അനാമിക 💞: ഭാഗം 13

anamika

രചന: അനാർക്കലി

 "ഏട്ടൻ എങ്ങോട്ടാ... " "ഞാൻ റാമിന്റെ അടുത്തേക്ക്... എന്താ.. " "ഞാനും ഉണ്ട്..." "എങ്ങോട്ട്..." "ശ്രീനിലയത്തിലേക്ക്.... അമ്മയെ കണ്ടിട്ട് ഒരുപാട് ദിവസമായി..." "ഓഹ് അല്ലാതെ നീ അവനെ കാണാൻ വേണ്ടി പോകുന്നതല്ല..." "അല്ല എനിക്ക് ന്റെ അമ്മയെ കാണണം... ഏട്ടൻ വണ്ടിയെടുത്തെ ഞാനും ഉണ്ട്..." "ഹ്മ്മ്.... പപ്പാ ഞങൾ ഇറങ്ങാണെ..." "ആഹ് ശരി മക്കളെ... പെട്ടെന്നു വരണം കേട്ടോ...." "ഓക്കേ പപ്പാ...." അവർ രണ്ടുപേരും കൂടെ ശ്രീനിലയത്തിലേക്ക് വന്നു...കേറി ചെല്ലുമ്പോൾ തന്നെ ടേബിളിൽ ഇരുന്നു ചായ കുടിക്കുന്ന മഹിയെ ആണ് അവർ കണ്ടത്... "ആഹ് ആമി മോൾ വന്നോ... ദേ ഇപ്പൊ കൂടെ നന്ദിനി പറഞ്ഞിട്ടുള്ളു മോളെ ഇങ്ങോട്ട് കണ്ടിട്ട് കുറച്ചായല്ലോ എന്ന്..." "സമയം വേണ്ടേ അങ്കിളെ.... ഫുൾ ബിസി ആണെന്നെ....അല്ല അമ്മ എവിടെ..." "അവൾ അടുക്കളയിൽ ഉണ്ട്... ദാ വന്നല്ലോ..." മഹി പറഞ്ഞു തീർന്നതും നന്ദിനി ഒരു പുഞ്ചിരിയോടെ അങ്ങോട്ട് കയറി വന്നിരുന്നു... ആമി നേരെ ചെന്നു നന്ദിനിയെ കെട്ടിപ്പിടിച്ചു... "മോളെന്താ ഇന്നലെയും മിനിഞ്ഞാന്നും ഒന്നും ഇങ്ങോട്ട് വരാതിരുന്നേ..." "അത് പിന്നെ അമ്മേ എനിക്ക് നല്ല തലവേദന ഒക്കെ ആയിരുന്നു... അതാ പിന്നെ വരാതിരുന്നേ..."

അവൾ തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞതും നന്ദിനി അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി.. "ഇപ്പോൾ ഒന്നുമില്ല അമ്മേ... ഒക്കെ മാറി..." "ഞാൻ ചായ എടുക്കാം... അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ട്...." അത് കേട്ടതും ആമി ചിരിച്ചുകൊണ്ട് നന്ദിനിക്കൊപ്പം അടുക്കളയിലേക്ക് പോയി..വരുണും മഹിയും അവരെ തന്നെ നോക്കിയിരിക്കയിരുന്നു.... അമ്മയില്ലാതെ വളർന്ന അവർക്ക് നന്ദിനി ആയിരുന്നു ഒരു അമ്മയുടെ സ്നേഹവും വാത്സല്ല്യവും നൽകിയത്... അത്കൊണ്ട് തന്നെ അവർ നന്ദിനിയെ അമ്മ എന്നാണ് വിളിച്ചിരുന്നത്... "അങ്കിൾ റാം എവിടെ...." "റൂമിലുണ്ട്... അവിടുന്ന് വന്നപ്പോൾ തൊട്ട് റൂമിൽ കയറി ആ റൂമിലുള്ള സകല സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു... അതൊക്കെ ക്ലീൻ ചെയ്ത് ഇങ്ങോട്ട് ഇറങ്ങിയാൽ മതിയെന്ന നന്ദിനിയുടെ സ്ട്രിക്ട് ഓർഡർ.." "എന്നാ ഞാനിപ്പോൾ അങ്ങോട്ട് പോകുന്നത് അത്ര ശരിയായ തീരുമാനം അല്ല..." വരുൺ അത് പറഞ്ഞതും മഹി അവനെ നോക്കി അതാണ് എന്നാ മട്ടിൽ ചിരിച്ചു... _____________

നന്ദിനി പറഞ്ഞതനുസരിച് റൂം വൃത്തിയാക്കുകയായിരുന്നു റാം.. ഒരു വിധം കഴിഞ്ഞു താഴേക്ക് ഇറങ്ങിയപ്പോൾ സോഫയിൽ നന്ദിനിയുടെ മടിയിൽ തലവെച്ചു കിടക്കുന്ന ആമിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "എന്നെ നിനക്ക് പിടിക്കില്ല.... പക്ഷെ എന്റെ അമ്മയെ നിനക്ക് വേണം അല്ലെടി... കാണിച്ചു തരാം...." അവൻ മനസ്സിൽ ഓർത്തു അവരുടെ അടുത്തേക്ക് ചെന്നു ആമിയെ തട്ടി മാറ്റി നന്ദിനിയുടെ മടിയിൽ തലവെച്ചു കിടന്നു...പെട്ടെന്നുള്ള ശ്രമം ആയതുകൊണ്ട് തന്നെ ആമി നിലത്തേക്ക് വീണിരുന്നു... അവൾ മുഖം വീർപ്പിച്ചു റാമിനെ നോക്കിയതും അവൻ അവളെ നോക്കി കാലിയാക്കി ചിരിച്ചു... "അമ്മേ... ദേ കണ്ടോ... ഈ ശ്രീയേട്ടൻ എന്നെ തള്ളിയിട്ടു...." "എന്താ ശ്രീക്കുട്ടാ ഇത്... അവൾ വീണില്ലേ...." "എന്നെ ഇഷ്ടമില്ലാത്തവർ എന്റെ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കേണ്ട...." റാം അവളെ നോക്കി പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു അവനെ വലിച്ചു താഴെയിട്ടു നന്ദിനിയെ കെട്ടിപ്പിടിച്ചു ഇരുന്നു... "ഡീ..."

"പോടാ കുരങ്ങാ..." "നീ പോടീ വവ്വാലെ..." അവൻ അവളുടെ അടുത്തേക്ക് അടുത്തതും മഹി അവനെ പിറകിൽ നിന്നും വിളിച്ചു... "ഡാ മതിയെടാ... ആഹ് പാവത്തിനെ ഇട്ട്..." "അല്ലെങ്കിലും പപ്പയും അമ്മയും ഇവളുടെ സൈഡ് ആണല്ലോ..." "ഞാനില്ലടാ നിന്റെ കൂടെ.." വരുൺ അവന്റെ അടുത്തേക്ക് വന്നതും റാം അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "ഡാ..ഗോകുൽ വിളിച്ചിരുന്നു... നമുക്ക് പോകേണ്ടേ...." "ആഹ് ഞാനത് മറന്നു... എന്ന വാ..." "ആമി ഞാൻ പോയിട്ടു വരാട്ടോ... അത് വരെ ഇവിടെ ഉണ്ടാകണം നീ...." "എങ്ങോട്ടാ മക്കളെ നിങ്ങൾ..." "ഇന്ന് ഒരു മാച്ച് ഉണ്ട് പപ്പാ... അത് കഴിഞ്ഞാൽ വരാം..." അതും പറഞ്ഞു അവർ പുറത്തേക്കിറങ്ങി.. വരുൺ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും റാം അവനു പിറകിൽ കയറി... ഗേറ്റ് കടക്കാറായതും അവൻ ഒന്ന് തിരിഞ്ഞു നോക്കി അവരെ തന്നെ നോക്കി നിൽക്കുന്ന ആമിയെ കണ്ടതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അവന്റെ നോട്ടം കണ്ടതും ആമി പതിയെ നോട്ടം മാറ്റി അകത്തേക്ക് ഓടി പോയി...അത് കണ്ടതും അവൻ ഒന്ന് ചിരിച്ചു...

റാംമും വരുണും പോയതും അവൾ ഒറ്റക്കായിരുന്നു ആ വീട്ടിൽ.. നന്ദിനിക്കൊപ്പം കുറച്ചു നേരം ഗാർഡനിലൂടെ നടന്നും അവരോട് സംസാരിച്ചും ഇരുന്നു... പിന്നീട് നന്ദിനിയുടെ കൂടെ അടുക്കളയിൽ കയറി... റാമിന് ഇഷ്ടപെട്ട മാമ്പഴപുളിശ്ശേരി ഉണ്ടാക്കുകയായിരുന്നു നന്ദിനി... അവൾ അതെല്ലാം നോക്കി കാണുകയായിരുന്നു.. "മോളെ അമ്മ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ.." "എന്താ അമ്മേ..." "മോൾക്ക് സത്യത്തിൽ ശ്രീക്കുട്ടനെ ഇഷ്ടമല്ലേ... പിന്നെയെന്താ നീ അവനോട് നിന്റെ ഇഷ്ടം പറയാത്തെ... ഞങളെ പേടിച്ചാണോ..." അതിന് അവളൊന്നു ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല...അവൾ അടുക്കളയിൽ നിന്നും ഇറങ്ങി പതിയെ സ്റ്റൈർ കയറി മുകളിലെ അവന്റെ റൂമിലേക്ക് പോയി...ചുവരിൽ നിറയെ അവന്റെ ഫോട്ടോകളായിരുന്നു... അതിന്റെ ഒത്ത നടുക്കായി ചെറുപ്പത്തിൽ അവനോടൊപ്പം എടുത്ത ഫോട്ടോ കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. അവൾ അതിന്റെ അടുത്തേക്ക് ചെന്ന് ആ ഫോട്ടോയിൽ കൂടെ വിരലോടിച്ചു..കുറച്ചു നേരം അതിൽ തന്നെ നോക്കി നിന്നു തിരിഞ്ഞു ബെഡിൽ പോയിരുന്നു..

അവിടെ അവന്റെ ഒരു ഫോട്ടോയും ഒപ്പം അവളുടെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നത് കണ്ട് അവൾ അവന്റെ ഫോട്ടോ കയ്യിൽ എടുത്തു തലോടി.... "നിനക്ക് എന്നെ എത്രത്തോളം ഇഷ്ടമാണെന്ന് എനിക്കറിയാം ശ്രീ... പക്ഷെ ഞാൻ ഇപ്പോൾ തന്നെ അത് പറയില്ല.... കാരണം... ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകഴിഞ്ഞാൽ നീ എല്ലാ സമയവും എന്റെ പിറകെ ആകും... നിന്റെ ലക്ഷ്യം പോലും നീ മറന്നു പോകും... അതിന് ഞാൻ സമ്മതിക്കില്ല...." അത്രയും പറഞ്ഞു അവൾ അവന്റെ ഫോട്ടോയെ ഒന്ന് ചുംബിച്ചു... "എന്തിനാ വെറുതെ ഫോട്ടോയെ ഒക്കെ ഉമ്മ വെക്കുന്നെ... അത് നേരിട്ട് എനിക്ക് തന്നുടെ...." റാമിന്റെ ശബദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞു എണീറ്റ്... ഡോറും ചാരി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ.. അവളുടെ വെപ്രാളം കണ്ട് അവൻ ഒന്ന് ചിരിച്ചു അവളുടെ അടുത്തേക്ക് ചെന്നു... അവനെ മറികടന്നു പോകാൻ നിന്ന അവളെ തടഞ്ഞു വെച്ചു അവൻ... പതിയെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്തു നിറുത്തി... "എന്തിനാ അനു... ഇനിയും നീ എന്നിൽ നിന്നും അകലാൻ നോക്കുന്നെ... നിന്റെ ഇഷ്ടം എന്നോട് തുറന്നു പറഞ്ഞൂടെ..."

"ഞാൻ പറഞ്ഞല്ലോ... ഞാൻ ശ്രീയേട്ടനെ എന്റെ...." അവൾ പറഞ്ഞു മുഴുവനാക്കും മുന്പേ അവൻ അവളുടെ അധരങ്ങളെ കവർന്നെടുത്തു.. പ്രതീക്ഷിക്കാത്തതായതു കൊണ്ട് തന്നെ അവൾ ഒന്ന് പതറിയിരുന്നു.... അവൾ മാറി പോകാൻ നോക്കും തോറും അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു നിറുത്തി ആവേശത്തോടെ അവളുടെ അധരങ്ങളെ നുണഞ്ഞു... അവനിൽ നിന്നും അകലാൻ കഴിയില്ല എന്ന് മനസിലായി അവൾക്ക്.... അവന്റെ ദന്തങ്ങൾ തന്റെ ചുണ്ടുകളിൽ പതിയുമ്പോൾ വേദന കൊണ്ട് അവൾ അവന്റെ ഷർട്ടിൽ പിടി മുറിക്കിയിരുന്നു... ഏറെ നേരത്തെ ചുംബനത്തിനു ശേഷം അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റിയതും അവൾ അവനെ നോക്കാൻ കഴിയാതെ തലത്താഴുത്തി നിന്നു... അവൻ പതിയെ അവളുടെ മുഖം തന്റെ ചൂണ്ടുവിരലാൽ പൊക്കി തനിക്ക് അഭിമുഖമായി നിറുത്തി... "ഇനി ഒരിക്കലും നിന്റെ നാവിൽ നിന്നും ഇത് കേഴുക്കരുത്... കേട്ടല്ലോ... അങ്ങനെ എങ്ങാനും സംഭവിച്ചാൽ... ഇപ്പോൾ തന്നതിനേക്കാൾ വലിയത് ഞാൻ അങ്ങ് തരും... കേട്ടോടി തൊട്ടാവാടി...." അവൻ അവളെ നോക്കി കള്ളച്ചിരി ചിരിച്ചതും അവൾ അവനെ തള്ളിമാറ്റി സ്റ്റൈറിലൂടെ താഴേക്ക് ഓടി പോയി തനിക്ക് നേരെ വരുന്ന ആളെ പോയി ഇടിച്ചു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story