അനാമിക 💞: ഭാഗം 22

anamika

രചന: അനാർക്കലി

 "എന്നെ എങ്ങനെയാ അറിയാ എന്ന് പറഞ്ഞില്ല..." പർച്ചെസിങ് എല്ലാം കഴിഞ്ഞു ആമിയും നവ്യയും ലച്ചുവും കൂടെ ഒരു കോഫി ഷോപ്പിൽ പോയി...കോഫി ഓർഡർ ചെയ്തിരിക്കുമ്പോഴായിരുന്നു ആമി ലച്ചുവിനോട് ചോദിച്ചത്... ആമിയുടെ ആ ചോദ്യം കേട്ടപ്പോൾ ലച്ചു ഒന്ന് ചിരിച്ചു തനിക്ക് മുന്നിൽ കൊണ്ടുവെച്ച കോഫി ഒരു കവിൾ കുടിച്ചു അവളെ നോക്കി.... "എങ്ങനെ അറിയാ എന്ന് ചോദിച്ചാൽ.... ഞാൻ നിന്റെ വലിയൊരു ഫാൻ ആണ് ആമി... കലോത്സവ വേദികളിൽ വെച്ചായിരുന്നു ആദ്യം കണ്ടത്...പങ്കെടുക്കുന്ന എല്ലാ പ്രോഗ്രാമിനും ഫസ്റ്റ് പ്രൈസ് കൊണ്ടുപോകുന്ന ആ കുട്ടിയെ എനിക്ക് വല്ലാതെ ഇഷ്ടായി.. ആരോടും അധികം ഒന്നും സംസാരിക്കാതെ... എന്നാൽ അറിയുന്നവരോട് നന്നായി സംസാരിക്കുന്ന കുട്ടി.... അന്ന് മുതലേ എനിക്ക് നിന്നെ അറിയാം... നിന്റെ സ്കൂളിൽ പഠിച്ച ഒരു കുട്ടി വഴിയാണ് ഞാൻ നിന്നെ അറിഞ്ഞത്...." "അതാരാ...." "നിനക്കറിയില്ലായിരിക്കും... നിന്റെ സീനിയർ ആയിരുന്നു.. എന്റെ കൂട്ടുകാരിയും... പേര് ഹേമ..."

"എനിക്ക് അറിയില്ല... ഞാൻ അങ്ങനെ..." "അറിയാം... ആരോടും അധികം സംസാരിക്കാറില്ല എന്നല്ലേ..." "ഹ്മ്മ്... പക്ഷെ ഇയാളോട് എങ്ങനെ എനിക്കിപ്പോ സംസാരിക്കാൻ കഴിയുന്നെ എന്ന് എനിക്ക് മനസിലാകുന്നില്ല...." "ചിലപ്പോ നീയും ഞാനും തമ്മിൽ വല്ല മുന്ജന്മ ബന്ധം ഉണ്ടായിരിക്കും... കഴിഞ്ഞ ജന്മത്തിൽ നീ എന്റെ അനിയത്തിയോ.. അല്ലെങ്കിൽ ഉറ്റ കൂട്ടുക്കാരിയോ ആകാമല്ലോ...." ആമി ലച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു... നവ്യക്ക് അത്ഭുതമായിരുന്നു... അവളോടല്ലാതെ വേറെ ആരോടും ആമി ഇങ്ങനെ ചിരിച്ചു കളിച്ചു സംസാരിക്കുന്നത് അവൾ കണ്ടിട്ടില്ലായിരുന്നു.... ആഹ് കുറഞ്ഞ സമയം കൊണ്ട് തന്നെ ലച്ചുവും ആമിയും നല്ല കൂട്ടായിരുന്നു...ലച്ചുവിനോട് അവൾ വാ തോരാതെ സംസാരിക്കുകയായിരുന്നു... അതെല്ലാം ഒരു പുഞ്ചിരിയിലൂടെ കെട്ടിരിക്കയിരുന്നു ലച്ചു...

"പിന്നെ നീ എന്നെ ലച്ചു എന്ന് വിളിച്ചാൽ മതി..." "എന്നെക്കാളും മൂത്തത് അല്ലെ... അപ്പൊ ഞാൻ ലച്ചു ചേച്ചി എന്ന് വിളിക്കാം.." അവളുടെ വാക്കുകൾ കേട്ടതും ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൾ അത് ആരും കാണാതെ മറച്ചു പിടിച്ചു... എന്നിട്ട് ആമിയെ നോക്കി പുഞ്ചിരി തൂകി... "ആമി പോകാം.." "ആ... എന്നാ ഞങ്ങൾ പോകെട്ടെ ചേച്ചി... പിന്നെ കാണാം..." "എന്റെ നമ്പർ നിന്റെ കയ്യിൽ ഇല്ലല്ലോ...ഇതാ..." അതും പറഞ്ഞു ലച്ചു ആമിയുടെ ഫോണിൽ അവളുടെ നമ്പർ സേവ് ചെയ്തു എന്നിട്ട് അതിൽ നിന്നും ലച്ചുവിന്റെ ഫോണിലേക്ക് മിസ് കാൾ അടിച്ചു അവൾ നമ്പർ സേവ് ചെയ്തു... അവളോട് യാത്ര പറഞ്ഞു രണ്ടുപേരും അവിടെ നിന്നിറങ്ങി... അവളെ തന്നെ നോക്കി നിൽക്കായിരുന്നു ലച്ചു.. "കഴിഞ്ഞ ജന്മത്തിൽ അല്ല.... ആമി ഈ ജന്മത്തിലാ നീ എന്റെ അനിയത്തി... ഒരേ ഒരു സഹോദരി...." ______________ "നല്ല ചേച്ചിയാ... ഞാൻ പെട്ടെന്നു കമ്പനിയായി..." "ഇതെന്റെ അനു തന്നെയല്ലേ... അതോ എനിക്ക് ആൾ മാറിയോ...."

"ആളൊന്നും മാറിയിട്ടില്ല... എന്നെ കളിയാക്കല്ലേ ശ്രീ...." "കളിയാക്കിയത് ഒന്നുമല്ല... നീ അങ്ങനെ പെട്ടെന്നു ഒന്നും ആരോടും കൂട്ടുകൂടുന്ന ആളല്ലല്ലോ... അതല്ലേ ഞാൻ ചോദിച്ചേ..." "അതുതന്നെയാ എന്റെയും അത്ഭുതം... ഇനി ചേച്ചി പറഞ്ഞപോലെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ചേച്ചിയുടെ അനിയത്തിയോ മറ്റോ ആകും... അതാകും എനിക്ക് ചേച്ചിയോട് സംസാരിക്കുമ്പോൾ ഒരു അപരിചിതത്വം ഫീൽ ചെയ്യാത്തത്...." "ഓഹോ.... എന്നിട്ട് നിന്റെ ചേച്ചി എന്താ ചെയ്യുന്നേ...." "പഠിക്കാണ്... പിജി ഫൈനൽ ഇയർ... നിങ്ങളെ അതെ ബാച്ച്..." "ഒക്കെ അറിഞ്ഞുവെച്ചിട്ടുണ്ടല്ലേ..." "പിന്നല്ലാതെ.... പിന്നെ... ശ്രീ....." "ഹ്മ്മ്..." "ശ്രീ...." "ആഹ് പറയടി പെണ്ണെ...." "എന്നാ വരാ..." "ഇനിപ്പോ ഞാൻ വന്നില്ലെങ്കിലും നിനക്ക് കുഴപ്പമില്ലല്ലോ... നിനക്ക് ഒരു ചേച്ചിയെ ഒക്കെ കിട്ടിയില്ലേ..." "അതിന്.... എനിക്ക് നിന്നെ കാണാൻ തോന്നുന്നു ശ്രീ... വേഗം വാ...." "ഉടനെ വരാം... ഏറിപോയാൽ ഒരാഴ്ച... അതിനുള്ളിൽ ഞാൻ അവിടെ എത്തിയിരിക്കും... ഓക്കേ...."

"ഓക്കേ....എന്നാ ഞാൻ വെക്കട്ടെ..." "വെക്കല്ലേ... വെക്കല്ലേ..." "എന്താ ശ്രീ..." "ഒന്നുല്ല... നീ എന്തെങ്കിലും ഒക്കെ പറഞ്ഞിരിക്ക്..." "എന്ത് പറയാനാ... എനിക്ക് ഒന്നും പറയാനില്ല...." "ഓഹോ... അല്ലെങ്കിലും നിനക്ക് ഇപ്പോൾ എന്നെ വേണ്ടല്ലോ..." "അതെന്താ ശ്രീ നീ അങ്ങനെ പറഞ്ഞെ..." "ഞാൻ വിളിച്ചിട്ട് നീ ഇതുവരെ എന്താ പറഞ്ഞത്... നിന്റെ ആ ചേച്ചിയെ പറ്റി അല്ലെ... എന്നെ കുറിച്ച് എന്തെങ്കിലും ചോദിച്ചോ..." "ഒന്നും ചോദിച്ചില്ലേലും എനിക്കറിയാം ശ്രീ... നിന്നെ കുറിച്ച്..." അതിന് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... കുറച്ചു സമയം രണ്ടുപേരും ഒന്നും സംസാരിക്കാതെ ഇരുന്നു.... മൗനത്തെ ഭേദിച്ചു അവൾ തന്നെ സംസാരിച്ചു... "വെച്ചോട്ടെ ശ്രീ... എനിക്ക് ഉറക്കം വരുന്നു....." "ഹ്മ്മ്... ഓക്കേ... ഗുഡ് നൈറ്റ്‌..." "ഗുഡ് നൈറ്റ്‌...." അവൾ കാൾ കട്ട്‌ ചെയ്തതും അവന്റെ ഉള്ളിൽ അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു... അവളെ കാണാനായി ഹൃദയം തുടിക്കുന്നുണ്ടായിരുന്നു.... പെട്ടെന്നു അവന്റെ ഉള്ളിലേക്ക് അവൾ ലച്ചുവിനെ കുറിച്ച് അവൾ സംസാരിച്ചത് ഓർമ വന്നു...

അവളിൽ എന്തോ ഒരു നിഗൂഢത ഉള്ളപോലെ അവൻ തോന്നി.... ______________ പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ആമി ലച്ചുവിനെ കണ്ടിരുന്നു...ആമി ലച്ചുവിനോട് നവ്യയെക്കാൾ കൂടുതൽ അടുത്തിരുന്നു... ലച്ചുവിന്റെ ഒപ്പം കറങ്ങാനും എല്ലാം അവൾ പോകാറുണ്ടായിരുന്നു.... അതുപോലെ ശ്രീ വിളിച്ചാൽ ലച്ചുവിനെ കുറിച്ച് മാത്രമേ അവൾക്ക് അവനോട് പറയാനുണ്ടായിരുന്നുള്ളു...ലച്ചുവിനോട് ആമിക്ക് അവളുടെ ശ്രീയെ പറ്റിയും... ഒരാഴ്ചക്കുള്ളിൽ വരാം എന്ന് പറഞ്ഞ റാമിന് വരാൻ കഴിഞ്ഞില്ല... അവൻ വീണ്ടും അവിടെ നിൽക്കേണ്ടി വന്നിരുന്നു... അത് ആമിക്ക് ഒരുപാട് സങ്കടമായിരുന്നു..എന്നാൽ അതിൽ നിന്നും അവൾക്ക് ആശ്വാസമയത് ലച്ചുവിന്റെ പ്രെസൻസ് ആയിരുന്നു... അങ്ങനെ ഒരുദിവസം അവൾ ലച്ചുവിനോപ്പം കോഫി ഷോപ്പിൽ ഇരിക്കുമ്പോഴായിരുന്നി വരുൺ അങ്ങോട്ടേക്ക് വന്നത്... അവിടെ ആമിയെ കണ്ട് അവൻ അത്ഭുതം ആയി... അവളുടെ അടുത്ത് നവ്യക്ക് പകരം വേറൊരു കുട്ടിയെ കണ്ടതും അത് ആമി തന്നെയല്ലേയെന്ന് അവൻ നോക്കി... അവൻ അവളുടെ അടുത്തേക്ക് പോയി... "ആമി...." വരുൺ അവളെ വിളിച്ചതും ആമി തിരിഞ്ഞുനോക്കി...

തനിക്ക് പിന്നിൽ നിൽക്കുന്ന വരുണിനെ കണ്ട് അവളൊന്നു ചിരിച്ചു... "ഏട്ടേനെന്താ ഇവിടെ...." "ഞാൻ എന്താ ഇവിടെ എന്നുള്ളത് ഒക്കെ അവിടെ നിൽക്കട്ടെ... നീ എന്താ ഇവിടെ... ഇതാരാ..." ലച്ചുവിനെ നോക്കി വരുൺ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു ലച്ചുവിനെ വരുണിന് പരിചയപ്പെടുത്തി കൊടുത്തു... "ഇത് ലച്ചു ചേച്ചി... എന്റെ ഫ്രണ്ടാ..." "നിന്റെ ഫ്രണ്ടോ..." വരുൺ അത്ഭുതത്തോടെ ആമിയെ നോക്കി.. അവൾ അതിന് തലയാട്ടി... "ആഹ് ഏട്ടാ..." അവൻ ഒന്ന് ലച്ചുവിനെ നോക്കി... അവൾ വരുണിന് നോക്കി ചിരിച്ചു.. "Hi... ഞാൻ ദേവലക്ഷ്മി..." "വരുൺ...നിങ്ങളെങ്ങനെയാ പരിചയം..." "ഇങ്ങനെ കണ്ടു പരിചയമായി അല്ലെ ആമി..." ആമി ലച്ചുവിനെ നോക്കി ചിരിച്ചു കാണിച്ചു... എന്നാൽ വരുണിന് ലച്ചുവിനെ സംശയമായിരുന്നു...

അവൻ അവളെ തന്നെ നോക്കി നിന്നു... എന്തൊക്കെയോ നിഗൂഢതയുള്ള പോലെ അവനു തോന്നി... ലച്ചുവിന് അത് മനസിലായതും അവൾ ആമിയോട് പറഞ്ഞു അവിടെ നിന്നും വേഗം പോയി... വീട്ടിലെത്തിയ ആമി ഒറ്റക്കായിരുന്നു... അവിടെ ഇരുന്നു ബോറടിച്ചപ്പോൾ അവൾ ശ്രീനിലയത്തിലേക്ക് പോയി... റാം അവിടെ ഇല്ലാത്തത് അവൾക്ക് സങ്കടമായിരുന്നെങ്കിലും നന്ദിനിയെ കാണാലോ എന്ന് വിചാരിച്ചാണ് അവൾ അങ്ങോട്ടേക്ക് പോയത്...വരുന്നിനും ശേഖറിനും മെസേജ് അയച്ചിരുന്നു അവൾ... അവിടെ എത്തി അകത്തേക്ക് കയറാനായി നിൽക്കുമ്പോൾ അകത്തു നിന്നു അവർ സംസാരിക്കുന്നത് കേട്ട് അവളുടെ കൈകാലുകൾ തളരുന്നത് പോലെ തോന്നി അവൾക്ക്........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story