അനാമിക 💞: ഭാഗം 6

anamika

രചന: അനാർക്കലി

വേണുവിനോടൊപ്പം സോഫയിൽ ഇരുന്നു ടീവി കാണുകയായിരുന്നു ലച്ചു.. അവന്റെ മടിയിൽ തലവെച്ചു റിമോട്ടും കയ്യിൽ പിടിച്ചു കളിക്കുകയായിരുന്നു അവൾ.. പുറത്തു ഒരു കാർ വന്ന് നിന്ന ശബ്ദം കേട്ട് ഇരുവരും ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി.. കാറിൽ നിന്നും ഇറങ്ങി വരുന്ന ഇന്ദുവിനെ കണ്ടതും ലച്ചുവും വേണുവും ഒന്ന് ചിരിച്ചു മുഖത്തേക്ക് നോക്കി... പക്ഷെ ഇന്ദുവിന്റെ കൂടെ വരുന്ന ആളെക്കണ്ടതും ലച്ചുവിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു.. "അമ്മ വരുന്നുണ്ടെകിൽ പപ്പയെ വിളിച്ചാൽ മതിയായിരുന്നല്ലോ.. എന്തിനാ ഇവന്റെ കൂടെ വന്നേ... " "ലച്ചു.... " ഇന്ദിര അവളെ ദേഷ്യത്തോടെ നോക്കിയതും അവൾ അവരെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് പോയി.. "നീ എന്തിനാ ഇന്ദു അവളോട് ചൂടാകുന്നെ.." "പിന്നെ അവൾ പറഞ്ഞത് കേട്ടില്ലേ.. ഞാൻ ഇവന്റെ കൂടെ വന്നതിൽ എന്താ അവൾക്ക് പ്രശ്നം... " "ആന്റി അത് വിട്.. അവൾ എന്നോട് പിണക്കത്തിലാ... അതിന്റെ ദേഷ്യമാ ഇപ്പൊ കാണിച്ചത്...

ഞാൻ അവളോട് ഒന്ന് സംസാരിച്ചു എല്ലാം ശരിയാക്കി വരാം..." അതും പറഞ്ഞു അവൻ അകത്തേക്ക് കടന്നതും വേണു അവനെ തടഞ്ഞു.. "രാഹുൽ എങ്ങോട്ടാ.. " "വേണുമാമ.. ഞാൻ ദേവൂനെ കണ്ടിട്ട് വരാം..." "അവളുടെ അടുത്തേക്ക് ഇപ്പൊ നീ പോകേണ്ട.. അവളുടെ മൂഡ് ശരിയല്ല.. അവൾ ഒറ്റക്കിരിക്കട്ടെ... കുറച്ചു കഴിഞ്ഞാൽ ഓക്കേ ആകും... ആരും അങ്ങോട്ട് പോകണം എന്നില്ല... " വേണു അത് പറഞ്ഞതും രാഹുലിന്റെ മുഖം ഒന്ന് ഇരുണ്ടു.. പക്ഷെ അവൻ അത് പുറത്തുകാണിക്കാതെ വേണുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "അകത്തേക്ക് വാ മോനെ..." ഇന്ദിര അവനെയും കൂട്ടി അകത്തേക്ക് പോയി അവൻ ചയായിട്ട് കൊടുത്തു.. ഒപ്പം വേണുവിനും.. ലച്ചുവിനെ വിളിച്ചെങ്കിലും അവൾ വന്നില്ല... "പിന്നെ വേണുവേട്ടാ... രാഹുൽ മോൻ ഇവിടെ കുറച്ചു ദിവസം ഉണ്ടാകും.. " "അതെന്തിന്.. " "മോൻ എന്തോ ഒരു ബിസിനസ്‌ മീറ്റിംഗ് ഉണ്ടെന്ന്... ഇവിടെ പിന്നെ അവൻ നമ്മൾ മാത്രമല്ലെ ഉള്ളു... "

"ലച്ചു അതിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ഇന്ദു.. " "അവളുടെ സമ്മതം എന്തിനാ... എന്റെ ആങ്ങളയുടെ മകനെ ഇവിടെ താമസിപ്പിക്കാൻ എന്റെ മകളുടെ അനുവാദം ഒന്നും എനിക്ക് വേണ്ടാ... " "വേണം... *" ഇന്ദിരയുടെ വാക്കുകൾക്ക് മറുപടിയായി ലച്ചു ഉറച്ച ശബ്ദത്തോടെ അതും പറഞ്ഞു അങ്ങോട്ട് വന്നതും എല്ലാവരുടെയും നോട്ടം അവളിലേക്കായി... "ഇത് എന്റെയും കൂടെ വീടാണ്.. ഇവിടെ എനിക്ക് ഇഷ്ടമില്ലാത്തവർ താമസിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. പ്രത്യേകിച്ച് ഇവൻ..." രാഹുലിനെ എരിയുന്ന കണ്ണുകളുമായി അവൾ നോക്കിയതും അവൻ അവളെ നോക്കി പുച്ഛിച്ചു ചിരിക്കുകയായിരുന്നു... "ലച്ചു...നീ തീരുമാനിക്കുന്നത് നടക്കില്ല... ഇവൻ ഇവിടെ തന്നെ നിൽക്കും... ഇതെന്റെ തീരുമാനം ആണ്... " "എങ്കിൽ ഈ വീട്ടിൽ ഞാൻ ഉണ്ടാകില്ല... അമ്മയ്ക്ക് തീരുമാനിക്കാം സ്വന്തം മകൾ വേണോ.. അതോ അനന്തരവൻ വേണോ എന്ന്... " അവൾ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ നിന്നതും വേണു അവളെ തടഞ്ഞു..

"ലച്ചു... അവിടെ നിൽക്ക്.. " "ഇല്ല പപ്പാ.. അവൻ ഇവിടെ ഉള്ളിടത്തോളം കാലം ഞാൻ ഇങ്ങോട്ട് വരില്ല... " "ദേവു... നീ ഈ വീട് വിട്ട് ഇറങ്ങി പോകോന്നും വേണ്ട.. ഞാൻ തന്നെ പൊയ്ക്കോളാം.. " "മോനെ... " "വേണ്ട ആന്റി... അവൾക്ക് ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമില്ലെങ്കിൽ ഞാൻ ഇവിടുന്ന് പോകുന്നത് തന്നെയാ നല്ലത്... " അത് കേട്ടതും ലച്ചു അവനെ നോക്കി ഒന്ന് പുച്ഛിച്ചു അവൻ വേണ്ടി വാതിൽ തുറന്നു കൊടുത്തു... അവൻ ഇറങ്ങാൻ നിന്നതും വേണു അവനെ തടഞ്ഞു.. "രാഹുൽ... അവിടെ നിൽക്ക്.. നീ എങ്ങോട്ടും പോകുന്നില്ല... നീ എന്തിനാണോ ഇങ്ങോട്ട് വന്നത് അത് തീർന്നിട്ട് ഇവിടെ നിന്നും പോയാൽ മതി... " "പപ്പാ.... " "നിന്നോട് കൂടിയ... നീയും ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല... അകത്തേക്ക് കയറി പോ... " "പപ്പാ.... " "ലച്ചു കയറി പോകാൻ... " അവൻ അവളോട് ദേഷ്യപ്പെട്ടതും അവൾ വേണുവിനെ ഒന്ന് തുറിച്ചുനോക്കി പോയി...രാഹുൽ അവളെത്തന്നെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.. ഇന്ദുവിന് സന്തോഷമായി..

അവർ അവനുള്ള മുറി ഒരുക്കാനായി പോയി.. വേണു അവനെ ഒന്ന് നോക്കിയതിനു ശേഷം അവിടെ നിന്നും പോയി.. "ഞാൻ എന്റെ എല്ലാ ജോലിയും തീർത്തിട്ട് തന്നെയേ പോകൂ വേണുമാമ... പോകുമ്പോൾ നിങ്ങളുടെ മകൾ കൂടെ എന്റെ കൂടെ ഉണ്ടാകും.... " അവൻ ഒന്ന് ഗൂഢമായി ചിരിച്ചു അവിടെ നിന്നും അവനുള്ള റൂമിലേക്ക് പോയി... ____________ "റാം.. എന്താ എന്നിട്ട് നിന്റെ തീരുമാനം... " "അവൻ അവിടെയുണ്ട് വരുൺ... അതിന് വേണ്ടിയാണ് ഞാൻ മീറ്റിംഗ് പോലും അങ്ങോട്ടേക്ക് മാറ്റിയത്... " "പക്ഷെ എനിക്ക് തോന്നുന്നില്ല അവനു ആമി എവിടെയുണ്ടെന്ന്... " "അവൻ അറിയേണ്ട അവൾ എവിടെയുണ്ടെന്ന്... പക്ഷെ അവളെ നമ്മളിൽ നിന്നും അകറ്റാൻ മുഖ്യ പങ്ക് വഹിച്ചത് അവനാണ്... അത്കൊണ്ട് തന്നെ എനിക്ക് അവനെ ഒന്ന് കാണണം... " "നിന്റെ ഇഷ്ടം പോലെ.. പക്ഷെ നീ അരുതാത്തത് ഒന്നും ചെയ്തേക്കരുത്... പിന്നെ അവിടെ നിന്നും എത്തുമ്പോഴേക്കും എനിക്കും ഇവിടെ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്... " "എന്താടാ... " "ഒക്കെ പറയാം... ആദ്യം നീ നിനക്ക് ചെയ്യാനുള്ളത് ഒക്കെ ചെയ്ത് വാ... എന്നിട്ട് ഞാൻ നിനക്ക് പറഞ്ഞു തരാം... "

വരുൺ അങ്ങനെ പറയുമ്പോഴും അവന്റെ മനസ്സിൽ പല കാര്യങ്ങളും ഓടി നടക്കുന്നുണ്ടായിരുന്നു...അത് അവന്റെ മുഖത്തു നിന്നു തന്നെ റാം മനസിലാക്കി.. _____________ "ഇത് ആർക്ക് വേണ്ടിയാ അമ്മ ഈ റൂം ശരിയാക്കുന്നത്.. " രാഹുലിന് വേണ്ടി റൂം വൃത്തിയാക്കുന്നത് കണ്ടുക്കൊണ്ടാണ് ലച്ചു അങ്ങോട്ടേക്ക് വന്നത്.. "രാഹുൽ മോൻ വേണ്ടി.. " "ഈ വീട്ടിൽ വേറെ ഒരു റൂം പോലും ഇല്ലാഞ്ഞിട്ടാണോ എന്റെ റൂമിന്റെ അടുത്തുള്ള റൂം തന്നെ അവൻ കൊടുക്കുന്നത്..." "അതിന് കാരണം നീ തന്നെയാണ് ദേവു..." അവൾക്ക് പിറകിലായി വന്നു നിന്നുക്കൊണ്ട് രാഹുൽ പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി... "നീ അല്ലെ എനിക്ക് ഈ റൂം തന്നതും എന്നോട് ഇവിടെ തന്നെ കിടന്നാൽ മതിയെന്നൊക്കെ പറഞ്ഞതും... എന്നിട്ട് ഇപ്പൊ അതൊക്കെ നീ മറന്നോ ദേവു... " "Stop it...... നീ... നീ എന്നെ അങ്ങനെ വിളിക്കരുത്... എനിക്ക് അത് ഇഷ്ടമല്ല.... ഇഷ്ടമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു...അതെല്ലാം തകർത്തത് നീ തന്നെയാണ് രാഹുൽ... "

അവൾ അവനോട് അത്രയും പറഞ്ഞു അവിടെ നിന്നും അവളുടെ റൂമിൽ കയറി ഡോർ അടച്ചു ലോക്ക് ചെയ്തു.. ആ വാതിലിലൂടെ താഴേക്ക് ഊർന്നിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...അവളുടെ ഓർമകളിൽ അവർ ഓർക്കാൻ ഇഷ്ടപെടാത്ത ഓർമകൾ വന്നതും അവൾ അവളുടെ മുടികൾ പിടിച്ചു അലറി... "*ആാാഹ്..... * എന്തിനാ... നീ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ.... എന്തിന് വേണ്ടി... നീ ആഗ്രഹിക്കുന്നതൊന്നും നിനക്ക് എന്നിൽ നിന്നും കിട്ടില്ല രാഹുൽ.... ഞാൻ നിന്നെ എന്നേ വെറുത്തതാ.... " അവൾ അവിടെ നിന്നും എണീറ്റ് ബെഡിൽ പോയി കമിഴ്ന്നു കിടന്നു... അപ്പോഴും കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... _ആാാഹ്..... * എന്തിനാ... നീ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ.... എന്തിന് വേണ്ടി... നീ ആഗ്രഹിക്കുന്നതൊന്നും നിനക്ക് എന്നിൽ നിന്നും കിട്ടില്ല രാഹുൽ.... ഞാൻ നിന്നെ എന്നേ വെറുത്തതാ.... " അവൾ അവിടെ നിന്നും എണീറ്റ് ബെഡിൽ പോയി കമിഴ്ന്നു കിടന്നു...

അപ്പോഴും കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... ______________ ബെഡിൽ കിടന്നു ആമിയുടെ ഫോട്ടോയും പിടിച്ചു അതിലേക്ക് തന്നെ നോക്കിയിരിക്കാണ് റാം... അവളുടെ ആ കുഞ്ഞി കണ്ണും.. ഇളം ചുവപ്പുള്ള അധരങ്ങളും അവനെ പഴയെ കാലത്തേക്ക് കൊണ്ടുപോയി... ********* "ശ്രീ... പോ.... " "ഹമ്ഹ്... " "പ്ലീസ് ശ്രീ....ഏട്ടൻ ഇപ്പൊ വരും... " "വന്നോട്ടെ.... വന്നാൽ ഒരു കുഴപ്പവുമില്ല..." "എനിക്ക് ഉണ്ട്... ഞാൻ പറയുന്നത് കേൾക്ക് ശ്രീ.... " "ഞാൻ പറഞ്ഞത് നീ എനിക്ക് തന്നാൽ അപ്പൊ തന്നെ ഞാനിവിടുന്നു പോകില്ലേ അനു... അത്കൊണ്ട് പൊന്നുമോൾ വേഗം തരാൻ നോക്ക്... " "ഹമ്ഹ്... " "എന്നാ ഞാൻ പോണില്ല...." "ശ്രീ... " "എന്നാ താ... " അവൾ അവനെ ഒന്ന് ദയനീയമായി നോക്കി... അവൻ അവളെ തന്നെ നോക്കി കള്ളച്ചിരിയും ചിരിച്ചു നിൽക്കാണ്.... അവൾ പതിയെ അവളുടെ കാലുകൾ അവന്റെ പുറം കാലിനു മുകളിൽ വെച്ചു തള്ള വിരൽ ഊന്നി അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു അവന്റെ കവിളുകളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു... അത് പിന്നീട് മറു കവിളിലേക്കും നീങ്ങി..

പതിയെ അവനിൽ നിന്നും വിട്ടുമാറാൻ നിന്ന അവളെ അവൻ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങളെ അവന്റെ അധരങ്ങൾ കവർന്നെടുത്തു... അവൾ അത് പ്രതീക്ഷിക്കാത്തത് കൊണ്ടായതുതന്നെ അവൾ ഒന്ന് ഞെട്ടിയിരുന്നു... അവന്റെ ഷർട്ടിൽ അവളുടെ കൈകൾ പറ്റിപ്പിടിച്ചു... അവന്റെ ദന്തങ്ങൾ അവളുടെ അധരങ്ങളെ ഒന്ന് ചെറുതായി കടിച്ചു വിട്ടതും അവൾ എരിവ് വലിച്ചു അവനിൽ നിന്നും അകന്നു നിന്നു... അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് മടിയായിരുന്നു... അവൻ പതിയെ അവളുടെ മുഖം അവന്റെ ചൂണ്ടുവിരരാൽ പൊക്കി അവനു നേരെയാക്കി.. "വേദനിച്ചോ... " "ഹ്മ്മ്.... " "സാരമില്ല അതിനുള്ള ഒരു മരുന്ന് എന്റെ കയ്യിൽ ഉണ്ട്... " അവൾ എന്തെന്ന രീതിയിൽ അവനെ നോക്കിയതും അവൻ അവളുടെ അധരങ്ങളിൽ ഒന്ന് ചുംബിച്ചു... അവൾ അതിനെ കണ്ണടച്ച് സ്വീകരിച്ചു.. "അനു... " "ഹ്മ്മ്.... " "ഞാൻ ചെയ്തത് തെറ്റായിയെന്ന് തോന്നുന്നുണ്ടോ... " "ഇല്ല ശ്രീ.... " "നീ എന്റേതു മാത്രമാണ് അനു...

ഏഴുജന്മങ്ങളിലും എനിക്കായി പിറന്നവൾ... മരണം വന്ന് പുൽകുമ്പോഴല്ലാതെ ശ്രീറാം മഹാദേവൻ ഈ അനാമിക ചന്ദ്രശേഖറിനെ വിട്ടുപോകില്ല... ഇത് സത്യം.... " അവൾ അവനെ ഇറുക്കെ പുണർന്നു.. അവൻ അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു അവളെയും വാരിപ്പുണർന്നു.. ********* അവന്റെ കണ്ണുകളിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ ഒഴുകി... നെഞ്ചു പിടയും വേദനയോടെ അവൻ ആ ഫോട്ടോ തന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു... "എവിടെയാ അനു നീ.... നിനക്കറിയില്ലേ നീ ഇല്ലാതെ എനിക്കാവില്ലെന്ന്... എന്നിട്ടും എന്തിനാ നീ എന്നെ വിട്ടുപോയേ.... " പതിയെ ഒരു കാറ്റ് അവനെ തട്ടി പോയതും അവൻ എണീറ്റു ബാൽക്കണിയിൽ പോയി നിന്നു.. ആഹ് കാറ്റ് തന്നെ തന്നെ തേടി വരുന്നത് പോലെ അവനു തോന്നി.. എവിടെ നിന്നോ എത്തിയ കാറ്റ് അവളുടെ ആ ജടപ്പിടിച്ച മുടിയിലും മുഖത്തും തഴുകി പോയതും അവൾക്ക് അതിൽ തന്റെ പ്രാണന്റെ സാമീപ്യം ഉള്ളതുപോലെ തോന്നി... "*ശ്രീ....... *" ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story