ജാനകീരാവണൻ 🖤: ഭാഗം 73

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജാനി അകത്തേക്ക് ചെല്ലുമ്പോൾ റാവൺ കൈയും കെട്ടി ടേബിളിൽ ചാരി നിൽപ്പുണ്ട് "എന്താ സർ 😁...?" ജാനി കാര്യം മനസ്സിലായതും മനസ്സിലാവാത്ത ഭാവത്തിൽ അവനെ നോക്കി ചിരിച്ചു അത് കണ്ട് റാവൺ അവളെ ഒന്ന് ഇരുത്തി നോക്കി "എന്താണെന്ന് നിനക്ക് അറിയില്ലേ.....???"റാവൺ കൈയും കെട്ടി അതെ നിൽപ്പ് നിന്ന് കൊണ്ട് കുറച്ച് ഗൗരവത്തിൽ തന്നെ ചോദിച്ചു അത് കേട്ട് അവൾ ഇളിച്ചോണ്ട് ചുമല് കൂച്ചി ഇല്ലാന്ന് കാണിച്ചു "അറിയിച്ചു തരാം...."അവളെ തന്നെ ഉറ്റുനോക്കിക്കൊണ്ട് അവൻ അവന്റെ ചെയറിൽ പോയി ഇരുന്നു..... കുറച്ചു നേരം ലാപ്പിൽ എന്തൊക്കെയോ ചെയ്ത് കൊണ്ട് ആ ലാപ് അവൻ അവൾക്ക് നേരെ തിരിച്ചു വെച്ചു "ഇതെന്താ ഇങ്ങേർ സിനിമ കാണിക്കുവാണോ .... 🙄?" അവൾ അത് കണ്ട് മനസ്സിൽ ചിന്തിച്ചു ശരിക്കും അവൻ കാണിച്ചത് ആ കാബിനിലെ സിസിടീവീ വിഷ്വൽസ് ആണ്..... "ഇവളെ ഞാൻ എവിടെയോ.....?" വിഷ്വൽസിൽ ഉള്ള അവളെ കണ്ട് അവൾ തന്നെ നിന്ന് ചിന്തിക്കുന്നത് കണ്ട് റാവൺ ഒന്ന് നിശ്വസിച്ചു "സിവനെ..... ഇത് ഞാനല്ലേ.... 👀" റാവൺ ഏൽപ്പിച്ച ഫയൽസ് ഒക്കെ കീറി റോക്കറ്റ് പറത്തി കളിക്കുന്ന അവളുടെ വീഡിയോ കണ്ട് അവൾ ഞെട്ടി ശേഷം റാവണിനെ നോക്കി....

അവൻ ടേബിളിൽ കൈയൂന്നി ഗൗരവം വിടാതെ അവളെ തന്നെ നോക്കുവാണ് അത് കണ്ട് അവളൊന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ചുറ്റും നോക്കി..... തലക്ക് മുകളിൽ പ്രധിഷ്ഠിച്ചിരിക്കുന്ന ക്യാമറ കണ്ടതും അവൾ തല ചൊറിഞ്ഞു "പുല്ല്.... ഇതിനകത്ത് ക്യാമറയും ഉണ്ടായിരുന്നോ....😬?" അവൾ പിറുപിറുത്തു "കണ്ടല്ലോ.....?" റാവൺ കനപ്പിച്ചു ചോദിച്ചു "മ്മ് കണ്ട് കണ്ട്.... ☹️" ജാനി പാവത്തെ പോലെ അവനെ നോക്കി "തെറ്റ് ആരു ചെയ്താലും പണിഷ്മെന്റ് സ്പോട്ടിൽ തന്നെ കൊടുക്കണം....."യുവ അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞതും ജാനി അവനെ നോക്കി പല്ല് ഞെരിച്ചു "എന്താ RK വെച്ച് താമസിപ്പിക്കുന്നെ..... വേഗം പണിഷ്മെന്റ് കൊടുക്ക്....."യുവ അത് പറഞ്ഞതും ജാനി അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു "വീട്ടിൽ വാടാ തെണ്ടി..... കാണിച്ചു തരാം....."അവനെ നുള്ളി പറിച് കൊണ്ട് അവൾ ചീറി "Avniii....." RK യുടെ അലർച്ച അവിടെ മുഴങ്ങി "He is your boss....." അവൻ അവളെ നോക്കി കണ്ണുരുട്ടി..... അവന്റെ ഭാവം കണ്ട് ജാനി പൂച്ചക്കുട്ടിയെ പോലെ നിന്നു..... "അത് പിന്നെ..... ഞങ്ങൾ കസിൻസ് ആയതോണ്ട്..... ☹️☹️" ജാനി യുവയെ നോക്കി ചുണ്ട് ചുളുക്കി ജാനിയുടെ നിൽപ്പും ഭാവവും ഒക്കെ കണ്ട് യുവക്ക് ആശ്ചര്യം തോന്നി..... ആരുടെ മുന്നിലും അവൾ ഇത്ര ഒതുക്കത്തോടെ നിന്ന് യുവ കണ്ടിട്ടില്ല.....

"കസിൻസ് ഒക്കെ ഈ ഓഫിസിന് പുറത്ത്..... ഇവിടെ താൻ അവനെ റെസ്‌പെക്ട് ചെയ്തേ പറ്റൂ.... Otherwise..... You will be fired....." റാവൺ ദേഷ്യത്തോടെ പറഞ്ഞതും ജാനി അനുസരണയോടെ തലയാട്ടി...... അവിടുത്തെ ജോലി പോയാൽ തിരിച്ചു അമേരിക്കക്ക് പോകേണ്ടി വരുമെന്ന പേടി അവൾക്കുണ്ടായിരുന്നു..... എന്നാൽ അവളിലെ മാറ്റം യുവയെ ഞെട്ടിച്ചു കളഞ്ഞു..... "Sorry sir.....😥" അവൾ RK യെ നോക്കി പറഞ്ഞതും അവൻ കടുപ്പത്തിൽ ഒന്ന് മൂളി.... "ഇപ്പൊ തന്നെ ഇവിടെ ക്ലീൻ ചെയ്യണം.... "അവൻ ലാപിലേക്ക് നോട്ടം പതിപ്പിച്ചു കൊണ്ട് പറഞ്ഞതും "എന്താ....?" അവൾ ഞെട്ടലോടെ ചോദിച്ചു "Clean.... This.... Cabin.... Right.... Now...." അവൻ നിർത്തി നിർത്തി കടുപ്പിച്ചു പറഞ്ഞതും "ഞാനോ... 🤥?" ജാനിയുടെ മുഖം ചുളിഞ്ഞു "Yes.... എന്താ.... ക്ലീൻ ചെയ്യില്ലേ....?" അവൻ ലാപ്പിൽ നിന്ന് തലയുയർത്തി അവളെ തീക്ഷ്ണമായി ഒന്ന് നോക്കി ആ നോട്ടത്തിൽ ജാനി അങ്ങ് പതറിപ്പോയി.... വാല് മുറിഞ്ഞ പോലുള്ള ആ നിൽപ്പ് കണ്ട് യുവക്ക് ചിരി വന്നു "ചെയ്യില്ലേ....?" റാവൺ ചോദ്യം ആവർത്തിച്ചതും അവൾ ദയനീയമായി അവനെ നോക്കി "ഞാൻ തന്നെ ചെയ്യണോ.... ഇവിടെ ക്ലീൻ ചെയ്യാൻ സ്റ്റാഫ് ഉണ്ടാവില്ലേ.... അവരോട് പറഞ്ഞാൽ പോ..."അവളത് പറഞ്ഞതും റാവൺ അവളെ ഒന്ന് തുറിച്ചു നോക്കി

അത് കണ്ട് അവൾ പറയാൻ വന്നത് മുഴുമിപ്പിച്ചില്ല "വേണ്ട.... ഞാൻ തന്നെ ചെയ്തോളാം..... ☹️" അവന്റെ നോട്ടം കണ്ട് അവൾ അതും പറഞ്ഞു അവൾ പറത്തി വിട്ട റോക്കറ്റ് ഒക്കെ പെറുക്കി എടുത്തു യുവ അവളെ സീറ്റിൽ കയറി ഞെളിഞ്ഞിരുന്നു അത് കണ്ട് ആസ്വദിച്ചു അത് കണ്ട ജാനി അവനെ മനസ്സിൽ കുറെ ചീത്ത വിളിച്ചു.... അതെ സമയം തന്നെ റാവൺ അവളെ കലിപ്പിച്ചു ഒന്ന് നോക്കി "മനസ്സിൽ പോലും തെറി വിളിക്കാൻ സമ്മതിക്കില്ലേ ഇങ്ങേര്.....?" അവന്റെ നോട്ടം കണ്ട് അവൾ ചിന്തിച്ചു കൊണ്ട് വേഗം അവിടെ മുഴുവൻ ക്ലീൻ ചെയ്തു വെടിപ്പാക്കി "Mission completed....." അവൾ റാവണിന്റെ ടേബിളിൽ കൈയൂന്നി കൊണ്ട് പറഞ്ഞതും അവനൊരു നോട്ടം.... അപ്പൊ തന്നെ കൊച്ചു ടേബിളിൽ നിന്ന് കൈ എടുത്ത് മാറി നിന്ന് "അല്ല.... ജോലി കഴിഞ്ഞെന്ന് 🤥...." അവൾ അത് പറഞ്ഞതും റാവൺ ഒന്ന് മൂളി "ഞാൻ നിന്നെ ഏല്പിച്ച ഫയൽസ് എവിടെ....?" ലാപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നതിനിടയിൽ അവൻ ചോദിച്ചു "അതല്ലേ ഞാൻ റോക്കറ്റ് ഉണ്ടാക്കി കളിച്ചത് 👀..." ജാനി പറയുന്നത് കേട്ട് അവൻ തല ചെരിച്ചു അവളെ നോക്കി യുവ തലക്ക് കൈ കൊടുത്തിരുന്നു

"അര മണിക്കൂർ.... അര മണിക്കൂർ ഞാൻ തരും.... അതിനുള്ളിൽ ആ പേപ്പേഴ്സ് ഓഡറിൽ ആക്കി അതിൽ നോക്കി ടൈപ്പ് ചെയ്ത് പുതിയ ഫയൽസ് ആക്കി എന്റെ ടേബിളിൽ എത്തിച്ചിരിക്കണം..... ഇല്ലെങ്കിൽ....?" അവൻ ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞതും ജാനി നിന്ന് വിയർത്തു "Go....." റാവൺ അത് പറഞ്ഞതും ജാനി ഓടിപോയി ആ വേസ്റ്റ് ബിന്നും എടുത്ത് പുറത്തേക്ക് ഓടി ആളൊഴിഞ്ഞ ഒരിടത് പോയിരുന്നു അവൾ അതിൽ നിന്ന് റോക്കറ്റ് ഉണ്ടാക്കി കളിച്ച പേപ്പർ ഒക്കെ ഓഡറിൽ തപ്പി എടുക്കാൻ തുടങ്ങി *************° "ഞാൻ പറഞ്ഞത് തിരിച്ചെടുത്തെടാ..... നിന്റെ പെങ്ങളാണ് ഇതിനേക്കാൾ ബെറ്റർ.... 🙄" ജാനിയുടെ പോക്കും നോക്കി യുവ പറഞ്ഞു "അല്ലടാ.... നീ എന്താ അവിയോട് സത്യങ്ങളൊന്നും പറയാത്തത്.....?"ഏറെ നേരത്തെ മൗനത്തിനു ശേഷം യുവയുടെ ചോദ്യം കേട്ട് റാവൺ തലയുയർത്തി അവനെ നോക്കി "നിന്റെ അവിയോട് എനിക്കൊന്നും പറയാനില്ല യുവാ..... എനിക്ക് പറയാനുള്ളതൊക്കെ എന്റെ ജാനിയോടാണ്...." റാവൺ പറയുന്നത് കേട്ട് യുവയുടെ നെറ്റി ചുളിഞ്ഞു "രണ്ടും ഒരാളല്ലേ.... 🙄?" യുവ ചോദിച്ചു അതിന് അവൻ മറുപടി ഒന്നും പറഞ്ഞില്ല "എന്താടാ....? എന്ത് പറ്റി....?" അവന്റെ മൗനം കണ്ട് യുവ മുഖം ചുളിച്ചു "3 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ജാനിയെ കണ്ടു.....

ഇപ്പൊ എന്റെ മുന്നിൽ നിന്നത് അവ്നി അല്ല.... ആ പഴേ ജാനകിയാണ്....." റാവൺ ചെയറിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു "എന്നാൽ പറഞ്ഞൂടെ നിനക്ക്.....? ഒരു കാലത്ത് അവളുടെ എല്ലാമെല്ലാമായിരുന്നു നീയെന്ന്....." യുവ അത് പറഞ്ഞതും റാവൺ ഒന്ന് നിശ്വസിച്ചു "നീട്ടിക്കൊണ്ട് പോയാൽ ശരിയാവില്ല..... ഇതുപോലെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തത് കൊണ്ടാ നിങ്ങടെ ഒക്കെ ജീവിതം ഇപ്പൊ ഇവിടെ എത്തി നിൽക്കുന്നത്..... നീ നന്നായിട്ടൊന്ന് ആലോചിക്ക്....." അതും പറഞ്ഞ് യുവ അവിടെ നിന്നും എണീറ്റു "അവ്നി ആരായിരുന്നെന്നും എന്തായിരുന്നെന്നും അവൾ എത്രയും വേഗം അറിയണം റാവൺ....അല്ലെങ്കിൽ നിന്റെ ജാനിയെ നിനക്ക് തിരിച്ചു കിട്ടിയെന്ന് വരില്ല......"അത്രയും പറഞ്ഞുകൊണ്ട് യുവ പുറത്തേക്ക് പോയപ്പോൾ ക്യാബിന് പുറത്ത് ജാനിയും ഭരത്തും നിൽക്കുന്നത് അവൻ കണ്ടിരുന്നില്ല ഭരത്തിന്റെയും ആമിയുടെയും സഹായത്തോടെ വേഗം ആ പേപ്പേഴ്സ് ഒക്കെ ഓടറിൽ ആക്കി വരുമ്പോഴാണ് യുവയുടെ സംസാരം അവൾ കേട്ടത്..... പൂർണമായും കേട്ടിരുന്നില്ല "ഇവൻ എന്തൊക്കെയോ ഈ പറയുന്നേ..... ആരാ ഈ ജാനി....?" അവൾ ഭരത്തിനോട് ചോദിച്ചതും അവൻ വിളറിയ ചിരിയും ചിരിച്ചു അവിടെ നിന്നും പോയി..... "ജാനി....."അവൾ ഒരിക്കൽ കൂടി ആ പേര് ഉരുവിട്ടു..... കേട്ട് പഴകിയ പേര് പോലെ അവൾക്ക് തോന്നി..... ഏറെ പരിചതമായ ഒരു പേരാണെന്ന് അവൾ ചിന്തിച്ചു "ആരായിരിക്കും അത്....?"

മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൾ ക്യാബിൻ തുറന്ന് അകത്തു കയറി അവളെ സീറ്റിൽ പോയി ഇരുന്നു പെർമിഷൻ ചോദിക്കാതെയുള്ള അവളുടെ വരവ് കണ്ട് റാവൺ ദേഷ്യത്തോടെ അവളെ നോക്കി എന്നാൽ അവൾ മറ്റേതോ ലോകത്താണെന്ന് കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു..... "അവ്നി.... 🙄" അവൻ ശാന്തമായി വിളിച്ചു അവൾ കേൾക്കുന്നില്ലെന്ന് കണ്ടതും അവൻ ഒരു പേപ്പർ ചുരുട്ടി അവൾക്ക് നേരെ എറിഞ്ഞു പേപ്പർ തലയിൽ വന്ന് കൊണ്ടതും അവൾ ഞെട്ടി ചിന്തകളിൽ നിന്നുണർന്നു "Do what i said...." റാവൺ അത് പറഞ്ഞതും അവൾ തല ഒന്ന് കുടഞ്ഞുകൊണ്ട് അവളെ ജോലി നോക്കി മറ്റൊന്നിലും ശ്രദ്ധിക്കാതെ ജാനി അവളുടെ ജോലി ചെയ്യുന്നത് കണ്ട് റാവൺ കുറച്ചു നേരം അവളെ നോക്കി ഇരുന്നു അവൻ നോക്കുന്നത് പോലെ ഫീൽ ചെയ്ത് ജാനി പതിയെ തല പൊക്കി അവനെ നോക്കി കൈ മുട്ട് ടേബിളിൽ ഊന്നി കൈ ചുണ്ടിന്മേൽ വെച്ച് തന്നെ വിടാതെ നോക്കുന്ന റാവണിനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു..... അവന്റെ ആ ഇരുപ്പും നോട്ടവും അവളുടെ ഉള്ളിൽ എന്തൊക്കെയോ മാറ്റം സൃഷ്ടിക്കുന്നത് പോലെ.... അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവനിലേക്ക് ആകർഷിക്കപ്പെടുന്നത് പോലെ.... അവൾക്ക് ആകെ പരവേഷം തോന്നി അവനെ കണ്ടത് മുതൽ ആണ് തന്റെ ഹൃദയമിടിപ്പിന്റെ വേഗത വർധിച്ചത്....' അവൾ ഓർത്തു ഇതുവരെ തോന്നാത്ത എന്തൊക്കെയോ തോന്നലുകൾ..... വികാരങ്ങൾ....

അപരിചതമായ പല മുഖങ്ങളും അത്രമേൽ പ്രീയപ്പെട്ടതാണെന്ന് മനസ്സ് പറയുന്നു..... കണ്ട് മറന്ന മുഖങ്ങൾ പോലെ..... എന്തൊക്കെയോ ഓര്മപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ..... " റാവണിൽ നിന്ന് നോട്ടം പിൻവലിച്ചു കൊണ്ട് അവൾ ഓർത്തു ചിന്തകൾ തലച്ചോറിനെ കാർന്ന് തിന്നുമെന്ന് തോന്നിയതും അവൾ തൽക്കാലം ആ ചിന്തകളെ മനസ്സിൽ നിന്ന് കളഞ്ഞ് ജോലിയിൽ ശ്രദ്ധ ചെലുത്തി.... പറഞ്ഞ സമയത്തിനുള്ളിൽ ഫയൽ റെഡി ആക്കി അവൾ അവന്റെ ടേബിളിൽ എത്തിച്ചു തിരിഞ്ഞു നടന്നു "ജാനി...."റാവണിന്റെ ആ വിളിച്ചു കേട്ടതും ജാനി തിരിഞ്ഞു നോക്കി "എന്താ സർ....."അവൾ ഉടനടി ചോദിക്കുന്നത് കേട്ട് റാവണിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മിന്നി മാഞ്ഞു "അല്ല.... സർ ഇപ്പൊ എന്താ വിളിച്ചത്.....??" ജാനി എന്തോ ഓർത്തത് പോലെ ചോദിച്ചതും റാവൺ ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചു പിടിച്ചു "താൻ എന്താ കേട്ടത്....?" അവൻ കാലിന്മേൽ കാല് കയറ്റി വെച്ച് അവളെ നോക്കി ജാനി അത് കേട്ട് കൺഫ്യൂഷൻ അടിച്ചു തല ചൊറിഞ്ഞു.... "ലഞ്ച് ബ്രേക്ക്‌ ആണ്..... പോയി ലഞ്ച് കഴിക്ക്....."അവളുടെ നിൽപ്പ് കണ്ട് റാവൺ കോട്ട് നേരെ ഇട്ടു അവിടുന്ന് എണീറ്റ് പോയി "ജാനി.... ആ പേരല്ലേ അയാൾ വിളിച്ചത്.....??? അത് കേട്ടപ്പോൾ ഞാനെന്തിനാ തിരിഞ്ഞു നോക്കിയത്....?? എന്തിനാ ഞാൻ റെസ്പോണ്ട് ചെയ്തത്.....?? ആരാ ഈ ജാനി....??? ഈ ജാനിയുമായി എനിക്കിനി എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കോ.....???"

റാവൺ പോകുന്നതും നോക്കി അവൾ ചിന്തിച്ചു "ജാനി...."അവൾ ആ പേര് വീണ്ടും ഉരുവിട്ടു ആ പേരിൽ കുരുങ്ങി കിടക്കുകയായിരുന്നു അവളുടെ മനസ്സ്..... *************° ലഞ്ച് ബ്രേക്ക്‌ ആയിട്ടും ജോലി ചെയ്തിരിക്കുന്ന നന്ദുവിനെ കണ്ട് കൊണ്ടാണ് യുവ വന്നത്.... "അവന്തികാ..... ലഞ്ച് കഴിച്ചിട്ട് മതി ബാക്കി വർക്ക്...." അവനത് പറഞ്ഞതും അവൾ കേൾക്കാത്ത മട്ടിൽ ലാപ്പിലേക്ക് നോക്കി ഇരുന്നു അത് യുവക്ക് തീരെ പിടിച്ചില്ല.... "അവന്തികാ....."അവൻ കടുപ്പിച്ചു വിളിച്ചതും നന്ദു ചുണ്ട് കോട്ടി ലാപ്പിലേക്ക് തന്നെ നോക്കി ഇരുന്നു യുവ വന്ന് ദേഷ്യത്തിൽ അവളെ ലാപ് അടച്ചു വെച്ച് അവളെ നോക്കി കണ്ണുരുട്ടി "നിന്നോടാ ഞാനീ സംസാരിക്കുന്നെ...." യുവ കണ്ണുരുട്ടി.... എന്നിട്ടും അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന ഭാവം പോലും അവൾക്കില്ല.... അവൾ അവനെ മൈൻഡ് ചെയ്യാതെ മുന്നിൽ ഇരുന്ന ഫയൽ എടുത്ത് തുറന്ന് നോക്കി... യുവ പല്ല് കടിച് അത് പിടിച്ചു വാങ്ങി താഴെയിട്ടു... "ആരോടാ നിന്റെ ഈ വാശി.... എന്നോടാണോ.....??" യുവ അവളെ നോക്കി കണ്ണുരുട്ടി അവൾ ഒന്നും മിണ്ടിയില്ല.... "ഡീ..... നിന്നോടല്ലേ ഞാനീ കിടന്ന് സംസാരിക്കുന്നെ.... നിന്റെ വായിൽ എന്താടി ഇപ്പൊ പൂച്ച പെറ്റു കിടക്കുവാണോ.....?" യുവ ടേബിളിൽ അടിച്ചു ചൂടായതും നന്ദു ചെയർ ചവിട്ടി എറിഞ്ഞു ചാടി എണീറ്റു

"അല്ലടോ.... തന്റെ അമ്മായിയപ്പൻ പെറ്റു കിടക്കുവാ..... വേണ്ടാ വേണ്ടാന്ന് വിചാരിക്കുമ്പോ തലേൽ കേറുന്നോടാ വായിനോക്കി....."നന്ദു അവനെ നോക്കി അലറി യുവ അത് കണ്ട് പേടിച്ചു രണ്ട് സ്റ്റെപ് ബാക്കിലോട്ട് നിന്നു "എന്റെ ഏട്ടൻ പറയുന്നതൊക്കെ അനുസരിച്ചേ എനിക്ക് ശീലമുള്ളു..... ആ ശീലം മാറ്റിക്കരുത്...... മര്യാദക്ക് എന്റെ മുന്നിൽന്ന് പൊയ്ക്കോ...." നന്ദു ദേഷ്യത്തോടെ പറഞ്ഞു "ഓ.... ഞാൻ കരുതി അത്രയൊക്കെ കേട്ടപ്പോ നീ നന്നായെന്ന്....."യുവ ടേബിളിൽ കൈയൂന്നി പറഞ്ഞതും "അതിന് താൻ വേറെ ആളെ നോക്ക്.... ഈ ചീള് കേസിനൊന്നും നന്ദുവിന്റെ ബേസിക് നേച്ചർ മാറ്റാൻ പറ്റില്ല.... ഏട്ടനെ വിഷമിപ്പിക്കണ്ടന്ന് കരുതി ഒന്ന് അടങ്ങിയന്നെ ഉള്ളൂ.... തനിക്കുള്ളത് ഒതുക്കത്തിൽ ഞാൻ പുറത്ത് വെച്ച് തന്നോളാം....."നന്ദു ചുണ്ട് കോട്ടി പറഞ്ഞു "ഓഹ്.... അപ്പോ രണ്ടും കല്പിച്ചാണ്....."യുവ അവളെ ഇരുത്തി നോക്കി "ഇവിടെ അല്ലെ താൻ ബോസ്സ്.... താൻ ഇതിന്റെ പുറത്തേക്ക് ഇറങ്ങുവല്ലോ..... ഞാൻ എടുത്തോളാം...."നന്ദു അത് പറഞ്ഞതും യുവ കാണാം എന്നാ അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പോകാൻ നിന്നതും നേരത്തെ അവൻ നിലത്തിട്ട ഫയലിൽ ചവിട്ടി ഒറ്റ പോക്ക് ചവിട്ടി എറിഞ്ഞ ചെയർ എടുക്കാൻ വേണ്ടി നിന്ന നന്ദുവിന്റെ പുറത്ത് കൂടി യുവ പോയി വീണു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story