അനാമിക 💞: ഭാഗം 25

anamika

രചന: അനാർക്കലി

 ഓഫീസിൽ നിന്നും വന്നപ്പോൾ മുതൽ ലച്ചുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു... അവളുടെ ഉള്ളിൽ ആമിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.... വരുൺ പറഞ്ഞതൊക്കെ ഓർക്കും തോറും അവളുടെ ഉള്ളം വിങ്ങുകയായിരുന്നു.... വേണു വരുമ്പോൾ കാണുന്നത് കാണുന്നത് ടേബിളിൽ തലവെച്ചു കിടക്കുന്ന ലച്ചുവിനെയാണ്... അയാൾ അവളുടെ ചെന്നു പതിയെ അവളുടെ തലയിൽ തലോടി... വേണുവിന്റെ സ്പർശനം അനുഭവപ്പെട്ടതും അവൾ തലയുയർത്തി വേണുവിനെ നോക്കി...കരഞ്ഞു കലങ്ങിയിരിക്കുന്ന കണ്ണുകൾ കണ്ടതും അയാൾക്ക് പേടിയായി... "എന്താ മോളെ... എന്തുപറ്റി... നീ എന്തിനാ കരഞ്ഞേ...." "ഒന്നുല്ല പപ്പാ... ഞാനൊന്ന് കിടക്കട്ടെ..." അതും പറഞ്ഞു അയാൾക്ക് മുഖം കൊടുക്കാതെ അവൾ റൂമിലേക്ക് പോയി... എന്നാൽ അവളുടെ അവസ്ഥ കണ്ട് വേണുവിന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു... റൂമിലെത്തിയതും അവൾ വാതിലടച്ചു ബെഡിൽ വന്നു കിടന്നു...

കണ്ണുകളടക്കുമ്പോൾ അവളുടെ മുന്നിൽ തന്നെ നോക്കി കരഞ്ഞു തളർന്നിരിക്കുന്ന ആമിയുടെ മുഖമാണ് വരുന്നത്.... അവൾ പഴയ കാര്യങ്ങൾ എല്ലാം ഓർത്തെടുത്തു.... _______________ ആമിയെയും കൊണ്ട് രാഹുൽ നേരെ വന്നത് അവരുടെ തറവാട്ടിലേക്ക് ആയിരുന്നു.. അവളെയും വലിച്ചിറക്കി അവൻ അകത്തേക്ക് കയറ്റി... അവളെ കാത്തിരുന്ന പോലെ അകത്തു എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു.... എന്നാൽ ആമിയുടെ കണ്ണുകൾ ചെന്ന് പതിഞ്ഞത് അവളെ തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ലച്ചുവിലാണ്.... അവളെ അവിടെ കണ്ടതിലുള്ള ഞെട്ടലിലായിരുന്നു ആമി... ആമിയെ കണ്ടതും ലച്ചു അവളുടെ അടുത്തേക്ക് വന്നു അവളെ കെട്ടിപ്പിടിച്ചു... ഒന്നും പ്രതികരിക്കാനാവാതെ നിൽക്കായിരുന്നു ആമി അപ്പോൾ... "ചേച്ചി..... ചേച്ചി ഇവിടെ...." ആമി അവളെ കണ്ട് ഞെട്ടി ചോദിച്ചതും അവൾക്ക് മുന്നിൽ പുഞ്ചിരിച്ചു നിൽക്കായിരുന്നു ലച്ചു.... "ഇതെന്റെ വീടാ ആമി....അയ്യോ... എന്റെ മാത്രമല്ല... നിന്റെയും.... എന്റെ ചിറ്റയുടെ മോളാ നീ...."

അത് കേട്ടതും ആമി അവളെ നോക്കി... അവളുടെ മുഖത്തെ സന്തോഷം കാണുംതോറും ആമിയുടെ ഉള്ളിൽ ദേഷ്യം നിറയുകയായിരുന്നു....ലച്ചു അവളുടെ കൈകളിൽ പിടിച്ചതും ആമി അവളുടെ കൈകൾ ദേഷ്യത്തിൽ പിടിച്ചു മാറ്റി... ലച്ചു അവളെ ഒന്ന് നോക്കിയതും എല്ലാവരെയും ദേഷ്യത്തിൽ നോക്കുന്ന ആമിയെ കണ്ടു.... "എന്നെ തൊട്ട് പോകരുത്.... ഇതിനു വേണ്ടിയാണല്ലേ... നിങ്ങൾ എന്നോട് കൂട്ടുക്കൂടിയത്...എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യുന്നേ.... എന്റെ പപ്പയുടെ അടുത്ത് നിന്ന് നിങ്ങളുടെ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ.... പറ....." "ആമി... ഞാൻ.... അവർ... അവർ നിന്നെ ചതിക്കാണ് ആമി... അവരാരും നിന്റെ സ്വന്തമല്ല.... ഞങ്ങളാ..." "ഒന്ന് നിറുത്തുന്നുണ്ടോ.... ആരാ എന്റെ സ്വന്തം എന്നും... ആരാ എന്നെ ചതിക്കുന്നത് എന്നും എനിക്കറിയാം....." അതും പറഞ്ഞു അവൾ അവിടെ നിന്നും പോകാൻ നിന്നതും ഒരു ഗാഭീര്യം നിറഞ്ഞ ശബ്ദം കേട്ടതും അവൾ അവിടെ തന്നെ നിന്നു.... "അനാമിക........."

അവൾ തിരിഞ്ഞു നോക്കിയതും പ്രായം തോന്നിക്കുന്ന ഒരാൾ അവളുടെ അടുത്തേക്ക് വന്നു.... "എങ്ങോട്ടാ പോകാൻ നോക്കുന്നത്...." "ഞാൻ എന്റെ പപ്പേടെ അടുത്തേക്ക് പോകാ...." "മരിച്ചു മണ്ണടിഞ്ഞു കിടക്കുന്നവന്റെ അടുത്തേക്കണോ മോളെ നീ പോകുന്നത്....." അത് പറയുമ്പോൾ അയാളുടെ മുഖത്തു ഒരു പുച്ഛം ഉണ്ടായിരുന്നു... അവൾ അയാളെ ദേഷ്യത്തിൽ നോക്കി വീണ്ടും പോകാൻ നിന്നതും.... "രാഹുൽ....... പോയി പിടിച്ചോണ്ട് വാ അവളെ....." രാഹുൽ അത്കേട്ടതും ആമിയെ പിടിച്ചുകൊണ്ട് വന്ന് അയാൾക്ക് മുന്നിൽ നിറുത്തി.... "നീ ഇനി ഇവിടെ നിന്നും എങ്ങോട്ടും പോകില്ല... ഇതായിരിക്കും നിന്റെ വീട്... ഇവിടെ നിന്നും പോകാൻ ശ്രമിച്ചാൽ പിന്നെ നിനക്ക് ജീവൻ ഉണ്ടായിരിക്കില്ല..... എവിടെങ്കിലും കൊണ്ടുപോയി പൂട്ടിയിട് ഇവളെ....." അയാൾ പറയുന്നത് അനുസരിച്ചു രാഹുൽ അവളെ ഒരു മുറിയിൽ കൊണ്ടുപോയി അടച്ചിട്ടു... എന്നാൽ ഇതൊക്കെ കണ്ട് ലച്ചു പകച്ചു നിൽക്കുകയായിരുന്നു.... "മുത്തച്ഛാ... അവളെ... അവളെ എന്തിനാ അടച്ചിടുന്നെ...."

"ഇന്ദിരെ നിന്റെ മകളോട് പോകാൻ പറ...." ഇന്ദിര കൃഷ്ണ മേനോൻ പറഞ്ഞതനുസരിച്ചു അവളെ കൂട്ടി അവളുടെ റൂമിലേക്ക് പോയി... ലച്ചു ഇന്ദിരയെ നോക്കി.... "എന്താ അമ്മ... ഇവിടെ നടക്കുന്നെ... ആമിയെ എന്തിനാ അടച്ചിടുന്നെ..." "അതൊന്നും നീ അറിയാറായിട്ടില്ല ലച്ചു...." "ഞാൻ അറിയാറായിട്ടില്ലെന്നോ ..... എന്താ അതിനർത്ഥം.... നിങ്ങളുടെ ഒക്കെ ഉദ്ദേശം എന്താ...." "ഞങ്ങൾക്ക് പല ഉദ്ദേശവും ഉണ്ടാകും.... നീ അതിലൊന്നും ഇടപെടാൻ വരേണ്ട ലച്ചു...." അത്രമാത്രം പറഞ്ഞുക്കൊണ്ട് അവർ പോയതും ലച്ചു നേരെ രാഹുലിന്റെ അടുത്തേക്ക് പോയി.... എന്നാൽ ആ മുറിയിൽ വെച്ചു രാഹുലിന് പകരം അവൾ കണ്ടത് ഗോകുലിനെ ആയിരുന്നു.... "ഗോകുൽ.... രാഹുലിനെ കണ്ടോ...." "അവനിപ്പോ നിന്നെ വേണ്ടല്ലോ ദേവു.... കണ്ടില്ലേ ആമി വന്നപ്പോൾ തൊട്ട് അവൻ അവളുടെ അടുത്താണ്....അത്കൊണ്ട് നീ വിഷമിക്കണ്ടേ ട്ടോ... ഞാനില്ലേ നിനക്ക്...." അതും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് അടുത്തതും ലച്ചു അവിടെ നിന്നും പോകാനായി നിന്നതും ഗോകുൽ അവിടെ അവിടെ പിടിച്ചുവെച്ചു ഡോർ ലോക്ക് ചെയ്തു... "ഗോകുൽ എന്നെ വിട്...."

"എങ്ങോട്ട് പോകാനാ ദേവൂട്ടി നിന്റെ ഈ തിടുക്കം... നമുക്ക് ഇവിടെ കൊച്ചു വർത്താനം പറഞ്ഞിരിക്കന്നെ..." ഗോകുൽ അവളുടെ ദേഹത്തു തൊട്ടതും അവൾ അവന്റെ മുഖം നോക്കി ആഞ്ഞടിച്ചു.. എന്നിട്ട് വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന രാഹുലിനെ കണ്ട് അവൾ ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു... അവൾക്ക് പിറകെ വരുന്ന ഗോകുലിനെ കണ്ടതും രാഹുൽ അവളെ നോക്കി... "എന്താ ദേവു... എന്തുപറ്റി..." "രാഹുൽ അവൻ.... എന്നെ....." ലച്ചു അത്രയും പറഞ്ഞപ്പോൾ തന്നെ രാഹുൽ അവളെ മാറ്റിനിറുത്തി ഗോകുലിന്റെ അടുത്തേക്ക് പോയി അവന്റെ മുഖം നോക്കി പൊട്ടിച്ചു... ഗോകുൽ മുഖത്തു കൈവെച്ചു രാഹുലിനെ രൂക്ഷമായി നോക്കി... "ഇറങ്ങി പോടാ *** മോനെ....." "രാഹുൽ സൂക്ഷിച്ചു സംസാരിക്കണം...." "നിന്നോട് ഒക്കെ എങ്ങനെയാ സംസാരിക്കേണ്ടത് എന്ന് എനിക്കറിയാം..... ഇനി ഒരു നിമിഷം പോലും നീ ഇവിടെ നിൽക്കാൻ പാടില്ല....." അത്രയും പറഞ്ഞു അവൻ ഗോകുലിനെ വലിച്ചു താഴേക്ക് കൊണ്ടുപോയി.. ലച്ചു അവർക്ക് പിറകെയും... ഹാളിൽ എല്ലാവരും ഇവരെ നോക്കി നിൽക്കായിരുന്നു... ഗോകുലിനെ മുറ്റത്തേക്ക് തള്ളി രാഹുൽ അകത്തേക്ക് കയറാൻ നിന്നതും....

"നീ വലിയ പുണ്യാളൻ ആവാൻ ഒന്നും നോക്കേണ്ട രാഹുൽ.... രണ്ടെണ്ണത്തിനെയും ഒപ്പം വഴിക്കാനല്ലേ നിന്റെ ഉദ്ദേശം... അത് വൈകാതെ തന്നെ ദേവു അറിയും.... അന്നത്തോടെ അവൾ നിന്നിൽ നിന്നും അകലും രാഹുൽ...." അവൻ അത്രയും പറഞ്ഞു പോയതും രാഹുൽ അവനെ ഒന്ന് നോക്കി പുച്ഛിച്ചു ചിരിച്ചു അകത്തേക്ക് കയറി... "എന്താടാ പ്രശ്നം...." "ഒന്നുല്ല അച്ഛാ.... അവൻ ദേവൂനോട് മോശമായി പെരുമാറി..." അത്രയും പറഞ്ഞു അവൻ പോയതും ലച്ചു അവനു പിറകെ പോയി... "രാഹുൽ എനിക്ക് സംസാരിക്കാൻ ഉണ്ട്...." "എന്താ ദേവൂട്ടി...." "എനിക്ക്... എനിക്ക് ആമിയെ കാണാണം...അവളോട് സംസാരിക്കണം...." "ദേവു... മുത്തച്ഛൻ അറിഞ്ഞാൽ...." "പ്ലീസ്... രാഹുൽ ..... മുത്തച്ഛൻ അറിയില്ല... പ്ലീസ്...." "നീ ഒന്ന് വെയിറ്റ് ചെയ്യ്... അവളെ ഞാൻ നിനക്ക് കാണിച്ചുതരാം... അതുവരെ ഒന്ന് വെയിറ്റ് ചെയ്യ് നീ...." "ഉറപ്പാണല്ലോ...." "ഉറപ്പ്...." അത് കേട്ടതും ലച്ചുവിന് സന്തോഷമായി അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് അവളുടെ റൂമിലേക്ക് പോയി....സമയം കുറെ കഴിഞ്ഞിട്ടും രാഹുൽ അവൾക്ക് ആമിയെ കാണിച്ചുകൊടുക്കാത്തതുക്കൊണ്ട് അവൾ രാഹുലിന്റെ അടുത്തേക്ക് പോകാനായി ഇറങ്ങി...

അവന്റെ റൂമിന്റെ മുന്നിൽ നിന്നതും അകത്തു നിന്ന് കേഴുക്കുന്ന സംസാരം കേട്ട് അവൾ അവിടെ തറഞ്ഞു നിന്നുപോയി... "എന്താ അച്ഛൻ പറയുന്നേ...." "നീ എന്തിനാണ് ഏതുനേരവും ആ ദേവാലക്ഷ്മിയുടെ പിറകെ നടക്കുന്നെ... ഞാൻ നീയും അനാമികയുമായുള്ള വിവാഹമാണ് ഉറപ്പിച്ചുവെച്ചിരിക്കുന്നെ... അപ്പോഴാണ് നിന്റെ അവളുടെ പിറകെയുള്ള നടത്തം..." "അച്ഛൻ അറിയാലോ... എനിക്ക് ദേവൂനെ ഇഷ്ടമുള്ള കാര്യം... അത്കൊണ്ട് ഞാൻ അവളുടെ കൂടെ തന്നെയുണ്ടാകും.... പിന്നെ ആമിയുടെ കാര്യം.... സ്വത്തുക്കൾ ഒക്കെ നമ്മുടെ പേരിലായി കഴിഞ്ഞാൽ പിന്നെ ഞാൻ അവളെ ഡിവോഴ്സ് ചെയ്യും.... എന്നിട്ട് അവളെ അങ് തട്ടി കളയും... പിന്നെ ദേവൂട്ടി എന്റെ സ്വന്തം...." അവൻ അതും പറഞ്ഞു ഒന്ന് ഊറി ചിരിച്ചതും ഇതെല്ലാം കേട്ടു നിന്ന ലച്ചുവിന്റെ കൈകാലുകൾ കുഴയുന്ന പോലെയായി... അവൾക്ക് എന്ത് ചെയ്യണം എന്നറിയാതെ വന്നു... ഒരു സഹോദരനെ പോലെ കണ്ടവൻ തന്നെ ചതിക്കുകയാണെന്ന് മനസിലായതും അവൾ അവന്റെ അടുത്തേക്ക് പോകാൻ നിന്നതും... അത് ശരിയല്ലെന്ന് അവൾക്ക് തോന്നി... അവൾ നേരെ ആമിയുടെ റൂമിന് മുന്നിൽ ചെന്നു നിന്നു...

എന്നാൽ അത് തുറക്കാൻ അവൾക്ക് അത് തുറക്കാൻ കഴിഞ്ഞില്ല.... അപ്പോഴേക്കും താഴെനിന്നു ആരുടെയൊക്കെ ശബ്ദം കേട്ടതും ലച്ചു അങ്ങോട്ടേക്ക് പോയി... "ആരിത് മഹാദേവനോ... എന്താണാവോ ഇങ്ങോട്ടേക്കു ഓക്കെ...." "ആമിയെവിടെ.... അവൾ ഇവിടെയുണ്ടെന്ന് എനിക്കറിയാം... അവളെ എന്റെകൂടെ വിടുന്നതാകും നിങ്ങൾക്ക് നല്ലത്..." "ഓഹോ ഭീഷണിയാണോ....അവളെ നിങ്ങളുടെ കൂടെ പറഞ്ഞയക്കാൻ നിങ്ങളും അവളും തമ്മിലുള്ള ബന്ധം എന്താണാവോ...." "അത് അച്ഛനറിയില്ലേ.... ഇയാളുടെ മകനല്ലേ അവളെ വിവാഹം കഴിക്കാൻ പോകുന്നെ......" അതും പറഞ്ഞു ജനാർദ്ദനൻ കൂടെ അങ്ങോട്ടേക്ക് വന്നതും മഹി എല്ലാവരെയും രൂക്ഷമായി നോക്കി.... "അതെങ്ങനെ ശരിയാകും ജനാ.... അവൾ രാഹുലിനുള്ളതല്ലേ..... എന്നാൽ മഹാദേവൻ കേട്ടോ... ഈ നിൽക്കുന്ന രാഹുലുമായി അവളുടെ വിവാഹം ഞങൾ ഉറപ്പിച്ചു.... നാളെത്തന്നെ ഇവരുടെ വിവാഹവും ഉണ്ടാകും...." കൃഷ്ണമേനോൻ അങ്ങനെ പറഞ്ഞതും ഞെട്ടി നിൽക്കായിരുന്നു മഹി.... "നിങ്ങൾക്ക് അവളെ ദ്രോഹിച് ഇനിയും മതിയായില്ലേ.... അവളുടെ അച്ഛനെയും അമ്മയെയും സ്വത്തുക്കൾക്ക് വേണ്ടി കൊന്നു.... ഇനി അവളെയും നിങ്ങൾ....."

"അതെ അവളെയും ഞങ്ങൾ കൊല്ലാൻ പോകുക തന്നെയാണ്.... ഈ കുടുംബത്തിന് പേരുദോഷം കേഴ്പ്പിച്ചു ഇറങ്ങിപോയതാണ് അവളുടെ തള്ള....ആ തള്ളയുടെ വയറ്റിൽ പിറന്ന അവൾക്കൊന്നും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ല....." "നിങ്ങൾക്ക് വേണ്ടത് അവളുടെ സ്വത്തുക്കൾ അല്ലെ... അതെടുത്തോളൂ... എന്റെ മോൾക്ക് അതിന്റെ ആവശ്യം ഇല്ല... അവളെ എന്റെ കൂടെ വിടൂ.... അവളെ കാണാനായി ശേഖർ അവിടെ കാത്തിരിക്കുന്നുണ്ട്... പ്ലീസ്...." "മഹാദേവന് പോകാം.... ഇവിടെ നിന്നു അനാമികയെ കൊണ്ടുപോകാം എന്ന് വിചാരിക്കേണ്ട.... മറിച് കൊണ്ടുപോയെ തീരു എന്നാണെങ്കിൽ... ഇയാളുടെ സുഹൃത്തു ചന്ദ്രശേഖറിനെയും അനാമികയേയും നിങ്ങൾക്ക് ജീവനോടെ കാണാൻ കഴിയില്ല....രാഹുൽ...... ഇയാളെ പിടിച്ചു പുറത്താക്കു...." അത്രയും പറഞ്ഞു കൃഷ്ണമേനോൻ അകത്തേക്ക് പോയി അയാളുടെ ഒപ്പം ജനാർദ്ദനനും... രാഹുൽ മഹിയെ പിടിച്ചു പുറത്താക്കി ഗേറ്റ് അടച്ചു... അവൻ അകത്തേക് കയറിയതും നിറക്കണ്ണാലെ തന്നെ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന ലച്ചുവിനെയാണ് കണ്ടത്.... അവൻ അവളുടെ അടുത്തേക്ക് ചെന്നു.... "എന്താ ദേവൂട്ടി.... നീ എന്താ എന്നെ ingane നോക്കുന്നെ...." "എനിക്ക് ആമിയെ കാണണം....." "അതിനാണോ.... ഞാൻ കാണിച്ചുതരാം.... എന്റെ കൂടെ വാ...."

അത്രയും പറഞ്ഞു അവൻ അവളുടെ കൈകളിൽ പിടിച്ചതും ലച്ചു അവന്റെ കൈകളെ പിടിച്ചു മാറ്റി അവന്റെ കൂടെ നടന്നു... ആമിയുടെ റൂം തുറന്നതും അവൾ അകത്തേക്ക് കയറി....പിറകെ രാഹുൽ കയറാൻ നിന്നതും ലച്ചു അവനെ തടഞ്ഞു.... "പ്ലീസ്... എനിക്ക് അവളോട് ഒറ്റക്ക് സംസാരിക്കണം... നീ ഇവിടെ നിന്നാൽ മതി രാഹുൽ...." അത്രയും പറഞ്ഞു അവൾ ഡോർ അടച്ചു ആമിയെ ആ മുറിക്കുള്ളിൽ തിരഞ്ഞു... ഒരു മൂലയിൽ കാൽമുട്ടിൽ മുഖവും പൂഴുത്തി വെച്ചു ഇരിക്കുന്ന ആമിയെ കണ്ടതും ലച്ചു അവളുടെ അടുത്തേക്ക് ചെന്നു... "ആമി....." ലച്ചു അവളെ വിളിച്ചതും ആമി പതിയെ കണ്ണുകൾ തുറന്നു അവളെ നോക്കി... അവളെ കണ്ടതും അവൾക്ക് ദേഷ്യം വാരാൻ തുടങ്ങി.... ആമി അവളുടെ കൈകളെ തട്ടിമാറ്റി.... "എനിക്കറിയില്ലായിരുന്നു ആമി ഇവരുടെ ഉദ്ദേശം ഒന്നും....അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ കൂട്ടുനിൽക്കില്ലായിരുന്നു....നിന്നെ കാണാനുള്ള കൊതിയും.... നിന്നെ അവരെല്ലാം ചതിക്കുകയാണെന്നും ഒക്കെ പറഞ്ഞു എന്നെ പറ്റിച്ചു.... യഥാർത്ഥ ഇവരാണ് എന്നെ ചതിച്ചത്.... സ്വത്തുക്കൾക്ക് വേണ്ടി സ്വന്തം മകളെയും പെങ്ങളെയും കൊന്നവർ....

അവർ നിന്നെയും കൊല്ലും ആമി... വാ നമുക്ക് ഇവിടെ നിന്ന് രക്ഷപെടാം..." "ചേച്ചി... എനിക്ക്.... എനിക്ക് ഒന്ന് ഫോൺ... തരുമോ... എനിക്ക് ശ്രീയെ വിളിക്കണം..." "ഹാ... ഞാൻ തരാം.." ലച്ചു അവളുടെ ഫോൺ കൊടുത്തതും അവൾ ശ്രീയുടെ നമ്പർ ഡെയിൽ ചെയ്തു... എന്നാൽ കാൾ പോകുന്നുണ്ടായിരുന്നില്ല... അവൾക്ക് ആകെ സങ്കടം വരുന്നുണ്ടായിരുന്നു.... "ചേച്ചി... ഇത്... റിങ് പോകുന്നില്ല.... ഇനി... എന്ത് ചെയ്യും...." "ഞാൻ നോക്കട്ടെ ആമി..." അതും പറഞ്ഞു ലച്ചു വീണ്ടും ട്രൈ ചെയ്തു നോക്കി... ഇപ്പ്രാവശ്യം കാൾ പോയി... അവൾ ആമിക്ക് കൊടുത്തു.... എന്നാൽ കാൾ അറ്റൻഡ് ചെയ്യുന്നതിന് മുൻപ് ആരോ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി എറിഞ്ഞു പൊട്ടിച്ചു... ലച്ചുവും ആമിയും പകപ്പോടെ നോക്കിയതും അവിടെ കലിപ്പൂണ്ട് നിൽക്കുന്ന ജനാർദ്ദനനെ കണ്ട് രണ്ടുപേരും പേടിച്ചു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story