അനാമിക 💞: ഭാഗം 14

anamika

രചന: അനാർക്കലി

 "ഇനി ഒരിക്കലും നിന്റെ നാവിൽ നിന്നും ഇത് കേഴുക്കരുത്... കേട്ടല്ലോ... അങ്ങനെ എങ്ങാനും സംഭവിച്ചാൽ... ഇപ്പോൾ തന്നതിനേക്കാൾ വലിയത് ഞാൻ അങ്ങ് തരും... കേട്ടോടി തൊട്ടാവാടി...." അവൻ അവളെ നോക്കി കള്ളച്ചിരി ചിരിച്ചതും അവൾ അവനെ തള്ളിമാറ്റി സ്റ്റൈറിലൂടെ താഴേക്ക് ഓടി പോയി തനിക്ക് നേരെ വരുന്ന ആളെ പോയി ഇടിച്ചു....തലയുയർത്തി നോക്കിയതും തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു... "ഗോകുലേട്ടൻ ആയിരുന്നോ...." "നീ എന്താടി പെണ്ണെ കണ്ണും മൂക്കുമില്ലാതെ ഓടി വരുന്നേ...വീഴില്ലേ...." അവൻ പറഞ്ഞു തീർന്നതും അവൾക്ക് പിറകിൽ ഇറങ്ങി വരുന്ന റാമിനെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.. "ഓഹ്... അപ്പൊ ഇതോണ്ടാണല്ലേ മോൾ കണ്ണും മൂക്കുമില്ലാതെ ഓടി വന്നത്..." തന്റെ പിറകിൽ നിൽക്കുന്ന റാമിനെ നോക്കി ഗോകുൽ അങ്ങനെ പറഞ്ഞതും അവൾ ഗോകുലിനെ ഒന്ന് തുറിച്ചു നോക്കി അവനെ തള്ളിമാറ്റി അവിടെ നിന്നും പോയി... "നീ എന്താടാ ആ കൊച്ചിനെ ചെയ്തത്..." അത് പറഞ്ഞതും റാം കുറച്ചു നേരം മുൻപ് സംഭവിച്ചത് ഓർത്തു ഒന്ന് ചിരിച്ചു...

അത് കണ്ടതും ഗോകുൽ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി... "ഹ്മ്മ്... മനസിലാവുന്നുണ്ട്.... നടക്കട്ടെ നടക്കട്ടെ..." "ടാ ഞങൾ ഇറങ്ങാണെ..." വരുൺ അങ്ങോട്ട് വന്നതും രണ്ടുപേരും അവനെ നോക്കി... എന്നാൽ റാമിന്റെ കണ്ണുകൾ അപ്പോഴേക്കും അവൻ പിറകെ വരുന്ന ആമിയിൽ ആയിരുന്നു...അവന്റെ കണ്ണുകൾ തന്റെ നേരെയാണെന്ന് കണ്ടതും അവൾ വരുണിന് പിറകെ ഒളിച്ചു നിന്നു... അത് കണ്ടതും റാമിന് ചിരി വന്നു അവൻ അത് അവർ കാണാതെ മറച്ചു പിടിച്ചു...എന്നിട്ട് വരുണിന് നേരെ നോക്കി... "ഇപ്പൊ തന്നെ പോണോടാ... കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ..." "നിന്റെ വിഷമം എനിക്ക് മനസിലാവാഞ്ഞിട്ടല്ല... പക്ഷെ ഇവിടെ ഒരാൾക്ക് ഒരേ നിർബന്ധം പോകണം എന്ന് പറഞ്ഞിട്ട്..." വരുൺ പറഞ്ഞു കഴിഞ്ഞതും റാം ആമിയെ ഒന്ന് നോക്കി... "അത്.. അത് പിന്നെ പപ്പാ ഒറ്റയ്ക്ക...." "അതന്നെ ആയാൽ മതി... അല്ലേ വരുണെ..." "നീ എന്താടാ ഒരുമാതിരി അർത്ഥം വെച്ചു സംസാരിക്കുന്നെ...."

"അത് മനസിലാക്കേണ്ടവർക്ക് മനസിലായിട്ടുണ്ടാകും..." ഗോകുൽ റാമിനെയും ആമിയെയും നോക്കി പറഞ്ഞതും അവൾക്ക് പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാനുള്ള ത്രാണിയില്ലാതെ ആയി... അവൾ വരുണിന്റെ കയ്യും പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി... "ആമി നിൽക്ക്.... ഞാൻ അവരോട് പറയട്ടെ..." "ഇപ്പോഴല്ലേ പറഞ്ഞെ... ഇനി പറയേണ്ട... ഏട്ടൻ വരാൻ നോക്ക്..." "ടാ എന്നാ ഞങ്ങൾ പോയിട്ടോ..." "എടാ അമ്മയോട് പറഞ്ഞിട്ട് പോടാ..." "അതൊക്കെ നേരത്തെ പറഞ്ഞു..." പോകുന്ന ഇടയിൽ വരുൺ വിളിച്ചു പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ചെയ്തു... അപ്പോൾതന്നെ ആമി അതിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തതും ആമി ഒന്ന് തിരിഞ്ഞു നോക്കി... തന്നെ നോക്കി സൈറ്റ് അടിച്ചു ചിരിക്കുന്ന റാമിനെ കണ്ടതും അവൾ തിരിഞ്ഞു തലത്താഴുതിയിരുന്നു... അവളുടെ ഭാവങ്ങൾ കണ്ട് റാം ചിരിച്ചുക്കൊണ്ട് തിരിഞ്ഞതും അവനെത്തന്നെ നോക്കി നിൽക്കുന്ന ഗോകുലിനെ കണ്ടതും അവൻ എന്താണെന്നുള്ള മട്ടിൽ അവനെ നോക്കി...

"ഒന്നുല്ല മോനെ... ഇത് ഏത് വരെ പോകും എന്ന് നോക്കിയതാ...." അതിന് റാം ഒന്ന് ചിരിച്ചുകൊടുത്തു... "അല്ല നീ എങ്ങോട്ടാ..." "ഞാനും പോകാ...ഒരു ചെറിയ പണിയുണ്ട്.... അപ്പൊ നാളെ കാണാം.." "ഓക്കേ ടാ...." അതും പറഞ്ഞു ഗോകുൽ ഇറങ്ങിയതും റാം അവനെ യാത്രയയ്ച്ചു അകത്തേക്ക് കയറി... രാത്രി എത്രകിടന്നിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാണ് ആമി... കണ്ണടച്ചാൽ അപ്പോൾ ഇന്ന് റാം തന്ന ചുംബനമാണ് മനസ്സിൽ വരുന്നത്.. അത് ഓർക്കും തോറും തന്റെ കവിളുകൾ നാണത്താൽ ചുവക്കുന്നത് അവളറിഞ്ഞു... ഇതേ അവസ്ഥ തന്നെയായിരുന്നു റാമിന്റെയും കണ്ണുകളടച്ചാൽ അവളാണ് മുന്നിൽ... ഇന്നത്തെ സംഭവം കൂടെ വന്നതും അവൻ ഒന്ന് ചിരിച്ചു അവളുടെ ഫോട്ടോയും കെട്ടിപ്പിടിച്ചു ഉറങ്ങി... _____________ "ഡീ... ആ ശരത് ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്... അവൻ ഇന്നലെ കിട്ടിയത് ഒന്നും മതിയായില്ലേ...." ആമിയെ തന്നെ നോക്കി നിൽക്കുന്ന ശരത്തിനെ നോക്കി നവ്യ ആമിയോട് പറഞ്ഞു...

അപ്പോഴാണ് അവൾ ശരത്തിനെ നോക്കുന്നത്... "നീ അതോന്നും മൈൻഡ് ചെയ്യേണ്ട... അവനായി അവന്റെ പാടായി..." "നീ ഇങ്ങനെയായാൽ എന്താ ചെയ്യാ എന്റെ ആമി... അതോണ്ട് തന്നെയാണ് അവൻ നിന്നെ ഇങ്ങനെ ശല്യപെടുത്തുന്നതും..." "അതിന് അവൻ ഇപ്പൊ എന്നെ ശല്യപെടുത്തിയില്ലല്ലോ..." "ഒലക്ക.... നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..." അതും പറഞ്ഞു നവ്യ മുഖം തിരിച്ചതും ആമി അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം നടന്നു... എന്നാൽ ശരത്തിന്റെ അടുത്തെത്തിയതും ആമിയ്ക്ക് ഭയം തോന്നാൻ തുടങ്ങിയിരുന്നു... അത്കൊണ്ട് തന്നെ അവൾ നവ്യയുടെ കയ്യിൽ മുറുക്കെ പിടിച്ചു തലത്താഴുത്തി നടന്നു... നവ്യ ആണെങ്കിൽ ശരത്തിനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു... അവനെ മറികടന്നു പോകാൻ നിന്നതും ഒരു കൈകൊണ്ട് അവൻ അവരെ തടഞ്ഞു വെച്ചു... "അങ്ങനെ അങ്ങോട്ട് പോയാലോ അനാമിക തമ്പുരാട്ടി.... ഈ അടിയാളൻ പറയാനുള്ളത് കേട്ടിട്ട് പോയാൽ പോരെ..." "ശരത് കൈമാറ്റ് ഞങ്ങൾക്ക് പോകണം..."

"നിന്നെ ഇവിടെ ആരാ തടഞ്ഞു വെച്ചിരിക്കുന്നെ... നീ പൊയ്ക്കോടി.. ഞാൻ ഇവളോടാ പറഞ്ഞെ..." "ഞാൻ പോകുന്നുണ്ടെങ്കിൽ കൂടെ ഇവളും ഉണ്ടാകും..." അതും പറഞ്ഞു അവൾ ആമിയുടെ കൈകൾ പിടിച്ചു മുന്നോട്ട് നടന്നതും അവൻ അവർക്ക് മുന്നിൽ കയറി നിന്നതും ആമി പേടിച്ചുകൊണ്ട് പുറകോട്ട് നീങ്ങി നിന്നു... "നിനക്ക് ഇന്നലെ കിട്ടിയതൊന്നും മതിയായില്ലേ... ഇനിയും അവന്റെ കയ്യിൽ നിന്നു തല്ല് കൊള്ളാൻ വേണ്ടി തന്നെയാണോ നിന്റെ പുറപ്പാട്...." നവ്യ ദേഷ്യത്തോടെ അവനോട് ചോദിച്ചതും അവൻ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു ആമിയ്ക്ക് നേരെ തിരിഞ്ഞു.. "അവനോട് പോയി പറഞ്ഞേക്ക്.. ഈ ശരത് നിന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഏത് വിധേനയും നിന്നെ നേടിയെടുത്തിരിക്കും എന്ന്...നിന്നെ എന്റടുക്കൽ നിന്ന് രക്ഷിക്കാൻ കഴിയുമെങ്കിൽ രക്ഷിക്കാൻ പറ നിന്റെ രക്ഷകനോട്...." അത്രയും പറഞ്ഞു ഒരു വഷളൻ ചിരിയോടെ അവൻ അവിടെ നിന്നും പോയതും ആമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

അത് കണ്ടതും നവ്യക്ക് ദേഷ്യം വരാൻ തുടങ്ങി.... "അവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഇങ്ങനെ സംസാരിക്കുന്നവന്മാരോട് നല്ല പച്ച തെറി പറയുകയാ വേണ്ടത്... എന്നിട്ട് ഇവിടെ കിടന്നു മോങ്ങുന്നു..." നവ്യ കൂടെ തന്നെ കുറ്റപ്പെടുത്തിയതും അവൾ കരഞ്ഞുക്കൊണ്ട് ക്ലാസ്സിലേക്ക് കയറി പോയി... അത് കണ്ട് നവ്യ തലക്ക് കൈക്കൊടുത്തു അവളെ നോക്കി അവൾക്ക് പിറകെ പോയി.. ക്ലാസ്സിൽ കയറി ബെഞ്ചിൽ ഇരുന്നു കരയുകയായിരുന്നു... നവ്യ അവളുടെ അടുത്ത് വന്നിരുന്നു... "എന്റെ ആമി ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... നീ ഇങ്ങനെ പാവമായിരുന്നിട്ട അവൻ നിന്നോട് ഇങ്ങനെ പെരുമാറുന്നെ... കുറച്ചു ബോൾഡ് ആയി നോക്ക് നീ അവൻ നിന്റെ പരിസരത്തു പോലും വരില്ല..." അവളൊന്നും മിണ്ടാതെ കരഞ്ഞുക്കൊണ്ടിരിക്കുകയായിരുന്നു... അത് കണ്ടതും നവ്യക്ക് വീണ്ടും ദേഷ്യം വന്നതും അവൾ ഫോണെടുത്തു റാമിന് വിളിച്ചു.. ഇന്ന് ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു... നവ്യ പറയുന്നത് കേട്ട് റാമിന് ദേഷ്യം അടിമുതൽ അരിച്ചു വരുന്നുണ്ടായിരുന്നു.. അവൻ പെട്ടെന്നു തന്നെ വണ്ടിയെടുത്തു ആമിയുടെ കോളേജ് ലക്ഷ്യമാക്കി വിട്ടു................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story