അനാമിക 💞: ഭാഗം 24

anamika

രചന: അനാർക്കലി

 "അനു..........." "What happend ram...." "Nothing...." അവന്റെ റൂമേറ്റ് അവനോട് ചോദിച്ചതും അവനൊന്നുമില്ലെന്ന് പറഞ്ഞു ജഗ്ഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു....ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നതാണ് റാം.. ആമിക്ക് എന്തോ സംഭവിച്ചത് പോലെ അവനു തോന്നിയതും ഇന്ന് അവൾ തന്നെ വിളിക്കാതിരുന്നതും അവനിൽ ഭയം നിറച്ചു... അവൻ ഫോൺ എടുത്തു ആമിക്ക് വിളിച്ചെങ്കിലും റിങ് പോകുന്നെല്ലാതെ അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല...അവൻ ഒരുപാട് തവണ ട്രൈ ചെയ്തെങ്കിലും അതുതന്നെയായിരുന്നു ഫലം.. അവസാനം അവൻ വരുണിനു വിളിച്ചെങ്കിലും അവനും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല... അവനാകെ ടെൻഷൻ ആകാൻ തുടങ്ങി... അവൻ നാട്ടിലേക്ക് പോകാൻ വേണ്ടി നിന്നെങ്കിലും അവന്റെ കോച്ച് അവനെ അവിടെ തടഞ്ഞു വെച്ചു... _____________

Icu വിന്റെ മുന്നിൽ കരഞ്ഞു തളർന്നിരിക്കയിരുന്നു ആമി.. അവളെ ആശ്വസിപ്പിക്കാനായി നന്ദിനി അടുത്തുണ്ട്... മഹിയും വരുണും കുറച്ചു മാറി നിൽക്കുന്നുമുണ്ട്... പെട്ടെന്നാണ് അവർക്ക് മുന്നിലേക്ക് ഡോർ തുറന്നു ഡോക്ടർ വന്നത്... അയാളെ കണ്ടതും മഹിയും വരുണും അടുത്തേക്ക് പോയി... "ഡോക്ടർ പപ്പക്ക് ഇപ്പോൾ...." "Now He is alright... ബട്ട് അയാൾക്കിപ്പോൾ അധികം സന്തോഷം ഉള്ളതും ദുഃഖമുള്ളതും താങ്ങാൻ കഴിയില്ല... അത്കൊണ്ട് ശ്രദ്ധിക്കണം..." "ഒന്ന് കാണാൻ...." "കയറി കണ്ടോളു... പക്ഷെ അധികം സംസാരിപ്പിക്കരുത്..." വരുൺ അതിന് സമ്മതം നൽകി ആമിയെ നോക്കി അവൾ അവന്റെ അടുത്തേക്ക് വന്നു... "പപ്പയെ കാണേണ്ടേ...." "ഹാ..." "കയറി കണ്ടോ..." അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറി... ഒരുപാട് വയറുകൾക്കിടയിൽ കണ്ണുകലടച്ചു കിടക്കുന്ന ശേഖറിന്റെ അടുത്തായി അവൾ ഇരുന്നു... "പപ്പാ...." അയാളുടെ കൈകളിൽ തൊട്ട് വിളിച്ചതും ശേഖർ പ്രയാസപ്പെട്ടു കണ്ണുകൾ തുറന്നു..

തനിക്ക് മുന്നിലിരിക്കുന്ന ആമിയെ കണ്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു... "മോൾക്ക് പപ്പയോടു ദേഷ്യമുണ്ടോ... അറിഞ്ഞുക്കൊണ്ട് ചെയ്തതല്ല... ഞാൻ..." "വേണ്ട പപ്പാ.... മഹിയങ്കിൾ എല്ലാം പറഞ്ഞു... എന്റെ എന്റെ പപ്പാ ഒന്നും ചെയ്തിട്ടില്ലല്ലോ... പിന്നെ പെട്ടെന്നു കേട്ടപ്പോൾ എനിക്ക് സങ്കടായി... ഞാൻ പപ്പേടെ മോളെല്ലെന്നു പറഞ്ഞപ്പോൾ സഹിച്ചില്ല..." "നീ എന്റെ മോൾ തന്നെയാ ആമി... നിന്നെ ഞാനാ വളർത്തി വലുതാക്കിയത്... ജന്മം തന്നില്ലെന്നേ ഉള്ളു..." അതും പറഞ്ഞു അയാൾ അവളുടെ കൈകളിൽ പിടിച്ചു.. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു... "മതി... ഇനി പുറത്തേക്ക് പോകു... അധികം സംസാരിക്കാൻ പാടില്ല..." ഒരു നേഴ്സ് വന്ന് പറഞ്ഞതും അവൾ ശേഖറിനെ നോക്കി പുറത്തേക്കിറങ്ങി... വരുൺ അവളെ നോക്കി പുറത്തു നിൽക്കുന്നുണ്ടായിരുന്നു.. "പപ്പ സംസാരിച്ചോ..." "ഹ്മ്മ്..." "വരുൺ നീ മോളെയും നന്ദിനിയെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ... ഇവിടെ ഇപ്പോൾ ഞാനില്ലേ..." "അത് അങ്കിൾ..."

"ഇവിടെ എത്ര നേരം എന്ന് വെച്ചിട്ടാഇങ്ങനെ ഇരിക്കുന്നെ...ചെല്ല്... അവനെ റൂമിലേക്ക് മാറ്റിയാൽ വരാം..." "ഇല്ല... ഞാൻ എങ്ങോട്ടുമില്ല...." "ആമി... മോൾ പറയുന്നത് കേൾക്ക്..." "അങ്കിൾ പ്ലീസ്...." "എന്നാ മോൾ പോയി ഒന്ന് ഫ്രഷായി വാ..." അതും പറഞ്ഞു മഹി അവളെ അവർക്കൊപ്പം അയച്ചു... അവരെ ശ്രേനിലയത്തിലാക്കി വരുൺ ഹോസ്പിറ്റലിലേക്ക് തന്നെ പോയിരുന്നു... ______________ ടൂർണമെന്റ് കഴിഞ്ഞു റാം നാട്ടിലേക്കു എത്തി നേരെ പോയത് ആമിയെ കാണാനായിരുന്നു.. അവളുടെ വീടിനുമുന്നിൽ തടിച്ചുകൂടി നിൽക്കുന്ന ആൾക്കാരെ കണ്ടതും അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു... അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു... വെള്ള പുതച്ചു കിടക്കുന്ന ശേഖറിന്റെ ശരീരത്തിനടുത് അവൻ വന്നു നിന്നു...അതിനടുത്തായി ഇരുന്നു കരയുന്ന നന്ദിനിയെ അവൻ കണ്ടു എന്നാൽ ആമിയെ അവൻ എല്ലായിടത്തും തിരഞ്ഞെങ്കിലും അവനു കാണാൻ കഴിഞ്ഞില്ല...

തളർന്ന മനസ്സോടെ നിൽക്കുന്ന വരുണിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവനു മനസിലായിരുന്നില്ല... അവനെ കണ്ടതും വരുൺ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു... ദഹിപ്പിക്കാൻ ഉള്ള സമയം ആയതും വരുൺ കുളിച്ചു വന്നു തന്റെ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി... അവന്റെ ഉള്ളം നീറിപുകയായിരുന്നു... ഒപ്പം ആരോടൊക്കെയോ ഉള്ള പകയും.... എന്നാൽ ആമിയെ അവിടെ ഒന്നും കാണാത്തതിലുള്ള ടെൻഷനിൽ അവൻ മഹികടുത്തേക്ക് നടന്നു... അവനെ കണ്ടതും മഹി ഒഴിഞ്ഞു മാറാൻ നോക്കി... അതെല്ലാം അവനിൽ ഒരു സംശയത്തിന് കാരണമായി... ചടങ്ങെല്ലാം കഴിഞ്ഞതും അവിടെ പിന്നെ മഹിയും നന്ദിനിയും വരുണും റാംമും മാത്രമായിരുന്നു... എല്ലാവരും ഹാളിൽ ഇരിക്കുകയായിരുന്നു... "എന്റെ അനു എവിടെ.... ഞാൻ വന്നപ്പോൾ തൊട്ട് നോക്കുന്നതാ അവളെ ഇവിടെ ഒന്നും കാണാനില്ല..." അവരാരും മറുപടി പറയുന്നത് കാണാഞ്ഞിട്ട് അവൻ ദേഷ്യം വരുന്നുണ്ടായിരുന്നു...

അവൻ അവിടെയുള്ള ഒരു വേസ് എടുത്തു പൊട്ടിച്ചതും മഹി അവനെ രൂക്ഷമായി നോക്കി.... "റാം....... ഇതൊരു മരണം നടന്ന വീടാണ്..." "എങ്കിൽ പറ പപ്പാ... അവൾ എവിടെ... സ്വന്തം അച്ഛൻ മരിച്ചിട്ട് മകളെ മാത്രം എവിടെയും കാണാനില്ല... അവൾക്ക് എന്താ പറ്റിയത്... ആരെങ്കിലും ഒന്ന് പറ..." അവൻ അവളെ കാണാതെ സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു... എന്നാൽ അപ്പോഴും അവനോട് ആരും ഒന്നും പറയാൻ തയ്യാറായില്ല... അവൻ വീണ്ടും ദേഷ്യപ്പെട്ടതും മഹി അവന്റെ മുഖം നോക്കി ആഞ്ഞുവീശി... "മതി നിർത്തു... കുറേനേരമായി തുടങ്ങീട്ട്... നിനക്കന്താ അറിയേണ്ടത്... അവൾ എവിടെ എന്നല്ലേ.... എന്നാ അറിഞ്ഞോ.... ഇവിടെ മരണപെട്ടത് അവളുടെ അച്ഛൻ അല്ലാത്തതുക്കോണ്ട് തന്നെ അവൾ ഇങ്ങോട്ട് വന്നില്ല.... അവൾ അവളുടെ കുടുംബക്കാരുടെ അടുത്തേക്ക് പോയി... ഇനി ഒരിക്കലും ഇങ്ങോട്ട് വരാനും പോകുന്നില്ല...." റാം കേട്ടത് വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിന്നു.... മഹി അത്രയും പറഞ്ഞു നന്ദിനിയെയും കൂട്ടി അവിടെ നിന്നും പോയി...

അവൻ വരുണിനെ ഒന്ന് നോക്കി... "വരുൺ... പപ്പാ... പപ്പാ പറഞ്ഞതൊക്കെ...." "സത്യമാണ് റാം..അവളുടെ അച്ഛൻ ചന്ദ്രശേഖർ അല്ല... ദേവനാരായണൻ ആണ്..." _____________ ആമി ഒന്ന് ഫ്രഷായി താഴേക്ക് ചെല്ലുമ്പോൾ നന്ദിനിയെ അവിടെ ഒന്നും കണ്ടില്ല... എന്നാൽ മുൻവശത്തെ ഡോർ തുറന്നു കിടക്കുന്നത് കണ്ട് അവൾ ഒന്ന് സംശയത്തോടെ പുറത്തേക്ക് ഇറങ്ങി... അവിടെ ഒന്നും ആരെയും കാണാതെ ആയപ്പോൾ അവൾ അകത്തേക്ക് കയറി... അടുക്കളയിൽ നിന്ന് ശബ്ദം കേട്ടതും അവൾ അങ്ങോട്ട് പോയപ്പോൾ ആരോ ഒരാൾ നന്ദിനിയുടെ കഴുത്തിൽ കത്തി വെച്ചു നിൽക്കുകയായിരുന്നു... അവൾ പേടിച്ചുകൊണ്ട് അലറി വിളിച്ചു.... "ആരാ.... ആരാ നിങ്ങൾ...." "ഞങൾ ആരാണെന്ന് പറഞ്ഞാൽ നിനക്ക് മനസിലാകില്ലല്ലോ ആമി...." അവളുടെ പിറകിൽ നിന്ന് ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയതും അവൾക്ക് മുന്നിൽ കയ്യും കെട്ടി അവളെ നോക്കി ചിരിച്ചു നിൽക്കുന്ന രാഹുലിനെ കണ്ടതും അവൾ സംശയഭാവത്തിൽ നോക്കി... "നിങ്ങളൊക്കെ ആരാ... എന്തിനാ ഇങ്ങോട്ട് വന്നേ... നിങ്ങൾക്ക് എന്താ വേണ്ടേ...." നിന്റെ വേണ്ടപ്പെട്ട ഒരാളാണ്.... നിന്റെ മുറച്ചെറുക്കനായി വരും......

ഇപ്പോൾ വന്നത് നിന്നെ കൊണ്ടുപ്പോകാനാ അതും പറഞ്ഞു അവൻ അവളുടെ കൈകളിൽ പിടിച്ചു നടന്നതും പിറകിൽ നന്ദിനി അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു..അവർ രാഹുലിന്റെ കയ്യിൽ പിടിച്ചു അവളെ രക്ഷിക്കാൻ നോക്കിയെങ്കിലും രാഹുൽ അവരെ പിടിച്ചു തള്ളി അവിടെ നിന്നും പോയി... അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് കഴിഞ്ഞില്ല... അവളെ ഒരു വണ്ടിയിൽ കയറ്റി അവർ അവിടെ നിന്നും പോയി.... നന്ദിനി എണീറ്റു വന്നപ്പോഴേക്കും അവരുടെ വണ്ടി അവിടെ നിന്നും പോയിരുന്നു... അവർ വേഗം പോയി മഹിയെയും വരുന്നിനേയും വിവരം അറിയിച്ചു... വരുൺ അവളെ അന്വേഷിചുവെങ്കിലും അവനു ഒരു തുമ്പുപോലും കിട്ടിയില്ല... അവൻ മഹിയെ വിളിച്ചു ചോദിച്ചു... അയാൾ ഹോസ്പിറ്റലിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അങ്ങോട്ടേക്ക് പോയി... "അങ്കിൾ.... ആമിയെ കിട്ടിയോ...." "അവളിനി വരില്ല വരുൺ.... അവളെ കുറിച്ച് ഇനി അന്വേഷിക്കേണ്ട...." "അങ്കിൾ.... എന്തൊക്കെയാ പറയുന്നേ...." "ഞാൻ പറഞ്ഞില്ലേ വരുൺ.... അവളിനി വരില്ല..." അത്രയും പറഞ്ഞു തീർന്നതും ശേഖറിന്റെ അടുത്തേക്ക് ഡോക്ടർസ് പോകുന്നത് കണ്ട് മഹിയും വരുണും സംശയിച്ചു...

അവർ അങ്ങോട്ടേക്ക് പോയി ഒരു നഴ്സിനോട് കാര്യം തിരക്കി... "അല്പം ക്രിട്ടിക്കൽ ആണ്.... ഒന്നും പറയാൻ പറ്റില്ല..." അതും പറഞ്ഞു അവർ അകത്തു കയറി വാതിലടച്ചു.... വരുൺ തളർന്നു ഒരു ബെഞ്ചിലിരുന്നു... ഒരേ സമയം ആമിയെയും ശേഖറിനെയും ആലോചിച്ചു അവൻ അവിടെ തളർന്നിരുന്നു... മഹിയുടെ ഉള്ളും വിങ്ങുന്നുണ്ടായിരുന്നു... ആർക്ക് വേണ്ടിയാണോ ആമിയെ തനിച്ചാക്കിയത്... ആ ആൾ ഇപ്പോൾ മരണകിടക്കയിൽ ആണെന്ന് അറിയും തോറും അയാളുടെ നെഞ്ചം പൊട്ടുന്നുണ്ടായിരുന്നു.... പെട്ടെന്നു വാതിൽ തുറന്നു ഡോക്ടർ വന്നതും വരുൺ അയാളുടെ അടുത്തേക്ക് ഓടി... എന്നാൽ ആ മുഖത്തെ ഭാവം കണ്ടതും അവൻ കാര്യങ്ങൾ മനസിലായി.... "സോറി... ഞങളുടെ പരമാവധി ശ്രമിച്ചു... പക്ഷെ....." വരുണിന്റെ കണ്ണുകളിൽ നിന്നു ഒരു തുള്ളി കണ്ണുനീർ ആ ഭൂമിയെ തൊട്ടിരുന്നു....മഹിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.... _____________ "അപ്പൊ.... എന്റെ അനു......" "അറിയില്ല റാം... ഞാൻ കുറെ അന്വേഷിച്ചു...

പക്ഷെ.... എന്നാൽ അങ്കിളിന് അറിയാം അവൾ എവിടെയാണെന്ന് .... പക്ഷെ....." അത് കേട്ടതും റാമിന് ദേഷ്യം വന്നിരുന്നു അവൻ മഹിയുടെ അടുത്തേക്ക് പോയി... ദേഷ്യത്തിൽ കയറി വരുന്ന റാമിനെ കണ്ടതും മഹിക്ക് മനസിലായിരുന്നു വരുൺ എല്ലാം പറഞ്ഞിട്ടുണ്ടാകുമെന്ന്.... "എവിടെ അനു.... പറ.... നിങ്ങൾക്കറിയാം അവൾ എവിടെയാണെന്ന്...." പക്ഷെ മഹി ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് അവൻ ദേഷ്യം വന്നതും മഹി അവിടെ കിടക്കുന്ന പല സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു... വീണ്ടും അയാൾക്ക് നേരെ തിരിഞ്ഞതും.... "പറയാം.... അവളെ... അവളുടെ അമ്മയുടെ വീട്ടുക്കാർ കൊണ്ടുപോയി....." "എന്തിന്....." ".......... " "ആരെ കയ്യിൽ നിന്നുമാണോ അവളെ സംരക്ഷിക്കാൻ പറഞ്ഞത് അവരുടെ കയിൽ തന്നെ കൊണ്ടുപോയി കൊടുത്തേക്കുന്നു..... ഒന്നില്ലെങ്കിലും അവൾ നിങ്ങളുടെ സുഹൃത്തിന്റെ മകളല്ലേ... അവളുടെ അച്ഛനെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് ഒരുപാട് നവായിരുന്നല്ലോ....

എന്നിട്ട്.... എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു....." "മോനെ....." "എന്നെ അങ്ങനെ വിളിക്കരുത്.... എന്നോട് ഒന്ന് പറഞ്ഞിരുന്നെങ്കിൽ.... അവൾക്ക് ചുറ്റും ശത്രുക്കൾ ആയിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ.... ഒരിക്കലും ഞാൻ.... അവളെ വിട്ട് ദൂരേക്ക് പോകില്ലായിരുന്നു...... പക്ഷെ......" അവൻ അത്രയും പറഞ്ഞു അവന്റെ ബുള്ളറ്റ്റുമെടുത്തു അവളെ അന്വേഷിച്ചു പോയി.... എന്നാൽ അവൻ അവളെ കണ്ടത്താനായില്ല.... ഗോകുൽ വഴിയാണ് രാഹുൽ ഇങ്ങോട്ടേക്കു എത്തിയത് എന്നറിഞ്ഞതും അവൻ ഗോകുലിനെ കാണാൻ പോയിരുന്നെങ്കിലും അവനും മിസ്സിങ്ങായിരുന്നു.... പിന്നീടുള്ള കാലം റാം ആർക്കോ വേണ്ടിയായിരുന്നു ജീവിച്ചത്.... ആമിയുടെ ഓർമകൾ അവനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു.... അവൻ മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടു.... അവനെ അതിൽ നിന്നെല്ലാം ഒരു പരുതി വരെ മോചിപ്പിച്ചത് വരുണായിരുന്നു.... എന്നാൽ അവൻ മഹിയോടും നന്ദിനിയോടും ഒന്നും സംസാരിക്കാറില്ലായിരുന്നു... എല്ലാവരോടും ഒരുതരം ദേഷ്യമായിരുന്നു...അവൻ എന്തെങ്കിലും കാര്യങ്ങളിൽ ഇൻവോൾവ് ആകാൻ വേണ്ടി സ്വന്തമായി ഒരു കമ്പനിയും തുടങ്ങി.... എന്നാൽ ആമിയുടെ ഓർമകൾ അവനെ വെട്ടയാടിക്കൊണ്ടേ ഇരുന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story