അനാമിക 💞: ഭാഗം 2

anamika

രചന: അനാർക്കലി

"ശ്രീ..... അവർ എന്നെ.... കൊല്ലും.... എനിക്ക് പേടിയാ.... പ്ലീസ്.... എന്നെ രക്ഷിക്ക്... ശ്രീ.......... *" "അനൂ..........." ഉറക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു.... അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... "എവിടെയാ അനു നീ.... നീയെന്താ എന്റെ മുന്നിലേക്ക് വരാത്തെ... നിനക്ക് വേണ്ടി ഞാൻ എവിടെയൊക്കെ അന്വേഷിച്ചു എന്ന് അറിയോ.... നീ എന്തിനാ എന്നിൽ നിന്നും അകന്നു നിൽക്കുന്നെ... *അനൂ.......... " അവൻ ആകെ പ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു... അവൻ ബെഡിൽ നിന്നും എണീറ്റു അലറി വിളിച്ചു അവിടെയുള്ള സാധനങ്ങളെല്ലാം എറിഞ്ഞു പൊട്ടിച്ചു.... ഇന്നലത്തെ മദ്യപാനത്തിന്റെ ഹാങ്ങോവർ കാരണം അവൻ തലയും വേദനിക്കുന്നുണ്ടായിരുന്നു... അവൻ തളർന്നു ഒരു മൂലയിൽ ഇരുന്നു.... "നീ എന്റെ മുന്നിൽ നിന്നും മറഞ്ഞുനിന്നാലും ഈ ശ്രീറാം നിന്നെ വിട്ട് എങ്ങോട്ടും പോകില്ല... എന്റെ ഓർമകൾ നിന്നെ എപ്പോഴും വെട്ടയടിക്കൊണ്ടിരിക്കും അനു...."

അവൻ തലയിൽ കൈവെച്ചു അവിടെയിരുന്നു.... അവന്റെ മുറിയിൽ നിന്നും കേഴുക്കുന്ന ശബ്ദം കേട്ട് നന്ദിനി അങ്ങോട്ട് പോകാൻ നിന്നതും മഹി അവളെ തടഞ്ഞു.. "വേണ്ട... അവൻ ഇപ്പോൾ ഒറ്റക്കിരിക്കട്ടെ... നീ അങ്ങോട്ട് ചെന്നാൽ അവൻ വല്ലതും പറയും അത് നിനക്ക് താങ്ങാൻ കഴിയില്ല നന്ദിനി.... " "മഹിയേട്ടാ.... എനിക്ക്... എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല... അവൻ ദിവസം കഴിയുംതോറും മോശമായി വരുവാണ്.... " "അവൻ ഇനി പഴയതുപോലെ ആകണമെങ്കിൽ അവൾ തിരിച്ചു വരണം... അല്ലെങ്കിൽ വേറൊരു കുട്ടി അവന്റെ ജീവിതത്തിലേക്ക് വരണം... " "അത് ഒരിക്കലും നടക്കില്ല മഹിയേട്ടാ... അവൻ ജീവിക്കുന്നത് പോലും അവൾക്ക് വേണ്ടിയാ... അപ്പോൾ അവന്റെ ജീവിതത്തിൽ വേറൊരു പെണ്ണ് ഉണ്ടാകുമെന്ന് മഹിയേട്ടൻ തോന്നുന്നുണ്ടോ.... " "എനിക്ക് എന്റെ മകനെ തിരിച്ചു കൊണ്ടുവരണം... അതിന് ഞാൻ എന്തും ചെയ്യും നന്ദിനി..." മഹി ഭക്ഷണം മതിയാക്കി എണീറ്റു കൈകഴുകി പുറത്തേക്ക് പോയി...

നന്ദിനിക്ക് റാമിന്റെ കാര്യം ആലോചിച്ചു ടെൻഷൻ ആകാൻ തുടങ്ങി.. ____________ "ലച്ചു എണീറ്റെ... നിനക്ക് പോകാനുള്ള സമയം ആയില്ലേ.... " "കുറച്ചൂടെ നേരം കിടക്കട്ടെ ഇന്ദു... " "എന്നാൽ മോൾ കിടന്നോട്ടോ.. പിന്നെ നിന്നെ വഴക്ക് പറഞ്ഞു എന്ന് പറഞ്ഞിട്ട് വന്നേക്കെരുത് കേട്ടല്ലോ.... " ഇന്ദു അങ്ങനെ പറഞ്ഞതും ലച്ചു ചാടി എണീറ്റു... എന്നിട്ട് അവരെ നോക്കി ഒന്ന് ചിരിച്ചു വേഗം തന്നെ ബാത്റൂമിലേക്ക് പോയി... അവളുടെ വെപ്രാളം കണ്ട് ഇന്ദു ഒന്ന് ചിരിച്ചിട്ട് താഴേക്ക് പോയി... ലച്ചു അവളുടെ കുളിയും കഴിഞ്ഞു വന്നു കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു... ചെറുതായി ഒന്ന് ഒരുങ്ങി അവൾ താഴേക്ക് ചെന്നു... വേണുവിന് ഭക്ഷണം വിളമ്പുകയായിരുന്നു ഇന്ദിര... ലച്ചു വന്നതും അവളും അവർക്കൊപ്പം ഇരുന്നു കഴിക്കാൻ തുടങ്ങി... "ലച്ചൂസെ... ഇന്ന് ഒന്നും മറന്നിട്ടില്ലല്ലോ... " "ഇല്ല പപ്പാ.. ഞാൻ എല്ലാം എടുത്തിട്ടുണ്ട്... " "എന്നാ മതി... " "പിന്നെ ഇന്ന് നേരത്തെ വന്നേക്കണം... " "അതെന്താ പപ്പാ എന്നെ പെണ്ണ് കാണാൻ ആരെങ്കിലും വരുന്നുണ്ടോ... "

അവൾ കവിളിൽ നാണം വരുത്തിക്കൊണ്ട് ചോദിച്ചതും വേണു അവളെ ഒന്ന് നോക്കി... "അയ്യടാ എന്താ മോൾടെ ഒരു ആഗ്രഹം... നിന്നെ ആരും പെണ്ണ് കാണാൻ ഒന്നും വരുന്നില്ല... വേണേൽ നീ തന്നെ ഒരാളെ കണ്ടുപിടിച്ചോ.... " "അതൊക്കെ ബുന്ധിമുട്ട് ആണ് പപ്പാ... എനിക്കൊന്നും വയ്യ... പപ്പാ തന്നെ എനിക്ക് ഒരാളെ കണ്ടുപിടിച്ചു തന്നാൽ മതി.... " "എന്നാൽ നിന്റെ ആ കാലൻ ആയാലോ..." വേണു അങ്ങനെ ചോദിച്ചതും ലച്ചു കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം തരിപ്പിൽ കയറി ചുമച്ചു... "എന്നെ കൊലക്ക് കൊടുക്കാനാണോ പപ്പാ.... " "വേണ്ടെങ്കിൽ വേണ്ട.... " "അല്ല ഞാൻ എന്തിനാ നേരത്തെ വരുന്നേ... ഞാനും മീരയും ഇന്ന് ഒരു സിനിമക്ക് പോകാൻ പ്ലാൻ ഇട്ടതാ... " "അത് മോൾ നാളെ പൊയ്ക്കോ... ഇന്ന് നമ്മൾ അമ്മേടെ വീട്ടിലേക്ക് പോകാണ്.. " "അങ്ങോട്ടാണോ... എന്നാ ഞാനില്ല.... " "അതെന്താ ലച്ചു നിനക്ക് അങ്ങോട്ട് വന്നാൽ... അവിടേക്ക് ആണെന്ന് പറഞ്ഞാൽ അപ്പൊ പെണ്ണിന് വരണം പറ്റില്ല... പപ്പേടെ വീട്ടിൽ പോകാൻ നിനക്ക് വലിയ ഉഷാറാണല്ലോ... എന്റെ വീട്ടിൽ പോകുമ്പോൾ മാത്രം അവളുടെ മുഖം ഉണ്ടാകും ഒരു കൊട്ട... " "അതേയ് അമ്മേടെ വീട്ടുക്കാർ ശരിയല്ല... അത്രതന്നെ.... "

"ഡീ.... " ഇന്ദു അവളുടെ ചെവിയിൽ പിടിക്കാൻ നിന്നതും അവൾ അവിടെ നിന്നും എണീറ്റ് ഓടി കൈകഴുകി സ്കൂട്ടിയുടെ ചാവിയും എടുത്തു ഇറങ്ങി... "പിന്നേ എന്നെ പ്രതീക്ഷിക്കേണ്ട... ഞാൻ വരില്ലട്ടോ... നിങ്ങൾ രണ്ടുപേരും പോയാൽ മതി... " പോകുന്നതിന്റെ ഇടക്ക് അവൾ അവരോടായി വിളിച്ചുപറഞ്ഞു... ഇന്ദുവിന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു... എന്നാൽ വേണു അവളെ നോക്കി ചിരിക്കയിരുന്നു.... അത് അവളിൽ കൂടുതൽ ദേഷ്യത്തിന് കാരണമായി... "എന്തിനാ നിങ്ങൾ ഇങ്ങനെ ചിരിക്കൂന്നേ... വേണുവേട്ടൻ ഒരാൾ കാരണമാ അവൾ ഇങ്ങനെ വഷളായത്... അവൾക്കെന്താ എന്റെ വീട്ടിലേക്ക് വന്നാൽ... " "അതിനുള്ള കാരണം അവൾ തന്നെ പറഞ്ഞല്ലോ... നിന്റെ വീട്ടുക്കാർ ശരിയെല്ലെന്ന്..." വേണുവും അതുതന്നെ പറഞ്ഞു എണീറ്റു.. ഇന്ദുവിന് അത് തീരെ പിടിച്ചിരുന്നില്ല അവരുടെ മുഖം ദേഷ്യത്താൽ ചുവന്നു... അവർ ദേഷ്യത്തിൽ വേണുവിന്റെ അടുത്തേക്ക് പോയി...

"എന്തുക്കൊണ്ട നിങ്ങൾ എന്റെ വീട്ടുക്കാർ ശരിയെല്ലെന്നു പറഞ്ഞെ.. വെറുതെ ഓരോന്നു പറയാ.... " "ഞാനല്ലല്ലോ അത് പറഞ്ഞെ ലച്ചു അല്ലെ അവളോട് ചോദിച്ചു നോക്ക്... എന്തായാലും ഞാൻ വരുമ്പോഴേക്കും നീ റെഡി ആയി നിൽക്ക് അവളില്ലെങ്കിലും നമുക്ക് പോയി വരാം... " അതും പറഞ്ഞു വേണു പോയതും ഇന്ദു അയാളെ യാത്രയായാക്കാനായി പുറത്തേക്കിറങ്ങി... വേണു പോയതും അവർ വാതിലടിച്ചു അകത്തേക്ക് കയറി.. ____________ "May i come in sir... " അവൾ മെല്ലെ ഡോർ തുറന്നു അകത്തേക്ക് തലയിട്ട് നോക്കിക്കൊണ്ട് പറഞ്ഞെങ്കിലും അവിടെ അവനെ കാണാനുണ്ടായിരുന്നില്ല... അവൾ ഡോർ തുറന്നു അകത്തേക്ക് കയറി അവനെ അവിടെ മൊത്തം നോക്കി... അവനെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല... അവൾ മീരയുടെ അടുത്തേക്ക് പോയി.. "മീരു ഇന്ന് ആ കാലൻ വന്നില്ലേ... " "ഇല്ല... ലേറ്റ് ആണെന്ന് തോന്നുന്നു... അല്ല നിന്റെ മുഖം എന്താ വാടിയിരിക്കുന്നെ.. റാം sir നെ കാണാഞ്ഞിട്ടാണോ... "

"ഒലക്ക.... ഞാൻ ഇന്ന് നേരത്തെ തന്നെ വന്നത് അയാളുടെ മുന്നിൽ പോയി ഒന്ന് ഞെളിഞ്ഞു നിൽക്കാനാ... എന്ത് ചെയ്യാൻ അപ്പൊ അയാൾ ലേറ്റ്.. " അതും പറഞ്ഞു ലച്ചു തടിയിൽ കൈവെച്ചു എങ്ങോട്ടോ നോക്കിയിരുന്നു... മീര അവളെ നോക്കി ചിരിച്ചു അവളുടെ പണി തുടർന്നു... ലച്ചു അവിടെയുള്ള ബുക്കുകളെല്ലാം മറിച്ചു നോക്കിക്കൊണ്ടിരുന്നു... "നീ എന്താ ലച്ചു ഇങ്ങനെ ഇരിക്കുന്നെ നിന്നെ sir എന്തൊക്കെയോ വർക്ക്‌ ഏല്പിച്ചിരുന്നില്ലേ.. അതൊക്കെ ചെയ്തോ..." "ഇന്ന് sir വരും എന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ട് ഞാൻ ചെയ്യുന്നില്ല.. നീ വാ നമുക്ക് കാന്റീനിൽ പോയി വല്ലതും കഴിക്കാം... " "ലച്ചു എനിക്ക് വർക്ക്‌ ഉണ്ട്..." "അതൊക്കെ പിന്നെ ചെയ്യാം നീ വന്നേ...." അവൾ മീരയെയും വലിച്ചു കാന്റീനിലേക്ക് കൊണ്ടുപോയി... ഒരു രണ്ട് ചായയും കുടിച്ചു അവർ അവിടെ ഇരുന്നു സംസാരിച്ചു അകത്തേക്ക് പോയതും അവിടെ അവരെ തന്നെ വെയിറ്റ് ചെയ്തു നിൽക്കുന്ന റാമിനെ കണ്ടതും രണ്ടുപേരും ഒന്ന് പേടിച്ചു...

മീരയുടെ കൈകൾ ലച്ചുവിന്റെ കൈകളിൽ അമർന്നുക്കൊണ്ടിരുന്നു... ലച്ചു ഉള്ളിലെ പേടി പുറത്തേക്ക് കാണിക്കാതെ അവനെ നോക്കി ചിരിച്ചു... അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു... "നിന്നെ ഞാൻ ഏല്പിച്ച വർക്ക്‌ ചെയ്തോ ദേവാലക്ഷ്മി.. " അവൻ അവളോട് ദേഷ്യത്തിൽ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി... "പിന്നെ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തിരിക്കുന്നത് എന്തിനാ... പറഞ്ഞ ജോലി മര്യാദക്ക് ചെയ്യാതെ അവൾ കറങ്ങി നടക്കാൻ പോയേക്കുന്നു...മീര... " "Yes sir... " "ഇന്ന് സബ്‌മിറ്റ് ചെയ്യേണ്ട ഫയൽ എവിടെ...." "ഞാൻ... ഞാനിപ്പോൾ കൊണ്ടുവരാം sir..." അവൾ അതും പറഞ്ഞു ലച്ചുവിനെ ഒന്ന് ദയനീയമായി നോക്കിക്കൊണ്ട് പോയി...ലച്ചു റാമിനെ തന്നെ നോക്കിയിരിക്കയിരുന്നു....അവളുടെ ഉള്ളിലെ പേടി കാരണം അവൾ കൈകൾ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു... "ഞാൻ പറഞ്ഞ വർക്കുകളും അതുപോലെ പെന്റിങ്ങിൽ കിടക്കുന്ന എല്ലാ വർക്സും കംപ്ലീറ്റ് ചെയ്തിട്ട് മാത്രം ഇന്ന് നീ വീട്ടിൽ പോയാൽ മതി...

അത് ഇനി എത്ര നേരം വൈകിയാലും കേട്ടല്ലോ... " അവൻ അത്രയും പറഞ്ഞു അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി അവിടെ നിന്നും പോയി.. അവൾ അവനെ നോക്കി ഒന്ന് ശ്വാസം വലിച്ചെടുത്തു വിട്ടു വേഗം അവളുടെ സീറ്റിലേക്ക് പോയിരുന്നു എല്ലാ വർക്കും ചെയ്യാൻ തുടങ്ങി.. ____________ ഓഫീസിൽ എത്തിയിട്ടും അവന്റെ മനസിന് ഒരു സുഖവും ഉണ്ടായിരുന്നില്ല.. അവന്റെ ചിന്തകൾ അപ്പോഴും അവളെ കുറിച്ചായിരുന്നു... അവർ തമ്മിൽ ഒരുമിച്ചുണ്ടായപ്പോൾ ഉണ്ടായിരുന്ന നിമിഷങ്ങളെല്ലാം അവൻ ഓർത്തു... അതിനൊപ്പം അവന്റെ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു... പെട്ടെന്നു ആരോ ഡോർ തുറന്നു അകത്തേക്ക് വരുന്നത് പോലെ അവൻ തോന്നിയതും അവൻ തല പൊന്തിച്ചു നോക്കി.. തനിക്ക് മുന്നിൽ നിൽക്കുന്ന വരുണിനെ കണ്ടതും അവനൊന്ന് വരുണിനെ നോക്കി പുഞ്ചിരിച്ചു എന്ന് വരുത്തി.. "റാം.. എനിക്ക് നിന്നോട് സീരിയസ് ആയിരുന്നു കുറച്ചു സംസാരിക്കണം... " "Mr nd mrs മഹാദേവനോട് നല്ലതുപോലെ പെരുമാറണം അവരോട് ഇനി ദേഷ്യം കാണിക്കരുത് എന്നല്ലേ.... " "റാം.. " "പറ്റില്ല വരുൺ.. അവളെ നമുക്ക് നഷ്ടപ്പെടാൻ കാരണം അവരാണ്....

അവരൊന്നു മനസ്സ് വെച്ചിരുന്നേൽ ഇന്ന് അവൾ എന്റെ ഭാര്യയായി എന്നോടൊപ്പം ഉണ്ടാകുമായിരുന്നു... " "ടാ ഞാൻ പറയുന്നത് നീ കേഴുക്ക്... എത്രകാലം എന്ന് വെച്ചിട്ട നീ അവളെയും കാത്തു ഇങ്ങനെ ഇരിക്കുന്നെ.... നിനക്ക് ഒരു ജീവിതം വേണ്ടേ .... നിന്നെ പഴയതുപോലെ ഒന്ന് കാണാൻ വേണ്ടി അമ്മ നേരാത്ത വഴിപാടില്ല.... " "ഞാൻ പറഞ്ഞോ അവരോ എനിക്ക് വേണ്ടി ഓരോന്ന് ചെയ്യാൻ...." "റാം.. അവർ നിന്റെ അമ്മയാണ്... " "അത്കൊണ്ടാകുമല്ലേ സ്വന്തം മകൻ സ്നേഹിച്ച പെൺകുട്ടിയെ അവനിൽ നിന്നും തന്നെ അകറ്റിയത്.... " "നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... ഞാൻ പോകാ... " "പോകുന്നത് തന്നെയാ നല്ലത്... പിന്നെ നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ച ആ മഹാനോട് ഒന്ന് പറഞ്ഞേക്ക് എന്റെ ജീവിതത്തിൽ കയറി ഇനി ഇടപെടരുത് എന്ന്... ഇടപെട്ടതോളം മതിയായെന്നും.... " വരുൺ അവനെ നിസാഹായനായി നോക്കി... എന്നാൽ അവൻ ദേഷ്യത്തിൽ അവനെ തന്നെ നോക്കിയിരിക്കയിരുന്നു... വരുൺ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി... _____________

അവൻ പറഞ്ഞ എല്ലാ വർക്കും കംപ്ലീറ്റ് ചെയ്താണ് ലച്ചു കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നും എണീറ്റത്... അവൾ ചുറ്റും നോക്കിയപ്പോൾ ആരും അവിടെ ഉണ്ടായിരുന്നില്ല... അവൾ വേഗം അവളുടെ ബാഗും എടുത്തു പുറത്തേക്കിറങ്ങിയപ്പോൾ അവിടെ അവളെ കാത്തുനിൽക്കുന്ന സെക്യൂരിറ്റിയെ കണ്ടു... "മോളുടെ വർക്ക്‌ കഴിഞ്ഞോ... റാം sir എന്നെ ഏല്പിച്ചിരുന്നു മോൾ പോയിട്ടേ ക്ലോസ് ചെയ്യാൻ പാടുള്ളുന്ന്... " അവൾ അതിനൊന്നും ചിരിച്ചുകാണിച്ചുകൊടുത്തു.. എന്നിട്ട് അവളുടെ വണ്ടിയെടുത്തു അവിടെ നിന്നും ഇറങ്ങി... പാതിവഴിയിൽ എത്തിയപ്പോൾ വണ്ടി നിന്നതും അവൾ എന്താണെന്ന് നോക്കി... എത്ര സ്റ്റാർട്ട്‌ ചെയ്തിട്ടും അത് സ്റ്റാർട്ട്‌ ആകുന്നുണ്ടായിരുന്നില്ല... രാത്രി ആയിരുന്നു അതുപോലെ ആ ചുറ്റുവട്ടത്ത് ആരും തന്നെയുണ്ടായിരുന്നില്ല.. അവൾക്ക് നന്നേ പേടിതോന്നിയിരുന്നു... പെട്ടെന്നു അവളുടെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നതും അവൾ ഒന്ന് പിന്നിലേക്ക് വെച്ചുപോയിരുന്നു... അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടതും അവളൊന്നു ഞെട്ടി... "*രാഹുൽ.... ........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story