്... അങ്ങനെ വരാൻ വഴിയില്ല പെണ്ണെ...

ങ്ങെ.. അതെന്താ.

എക്സാം ആകുമ്പോൾ കൂടി വന്നാൽ നിനക്ക് മൂന്നോ നാലോ മാസമേ ആകു... അതിനു നീ ഇത്രക്ക് ടെൻഷൻ ആവണ്ട കാര്യം ഇല്ല.

എന്നാലും അങ്ങനെയല്ല ഏട്ടാ...കോളേജിൽ പോകാൻ ഒക്കെ ഒരു നാണക്കേട്.. ഒന്നാമത് കുട്ടികൾക്ക് ആർക്കും അറിയില്ല നമ്മൾ തമ്മിൽ വിവാഹം കഴിച്ചു എന്നുള്ളത് പോലും, ഞാൻ പറഞ്ഞിരിക്കുന്നത് എന്റെ ഹസ്ബൻഡ് വെളിയിൽ ആണ് എന്നാ... അതൊക്കെ പോളിയില്ലേ..?

നിന്റെ ഫ്രണ്ട്സ് അങ്ങനെ വിചാരിച്ചോട്ടെ, നോ പ്രോബ്ലം, പക്ഷെ സ്റ്റാഫ് റൂമിൽ എല്ലാവർക്കും അറിയാം നീയ് എന്റെ ഭാര്യ ആണെന്ന് ഉള്ളത്.

ങ്ങെ... സത്യമാണോ ഏട്ടാ..

അവൾ ആശ്ചര്യത്തോടെ വിഷ്ണുവിനെ നോക്കി.

പിന്നല്ലാതെ..എല്ലാദിവസവും,നമ്മൾ ഒരുമിച്ച് വരികയും പോകുകയും ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും ആരെങ്കിലുമൊക്കെ ചിന്തിക്കില്ലേ, എന്തെങ്കിലും അടുപ്പം കാണുമെന്ന്.
 അങ്ങനെ മാത് സ് ഡിപ്പാർട്ട്മെന്റിലെ മീനമാഡവും, പീയൂഷ് സാറും ഒക്കെ എന്നോട് ചോദിച്ചു, ഞാനപ്പോൾ തന്നെ അവരോടൊക്കെ പറഞ്ഞു എന്റെ വൈഫ് ആണെന്ന്,

 ഈശ്വരാ എന്നിട്ട് വിഷ്ണുവേട്ടൻ എന്നോട് ഇതേവരെ ആയിട്ടും ഈ കാര്യം ഒന്നും പറഞ്ഞില്ലല്ലോ.

 ആ അതൊക്കെ, അത്ര വലിയ കാര്യമൊന്നുമല്ലല്ലോ അമ്മാളു,  നമ്മൾ ഇപ്പോൾ ഡിസ്കസ് ചെയ്ത മാറ്ററിനെക്കുറിച്ച് നീ സംസാരിക്കൂ.

 അവൻ പലവുരു ചോദിച്ചിട്ടും അമ്മാളും മറുപടിയൊന്നും പറഞ്ഞില്ല.
 മുഖം താഴ്ത്തി നിൽക്കുകയാണ് ചെയ്തത്.
 അപ്പോഴേക്കും ആരു വന്ന്  അമ്മാളുവിനെ വിളിച്ചു..

അവൾ,വിഷ്ണുവിനെ ഒന്ന് കണ്ണ് ഇറക്കി കാണിച്ചശേഷം, റൂമിൽ നിന്നും ഇറങ്ങിപ്പോയി.

****

 നാലഞ്ചു ദിവസം വിഷ്ണുവിനെ പറ്റിച്ചു നടന്നുവെങ്കിലും, ഒടുവിൽ ആ ഓണക്കാലം അവർക്ക് ഏറെ പ്രിയമുള്ളതായി മാറുകയായിരുന്നു.

 മനസ്സുകൊണ്ട് ശരീരം കൊണ്ടും അവൾ, വിഷ്ണുവിന്റെ പാതിയായി മാറി.

 ഓണ നിലാവുദിച്ച ഒരു  നിശീധിനിയിൽ, ഇലഞ്ഞിപ്പൂമണം ഒഴുകി എത്തുന്ന ആ കുളിരും തണുപ്പും ആസ്വദിച്ച് അമ്മളു ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.

 പിന്നിൽ നിന്നും വന്ന വിഷ്ണു അവളെ പൊക്കിയെടുത്ത്, ബെഡിലേയ്ക്ക് കൊണ്ടുപോയി കിടത്തി..

വിഷ്ണുവേട്ടാ.... എന്തായി കാട്ടുന്നെ.

കുതറി എഴുന്നേറ്റ് മാറാൻ തുനിഞ്ഞവളെ അവൻ ബലം പ്രയോഗിച്ചു പിടിച്ചു കിടത്തി.

 അമ്മാളു ക്ഷമയ്ക്ക് ഒരു പരിധിയുണ്ട് കേട്ടോ, അതുകൂടി വിട്ടാല്, എനിക്ക് പിന്നെ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല.
പറഞ്ഞു കൊണ്ട് അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു അണച്ചു.

പിടഞ്ഞു മാറാൻ ശ്രെമിച്ചവളെ ഒരു ജാലകക്കാരന്റെ കരവിരുതൽ കൊണ്ടെന്ന പോലെ അവൾ തന്റെ വരുത്തിയിലാക്കി.

അവളെ ചുമ്പിച്ചും തഴുകി തലോടിയും, ലാളിച്ചും അവൻ മെല്ലെ ഉണർത്തി തുടങ്ങിയപ്പോൾ ആദ്യമദ്യം പെണ്ണ് എതിർത്തു.

എന്നാൽ അവന്റെ കരലാളനകൾ കൂടി കൂടി വന്നു.തന്റെ പാതി ജീവന്റെ കാണാപ്പുറങ്ങൾ തേടി അവൻ അലഞ്ഞു.

അവനാൽ 
വിവസ്ത്രയായപ്പോൾ അവൾ വിവശയായി മാറി.ആ നഗ്ന മേനിയിലൂടെ ഒരു നാഗം കണക്കെ അവൻ ഇഴഞ്ഞു കൊണ്ട് അവളിലെ ഓരോ അണുവിനെയും ഉണർത്തി യപ്പോൾ രതിയുടെ ആർത്തനാദം അവളിൽ നിന്നും ഉയർന്നു വന്നു.
അത് കേൾക്കും തോറും അവന്റെ സിരകളും അടിമുടി ചൂട് പിടിച്ചു തുടങ്ങിയിരുന്നു.

തന്റെ പാതിയെ പ്രാപിക്കാൻ മനസ് കൊണ്ടു അവനു തയ്യറെടുത്തു...

അതുവരെ സുഖ ലോലുപത്തിൽ മയങ്ങി ആസ്വദിച്ചു കിടന്നവൾ പൊടുന്നനെ വാ പൊത്തി നിലവിളിച്ചു.

അത് കണ്ടതും ആ പൂവുടലിൽ നിന്നും അവനൊന്നു പിടഞ്ഞു മാറി.

അവളുടെ കണ്ണീര് അവനെ വേദനിപ്പിച്ചു.

പാതി മുറിഞ്ഞ രതിയുടെ സുഖം,.

അത് അവനെ ശരിക്കും തളർത്തി എന്നുള്ളത് അവൾക്ക് മനഃസിലായി.

തന്റെ അരികിലായി കിടക്കുന്ന വിഷ്ണുവിനെ അമ്മാളു ഒന്ന് നോക്കി.

അവളുടെ നഗ്നമായ വലത്തേ തോളിൽ ഇടം കൈ കൊണ്ട് താളം പിടിച്ചു കിടക്കുകയാണ് അവൻ.
കഴുത്തു വരെ മൂടി പുതച്ചു ഇരുവരും നഗ്നത മറച്ചിരുന്നു.

അമ്മാളു അവന്റെ അരികിലേക്ക് അല്പം നീങ്ങി കിടന്നു.

നിമിഷങ്ങൾ കഴിയും തോറും വീണ്ടും ഒരു വസന്ത കാലം വിരുന്നെത്തുവാൻ വെമ്പി നിന്നിരുന്നു.

പരസ്പരം സ്നേഹിച്ചു തുടങ്ങി കൊണ്ട് അവർ അപ്പോളേക്കും വീണ്ടും തമ്മിൽ കെട്ടു പിണയാൻ തയ്യാറെടുത്തു.

ആദ്യമാദ്യം കരഞ്ഞു തുടങ്ങിയവൾ പിന്നീട് എല്ലാം തന്റെ പാതിക്ക് വേണ്ടി സഹിച്ചു...

അവന്റെ സന്തോഷത്തിന് വേണ്ടി അവൾ മിഴികൾ ഇറുക്കി അടച്ചു..

 ഏറി വന്ന ശ്വാസതാളം മെല്ലെ കെട്ടടങ്ങി.

അവൻ തന്റെ പാതിയിൽ പൂർണനായി. ....കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story