അനാമിക 💞: ഭാഗം 4

anamika

രചന: അനാർക്കലി

അവൾ അത് അവരോട് പറയാനായി നിന്നതും ആരോ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നിരുന്നു.. "റാം sir.. " എന്താ സംഭവിച്ചത് എന്ന് മനസിലാകാതെ ലച്ചു അന്തം വിട്ടു നിൽക്കായിരുന്നു... "ഇയാൾക്ക് വട്ടാണോ ദൈവമേ.. ഇയാളെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ വലിഞ്ഞുകയറി വന്നതാണെന്ന്... ഞാൻ പോലും അറിയാതെ എന്നെ കൊണ്ടുവന്നിട്ട് പട്ടിയെ ഇറക്കും പോലെ ഇറക്കിയിരിക്കുന്നു.. ഒന്ന് പറഞ്ഞാൽ ഞാൻ തന്നെ ഇറങ്ങി പോകില്ലേ... എന്നാലും ആ ഫുഡ് ഒന്ന് കഴിക്കാൻ പോലും സമ്മതിച്ചില്ല ദുഷ്ടൻ.. " അവൾ ഓരോന്നു എണ്ണിപെറുക്കി ഗേറ്റിനു മുന്നിൽ എത്തിയതും അവിടെ നിൽക്കുന്ന സെക്യൂരിറ്റിയെ കണ്ട് അവൾ അയാളുടെ അടുത്തേക്ക് പോയി.. "ചേട്ടാ.. ചേട്ടന്റെ ഫോൺ ഒന്ന് തരുമോ.. " അയാൾ അവളെ ഒന്ന് നോക്കിയതിനു ശേഷം ഫോൺ കൊടുത്തു.. അവൾ ആദ്യം തന്നെ വിളിച്ചത് വേണുവിനായിരുന്നു.. "ഹലോ.. " "ഹലോ പപ്പാ... " "ലച്ചു... നീ.. നീ എവിടെയാ... " "ഒരു മിനിറ്റ് പപ്പാ... ചേട്ടാ ഇതേതാ സ്ഥലം.." "കല്ലൂർ.. " "പപ്പാ കല്ലൂർ തന്നെയാ.. " "നീ അവിടെ നിൽക്ക് ഞാൻ ഇപ്പൊ അങ്ങോട്ടേക്ക് വരാം.. മോളെ ഏത് റോഡ് ആണെന്ന് ചോദിക്ക്.. "

"ആഹ് പപ്പാ.. ചേട്ടാ ഇത് ഏത് റോഡാ.. " "കായൽ റോഡ്.. " "പപ്പാ കായൽ റോഡ്... " "ആഹ് അവിടെ നിൽക്ക് കേട്ടോ.. ഞാനിപ്പോ വരാം.. " അയാൾ അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു.. കുറച്ചു കഴിഞ്ഞതും വേണു വന്നതും അവൾ ആ കാറിൽ കയറിയതും അവൾക്ക് അടുത്തുക്കൂടെ പോയ കാറിൽ നിന്നും വരുൺ അവളെ കണ്ടതും ഒന്ന് ഞെട്ടി.. അവൻ അവളുടെ പേര് മൊഴിഞ്ഞിരുന്നു... "ദേവലക്ഷ്മി... *" അവൻ കാർ നിറുത്തി അതിൽ നിന്നും ഇറങ്ങിയപ്പോഴേക്കും അവൾ അതിൽ കയറി പോയിരുന്നു... അവൻ അവൾ പോയ വഴിയേ തന്നെ നോക്കി ഒരുപാട് നേരം നിന്നു... "ആമി... നിന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുകയാണ്... അതിനുള്ള ഒരു തെളിവ് എനിക്കിപ്പോൾ കിട്ടി ആമി... ഉടനെ തന്നെ ഞങൾ നിന്റെ അടുത്തേക്കെത്തും..." അവൻ അകത്തേക്ക് കയറിയതും റാം കയ്യിൽ വാച്ച് കെട്ടി ഇറങ്ങി വരുകയായിരുന്നു... വരുണിനെ കണ്ടതും അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് പോയി... "നീ ബ്രേക്ഫാസ്റ് കഴിച്ചോ.." "ഞാൻ പുറത്തുനിന്നാ കഴിക്കാർ എന്ന് നിനക്കറിയില്ലേ വരുൺ... പിന്നെയെന്തിനാ ഇങ്ങനെയൊരു ചോദ്യം... " അവൻ വരുണിനോട് കയർത്തു സംസാരിച്ചു..

അത് കേട്ടാണ് മഹി അങ്ങോട്ട് വന്നത്.. "കഴിക്കാൻ താൽപ്പര്യം ഇല്ലാത്തവരോട് എന്തിനാ വരുൺ നിർബന്ധിക്കുന്നെ... നീ പോയി കഴിക്കാൻ നോക്ക്.. " മഹി അങ്ങനെ പറഞ്ഞതും റാം മഹിയെ ദേഷ്യത്തിൽ നോക്കി അവിടെ നിന്നും പോയി.. വരുൺ മഹിയെ ഒന്ന് നോക്കി.. "ഇത് ഇവിടെ സ്ഥിരം ഉള്ളതല്ലെടാ.. നീ പോയി കഴിക്ക്... " "അങ്കിൾ.. എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ടായിരുന്നു.. " "എന്താടാ.." "ഞാനിന്ന് ഒരാളെ കണ്ടു... അവൾ വഴി നമുക്ക് ആമിയിലേക്കെത്താൻ പറ്റും.. " "ആരാ... ആരാ മോനെ അത്.. " അത് ചോദിച്ചത് നന്ദിനിയായിരുന്നു.. വരുൺ അവരെ ഒന്ന് നോക്കിയതിനു ശേഷം അവളുടെ പേര് പറഞ്ഞു.. "ദേവാ.. ദേവലക്ഷ്മി... " ആ പേര് കേട്ടതും മഹിയും നന്ദിനിയും ഞെട്ടി.. "ഇപ്പൊ... ഇപ്പൊ ഇവിടുന്ന് ഇറങ്ങി പോയ കുട്ടിയോ... " "അവൾ.. അവൾ ഇവിടെ ഉണ്ടായിരുന്നോ..." "അതെ മോനെ.. അവൾക്ക് ഇന്നലെ ഒരു ആക്‌സിഡന്റ് സംഭവിച്ചു ശ്രീക്കുട്ടൻ ഇവിടെ കൊണ്ടുവന്നിരുന്നു... " "അവൻ അറിയോ അവളെ... " "അറിയില്ല... അവൻ ഒന്നും പറഞ്ഞില്ല..." "അവളെ കണ്ടുപിടിച്ചാലേ.. ആമിയെ കുറിച്ച് ഇനി വല്ലതും അറിയാൻ കഴിയൂ..."

വരുൺ അതു പറഞ്ഞതും മഹിയും നന്ദിനിയും അവനെ തന്നെ നോക്കി.. _____________ "ലച്ചു നീ... എവിടെയായിരുന്നു... എന്താ നിനക്ക് പറ്റിയത്... " "എല്ലാം പറയാം പപ്പാ... എനിക്ക് ഇപ്പൊ നന്നായി വിശക്കുന്നു.. " അവൾ വേണുവിനെ നോക്കി കൊഞ്ചിയതും അയാൾ അവളെ കൊണ്ട് ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു.. പോകുന്ന വഴിയിൽ അവൾ ഇന്നലെ രാത്രിയിൽ സംഭവിച്ചതെല്ലാം വേണുവിനോട് പറഞ്ഞു.. "അവിടുന്ന് എന്നെ രക്ഷിച്ചത് റാം sir ആണ്... അല്ലെങ്കിൽ ഞാനാ ദുഷ്ടന്റെ കയ്യിലാകുമായിരുന്നു... എന്തിനാ പപ്പാ അവനെ പറഞ്ഞയച്ചത്... " "അവൻ നിന്നെ വിളിക്കാൻ വരുന്നത് പോലും ഞാനറിഞ്ഞിട്ടില്ല ലച്ചു.. എല്ലാം നിന്റെ അമ്മ ചെയ്തതാ.. അവൾക്ക് പിന്നെ അവൻ കഴിഞ്ഞിട്ടുള്ളൂല്ലേ നീ പോലും..." "അമ്മയുടെ മുന്നിൽ അവൻ പാവമായി നിൽക്കാണ് പപ്പാ... അമ്മയ്ക്ക് മുന്നിൽ മാത്രമല്ല ആ വീട്ടിലുള്ളവരുടെ എല്ലാവരുടെയും.. പക്ഷെ അവന്റെ യഥാർത്ഥ മുഖം എനിക്ക് മാത്രമേ അറിയുള്ളു... " അവളുടെ ഓർമകൾ അഞ്ചു വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചതും അവൾ പോലും അറിയാതെ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... വേണു അത് കണ്ടതും അവനും സങ്കടമാകാൻ തുടങ്ങി.. ___________ റാം ഓഫീസിൽ എത്തിയപ്പോൾ തന്നെ ലച്ചുവും എത്തിയിരുന്നു.. രണ്ടുപേരും ഒന്നിച്ചായിരുന്നു അകത്തേക്ക് കയറിയത്..

അവൻ അൽത്ഭുതമായിരുന്നു അവളെ കണ്ടതിൽ.. കാരണം ഇത്ര നേരത്തെ അവളെ ഒരിക്കലും അവൻ കണ്ടിട്ടില്ലായിരുന്നു അതും തന്റെ വീട്ടിൽ നിന്നും അവളെ ഇറക്കിവിട്ടപ്പോൾ തന്നെ സമയം ഒരുപാടായിരുന്നു... എന്നിട്ടും അവൾ തനിക്കൊപ്പം ഓഫീസിൽ എത്തിയതിൽ അവൻ അതിശയമായിരുന്നു.. അവൻ അവളെ അങ്ങനെ നോക്കി നിന്നതും അവൾ അവനെ നോക്കി പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചതും അവൻ തോളനക്കി ഒന്നുമില്ലെന്ന് പറഞ്ഞു വേറെ എങ്ങോട്ടോ ദൃശ്ടി പായിച്ചു.. അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് നിന്നു.. ലിഫ്റ്റ് വന്നതും അവർ രണ്ടുപേരും അതിൽ കയറി.. അവരല്ലാതെ വേറെ ആരും അതിൽ ഉണ്ടായിരുന്നില്ല... റാം ഫോണിൽ നോക്കി നിൽക്കായിരുന്നു എന്നാൽ അവളുടെ കണ്ണുകൾ അപ്പോഴും അവനിൽ തന്നെയായിരുന്നു.. പെട്ടെന്നു അവൻ അവളെ നോക്കിയതും അവൾ അവളുടെ കണ്ണുകൾ അവനിൽ നിന്നും മാറ്റി... അപ്പോഴേക്കും അവർക്ക് ഇറങ്ങേണ്ട ഫ്ലോർ എത്തിയതും അവൻ അതിൽനിന്നും ഇറങ്ങി.. അവൾ അപ്പോഴും അവനെ തന്നെ നോക്കി പതിയെ പതിയെ നടന്നു... ഒപ്പം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു...

അവളുടെ ആ വരവ് കണ്ട് മീര അവളെ ഒന്ന് അടിമുടി നോക്കി... "എന്താ ലച്ചു നീ ഇങ്ങനെ ചിരിച്ചു മയങ്ങി വരുന്നേ... " "ഒന്നുല്ലാ.... " "ഹ്മ്മ്... പെണ്ണിന് എന്തോ പറ്റിയിട്ടുണ്ട്... " അവൾ അതും പറഞ്ഞു അവളുടെ ജോലിയിൽ ശ്രദ്ധിച്ചതും ലച്ചു അപ്പോഴും പുഞ്ചിരിച്ചുകൊണ്ട് നിൽക്കായിരുന്നു... അവൾ റാമിന്റെ ക്യാബിൻ ലക്ഷമാക്കി നടന്നു.. ഡോർ നോക്ക് ചെയ്ത് അവൾ അകത്തേക്ക് തലയിട്ട് നോക്കി.. "May i come in sir..." "Yes.. " അവൾ അകത്തേക്ക് കയറിയതും അവൻ അവളെ നോക്കി എന്താണെന്ന് ഭാവത്തിലിരുന്നു.. അവൾ ഒന്നും പറയാതെ അവനെത്തന്നെ നോക്കി നിൽക്കായിരുന്നു.. "എന്താണ് ദേവലക്ഷ്മി... താനെന്തിനാ ഇപ്പൊ വന്നത്... " അവന്റെ ചോദ്യമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.. "അതുപിന്നെ... ഇന്നലെ sir പറഞ്ഞ എല്ലാ വർക്കും ഞാൻ കംപ്ലീറ്റ് ചെയ്ത് വെച്ചിട്ടുണ്ട്... " "Good.. വേറെ ഒന്നും പറയാനില്ലല്ലോ... " "ഇല്ല sir.., "എന്നാ എന്തിനാ ഇവിടെ നിൽക്കുന്നെ.. പൊയ്ക്കൂടേ... " "ഹ്മ്മ്.. " അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം അവിടെ നിന്ന് പോയി.. അവളുടെ ബിഹാവിയർ അവനെ ആകെ ദേഷ്യം പിടിപ്പിച്ചിരുന്നു... ____________

റാമിന്റെ വീട്ടിൽ നിന്നും ഇറങ്ങിയതിന് ശേഷം വരുൺ ലച്ചുവിനെ പറ്റി അന്വേഷിക്കായിരുന്നു... എന്നാൽ അവളെ കുറിച്ചുള്ള ഒരു വിവരവും അവൻ ലഭിച്ചില്ല... അവളെ കണ്ടതും അവളെ കുറിച്ച് അന്വേഷിച്ചുകഴിഞ്ഞാൽ അനാമികയെ പറ്റി എന്തെങ്കിലും അറിയാൻ കഴിയുമെന്ന് റാമിനോട് പറയാനായി വരുൺ അവന്റെ ഓഫീസിലേക്ക് പോയി.. റാമിന്റെ ക്യാബിനിലേക്ക് കയറാൻ നിൽക്കുമ്പോഴായിരുന്നു വരുൺ അവിടെ നിന്നും ഇറങ്ങി വരുന്ന ലച്ചുവിനെ കണ്ടത്... അവൾ അവനെ കണ്ടിട്ടുണ്ടായിരുന്നില്ല... അവളെ അവിടെ വെച്ചു കണ്ടതിൽ ഉള്ള ഷോക്ക് അവനിൽ ഉണ്ടായിരുന്നു... അവൻ പെട്ടെന്ന് തന്നെ അകത്തേക്ക് കയറി.. അവന്റെ ആ വരവ് കണ്ട് റാം അവനെ ഒന്ന് സംശയിച്ചു നോക്കി.. "എന്താടാ.. നീ എന്താ ഇങ്ങനെ വരുന്നേ.." "ഇപ്പൊ ഇവിടെ നിന്നും ഇറങ്ങിപ്പോയ കുട്ടിയെ നിനക്കറിയോ.. " "അറിയാം.. എന്റെ PA ആണ്.. ദേവലക്ഷ്മി.. നിനക്കറിയോ അവളെ.. " ഒരു നിമിഷം അവൻ അവളെക്കുറിച്ചു അറിയാം എന്ന് പറയണം എന്നുണ്ടെങ്കിലും അവൻ പറഞ്ഞില്ല... അവളുടെ ഉദ്ദേശം അറിയാനായി അവൻ അവളെ കുറിച്ച് ഒന്നും പറഞ്ഞില്ല... "ഡാ... നിനക്കറിയോ അവളെ... "

"ഏയ്‌... ഞാൻ... അവളെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ.. അതാ ചോദിച്ചത്.." "ആഹ് പുതിയ അപ്പോയിന്മെന്റ് ആണ്... രണ്ടുമാസം ആയിക്കാണും അവൾ ജോയിൻ ചെയ്തിട്ട്... " അവൻ അതിനൊന്നു മൂളി കൊടുത്തു... എന്നാൽ അവന്റെ മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു.. ____________ റാമിന്റെ ക്യാബിനിൽ നിന്നും ഇറങ്ങി വരുന്ന ലച്ചുവിനെ കണ്ട് മീരക്ക് അതിശയമായി... എപ്പോഴും അവൾ അവിടെ നിന്നും വരുമ്പോൾ ദേഷ്യത്തിലാവും ഉണ്ടാവുക.. ഇത് ഇപ്പോൾ അവൾ ചിരിച്ചു വരുന്നത് കണ്ട് അവൾ ആകെ ഞെട്ടി... "ലച്ചു..നീ വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ... നിനക്കെന്താ പറ്റിയെ... എന്നുമില്ലാത്ത ഒരു ചിരിയൊക്കെ... " "എനിക്കും അറിയില്ല മീരു... എനിക്കെന്തോ പറ്റിയിട്ടുണ്ട്... റാം sir നെ കാണുമ്പോൾ മാത്രമാണ് ഇങ്ങനെ... " "നിനെക്കെന്താ അയാളോട് പ്രേമം ആണോ..." "Whaat... " "അല്ല സാധാരണ ഇഷ്ടമുള്ള ആളെ കാണുമ്പോളും അയാളെ കുറിച്ച് ആലോചിക്കുമ്പോഴുമാണ് ഇങ്ങനെ പുഞ്ചിരിക്കാർ... അത്കൊണ്ട് ചോദിച്ചതാ....."

മീര അതും പറഞ്ഞു അവളെ ഒന്ന് ചൂഴ്ന്നു നോക്കി... അവളിൽ അപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു... ____________ ചുറ്റും ഇരുട്ട് നിറഞ്ഞ ആ മുറിയിൽ കാലുകളിൽ ചങ്ങളായാൽ ബന്ധിച്ചിരിക്കുകയാരിരുന്നു അവൾ... അവളുടെ മുടികൾ അലങ്കോലമായി കിടക്കുകയായിരുന്നു... അവൾക്ക് അടുത്തായി ഒരു പാത്രത്തിൽ ഭക്ഷണം ഉണ്ടെങ്കിലും അവൾ അത് ഒന്ന് നോക്കുക പോലും ചെയ്യാതെ കാൽമുട്ടിൽ തലയും താഴുത്തി ഇരിക്കുയായിരുന്നു... പെട്ടെന്നു ആ മുറിയിലേക്ക് പ്രകാശം കടന്നുവന്നതും അവൾ കണ്ണുകൾ ചിമ്മി അങ്ങോട്ടേക്ക് നോക്കി... അവളുടെ അടുത്തേക്ക് വരുന്ന ആ കാല് പെരുമാറ്റം കേട്ടതും അവളിൽ ഒരു പേടി ഉടലെടുത്തു... അവൾ നീങ്ങി നീങ്ങി ചുമരിൽ തട്ടിയിരുന്നു...

അവളുടെ അടുത്തേക്കെത്തിയ അവന്റെ അവളുടെ മുടിയിൽ കുതിപിടിച്ചു തനിക്ക് നേരെ മുഖം നിറുത്തിയതും ആ ചെറിയ വെളിച്ചത്തിൽ പോലും അവൾക്ക് അവന്റെ മുഖത്തു ഉടലെടുക്കുന്ന കോപം അറിയാൻ കഴിഞ്ഞിരുന്നു... "നീ എന്താ ഭക്ഷണം കഴിക്കാത്തത്... " "എ.. എനി... ക്ക്... വേ.... ണ്ടാ... " "ഓഹോ.. തമ്പുരാട്ടിക്ക് ഇതൊന്നും പിടിച്ചിട്ടുണ്ടാകില്ല.... നിന്റെ മറ്റവൻ ഒന്നുമില്ല നിനക്ക് പിടിച്ച ഭക്ഷണം വാങ്ങിത്തരാൻ... ഉള്ളത് കഴിച്ചു കഴിഞ്ഞോണം ഇവിടെ..." അത്രയും പറഞ്ഞു അവന്റെ അവളുടെ മുന്നിലേക്ക് ആ പാത്രം നീക്കി അവളുടെ മുഖം നോക്കി ആഞ്ഞടിച്ചതിന് ശേഷം അവിടെ നിന്നും ഇറങ്ങി പോയി... അവന്റെ അടിയെക്കാളും അവളെ വേദനിപ്പിച്ചത് അവളുടെ വിധിയെ ഓർത്തായിരുന്നു... കണ്ണുകൾ അനുസരണയില്ലാതെ ഒഴുക്കുന്നുണ്ടായിരുന്നു... അപ്പോഴും അവളുടെ ചുണ്ടുകൾ അവന്റെ നാമം മന്ത്രിച്ചുക്കൊണ്ടിരുന്നു.... "ശ്രീ.......*" ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story