അനാമിക 💞: ഭാഗം 10

anamika

രചന: അനാർക്കലി

മുംബൈയിൽ എത്തി അവർക്ക് താമസിക്കാനുള്ള ഹോട്ടലിലേക്ക് പോയി.. ലച്ചുവിന് താമസിക്കാനുള്ള റൂം കാണിച്ചുകൊടുത്തു.. അവൾക്ക് തൊട്ടടുത്തുള്ള റൂം തന്നെയായിരുന്നു അവന്റേതും... അന്നത്തെ ദിവസം മീറ്റിംഗ് ഇല്ലായിരുന്നു.. അടുത്ത ദിവസം ആയിരുന്നു മീറ്റിംഗ്.. അവളോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു റാം ഹോട്ടലിന് പുറത്തേക്ക് പോയി... അരവിന്ദ് പറഞ്ഞതനുസരിച്ചു അവൻ ഗാന്ധി സ്ട്രീറ്റ്റിലേക്ക് പോയി.. അവിടെ എല്ലായിടത്തും ഗോകുലിനെ അന്വേഷിച്ചു എങ്കിലും റാമിന് അവനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..അവൻ ദേഷ്യത്തിൽ കാറിൽ കയറി ഹോട്ടലിലേക്ക് തന്നെ പോയി.. റൂമിലിരുന്ന് ബോറടിച്ചു ലച്ചു പുറത്തേക്കിറങ്ങിയത്... താഴെ പൂളിനടുത്തു കുറച്ചു നേരം ഇരുന്നു റാമിനെ കാണാൻ വേണ്ടി അവന്റെ റൂമിലേക്ക് നടന്നു... അവൻ പുറത്തുപോയ വിവരം അവളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല... അവൾ അവന്റെ റൂമിന് മുന്നിലത്തിയപ്പോൾ ഡോർ ലോക്ക് ആയിരുന്നു..

എത്ര മുട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ അവൾക്ക് ആകെ വിഷമമായി... പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റക്കയൊരു ഫീലിംഗ് അവളുടെ ഉള്ളിലേക്ക് വന്നു.. ഒപ്പം എവിടെ നിന്നോ ഒരു ഭയവും... തിരിച്ചു റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞ അവൾക്ക് മുന്നിലൂടെ നടന്നു വരുന്ന ആളെ കണ്ടതും അവളുടെ കൈകളും കാലുകളും വിറക്കാൻ തുടങ്ങി... അവൻ തന്നെ കണ്ടിട്ടില്ലെന്ന് മനസിലായതും അവൾ അവൻ കാണാതെ പെട്ടെന്ന് തന്നെ റൂമിലേക്ക് കയറി ഡോർ അടച്ചു ലോക്ക് ചെയ്തു... തന്റെ ജീവിതത്തിൽ വീണ്ടും അവനെ കണ്ടതിൽ ഉള്ള ഷോക്ക് അവൾക്ക് ഉണ്ടായിരുന്നു.. പഴയതെല്ലാം വീണ്ടും തന്റെ മുന്നിൽ ആവർത്തിക്കുന്നത് പോലെ തോന്നി അവൾക്ക്... അവൾ പേടിച്ചു റൂമിൽ ഒരു കോർണറിൽ കാൽമുട്ടിൽ തലവെച്ചു മുഖം താഴുത്തിയിരുന്നു... റൂമിലെത്തി ഒന്ന് ഫ്രഷായത്തിന് ശേഷം ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അവൻ ലച്ചുവിനെ കുറിച്ച് ഓർമ വന്നത്..

അവളെയും കൂടെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വേണ്ടി അവളുടെ റൂമിലേക്ക് അവൻ ചെന്നു... ഡോർ നോക്ക് ചെയ്തെങ്കിലും ഉള്ളിൽ നിന്നും ഒരു അനക്കവും അവൻ കേട്ടില്ല... പുറത്തു ആരോ ഡോറിൽ മുട്ടുന്നത് കേട്ട് അവൾ പേടിച്ചു... അവൻ ആണോ എന്ന് വരെ അവൾ സംശയിച്ചു.. തന്നെ കണ്ടിട്ടുണ്ടെങ്കിൽ ഇപ്പൊ അവനാണ് പുറത്തുള്ളതെന്ന് അവൾക്ക് തോന്നി... അവൾ ഒന്നും മിണ്ടാത്തെ വായപൊത്തി പിടിച്ചു അവിടെ തന്നെ ഇരുന്നു... കുറെ നേരം ഡോറിൽ മുട്ടിയിട്ടും അവൾ വാതിൽ തുറക്കാതെ വന്നപ്പോൾ അവനു പേടി തോന്നി... "ദേവാ... ദേവാ... വാതിൽ തുറക്ക്... നീ അകത്തില്ലേ.... " റാമിന്റെ ശബ്ദം കേട്ടതും അവളുടെ ഉള്ളിലെ പേടിയ്ക്ക് അല്പം ശമനം വന്നിരുന്നു.. അവനാണ് പുറത്തുള്ളത് എന്ന് അവൾക്ക് മനസിലായി..

അവൾ എണീറ്റു പോയി വാതിൽതുറന്നു അവനെ ഓടി പോയി കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചിൽ മുഖം പൂഴുത്തി കിടന്നു... പെട്ടെന്നുള്ള അവളുടെ ആ പെരുമാറ്റം അവൻ തടയാൻ പോലും സാധിച്ചില്ല... തന്റെ നെഞ്ചിൽ മുഖം താഴുത്തി കരയാണെന്ന് അവനു മനസിലായി... അവൻ പതിയെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി... അവളുടെ മുഖം ആകെ കരഞ്ഞു ചുവന്നിരുന്നു... "എന്താ ദേവാ എന്തുപറ്റി... താനെന്തിനാ കരഞ്ഞേ... " "ഒന്നുല്ല sir... ആരുമില്ലാതെ ഒറ്റയ്ക്കായി എന്നൊരു ഫീൽ വന്നപ്പോൾ സങ്കടം വന്നു..." "സോറി ദേവ.. ഞാൻ നിന്നോട് പറയാൻ മറന്നിരുന്നു... എനിക്ക് ഒരാളെ കാണാൻ പോകാനുണ്ടായിരുന്നു... പക്ഷെ അയാളെ കാണാൻ പറ്റിയില്ല... " അത് പറയുമ്പോൾ അവന്റെ മുഖം ദേഷ്യത്തൽ വലിഞ്ഞു മുറുകുന്നതായി അവൾ ശ്രദ്ധിച്ചു.. അവൾ നോക്കുന്നത് കണ്ട് അവൻ മുഖത്തെ ദേഷ്യമാറ്റി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "നീ വല്ലതും കഴിച്ചോ... " "ഇല്ല... " "വിശക്കുന്നില്ലേ..." "ഹ്മ്മ്... " "എന്നാ വാ നമുക്ക് ഒരുമിച്ചു കഴിക്കാം... "

അവൻ അവളെയും കൂട്ടി താഴേ റെസ്റ്റോറന്റിലേക്ക് പോയി... അവൾക്ക് വേണ്ട ഫുഡും ഓർഡർ ചെയ്തത് അവനായിരുന്നു..അവൻ അവളോട് ഓരോന്ന് സംസാരിക്കുന്നുമുണ്ടായിരുന്നു.. ഇതെല്ലാം ലച്ചുവിനെ അതിശയിപ്പിച്ചു... തന്നെ വഴക്ക് പറയല്ലാതെ ഒന്നും തന്നെ ഇതുവരെ സംസാരിക്കാത്ത റാം ഇന്ന് തന്നോട് ഇങ്ങോട്ട് കയറി സംസാരിക്കുന്നു.. അവൾ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു... "ഹലോ താനന്താടോ കഴിക്കുന്നില്ലേ..." അവൻ അവളുടെ കണ്ണിനു മുകളിലൂടെ വിരൽ ഞൊടിച്ചുകൊണ്ട് ചോദിച്ചു... അവൾ ഞെട്ടി അവനെ നോക്കി.. അവൾക്ക് മുന്നിലിരിക്കുന്ന ഫുഡ് കണ്ടതും അവൾ അവനെ നോക്കി പുഞ്ചിരിച്ച ശേഷം ഭക്ഷണം കഴിക്കാൻ തുടങ്ങി... ______________ പിറ്റേന്ന് മീറ്റിങ്ങിനായി തന്നെ അവർ നേരത്തെ പുറപ്പെട്ടു.. എന്നാൽ ഇന്നലെ രാത്രി ലച്ചുവിനോട് കളിച്ചു സംസാരിച്ചിരുന്ന റാം അല്ലായിരുന്നു ഇപ്പോൾ..അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ലാപ്പിൽ നോക്കിയിരിക്കയിരുന്നു അവൻ...

മീറ്റിംഗ് പ്ലേസ് എത്തിയതും അവർ രണ്ടുപേരും കാറിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു... അവിടെയുള്ള ഒരു സ്റ്റാഫ്‌ വന്ന് അവരെ കോൺഫറൻസ് ഹാളിലേക്ക് കൊണ്ടുപോയി... ഏകദേശം എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു... അവർ വന്നതും മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്തു... മുംബൈ ഫാഷൻ ഫെസ്റ്റിവൽ ന്റെ ഇവെന്റ്സ് സംബന്ധിച്ചുള്ള മീറ്റിങ്ങായിരുന്നു.. ആഹ് ഇവന്റ് ലഭിച്ചത് റാമിന്റെ SR GROUPS നായിരുന്നു... മീറ്റിംഗ് കഴിഞ്ഞതും രണ്ടുപേരും പുറത്തേക്കിറങ്ങി ഒരു കോഫി ഒക്കെ കഴിച്ചാണ് ഹോട്ടലിലേക്ക് തിരിച്ചത്.... "Sir മീറ്റിംഗ് കഴിഞ്ഞില്ലേ... ഇനി നമ്മൾ ഇന്നു തന്നെ പോകുന്നുണ്ടോ... " "ഇല്ല..ഇവിടെ വന്നതിൽ ഒരു കാര്യം മാത്രമേ കഴിഞ്ഞിട്ടുള്ളു... പ്രധാനപെട്ട മറ്റൊരു ധൗത്യം എനിക്കുണ്ട്... അത് കഴിയാതെ ഇവിടുന്ന് പോകാൻ കഴിയില്ല... പിന്നെ നിനക്കുള്ള ടിക്കറ്റ്സ് ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട്... നാളെ രാവിലെയുള്ള ഫ്ലൈറ്റിന് നിനക്ക് നാട്ടിലേക്ക് പോകാം... " "Sir ഇവിടെ ഒറ്റക്ക്... "

"ഞാൻ പറഞ്ഞത് കേട്ടാൽ മതി... എന്റെ കാര്യത്തിൽ ഇടപെടാൻ വരേണ്ട..." അവൻ അവളോട് ദേഷ്യപ്പെട്ടതും ലച്ചുവിന് ആകെ സങ്കടമായിരുന്നു.. എന്നാലും അവളത് പുറത്തുകാണിക്കാതെ അവനെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു തലയാട്ടി... അവന്റെ കൂടെ കുറച്ചു ദിവസം കൂടെ ചിലവഴിക്കണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു... എന്നാൽ അവൻ അതിന് സമ്മതിക്കാത്തതിൽ അവൾക്ക് നല്ല വിഷമായി.. കാർ ഹോട്ടലിലെത്തിയതും അവൻ അവളെ നോക്കാതെ റൂമിലേക്ക് പോയി... തന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത അവന്റെ പിറകെ അവളും പതിയെ നടന്നു... ലച്ചു ലിഫ്റ്റിൽ നിന്നുമിറങ്ങിയത് തൊട്ട് തന്നെ ആരോ പിന്തുടരുന്ന പോലെ അവൾക്ക് തോന്നിയിരുന്നു.. അവൾ തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ലായിരുന്നു... പേടിതോന്നി അവളുടെ നടത്തതിന്റെ സ്പീഡ് കൂട്ടി... പതിയെ തന്റെ അടുത്തേക്ക് നടന്നുവരുന്ന ആളുടെ കാലടി ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കാതെ ഓടി...

എന്നാൽ ആരോ അവളുടെ വാപൊത്തിപ്പിടിച്ചു കൊണ്ടുപോയിരുന്നു... അവളെ ഒരു വാനിലേക്ക് ഇട്ടു അവർ അവിടെ നിന്നും വണ്ടിയെടുത്തു പോയി... അവൾ ബഹളം വെക്കാൻ തുടങ്ങിയതും അവളെ അവർ ക്ലോറഫോം ഉപയോഗിച്ച് മയക്കി കെടുത്തിയിരിന്നു... റൂമിലെത്തി ഒന്ന് ഫ്രഷായത്തിന് ശേഷം അവൻ വീണ്ടും അവനെ അന്വേഷിച്ചിറങ്ങി...അരവിന്ദ്ൻ വിളിച്ചു അവന്റെ ഡീറ്റെയിൽസ് വീണ്ടും കളക്റ്റ് ചെയ്തു... _____________ പതിയെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവൾക്ക് ചുറ്റും ഇരുട്ടായിരുന്നു... എണീക്കാൻ നോക്കുമ്പോൾ തന്നെ ഒരു ചെയറിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് അവൾക്ക് മനസിലായി... പെട്ടെന്നു ഒരു പ്രകാശം ആ റൂമിലാകെ പരന്നു.. അവളുടെ കണ്ണുകളിൽ ആ പ്രകാശം കുത്തിയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു... തന്റെ മുന്നിൽ ആരോ വന്നു നിന്നതുപോലെ തോന്നിയതും അവൾ കണ്ണുകൾ തുറന്നു നോക്കിയതും അവൾക്ക് മുന്നിൽ വിജയഭാവത്തിൽ ചിരിച്ചു നിൽക്കുന്ന ആളെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു... "എത്ര കാലമായി നമ്മൾ തമ്മിൽ ഒന്ന് കണ്ടിട്ട് മിസ്സ് ദേവലക്ഷ്മി... " "ഗോകുൽ..."

"അതേല്ലോ ഗോകുൽ.. അപ്പൊ നീ എന്നെ മറന്നിട്ടില്ല അല്ലെ..." അവൻ ഒന്ന് ചിരിച്ചുകൊണ്ട് മുഖം താഴുത്തി അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു ചോദിച്ചതും അവൾ അറപ്പോടെ തലതിരിച്ചു... "നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ലച്ചു... പക്ഷെ പഴയതിനേക്കാൾ ഒന്ന് മിനുങ്ങിയിട്ടുണ്ട്..." അവളെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് അവൻ പറഞ്ഞതും അവൾക്ക് ആകെ തരിച്ചു വരുന്നുണ്ടായിരുന്നു... "എന്നെ ഇവിടുന്ന് വിട് ഗോകുൽ..." "എങ്ങോട്ടാ മോൾക്ക് പോകാനുള്ളെ... ഓ നിന്റെ മറ്റവൻ രാഹുൽ നിന്നെ കാത്തിരിക്കുന്നുണ്ടാകും അല്ലേടി.... " "ഗോകുൽ എന്നെ വിടുന്നതാ നിനക്ക് നല്ലത്... " "അടങ്ങി നിൽക്കടി *മോളെ... നിന്നെ അങ്ങനെ അങ്ങ് വിടാനല്ലല്ലോ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്....അത്കൊണ്ട് പൊന്നുമോൾ അടങ്ങി നിൽക്ക്... നിന്നെ ഒന്ന് തൊട്ടതിനല്ലടി ആഹ് പന്ന *മോൻ എന്നെ അവിടെ നിന്നും പട്ടി തല്ലുന്ന പോലെ തല്ലി പുറത്താക്കിയത്... അന്നേ ഞാൻ മനസ്സിൽ കണ്ടതാ അവൻ മുന്നിലിട്ട് നിന്നെ ഞാൻ ഒന്ന് അറിഞ്ഞു പെരുമാറുമെന്ന്.... ഇപ്പൊ നീ ഇവിടെ ഉണ്ട് പക്ഷെ അവനില്ലല്ലോ അവൻ കൂടെ വരട്ടെ... mr രാഹുൽ ജനാർദ്ദനൻ... എന്നാലേ എന്റെ പ്രതികാരം പൂർത്തിയാകൂ... " അവൻ അത്രയും പറഞ്ഞു തീർന്നതും ആരോ അവനെ പിറകിൽ നിന്നും ചവിട്ടിയിരുന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story